ഒപ്പറേഷൻ താമര ഇടപാടിൽ മുഖ്യ ദല്ലാൾ തുഷാർ വെള്ളാപ്പള്ളിയെന്ന് തെലങ്കാന മുഖ്യമന്ത്രി, ഞെട്ടിത്തരിച്ച് രാഷ്ട്രീയ കേരളം

തെലങ്കാനയിൽ പരാജയപ്പെട്ട ‘ഓപ്പറേഷൻ താമര’യുടെ മുഖ്യ ദല്ലാൾ മലയാളിയും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയായിരുന്നെന്ന വെളിപ്പെടുത്തലിൽ ഞെട്ടി കേരളം. ഓപ്പറേഷൻ താമര ശ്രമത്തെ കുറിച്ച് വിശദീകരിക്കുന്നതിനായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തോടെയാണ് മലയാളിയും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി വെളിവാക്കപ്പെട്ടത്. ഓപ്പറേഷൻ താമരയുടെ തെലങ്കാന പതിപ്പിന് ചുക്കാൻ പിടിച്ച ആളിതാ എന്ന പ്രഖ്യാപനത്തോടെ കെസിആർ വാർത്താ സമ്മേളനത്തിനിടെ തുഷാർ വെള്ളാപ്പള്ളി അമിത് ഷായ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രം ഉയർത്തിക്കാട്ടിയത് തികച്ചും അപ്രതീക്ഷിതമായാണ്. കേരളരാഷ്ട്രീയത്തെ അമ്പരപ്പിച്ച ആരോപണമായി അതു മാറി.

രാജ്യവ്യാപകമായി ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ഉന്നയിക്കുന്ന ‘ഓപ്പറേഷൻ ലോട്ടസി’ന്റെ തെലങ്കാന പതിപ്പിന്റെ കേന്ദ്രബിന്ദു തുഷാറാണെന്നാണ് കെസിആറിന്റെ ഭാഷ്യം.

തെലങ്കാന രാഷ്ട്രസമിതി എന്ന പ്രാദേശിക പാർട്ടിയെ ‘ഭാരത് രാഷ്ട്ര സമിതി’ എന്ന് പുനർനാമകരണം ചെയ്ത് ഇപ്പോൾ ‘ദേശീയ രാഷ്ട്രീയ സ്വപ്ന’ങ്ങൾ കാണുന്ന കെസിആർ ബിജെപിക്കെതിരെ തുറന്ന പോരിലാണ്. ഇതിനിടെ കേരള രാഷ്ട്രീയത്തിലും നിർണായകമാണ് തുഷാറിനെതിരെ ഉന്നയിച്ചിരിക്കുന്ന ‘ഓപ്പറേഷൻ ലോട്ടസ്’ ആരോപണം.

ആരോപണം തെളിവ് സഹിതം

ബിജെപിക്കു വേണ്ടി ടിആർഎസിന്റെ നാല് എംഎൽഎമാരെ വിലയ്ക്കെടുക്കാൻ തുഷാർ ഏജന്റുമാരെ പറഞ്ഞയച്ചുവെന്നാണ് കെസിആർ ഹൈദരാബാദിൽ ആരോപിച്ചത്. ഭരണകക്ഷി എംഎൽഎമാരെ ‘ചാക്കിലാക്കാനെത്തി’ കഴിഞ്ഞയാഴ്ച തെലങ്കാന പൊലീസിന്റെ പിടിയിലായ മൂന്ന് ബിജെപി ഏജന്റുമാർക്ക് പിന്നിൽ തുഷാറാണെന്ന് കെസിആർ പറയുന്നു. തുഷാറിന്റെ പങ്കിനെക്കുറിച്ച് അറസ്റ്റിലായ ഏജന്റുമാർ പറയുന്ന വിഡിയോയും തെലങ്കാന മുഖ്യമന്ത്രി പുറത്തു വിട്ടു.

തെലങ്കാനയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ അട്ടിമറിക്കാനും നീക്കമുണ്ടെന്ന് ഏജന്റുമാർ പറയുന്നത് പുറത്തായതോടെ, തുഷാറിന്റെ ‘റോൾ’ തെലങ്കാനയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന സൂചനയും കെസിആർ നൽകുന്നുണ്ട്. ‘ഓപ്പറേഷൻ ലോട്ടസി’ന്റെ ബുദ്ധികേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന മുൻ ബിജെപി അധ്യക്ഷൻ കൂടിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് തുഷാറിന്റെ ഇടപെടലെന്നും കെസിആർ വെളിപ്പെടുത്തി.

ബിജെപി ചാടിക്കാന്‍ ശ്രമിച്ച നാലു ടി.ആര്‍.എസ് എംഎല്‍എമാരില്‍ ഒരാളുമായിട്ടാണ് തുഷാര്‍ സംസാരിക്കുന്നതെന്ന് ട്വീറ്റിൽ വ്യക്തമാക്കുന്നു. ‘എന്നാണ് ഒരു കൂടിക്കാഴ്ചയ്ക്ക്‌
സമയമുള്ളത്, ഇടപാടുകള്‍ പെട്ടെന്ന് തീര്‍ക്കണം. ബി.എല്‍.സന്തോഷടക്കമുള്ള കേന്ദ്ര നേതാക്കളുമായി സംസാരിക്കാന്‍ അവസരം ഒരുക്കാം’ തുടങ്ങിയ കാര്യങ്ങളാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍.

