സദാചാരത്തിലെ ആൺ നോട്ടം; പ്രായപൂർത്തിയായ പൗരന്മാരെ ലിംഗ വ്യത്യാസമില്ലാതെ പരിഗണിക്കരുതോ എന്ന് ഹൈക്കോടതി

0

കോഴിക്കോട് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലെ പ്രവേശന സമയം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പ്രായപൂര്‍ത്തിയായ പൗരന്മാരെ അവര്‍ക്ക് ഇഷ്ടമുള്ളയിടത്തു പോകാന്‍ അനുവദിച്ചു കൂടേയെന്ന് കോടതി ആരാഞ്ഞു. ആൺ പെൺ വ്യത്യാസമില്ലാതെയാണ് കോടിതിയുടെ ചോദ്യം. കേസില്‍ സംസ്ഥാന വനിതാ കമ്മിഷനും ബുധനാഴ്ച നിലപാട് അറിയിക്കും.

രാത്രി പത്തുമണിക്ക് മുന്‍പ് പെണ്‍കുട്ടികള്‍ കോളേജ് ഹോസ്റ്റലിനുള്ളില്‍ പ്രവേശിക്കണമെന്നതാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലെ നിലവിലെ നിയമം. ആൺ കുട്ടികൾക്ക് ഇല്ലാത്ത നിയമമാണിത്. ഇതിനെ ചോദ്യം ചെയ്ത് കഴിഞ്ഞദിവസം പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരുന്നു. പത്തുമണി കഴിഞ്ഞാല്‍ ഹോസ്റ്റലിന്റെ ഗേറ്റ് അടയ്ക്കും. പിന്നീട് വരുന്ന വിദ്യാര്‍ഥികള്‍ പുറത്ത് നിൽക്കണം. ഈ വിവേചനമാണ് ചോദ്യം ചെയ്യപ്പെട്ടത്.

മെഡിക്കല്‍ കോളേജില്‍ രാത്രി 11.30 വരെ ലൈബ്രറിയും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംവിധാനങ്ങള്‍ പൊതുവായി എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ പെൺകുട്ടികൾക്ക് ഇത് സാധ്യമല്ല. ഹോസ്റ്റൽ സമയത്തിലെ നിയന്ത്രണമാണ് കാരണം. ആണ്‍കുട്ടികള്‍ക്ക് ഇത്തരം സമയനിയന്ത്രണങ്ങളില്ല. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലും സമാനമായ പ്രതിഷേധം ശക്തിപ്പെട്ടു.

വിഷയത്തില്‍ വനിതാകമ്മിഷനും ഇടപെട്ടിരുന്നു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഇത്തരം നിബന്ധനകൾ പ്രവർത്തിക്കണം എന്നായിരുന്നു വനിതാകമ്മിഷന്‍ നിലപാട്. ഇതിനു പിന്നാലെയാണ് കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ച കോടതി വിവേചനത്തിലെ പ്രശ്നങ്ങളിലേക്ക് കടക്കാതെ തന്നെ സമത്വത്തിലേക്ക് വിരൽ ചൂണ്ടി. ഇത്തരം വിവേചനങ്ങള്‍ ആവശ്യമുണ്ടോയെന്ന് ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞു.

5 ജി വിമാന സർവ്വീസുകളെ താറുമാറാക്കുന്നു, ഡിജിസിഎ പഠനത്തിന്

0

പ്രധാന നഗരങ്ങളിൽ എല്ലാം ഫൈവ് ജി നെറ്റ് വർക്ക് സംവിധാനം നിലവിൽ വരുമ്പോൾ വിമാന സർവ്വീസുകളെ അത് താറുമാറാക്കുമോ, തകർക്കുമോ. 5 ജി സിഗ്‌നലുകളും ഓള്‍ട്ടിമീറ്റര്‍ സിഗ്‌നലുകളും കൂടിക്കലര്‍ന്ന് വിമാന സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാക്കുമെന്ന ആശങ്ക ലോകവ്യാപകമായി ചർച്ച ചെയ്യുന്നുണ്ട്. അമേരിക്കന്‍ വ്യോമയാന അതോറിറ്റി ഇത്തരം 85 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലും സമാനമായ പ്രശ്നങ്ങൾ നിലനിൽക്കയാണ്.

