ഉന്നതനേതൃത്വം തടയിട്ടത് ആർക്കു വേണ്ടി ? തരൂരിനെ ബ്ലോക്കിയതിൽ കോൺഗ്രസ് അധ്യക്ഷന് കത്ത്

0

ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താനിരുന്ന പരിപാടിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാകമ്മിറ്റി പിന്മാറിയ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ. രാഘവന്‍ എം.പി. ശശി തരൂരിന്റെ പരിപാടി എം.കെ. രാഘവന്‍ തനിച്ച് തീരുമാനിച്ചതല്ലെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടി മാറ്റിവെച്ചതിനെ കുറിച്ച് കെ.പി.സി.സി. പ്രസിഡന്റ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അന്വേഷണ കമ്മിഷനെ വെക്കണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന സംഘപരിവാറും മതേതരത്വത്തിനു നേരെയുള്ള വെല്ലുവിളികളും എന്ന പരിപാടി കോണ്‍ഗ്രസ് ഉന്നതനേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. ശനിയാഴ്ച വൈകിട്ട് നിര്‍ദേശം വന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പിന്മാറി. ഇതോടെ ജവാഹര്‍ യൂത്ത് ഫൗണ്ടേഷന്‍ പരിപാടിയുടെ സംഘാടകരായി വരികയായിരുന്നു.

ഞായറാഴ്ച വൈകിട്ട് നടന്ന പരിപാടിയില്‍ സംസാരിക്കവേ കോഴിക്കോട് ഡി.സി.സി. പ്രസിഡന്റിനെതിരേയും രാഘവന്‍ പരോക്ഷവിമര്‍ശനം ഉന്നയിച്ചു. ശശി തരൂരിന്റെ പരിപാടിയ്ക്കായി ലോകം കാത്തിരിക്കുകയാണ്. കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ല. ജില്ലയിലെ ഉത്തരവാദിത്വപ്പെട്ട ഡി.സി.സി. നേതാക്കാളോട് ആലോചിച്ചാച്ചാണ് പരിപാടി തീരുമാനിച്ചത്. കെ. സുധാകരനും കെ. മുരളീധരനും തരൂരിന് വിലക്കില്ലെന്ന് പറഞ്ഞത് സ്വാഗതം ചെയ്യുന്നെന്നും രാഘവന്‍ പറഞ്ഞു.

ശശി തരൂരിന്റെ പരിപാടി വിലക്കിയത് എന്തിനെന്ന് മനസിലാകുന്നില്ല. വിഷയത്തില്‍ സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പരാതി കൊടുക്കുമെന്നും രാഘവന്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ അന്വേഷണം വേണമെന്ന എം.കെ. രാഘവന്റെ ആവശ്യത്തിന് തരൂര്‍ പിന്തുണ അറിയിച്ചു. ഇത്തരം പരിപാടി മുടക്കാന്‍ ആര് ശ്രമിച്ചാലും കണ്ടെത്തണം. അന്വേഷണം വേണമെന്ന് എം.കെ. രാഘവന്‍ പറഞ്ഞതിനെ പിന്തുണയ്ക്കുന്നു സ്ഥലം എം.പി. എന്ന നിലയില്‍ രാഘവന് അന്വേഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും തരൂര്‍ പറഞ്ഞു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ശശി തരൂരിന് സ്വീകരണം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പറഞ്ഞു. സംഘപരിവാറിനെതിരായ പരിപാടിയില്‍ പങ്കെടുക്കേണ്ടത് ഉത്തരവാദിത്വമാണ്. കെ. സുധാകരന്റെ അനുവാദം വാങ്ങിയാണ് പരിപാടിയ്‌ക്കെത്തിയത്. ശശി തരൂരിന്റെ പരിപാടിയില്‍ പങ്കെടുത്താല്‍ എന്തെങ്കിലും സംഭവിക്കുമെന്ന ഭയമില്ലെന്നും നിലപാട് പ്രഖ്യാപിച്ച് മുന്നോട്ട് പോകുമെന്നും റിജില്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട്; ജനുവരി മൂന്നു മുതൽ ഏഴ് വരെ

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴുവരെ കോഴിക്കോട്ട്. വെസ്റ്റ് ഹിൽ വിക്രം മൈതാനിയിലാണ് മുഖ്യ വേദി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വർഷത്തിന് ശേഷമാണ് കലോത്സവ വേദി ഉണരുന്നത്.