ഒക്ടോബർ 26ന് രാത്രിയാണ് ദേശീയ രാഷ്ട്രീയത്തിൽ വൻ സ്ഫോടനങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന അറസ്റ്റ് ഹൈദരാബാദിലുണ്ടായത്. ഹൈദരാബാദ് നഗരത്തിന് പുറത്തുള്ള മൊയ്നാബാദ് അസീസി നഗറിലെ ഫാം ഹൗസിൽ വച്ച് കോടികണക്കിന് രൂപ ഉൾക്കൊള്ളുന്ന ബാഗുകൾ അടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെക്കാൻ പ്രൈഡ് ഹോട്ടൽ ഗ്രൂപ്പ് ഉടമയും കേന്ദ്രമന്ത്രി ജി.കൃഷ്ണ റെഡ്ഡിയുടെ ഉറ്റ അനുയായിയുമായ നന്ദകുമാർ, ഹരിയാനാ ഫരീദാബാദ് ക്ഷേത്രത്തിലെ പൂജാരിയായ ഡൽഹി സ്വദേശി സ്വമി രാമചന്ദ്ര ഭാരതി, തിരുപ്പതി സ്വദേശി സ്വാമി സിംഹയാജലു എന്നിവരാണ് പിടിയിലായത്.‌ എംഎൽഎമാരെ സമീപിച്ച പല ഏജന്റുമാർക്കും മൂന്നും നാലും ആധാർ കാർഡും പാൻ കാർഡുമുണ്ട് എന്നത് മറ്റ് ഒരു വിവാദത്തിനും തിരികൊളുത്തി.

ആരോപണം അമിത് ഷായെ ലക്ഷ്യം വെച്ച്

ബിജെപിക്കു വേണ്ടി എംഎൽഎമാരെ വിലയ്ക്കടുക്കാൻ എത്തിയപ്പോൾ എംഎൽഎമാർ തന്നെ ഇവരെ പൊലീസിന് കൈമാറുകയായിരുന്നു. ഈ കേസിലാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ച് തെളിവുകൾ പുറത്തുവിട്ടത്. മാത്രമല്ല സുപ്രീം കോടതി ഉൾപ്പെടെ നീതിനിയമ പരിപാലന സംവിധാനത്തെ മുഴുവൻ ഇക്കാര്യം അറിയിച്ചു. അറസ്റ്റിലായ മൂന്നു പേർക്കും പിന്നിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച തുഷാറാണെന്നാണ് കെസിആറിന്റെ വെളിപ്പെടുത്തൽ. ആരോപണം. ഇയാൾ കേന്ദ്രമന്ത്രി അമിത് ഷായുടെ അടുത്തയാളാണന്നും കെസിആർ ആരോപിച്ചു. 

തെലങ്കാനയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ അട്ടിമറിക്കാൻ തങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അറസ്റ്റിലായവർ സംഭാഷണത്തിനിടയ്ക്ക് പറയുന്നുണ്ട്. ഒന്നര മണിക്കൂർ നീളുന്ന ഒളിക്യാമറ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ചെന്നും ഇന്ന് സുപ്രീം കോടതിക്ക് കൈമാറുമെന്നും കെസിആർ വ്യക്തമാക്കിക്കഴിഞ്ഞു. നേരത്തെ അറസ്റ്റിലായ 3 പേരുടെ ജാമ്യ ഹർജികളും ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.

നിഷേധിച്ചും വീണ്ടും തെളിവ് ചോദിച്ചും ബി ജെ പി

അതേ സമയം ആരോപണങ്ങളെല്ലാം ബിജെപി നിഷേധിച്ചിട്ടുണ്ട്. ചന്ദ്രശേഖര റാവുവിന്റെ നാടകമാണിതെന്നും ബിജെപി ആരോപിക്കുന്നു. എംഎല്‍എമാരുമായി സംസാരിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും പ്രതികരിച്ചു. ആരോപണം ഉന്നയിച്ചവര്‍ തെളിവുകള്‍ കൊണ്ടുവരട്ടെയെന്നും തുഷാര്‍ പറഞ്ഞു. ആരോപണങ്ങളെ കേന്ദ്ര മന്ത്രി വി.മുരളീധരനും തള്ളി. ദൃശ്യങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.

ചൈനയിൽ മിഥുൻ ചക്രവർത്തിയുടെ “ജിമ്മി… ജിമ്മി….” വൻ ഹിറ്റ്, 1982 ലെ പാട്ടിൽ സമര രാഷ്ട്രീയം

0

1982 ല്‍ മിഥുന്‍ ചക്രവര്‍ത്തി അഭിനയിച്ച ‘ഡിസ്കോ ഡാന്‍സര്‍’ എന്ന ഹിന്ദി സിനിമയില്‍ ബാപ്പി ലാഹിരി എഴുതിയ ജിമ്മി ജിമ്മി എന്ന ഗാനം മറക്കാനാവില്ല. അന്നത്തെ ഹിറ്റ് ഇന്നും പുതിയ രാഷ്ട്രീയ തരംഗമാവുകയാണ്. ഇന്ത്യയിലല്ല, അങ്ങ് ചൈനയിലാണ് ജിമ്മി ജിമ്മി തരംഗം സൃഷ്ടിക്കുന്നത്.

