ലോകകപ്പിലെ പ്രായം കുറഞ്ഞ ഗോൾ ആരുടെ

ലോകകപ്പ് ചരിത്രത്തിലെ തന്നെ ടീമിന്റെ ഏറ്റവും വലിയ വിജയമായിരുന്നു കോസ്റ്ററീക്കയ്‌ക്കെതിരേ സ്പെയിൻ നേടിയത്. മത്സരത്തില്‍ യുവതാരങ്ങളുടെ നിരയാണ് വല കെട്ടിയത്. ഗോള്‍ നേടിയ ബാഴ്‌സലോണ താരം ഗാവി ലോകകപ്പ് ചരിത്രത്തില്‍ ഇടം നേടി ടീമിൻ്റെ മറ്റൊരു റെക്കാഡായി.

ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടമാണ് ഗാവി കുറിച്ചത്. ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ പെലെയാണ്.

പെലെയ്ക്ക് ശേഷം ലോകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരം മാനുവല്‍ റൊസാസാണ്. 1958-ലോകകപ്പില്‍ ഗോള്‍ നേടുമ്പോള്‍ പെലെയ്ക്ക് 17 വര്‍ഷവും 249 ദിവസവുമാണ് പ്രായം.

മാനുവല്‍ റൊസാസ ഗോള്‍ നേടുമ്പോള്‍ 18 ലര്‍ഷവും 93 ദിവസവുമാണ് പ്രായം.

ഗാവിയ്ക്ക് 18 വര്‍ഷവും 110 ദിവസവുമാണ് പ്രായം.

ഗാവിയുടെ ഗോളടക്കം ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്കാണ് സ്‌പെയ്ന്‍ കോസ്റ്ററീക്കയെ തകര്‍ത്തത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം പാസുകള്‍ പൂര്‍ത്തീകരിച്ച ടീം എന്ന റെക്കോഡ് സ്പാനിഷ് പട ഈ മത്സരത്തിലൂടെ സ്വന്തമാക്കി.

സ്പെയിൻ നേടിയത് ഏഴ് ഗോളുകളുടെ ചരിത്രം മാത്രമല്ല, ആരാധകരെ വീഴ്ത്തിയ പാസുകൾ

കോസ്റ്റാറീക്കയ്‌ക്കെതിരേ സ്‌പെയിന്‍ മൈതാനത്ത് ശരിക്കും വിലവിരിച്ച പോലെ കളിക്കുകയായിരുന്നു. ഒരു വിട്ടിവീഴ്ചയ്ക്കും തയാറാകാതെ ലൂയിസ് എന്റിക്കെയും സംഘവും കോസ്റ്ററീക്കയ്‌ക്കെതിരേ ഗോള്‍മഴ തീര്‍ത്തു. ഗ്രൂപ്പ് ഇ യിലെ പോരാട്ടത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ കോസ്റ്റ റീക്കയെ തകര്‍ത്തത്.

976 പാസുകൾ കണക്ടഡ്

ഈ മത്സരത്തിലൂടെ നിരവധി റെക്കോഡുകള്‍ സ്‌പെയിന്‍ കുറിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പാസുകളുടെ എണ്ണം തന്നെയാണ്. ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം പാസുകള്‍ പൂര്‍ത്തീകരിച്ച ടീം എന്ന റെക്കോഡ് സ്പാനിഷ് പട ഈ മത്സരത്തിലൂടെ സ്വന്തമാക്കി.

കോസ്റ്ററീക്കയ്‌ക്കെതിരേ 1043 പാസുകളാണ് സ്‌പെയിന്‍ സൃഷ്ടിച്ചത്. അതില്‍ 976 എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ 549 പാസുകള്‍ സൃഷ്ടിച്ചും സ്‌പെയിന്‍ റെക്കോഡ് കുറിച്ചു. പന്തടക്കത്തിലും സ്‌പെയിന്‍ ചരിത്രം കുറിച്ചു. 81.8 ശതമാനമാണ് സ്‌പെയിന്‍ മത്സരത്തില്‍ പന്ത് കാലില്‍ വെച്ചത്. ഇതും ലോകകപ്പിലെ റെക്കോഡാണ്.

കോർട്ടിലെ സർവ്വാധിപത്യം

ഇരട്ട ഗോളുമായി നിറഞ്ഞാടിയ ഫെറാൻ ടോറസാണ് വിജയ ശിൽപ്പി. 

അൽ തുമാമ സ്റ്റേഡിയത്തിൽ പന്തുരുളാൻ തുടങ്ങിയതു മുതൽ സ്പെയിനിന്റെ സർവാധിപത്യമായിരുന്നു. കോസ്റ്റാറിക്ക താരങ്ങൾക്ക് പന്തിൽ തൊടാൻ അവസരം ലഭിച്ചില്ല. നിരന്തരം കോസ്റ്റാറിക്കൻ പോസ്റ്റിലേക്ക് സ്പെയിൻ ഷോട്ടുകൾ ഉതിർത്തു. കോസ്റ്ററിക്കൻ ബോക്സിലേക്ക് നടത്തിയ തുടർ ആക്രമണങ്ങളുടെ തുടർച്ചയായി ആദ്യ ഗോൾ പിറന്നു. പതിനൊന്നാം മിനിറ്റിൽ ഡാനി ഓൾമോയിലൂടെ മുന്നിൽ. ലോകപ്പിൽ സ്പെയിനിന്റെ 100–ാം ഗോൾ.

10 മിനിറ്റ് തികയും മുമ്പ് രണ്ടാമത്തെ ഗോൾ, ഇത്തവണ മാർക്കോ അസെൻസിയോ(21′) കോസ്റ്റാറിക്ക വലകുലുക്കി. 31 ആം മിനിറ്റിൽ ലഭിച്ച പെനാലിറ്റി ഫെറാൻ ടോറസും ഗോളാക്കി മാറ്റിയതോടെ സ്പെയിൻ ലീഡ് 3 ആയി. കോസ്റ്ററിക്കൻ ബോക്സിനുള്ളിൽ ആൽബയെ ഡ്യുവാർട്ടെ തള്ളിയിട്ടതിനാണ് സ്പെയിന് അനുകൂലമായ പെനൽറ്റി. ആദ്യ പകുതി അവസാനിക്കുമ്പോൾ കോസ്റ്ററിക്കയെ നിഷ്പ്രഭമാക്കി സ്പെയിന് 3 ഗോൾ ലീഡ്. ഖത്തർ ലോകകപ്പിൽ ഇതാദ്യമാണ് ആദ്യപകുതിയിൽ തന്നെ 3 ഗോൾ പിറക്കുന്നത്.