1956-ല്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവം ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയാണ്. 2019 ഡിസംബര്‍, 2020 ജനുവരി മാസങ്ങളില്‍ നടന്ന 60-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയായിരുന്നു സ്വര്‍ണക്കപ്പ് നേടിയത്. ഇത്തവണ ഒരു കുട്ടിക്ക് മൂന്നു വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം.

സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനത്തുക വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അടുത്ത വർഷം മുതലാവും വർധന. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍നിന്നുമായി ഏകദേശം 14,000 ത്തോളം വിദ്യാര്‍ഥികള്‍ വിവിധ കലാമത്സരങ്ങളില്‍ സംസ്ഥാനതലത്തില്‍ പങ്കാളികളാവും.

തരൂർ ഉറച്ചു തന്നെ, കോൺഗ്രസിൽ പുതിയ നേതൃത്വം കൊതിക്കുന്നവർ ഉണരുന്നു

0

സംസ്ഥാനരാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ച ശശി തരൂർ എം.പിയുടെ മലബാർ പര്യടനം തുടങ്ങുമ്പോൾ കോൺഗ്രസിൽ നെഞ്ചിടിപ്പേറുന്നു. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ എതിർപ്പുകൾക്കിടെയാണ് തരൂരിൻ്റെ പര്യടനം. പ്രത്യക്ഷമായി തന്നെ ഇവർ രംഗത്ത് വന്നു. തരൂർ പങ്കെടുക്കാനിരുന്ന യൂത്ത് കോൺഗ്രസ് പരിപാടി കോൺഗ്രസ് നേതൃത്വം ഇടപെട്ട് തടഞ്ഞു. ശശി തരൂർ പങ്കെടുക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയോ, അതിനായി വേദി ഒരുക്കുകയോ ചെയ്താൽ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന ഭീഷണിവരെ എത്തി. എന്നിട്ടും ശശി തരൂർ തുടരുക തന്നെയാണ്

പുതിയ നേതൃത്വം കൊതിക്കുന്ന അണികൾ, തരൂരിൻ്റെ വ്യക്തിത്വം, മുതിർന്ന നേതാക്കളുടെ നെഞ്ചിൽ തീ

കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പരിപാടികളിൽ തരൂർ പങ്കെടുക്കുന്നുണ്ട്. ഇതിനുപുറമെ ജില്ലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തും. നാല് ദിവസത്തെ പരിപാടിയാണ് നിശ്ചയിച്ചിരിക്കുന്നത്. ദേശീയ, സംസ്ഥാന നേതൃത്വത്തിലെ പ്രബലരായ നേതാക്കളാണ് പരിപാടി തടയാൻ മുൻകൈയെടുത്തതെന്നാണ് തരൂർ പക്ഷം പരസ്യമായി പറയുന്നത്.

യൂത്ത് കോൺഗ്രസിനെ പരിപാടി നടത്തുന്നതിൽനിന്ന് നേതൃത്വം വിലക്കിയിരിക്കയാണ്. പക്ഷെ പരിപാടി അതേസമയത്ത് അതേഹാളിൽ ജവാഹർ യൂത്ത് ഫൗണ്ടേഷൻ എന്ന പേരിൽ തുടരുന്നുണ്ട്.

രാവിലെ എം.ടി വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തിയ തരൂർ പാണക്കാട് തങ്ങളുമായും, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മുമ്പെങ്ങുമില്ലാത്തതരത്തിലാണ് തരൂർ പ്രവർത്തനയിടമായ കേരളത്തിൽ പര്യടനം ആരംഭിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ജനകീയ ശ്രദ്ധ പിടിച്ചു പറ്റിയ ശേഷമാണ് തരൂരിന്റെ കേരളത്തിലേക്കുള്ള വരവ്. വരും കാലങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിലേക്കുള്ള .
ചുവടുവെപ്പാണ് തരൂരിൻ്റെ വരവ്. എങ്കിൽ കാലാവധിയും കഴിഞ്ഞ് ശേഷിയും ചോർന്ന് തുടരുന്ന പലരും അണികളുടെ ഇടയിൽ നിന്നും പുറത്താക്കപ്പെടും

ബലാത്സംഗ കേസിൽ പ്രതിയായ സി ഐ കൂളായി ഡ്യൂട്ടിക്കെത്തി; വിവാദമായപ്പോൾ അവധി അനുവദിച്ചു

തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ പി.ആര്‍. സുനു കൂളായി ഡ്യൂട്ടിക്കെത്തി. വിവാദമായതോടെ അവധിയില്‍ പോകാന്‍ നിര്‍ദേശം. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ ഞായറാഴ്ച രാവിലെയാണ് സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.

