മഹാരാഷ്ട്രയ്ക്ക് രണ്ടു ലക്ഷം കോടി പ്രഖ്യാപിച്ച് നരേന്ദ്ര മോഡി; ഇടക്കാല തിരഞ്ഞെടുപ്പിൻ്റെ സൂചനയെന്ന് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ ഇടക്കാല തിരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ‘മഹാരാഷ്ട്രയ്ക്കായി രണ്ടുലക്ഷം കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നേരന്ദ്രമോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങളെ കയ്യിലെടുക്കാൻ ഇത്തരത്തിൽ വികസന വാഗ്ദാനങ്ങൾ നൽകുന്ന കേന്ദ്ര തന്ത്രം മുൻനിർത്തിയാണ് പ്രഖ്യാപനം.

തിരഞ്ഞെടുപ്പിന് തയ്യാറായിരിക്കാന്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. മുംബൈയില്‍ പാര്‍ട്ടിയുടെ നിയമസഭാ മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു താക്കറെ.

രണ്ടു ലക്ഷം കോടിയുടെ വാഗ്ദാനം

‘മഹാരാഷ്ട്രയ്ക്കായി രണ്ടുലക്ഷം കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നേരന്ദ്രമോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് സൂചനനല്‍കുന്നത് ഒരു ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വാഗ്ദാനങ്ങള്‍കൊണ്ടും പ്രഖ്യാപനങ്ങള്‍ക്കൊണ്ടും വോട്ടര്‍മാരെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതിന് സമാനമാണിത്.’- ദക്ഷിണ മുംബൈ എം.പി. കൂടിയായ അരവിന്ദ് സാവന്ത് യോഗ വിവരങ്ങൾ അറിയിക്കവെ പറഞ്ഞു.

സുപ്രീംകോടതി തീരുമാനിക്കുമ്പോള്‍ സര്‍ക്കാരിന്റെ വിധി അറിയാന്‍ സാധിക്കും. അതുകൊണ്ടാണ് തയ്യാറിയിരിക്കാന്‍ ആവശ്യപ്പെട്ടതെന്നും സാവന്ത് കൂട്ടിച്ചേര്‍ത്തു. നിലവിലെ നിയമസഭയ്ക്ക് രണ്ടുവര്‍ഷം കൂടി കാലാവധിയുണ്ട്. ശിവസേന ടിക്കറ്റില്‍ മത്സരിച്ച് എം.എല്‍.എ. ആയശേഷം ഷിന്ദേയ്ക്കൊപ്പം ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ടവര്‍ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് നേരത്തേതന്നെ ഉദ്ധവ് പക്ഷം ആവശ്യപ്പെട്ടു.

വികസന വാഗ്ദാനങ്ങൾ ഗുജറാത്തിലേക്ക്

സംസ്ഥാനത്തിന് അനുവദിച്ച വലിയ പദ്ധതികള്‍ പലതും ഗുജറാത്തിലേക്ക് വഴിമാറ്റാന്‍ ഷിന്ദേ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ഉദ്ധവ് പക്ഷം ചൂണ്ടികാട്ടിയിരുന്നു. 1.54 ലക്ഷം കോടി രൂപയുടെ വേദാന്ത ഫോക്സ്‌കോണ്‍ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മാണശാലയും 22,000 കോടിയുടെ ടാറ്റാ എയര്‍ബസ് മിലിറ്ററി വിമാനനിര്‍മ്മാണശാലയും ഗുജറാത്തിലേക്ക് വഴിമാറ്റി എന്നായിരുന്നു വിശദീകരണം. ഇത് ഗുജറാത്തിൽ എ എ പി ഉയർത്തിയ മത്സര ഭീഷണിയുടെ പശ്ചാത്തലത്തിൽ വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് അരവിന്ദ് കെജരിവാളും ആരോപിച്ചിരുന്നു.

