QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – കേരള പൊലീസ് പറയുന്നു

0

ആധുനിക ജീവിതത്തിൽ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ഇനിയും ക്യു ആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ നൽകുന്ന മുന്നറിയിപ്പ് ഓർത്തു വെക്കാം

║▌ QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

║▌ഇമെയിലുകളിലെ, SMS ലെ സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നത് പോലെ QR കോഡുകളിൽ സംഭരിച്ചിരിക്കുന്ന URL-കൾ എല്ലാം ശരിയാകണമെന്നില്ല. ഒരു ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകാൻ അതിന് കഴിഞ്ഞേക്കും.

║▌ QR കോഡ് സ്കാനർ APP- സെറ്റിംഗ് സിൽ “open URLS automatically’ എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.

║▌അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക.

║▌QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.

║▌കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക..

║▌QR കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക.

║▌ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ സഹായിക്കും.

#keralapolice

പോളണ്ടും സെനഗലും കളം വിട്ടു, ക്വാർട്ടറിൽ ഇംഗ്ലണ്ട് ഫ്രാൻസ് യുദ്ധം

പോളണ്ടിനെ 3-1ന് മറികടന്ന് ഫ്രാന്‍സും സെനഗലിനെ തകര്‍ത്ത് (3-0) ഇംഗ്ലണ്ടും ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഡിസംബര്‍ പത്തിനു രാത്രി 12.30-നു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും ഏറ്റുമുട്ടും.

പോളണ്ടിനെതിരേ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ ഒളിവര്‍ ജിറൂഡ് നേടി. പോളണ്ടിന്റെ ഏകഗോള്‍ പെനാല്‍ട്ടിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി നേടി. ആദ്യപകുതിയുടെ 44-ാം മിനിറ്റില്‍ എംബാപ്പെ കൊടുത്ത പന്ത് പെനാല്‍ട്ടിബോക്‌സിനുള്ളില്‍നിന്ന് ഇടങ്കാലന്‍ അടിയിലൂടെ ഒളിവര്‍ ജിറൂഡ് പോളണ്ടിന്റെ വലയിലെത്തിച്ചു. 74, 90+1 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍. സെനഗലിനെതിരേ ഇംഗ്ലണ്ടിന്റെ ഗോളുകള്‍ ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സണ്‍ (38), ഹാരി കെയ്ന്‍ (45+3), ബുക്കയോ സാക്ക (57) എന്നിവരുടെ വകയായിരുന്നു.

തുടക്കം സെനഗൽ കളിച്ചു

സെനഗല്‍ മത്സരത്തിന്റെ ആദ്യ 25 മിനിറ്റോളം, ഇംഗ്ലണ്ടിനെ വിറപ്പിച്ചു. പിന്നീട് തന്ത്രം മനസിലാക്കി ഫോം നിലനിർത്തി ഹാരി കെയ്നും സംഘവും കളിച്ചു കയറി. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ പിറന്നു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

ജോര്‍ദന്‍ ഹെന്‍ഡേഴ്സനും ഹാരി കെയ്നും ബുകായോ സാക്കയുമാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍. കളിയുടെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ മികച്ച അറ്റാക്കിങ് റണ്ണുകളിലൂടെ സെനഗള്‍ ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ കലിദു കുലിബലിയുടെ നേതൃത്വത്തിലുള്ള സെനഗല്‍ പ്രതിരോധം ഉറച്ച് നിന്നതോടെ ഫൈനല്‍ തേര്‍ഡില്‍ മികച്ച പ്രകടനം നടത്താന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് തുടക്കത്തില്‍ സാധിച്ചില്ല.

എംബാപ്പെയുടെ കിലിയൻ ചിരി

കിലിയന്‍ എംബാപ്പെ മത്സരത്തിലുടനീളം ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ഇരട്ട ഗോളുകള്‍ നേടിയ എംബാപ്പെ ഒരു അസിസ്റ്റും നല്‍കി. ലോകകപ്പിലും ചരിത്രമാവുകയാണ് ഈ യുവാവ്

ജിറൂദ് നേടിയ ആദ്യ ഗോളിന് അസിസ്റ്റ് നല്‍കികൊണ്ടാണ് എംബാപ്പെ തുടങ്ങിയത്. രണ്ടാം പകുതിയിലെ 74-ാം മിനിറ്റില്‍ എംബാപ്പെ ഫ്രാന്‍സിന്റെ ആദ്യ ഗോളടിച്ചു. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടിക്കൊണ്ട് എംബാപ്പെ കത്തിക്കയറി. ഇതോടെ ഖത്തര്‍ ലോകകപ്പിലെ ടോപ്പ്‌സ്‌കോറര്‍ പട്ടികയില്‍ ഒന്നാമതെത്താനും എംബാപ്പെക്കായി. അഞ്ച് ഗോളുകളാണ് ലോകകപ്പിലെ എംബാപ്പെയുടെ നേട്ടം.

