കേരള പൊലീസ് നിയമങ്ങൾ കൊളോണിയൽ പിന്തുടർച്ചാ സംവിധാനം മാത്രമെന്ന് സുപ്രീം കോടതി

കൊളോണിയല്‍ കാലത്തെ നിയമങ്ങളുടെ പിന്‍ഗാമിയാണ് കേരള പോലീസ് നിയമമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷിച്ചു. കേരള പോലീസ് നിയമവും, മദ്രാസ് പോലീസ് നിയമവും പോലുള്ള സംസ്ഥാന നിയമങ്ങള്‍ ക്രമസമാധാന പാലനത്തിന് വേണ്ടിയുള്ളതാണെന്ന് കോടതി ഓർമ്മിപ്പിക്കയും ചെയ്തു. ഇതിന് പകരം ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേ ചുമത്തുന്നതിന് വേണ്ടിയല്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.

പണിമുടക്ക് തൊഴിലാളിയുടെയും ലോക് ഔട്ട് ഫാക്ടറി ഉടമയുടെയും ആയുധംപോലെ പൗരസമൂഹത്തിന്റെ ആയുധമാണ് പ്രതിഷേധിക്കാനുള്ള അവകാശമെന്ന് സുപ്രീം കോടതി

ഓർമ്മിപ്പിച്ചു. അഴിമതി നിരോധന നിയമം, ആയുധ നിയമം എന്നിവ ചുമത്തപ്പെട്ട കേസുകളില്‍ പ്രതികളായി ശിക്ഷ ലഭിക്കുന്നവരെ പോലെ കേരള പോലീസ് നിയമത്തിൻ്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെടുന്നവരെ കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ധര്‍ണ നടത്തിയതിന് കേരള പോലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷ നാമനിര്‍ദേശ പത്രികയില്‍ വെളിപ്പടുത്താത്തത് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ മതിയായ കാരണമല്ലെന്നും സുപ്രീം കോടതി വിധിച്ചു. 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അന്നമട ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മത്സരിച്ച രവി നമ്പൂതിരിയുടെ വിജയം അസാധുവാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.

നാമനിര്‍ദേശ പത്രികയുടെ ഫോം 2 എ- യില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചത് രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതി രവി നമ്പൂതിരിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. ഇത് പിന്നീട് ഹൈക്കോടതിയും ശരിവെച്ചു.

2006-ല്‍ അന്നമട ഗ്രാമ പഞ്ചായത്തിന് മുന്നില്‍ കുടില്‍കെട്ടി ധര്‍ണ നടത്തിയെന്ന കേസിലാണ് രവി നമ്പൂതിരിയെ ശിക്ഷിച്ചിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143, 283, 44 എന്നീ വകുപ്പുകള്‍ പ്രകാരവും കേരള പോലീസ് നിയമത്തിലെ 38, 52 വകുപ്പുകള്‍ പ്രകാരവുമാണ് തടവ് ശിക്ഷയും പിഴയും വിചാരണ കോടതി വിധിച്ചത്. എന്നാല്‍, ജില്ലാ കോടതി പിന്നീട് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങള്‍ റദ്ദാക്കി.

ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, വി. രാമസുബ്രമണ്യം എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. രവി നമ്പൂതിരിക്ക് വേണ്ടി സുപ്രീം കോടതിയില്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് ഹാജരായി.

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച്‌ 13 മുതൽ; ടൈംടേബിൾ പുറത്തിറക്കി

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 13മുതൽ ആരംഭിക്കും. മാർച്ച്‌ 30വരെയാണ് പരീക്ഷകൾ ക്രമീകരിക്കുക. ക്യുഐപി യോഗത്തിലാണ് പരീക്ഷാ തീയതികളിൽ തീരുമാനമായത്. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ചു നടത്താനാണ് തീരുമാനം. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് 3 ക്ലാസുകളിലെയും പൊതുപരീക്ഷകൾ ഒരുമിച്ചു നടത്തുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾ
രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടക്കും.