സുനുവിനെതിരേ നടപടി വേണമെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ ജോലിയില്‍ പ്രവേശിച്ചത് വിവാദമായി. ക്രിമിനൽ കേസ് പ്രതിയെ സംരക്ഷിക്കുന്നതിന് എതിരെ വ്യാപകമായ പ്രതിഷേധം രൂപപ്പെട്ടു. ഇതോടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ അവധിയില്‍ പോകാന്‍ സുനുവിനോട് ആവശ്യപ്പെട്ടു

തൃക്കാക്കരയില്‍ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മൂന്നാം പ്രതിയാണ് പി.ആര്‍. സുനു. ചോദ്യം ചെയ്യലിനു ശേഷം സുനുവിനെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പരാതി വ്യാജമാണെന്നും ഇക്കാര്യം അന്വേഷണത്തില്‍ തെളിയുമെന്ന് ബോധ്യമുള്ളതിനാലുമാണ് ഡ്യൂട്ടിക്കെത്തിയത് എന്നാണ് സുനു അവകാശപ്പെട്ടത്. പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും നിരപരാധിയാണെന്നും താന്‍ ആത്മഹത്യചെയ്യേണ്ട സാഹചര്യമാണ് ഉള്ളതെന്നും സുനു പറയുന്നു.

നാല് പീഡനകേസുകളിൽ അകപ്പെട്ട പൊലീസ് സി ഐ

പത്തുപേര്‍ പ്രതികളായ കേസില്‍ പരാതിക്കാരി അഞ്ച് പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. സുനുവിനെതിരെ കൃത്യമായ തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ ചോദ്യം ചെയ്ത് വിട്ടയക്കുകയാണ് ചെയ്തത്. അറസ്റ്റ് ചെയ്യാത്ത പശ്ചാത്തലത്തില്‍ വകുപ്പ് തല നടപടികള്‍ ഉണ്ടായതും ഇല്ല. ഇതോടെയാണ് സുനു ജോലിക്ക് എത്തിയത്. മൊത്തം ആറ് കേസുകളിലെ പ്രതിയാണ് പി.ആര്‍. സുനു. ഇതില്‍ നാലെണ്ണം പീഡന കേസുകളാണ്, പലതവണ വകുപ്പ് തല അന്വേഷണം നേരിട്ടതും ഒരു തവണ ജയില്‍ ശിക്ഷ അനുഭവിച്ചതും അയോഗ്യതയായി കണക്കാക്കി നടപടി വേണമെന്നാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്.

ശശി തരൂരിനെ വിലക്കിയത് ശരിവെച്ച് ഡി സി സി, കോൺഗ്രസിൽ പുതിയ അച്ചുതണ്ട് രൂപം കൊള്ളുന്നു

0

ശശി തരൂരിന്‍റെ മലബാര്‍ പര്യടനത്തിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ വാര്‍ത്തകളില്‍ വിശദീകരണവുമായി ഡിസിസി രംഗത്ത്. കോഴിക്കോട് ജില്ലയിലെ പര്യടനതെക്കുറിച്ചു തരൂർ അറിയിച്ചിരുന്നില്ല. എം കെ രാഘവന്‍  എംപിയാണ് ജില്ലാ കമ്മിറ്റിയെ വിവരം അറിയിച്ചത്. തരൂരിന്‍റെ  പര്യടനം വിഭാഗീയ പ്രവർത്തനമാണന്ന വാർത്തകൾ വന്നു. അതാണ് പരിപാടിയിൽ നിന്നും പിന്മാറാൻ യൂത്ത് കോൺഗ്രസിന് നിർദേശം നൽകിയതെന്ന് ഡിസിസി വ്യക്തമാക്കി.