ലോകകപ്പിലെ എംബാപ്പെയുടെ ആകെ ഗോള്‍നേട്ടം ഒമ്പതാണ്. കഴിഞ്ഞ ലോകകപ്പില്‍ എംബാപ്പെ നാല് ഗോളുകളാണ് നേടിയത്. ഒന്നിലധികം ലോകകപ്പുകളില്‍ നാലോ അതിലധികമോ ഗോള്‍ നേടുന്ന ആദ്യ ഫ്രാന്‍സ് താരം കൂടിയാണ് എംബാപ്പെ.

ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഫ്രാന്‍സിനായി അഞ്ച് തവണ വലകുലുക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് എംബാപ്പെ. 1958-ല്‍ ജസ്റ്റ് ഫൊണ്ടയിന്‍ 13-ഗോളുകള്‍ നേടിയിരുന്നു. പെലെയ്ക്ക് ശേഷം ലോകകപ്പ് നോക്കൗട്ട് സ്റ്റേജുകളില്‍ അഞ്ച് ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായും ഈ 23-കാരന്‍ മാറി.

”കശ്മീർ ഫയൽസ് അശ്ലീല പ്രചാരണ സിനിമ തന്നെ” നദാവ് ലാപ്പിഡിനെ പിന്തുണച്ച് ജൂറി അംഗങ്ങളും

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിരുകി കയറ്റിയ കമേഴ്ഷ്യൽ സിനിമ സംബന്ധിച്ച വിവാദം തീരുന്നില്ല. വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് അശ്ലീലവും തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരവേലയുമാണെന്ന് അഭിപ്രായം ആവർത്തിച്ച് ജൂറി അംഗങ്ങളും രംഗത്ത് എത്തി. ഐഎഫ്എഫ്ഐ ജൂറി തലവൻ നദാവ് ലാപ്പിഡ് പരസ്യമായി ഈ വിമർശനം ഉന്നയിച്ചതിനെ രാഷ്ട്രീയ വിവാദമാക്കിയവർക്ക് മറുപടിയുമായാണ് ഇപ്പോൾ ഇതര ജൂറി അംഗങ്ങൾ എത്തിയിരിക്കുന്നത്. രൂക്ഷമായ ആക്രമണങ്ങളെ തുടർന്ന് നദാവ് ലാപ്പിഡ് മാപ്പുപറഞ്ഞെങ്കിലും ഈ വിഷയം ചലച്ചിത്ര മേഖലയിലെ പ്രമുഖർ ഏറ്റെടുത്തിരിക്കയാണ്.

ലാപ്പിഡിന്റെ പ്രസ്താവനയെ പിന്തുണച്ച് സഹജൂറി അം​ഗങ്ങൾ രം​ഗത്തെത്തിയതാണ് പുതിയ സംഭവവികാസം. ജിങ്കോ ഗോട്ടോ, ഹാവിയർ അംഗുലോ ബാർത്തുറൻ, പാസ്‌കേൽ ഷാവൻസ് തുടങ്ങിയ ജൂറി അംഗങ്ങളാണ് നദാവ് ലാപ്പിഡിന് പിന്തുണയുമായെത്തിയത്. ലാപ്പിഡിന്റെ പ്രസ്താവനയ്‌ക്കൊപ്പം തങ്ങളും ഉറച്ചുനിൽക്കുന്നുവെന്ന് സഹ ജൂറി അംഗങ്ങൾ ട്വിറ്ററിൽ പ്രസ്താവനയിറക്കി. മൂവരുടേയും പ്രസ്താവനയുടെ സ്ക്രീൻഷോട്ട് ജിങ്കോ ​ഗോട്ടോ ട്വീറ്റ് ചെയ്തു.