ചൈനീസ് സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധമായി പാട്ടിന് പുതിയ അർഥവും വ്യാപ്തിയും കൈവന്നു. എസിനിമയില്‍  പാർവതി ഖാനാണ് ഗാനം ആലപിച്ചത്. ‘Jie mi, Jie mi’ എന്ന് മാന്‍ഡരിന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘എനിക്ക് ചോറ് തരൂ’ എന്നാണ് അര്‍ത്ഥം. പൊതു ജനം ഈ അർഥത്തെ ഉപയോഗപ്പെടുത്തിയാണ് പാട്ട് പാടിയും ഷെയർ ചെയ്തും സമരം ആഘോഷിക്കുന്നത്.

ചൈനയില്‍ മൂന്നാം തവണയും അധികാരം ഉറപ്പിച്ച ഷി ജിന്‍ പിങിന്‍റെ സീറോ കൊവിഡ് നയത്തില്‍ വിലക്കയറ്റവും ഭക്ഷ്യ ക്ഷാമവും വർധിക്കയാണ്. പൊറുതിമുട്ടിയ ജനം സാമൂഹിക മാധ്യമങ്ങളില്‍ ബാപ്പി ലാഹിരിയുടെ ഗാനത്തോടൊപ്പം തങ്ങളുടെ ഒഴിഞ്ഞ പാത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധിക്കുന്നത്. 

സര്‍ക്കാറിനെതിരെ ഉയര്‍ന്ന പോസ്റ്ററുകള്‍ നിമിഷ നേരം കൊണ്ടാണ് നീക്കം ചെയ്യപ്പെട്ടത്. ശക്തമായ സര്‍ക്കാര്‍ നിരീക്ഷണങ്ങള്‍ക്കിടയിലും പ്രതികരിക്കാനുള്ള മനുഷ്യന്‍റെ അഭിവാഞ്ചയുടെ ഉദാഹരണമായി ബാപ്പി ലാഹിരിയുടെ ‘ജിമ്മി ജിമ്മി’ എന്ന ഗാനം ചൈനീസ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. 

ഇവയിൽ ഭൂരിഭാഗവും ടിക് ടോക്കിന്‍റെ മറ്റൊരു ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ഡൂയിനി’ലാണ് പുറത്തിറക്കിയിരിക്കുന്നത്. ലോകമെങ്ങും കൊവിഡ് രോഗബാധയില്‍ ക്രമാനുഗതമായ കുറവ് വന്നെങ്കിലും ലോകത്ത് ഇപ്പോഴും ലോക്ഡൗണും ക്വാറന്‍റീനും കര്‍ശനമായി പാലിക്കുന്ന ഏക രാജ്യമാണ് ചൈന. യാത്രാ നിയന്ത്രണങ്ങള്‍, നിര്‍ബന്ധിത പരിശോധന, നെഗറ്റീന് പരിശോധനകള്‍ എന്നിങ്ങനെ സീറോ കൊവിഡ് നയമാണ് ചൈന പിന്തുടരുന്നത്. എബാപ്പി ലാഹിരിയുട ജിമ്മി ജിമ്മി എന്ന ഗാനം നേരത്തെ റഷ്യയിലും ജപ്പാനിലും ചൈനയിലും ഏറെ പ്രശസ്തമായിരുന്നു. 

പിഎഫ് പെൻഷന് ശമ്പള പരിധി 15000 രൂപ ആക്കിയത് സുപ്രീം കോടതി തള്ളി

പി.എഫ്. പെന്‍ഷന്‍ കേസില്‍ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗികമായി ശരിവെച്ചു. കേന്ദ്ര സർക്കാർ വാദം കോടതി സ്വീകരിച്ചില്ല. തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന വിധിയിൽ പെന്‍ഷന്‍ നിശ്ചയിച്ച ശമ്പളപരിധി 15,000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും ശമ്പളം 15,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ഓപ്ഷന്‍ നല്‍കുന്നവര്‍ അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജായി 1.16 % വിഹിതം നല്‍കണമെന്ന ഭേദഗതിയും സുപ്രീംകോടതി റദ്ദാക്കി.

വിധി നടപ്പാക്കുന്നത് ആറുമാസത്തേക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്. ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാരിന് സാവകാശം നല്‍കുന്നതിനാണ് വിധി നടപ്പാക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചത്. കട്ട് ഓഫ് തീയതി കാരണം ഓപ്ഷന്‍ നല്‍കാന്‍ കഴിയാതെപോയ ജീവനക്കാര്‍ക്ക് ഒരവസരവും കൂടി നല്‍കണമെന്ന് ഉത്തരവ് പറയുന്നു. ഓപ്ഷന്‍ നല്‍കാന്‍ നാല് മാസത്തെ സമയപരിധിയാണ് അനുവദിച്ചിട്ടുള്ളത്.