വിമാനസര്‍വീസുകളെ തടസ്സപ്പെടുത്തുമെന്ന ആശങ്ക പരിഹരിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വ്യോമയാന മന്ത്രാലയവും ടെലികോം മന്ത്രാലയവും ചേര്‍ന്ന് പഠനം തുടങ്ങിയിട്ടുണ്ട്. 5 ജിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വിമാനത്താവളങ്ങളില്‍നിന്ന് അകലെ സ്ഥാപിക്കേണ്ടി വരും. ഇത് വിമാനത്താവളങ്ങളിലെ സിഗ്നൽ സ്ട്രെങ്തിനെ ബാധിക്കാം. ബദൽ മാർഗ്ഗം ആവിഷ്കരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സിഗ്‌നലുകളുടെ ശക്തി കുറയ്ക്കാനും നിര്‍ദേശം വന്നേക്കും.

രാജ്യത്തെ എല്ലാ വിമാനങ്ങളിലും ഓള്‍ട്ടിമീറ്റര്‍ പ്രവർത്തിക്കുന്നുണ്ട്. സമുദ്ര നിരപ്പില്‍നിന്നുള്ള ഉയരം നിശ്ചയിക്കാനുള്ള ഈ ഉപകരണം പുനക്രമീകരിക്കേണ്ടി വരും. ആശങ്ക നീക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.സി.എ. ടെലികോം മന്ത്രാലയത്തിന് സെപ്റ്റംബറില്‍ കത്തെഴുതിയിരുന്നു.

അവതാർ -2 പ്രദർശിപ്പിക്കില്ലെന്ന് കേരളത്തിലെ തിയറ്റർ ഉടമകൾ

0

അവതാറിൻ്റെ രണ്ടാം ഭാഗം അവതാർ 2-ൻ്റെ കേരളത്തിലെ റിലീസ് നീളും. റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ നിലപാടെടുത്തു. തിയേറ്റർ കളക്ഷന്റെ 60 ശതമാനം ആവശ്യപ്പെട്ടതാണ് കാരണം. മലയാളത്തിൽ ഉൾപ്പെടെ ഡബ് ചെയ്തിട്ടുള്ള ചിത്രമാണ്.

തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ 2-ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തത്. 50-55 ശതമാനമാണ് സാധാരണ​ഗതിയിൽ അന്യഭാഷാ ചിത്രങ്ങൾക്ക് നൽകുന്നതെന്ന് ഫിയോക് അറിയിച്ചു. റിലീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി അറിയിക്കാതെ തിയേറ്ററുകൾക്ക് നേരിട്ട് എ​ഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഉടമകൾ ബഹിഷ്കരണത്തിന് കാരണമായി പറയുന്നു.

ഫിയോക്കിന്റെ കീഴിൽ വരുന്ന 400 തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യില്ല. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വരുമാനത്തിന്റെ 50 ശതമാനമാണ് അവതാർ 2 വിന് ലഭിക്കുക. ജയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന അവതാർ; ദ വേ ഓഫ് വാട്ടർ ഇന്ത്യയിൽ ആറ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ഇത്.

2009 ലാണ് അവതാർ ആദ്യഭാഗം പ്രദർശനത്തിനെത്തിയത്. ലോകസിനിമയുടെ ചരിത്രത്തിൽ സാമ്പത്തികമായി ഏറ്റവും വരുമാനം (2.923 ബില്യൺ ഡോളർ) നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല. നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവതാർ; ദ വേ ഓഫ് വാട്ടർ പ്രദർശനത്തിനെത്തുന്നത്. ലൈറ്റ്‌സ്റ്റോം എന്റർടൈൻമെന്റ്‌സിന്റെ ജോൺ ലാൻഡോയ്‌ക്കൊപ്പം കാമറൂണും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. 2000 കോടി മുതൽമുടക്കിയായിരുന്നു നിർമ്മാണം.