കശ്മീർ ഫയൽസിനെ കുറിച്ചുള്ള ജൂറിയുടെ നിരീക്ഷണം ഏകകണ്ഠമാണെന്ന് അടിവരയിടുന്നതാണ് മറ്റ് ജൂറി അംഗങ്ങളുടെ പ്രസ്താവന. ‘കാശ്മീർ ഫയൽസ് ഞെട്ടിച്ചു, ഇത് ഒരു അശ്ലീല പ്രചരണ സിനിമയായി ഞങ്ങൾക്ക് തോന്നി, മഹത്തായ ചലച്ചിത്ര മേളയിൽ ഇത്തരമൊരു സിനിമയെ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് അനുയോജ്യമായ നടപടിയില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനക്കൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു എന്നാണ് ജൂറി അംഗങ്ങൾ പറഞ്ഞത്.

‘ഒരു കാര്യം വ്യക്തമാക്കട്ടേ, ഞങ്ങൾ സിനിമയുടെ സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയല്ല ചെയ്തത്‌. കലാപരമായ പ്രസ്താവനയാണ് ഞങ്ങൾ നടത്തിയത്. ചലച്ചിത്രോത്സവ വേദി രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതും നാദവിന് നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളും കാണുന്നതിൽ ഞങ്ങൾക്ക് വലിയ സങ്കടമുണ്ട്. അത് ഒരിക്കലും ജൂറിയുടെ ഉദ്ദേശ്യമായിരുന്നില്ല’. സഹജൂറി അം​ഗങ്ങൾ ട്വീറ്റ് ചെയ്തു.

ഓസ്കർ നാമനിർദേശം ലഭിച്ച സംവിധായികയാണ് ജിങ്കോ ​ഗോട്ടോ. ഫ്രാൻസിൽ നിന്നുള്ള മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമാണ് ഹാവിയർ അംഗുലോ ബാർത്തുറൻ. ഫ്രാൻസിൽനിന്ന് തന്നെയുള്ള എഡിറ്ററാണ് പാസ്‌കേൽ ഷാവൻസ്.

രാഹുലിൻ്റെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രചാരണം പരിപാടി വരുന്നു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ തുടർ പ്രചാരണ പരിപാടി പ്രഖ്യാപിച്ച് കോൺഗ്രസ് . ഭാരത് ജോഡോ യാത്ര സമാപിക്കുന്ന 2023 ജനുവരി 26 മുതല്‍ ‘ഹാത് സേ ഹാത് ജോഡോ അഭിയാന്‍’ എന്ന പേരില്‍ പ്രചാരണ പരിപാടി ആരംഭിക്കും. ഇത് രണ്ടു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.

ഗ്രാമ, ബ്ലോക്ക് തലങ്ങളില്‍ പദയാത്രകള്‍, ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍, സംസ്ഥാന തലത്തില്‍ റാലി എന്നിവയെല്ലാം യാത്രയുടെ ഭാഗമായി നടക്കും. ഇതിനുപുറമേ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാ മാര്‍ച്ച് നടക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. 2023 മാര്‍ച്ച് 26-ന് പ്രചാരണ പരിപാടി സമാപിക്കും.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയിലൂടെ ഉണ്ടായ ആവേശം നിലനിര്‍ത്താനും അത് പാര്‍ട്ടിയുടെ താഴേതട്ടിലേക്ക് പകര്‍ന്നുകൊടുക്കാനുമാണ് പുതിയ പ്രചാരണം ആവിഷ്‌കരിച്ചത്. യാത്രയുടെ സന്ദേശം സംബന്ധിച്ച രാഹുലിന്റെ കത്ത് പ്രചാരണ വേളയില്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ സ്റ്റിയറിങ് കമ്മിറ്റി യോഗമായിരുന്നു ഇത്. സോണിയാ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത്, ഭൂപേഷ് ഭാഗേല്‍, പി ചിദംബരം, ആനന്ദ് ശര്‍മ, മീര കുമാര്‍, അംബിക സോണി എന്നീ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

എർത്ത് ഷോട്ട് പുരസ്കാരം ചെറുകിട കർഷകർക്കായുള്ള ഇന്ത്യൻ സംഘടനക്ക്

 ‘പരിസ്ഥിതി ഓസ്കർ’ എന്നറിയപ്പെടുന്ന ‘എർത്ത് ഷോട്ട്’ പുരസ്‌കാരം തെലങ്കാനയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്. ചെറുകിടകർഷകരുടെ പ്രശ്നങ്ങൾക്ക് സുസ്ഥിരപരിഹാരം ഏകുന്നതിനായി നിലകൊള്ളന്ന സംഘടനയാണ് ഖെയ്ത്തി. ‘പരിസ്ഥിതിസംരക്ഷണവും പുനരുജ്ജീവനവും’ എന്ന വിഭാഗത്തിലാണ് ഖെയ്തിക്ക് അവാർഡ്. https://www.kheyti.com/