ഉയര്‍ന്ന പെന്‍ഷന്‍ സ്‌കീമിലേക്ക് മാറുന്നതിനായി, പെന്‍ഷന്‍ ഫണ്ടിലേക്ക് ഉയര്‍ന്ന തുക ഈടാക്കാനുള്ള ഓപ്ഷന്‍ ഇക്കാലയളവിനുള്ളില്‍ നല്‍കാവുന്നതാണ്. കേന്ദ്രസര്‍ക്കാരും എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും നല്‍കിയ ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

ശമ്പളത്തിന് ആനുപാതികമായ പെന്‍ഷന്‍ നല്‍കിയാല്‍ വലിയ സാമ്പത്തിക ബാധ്യതയാകുമെന്നായിരുന്നു കേന്ദ്രത്തിൻ്റെ വാദം. ഇത് കോടതി ഭാഗികമായി തള്ളിക്കളഞ്ഞു.

ഖത്തർ ലോക കപ്പ്; ഓരോ ദിവസത്തെ കളിയും ടീമും സമയവും അറിഞ്ഞിരിക്കാം

0

ഇരുപത്  വർഷത്തിനുശേഷം ഏഷ്യ വീണ്ടും ലോകകപ്പിന്‌ വേദിയാകുന്നു.  നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ ഫിഫ ലോകകപ്പിന് തുടക്കമാവും. അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായാണ് ലോക കപ്പ് ഫുട്ബോൾ വേദിയാവുന്നത്.

ഡിസംബര്‍ 18നാണ് ഖത്തറിലെ കലാശക്കൊട്ട്. ആതിഥേയരായ ഖത്തറടക്കം 32 ടീമുകളും താരങ്ങളെ സജ്ജരാക്കി. നാല് ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. ഖത്തറിലെ എട്ട് മൈതാനങ്ങളിലായാണ് മത്സരങ്ങൾ. ടൂർണമെന്‍റിനെ ആധുനിക ഉത്സവമാക്കി മാറ്റാൻ ഖത്തര്‍ തയ്യാറായി കഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയങ്ങളാണ് ആരവങ്ങൾക്ക് കാത്തിരിക്കുന്നത്. 30 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയി. ടിക്കറ്റും ഹയ്യാ കാർഡുമുള്ളവർക്ക് മാത്രമാണ് ലോകകപ്പ് കാലത്ത് ഖത്തറിലേക്ക് പ്രവേശനം. 

ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് കാലിടറുന്ന പതിവ് ഖത്തറില്‍ മാറ്റിയെഴുതപ്പെടുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ. വ്യത്യസ്തതകളും കാഴ്ചകളും ഏറെ നിറഞ്ഞതാണ് ഖത്തർ വേൾഡ് കപ്പ്

മാറ്റങ്ങൾ അറിയാം

ഉത്തരാര്‍ധഗോളത്തിലെ വേനല്‍ക്കാലത്താണ് സാധാരണ ലോകകപ്പുകള്‍ നടക്കാറ്. ജൂണ്‍-ജൂലായ് മാസങ്ങളിലാണിത്. എന്നാല്‍, ഉത്തരാര്‍ധഗോളത്തിലെ ശൈത്യകാലത്ത് നടക്കുന്ന ആദ്യലോകകപ്പ് എന്ന പ്രത്യേകത ഖത്തറിന് അവകാശപ്പെടാം.

സാധാരണ യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളുടെ സീസണ്‍ അവസാനിച്ചശേഷമാണ് ലോകകപ്പ് നടക്കുക. താരങ്ങളുടെ പങ്കാളിത്തമൊക്കെ പരിഗണിച്ചാണത്. ഇക്കുറി യൂറോപ്യന്‍ ലീഗുകള്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചു.

സബ്സ്റ്റിറ്റിയൂട്ടുകൾ 5 പേർ

സാധാരണ ഒരു മത്സരത്തില്‍ മൂന്നു സബ്സ്റ്റിറ്റിയൂട്ടുകളെയാണ് ഉപയോഗിക്കാറ്. ഇത്തവണ ലോകകപ്പില്‍ അഞ്ച് പകരക്കാരെ ഒരു ടീമിന് കളത്തിലിറക്കാനാവും. കോവിഡ് കാലത്ത് തുടങ്ങിയതാണ് അഞ്ച് പകരക്കാര്‍ സമ്പ്രദായം.

ഇതുവരെ 23 അംഗ ടീമിനെയാണ് ഓരോ രാജ്യവും പ്രഖ്യാപിച്ചിരുന്നത്. ഇത്തവണയത് 26 അംഗ ടീമാണ്.

ലോകകപ്പ് നിയന്ത്രിക്കുന്ന 36 റഫറിമാരില്‍ മൂന്നുപേര്‍ വനിതകളാണ്. 69 അസിസ്റ്റന്റ് റഫറിമാരിലും മൂന്ന് വനിതകളുണ്ട്.

കളി എന്നൊക്കെ ആരൊക്കെ തമ്മിൽ

FIFA Men’s World Cup 2022 Schedule:

Here is the updated FIFA World Cup 2022 Schedule.

The Time is Arabian Standard Time Time zone in Qatar (GMT+3).