ചില കോൺഗ്രസ് നേതാക്കളും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു . തരൂർ ഡിസിസിയെ അറിയിച്ചിരുന്നെങ്കിൽ ഡിസിസി തന്നെ എല്ലാം ചെയ്യുമായിരുന്നുവെന്നും ഡിസിസി പ്രസി‍ഡണ്ട് പ്രവീണ്‍കുമാര്‍ അവകാശപ്പെട്ടു

. കോൺഗ്രസിന്റ സംഘടന സംവിധാനം അനുസരിച്ചല്ല തരൂർ പര്യടനം തയാറാക്കിയതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ്  ആര്‍ ഷഹീനും വ്യക്തമാക്കി. ഡിസിസിയോട് ആലോചിച്ചാണ് പരിപാടിയിൽ നിന്നും പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വിമർശനം, പ്രതിഷേധം

യൂത്ത് കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി എം കെ രാഘവൻ എംപി. ശശി തരൂരിന്റെ പരിപാടിയിൽ നിന്ന് പിന്മാറിയ യൂത്ത് കോൺഗ്രസിന്റെ നടപടി പാർട്ടിക്ക് നാണക്കേടായി എന്ന് എം കെ രാഘവൻ വിമർശിച്ചു. സമ്മർദ്ദം മൂലമാണ് തരൂരിന്റെ പരിപാടിയിൽ നിന്ന് പിന്മാറിയത് എന്നാണ് യൂത്ത് കോൺഗ്രസ് അറിയിച്ചതെന്നും എം കെ രാഘവൻ പറയുന്നു. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസിന്റെ തിരിച്ച് വരവിന് തരൂർ വേണമെന്നും എം കെ രാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംഘപരിവാറിനെതിരെ കോൺഗ്രസ് ഉയർത്തുന്ന ആശയത്തെ ഈ നടപടി കളങ്കപ്പെടുത്തുന്നതായി എന്ന് പറഞ്ഞ എം കെ രാഘവൻ, നേതാക്കൾ പിന്മാറിയാലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വൻ പങ്കാളിത്തം ഉണ്ടാകും എന്നും രാഘവൻ പറഞ്ഞു. എഐസിസി തെരഞ്ഞെടുപ്പിൽ ശശി തരൂരിന് കിട്ടിയ സ്വീകാര്യത പാർട്ടി പ്രയോജനപ്പെടുത്തണമെന്നും എം കെ രാഘവന്റെ പ്രസ്താവന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഇതോടെ കേരളത്തിൽ പിടി മുറുക്കാനുള്ള ശശി

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ പ്രവർത്തനങ്ങൾ മരവിപ്പിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്‍ന പദ്ധതി സിൽവര്‍ലൈന്‍റെ പ്രവര്‍ത്തനങ്ങൾ തൽക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാൻ തീരുമാനം. സമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുയാണ്.

വലിയ എതിര്‍പ്പുകള്‍ പദ്ധതിക്കെതിരെ തുടക്കം മുതലേ ഉണ്ടായിരുന്നു. സംസ്ഥാന വ്യ

സര്‍ക്കാരിന്‍റെയും മുന്നണിയുടേയും പ്രതിച്ഛായയെ ബാധിച്ച പ്രശ്നങ്ങൾക്കിടെ കൂടുതൽ എതിർപ്പുകൾ വരുത്തി തീർക്കേണ്ടതില്ല എന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചത്. 

സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകില്ല. ഭൂമി ഏറ്റെടുക്കൽ നടപടികൾ അടക്കം പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് 11 ജില്ലകളിലായി  നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഇവരെ അതാതിടങ്ങളിലേക്ക് തിരിച്ചെത്തിക്കാൻ റവന്യൂ വകുപ്പിൽ നിന്ന് നടപടി ഉണ്ടാകും.

വികസനം തടയുന്നു. കേന്ദ്രത്തിന്റെ തലയിലിട്ട് തലയൂരാൻ ശ്രമം

2020 ജൂണിൽ ഡി പി ആര്‍ സമര്‍പ്പിച്ചിട്ടും കേന്ദ്രാനുമതിയില്‍ ഇതുവരെ തീരുമാനം ഒന്നുമില്ല. കേന്ദ്രാനുമതിക്ക് ശേഷം മതി ഇനി തുടര്‍പ്രവര്‍ത്തനങ്ങൾ എന്നാണ് നിലവിലെ ധാരണ. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മെയ് പകുതിയോടെയാണ് സിൽവര്‍ലൈൻ സര്‍വ്വേക്ക് വേണ്ടി മഞ്ഞ കുറ്റിയിടൽ അവസാനിപ്പിച്ചത്. 