മോഡൽ പരീക്ഷകൾ
മാർച്ച് ഒന്നുമുതൽ ആരംഭിക്കും.
യോഗത്തിൽ നിർദേശിച്ച പരീക്ഷാ ടൈം ടേബിൾ താഴെ നൽകുന്നു. എന്നാൽ അന്തിമ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷയ്ക്ക് മുൻപായി പുറത്തിറക്കും.

എസ് എസ് എൽ സി

ശുപാർശ ചെയ്‌ത ടൈം ടേബിൾ

മാർച്ച് 13: മലയാളം/ ഇതര ഭാഷകളുടെ
ഒന്നാംപേപ്പർ, 15: ഇംഗ്ലിഷ്, 17: ഹിന്ദി,
20: സോഷ്യൽ സയൻസ്, 22:കെമിസ്ട്രി, 24: ബയോളജി, 27:ഗണിതം, 29: ഫിസിക്സ്,
30: മലയാളം / ഇതര ഭാഷകളു
ടെ രണ്ടാം പേപ്പർ

പ്ലസ് ടു പരീക്ഷ

മാർച്ച് :13 സോഷ്യോളജി/ ആന്ത്രോപോള
ജി, 15: കെമിസ്ട്രി/ ഹിസ്റ്ററി, 17: ഗണിതം/ പാർട്ട് 3 ഭാഷ, 20: ഫിസിക്സ് ഇക്കണോമിക്സ്, 22:ജ്യോഗ്രഫി / മ്യൂസിക്, 24: ബയോളജി / ഇലക്ട്രോണിക്സ് / പൊളിറ്റിക്കൽ സയൻസ്, 27: പാർട്ട് 1 ഇംഗ്ലിഷ്, 29: പാർട്ട് 2 രണ്ടാം ഭാഷ / കംപ്യൂട്ടർ സയൻസ്, 30: ഫിലോസഫി / ഹോം
സയൻസ്/ ഗാന്ധിയൻ സ്റ്റഡീസ്.

ബംഗാളിലെ സഹകരണ സൊസൈറ്റിയിൽ സി പി എം , ബി ജെ പി സഖ്യ സമിതിക്ക് വിജയം

പശ്ചിമബംഗാളിലെ പൂര്‍ബമേദിനിപുര്‍ ജില്ലാ സഹകരണ സാെസൈറ്റി തിരഞ്ഞെടുപ്പില്‍  ബി.ജെ.പി.യും സി.പി.എമ്മും. ഉൾക്കൊള്ളുന്ന ‘പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി’  സഖ്യം ആകെയുള്ള 63 സീറ്റും നേടി. തൃണമൂൽ ഒറ്റസീറ്റും ലഭിക്കാതെ പുറത്തായി

പൂർബമേദിനിപൂരിലെ നന്ദകുമാര്‍ ബ്‌ളോക്കില്‍ ഉള്‍പ്പെടുന്ന ബറാംപുര്‍ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്കാണ് തിരഞ്ഞെടുപ്പ്.

46 സീറ്റിലേക്ക് തൃണമൂല്‍ നാമനിര്‍ദേശപത്രിക നല്‍കി. എങ്കിലും 35 സീറ്റില്‍ പിന്‍വലിച്ചു. 11 സീറ്റിലേക്കുമാത്രമാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ആകെ സീറ്റില്‍ 40 എണ്ണം ബി.ജെ.പി.ക്കും 23 എണ്ണം സി.പി.എമ്മിനും ലഭിച്ചു.

നന്ദിഗ്രാം എം.എല്‍.എ.യും പ്രതിപക്ഷ നേതാവുമായ ശുഭേന്ദു അധികാരിയുടെ ജില്ലയാണ് പൂര്‍ബമേദിനിപുര്‍. ജില്ലയിലെ ഈ പുതിയ രാഷ്ട്രീയസഖ്യം സഹകരണ സൊസൈറ്റിയിൽ മാത്രമായ് ഒതുങ്ങുമോ എന്നാണ് കാത്തിരിക്കുന്നത്.

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇത് എന്ത് പ്രതിഫലനം ഉണ്ടാക്കും എന്നും കാണാനിരിക്കയാണ്

ഗവർണറുടെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു,

കേരളാ ഗവർണ‍ര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു. അഡ്വ. ജയ്ജുബാബുവും ഭാര്യ അഡ്വ. ലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജയ്ജു ബാബു. 

വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ  നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസ‍ര്‍ രാജിവെച്ചത്. 

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ നിയമ നിർമ്മാണത്തിന് കേരളം

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ അവതരിപ്പിക്കാൻ കേരളം ഒരുങ്ങുന്നു. ഇതിനായി ഡിംസബറിൽ നിയമസഭാ സമ്മേളനം വിളിച്ചേക്കും. ഡിസംബർ അഞ്ച് മുതൽ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ നിലപാടെടുക്കും. ഗവർണർക്ക് പകരം ആരെ ചാൻസലർ ആക്കും എന്നതിൽ ചർച്ച തുടരുന്നു.

നിയമ സർവകലാശാല ഒഴികെ സംസ്ഥാനത്തെ 15 സർവകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണറാണ്. ഓരോ സർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കും. ഗവർണർക്ക് പകരം ആര് ചാൻസലർ ആകും എന്നതിൽ തീരുമാനമായില്ല.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ശ്യാം ബി മേനോൻ കമ്മീഷൻ്റെയും എൻ കെ ജയകുമാർ കമ്മീഷൻ്റെയും റിപ്പോർട്ടുകൾ സർക്കാറിൻ്റെ പരിഗണനയിലാണ്.

ശ്യാം ബി മേനോൻ റിപ്പോർട്ടിലെ ശുപാർശ അനുസരിച്ച് ഓരോ സർവകലാശാലക്കും പ്രത്യേകം പ്രത്യേകം ചാൻസലർമാരാണ്. അക്കാദമിക്  രംഗത്തെ വിദഗ്ധരെ ചാൻസലറാക്കണമെന്നാണ് ശുപാർശ. മുഖ്യമന്ത്രിയെ വിസിറ്റർ ആക്കണമെന്നും ശുപാർശയുണ്ട്. ജയകുമാ‍ർ കമ്മീഷൻ റിപ്പോർട്ടിൽ ചാൻസലർ ഗവർണർ തന്നെയാണെങ്കിലും അധികാരം വെട്ടിക്കുറക്കാനാണ് ശുപാർശ. പ്രതിപക്ഷത്തിൻ്റെ പിന്തുണയോടെ ബിൽ പാസ്സാക്കനാണ് സർക്കാർ നീക്കം. അതേസമയം, സഭ ബിൽ പാസ്സാക്കിയാലും നിയമമാകാൻ ഗവർണർ ഒപ്പിടണം. എന്നാൽ ഗവർണർക്ക് ഇതിൽ നിന്നും ഒഴിഞ്ഞു മാറുന്നതിനും തടസ്സമുണ്ട്.

രാഷ്ട്രീയമായി തിരിച്ചടിച്ച് മുഖ്യമന്ത്രി; കുതിരക്കച്ചവടം നടക്കാത്ത സ്ഥലങ്ങളിൽ ഗവർണർമാരെ ഉപയോഗിക്കുന്നു

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രഗത്ത് എത്തി.ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുകയാണ്.

രാജ്യത്തിന്റെ മർമ്മ പ്രധാന സ്ഥലങ്ങളിൽ പോലും സ്വകാര്യവത്ക്കരണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് കൂടി അർഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങൾ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വിൽക്കുന്നു. ഈ സ്ഥാപനങ്ങൾ നിർമ്മിക്കാൻ സംസ്ഥാനമാണ് ഭൂമി ഏറ്റെടുത്തത്. കോർപ്പറേറ്റുകൾ ബഹിരാകാശ മേഖലയിലേക്കും വരുകയാണ്. സ്വകാര്യ മേഖലയിൽ സാമൂഹിക നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. 