ആദ്യപകുതി നിർത്തിയെടുത്ത് നിന്ന് തന്നെ സ്പെയിൻ രണ്ടാം പകുതിയും ആരംഭിച്ചു. മത്സരം തുടങ്ങി ഏതാനും മിനിറ്റിനകം ടോറസ് തൻറെ രണ്ടാം ഗോൾ കണ്ടെത്തി. 54 ആം മിനിറ്റിൽ ലീഡ് 4 ആയി വർധിച്ചു. തോൽവി ഉറപ്പിച്ച കോസ്റ്ററിക്കയുടെ ഞെട്ടൽ മാറും മുമ്പ് പാബ്ലോ ഗവിയിലൂടെ വീണ്ടും സ്പെയിൻ ലീഡ് എടുത്തു. 74 ആം മിനിറ്റിലായിരുന്നു ഗോൾ.

ഗോളടി പരിശീലനം നടത്തുകയാണോ സ്പെയിൻ എന്ന് സംശയിച്ച് തുടങ്ങിയപ്പോഴേക്കും അടുത്ത ഗോൾ എത്തി. 90 മിനിറ്റിൽ കാർലോസ് സോളർ ലീഡ് വീണ്ടും ഉയർത്തി. അധിക സമയത്തിൻ്റെ രണ്ടാം മിനിറ്റിൽ അൽവാരോ മൊറാട്ടയുടെ ഗോൾ കൂടി, കോസ്റ്റാറിക്കൻ തോൽവി സമ്പൂർണം. അതേസമയം, സ്പെയിൻ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ കോസ്റ്റാറിക്കയ്ക്ക് കഴിഞ്ഞില്ല.

മയക്കു മരുന്ന് മാഫിയയെ എതിർത്തതിന് തലശ്ശേരിയിൽ രണ്ടു പേരെ വെട്ടിക്കൊന്നു

0

ലഹരിമാഫിയ സംഘത്തെ എതിർത്തതിന് തലശ്ശേരിയില്‍ രണ്ട് പേരെ വെട്ടിക്കൊന്നു. ഒരാളെ ഗുരുതരമായി വെട്ടി പരിക്ക് ഏല്പിക്കയും ചെയ്തു. തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ.ഖാലിദ്(52), സഹോദരീ ഭര്‍ത്താവും സി.പി.എം. നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനയില്‍ ഷമീര്‍(40) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്.

ഇരുവരേയും സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് തലശ്ശേരി സഹകരണ ആസ്പത്രിയില്‍നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

മൂന്നു പേർ കസ്റ്റഡിയിൽ

കൊലപാതകത്തിൽ  മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. തലശ്ശേരി സ്വദേശികളായ ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.  മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തെരച്ചിൽ തുടരുന്നു.ബാബുവും ജാക്സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയിൽ പറഞ്ഞിരുന്നു.

ഖാലിദ് സഹകരണ ആസ്പത്രിയിലും ഷമീര്‍ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലുമാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ സഹകരണ ആസ്പത്രി പരിസരത്താണ് സംഭവം. പരിക്കേറ്റ ഇവരുടെ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബ് (29) സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ്.

ലഹരി വില്‍പനയെ ചോദ്യംചെയ്തതിന് ഷമീറിന്റെ മകന്‍ ഷെബിലിനെ ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ഒരാള്‍ മര്‍ദിച്ച സംഭവമുണ്ടായിരുന്നു. ഇവർ തമ്മിൽ വാഹനം വിറ്റ പണം സംബന്ധിച്ച തർക്കവുമുണ്ടായിരുന്നു. ഷെബിലിനെ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ലഹരി മാഫിയയില്‍പ്പെട്ട ഒരാള്‍ ആസ്പത്രിയിലെത്തി. പ്രശ്‌നം ഒത്തു തീർപ്പാക്കാൻ എന്ന വ്യാജേന ഖാലിദ് അടക്കമുള്ളവരെ പുറത്തേക്ക് വിളിച്ചിറക്കി.

ആസ്പത്രിക്ക് പുറത്ത് മാഫിയ സംഘത്തിലുള്‍പ്പെട്ട നാല് പേര്‍ എത്തിയിരുന്നു. കാന്റീന്‍ പരിസരത്തുവച്ച് സംസാരിക്കുന്നതിനിടെ ആസ്പത്രിയില്‍നിന്ന് വിളിച്ച് പുറത്തിറക്കിയ ആള്‍ ഖാലിദിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഓട്ടോയില്‍ കരുതിയ കത്തിയെടുത്തായിരുന്നു വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തടയാന്‍ ശ്രമിച്ചതിനിടെ ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വെട്ടേറ്റു.

പരേതരായ മുഹമ്മദിന്റെയും നബീസയുടെയും മകനാണ് കൊല്ലപ്പെട്ട ഖാലിദ്. മത്സ്യതൊഴിലാളിയാണ്. ഭാര്യ: സീനത്ത്. മക്കള്‍: പര്‍വീന, ഫര്‍സീന്‍. മരുമകന്‍: റമീസ് (പുന്നോല്‍). സഹോദരങ്ങള്‍: അസ്ലം ഗുരുക്കള്‍, സഹദ്, അക്ബര്‍ (ഇരുവരും ടെയ്‌ലര്‍മാര്‍), ഫാബിത, ഷംസീന.