എയിംസിൻ്റെ സർവർ ഹാക്കർമാർ തകർത്തു, ഒരാഴ്ച പിന്നിട്ടിട്ടും പിന്തുടരാനാകാതെ തുടരുന്നു

എയിംസ് പോലുള്ള ഒരു സ്ഥാപനത്തിൻ്റെ സർവർ പുന:സ്ഥാപിക്കാനായിട്ടില്ലെങ്കിൽ എന്ത് ഡിജിറ്റൽ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ചോദ്യം അന്തരീക്ഷത്തിൽ തന്നെ തുടരുന്നു. ഇന്ന് എയിംസ്, നാളെ  മറ്റ് തന്ത്രപ്രധാന മേഖലകളും ആക്രമിക്കപ്പെട്ടേക്കും .എത്ര ദുർബലമാണ് നമ്മുടെ  സംവിധാനങ്ങൾ.എയിംസ് സെര്‍വര്‍ ഹാക്ക് ചെയ്ത് ഒരാഴ്ചയായിട്ടും പുനസ്ഥാപിച്ചിട്ടില്ല.  സെര്‍വര്‍ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോ കറന്‍സി ആവശ്യപ്പെട്ടതായി വാർത്തയുണ്ടായിരുന്നു. എങ്കിലും വിവരം ദില്ലി പോലീസ് നിഷേധിച്ചു. പക്ഷെ സർവർ ഇപ്പോഴും താറുമാറായി പഴയപടി തുടരുകയാണ്. 

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയുടെ സര്‍വറുകള്‍ ഹാക്ക് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. നാല് കോടിയോളം വരുന്ന രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്ന് പ്രാഥമിക നിഗമനം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയടക്കം വിവിഐപികളുടെ ചികിത്സാ വിവരങ്ങള്‍ എയിംസിലുണ്ട്. വാക്സീന്‍ പരീക്ഷണത്തിന്‍റെ നിര്‍ണ്ണായക വിവരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സെര്‍വര്‍ തകരാര്‍ എന്നാണ് ആദ്യം എയിംസ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും സംഭവത്തിന്‍റെ ഗൗരവം കൂടുതല്‍ ബോധ്യമായതോടെ കഴിഞ്ഞ വെള്ളിയാഴ്ച ദില്ലി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രാഥമികാന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സൈബര്‍ തീവ്രവാദം തന്നെ നടന്നിരിക്കാമെന്ന നിഗമനത്തില്‍ കൂടുതല്‍ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ഏല്‍പിക്കുകയായിരുന്നു.  ആ ദിശയില്‍ എന്‍ഐഎ പ്രാഥമികാന്വേഷണം തുടങ്ങികഴിഞ്ഞു.  റോ കൂടി അന്വേഷണത്തിന്‍റെ ഭാഗമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക വിഭാഗം അന്വേഷണം നിരീക്ഷിക്കുന്നുണ്ട്. 

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റററും, ദ ഇന്ത്യ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമും അന്വേഷണം  നടത്തുന്നുണ്ട്. ഹാക്ക് ചെയ്യപ്പെട്ടതിനാല്‍ പകുതിയിലേറെ വിവരങ്ങള്‍ നഷ്ടപ്പെടാമെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  സര്‍വറുകള്‍ ഘട്ടം ഘട്ടമായി പുനസ്ഥാപിച്ച് വരികയാണെന്നാണ് എയിംസ് അധികൃതരുടെ പ്രതികരണം. നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ന്നോയെന്നതില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ഒരാഴ്ച പിന്നിട്ടിട്ടും ഹാക്കർമാർക്ക് മുന്നിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇൻകം ടാക്സ് സൈറ്റ് പുതുക്കിയത് പ്രവർത്തന ക്ഷമമാവാൻ മാസങ്ങളോളം എടുത്തിരുന്നു. 