2 ലക്ഷം തൊഴിവസരം സൃഷ്ടിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. പക്ഷെ 10 ലക്ഷം ഒഴുവുകൾ ഇപ്പോഴും നിയമനം നൽകാതെ കിടക്കുകയാണ്. സ്വകാര്യവത്കരണമല്ലാതെ ബദൽ ഇല്ലെന്നാണ് കേന്ദ്രം പറയുന്നത്. അങ്ങനെയല്ലെന്ന് കേരളം കാട്ടി നൽകുകയാണ്. കേന്ദ്രം വിൽക്കാൻ വച്ച രണ്ട് സ്ഥാപനങ്ങൾ ഇന്ന് സംസ്ഥാന സർക്കാർ മാതൃക പരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. സംസ്ഥാന ഏറ്റെടുക്കാൻ തയ്യാറായ ചില സ്ഥാപനങ്ങളെ മുട്ടാപോക്ക് ന്യായം പറഞ്ഞ് കേന്ദ്രം തടയുന്നുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ബദലുകൾ ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തെ ഇകഴ്ത്തി കാണിക്കാൻ ചിലർ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇതിനെ ചെറുത്ത് തോൽപ്പിക്കാനുള്ള രാഷ്ടീയ ഉത്തരവാദിത്വം തൊഴിലാളി സംഘടനകൾകൾക്കുണ്ട്. ഐ എസ് ആർ ഓ ജീവക്കാരുടെ സമ്മേളനത്തിൽ സംസാരിക്കയായിരുന്നു മുഖ്യമന്ത്രി

ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമായി കേന്ദ്രം ആനുകൂല്യം ഒതുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്വാതന്ത്യസമര സേനാനികളെ ചരിത്രത്തിൽ നിന്നും മാറ്റുന്നുവെന്നും മാപ്പെഴുതി കൊടുത്ത് ബ്രിട്ടീഷുകാരുടെ കാൽകീഴിൽ ജീവിച്ചവരെ ധീര രാജ്യ സ്നേഹികൾ ആക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ആറ് പുതുമുഖങ്ങൾ, വി എസ് സുനിൽ കുമാർ പുറത്ത്

സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ. ചന്ദ്രശേഖരനേയും ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.പി സുനീറിനേയും തിരഞ്ഞെടുത്തു. മുന്‍മന്ത്രി വി.എസ് സുനില്‍കുമാർ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഇടം ലഭിക്കാതെ പുറത്തായി. നേരത്തെ ദേശീയ കൗണ്‍സില്‍ അംഗമാകാന്‍ അവസരം ഒരുങ്ങിയപ്പോഴും സംസ്ഥാന ഘടകത്തിന്റെ പിന്തുണ സുനില്‍ കുമാറിന് ലഭിച്ചിരുന്നില്ല.

എന്നാൽ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ആറ് പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചു. ആര്‍. രാജേന്ദ്രന്‍, ജി.ആര്‍ അനില്‍, കെ.കെ അഷ്‌റഫ്, കമല സദാനന്ദന്‍, സി.കെ ശശീധരന്‍, ടി.വി ബാലന്‍. ഇവരിൽ അഞ്ചുപേരും കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരാണ്.

തൃശൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സി.എന്‍ ജയദേവന്‍ എക്‌സിക്യൂട്ടീവില്‍ തുടരുന്നതിനാല്‍ ജില്ലയില്‍നിന്ന് മറ്റ് ഒഴിവുകളില്ലാത്തതിനാലാണ് സുനില്‍ കുമാറിനെ ഒഴിവാക്കിയതെന്നാണ് നേതൃത്വം വിശദീകരിച്ചത്. കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ, സത്യൻ മൊകേരി എന്നിവർ സംസ്ഥാന എക്‌സിക്യൂട്ടീവിൽ നിന്നും ഒഴിഞ്ഞു.

കൊല്ലത്തുനിന്നും ആര്‍. രാജേന്ദ്രനെ കൊണ്ടു വന്നു. കൊല്ലത്ത് കാനം പക്ഷത്തെ ഏകോപിപ്പിച്ച നേതാവാണ്.

സിപിഐ സംസ്ഥാന സെക്രട്ടറി പദത്തിലേക്കു കാനം രാജേന്ദ്രനെതിരെ യുവ നേതാവും മുൻ മന്ത്രിയുമായ വി.എസ്.സുനിൽ കുമാറിനെ മത്സരിപ്പിക്കുന്നത് കെ.ഇ.ഇസ്മായിൽ പക്ഷം പരിഗണിച്ചിരുന്നതായി കഴിഞ്ഞ മാസം സംസ്ഥാന സമ്മേളന വേളിയിൽ വാർത്തയുണ്ടായിരുന്നു. 75 എന്ന പ്രായപരിധി സംസ്ഥാന സമ്മേളനം അംഗീകരിച്ചാൽ ഇസ്മായിലും സി.ദിവാകരനും സംസ്ഥാന കൗൺസിലിൽ നിന്നു പുറത്താകുന്ന സാഹചര്യത്തിലായിരുന്നു ഇത്.