പരേതരായ ഹംസയുടെയും ആയിഷയുടേയും മകനാണ് കൊല്ലപ്പെട്ട ഷമീര്‍. ഭാര്യ: ഷംസീന. മക്കള്‍: ഷെബില്‍, ഫാത്തിമത്തുല്‍ ഹിബ ഷഹല്‍. സഹോദരങ്ങള്‍: നൗഷാദ്, റസിയ, ഹൈറുന്നിസ.
ഖാലിദിന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലാണുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ആമുക്കപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

അർജൻ്റീനയ്ക്കും ക്രൊയേഷ്യയ്ക്കും പിന്നാലെ ജർമനിയും; ഫുട്ബോളിലെ വിശ്വാസ താരങ്ങൾക്ക് എന്തു പറ്റി

ജപ്പാനോടാണ് ജര്‍മനിയുടെ കിടുക്കുന്ന തോല്‍വി. അര്‍ജന്റീനയെപ്പോലെ ആദ്യം ലീഡ് നേടിയശേഷം കൊലകൊമ്പൻമാർ അടിയറവ് പറയുകയായിരുന്നു. അര്‍ജന്റീനയെ പോലെ പെനാല്‍റ്റിയിലൂടെ ലീഡ് നേടിയാണ് ജര്‍മനി സത്യമായ കളിക്ക് കീഴടങ്ങിയത്.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാന്റെ വിജയം. ലികേ ഗുന്ദോഗൻ ജർമ്മനിക്ക് വേണ്ടി സ്കോർ ചെയ്തപ്പോൾ, റിറ്റ്സു ദൊവാനും ടകുമാ അസാനോയുമാണ് ജപ്പാന്റെ സ്കോറർമാർ. മത്സരത്തിന്റെ അവസാന 15 മിനിറ്റിലായിരുന്നു ജപ്പാന്റെ ഷോക്ക് ട്രീട്മെന്റ്. എഴുപത്തിയഞ്ചാം മിനിറ്റിലായിരുന്നു റിറ്റ്സു ദോവന്റെ സമനില ഗോൾ. ഗോളിൽ പകച്ചു നിന്ന ജർമ്മനിയുടെ വല ആറ് മിനിറ്റുകൾക്ക് ശേഷം ജപ്പാൻ വീണ്ടും കുലുക്കി. ടകുമാ അസാനോയുടേതായിരുന്ന് ഊഴം. തുടർന്ന് സമനിലയ്‌ക്കായി ജർമ്മൻ ഗോളി ഉൾപ്പെടെ ഇറങ്ങി കളിച്ചുവെങ്കിലും, ജപ്പാൻ പ്രതിരോധം ഭേദിക്കാൻ സാധിക്കാതെ വന്നതോടെ, അനിവാര്യമായ പതനം ഏറ്റുവാങ്ങുകയായിരുന്നു ജർമ്മനി.

വമ്പൻ ബ്രെയ്ക്ക്

മുപ്പത്തിമൂന്നാം മിനിറ്റില്‍ ഗുണ്ടോഗനിലൂടെയാണ് ബ്രെയ്ക്ക്. എഴുപത്തിയഞ്ചാം മിനിറ്റില്‍ ഡൊവാനാണ് ഒന്നാന്തരമൊരു ഗോളിലൂടെ ജര്‍മനിയെ ഞെട്ടിച്ച് ജപ്പാനെ ഒപ്പമെത്തിച്ചത്. അസാനോ പക്ഷെ ജേതാക്കളുടെ ഗ്ലാമറിനെ കാത്തിരുന്നില്ല. ജപ്പാന് അവിശ്വസനീയവും ആവേശോജ്വലവുമായ ജയം സമ്മാനിച്ചു. ഇത് തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ജര്‍മനി ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ റഷ്യയില്‍ മെക്സിക്കോയോടായിരുന്നു ജര്‍മനിയുടെ തോല്‍വി.

സൗദി അര്‍ജന്റീനയോട് ചെയ്തതുപോലെ ജപ്പാന്‍ ജർമ്മനിക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ഒന്നാന്തരം കോട്ടകെട്ടി. അതില്‍ ചെറിയ വിള്ളലുണ്ടാകുമ്പോള്‍ ഗോളിന് വഴിമുടക്കി ഗോണ്ടയും നിന്നു. അതിവേഗ പ്രത്യാക്രമണമായിരുന്നു ജപ്പാന്റെ മറുതന്ത്രം. അതില്‍ ജര്‍മന്‍ പ്രതിരോധമതില്‍ പലപ്പോഴും തകര്‍ന്ന് നിലംപരിശായി.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ജപ്പാനും ജര്‍മനിയും ആക്രമിച്ചാണ് കളിച്ചത്. എട്ടാം മിനിറ്റില്‍ തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മനിയെ ഞെട്ടിച്ചുകൊണ്ട് ജപ്പാന്‍ ഷൂട്ട് ചെയ്തു എങ്കിലും റഫറി ഓഫ് സൈഡ് കൊടി ഉയര്‍ത്തി. ജര്‍മന്‍ പ്രതിരോധത്തെ ഞെട്ടിച്ച മുന്നേറ്റമാണ് ജപ്പാന്‍ നടത്തിയത്. ആദ്യ പത്തുമിനിറ്റില്‍ ഒരു ഷോട്ട് പോലും ഗോള്‍ പോസ്റ്റിലേക്ക് ഉതിര്‍ക്കാന്‍ ജര്‍മനിയ്ക്ക് സാധിച്ചില്ല.

17-ാം മിനിറ്റില്‍ ജര്‍മനിയുടെ ആന്റോണിയോ റൂഡിഗറുടെ മികച്ച ഹെഡ്ഡര്‍ ജപ്പാന്‍ ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 20-ാം മിനിറ്റില്‍ ജോഷ്വാ കിമ്മിച്ചിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ജപ്പാന്‍ ഗോള്‍ കീപ്പര്‍ ഗോണ്ട തട്ടിയകറ്റി. ജപ്പാന്‍ ബോക്‌സിലേക്ക് മുന്നേറാന്‍ ജര്‍മന്‍ താരങ്ങള്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതെല്ലാം പ്രതിരോധനിര വിഫലമാക്കി. ജര്‍മനിയുടെ കരുത്ത് തിരിച്ചറിഞ്ഞ് അതിനനുസരിച്ച പ്രതിരോധമാണ് ജപ്പാന്‍ ഗ്രൗണ്ടില്‍ തീര്‍ത്തത്.