ബ്രസീൽ പ്രീക്വാർട്ടറിൽ, സ്വിറ്റ്സർലൻഡ് പുറത്ത്

ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസെമിറോ തൊടുത്ത ഗോളിൽ നിന്നും ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്വിറ്റ്സര്‍ലൻഡിനെ ഈയൊരൊറ്റ ഗോളിന് മറികടന്നാണ് ബ്രസീല്‍ അവസാന പതിനാറില്‍ ഒരാളായത്. ആദ്യ പകുതി ശാന്തമായി ഒഴുകിയ കളി രണ്ടാം പാതിയിലാണ് കരുത്തു കാട്ടിയത്. 63 ാം മിനിറ്റിൽ വിനിഷ്യസ് നേടിയ ഗോൾ നേരിയ വ്യത്യാസത്തിൽ ഓഫ് സൈഡ് ആയി. പാസ് തൊടുത്ത റിച്ചാലിസൻ്റെ നീക്കമാണ് ഓഫ് സൈഡ് കാണിച്ചത്. എങ്കിലും കളി ചൂട് പിടിച്ചു.

അവസരങ്ങള്‍ തുലയ്ക്കുന്നത് കണ്ട് നിരാശപൂണ്ട സമനിലയിലേയ്ക്ക് നീങ്ങിയ മത്സരത്തിന്റെ എണ്‍പത്തിമൂന്നാം മിനിറ്റിലായിരുന്നു കാസെമിരോയുടെ യഥാർത്ഥ ഗോൾ. ബോക്സില്‍ നിന്ന് തൊടുത്ത വലങ്കാല്‍ ഹാഫ് ഗോളി അകഞ്ചിയുടെ ശരീരത്തിൽ തൊട്ടു തൊട്ടില്ലെന്ന് വലയിൽ എത്തുകയായിരുന്നു.

 രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്രസീലിന് ആറ് പോയിന്റായി. മൂന്ന് പോയിന്റുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്. ഓരോ പോയിന്റ് വീതമുള്ള കാമറൂണും സെര്‍ബിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 

സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബ്രസീല്‍ കളിച്ചത്. രണ്ട് മാറ്റങ്ങളാണ് പരിശീലകന്‍ ടിറ്റെ ടീമില്‍ വരുത്തിയത്. നെയ്മര്‍ക്ക് പകരം ഫ്രെഡും ഡാനിലോയ്ക്ക് പകരം എഡര്‍ മിലിറ്റാവോയും ടീമിലിടം നേടി. മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡ് സൂപ്പര്‍ താരം ഷാക്കിരിയ്ക്ക് പകരം ഫാബിയാന്‍ റീഡര്‍ക്ക് അവസരം നല്‍കി. തുടക്കത്തിൽ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകളും പാടുപെട്ടു.

ബ്രസീല്‍ ആക്രമണത്തിന്റെ ശക്തി കൂട്ടാനായി 73-ാം മിനിറ്റില്‍ റാഫീന്യയെയും റിച്ചാര്‍ലിസണെയും പിന്‍വലിച്ച് പകരം ആന്റണിയെയും ഗബ്രിയേല്‍ ജെസ്യൂസിനെയും കൊണ്ടുവന്നു. 81-ാം മിനിറ്റില്‍ ആന്റണിയെടുത്ത കോര്‍ണര്‍ കിക്കിന്റെ ഭാഗമായി ഗയ്‌മെറസ് പോസ്റ്റിലേക്ക് ഹെഡ്ഡ് ചെയ്‌തെങ്കിലും ഗോള്‍കീപ്പര്‍ സോമര്‍ അനായാസം പന്ത് കൈയ്യിലാക്കി.

എന്നാല്‍ ബ്രസീല്‍ ആരാധകരെ സന്തോഷക്കൊടുമുടിയിലെത്തിച്ചുകൊണ്ട് കാസെമിറോ കാനറികള്‍ക്ക് വേണ്ടി ഗോളടിച്ചു. മത്സരത്തിന്റെ 83-ാം മിനിറ്റിലാണ് മിഡ്ഫീല്‍ഡ് ജനറല്‍ പന്ത് വലയിലേക്ക് അടിച്ചുകയറ്റിയത്. വിനീഷ്യസ് ജൂനിയര്‍ തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. വിനീഷ്യസ് നല്‍കിയ പാസ് റോഡ്രിഗോ കാസെമിറോയ്ക്ക് മറിച്ചുനല്‍കി. കിട്ടിയ അവസരം മുതലെടുത്ത കാസെമിറോ തൊടുത്തുവിട്ട വെടിയുണ്ട പോലുള്ള ഷോട്ട് സ്വിസ് പ്രതിരോധം ഭേദിച്ച് ഗോള്‍വല കീറി.