ബ്രിട്ടണിലെ വില്യം രാജകുമാരനാണ് എർത്ത് ഷോട്ട് പുരസ്കാരം ഏർപ്പെടുത്തിയത്. 10 ലക്ഷം പൗണ്ടാണ് (ഏകദേശം 10 കോടി രൂപ) സമ്മാനത്തുക. അഞ്ചു ജേതാക്കളാണ് ഇത്തവണയുള്ളത്. വെള്ളിയാഴ്ച വൈകീട്ട് ബോസ്റ്റണിൽ നടന്ന ചടങ്ങിൽ അഞ്ചു വിഭാഗങ്ങളിലായുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു.

ഖെയ്ത്തി

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്ന ചെറുകിടകർഷകർക്ക്, കുറഞ്ഞചെലവിൽ വിളവു വർധിപ്പിക്കാനും അവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താനും അവസരമൊരുക്കുകയാണ് ഖെയ്തിയുടെ ലക്ഷ്യം. ഭൂമി നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള ശ്രമങ്ങൾക്ക് നൽകുന്ന ഈ പുരസ്കാരത്തിലൂടെ ശോഭനമായ ഭാവി ഉണ്ടാകുമെന്ന് പുരസ്കാരദാനച്ചടങ്ങിൽ വില്യം രാജകുമാരൻ പറഞ്ഞു.

ചെറുകിടകർഷകരിൽ അതിദരിദ്രരായവർക്ക് സഹായമുറപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഖെയ്തി സഹസ്ഥാപകനും സി.ഇ.ഒ.യുമായ കൗഷിക് കപ്പഗണ്ഡുലു പ്രതികരിച്ചു. ഇന്ത്യയിലെ 10 കോടിയോളംവരുന്ന ചെറുകിട കർഷകർ പ്രതിസന്ധി അനുഭവിക്കുന്നവരാണ്.

വിവിധ മേഖലകളിൽ പുരസ്കാരത്തിന് അർഹമായ സ്ഥാപനങ്ങൾ

അഞ്ചു മേഖലകളിലാണ് എർത്ത് ഷോട്ട് പുരസ്കാരം നൽകി വരുന്നത്. ഓരോ സംഘടനയ്ക്കും ഒരു മില്യൻ പൌണ്ട് വീതമാണ് ലഭിക്കുക.

ക്ലീന്‍ അവര്‍ എയര്‍ വിഭാഗം
മുകുരു ക്ലീന്‍ സ്റ്റൗവ്‌സ്, കെനിയ– കൂടുതലായും വനിത ജീവനക്കാരുള്ള സ്ഥാപനമാണിത്. കല്‍ക്കരി, തടി, കരിമ്പ് തുടങ്ങിയവ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സ്റ്റൗവുകളാണിവര്‍ ഉത്പാദിപ്പിക്കുന്നത്. ഇതു വഴി വായുമലിനീകരണം കുറയ്ക്കുവാന്‍ സ്ഥാപനത്തിന് കഴിഞ്ഞു.

ബില്‍ഡ് എ വേസ്റ്റ് ഫ്രീ വേള്‍ഡ് വിഭാഗം
നോട്ട്പ്ല, യുണൈറ്റ്ഡ് കിങ്ഡം: കടല്‍ പായല്‍ ഉപയോഗിച്ച് ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന ഈ മാലിന്യ നിര്‍മാര്‍ജന സംഘടനയ്ക്ക് കഴിഞ്ഞു. പൈറി പാസ്ലിയര്‍, റൊഡ്‌റിഗോ ഗാര്‍സിയ തുടങ്ങിയവരാണ് അവാര്‍ഡ് ജേതാക്കള്‍

റിവൈവ് അവര്‍ ഓഷ്യന്‍ വിഭാഗം
ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിലുള്ള തനത് വനിതകളില്‍ 60 പേര്‍ക്ക് പരമ്പരാഗത, ഡിജിറ്റല്‍ സമുദ്ര സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കി.