വൈസ് ചാൻസലർമാർക്ക് എതിരായ ഗവർണറുടെ നീക്കത്തിൽ തുടർ നടപടി വിലക്കി ഹൈക്കോടതി

 സർവ്വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ ഗവർണറുടെ പ്രതികാര നടപടി ഹൈക്കോടതി തടഞ്ഞു. കാരണംകാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കരുതെന്ന് കോടതിയുടെ നിര്‍ദേശം നൽകി. ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് നിർദ്ദേശം

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുറത്താക്കാതിരിക്കാതിരിക്കാൻ കാരണം കാണിക്കാനാണ് ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിമാരോട് ആവശ്യപ്പെട്ടത്. ഇതിന് വി.സിമാരെല്ലാം മറുപടി നല്‍കി.

ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസിനെതിരെ വി.സിമാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ അന്തിമ തീര്‍പ്പ് വരുന്നതുവരെ നടപടി പാടില്ലെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതില്‍ അന്തിമ തീരുമാനമെടുക്കുന്നത് തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ്.

കേസില്‍ അടുത്ത ബുധനാഴ്ച വിശദമായ വാദം കേൾക്കും. ഗവര്‍ണറുടെ നടപടിയില്‍ നിയമവിരുദ്ധമായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ടെന്നാണ് വിസിമാരുടെ വാദം.

പല വിസിമാര്‍ക്കും ചാന്‍സലറായ ഗവര്‍ണര്‍ക്ക് മുന്നിലെത്തി വിശദീകരണം നല്‍കാന്‍ തയ്യാറല്ല എന്നും അറിയിച്ചു. തന്നെ ക്രിമിനല്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച ഒരാളുടെ മുന്നിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍ അഭിഭാഷകന്‍ വഴി അറിയിച്ചത്. ഇക്കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം വിസിമാര്‍ക്ക് എടുക്കാമെന്നും ഒരാളും ചാന്‍സലറെ നേരിട്ട് കാണണമെന്ന് കോടതി നിര്‍ദേശിക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഇത് ഗവർണറുടെ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ച സാഹചര്യമായി.

പാലക്കാട് ശ്രീനിവാസൻ വധക്കേസ് എൻ ഐ എ ഏറ്റെടുക്കുന്നു

പാലക്കാട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് ഏറ്റെടുക്കാൻ എൻ ഐ എ ഒരുങ്ങുന്നു. പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടിൽ ശ്രീനിവാസന്‍‌ വധത്തിൽ തീവ്രവാദി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ശ്രീനിവാസന്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് എന്‍.ഐ.എ. റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിന് പിന്നാലെ അറസ്റ്റു ചെയ്ത സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, യഹിയ കോയ തങ്ങള്‍ എന്നിവരുടെ പേരും പരാമർശിക്കുന്നുണ്ട്. സി.എ. റൗഫ് ഇപ്പോൾ എൻ ഐ എ കസ്റ്റഡിയിലാണ്.

ശ്രീനിവാസന്‍ വധക്കേസിലെ ബന്ധങ്ങൾ കേരള പോലീസും നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും പ്രതികളെ ഒളിപ്പിച്ചതിലുമുള്ള പങ്കാളിത്തമാണ് റിപ്പോർട്ട് സൂചിപ്പിച്ചത്.ഈ സാഹചര്യത്തില്‍ കേസ് എന്‍.ഐ.എ നേരിട്ട് അന്വേഷണം തുടുരും.

കേസിൽ തൃത്താല സ്വദേശി അന്‍സാര്‍, പട്ടാമ്പി സ്വദേശി അഷ്‌റഫ് എന്നിവർ കൂടി തിങ്കളാഴ്ച അറസ്റ്റിലായിരുന്നു. 45 പേരെയാണ് പോലീസ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. 34 പേർ അറസ്റ്റിലായിട്ടുണ്ട്.