നാലു വർഷത്തെ ബിരുദം, ഓണേഴ്സ് കോഴ്സുകൾ അടുത്തവർഷം മുതൽ കേരളത്തിലും – മന്ത്രി

അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. ഗവേഷണത്തിനു താത്പര്യമുള്ളവർക്ക് അവസരം നല്‍കുന്നതാണ് കോഴ്‌സിന്റെ ഘടന. വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാന്‍ നാല് വര്‍ഷ ബിരുദകോഴ്‌സിലൂടെ അവസരമുണ്ടാകും

ഡിഗ്രിമുതല്‍ തന്നെ വിദ്യാര്‍ഥികളില്‍ ഗവേഷണ ആഭിമുഖ്യം വളര്‍ത്തുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. കോഴ്സിന്റെ നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും ഒരു പ്രോജക്റ്റും ഉണ്ടായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ടുള്ള പിഎച്ച്ഡി പ്രവേശനം സാധ്യമാകും. മാത്രമല്ല, ഇവര്‍ക്ക് പി.ജി രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയും നല്‍കും. നാല് വര്‍ഷ കോഴ്‌സുകള്‍ക്ക് ഓണേഴ്‌സ് ഡിഗ്രിയാണ് നല്‍കുക. മൂന്ന് വര്‍ഷത്തിന് ശേഷം കോഴ്‌സ് അവസാനിപ്പിക്കുന്നവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കും.

പരമ്പരാഗത വിഷയങ്ങളോടൊപ്പം പുതിയ പഠനശാഖകള്‍ കൂടി ഉള്‍പ്പെടുത്തിയാകും കോഴ്‌സുകള്‍ എന്നാണ് സൂചന. അടുത്ത അധ്യയന വര്‍ഷത്തെ കോഴ്‌സുകള്‍ ആരംഭിക്കുമ്പോള്‍ നാല് വര്‍ഷ ബിരുദകോഴ്‌സുകള്‍ക്കും പ്രവേശനം നേടാം. പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഏകീകരിക്കുന്നതിനായി സര്‍വകലാശാലകള്‍ക്കായി പൊതു അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു

ഭൂമിയിൽ നിന്നും ഏറ്റവും ദൂരം സഞ്ചരിച്ച റെക്കോഡുമായി ആർട്ടെമിസ് – 1

 മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യമായ ആര്‍ട്ടെമിസ്-1 ഓറിയോണ്‍ പേടകം ഭൂമിയില്‍നിന്ന് 4.1 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് റെക്കോഡ് സൃഷ്ടിച്ചു. ഭൂമിയില്‍നിന്ന് നാലുലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച അപ്പോളോ 13-ന്റെ റെക്കോഡാണ് നാസയുടെ ആര്‍ട്ടെമിസ് തകര്‍ത്തത്.

ആറു ദിവസം കൂടി ഓറിയോണ്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഭ്രമണം ചെയ്യും. പിന്നീട് പേടകം ഭൗമപാതയിലേക്ക് തിരികെ കടക്കും. ഡിസംബര്‍ 11-ഓടെ ശാന്തസമുദ്രത്തില്‍ പതിക്കും.

മൂന്നുഘട്ടങ്ങളിലായി മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടമായ ആര്‍ട്ടെമിസ്-1 നവംബര്‍ 16-നാണ് ഫ്‌ളോറിഡയിലെ കേപ്പ് കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചത്. നാസയുടെ ഏറ്റവുംകരുത്തുറ്റ റോക്കറ്റായ സ്‌പേസ് ലോഞ്ച് സിസ്റ്റ(എസ്.എല്‍.എസ്)ത്തിലായിരുന്നു വിക്ഷേപണം. ചന്ദ്രനിലേക്ക് മുൻപത്തെക്കാൾ സുരക്ഷിതമായ യാത്രമയാണ് ഒരുക്കുന്നത്.