33-ാം മിനിറ്റില്‍ ജപ്പാന്‍ ഗോള്‍കീപ്പര്‍ ഗോണ്ടയുടെ ഫൗളിനെത്തുടര്‍ന്ന് ജര്‍മനിയ്ക്ക് പെനാല്‍റ്റി ലഭിച്ചു. ബോക്‌സിനകത്തുവെച്ച് ജര്‍മനിയുടെ റൗമിനെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത സൂപ്പര്‍താരം ഇല്‍കൈ ഗുണ്ടോഗന് തെറ്റിയില്ല. ഗോണ്ടയെ അനായാസം കബിളിപ്പിച്ച് ഗുണ്ടോഗന്‍ ജര്‍മന്‍ പടയുടെ ഈ ലോകകപ്പിലെ ആദ്യ ഗോള്‍ കുറിച്ചു. ഗോള്‍ നേടിയ ശേഷവും ജര്‍മന്‍ ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞില്ല. പക്ഷേ ജപ്പാന്‍ പ്രതിരോധം അവയെ സമര്‍ത്ഥമായി തന്നെ നേരിട്ടു. ഇന്‍ജുറി ടൈമില്‍ കൈ ഹാവെര്‍ട്‌സിലൂടെ ജര്‍മനി വീണ്ടും വലകുലുക്കിയെങ്കിലും റഫറി വാറിന്റെ സഹായത്തോടെ ഓഫ് സൈഡ് വിളിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജപ്പാന്‍ പ്രതിരോധതാരങ്ങളെ സമര്‍ത്ഥമായി വെട്ടിമാറ്റി ജര്‍മന്‍ യുവഫുട്‌ബോളര്‍ മുസിയാല പോസ്റ്റിലേക്ക് വെടിയുതിര്‍ത്തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 60-ാം മിനിറ്റില്‍ ഗോള്‍ സ്‌കോര്‍ ഗുണ്ടോഗന്റെ മനോഹരമായ ഷോട്ട് ജപ്പാന്‍ പോസ്റ്റിലിടിച്ച് തെറിച്ചപ്പോള്‍ ജര്‍മന്‍ പട അത് വിശ്വസിക്കാനാവാതെ തലയില്‍ കൈവെച്ചുപോയി.

69-ാം മിനിറ്റില്‍ തിരിച്ചടിക്കാനുള്ള സുവര്‍ണാസരം പകരക്കാരനായി വന്ന ജപ്പാന്റെ അസാനോ പാഴാക്കി. 70-ാം മിനിറ്റില്‍ ജര്‍മനിയുടെ ഗോള്‍ പോസ്റ്റിലേക്കുള്ള തുടര്‍ച്ചായ നാല് ഷോട്ടുകള്‍ രക്ഷപ്പെടുത്തിക്കൊണ്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ ഗോണ്ടെ ഏവരെയും ഞെട്ടിച്ചു. പിന്നാലെ ജപ്പാന്റെ വക തകര്‍പ്പന്‍ മുന്നേറ്റം. എന്‍ഡോയുടെ മികച്ച ഷോട്ട് തകര്‍പ്പന്‍ സേവിലൂടെ ജര്‍മന്‍ നായകന്‍ എന്‍ഡോ രക്ഷിച്ചെടുത്തു.

ജപ്പാനിലെ കുറിയ മനുഷ്യരുടെ വിസ്മയ നീക്കങ്ങൾ

75-ാം മിനിറ്റില്‍ ജര്‍മന്‍ ആരാധകരുടെ ആര്‍പ്പുവിളികളെ നിശബ്ദമാക്കിക്കൊണ്ട് ജപ്പാന്‍ സമനില ഗോളടിച്ചു. റിറ്റ്‌സു ഡൊവാനാണ് ജപ്പാന്‍ പടയ്ക്ക് വേണ്ടി ഗോളടിച്ചത്. മിനാമിനോയുടെ ഷോട്ട് ന്യൂയര്‍ രക്ഷിച്ചെങ്കിലും പന്ത് നേരെയെത്തിയത് ഡൊവാന്റെ കാലുകളിലേക്ക്. അനായാസം പന്ത് വലയിലെത്തിച്ച് ഡൊവാന്‍ ജപ്പാന്റെ വീരപുരുഷനായി. ജര്‍മനിയുടെ പേരുകേട്ട പ്രതിരോധതാരങ്ങളെ അമ്പരപ്പിച്ചാണ് ജപ്പാന്‍ ഗോളടിച്ചത്.

83-ാം മിനിറ്റില്‍ വീണ്ടും ഗോളടിച്ചുകൊണ്ട് ജപ്പാന്‍ ജര്‍മനിയെ വീണ്ടും ഞെട്ടിച്ചു. ഇത്തവണ പകരക്കാരനായി വന്ന തകുമ അസാനോയാണ് ജപ്പാന് വേണ്ടി വലകുലുക്കിയത്. ലോങ് ബോള്‍ സ്വീകരിച്ച് ബോക്‌സിലേക്ക് മുന്നേറിയ അസാനോ ന്യൂയറെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. ജര്‍മന്‍ ആരാധകര്‍ കണ്ണീരില്‍ മുങ്ങിയപ്പോള്‍ ജപ്പാന്‍ ക്യാമ്പില്‍ ആഹ്ലാദത്തിന്റെ പരകോടി! അര്‍ജന്റീനയ്ക്ക് സംഭവിച്ചതുപോലെയൊരു വലിയ അട്ടിമറിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ ജപ്പാന് സാധിച്ചു. ഇന്‍ജുറി ടൈമില്‍ മികച്ച അവസരം ജര്‍മനിയ്ക്ക് ലഭിച്ചിരുന്നു. പക്ഷെ ഖത്തറിലെ കളിയും ഗതിയും പരമ്പരാഗത ആരാധ വിശ്വാസങ്ങളിൽ നിൽക്കുന്നില്ല.

മദ്യ കമ്പനികളുടെ തന്ത്രം വിജയച്ചു, വില കൂട്ടാൻ തീരുമാനം

0

കേരളത്തിൽ മദ്യവില വീണ്ടും വർധിപ്പിക്കുന്നു. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിന് വിൽപ്പന നികുതി കൂട്ടാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഡിസ്റ്റ്ലറികളിൽ നിന്നും ഈ തുക ഈടാക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ ഉടമകൾ സമ്മർദ്ദ തന്ത്രത്തിലായിരുന്നു. ഇതിൻ്റെ ഒരു വിഹിതം ഉപഭോക്താക്കളിൽ നിന്നു തന്നെ ഈടാക്കാനാണ് തീരുമാനം. വരുന്ന നിയമസഭാ സമ്മേളനത്തിൽ വിൽപ്പന നികുതി വർധിപ്പിക്കുന്നതിന് ജി.എസ്.ടി. നയമത്തിൽ ഭേദഗതി വരുത്തും.