ഇതിനിടെയാണ് പ്രധാനമന്ത്രി രണ്ടുലക്ഷം കോടിയുടെ പദ്ധതികള്‍ മഹാരാഷ്ട്രയക്ക് അനുവദിച്ചത്. എന്നാല്‍, തുക പ്രഖ്യാപിക്കുകമാത്രമാണ് ചെയ്തതെന്നും ഏത് പദ്ധതികള്‍ക്കാണ് തുക അനുവദിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഇത് ഉദ്ദവ് പക്ഷം ഉയർത്തി കാട്ടി.

ഫ്ലക്സ് കെട്ടുന്നതിനിടെ ബ്രസീൽ ആരാധകൻ മരത്തിൽ നിന്നു വീണു മരിച്ചു; ദുഖത്തിൽ പങ്കുചേർന്ന് അർജൻ്റീന ഫാൻസ്

0

ഫ്‌ളെക്‌സ് കെട്ടുന്നതിനിടെ ബ്രസീല്‍ ആരാധകന്‍ മരത്തില്‍ നിന്ന് വീണ് മരിച്ചത് ഫുട്ബോൾ ആരാധകരുടെ ദുഖമായി. ലോക കപ്പിന് പന്തുരുളുന്നത് കാത്തിരിക്കെ ഇത് ഷോക്കിങ് വാർത്തയായി തീർന്നെങ്കിലും ടീം സ്പിരിറ്റ് മാത്രമല്ല ഫുട്ബോൾ എന്ന് തെളിയിച്ച് അര്‍ജന്റീന ആരാധകര്‍ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അർജൻ്റീനൻ ആരാധകരുടെ ഫേസ് ബുക്ക് പേജ് ഇതോടെ സോഷ്യൽ മീഡിയിൽ പരക്കെ അഭിനന്ദനം നേടി.

കണ്ണുര്‍ അഴീക്കോട് സ്വദേശി നിതീഷ്(47) ആണ് മരിച്ചത്. കടുത്ത ബ്രസീല്‍ ആരാധകനായ ഇദ്ദേഹം അലവില്‍ ബസ് സ്റ്റോപ്പിന് സമീപത്തായി ബ്രസീലിൻ്റെ ഫ്‌ളെക്‌സ് തൂക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വഴുതി വീണ് ഉടൻ ചികിത്സ ലഭ്യമാക്കി എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇത് വാർത്തയായതിന് പിന്നാലെ കേരളത്തിലെ അര്‍ജന്റീന ആരാധകര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ദുഃഖം രേഖപ്പെടുത്തി.

എഫ് ബി പോസ്റ്റ്… ”ലോകകപ്പ് അവേശത്തിനിടെ നാടിനെ കണ്ണീരിലാഴ്ത്തി ദുഖവാര്‍ത്ത. കണ്ണൂരില്‍ ഫ്‌ലക്‌സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ബ്രസീല്‍ ആരാധകന്‍ നിതീഷ് അന്തരിച്ചു. ആദരാഞ്ജലികള്‍. എല്ലാരും ആവേശത്തില്‍ ആണെന്ന് അറിയാം, ആവേശത്തില്‍ ചെയ്യുന്ന ഏത് പ്രവര്‍ത്തിക്കും ആദ്യ പരിഗണന നിങ്ങളുടെ സുരക്ഷക്ക് നല്‍കുക സുഹൃത്തുക്കളെ…”

കളി കാര്യമാവുകയാണ്…..

കഴിഞ്ഞ ദിവസം കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ മെസിയുടെയും നെയ്മറിന്റെയും കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച ബ്രസീല്‍-അര്‍ജന്റീന ആരാധകര്‍ ശ്രദ്ധ നേടിയിരുന്നു. മെസിയുടെ കൂറ്റൻ ഛായ സ്ഥാപിച്ചതിന് മറുപടിയായി പുഴയിൽ അതേ ഭാഗത്ത് നെയ്മറുടെ ഛായയും ഉർത്തി. ഇതിനു പിന്നാലെ താമരശ്ശേരി പരപ്പന്‍പൊയിലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് പോര്‍ച്ചുഗല്‍ ആരാധകര്‍ മറുപടി നല്‍കി.