ഫിക്‌സ് ഔവര്‍ ക്ലൈമറ്റ് വിഭാഗം
44.01, ഒമാന്‍: തലാല്‍ ഹസന്റെ പ്രോജക്ട് 44.01 കാര്‍ബണ്‍ ഡയോക്‌സൈഡിനെ പെറിഡോടൈറ്റ് എന്ന പാറയാക്കുന്നതിലുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. യു.എസ്, യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ കാണപ്പെടുന്ന പാറ കൂടിയാണിത്. ഏറ്റവും കുറഞ്ഞ ചെലവില്‍ കാര്‍ബണ്‍ സൂക്ഷിക്കാന്‍ ഇതുകൊണ്ടു സാധിക്കുന്നു.

ഹൈവേ റെഡിയായാൽ മത്സരയോട്ടം അവസാനിക്കുമോ

0

നാലുവരി, ആറുവരി ദേശീയപാതകളില്‍ വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍ ഇടതുട്രാക്കിലൂടെ പോകണമെന്ന നിയമം കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി വാളയാര്‍-വാണിയമ്പാറ ദേശീയപാതയില്‍ ജില്ലാ റോഡ് സുരക്ഷ കൗണ്‍സില്‍ നടപടികള്‍ തുടങ്ങി. നാലുവരി ആറുവരി പാത ഒരുങ്ങുന്നതോടെ ഇത് എല്ലായിടത്തും കർശനമാക്കും.

ബസുകളം ബൈക്കും ഇടത് ലൈനിലൂടെ മാത്രം

ചരക്കുവാഹനങ്ങള്‍, സര്‍വീസ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാവാഹനങ്ങള്‍, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയാണ് വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍. ഇവ ഇടതുട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ.

മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോള്‍ മാത്രമേ വലതുട്രാക്കിലേക്ക് കയറാന്‍ പാടുള്ളൂ. തുടര്‍ന്ന് ഇടതുട്രാക്കില്‍ത്തന്നെ യാത്ര തുടരണം. വേഗപരിധി കൂടിയ കാര്‍, ജീപ്പ്, മിനി വാന്‍ തുടങ്ങിയവയ്ക്ക് വേഗത്തില്‍ യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. അതേസമയം, ഇവ വേഗം കുറച്ചാണ് പോകുന്നതെങ്കില്‍ ഇടതുട്രാക്ക് ഉപയോഗിക്കണം.

ഇത് ഇപ്പോഴും നിലവിലുള്ള നിയമമാണ്. പക്ഷെ പ്രയോഗിക്കാൻ റോഡില്ലാത്തതായിരുന്നു പ്രശ്നം. ഇനി പുതിയ റോഡ് സൌകര്യം വന്നാൽ വാഹനങ്ങളെ ഇനം തിരിച്ച് ഇത് പഠിപ്പിച്ചും പരിശീലിപ്പിച്ചും എടുക്കേണ്ടി വരും. സർവ്വീസ് റോഡുളിൽ ഇറങ്ങി വേണ്ടിവരും യാത്രക്കാരെ കയറ്റുന്നത്. ഇതും എങ്ങിനെ നിയന്ത്രിക്കപ്പെടും. സ്റ്റോപ്പുകൾ എങ്ങിനെ പുനർ നിർണ്ണയിക്കും എന്നതിൽ എല്ലാം പുതിയ സമീപനം വേണ്ടി വരും.

നിയമം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി ഡ്രൈവര്‍മാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്തുതുടങ്ങി. തുടര്‍ന്നും നിയമം തെറ്റിച്ചാല്‍ നടപടിയെടുക്കും. ഇതോടൊപ്പം റോഡില്‍ സുരക്ഷാക്രമീകരണങ്ങളൊരുക്കുന്നതിനായി മോട്ടോര്‍ വാഹനവകുപ്പും പോലീസും ദേശീയപാത അതോറിറ്റിയും ചേര്‍ന്ന് ദേശീയപാതയില്‍ പരിശോധന നടത്തി.

വിദഗ്ദ്ധ തൊഴിലാളികളെ കാത്ത് കാനഡ; ഇനി കുടുംബാഗങ്ങൾക്കും തൊഴിൽ അനുമതി,

വിദേശികളായ ജോലിക്കാരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കാന്‍ കാനഡ. രാജ്യമനുഭവിക്കുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് കനേഡിയന്‍ സര്‍ക്കാരിന്റെ ഈ നീക്കം. 2023 ജനുവരി മുതല്‍ ഇത് പ്രബല്യത്തില്‍ വരും. ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ളവരുടെ കുടുംബത്തിനാണ് അനുമതി. കോവിഡ് കാലത്ത് കനഡയിലേക്കുള്ള തൊഴിലാളികളുടെ ലഭ്യത കുറഞ്ഞിരുന്നു.