വിൽപ്പന നികുതിയിൽ നാല് ശതമാനം വർധനവ് വരുത്താനാണ് ധാരണ. പൊതുവിപണിയിലെ വിലയിൽ രണ്ട് ശതമാനത്തിന്റെ വർധനവ് മാത്രമേ പ്രതിഫലിക്കൂ എന്നാണ് സർക്കാർ വിശദമാക്കുന്നത്

മദ്യകമ്പനികളുടെ തന്ത്രം വിജയിച്ചു

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന് വിറ്റുവരവ് ടാക്സ് ഉണ്ടായിരുന്നു. അഞ്ച് ശതമാനമായിരുന്നു ടാക്സ്. ഇത് ഒഴിവാക്കുന്നതിനായി മദ്യ കമ്പനികൾ സർക്കാരിനുമേൽ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു. ഉത്പാദനം നിർത്തിവെച്ചും വിതരണം നിർത്തിവെച്ചുമായിരുന്നു സമ്മർദ്ദം. ഇതോടെ കുറഞ്ഞ വിലയിലുള്ള മദ്യം സംസ്ഥാനത്ത് ലഭ്യമല്ലാതായി. ഇതേത്തുടർന്നാണ് മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.

ഇതുമൂലം 150 കോടി രൂപയുടെ വരുമാന നഷ്ടമാണ് സർക്കാരിന് ഉണ്ടാകുക. ഈ നഷ്ടം നികത്തുന്നതിനുവേണ്ടിയാണ് മദ്യത്തിന്റെ വില വർധിപ്പിക്കുന്നത്. പത്ത് രൂപ മുതല്‍ പതിനഞ്ച് രൂപ വരെ മദ്യത്തിന്റെ വിലയിൽ വർധന വരാൻ സാധ്യതയുണ്ട്. ഇപ്പോൾ ഏറ്റവും അധികം നികുതി മദ്യത്തിന് മേൽ ഈടാക്കുന്ന സംസ്ഥാനമാണ് കേരളം

പാൽ വില ലിറ്ററിന് ആറ് രൂപ കൂടും

0

സംസ്ഥാനത്ത് പാല്‍ വില ലിറ്ററിന് ആറ് രൂപ കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. സര്‍ക്കാര്‍ ശുപാര്‍ശ ഭാഗികമായി അംഗീകരിച്ചതായും മില്‍മ ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. ഡിസംബര്‍ ഒന്ന് മുതലാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വരിക.

വില വര്‍ധനവിന്റെ 83.75 ശതമാനം കര്‍ഷകന് നല്‍കുമെന്നും മില്‍മ വ്യക്തമാക്കി. ലിറ്ററിന് 5.025 രൂപ കര്‍ഷകന് ലഭിക്കും. വിതരണക്കാര്‍ക്കും ക്ഷീരസഹകരണസംഘങ്ങള്‍ക്കും 0.75 ശതമാനവും മില്‍മയ്ക്ക് 3.50 ശതമാനം പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് 0.50 ശതമാനം എന്നിങ്ങനെയാകും വര്‍ധിപ്പിച്ച തുക വീതിക്കുക.

പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ചാണ് വില വര്‍ധിപ്പിക്കാനുള്ള നിലവിലെ തീരുമാനം.പാലക്കാട് കല്ലേപ്പുളളിയില്‍ ചേര്‍ന്ന അടിയന്തര ബോര്‍ഡ് യോഗത്തില്‍ മില്‍മ പാല്‍ ലിറ്ററിന് 8 രൂപ 57 പൈസ വര്‍ധിപ്പിക്കാനാണ് തീരുമാനമായത്.

ഇന്നത്തെ കളിയിലും കണ്ണുനീർ വിഴുമോ, പെരുതുന്നത് മുൻ ചാമ്പ്യരും റണ്ണറപ്പുകളും

മുന്‍ചാമ്പ്യന്മാരായ ജര്‍മനി, സ്‌പെയിന്‍, കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ബെല്‍ജിയം ടീമുകളാണ് ബുധനാഴ്ച വ്യത്യസ്ത മത്സരങ്ങളിലായി ഇറങ്ങുന്നത്.

മൊറോക്കോ-ക്രൊയേഷ്യ വൈകീട്ട് 3.30
2018 ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യ 3.30 ന് ആഫ്രിക്കന്‍ ശക്തിയായ മൊറോക്കയെ നേരിടും. അപ്രതീക്ഷിത കുതിപ്പിൻ്റെ ചരിത്രമുണ്ട് ക്രൊയേഷ്യയ്ക്ക്. നായകനും പ്ലേമേക്കറുമായ ലൂക്ക മോഡ്രിച്ച് കിടുവാണ്. ഫിനിഷിങ്ങിൽ മികവ് കുറവാണെന്ന വിലയിരുത്തലുണ്ട്.

ജര്‍മനി-ജപ്പാന്‍ വൈകീട്ട് 6.30
ലോകകകപ്പ് പോലെയുള്ള വലിയവേദികളില്‍ സ്ഥിരതയോടെ കളിക്കാന്‍ ജർമനിക്ക് കഴിയാറുണ്ട്. എതിരാളി ജപ്പാനാണ്. വൈകീട്ട് 6.30-നാണ് മത്സരം. അവസാനം കളിച്ച ആറു കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജര്‍മനി ജയിച്ചത്. കുറച്ചു കാലമായി ജര്‍മനിയുടെ പ്രകടനം അത്ര മികച്ചതല്ല.