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് അതിരടയാളമിടാൻ ഇനി ജിയോ ടാഗിംഗ് മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനിടെ സാമൂഹ്യാഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

ഏജൻസി തുടരുന്നതിന് തടസമില്ലെന്ന നിയമോപദേശവും സര്‍ക്കാരിന് മുന്നിലുണ്ട്. പദ്ധതിക്ക് കേന്ദ്രാനുമതി കൂടിയേ തീരു എന്ന് മുഖ്യമന്ത്രി അടക്കം ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രാനുമതി കിട്ടിയ ശേഷം മതി ഇനി തുടര്‍ പ്രവര്‍ത്തനങ്ങളെന്ന ധാരണയിലേക്ക് സര്‍ക്കാര്‍ എത്തുന്നതെന്നതും ശ്രദ്ധേയമാണ്

കേരളത്തിന്റെ മുഖഛായ തന്നെ മാറ്റി മറിക്കാൻ ഉതകുന്ന പദ്ധതിയായാണ് കെ റെയിൽ ഉയർത്തി കാണിക്കപ്പെട്ടത്. 25 വർഷം മുൻപ് കേരളത്തിന് ആവശ്യമായിരുന്ന ഹൈവേ വികസനമാണ് ഇപ്പോൾ നടക്കുന്നത്.

1

“കമ്യൂണിസം ഒന്നാമത്തെ ശത്രുവല്ല”. എസ് കെ എസ് എസ് എഫ് യോഗത്തിൽ പോര്

0

ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയതിനു പിന്നാലെ എസ്.കെ.എസ്.എസ്.എഫ്. പൊതുയോഗത്തിൽ പരസ്പരം കൊമ്പുകോർത്ത് നേതാക്കൾ. സമസ്ത മുശാവറ അംഗങ്ങളായ ബഹാവുദ്ദീന്‍ നദ്വിയും ഉമര്‍ ഫൈസി മുക്കവും തമ്മിലാണ് ഒരേ വേദിയില്‍ പരസ്പരം ഏറ്റുമുട്ടിയത്.

കോഴിക്കോട് ഫറോക്കില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ്. സമ്മേളനത്തിലാണ് രാഷ്ട്രീയ വടംവലിയുടെ ചൂട് പുറത്തായത് .

സി പി എം ബാന്ധവം പകർന്ന ചൂട്

സമസ്ത അടുത്ത കാലത്തായി സ്വീകരിക്കുന്ന സി.പി.എം. ആഭിമുഖ്യത്തിനെതിരെ മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വി കൂരിയാട് രംഗത്തെത്തി. വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടിനെതിരെ ബഹാവുദ്ദീന്‍ നദ്വി വേദിയില്‍വെച്ച് തുറന്നടിച്ചു. വഖഫ് വിഷയത്തില്‍ കൈക്കൊണ്ട നിലപാട് സമസ്തയുടെ പാരമ്പര്യത്തിന് വിരുദ്ധമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ പൂര്‍വികരായ പണ്ഡിതന്മാരില്‍ ആരും ഈ പണി ചെയ്തിട്ടില്ലെന്നും ജിഫ്രി തങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് നദ്വി തുറന്നടിച്ചു. സമുദായത്തിന്റെ ഒന്നാമത്തെ ശത്രു കമ്യൂണിസമാണെന്നും നദ്വി പറഞ്ഞു.

എന്നാല്‍ സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി അതേ വേദിയില്‍വെച്ചുതന്നെ ഇതിനു മറുപടി നല്‍കി. സര്‍ക്കാരുമായി ചില കാര്യങ്ങളില്‍ ചേര്‍ന്നു നില്‍ക്കുന്നതിനെ ഇടത് ആഭിമുഖ്യമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് ഉമര്‍ ഫൈസി പറഞ്ഞത്.