MatchDateMatch DetailsVenueTime
1November 21Qatar vs EcuadorAl Bayt Stadium3.30 pm
3November 21Senegal vs NetherlandsKhalifa International Stadium9:30 pm
2November 21England vs IranAl Thumama Stadium6:30 pm
4November 22USA vs WalesAl Rayyan Stadium00:30 am
8November 23Argentina vs Saudi ArabiaLusail Stadium00:30 am
7November 22Mexico vs PolandRas Abu Aboud Stadium9:30 pm
6November 22France vs AustraliaEducation City Stadium6:30 pm
5November 22Denmark vs TunisiaAl Janoub Stadium3:30 pm
12November 23Spain vs Costa RicaAl Bayt Stadium3.30 pm
11November 23Germany vs JapanKhalifa International Stadium9:30 pm
10November 23Belgium vs CanadaAl Thumama Stadium6:30 pm
9November 24Morocco vs CroatiaAl Rayyan Stadium00:30 am
16November 25Brazil vs SerbiaLusail Stadium00:30 am
15November 24Switzerland vs CameroonRas Abu Aboud Stadium9:30 pm
14November 24Portugal vs GhanaEducation City Stadium6:30 pm
13November 24Uruguay vs South KoreaAl Janoub Stadium3.30 pm
20November 25England vs USAAl Bayt Stadium3.30 pm
19November 25Wales vs IranKhalifa International Stadium9:30 pm
18November 25Qatar vs SenegalAl Thumama Stadium6:30 pm
17November 26Netherlands vs EcuadorAl Rayyan Stadium00:30 am
24November 27France vs DenmarkLusail Stadium00:30 am
MatchDateMatch DetailsVenueTime
23November 26Tunisia vs AustraliaRas Abu Aboud Stadium9:30 pm
22November 26Argentina vs MexicoEducation City Stadium6:30 pm
21November 26Poland vs Saudi ArabiaAl Janoub Stadium3.30 pm
28November 27Belgium vs MoroccoAl Bayt Stadium3.30 pm
27November 27Croatia vs CanadaKhalifa International Stadium9:30 pm
26November 27Spain vs GermanyAl Thumama Stadium6:30 pm
25November 28Japan vs Costa RicaAl Rayyan Stadium00:30 am
32November 29Portugal vs UruguayLusail Stadium00:30 am
31November 28South Korea vs GhanaRas Abu Aboud Stadium9:30 pm
30November 28Brazil vs SwitzerlandEducation City Stadium6:30 pm
29November 28Cameroon vs SerbiaAl Janoub Stadium3.30 pm
36November 29Netherlands vs QatarAl Bayt Stadium3.30 pm
35November 29Ecuador vs SenegalKhalifa International Stadium9:30 pm
34November 29Wales vs EnglandAl Thumama Stadium6:30 pm
33November 30Iran vs USAAl Rayyan Stadium00:30 am
40December 1Poland vs ArgentinaLusail Stadium00:30 am
39November 30Saudi Arabia vs MexicoRas Abu Aboud Stadium9:30 pm
38November 30Tunisia vs FranceEducation City Stadium6:30 pm
37November 30Australia vs DenmarkAl Janoub Stadium3.30 pm
44December 1Japan vs SpainAl Bayt Stadium3.30 pm
43December 1Costa Rica vs GermanyKhalifa International Stadium9:30 pm
42December 1Croatia vs BelgiumAl Thumama Stadium6:30 pm
41December 2Canada vs MoroccoAl Rayyan Stadium00:30 am
48December 3Cameroon vs BrazilLusail Stadium00:30 am
MatchDateMatch DetailsVenueTime
47December 2Serbia vs SwitzerlandRas Abu Aboud Stadium9:30 pm
46December 2South Korea vs PortugalEducation City Stadium6:30 pm
45December 2Ghana vs UruguayAl Janoub Stadium3.30 pm
ROUND-OF 16
MatchDateMatch DetailsTimeVenue
49December 31A vs 2B8:30 pmKhalifa International Stadium
50December 41C vs 2D00:30 amAl Rayyan Stadium
51December 51B vs 2A00:30 amAl Bayt Stadium
52December 41D vs 2C8:30 pmAl Thumama Stadium
54December 61G vs 2H00:30 amRas Abu Aboud Stadium
53December 51E vs 2F8:30 pmAl Janoub Stadium
56December 71H vs 2G00:30 amLusail Stadium
55December 61F vs 2E8:30 pmEducation City Stadium
QUARTERFINALS
57December 10W49 vs W5000:30 amLusail Stadium
58December 9W53 vs W548:30 pmEducation City Stadium
59December 11W51 vs W5200:30 amAl Bayt Stadium
60December 10W55 vs W568:30 pmAl Thumama Stadium
 
SEMIFINALS
61December 14W57 vs W5800:30 amLusail Stadium
62December 15W59 vs W6000:30 amAl Bayt Stadium
THIRD-PLACE MATCH
63December 17L61 vs L628:30 pmKhalifa International Stadium
FINAL
64December 18W61 vs W628:30 pmLusail Stadium

More News:

 FIFA Men’s World Cup 2022 Schedule,

 Fixture, Venue, Date, Teams, Time – All

 you need to know

Official Website: https://www.fifa.com/tournaments/mens/worldcup/qatar2022/match-center

ഫിഫ സൈറ്റ്

യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന നഴ്സിനെ തേടി ഓസ്ട്രേലിയൻ പൊലീസ്, വിവരം നൽകിയാൽ 5.23 കോടി പ്രതിഫലം

നാല് വര്‍ഷം മുമ്പ് യുവതിയെ ബീച്ചില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ തിരഞ്ഞ് ഓസ്ട്രേലിയൻ പൊലീസ്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് പോലീസാണ് ഇന്ത്യക്കാരനായ നഴ്‌സിനെ കണ്ടെത്താൻ തിരച്ചിൽ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. പിടികൂടുന്നവര്‍ക്ക് ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍, അതായത് ഏതാണ്ട് 5.23 കോടി രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.