യുവതാരങ്ങളായ ജമാല്‍ മുസിയാള, സെര്‍ജി നാബ്രി, ലിറോയ് സാനെ എന്നിവരുടെ കളി പൊളിയാണ്. തോമസ് മുള്ളറെ ഏക സ്ട്രൈക്കറുടെ റോളില്‍ കളിപ്പിച്ചേക്കും. നാബ്രിയും സാനെയും വിങ്ങുകളില്‍ വരും. മുസിയാള അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളിലാകും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ജോഷ്വ കിമ്മിച്ച്, ലിയോണ്‍ ഗൊരെറ്റ്സ്‌ക എന്നിവരാകും.

സ്‌പെയിന്‍-കോസ്റ്ററീക്ക രാത്രി 9.30
യുവതാരങ്ങളുടെ കാണാനുള്ള അവസരമാണ് സ്പെയിൻ ഒരുക്കുന്നത്. സ്‌പെയിനിന് കോസ്റ്ററീക്കയാണ് എതിരാളി. മത്സരം രാത്രി 9.30-ന്. പെഡ്രിയും ഗവിയും ബുസ്‌കെറ്റ്സും കളിക്കുന്ന മധ്യനിരയാണ് ടീമിന്റെ കരുത്ത്. പൊസഷന്‍ ഫുട്ബോളിന്റെ വക്താക്കളാണ് ടീം. അല്‍വാരോ മൊറാട്ട, ഫെറാന്‍ ടോറസ്, നിക്കോ വില്യംസ് കൂട്ടുകെട്ട് ഇടിവെട്ടാണ്.

ബെല്‍ജിയം-കാനഡ രാത്രി 12.30
ബെല്‍ജിയത്തിന്റെ സുവര്‍ണനിരയ്ക്ക് ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ് ഇത്തവണത്തേത്. രാത്രി 12.30-നാണ് കാനഡയുമായുള്ള മത്സരം. താരസമ്പന്നമാണ് ബെല്‍ജിയം. 3-4-2-1 ശൈലിയിലാണ് ടീം കളിക്കുക. പരിക്കേറ്റ റൊമേലു ലുക്കാക്കുവിന് പകരം മിച്ചി ബാത്സുവായ് ഏക സ്ട്രൈക്കറാകും. കെവിന്‍ ഡിബ്രുയ്നും ഇഡന്‍ ഹസാര്‍ഡും തൊട്ടുപിന്നില്‍ കളിക്കും. യാനിക് കറാസ്‌കോ, അക്സല്‍ വിറ്റ്സല്‍, യൂറി ടിലെമാന്‍സ്, തോമസ് മ്യൂനിര്‍ എന്നിവര്‍ മധ്യനിരയിലുണ്ടാകും.

‘ബലൂൺ പൊട്ടിച്ചോളൂ, വേണമെങ്കിൽ സൂചി തരാം’ – ശശി തരൂർ

0

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ താക്കീത് തള്ളി, തനിക്ക് ആരേയും ഭയമില്ലെന്ന് ശശി തരൂർ. മലബാർ പര്യടനത്തിനിടെ കണ്ണൂരിൽ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്ടെ പരിപാടികൾ വിശദീകരിച്ച ശേഷം ഇതിൽ എന്താണ് വിഭാഗീയ പ്രവർത്തനം എന്ന് എനിക്കറിയണമെന്ന് തരൂർ പറഞ്ഞു. ഏതാണ് ഞാനും രാഘവനും പറഞ്ഞ വാക്ക് കോൺഗ്രസ് പാർട്ടിക്കെതിരായിട്ടുള്ളത്. ഏത് തെറ്റാണ് ചെയ്ത്. ആരെങ്കിലും എന്നോട് ചോദിച്ചാൽ ഇതൊക്കെ പറയും. ആരും ഔദ്യോഗികമായി ചോദിച്ചിട്ടില്ല. എല്ലാം മാധ്യമങ്ങളിൽ കൂടിയാണ് അറിഞ്ഞത്. കുറച്ച് അസ്വസ്ഥത തോന്നുന്നു. ഇതെല്ലാം മാധ്യമങ്ങള്‍ വലിയ വിവാദം ആക്കേണ്ട ആവശ്യമില്ല. മാധ്യമങ്ങൾക്ക് അതാണ് ആവശ്യമെങ്കിൽ ഞാൻ തന്നെ സൂചി തരാൻ തയ്യാറാണ്’ അദ്ദേഹം പറഞ്ഞു.

‘പതിനാലാമത്തെ വർഷമാണ് രാഷ്ട്രീയത്തിൽ ഞാൻ ആരേയും ആക്ഷേപിച്ചിട്ടില്ല. അതല്ല എന്റെ രീതി. ഞാൻ ആരേയും ആക്ഷേപിക്കുന്നില്ല. ആരോടും എതിർപ്പില്ല. ആരേയും ഭയമില്ല അവർ എന്റെ കൂടെ അതുപോലെ ഇരുന്നാൽ സന്തോഷം’ തരൂർ പറഞ്ഞു.

ഇതിനിടെ തരൂരിനെ വിലക്കിയത് സംബന്ധിച്ച് എം കെ രാഘവൻ എം പി കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നൽകി.

എന്തിനാണ് അർജൻ്റീന “തോറ്റു കൊടുത്തത്”

0

ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ഞെട്ടുന്ന തോല്‍വി. അര്‍ജന്റീന നേരിട്ട ഏറ്റവും വലിയ തോല്‍വികളില്‍ ഒന്ന്. ലയണല്‍ മെസ്സി പത്താം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ലീഡ് ചെയ്ത ശേഷമാണ് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയത്. അവിശ്വസനീയതയിൽ തോൽവിക്ക് ന്യായങ്ങൾ കണ്ടെത്താനാവാതെ തുടരുകയാണ് ആരാധകർ

നാല്‍പത്തിയെട്ടാം മനിറ്റില്‍ അല്‍ ഷെഹ്‌രിയാണ് സൗദിയെയും ലോകത്തെയും ഞെട്ടിച്ചു കൊണ്ട് സമനില ഗോള്‍ നേടിയത്. സമനില തന്നെ പലരുടെയും സമനില തെറ്റിച്ചു. പക്ഷെ അപ്പോഴേക്കും അഞ്ച് മിനിറ്റിനുള്ളില്‍ ബോക്സിന്റെ വക്കില്‍ നിന്ന് മുഴുവന്‍ ഡിഫന്‍ഡര്‍മാരുടെയും തലയ്ക്ക് മുകളിലൂടെ ഒരു വെടിയുണ്ട പായിച്ച് അല്‍ ദോസരി വിജയഗോൾ വലയിലെത്തിച്ചു. ഗോളി മാര്‍ട്ടിനെസ് മാത്രമല്ല, ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന അര്‍ജന്റീനയുടെ ആരാധകര്‍ കൂടി ഞെട്ടിത്തരിച്ചു. അര്‍ജന്റീനയുടെ പരാജയമറിയാത്ത മുപ്പത്തിയാറ് മത്സരങ്ങള്‍ തട്ടിയുടഞ്ഞു.