ഒന്നാമത്ത ശത്രു കമ്യൂണിസമല്ല

സമസ്തയുടെ ഒന്നാമത്തെ ശത്രു കമ്യൂണിസമല്ല, വഹാബിസവും മൗദൂദിസവുമാണെന്നും ഉമര്‍ ഫൈസി തുറന്നടിച്ചു. സമുദായ താത്പര്യം സംരക്ഷിക്കാന്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കും. വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് നിലപാട് മാറ്റേണ്ടിവന്നത് സമസ്തയുടെ ഇടപെടലിനെത്തുടര്‍ന്നാണെന്നും ഉമര്‍ ഫൈസി പറഞ്ഞു. അതേസമയം മുസ്ലിംലീഗിനെയും ഉമര്‍ ഫൈസി പരിഹസിച്ചു. സമസ്തയെ വിമര്‍ശിക്കുന്നവര്‍ തന്നെ നാളെ കമ്യൂണിസവുമായി കൂട്ടുകൂടാന്‍ പോയേക്കാം. അപ്പോള്‍ നമ്മള്‍ എങ്ങോട്ടു പോകുമെന്നും അദ്ദേഹം ചോദിച്ചത് രംഗം കൂടുതൽ ചൂട് പിടിപ്പിച്ചു

ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയത് ഉള്‍പ്പെടെ വിശദീകരിക്കാനായി എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച പരിപാടിയിലാണ് നേതാക്കള്‍ തമ്മില്‍ ചേരി തിരിഞ്ഞത്. ‘കാലിക വിഷയങ്ങളില്‍ നിലപാട് പറയുന്നു’ എന്ന പേരിലായിരുന്നു എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിലുള്ള സമ്മേളനം. ഹക്കീം ഫൈസിയെ സമസ്തയില്‍നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് ഇ.കെ. വിഭാഗത്തിനകത്തുനിന്നുതന്നെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. സമസ്ത പുറത്താക്കിയെങ്കിലും തനിക്ക് സമസ്തയുമായുള്ള ബന്ധം കൈവിടാനാവില്ലെന്നും സമസ്തയെന്നത് താന്‍ സൈദ്ധാന്തികമായി സ്വീകരിച്ച പക്ഷമാണെന്നും നേരത്തെ ഹക്കീം ഫൈസി വിശദീകരിച്ചിരുന്നു.

ബിയറിൽ എന്തോ പൊടി കലർത്തി; കൊച്ചിയിൽ പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

കൊച്ചിയില്‍ കൂട്ടബലാത്സംഗത്തിനിരയായ മോഡലിന്റെ മൊഴി രേഖപ്പെടുത്തി. ബാറില്‍ കൊണ്ടുപോയത് സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനിയാണെന്നും ബിയറില്‍ എന്തോ പൊടി കലര്‍ത്തിനല്‍കിയതായി സംശയമുണ്ടെന്നും അവർ വെളിപ്പെടുത്തി. സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡോളി(ഡിംപിള്‍ ലാംബ)യാണ് ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായാണ് സംശയം. ബിയര്‍ കുടിച്ചതോടെ അവശയായി. തന്നോട് യുവാക്കളുടെ കാറില്‍ കയറാന്‍ പറഞ്ഞതും ഡോളിയാണ്. തുടര്‍ന്ന് വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് മൂന്ന് യുവാക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കളെ ചോദ്യം ചെയ്യുന്നു

മോഡലായ 19 കാരി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, സുദീപ്, നിതിന്‍ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.

പ്രതികളായ മൂന്ന് യുവാക്കളും ഡിംപിളിന്റെ സുഹൃത്തുക്കളാണെന്നാണ് വിവരം. ഡിംപിളാണ് അവശയായ യുവതിയെ യുവാക്കള്‍ക്കൊപ്പം കാറില്‍ കയറ്റിവിട്ടത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ 45 മിനിറ്റോളം ഇവര്‍ സഞ്ചരിച്ചാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് യുവാക്കള്‍ ഒരു ഹോട്ടലില്‍ ഇറങ്ങി ഭക്ഷണം വാങ്ങി. ഇതിനുശേഷം വീണ്ടും ബാറിലെത്തി ഡിംപിളിനെയും വാഹനത്തില്‍ കയറ്റി. തുടര്‍ന്നാണ് യുവതിയെ കാക്കനാട്ടെ താമസസ്ഥലത്ത് എത്തിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം.

പ്രതികള്‍ യുവതിയുമായി സഞ്ചരിച്ച കാറിലും ഇവര്‍ പോയ ഹോട്ടലിലും ബാറിലും ഉള്‍പ്പെടെ പോലീസ് സംഘം പരിശോധന നടത്തുന്നുണ്ട്.