അഭിമാനിക്കാൻ കേരളത്തിനും

നവംബര്‍ 16-നുനടന്ന, ‘ആര്‍ട്ടെമിസി’ന്റെ മനുഷ്യരില്ലാതെയുള്ള ആദ്യദൗത്യത്തിന്റെ വീഡിയോപ്രക്ഷേപണത്തിനുള്ള സംവിധാനം വികസിപ്പിച്ചെടുത്തത് മലയാളിയായ അനീഷ്മേനോന്‍ ആണ്. ബെംഗളൂരു ഇന്ദിരാനഗറിലെ ‘ടെന്‍ത് ഡയമെന്‍ഷന്‍സ് ഐ.എന്‍.സി.’ എന്ന കമ്പനിയുടെ ചീഫ് ഇന്നവേറ്റീവ് ഓഫീസറാണ് 35-കാരനായ അനീഷ്മേനോന്‍. ടെന്‍ത് ഡയമെന്‍ഷന്‍സിന്റെ ‘മീറ്റ്മോ.ഐഓ’ സംവിധാനവും അമേരിക്കയിലെ ‘ഫെലിക്‌സ് ആന്‍ഡ് പോള്‍’ സ്റ്റുഡിയോയും ഫ്‌ളൈറ്റ് ലൈന്‍ ഫിലിംസും കൈകോര്‍ത്താണ് ചാന്ദ്രവാഹനവിക്ഷേപണത്തിന്റെ യഥാതഥ കാഴ്ചാനുഭവം നല്‍കുന്ന സംപ്രേഷണം നടത്തിയത്.

ദൗത്യത്തില്‍ മൈക്കല്‍ മന്‍സൂറി, ജോഹാന്‍ റോമേറോ എന്നിവരായിരുന്നു അനീഷിന്റെ പങ്കാളികള്‍. യു.എസിലെ ബഹിരാകാശവാഹനവിക്ഷേപണകേന്ദ്രമായ കെന്നഡി സ്‌പേസ് സെന്ററില്‍ 360 ഡിഗ്രി ക്യാമറകള്‍ സ്ഥാപിച്ചായിരുന്നു സംപ്രേഷണം.

ഇതിനുള്ള ‘8കെ. എന്‍കോഡര്‍ ഹാര്‍ഡ്വെയര്‍ സ്ട്രീമിങ് ടെക്നോളജി’ അനീഷും കൂട്ടരും ഗവേഷണം നടത്തി വികസിപ്പിച്ചതാണ്. ആര്‍ട്ടെമിസ് ദൗത്യം നേരില്‍ കാണുന്ന അതേ അനുഭവമാണ് ഇതിന്റെ പ്രത്യേകത. തൊടുപുഴ അല്‍അസര്‍ എന്‍ജിനിയറിങ് കോളേജില്‍നിന്നാണ് അനീഷ് കംപ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയത്.

കശ്മീർ ഫയൽസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ എങ്ങനെ വന്നു- പരസ്യ വിമർശനവുമായി ജൂറി ചെയർമാൻ

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കശ്മീര്‍ ഫയല്‍സിനെ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ്. സമാപന ചടങ്ങിലാണ് അദ്ദേഹം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ കശ്മീര്‍ ഫയല്‍സ് ഇടം നേടിയത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. ഇതുപോലുള്ള സിനിമ ഒരിക്കലും മേളകള്‍ക്ക് ചേര്‍ന്നതല്ലെന്നും നാദവ് ലാപിഡ് പറഞ്ഞു.