സിആര്‍7 ഫാന്‍സ് എന്നെഴുതിയ കൂറ്റന്‍ കട്ടൗട്ട് ക്രെയിനുപയോഗിച്ചാണ് ഇവിടെ ഉയര്‍ത്തിയത്. പോര്‍ച്ചുഗീസ് ജേഴ്സിയില്‍ കിക്കെടുക്കാനായി തയ്യാറെടുത്ത് നില്‍ക്കുന്ന റോണോയുടെ ഐക്കണിക് ചിത്രമാണ് കട്ടൗട്ടിലൂടെ താമരശ്ശേരിയില്‍ ശ്രദ്ധേ നേടിയത്. ഇതോടെ മെസി-നെയ്മര്‍-റൊണാള്‍ഡോ ത്രികോണ മത്സരമായി കട്ടൗട്ട് പോര് മാറി.

അര്‍ജന്റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്നതായിരുന്നു ആരാധ ഉത്സവത്തിലെ ആദ്യ സംഭവം. പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്ന ഭീമന്‍ കട്ടൗട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കി. ഇതിന് പിന്നാലെ ഇതേ സ്ഥലത്ത് അതിനേക്കാള്‍ തലപ്പൊക്കത്തില്‍ കാനറികളുടെ സുല്‍ത്താന്‍ നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍ മറുപടി കൊടുത്തതോടെ ആരാധകരുടെ പോര് കാര്യമായി. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടെ തലപ്പൊക്കം അതിനേക്കാള്‍ പത്ത് അടി കൂടെ കൂടി. ഇതോടെ സുല്‍ത്താന് പിന്നിലാണ് മിശിഹായുടെ സ്ഥാനം എന്നുവരെയായി ആരാധകരുടെ പറച്ചില്‍.

ടീം സ്പീരിറ്റ് ഇങ്ങനെ കൊഴുക്കുന്നതിനിടെയാണ് എല്ലാവരെയും ദുഖത്തിലാഴ്ത്തി ബ്രസീൽ ആരാധകൻ്റെ മരണം. ദുഖത്തിൽ അർജൻ്റീനൻ ആരാധകരും പങ്കു ചേർന്നു.

Kerala is LIVE here

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും സുപ്രീം കോടതിയും ഇടപെട്ടു; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് പുതിയ ഭരണഘടന തയാറായി

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ഭരണഘടന ഭേദഗതി കരട് നവംബർ 10 ന് പ്രാബല്യത്തിൽ വരും. ഡിസംബർ 10 ന് ഐഒഎ തെരഞ്ഞെടുപ്പും നടക്കും. തുടര്‍ന്ന് പ്രസിഡന്‍റ്,  മുതിർന്ന വൈസ് പ്രസിഡന്‍റ്, രണ്ട് വൈസ് പ്രസിഡന്‍റുമാര്‍ രണ്ട് ജോയിന്റ് സെക്രട്ടറിമാർ, ആറ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, അത്‌ലറ്റ്‌സ് കമ്മീഷൻ തിരഞ്ഞെടുത്ത രണ്ട് പ്രതിനിധികൾ എന്നിവര്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കൗൺസിൽ രൂപീകരണവും നടക്കും.

ഐ‌ഒ‌സി നിബന്ധനകള്‍ അനുസരിച്ചുള്ള അത്‌ലറ്റ് കമ്മീഷൻ രൂപീകരണം, കായിക താരങ്ങള്‍ക്ക് ഭരണപരമായ ചുമതലകള്‍ വഹിക്കാനുള്ള അവസരമൊരുക്കല്‍, പുതുക്കിയ അംഗത്വ ഘടന, ഉദ്യോഗസ്ഥരെ വ്യക്തമായ ചുമതലകള്‍ ഏല്‍പ്പിക്കല്‍, ദൈനംദിന പ്രവർത്തനങ്ങൾ പ്രൊഫഷണലൈസ് ചെയ്യാനായി സിഇഒയെ നിയമിക്കുക, തർക്ക പരിഹാര സംവിധാനം ഏര്‍പ്പെടുത്തല്‍, നേതൃത്വപരമായ പദിവകളിൽ കൂടുതൽ സ്ത്രീ പങ്കാളിത്തം എന്നിവയെല്ലാം ഇന്ത്യയിലെ ഒളിമ്പിക് ഭരണഘടന പരിഗണിക്കയാണ്.