2018-ഒക്ടോബർ 18 ലാണ് കൊലപാതകം നടന്നത്. 24 കാരിയായ ടോയ കോര്‍ഡിംഗ്ലെ തൻ്റെ നായയുമായി വാംഗെട്ടി ബീച്ചില്‍ എത്തിയപ്പോഴാണ് കൊലപാതകം. ഇന്നിസ്‌ഫെയിലില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന 38-കാരനായ രജ്‌വിന്ദര്‍ സിങാണ് കേസിലെ പ്രതി. ഇയാളെ കണ്ടെത്തി വിവരം നൽകുന്നവർക്കാണ് പാരിതോഷികം.

ടോയ കോര്‍ഡിംഗ്ലിയുടെ മൃതദേഹം പിതാവാണ് കണ്ടെത്തുന്നത്. തിരിച്ചെത്താതായ മകളെ തേടി അടുത്ത ദിവസം തീരത്ത് എത്തിയതായിരുന്നു. ഫാർമസി ജീവനക്കാരിയും ആനിമൽ ഷെൽട്ടർ വളണ്ടീറുമാണ് ടോയ.

കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസത്തിന് ശേഷം രജ്‌വിന്ദര്‍ സിങ് ഭാര്യയെയും മൂന്ന് മക്കളെയും കൂട്ടി ഓസ്‌ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്നതാണ്. ക്വീന്‍സ്‌ലാന്‍ഡ് പോലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് രജ്‌വിന്ദറിനെ കണ്ടെത്തുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ളത്.

കൊല നടന്നതിൻ്റെ പിന്നേറ്റ് ഒക്ടോബര്‍ 23-ന് സിഡ്‌നിയില്‍ നിന്ന് രജ്‌വിന്ദര്‍ സിങ് ഇന്ത്യയിലേക്ക് വിമാനം കയറിയിട്ടുണ്ട്. അദ്ദേഹം ഇന്ത്യയിലെത്തിയതിനും സ്ഥിരീകരണമുണ്ടെന്ന് ക്വീന്‍സ് ലാന്‍ഡ് ഡിറ്റക്ടീവ് ആക്ടിങ് സൂപ്രണ്ട് സോണിയ സ്മിത്ത് അറിയിച്ചു. കുടുംബവുമായി വിമാനം കയറുന്നതിന് എത്തുന്ന ചിത്രങ്ങളും പങ്കു വെച്ചു.

ഇന്ത്യയിൽ എത്തിയതിന് തെളിവുണ്ട്

‘രജ്‌വിന്ദറിന്റെ അവസാന ലൊക്കേഷന്‍ ഇന്ത്യയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു അന്വേഷണ സംഘത്തെ ഇവിടെ രൂപീകരിച്ചിട്ടുണ്ട്. ഹിന്ദിയും പഞ്ചാബിയും നന്നായി സംസാരിക്കാന്‍ കഴിയുന്ന ക്വീന്‍സ്‌ലാന്‍ഡ് പോലീസിലെ ഉദ്യോഗസ്ഥര്‍ ഇവിടെ ഉണ്ടാകും. വാട്ട്സ്ആപ്പ് വഴിയും മറ്റും രജ്‌വിന്ദര്‍ സിങ് എവിടെയാണെന്ന് അറിയാവുന്ന ഇന്ത്യയിലെ ആരില്‍ നിന്നും ഈ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയും. ആളുകള്‍ക്ക് ഇയാളെ അറിയാമെന്ന് ഞങ്ങള്‍ക്കറിയാം. ഇയാള്‍ എവിടെയുണ്ടെന്നും അവര്‍ക്ക് അറിയാം. ശരിയായ കാര്യം ചെയ്യാന്‍ ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’, പോലീസ് അഭ്യർഥിച്ചു.

ഒരു കുടുംബത്തെ തന്നെ ശിഥിലമാക്കി, വളരെ നികൃഷ്ടമായ കൊലപാതകമാണ് ഇയാള്‍ ചെയ്തിട്ടുള്ളതെന്നും ഓസ്‌ട്രേലിയന്‍ പോലീസ് അവരുടെ പ്രസ്താവനയില്‍ പറയുന്നു.

ഓസ്ട്രേലിയൻ പൊലീസിൽ www.police.qld.gov.au/reporting വിവരം നൽകാം.

നടിയെ ആക്രമിച്ച കേസിൽ വിചാരണ നവംബർ 10 ന് തുടങ്ങും; മഞ്ജു വാര്യർ ആദ്യ പട്ടികയിലില്ല

നടിയെ ആക്രമിച്ച കേസിൽ വിചാരണ നവംബർ 10 ന് പുനരാരംഭിക്കും. കേസിൽ പ്രാഥമികമായി വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് നൽകിയിരുന്നു. ഇതില്‍ 36 പേര്‍ക്ക് സമന്‍സ് അയക്കും. മഞ്ജു വാര്യർ, ജിൻസൺ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയിൽ വിസ്തരിക്കില്ല. മഞ്ജു വാര്യരെ ആദ്യഘട്ടം വിസ്തരിച്ചതിനാലാണിത്. ഇനി പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ നൽകണം.