ആര്‍ എസ് എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കഴിഞ്ഞ ഏപ്രില്‍ 16നാണ് അക്രമി സംഘം കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഖത്തർ ലോകകപ്പ്, ബ്രസീൽ ടീം പ്രഖ്യാപിച്ചു

0

ഖത്തര്‍ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. തിയാഗോ സില്‍വ ടീമിനെ നയിക്കും. പരിക്കേറ്റ ഫിലിപ്പ് കുട്ടിഞ്ഞ്യോ ടീമിലില്ല. കസമിറോ ടീമില്‍ ഉള്‍പ്പെട്ടു. 26 അംഗ സ്‌ക്വാഡിനെ പരിശീലകന്‍ ടിറ്റെയാണ് പ്രഖ്യാപിച്ചത്.

ഗോളി ആലിസണ്‍ ബക്കര്‍, മാഞ്ചസ്റ്റര്‍യുണൈറ്റഡിന്റെ കാര്‍ലോസ് ഹെന്റിക് കസമിറോ, ഫിര്‍മിന്യോ,ജെസ്യൂസ്, നെയ്മര്‍,വിനീഷ്യസ്, റോഡ്രിഗോ,റിച്ചാര്‍ലിസണ്‍ എന്നിവരാണ് തിയാഗോ സില്‍വ നയിക്കുന്ന ടീമിലെ പ്രധാനികള്‍ . 39 കാരനായ ഡാനി ആൽവെസ് പുതു സാന്നിധ്യമാണ്. അതേ സമയം റോബേർട്ടോ ഫെർമിനോ പുറത്തായി.

ചരിത്രം മറികടക്കാൻ നെയ്മർ

121 കളിയില്‍ നിന്ന് 75 ഗോളുള്ള നെയ്മര്‍ക്ക് മൂന്നു ഗോളുകള്‍ കൂടി ഈ ലോക കപ്പിൽ നേടണം. അപ്പോൾ ഗോളടിയില്‍ പെലെയെ മറികടക്കാം. അഞ്ച് വട്ടം ചാമ്പ്യന്മാരായ ബ്രസീല്‍ ഏറ്റവും ഒടുവിലായി കിരീടം നേടിയത് 2002ലാണ്. അതായത് രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള കിരീടനേട്ടമാണ് കാനറികളുടെ ലക്ഷ്യം.

ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലണ്ട്, സെര്‍ബിയ,കാമറൂണ്‍ ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീല്‍ ലോകകപ്പിന് യോഗ്യത നേടിയത്.

Brazil’s 26-man Qatar World Cup squad

Goalkeepers: Alisson (Liverpool), Ederson (Manchester City), Weverton (Palmeiras).

Defenders: Bremer (Juventus), Eder Militao (Real Madrid) Marquinhos (PSG), Thiago Silva (Chelsea), Danilo (Juventus), Daniel Alves (Pumas), Alex Sandro (Juventus), Alex Telles (Sevilla).

Midfielders: Bruno Guimaraes (Newcastle), Casemiro (Manchester United), Everton Ribeiro (Flamengo), Fabinho (Liverpool), Fred (Manchester United), Lucas Paqueta (West Ham).

Forwards: Antony (Manchester United), Gabriel Jesus (Arsenal), Gabriel Martinelli (Arsenal), Neymar Jr (Paris Saint-Germain), Pedro (Flamengo), Raphinha (Barcelona), Richarlison (Tottenham), Rodrygo (Real Madrid), Vinicius Jr (Real Madrid)

വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ചു, ട്യൂഷൻ അധ്യാപിക അറസ്റ്റിൽ

മദ്യംനൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി സ്കൂൾ അധികൃതർ കൗൺസിലിങ്ങിന് വിധേയനാക്കിയിരുന്നു. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തൃശൂർ മണ്ണുത്തിയിലാണ് സംഭവം

അധ്യാപകർ വിവരം ശിശുക്ഷേമ സമിതി അംഗങ്ങളെ അറിയിച്ചു. ശിശുക്ഷേമ സമിതി മണ്ണുത്തി പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതിപ്പെട്ടു. തുടർന്നു നടന്ന അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.