കശ്മീര്‍ ഫയല്‍സ് പോലുള്ള ഒരു സിനിമയെ മേളയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളില്‍ പതിനാല് സിനിമകള്‍ മികച്ച നിലവാരമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

‘A Propaganda, Vulgar Movie’

ചൊവ്വാഴ്ച വിദ്യാലയങ്ങൾക്ക് അവധി

0

റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ ( ചൊവ്വാഴ്ച-നവംബര്‍ 29 ) അവധിയായിരിക്കുമെന്ന് ഡി.ഡി.ഇ. സി. മനോജ് കുമാര്‍ അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് അവധി ആയിരിക്കുമെന്ന് ആര്‍.ഡി.ഡിയും വി.എച്ച്.എസ്.ഇ. വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എ.ഡിയും പത്ര കുറിപ്പിൽ വ്യക്തമാക്കി

നെയ്മർ ഇല്ല എന്നാലും ഇന്ന് റിച്ചാലിസൻ്റെ മാജിക് കാണാം

സൂപ്പര്‍താരം നെയ്മറിന്റെ അഭാവത്തില്‍ ബ്രസീല്‍ ഇന്ന് ഈ ലോകകപ്പ് ഫുട്ബോളിലെ നിര്‍ണായക യുദ്ധം നയിക്കും. തിങ്കളാഴ്ച രാത്രി 9.30-ന് സ്വിറ്റ്സര്‍ലന്‍ഡാണ് എതിരാളി.

ജയിക്കുന്ന ടീമിന് നോക്കൗട്ട് സാധ്യത വര്‍ധിക്കും. ഗ്രൂപ്പ് ജിയിലെ മറ്റൊരു കളിയില്‍ കാമറൂണ്‍ സെര്‍ബിയയുമായി കളിക്കും. വൈകീട്ട് 3.30-നാണ് മത്സരം.

ആദ്യകളിയില്‍ പ്രതിരോധ ഫുട്ബോള്‍ കളിച്ച സെര്‍ബിയയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീല്‍. സ്ട്രൈക്കര്‍ റിച്ചാലിസന്‍ ഇരട്ടഗോള്‍ ആരാധകർ നെഞ്ചേറ്റിതയാണ്. അതു മാത്രമല്ല ജയിക്കുന്ന ടീമിന് നോക്കൗട്ട് സാധ്യത വര്‍ധിക്കും. നെയ്മറിനുപകരം ആരെയാകും കളിപ്പിക്കുകയെന്ന കാര്യം വ്യക്തമായിട്ടില്ല. നെയ്മറുടെ പൊസിഷനില്‍ റോഡ്രിഗോയോ ലൂക്കാസ് പാക്വിറ്റോയോ വരാനാണ് സാധ്യത.

ഗ്രൂപ്പ് ജിയിലെ മറ്റൊരു കളിയില്‍ കാമറൂണ്‍ സെര്‍ബിയയുമായി കളിക്കും. വൈകീട്ട് 3.30-നാണ് മത്സരം.

പരിക്കേറ്റ പ്രതിരോധനിരതാരം ഡാനിലോയ്ക്ക് പകരം ഡാനി അല്‍വ്സോ എഡര്‍ മിലിറ്റാവോയോ ഇറങ്ങും. ആദ്യകളിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് കാമറൂണിനെ തോല്‍പ്പിച്ചിരുന്നു. ഗ്രാനിറ്റ് ഷാക്ക, ഷെര്‍ഡാന്‍ ഷാക്കീരി എന്നിവര്‍ കളിക്കുന്ന മധ്യനിര ശക്തമാണ്. രണ്ട് ടീമിനും ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാകും. രാത്രി 12.30-ന് ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍ യുറഗ്വായെ നേരിടും. 6.30-ന് ദക്ഷിണ കൊറിയ ഘാനയുമായി ഏറ്റുമുട്ടും.

പോർച്ചുഗൽ ലൈനപ്പ്

ഡിയോഗോ കോസ്റ്റ, ജോവോ കാൻസെലോ, ഡാനിലോ പെരേര, റൂബൻ ഡിയസ്, റാഫേൽ ഗുറൈറോ, റൂബൻ നെവസ്, ബെർനാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, ഒറ്റാവിയോ, ജോവോ ഫെലിക്‌സ്, ക്രിസ്റ്റിയാനോ റൊണാൾഡോ.