ഇലന്തൂരിൽ നരബലിക്ക് ഇരയായവരുടെ ഡി എൻ എ സ്ഥിരീകരിച്ചു

പത്തനംതിട്ട ഇലന്തൂരിൽ നരബലിക്കിരയായത് തമിഴ്‌നാട് സ്വദേശി പത്മയും കാലടിയിൽ താമസിച്ചിരുന്ന റോസ്‌ലിയുമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ ഡി.എൻ.എ. പരിശോധനാ ഫലം പോസിറ്റീവ് ആയി. മൃതദേഹഭാഗങ്ങൾ കൊല്ലപ്പെട്ടതായി കണ്ടെത്തിയവരുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞു.

ഡി.എൻ.എ. ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും. ഇന്നു തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ഇലന്തൂരിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹഭാഗങ്ങൾ. പത്മയുടേത് 56 കഷ്ണങ്ങളാക്കി പലഭാഗത്തായി മറവു ചെയ്ത നിലയിലായിരുന്നു. റോസ്‍ലിയുടെ മൃതദേഹം പല ഭാഗങ്ങളാക്കിയിരുന്നില്ല. ലഭിച്ചവയിൽ മറ്റാരുടെയെങ്കിലും മൃതദേഹ ഭാഗങ്ങളുണ്ടോയെന്ന സംശയം പോലീസിനുണ്ടായിരുന്നു. എന്നാൽ ഡി.എൻ.എ. ഫലം വന്നതോടെ ഇലന്തൂരിൽ മറ്റ് മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടില്ലെന്ന് ഉറപ്പിക്കാം.

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള നാളെ മുതൽ

0

ഗോവയിലെ പനാജിയില്‍ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഞായറാഴ്ച തുടക്കം. 183 അന്താരാഷ്ട്ര ചലച്ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും. ഓസ്ട്രേലിയന്‍ ചിത്രമായ ‘അല്‍മ ആന്‍ഡ് ഓസ്‌കര്‍’ ഉദ്ഘാടനചിത്രവും ക്രിസ്‌തോഫ് സനൂസിയുടെ ‘പെര്‍ഫെക്ട് നമ്പര്‍’ സമാപന ചിത്രവുമായിരിക്കും. മേളയിൽ ലോകചലച്ചിത്രമേഖലയിലെ ആജീവനാന്തസംഭാവനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയ്ക്ക് സമ്മാനിക്കും.

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മൂന്ന് ഇന്ത്യന്‍ സിനിമകളാണ് മത്സരിക്കുന്നത്. വിനോദ് അഗ്നിഹോത്രി സംവിധാനം ചെയ്ത കാശ്മീര്‍ ഫയല്‍സ്, ആനന്ദ് മഹാദേവന്റെ സ്റ്റോറി ടെല്ലര്‍, കമലകണ്ണന്‍ സംവിധാനം ചെയ്ത മങ്കി പെഡല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ ഇടം നേടി. നവംബർ 20 മുതല്‍ 28 വരെയുള്ള മേളയില്‍ ഫ്രാന്‍സാണ് ഫോക്കസ് രാജ്യം.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് മലയാള ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ്, തരൂണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളയ്ക്ക, എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. കൂടാതെ പ്രിയനന്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള ‘ധബാരി ക്യുരുവി’എന്ന ചിത്രവും ഇന്ത്യന്‍ പനോരമയില്‍ ഇടം നേടിയിട്ടുണ്ട്. ഗോത്രവിഭാഗമായ ഇരുളര്‍ മാത്രം അഭിനയിച്ച സിനിമയാണിത്. ദ കശ്മീര്‍ ഫയല്‍സ്, ആര്‍.ആര്‍.ആര്‍, അഖണ്ഡ, ജയ് ഭീം, മേജര്‍ തുടങ്ങിയ സിനിമകളും പ്രദര്‍ശനത്തിനെത്തും.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്‌കൃത ഭാഷയിലുള്ള യാനം, അഖില്‍ ദേവ് എം സംവിധാനം ചെയ്ത വീട്ടിലേക്ക് തുടങ്ങിയ ചിത്രങ്ങൾ ഇടം നേടിയിട്ടുണ്ട്. 20 സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.