എക്സ്പ്രസ് എൻ്റ്രിയിലും, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലും കുറവ് വന്നു. അതേ സമയം വിവിധ മേഖലകളിലായി 2.6 മില്യൺ അപേക്ഷകർ അനുമതി കാത്തിരിക്കുന്നുണ്ട്. 2025 ഓടെ ഓരോ വർഷവും അഞ്ച് ലക്ഷം തൊഴിലാളികളെ എങ്കിലും രാജ്യത്ത് എത്തിക്കുക എന്നതാണ് കാനഡ ലക്ഷ്യം വെക്കുന്നത്.

പുതിയ നയപ്രകാരം 2023 ജനുവരി മുതല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ള ജോലിക്കാരുടെ പങ്കാളികള്‍ക്കും മക്കള്‍ക്കും കാനഡയില്‍ തൊഴില്‍ ചെയ്യാന്‍ സാധിക്കുമെന്ന് മന്ത്രി ഷീന്‍ ഫ്രേസര്‍ അറിയിച്ചു. തൊഴില്‍ ദാതാക്കള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ ലഭ്യമാക്കാനും തൊഴിലാളി ക്ഷാമം പരിഹരിക്കാനും സാധിക്കുമെന്നും ഫ്രേസര്‍ കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള ജോലി ചെയ്യുന്നവരുടെ പങ്കാളികള്‍ക്ക് മാത്രമായിരുന്നു നേരത്തെ തൊഴില്‍ ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്.

പുതിയ നടപടിയിലൂടെ രണ്ടുലക്ഷത്തിലേറെ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യത്ത് ജോലി കണ്ടെത്താന്‍ സാധിക്കും. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കടക്കം നിരവധി വിദേശികള്‍ക്ക് ഇതോടെ ജോലി ലഭിക്കും. രണ്ടുവര്‍ഷത്തേക്കായിരിക്കും താത്കാലികമായി അനുമതി നല്‍കുക. വിജയകരമായ നടത്തിപ്പിനായി മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും നിര്‍ദ്ദേശം നടപ്പിലാക്കുക. കാനഡയില്‍ വിദേശികള്‍ക്ക് ഏത് തൊഴിലുടമയുടെ കീഴിലും ജോലി ചെയ്യാന്‍ അവസരം നല്‍കുന്നതാണ് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ്.

പോളണ്ടും സെനഗലും നിസ്സാരക്കാരല്ല, ഇംഗ്ലണ്ടും ഫ്രാൻസും പൊരുതിക്കയറുമോ

ലോകകപ്പിലെ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സും മികച്ച ഫോമിലുള്ള ഇംഗ്ലണ്ടും ഇന്ന് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു.

രാത്രി 8.30-ന് നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സിന് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ടാണ് എതിരാളികള്‍.

കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിന് എതിരാളികള്‍ ആഫ്രിക്കന്‍ ചാംപ്യന്മാരായ സെനഗല്‍. രാത്രി 12.30-നാണ് ഇംഗ്ലണ്ട്-സെനഗള്‍ പോരാട്ടം.

ഈ മത്സരങ്ങള്‍ ജയിക്കുന്ന ടീമുകള്‍ ഡിസംബര്‍ പത്തിനു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും.

ഫ്രാന്‍സ്-പോളണ്ട്
മുമ്പ് ഇരുടീമുകളും 16 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ടുതവണ ഫ്രാന്‍സും മൂന്നുതവണ പോളണ്ടും വിജയിച്ചു. അഞ്ചുമത്സരങ്ങള്‍ സമനിലയിലായി. പ്രാഥമികറൗണ്ടിലെ അവസാനമത്സരത്തില്‍ ഇരുടീമുകളും തോറ്റു. ഫ്രാന്‍സ് ടുണീഷ്യയോടും (0-1) പോളണ്ട് അര്‍ജന്റീനയോടും (0-2). മുമ്പ് പ്രീക്വാര്‍ട്ടറില്‍ അവര്‍ തോറ്റുമടങ്ങിയത് 1934-ലാണ്. പോളണ്ടിനെതിരായ അവസാന മൂന്ന് മത്സരങ്ങളില്‍ ഫ്രാന്‍സ് ഗോള്‍ വഴങ്ങിയിട്ടില്ല.