എന്തിനാണ് തോറ്റു കെടുത്തത്

അര്‍ജന്റീനയ്ക്കെതിരേ സൗദിയുടെ ആദ്യ ജയമാണ്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നാലാമത്തെ മാത്രം ജയം. ആക്രമിച്ചു കളിച്ചു. രണ്ടാം മിനിറ്റില്‍ തന്നെ സൗദി പോസ്റ്റിലേക്ക് മെസ്സി ആദ്യ ഷോട്ടുതിര്‍ക്കുകയും ചെയ്തു. തൊട്ടു പിന്നാലെ പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്.

എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. കിക്കെടുത്ത മെസ്സിയ്ക്ക് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഒവൈസിനെ നിസ്സഹായനാക്കി മെസ്സി എതിർ വശത്തേക്ക് വെടിയുണ്ട പായിച്ചു. ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മെസ്സി മാറി.

രണ്ടാം പകുതിയില്‍ പോരാട്ടവും പ്രതിരോധവും ഒന്നിപ്പിച്ച കളിയാണ് സൗദി അറേബ്യ പുറത്തെടുത്തത്. പ്രതിരോധത്തില്‍ മാത്രമല്ല മുന്നേറ്റത്തിലും ശ്രദ്ധ ചെലുത്തി മത്സരത്തിന്റെ 48-ാം മിനിറ്റില്‍ സാലി അല്‍ ഷെഹ്‌രിയിലൂടെ സൗദി അറേബ്യ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് സമനില ഗോള്‍ നേടി. ക്രിസ്റ്റിയന്‍ റൊമേറോയെ മറികടന്നാണ് അല്‍ഷെഹ്‌രി മുന്നേറിയത്. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്സിന് നോക്കി നിൽക്കേണ്ടി വന്നു.

അഞ്ചുമിനിറ്റിനുശേഷം വീണ്ടും സൗദി അറേബ്യ അര്‍ജന്റീന ഗോള്‍മുഖത്തേക്ക് മഴവിൽ ക്വിക്ക്. ഇത്തവണ സലിം അല്‍ ദോസരിയാണ് ഗോളടിച്ചത്.

സമനില ഗോളിനായി അര്‍ജന്റീന മുന്നേറ്റനിര ആവുന്നത്ര പൊരുതിയെങ്കിലും പാറപോലെ ഉറച്ചുനിന്ന സൗദി അറേബ്യ പ്രതിരോധം ഗോള്‍ വഴങ്ങാന്‍ അനുവദിച്ചില്ല. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ അര്‍ജന്റീന ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും ഗോള്‍ ലൈനില്‍ വെച്ച് അല്‍ അംറി അത് രക്ഷിച്ചെടുത്തു. ഗോള്‍കീപ്പറില്ലാത്ത ഒഴിഞ്ഞ പോസ്റ്റിലേക്ക് ജൂലിയന്‍ അല്‍വാരസ് ഉതിര്‍ത്ത ഷോട്ട് അവിശ്വസനീയമായി അല്‍ അംറി ഗോള്‍ ലൈനില്‍ വെച്ച് തട്ടിയകറ്റി. അൽ അംറി എന്തിനാണ് ആ സമയത്ത് അവിടെ മിന്നൽ പോലെ എത്തിയത് എന്ന് വിലാപങ്ങൾ ട്രോളുകളായി.

എന്തിനാണ് അർജൻ്റീന തോറ്റു കൊടുത്തത്. ഒരിക്കലും പരാജയപ്പെടില്ലെന്ന് ഉറപ്പിച്ച ടീമിനായ് വിലാപങ്ങൾ ഉയരുകയാണ്. ഫുട്ബോളിലെ വലിയൊരു പാഠപുസ്തമായി അർജൻ്റീന സൌദി അറേബ്യ കളി മാറുകയുമാണ്.

ലോകകപ്പ് വേദികളിൽ സമീപകാലത്തായി പിന്തുടരുന്ന ദൗർഭാഗ്യം ഖത്തറിലും പിടികൂടിയെന്ന തോന്നലുയർത്തിയാണ് ആദ്യ മത്സരത്തിൽ അർജന്റീന തോൽവി വഴങ്ങിയത്. ഏറ്റവും ഒടുവിൽ കളിച്ച ആറ് ലോകകപ്പ് മത്സരങ്ങളിൽ അർജന്റീനയുടെ നാലാം തോൽവിയാണിത്. അതിനു മുൻപു കളിച്ച 24 ലോകകപ്പ് മത്സരങ്ങളിൽ അർജന്റീന ആകെ തോറ്റത് മൂന്നു മത്സരങ്ങളിൽ മാത്രമാണ്. 16 മത്സരങ്ങളിൽ ജയിച്ച അവർ, അഞ്ച് മത്സരങ്ങളിൽ സമനില വഴങ്ങി.

റഷ്യൻ ലോകകപ്പിൽ രണ്ടു മത്സരങ്ങളിൽ അർജന്റീന തോറ്റിരുന്നു. ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റ അർജന്റീന, പിന്നീട് ഫ്രാൻസിനോട് മൂന്നിനെതിരെ നാലു ഗോളുകൾക്ക് തോറ്റ് പുറത്തായി. 1994നു ശേഷം ആദ്യമായാണ് അന്ന് അർജന്റീന ഒരു ലോകകപ്പിൽ രണ്ടു തോൽവി വഴങ്ങിയത്.