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പിന്നാലെ ഇന്ത്യൻ ഒളിംപിക് അസോസിയേഷനും വിലക്ക് ഭീഷണി നേരിട്ടിരുന്നു. അസോസിയേഷനിലെ ഭരണപ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നിർദ്ദേശം നൽകുകയുണ്ടായി. ഡിസംബറോടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നാണ് നിർദേശിച്ചത്. ഡിസംബറിലും പ്രശ്നപരിഹാരമായില്ലെങ്കിൽ വിലക്ക് നേരിടേണ്ടിവരുന്ന സാഹചര്യമായിരുന്നു.

സെപ്തംബർ 8 ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഭരണപ്രശ്നങ്ങൾ പരിഹരിച്ച് ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ സുപ്രീംകോടതി ഇടപെടലിലാണ് പ്രശ്നങ്ങൾക്ക് തീരുമാനമായത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ ഭരണഘടന ഭേദഗതി ചെയ്യുന്നതിനും ഇലക്ടറൽ കോളേജ് തയ്യാറാക്കുന്നതിനുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എൽ നാഗേശ്വര റാവുവിനെ സുപ്രീംകോടതി നിയോഗിച്ചു. . ഭരണഘടന ഭേദഗതി ചെയ്യുന്നതിനും 2022 ഡിസംബർ 15-നകം തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള റോഡ് മാപ്പ് തയ്യാറാക്കാൻ ജസ്റ്റിസ് റാവുവിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

സെപ്റ്റംബറിൽ ലൊസാനിൽ നടന്ന ചർച്ചകളുടെയും കൂടിയാലോചനകളുടെയും ആത്മാവ്  ഉൾക്കൊണ്ടാണ് പുതിയ നിയമ ഘടന വരുന്നത്.


വയോധികയ്ക്ക് ഭൂരേഖ നൽകിയില്ല; കൃഷി ഓഫീസർക്ക് എറണാകുളത്തുനിന്നും മാഹിയിലേക്ക് മാറ്റം

0

ഔദ്യോഗിക കൃത്യനിർവഹണത്തിൽ അലംഭാവം കാട്ടിയതിന് കൃഷി ഓഫീസർക്ക് സ്ഥലം മാറ്റം. 80 കാരിയായ വയോധികയുടെ സേവനാവകാശം ലംഘിച്ചതിനാണ് കൃഷി ഓഫീസർക്കെതിരെ നടപടി. എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിലെ കൃഷി ഓഫീസറെ കണ്ണൂർ ജില്ലയിലെ ന്യൂ മാഹി കൃഷി ഭവനിലേക്കാണ് മാറ്റിയത്.

ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട്  രേഖക്കായെത്തിയ 80 വയസുകാരിക്ക്  രേഖ നല്‍കാതിരുന്ന സംഭവത്തിലാണ് നടപടി. പായിപ്ര പഞ്ചായത്ത് കൃഷി ഓഫീസർ എംബി രശ്മിയെയാണ്  കണ്ണൂർ ജില്ലയിലെ കൃഷി ഭവനിലേക്ക് സ്ഥലം മാറ്റിയത്. പലതവണ നടത്തിച്ചു. എങ്കിലും അവകാശപ്പെട്ട രേഖ നൽകിയില്ല.

പായിപ്ര പഞ്ചായത്തിലെ 22ാം വാര്‍ഡില്‍ താമസിക്കുന്ന എലിയാമ്മയ്ക്കാണ് ദുരനുഭവം. തുടർന്ന്, ഭൂമി തരംമാറ്റുന്നതിന് തനിക്ക് കൃഷി ഓഫീസർ രേഖകൾ നൽകുന്നില്ലെന്ന പരാതിയുമായി ഏലിയാമ്മ പഞ്ചായത്തിനെ സമീപിച്ചിരുന്നു. കൃഷി ഓഫീസറുടെ നടപടിയിൽ പ്രധിക്ഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയുടെ  നേതൃത്വത്തിൽ കൃഷി ഭവന് മുന്നിൽ കുത്തിയിരിപ്പും നടത്തി.