ഇംഗ്ലണ്ട്-സെനഗല്‍
തോല്‍വിയില്ലാതെയാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലെത്തിയത്. ഒരു തോല്‍വിയോടെ സെനഗലും. രണ്ടാംതവണയാണ് സെനഗല്‍ ലോകകപ്പില്‍ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. ആഫ്രിക്കന്‍ ടീമുകളുമായുള്ള കഴിഞ്ഞ 20 മത്സരങ്ങളില്‍ ഇംഗ്ലണ്ട് തോല്‍വിയറിഞ്ഞിട്ടില്ല.

പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്നത് 21 കോടിയുടെ തട്ടിപ്പ്, സ്വകാര്യ വ്യക്തികളുടെ പണവും കവർന്നു

പഞ്ചാബ് നാഷണല്‍ ബാങ്കിൻ്റെ ലിങ്ക് റോഡ് ബ്രാഞ്ചിലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായി ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടിന് പുറമെ സ്വകാര്യവ്യക്തികളുടെ അക്കൗണ്ടിലും തിരിമറി നടത്തിയതായാണ് കണ്ടെത്തി.

സ്വകാര്യവ്യക്തികളുടെ ഒന്‍പത് അക്കൗണ്ടില്‍ നിന്നും കോര്‍പറേഷന്റെ എട്ട് അക്കൗണ്ടില്‍ നിന്നും പണം തട്ടി. മൊത്തം 21.5 കോടിയുടെ തിരിമറിയാണ് ഈ 17 അക്കൗണ്ടുകളിലായി നടന്നത്. ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചിട്ടുമുണ്ട്.

തട്ടിപ്പ് നടത്തി മാനേജർ ഓൺലൈൻ റമ്മി കളിച്ചു

പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം.പി റിജിലിന്റെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെടെ ഈ അക്കൗണ്ടില്‍നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി.

മാനേജർ റിജിലിനെ ഇതുവരെ കണ്ടെത്താനായില്ല എന്നാണ് പൊലീസ് പറയുന്നത്. അതേ സമയം ഇദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

ഇറാൻ മതകാര്യ പൊലീസിനെ പിൻവലിച്ചു, മഹ്സ അമിനിയുടെ രക്തസാക്ഷിത്വം വിമോചനമായി

0

ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കീഴടങ്ങി ഇറാൻ ഭരണകൂടം മതകാര്യ പോലീസിനെ പിന്‍വലിച്ചു. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിൻ്റെ പേരില്‍ മഹ്‌സ അമിനി എന്ന യുവതിയെ മത പോലീസ് കൊലപ്പെടുത്തിയിരുന്നു. ഇതിന് തുടർച്ചയായി മത പൊലീസിങിന് എതിരെ ആഗോള തലത്തിൽ തന്നെ പ്രതിഷേധം രൂപപ്പെട്ടു. ഇറാനില്‍ പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കാനുള്ള മത യാഥാസ്ഥിതിക ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഭരണകൂടം പ്രാകൃത നിയമത്തിൽ നിന്നും പിൻമാറിയത്.

മതകാര്യ പോലീസിനെ പിന്‍വലിച്ചതായി ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെരിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതകാര്യ പോലീസിന് രാജ്യത്തെ നിയമസംവിധാനത്തില്‍ സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഹിജാബ് നിമയത്തിൽ മാറ്റം വരുത്തിയിട്ടില്ല.

പ്രക്ഷോഭകരെ ദേശദ്രോഹികളും വിഘടനവാദികളുമാക്കി

2005 ലാണ് ‘Gasht-e Ershad’ എന്ന പേരിലുള്ള മത പൊലീസിങ് സംവിധാനം നടപ്പാക്കിയത്. മതനിയമങ്ങൾ തെറ്റിക്കുന്നവരെ ശിക്ഷിക്കുകയായിരുന്നു സേനയുടെ ഉത്തരവാദിത്വം. 300 ൽ അധികം ആളുകൾ ഇവരാൽ കൊല്ലപ്പെട്ടതായി ഇറാനിയൻ സർക്കാർ തന്നെ പിന്നീട് സമ്മതിച്ചു. വിഘടന വാദികളും ദേശ വിരുദ്ധരുമായ ശക്തികളാണ് പ്രക്ഷോഭത്തിന് പിന്നിൽ എന്നായിരുന്നു ആദ്യ ഘട്ടത്തിൽ ഭരണകൂട വിശദീകരണം. പാശ്ചാത്യ രാജ്യങ്ങളുടെ ചാര പ്രവർത്തനവും ആരോപിച്ചു.