മെസ്സിക്ക് എന്താണ് പറ്റിയത്

മികച്ച ഫോമിലായിരുന്നു മെസ്സി അടുത്ത കാലത്ത് കളിച്ചിരുന്നത്. രാജ്യാന്തര ഫുട്‌ബോളില്‍ 90-ലധികം ഗോളടിച്ച മെസ്സി തന്റെ അഞ്ചാം ലോകകപ്പിനിറങ്ങുമ്പോള്‍ ഗംഭീര പ്രകടനമാണ് ഏവരും പ്രതീക്ഷിച്ചത്. 36-മത്സരങ്ങളില്‍ മെസ്സിപ്പട അപരാജിതരുമായിരുന്നു. ലോക കപ്പിലേക്ക് എത്തിച്ച് പിരിയുക എന്ന ഇതിഹാസ സ്വപ്നമുണ്ടായിരുന്നു.

സൗദിക്കെതിരേ പത്താം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വലകുലുക്കിയപ്പോള്‍ അയാള്‍ പ്രതീക്ഷയേകിയതാണ്. അതും ചരിത്രഗോളാണ് ആ ബൂട്ടുകളില്‍ നിന്നും പിറന്നത്. നാല് ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ അര്‍ജന്റീനിയന്‍ താരമായി മെസ്സി മാറി. എങ്കിലും മെസ്സിയുടെ മിന്നലാട്ടങ്ങള്‍ മൈതാനത്ത് കുറവായിരുന്നു.

പരിക്കിന്റെ പിടിയിലായ മെസ്സി ലോകകപ്പിന് മുമ്പ് ഒറ്റയ്ക്കാണ് പരിശീലനം നടത്തിയത്. മത്സരത്തിന് മുമ്പ് മെസ്സി പൂര്‍ണമായും ശാരീരികക്ഷമത വീണ്ടെടുത്തില്ലെന്ന വാദങ്ങളും ഉയരുന്നുണ്ട്.

പ്രതീക്ഷകൾ ബാക്കി

ലോകകപ്പില്‍ മെക്‌സിക്കോയ്‌ക്കെതിരേയും പോളണ്ടിനെതിരേയും അര്‍ജന്റീനയ്ക്ക് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇതില്‍ എന്തു വിലകൊടുത്തും മെസ്സിക്ക് ജയിച്ചേ മതിയാവൂ. 2018- ലോകകപ്പിലെ അര്‍ജന്റീനയുടെ പ്രകടനം മികച്ചതായിരുന്നു. പുറത്തായതും കളിക്കാർ എന്ന ബഹുമതി കളയാതെയായിരുന്നു. അവസാന മത്സരത്തില്‍ നൈജീരിയയ്‌ക്കെതിരേ വിജയിച്ച് പ്രീ-ക്വാര്‍ട്ടറിലെത്തിയ ചരിത്രം ആവേശം വിതറുന്നതായിരുന്നു. പ്രതീക്ഷകൾ വിജയ സ്വപ്നങ്ങൾ ഇനിയും ബാക്കിയിരിക്കുന്നു.

വീണ്ടും അട്ടിമറി

ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തില്‍ കരുത്തരായ ഡെന്മാര്‍ക്കിനെ ടുണീഷ്യ സമനിലയില്‍ തളച്ചു. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍മാരായ ഷ്‌മൈക്കലും ഡാഹ്‌മെനുമാണ് മത്സരത്തിലെ താരങ്ങള്‍. ഇരുവരുടെയും മികച്ച സേവുകള്‍ മത്സരത്തില്‍ ഗോള്‍ പിറക്കാതിരുന്നതിന് കാരണമായി.

മത്സരത്തിന്റെ തുടക്കത്തില്‍ ടൂണീഷ്യയാണ് ആക്രമിച്ച് കളിച്ചത്. 

സർക്കാരുകളെ അട്ടിമറിക്കാൻ ഓപ്പറേഷൻ താമര; തുഷാർ വെള്ളാപ്പള്ളിക്കെതിരെ ലുക്കൌണ്ട് നൊട്ടീസ്

തെലങ്കാന ഓപ്പറേഷന്‍ താമര കേസില്‍ എന്‍ഡിഎയുടെ കേരളത്തിലെ കണ്‍വീനറായ തുഷാർ വെള്ളാപ്പള്ളിക്ക് എതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ്. ഇടനില നിന്ന ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചോദ്യംചെയ്യലിന് പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും പ്രതി

ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് കൂടുതല്‍ സമയം തേടി.മൊബൈല്‍ ഫോണ്‍ അടക്കം ഹാജരാക്കണമെന്നും സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ബിഎല്‍ സന്തോഷിന് അയച്ച നോട്ടീസില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന്‍ താമര’ പദ്ധതിക്ക് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് തുഷാറാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ തെളിവുകൾ സഹിതം വെളിപ്പെടുത്തിയിരുന്നു. ടി ആര്‍ എസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായി തുഷാറാണെന്ന കണ്ടെത്തലാണ് അവതരിപ്പിച്ചത്.

എം എൽ എ മാരെ പണം നൽകി ചാക്കിലാക്കാൻ ബി ജെ പി നടത്തിയ ശ്രമത്തിന്‍റെ വീഡിയോ, കോൾ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആ‍ര്‍ ‘ ഓപ്പറേഷൻ താമര ‘ ആരോപണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. 

കേസിൽ അറസ്റ്റിലായ മൂന്ന് ഏജന്‍റുമാരും തുഷാറിനെ ബന്ധപ്പെട്ടതിന്‍റെ ഫോൺ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെ സി ആ‍ര്‍ പത്രസമ്മേളനത്തിൽ പറഞ്ഞു. കെ സി ആറിന്‍റെ ആരോപണം ബി ജെ പിയും തുഷാർ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെ തെളിവുകൾ പുറത്തു വിട്ടു. രാഷ്ട്രപതിക്കും സുപ്രീം കോടതിക്കും കത്തെഴുതി. ഇതിനു പുറമെ ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടേതെന്ന് തെളിയിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു. ടി ആർ എസി ന്‍റെ, എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് ശബ്ദരേഖയില്‍ തുഷാർ വെള്ളാപ്പള്ളി ശബ്ദരേഖയിൽ സമ്മതിക്കുന്നുണ്ട്. ബി എല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും ശബ്ദരേഖയില്‍ തുഷാര്‍ പറയുന്നുണ്ട്.