കോവിഡ് കാലത്ത് വീടിനു സമീപം ആരംഭിച്ച ട്യൂഷൻ സ്ഥാപനത്തിൽ കുട്ടി പഠിച്ചിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. സ്കൂളിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ പ്രശ്നങ്ങൾ ദൃശ്യമായത് സംശയം ജനിപ്പിച്ചു. തുടന്നാണ് കുട്ടി കൌണസിലിങ്ങിനിടെ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഫിറ്റ്നസ് ട്രെയിനർ ആയി ജോലി ചെയ്തിരുന്ന വ്യക്തിയാണ് അധ്യാപിക. കോവിഡ് കാലത്ത് ട്യൂഷൻ നടത്തുകയായിരുന്നു. അറസ്റ്റു ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഫെയ്‌സ്ബുക്കും വീഴുമോ, പ്രതിസന്ധി കുറയ്ക്കാൻ കൂട്ടപിരിച്ചു വിടലിന് മെറ്റയും

മെറ്റ വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ഫെയിസ്ബുക്ക് വാട്സ്ാപ്പ് മാതൃസ്ഥാപനമായ മെറ്റയിൽ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് താത്കാലികമായോ സ്ഥിരമായോ ജോലി നഷ്ടമാകാന്‍ ഇടയുണ്ടെന്ന് ദ വാള്‍ സ്ട്രീറ്റ് ജേർണൽ വാർത്ത പുറത്തു വിട്ടു. ബുധനാഴ്ചയോടെ മെറ്റ ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തും.

മെറ്റാവേഴ്‌സില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിന് പത്ത് കൊല്ലമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് കമ്പനി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ജീവക്കാരെ അറിയിച്ചത്. ഇതിനിടയിൽ കടുത്ത പ്രതസന്ധി നേരിടുന്നു എന്നാണ് സൂചന. ട്വിറ്ററിന് പിന്നാലെ മെറ്റയിലും പിരിച്ചു വിടൽ വാർത്തയായതോടെ ഐ ടി മേഖലയിൽ കടുത്ത ആശങ്ക പടരുകയാണ്.

സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ഇടിവാണ് മെറ്റ നേരിടുന്നത്. വരുമാനത്തില്‍ വലിയ നഷ്ടം നേരിടേണ്ടിവരുമെന്നും അതിനാല്‍ തന്നെ അടുത്ത കൊല്ലവും കമ്പനിയുടെ വിപണിമൂല്യം കുറയാനിടയുണ്ടെന്നും ഒക്ടോബറില്‍ കമ്പനി മുന്നറിയിപ്പ് പുറത്തു വിട്ടിരുന്നു. ടിക് ടോക്കില്‍നിന്ന് നേരിടുന്ന കടുത്ത മത്സരത്തിനൊപ്പം സ്വകാര്യതാ നയത്തില്‍ ആപ്പിള്‍ കൊണ്ടുവന്ന മാറ്റങ്ങളും വെല്ലുവിളിയായി. വിവാധ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണ ചട്ടങ്ങളും തിരിച്ചടിയായി.

ജീവനക്കാരുടെ നിയമനത്തിലും മുതല്‍മുടക്കിലും കുറവ് വരുത്തണമെന്ന് മെറ്റയുടെ ഷയര്‍ ഹോള്‍ഡറായ ആള്‍ട്ടീമീറ്റര്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റ് മെറ്റയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങളും പദ്ധതികളും നിര്‍ത്തിവെച്ച് ജീവനക്കാരെ പുനഃക്രമീകരിക്കുകയാണ് കുറച്ചുകാലമായി കമ്പനി ചെയ്യുന്നത്. എന്‍ജിനീയര്‍മാരെ നിയമിക്കുന്നതില്‍ 30 ശതമാനത്തോളം കുറവ് വരുത്താന്‍ ജൂണ്‍ മാസത്തില്‍ തന്നെ കമ്പനി പദ്ധതിയിട്ടിരുന്നു.