മെഹ്‌സ അമീനിയുടെ മരണത്തിനു ശേഷം ഇറാനില്‍ മതകാര്യ പോലീസിൻ്റെ സാന്നിധ്യം കുറയ്ക്കേണ്ടി വന്നിരുന്നു. ഇതു സംബന്ധിച്ച വിശദീകരണം ചോദിച്ചപ്പോഴാണ് മതകാര്യ പോലീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് നിർബന്ധിക്കുന്ന നിയമത്തില്‍ മാറ്റംവരുത്തുന്നത് സംബന്ധിച്ച് കൂടിയാലോചന നടക്കുകയാണെന്ന് അറ്റോർണി ജനറൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

1979 മുതല്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് കടുത്ത യാഥാസ്ഥിതിക നിയമങ്ങളാണ് ഇറാനില്‍ നിലനില്‍ക്കുന്നത്. 2006-ല്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് ‘അച്ചടക്കത്തിന്റെയും ഹിജാബിന്റെയും സംസ്‌കാരം ഉറപ്പുവരുത്തുന്നതിന്’ ഗാഷ്ദ് ഇ ഇര്‍ഷാദ് എന്ന പേരിലുള്ള മതകാര്യപോലീസിന് രൂപംനല്‍കിയത്. ഇതിനു ശേഷം സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കപ്പെടുകയും നിയമലംഘനം ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നൂറുകണക്കിന് യുവതികൾ തെരുവുകളിൽ പരസ്യമായി ശിരോവസ്ത്രം കത്തിച്ചു കൊണ്ട് പ്രക്ഷോഭത്തിന് ഇറങ്ങിയിരുന്നു.

മഹ്സ അമിനിയുടെ രക്തസാക്ഷിത്വം ലോകം നെഞ്ചിലേറ്റി

സ്വാതന്ത്ര്യത്തിനും ആധുനിക സംസ്കാരത്തിനും പേരു കേട്ട സാംസ്കാരിക പൈതൃകം പാടെ തച്ചുടച്ചാണ് മതയാഥാസ്ഥിതിക നേതൃത്വം അധികാരം ഉറപ്പിച്ചത്. നിരവധി പേർക്ക് മത പൊലീസിനാൽ ജീവൻ നഷ്ടമായ അവസ്ഥയുണ്ടായി.

2022 സെപ്തംബര്‍ 17-ന് ആണ് മഹ്‌സ അമിനി എന്ന 22 വയസ്സുകാരി പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്നും ഹിജാബ് നിയമം ലംഘിച്ചെന്നും ആരോപിച്ചാണ് മഹ്‌സയെ ടെഹ്‌റാനില്‍നിന്ന് മതകാര്യ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായ മഹ്‌സ മരണപ്പെട്ടു. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്‌സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് കണ്ടെത്തിയത്. ഇത് നീണ്ട പ്രക്ഷോഭങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ഇടയാക്കി. ലോകത്തിലെ തന്നെ പ്രാകൃത മത നിയമങ്ങൾക്ക് എതിരായ അടുത്ത കാലത്തെ ഏറ്റവും ശക്തമായ ചെറുത്തു നിൽപ്പായി ഇറാനിലെ പ്രക്ഷോഭം വളർന്നു.

മത നിയമത്തിൽ ഞെരിഞ്ഞമർന്ന തലമുറകൾ

ഹിജാബ് നിയമവും സ്ത്രീകൾക്ക് എതിരായ നിയന്ത്രണങ്ങളും ഇറാനിലെ സ്ത്രീജിവിതത്തെ അരികു വൽക്കരിച്ചു. നൂറുകണക്കിന് പ്രൊഫഷണലുകൾ തൊഴിൽ മതിയാക്കി. പലരും വിദേശ രാജ്യങ്ങളിൽ ജോലി തേടി പോയി. ശേഷിച്ചവർ വ്യക്തിത്വം നഷ്ടമായ അവസ്ഥയിൽ ഒടുങ്ങി. ഡോക്ടർ,നഴ്സ്, അധ്യപികമാർ എന്നിങ്ങനെ പൊതു സമൂഹത്തിൽ ഇടപെടുന്നവർ നിസ്സഹായരായി. 1979 മുതൽ തന്നെ ഇിതിനെതിരായ ചെറുത്തു നിൽപ്പുകൾ ആരംഭിച്ചു എങ്കിലും അടിച്ചമർത്തപ്പെട്ടു.