ഒടുവിൽ കൃഷി വകുപ്പിലെ എറണാകുളം ജില്ലയിലെ ഡപ്യൂട്ടി ഡയറക്ടർ ടാനി തോമസ് സ്ഥലത്തെത്തി രേഖ നൽകാന്‍ തടസ്സമില്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ തദ്ദേശ പ്രതിനിധികൾ നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തി.

എല്‍ദോസ് കുന്നപ്പിള്ളിയുടെ ആളുകൾ വധഭീഷണി മുഴക്കുന്നു, പരാതിക്കാരിയുടെ അമ്മ

എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരേ ലൈംഗികപീഡനക്കേസിലെ യുവതിയുടെ അമ്മ . എം.എല്‍.എ. ആളുകളെ വിട്ട് ഭീഷണിപ്പെടുത്തുന്നു. ഇവര്‍ മകള്‍ക്കെതിരേ വധഭീഷണി മുഴക്കി. എന്നീ കാര്യങ്ങൾ കാണിച്ച് പൊലീസിൽ പരാതിപ്പെട്ടു.

അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ബിനാനിപുരം പോലീസ് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പോലീസിന്റെ പ്രതികരണം. പരാതിക്കാരിയുടെ മകന്റെ മൊഴി അടക്കം പോലീസ് രേഖപ്പെടുത്തുന്നുണ്ട്.

കോണ്‍ഗ്രസുകാരാണെന്ന് അവകാശപ്പെട്ട് പലരും വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മകളെ കൊല്ലുമെന്നാണ് ഇവരുടെ ഭീഷണിയെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ല, തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണം, പ്രതികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുജറാത്ത് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ കേന്ദ്ര ഏജൻസികളുടെ കേസ് ഒഴിവാക്കാമെന്ന് വാഗ്ദാനം ലഭിച്ചു -കെജ്‌രിവാള്‍

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറാന്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി. സമീപിച്ചുവെന്ന് എ.എ.പി. ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍നിന്ന് എ.എ.പി. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ കേസുകളില്‍നിന്ന് ഒഴിവാക്കാം എന്നായിരുന്നു വാഗ്ദാനമെന്ന് കെജ്‌രിവാള്‍ വെളിപ്പെടുത്തി. എന്‍.ഡി.ടി.വിയുടെ പ്രത്യേക സംവാദ പരിപാടിയിലാണ് കെജരിവാളിൻ്റെ തിരഞ്ഞെടുപ്പ് വെളിപ്പെടുത്തൽ.

‘ആം ആദ്മി പാര്‍ട്ടി വിട്ടാല്‍ ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ അവര്‍ എന്നെ തന്നെ സമീപിച്ചിരിക്കുകയാണ്. ഡല്‍ഹി മദ്യനയത്തെ തുടർന്നുള്ള കേസിലാണ്ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. അതേസമയം, കള്ളപ്പണവെളുപ്പിക്കല്‍ കേസിലാണ് മന്ത്രി സത്യേന്ദര്‍ ജെയിന്‍ ജയിലിൽ അടയ്ക്കപ്പെട്ടത്.

എ.എ.പിയിലെ തന്നെ ചിലരിലൂടെയാണ് തന്നെ സമീപിച്ചത്. ഒരിക്കലും നേരിട്ട് സമീപിക്കുന്നതല്ല അവരുടെ രീതി. ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് കൈമാറി സുഹൃത്തുക്കൾ വഴി അവസാനം സന്ദേശം നിങ്ങളിലേക്ക് എത്തിക്കുകയാണ് ബി.ജെ.പി. രീതിയെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ആരാണ് വാഗ്ദാനവുമായി സമീപിച്ചതെന്ന് ചോദിച്ചപ്പോള്‍, തൻ്റെ കൂട്ടത്തിലെ ഒരാളെ എങ്ങനെയാണ് പറയുക എന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുകളിലും എ.എ.പിയോട് തോല്‍ക്കുമെന്ന ഭയത്തിലാണ് ബി.ജെ.പി. അവര്‍ തന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്താനുള്ള എല്ലാ വഴികളും അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് അഞ്ചില്‍ താഴെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും കെജ്രിവാള്‍ പ്രവചിച്ചു. ഗുജറാത്തില്‍ നിലവില്‍ തന്നെ പാര്‍ട്ടി രണ്ടാമതാണ്. കോണ്‍ഗ്രസിനേക്കാള്‍ വളരെയധികം മുന്നിലാണ് എ.എ.പി. വോട്ടെടുപ്പിന് ഒരുമാസം മുന്‍പ് ബി.ജെ.പിയേയും പിന്തള്ളുമെന്നും കെജ്‌രിവാള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മൈസൂരിൽ നടു റോഡിൽ ബൈക്ക് യാത്രികനെ പുലി ആക്രമിച്ചു

വീഡിയോ

മൈസൂരിൽ നാട്ടിൽ ഇറങ്ങിയ പുലി ബൈക്ക് യാത്രികനെയും രക്ഷപെടുത്താൻ എത്തിയയാളെയും ആക്രമിച്ചു. ഫോറസ്റ്റ് ഓഫീസര്‍മാരായ സുശാന്ത നന്ദയും സാകേത് ബഡോളയുമാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത് പുള്ളിപ്പുലി ഒരു നായയെ പിന്തുടരുന്നതായാണ്. ആളുകള്‍ ശബ്ദമുണ്ടാക്കുന്നതും കേള്‍ക്കുന്നു. റോഡിലൂടെ പോയ ബൈക്കിന് പുറകെ പിന്തുടര്‍ന്ന പുലി അപകടമുണ്ടാക്കുന്നു. യാത്രക്കാരനും കുട്ടിയും നിലത്ത് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതു കണ്ട് ഓടി എത്തിയയാൾ പുലിയെ കല്ലുകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു. എങ്കിലും അയാൾക്ക് നേരേയും പുലി പാഞ്ഞടുത്തു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പുലിയെ മയക്കി പിടികൂടിയത്.

ഗവർണറെ സർവ്വകലാശാല ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ ഭരണ മുന്നണിയിൽ ധാരണ

0

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനം. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്തു. ഗവര്‍ണറെ മാറ്റണമെന്ന ആവശ്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്‍പ്‌ പലതവണ ഉന്നയിച്ചിരുന്നു. എല്‍.ഡി.എഫ് മുന്നണിയിലും ഇതേ അഭിപ്രായം രൂപപ്പെട്ട സാഹചര്യമാണ്.

ഇക്കാര്യത്തില്‍ നിയമസഭാ സമ്മേളനം വിളിച്ച് ബില്‍ അവതരിപ്പിക്കണോ അതോ ഓര്‍ഡിനന്‍സായി കൊണ്ടുവരണോ എന്ന കാര്യത്തിൽ ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്യും. സംസ്ഥാനസമിതിയുടെ തീരുമാനത്തിനനുസരിച്ചാകും നിയമനിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുക. ഗവര്‍ണറുടെ കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ വേണമെന്ന പൊതുവികാരം പരിഗണിച്ചാണ് നിയമനിര്‍മാണം എന്നതാണ് സമീപനം.

വിസിമാരുടെ അടക്കം നിയമനത്തിൽ ചട്ടലംഘനമുണ്ടായെന്നും സ്വന്തക്കാരെ തിരുകിക്കയറ്റാൻ ഭരണ മുന്നണി ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തമായി ഉയർത്തുന്നത്. വിസിമാരോട് രാജിയാവശ്യപ്പെട്ട അദ്ദേഹം, തന്റെ നിലപാടുകളെ ചോദ്യംചെയ്ത് പ്രതികരിച്ച മന്ത്രിമാരെയും താക്കീത് ചെയ്തിരുന്നു. മന്ത്രിമാരെ പിൻവലിക്കാൻ താൻ മടിക്കില്ലെന്ന മുന്നറിയിപ്പാണ് ഗവർണർ മന്ത്രിസഭക്കും മുഖ്യമന്ത്രിക്കും നൽകുന്നത്.

കെടിയു വിസിയെ സുപ്രീം കോടതിയിടപെട്ട് പുറത്താക്കിയതാണ് ഏറെ നാളായി ‘മുഖം കനപ്പിച്ചിരിക്കുകയായിരുന്ന’ ഗവർണർക്ക് ഗുണകരമായി ഭവിച്ചത്. ഇതോടെ ഈ വിധി ചൂണ്ടിക്കാട്ടി മറ്റ് വിസിമാരുടെയും നിമയനങ്ങൾ ചട്ടലംഘനമാണെന്നാണ് ഗവർണർ കോടതിയിൽ അടക്കം ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നത്. സർക്കാരിനെതിരായ നീക്കങ്ങളുടെ ഭാഗമായി, കെടിയുവിൽ പുതിയ വിസിയെ നോമിനേറ്റ് ചെയ്ത സർക്കാരിനെ തള്ളി കഴിഞ്ഞ ദിവസം ഗവർണർ ഡോ. സിസ തോമസിന് നിയമനം നൽകി. സര്‍ക്കാര്‍ നോമിനികളെ വെട്ടി ഗവര്‍ണര്‍ നിയമിച്ച സാങ്കേതിക സര്‍വ്വകലാശാല വിസി ഇടത് സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ചുമതലയേറ്റത്.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാനും സി.പി.എം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

കാറിൽ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടിയ പ്രതി റിമാൻ്റിൽ

തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ റിമാന്‍ഡ് ചെയ്തു. പ്രതി മുഹമ്മദ് ഷാനിദിനെ (24) രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം ജയിലിലേക്ക് അയച്ചു.

ഷിനാദ് കാര്‍ നിര്‍ത്തിയിരുന്നത് നോ പാര്‍ക്കിങ് ഏരിയയിലായിരുന്നു. കുട്ടി മാറിയില്ലായിരുന്നെങ്കില്‍ വയറിന് ചവിട്ടേറ്റ് മരണം സംഭവിക്കുമായിരുന്നു. ചവിട്ടാന്‍ കാരണം കാറില്‍ ചാരി നിന്നതിൻ്റെ വിരോധമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.

ചവിട്ടേറ്റകുട്ടി കരയുന്നത് കണ്ടാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തൊട്ടടുത്തുള്ള സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആക്രമണത്തിൻ്റെ ഗൗരവം വ്യക്തമായത്. പോലീസെത്തി അര്‍ദ്ധരാത്രിയോടെ പ്രതിയെ പിടികൂടി. പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു എങ്കിലും പുലര്‍ച്ചയോടെ വിട്ടയച്ചു. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കി.

യുവാവ് ചവിട്ടിപ്പരിക്കേല്‍പിച്ച ആറുവയസ്സുകാരൻ ഗണേഷിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആശുപത്രിയിലെത്തി കണ്ടു. ഇതരസംസ്ഥാന സ്വദേശിയായ കുട്ടി, നിലവില്‍ തലശ്ശേരി താലൂക്ക് ആശുപത്രിയിലാണുള്ളത്. ആഭ്യന്തര മന്ത്രിയുടെ സ്ഥാനത്ത് സിസിടിവി വെക്കുന്നതാണ് നല്ലതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ സംഭവത്തോട് പ്രതികരിച്ചു.

എം എ,എംഎസ് സി, എം കോം സീറ്റ് ഒഴിവ്

0

പയ്യോളി എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ M. Sc Physics, M A English, M. Com വിഷയങ്ങൾക്ക് സീറ്റ് ഒഴിവ്.

സ്പോട് അഡ്മിഷൻ വഴി പ്രവേശനം നേടാം. 07-11-2022 തിങ്കളാഴ്ച രാവിലെ 10 മണിക്ക് രേഖകൾ സഹിതം നേരിട്ട് രക്ഷിതാക്കൾക്ക് ഒപ്പം ഹാജരാവണം.