കേസിലെ അനുബന്ധ കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്. തെളിവ് നശിപ്പിച്ചെന്ന കുറ്റം താൻ ചെയ്തിട്ടില്ലെന്ന് ദിലീപും കൂട്ട് പ്രതി ശരത്തും കോടതിയെ അറിയിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്‍റെയും ശരത്തിന്‍റെയും ആവശ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി നിരാകരിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് വിസ്താരം.

വേഗം പൂർത്തിയാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു

കേസില്‍ വിചാരണ നടപടി പൂര്‍ത്തീകരിക്കാന്‍ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ച സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തീകരിക്കുന്നതിലേക്ക് നീങ്ങുകയാണ് കോടതി. അടുത്ത വര്‍ഷം ജനുവരിയോടുകൂടി വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്.

ആദ്യഘട്ടം വിചാരണ അവസാനിക്കുന്ന ഘട്ടത്തില്‍ അന്വേഷണ ഉദ്യാഗസ്ഥന്‍ ബൈജു എം.പൗലോസിന്‍റെ വിചാരണ മാത്രമാണ് പൂര്‍ത്തീകരിക്കാനുണ്ടായിരുന്നത്. അതിനിടയില്‍ ക്രൈം ബ്രാഞ്ച് തുടരന്വേഷണവുമായി മുന്നോട്ടുവരികയും വിചാരണ നിര്‍ത്തിവയ്ക്കുകയുമായിരുന്നു.

39 സാക്ഷികളെയാണ് തുടരന്വേണത്തിന്റെ ഭാഗമായി വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ 36 പേര്‍ക്ക് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ബാലചന്ദ്രകുമാര്‍, സായ് ശങ്കര്‍ ആടക്കമുള്ളവര്‍ ഈ 36 പേരില്‍ ഉള്‍പ്പെടും.

പെൻഷൻ പ്രായം ഉയർത്തിയത് പാർട്ടി അറിഞ്ഞില്ലെന്ന് എം വി ഗോവിന്ദൻ

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതിന് മുമ്പ് പാർട്ടി അറിഞ്ഞില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നാളെ തുടങ്ങുന്ന പാർട്ടി നേതൃയോഗങ്ങളിലും ഇക്കാര്യം ചർച്ചയാകും. ആലോചനയില്ലാതെ തീരുമാനമെടുത്തത് കൊണ്ടാണ് പിൻവലിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെ എസ് ആര്‍ ടി സി, കെ എസ് ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും 6 ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചത്.  56, 58, 60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍.

എതിർപ്പ് സ്വന്തം പാർട്ടി ഘടകങ്ങളിൽ നിന്നും

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല, വിദഗ്ധസമിതിയുടെ ശുപാർശ അനുസരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ ഏകീകരണം, എന്നൊക്കെയുള്ള വാദങ്ങൾ ഉയർത്തിയ സർക്കാരിന് ഒടുവിൽ പിടിച്ചുനിൽക്കാനാകാതെ പിന്നോട്ട് പോകേണ്ടി വരികയായിരുന്നു. പെൻഷൻ പ്രായം പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയതും ഇടത് സംഘടനകൾ തന്നെ എതിർപ്പ് ഉയർത്തിയതും തിരുത്തലിനുള്ള കാരണങ്ങളായി.

മന്ത്രിസഭാ യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പ്രശ്നം ഉന്നയിച്ചത് മുഖ്യമന്ത്രി തന്നെയായിരുന്നു. എന്നാൽ ഉത്തരവ് ഒറ്റയടിക്ക് റദ്ദാക്കിയാൽ നിയമപ്രശ്നങ്ങൾ വരുമെന്ന് നിയമമന്ത്രി ചൂണ്ടിക്കാട്ടി. തുടർന്നാണ് 29 ലെ ധനവകുപ്പ് ഉത്തരവിൽ തുടർ നടപടി വേണ്ടെന്ന തീരുമാനമെത്തിലെത്തി ഉത്തരവ് മരവിപ്പിച്ചത്.

ഇതോടെ കഴിഞ്ഞ മാസം വിരമിക്കേണ്ടവരടക്കം പുറത്തേക്ക് പോകുന്ന സ്ഥിതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ ഏകീകരണം ഒരു ടെസ്റ്റ് ഡോസായി വിലയിരുത്തപ്പെട്ടു. അടുത്ത ബജറ്റിൽ മുഴുവൻ സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം ഒരു വർഷമെങ്കിലും കൂട്ടാൻ തീരുമാനം ഉണ്ടായിരുന്നു എന്നും ചർച്ചകൾ ഉണ്ടായി.

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു

0

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്രീക് എ ഇൻസാഫ് (പിടിഐ) നേതാവുമായ ഇമ്രാൻ ഖാന് വെടിയേറ്റു. വസീറാബാദിലെ സഫർ അലി ഖാൻ ചൗക്കിൽ വെച്ചായിരുന്നു സംഭവം. ഫ്രീഡം റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഇമ്രാൻ ഖാന് വെടിയേറ്റതായി പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. ഇമ്രാൻ ഖാന്റെ കാലിനാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.

റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു വെടിയേറ്റത്. അജ്ഞാതന്റെ വെടിവെപ്പിൽ ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. റാലിക്കിടെ ഒരാൾ വെടിയുതിർക്കുകയായിരുന്നു അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്കാണ് വെടിയുതിർത്തത്.  വിവിധ വിഷയങ്ങൾ ഉന്നയിച്ച്  ഒക്ടോബർ 28 നാണ് ഇമ്രാൻ ഖാൻ  ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.

ലോംഗ് മാര്‍ച്ചിൽ അദ്ദേഹവുമായി അഭിമുഖം നടത്തുന്നതിനിടെ വാഹനത്തില്‍ നിന്ന് താഴെ വീണ് റിപ്പോർട്ടർ മരിച്ചുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇമ്രാന്‍ ഖാനെ അഭിമുഖം ചെയ്യുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറില്‍ നിന്ന് താഴെ വീണാണ് ചാനല്‍ 5 വിന്‍റെ റിപ്പോര്‍ട്ടര്‍ സദഫ് നയീം മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.   മരണത്തെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ ലോംഗ് മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.

പാക്കിസ്ഥാനെ ക്രിക്കറ്റ് വേൾഡ് കപ്പിൽ വിജയ കിരീടം ചൂടിച്ച ആദ്യത്തെ ക്യാപ്റ്റനാണ്. 300 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ പാകിസ്താൻ കളിക്കാരനാണ് ഇമ്രാൻ ഖാൻ. മാത്രമല്ല, ‘ടെസ്റ്റ് ഡബിൾ’ എന്ന് അറിയപ്പെടുന്ന 3000 റൺസും 300 വിക്കറ്റും നേടുന്ന ലോകത്തെ മൂന്നാമത്തെ കളിക്കാരനുമാണ് ഇദ്ദേഹം. Pakistan Tehreek-e-Insaf പാർട്ടി സ്ഥാപകനാണ്.

വാട്‌സാപ്പ് ഗ്രൂപ്പുകൾ ഇനി ഒരു കുടക്കീഴിൽ; കമ്മ്യൂണിറ്റീസ് ഫീച്ചര്‍ പരിഷ്കരിച്ചു

പരിഷ്ക്കരിച്ച വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിത്തുടങ്ങി.ഒരു വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആക്കി വര്‍ധിപ്പിച്ചു. ഇന്‍-ചാറ്റ് പോളുകൾ സാധ്യമാണ്. 32 പേർക്ക് പങ്കെടുക്കാവുന്ന പേഴ്‌സണ്‍ വീഡിയോ കോള്‍ സൌകര്യവും ലഭ്യമാവുും.

ഗ്രൂപ്പുകളില്‍ സബ് ഗ്രൂപ്പുകളും സാധ്യമാവും. ഒന്നിച്ച് ഗ്രൂപ്പുകൾ കൈകാര്യം ചെയ്യാം. വ്യത്യസ്ത വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കായി വ്യത്യസ്ത ത്രെഡ്ഡുകളും സാധ്യമാവും, അനൗണ്‍സ്‌മെന്റ് ചാനലുകളും സാധ്യമാവുന്ന പുതിയ ഫീച്ചറുകളോടെയാണ് വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.

ഒരുകൂട്ടം ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡയറക്ടറിയായി കമ്മ്യൂണിറ്റീസിനെ പ്രയോജനപ്പെടുത്താം.

ആര്‍ക്കും അവരുടെ ആപ്പില്‍ കമ്മ്യൂണിറ്റികള്‍ തുടങ്ങാനും മറ്റ് ഗ്രൂപ്പുകളെ അതിലേക്ക് ക്ഷണിക്കാനും സാധിക്കും. ആ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ അംഗീകരിച്ചാല്‍ മാത്രം മതി. എങ്കിൽ ആ ഗ്രൂപ്പ് കമ്മ്യൂണിറ്റികളില്‍ ശൃംഖലയായി ചേർക്കപ്പെടും. ഒന്നിലധികം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ആന്‍ഡ്രോയിഡ് ആപ്പില്‍ ചാറ്റുകളുടെ മുകളിലായും ഐഒഎസ് ആപ്പില്‍ താഴെയായുമാണ് കമ്മ്യൂണിറ്റികള്‍ കാണുക. ഉപഭോക്താക്കള്‍ക്ക് ഓരോ ഗ്രൂപ്പുകള്‍ സന്ദര്‍ശിക്കാൻ കഴിയും. അഡ്മിന്‍മാര്‍ക്ക് കമ്മ്യൂണിറ്റിയിലെ എല്ലാ ഗ്രൂപ്പുകളിലേക്കും സന്ദേശങ്ങള്‍ അയക്കാനും സാധിക്കും.

ഈ സംവിധാനത്തിലും എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഉണ്ടായിരിക്കും. ഒരു ഗ്രൂപ്പിലേക്ക് അയച്ച സന്ദേശം ആ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. എന്നാൽ കമ്മ്യൂണിറ്റീസ് ടാബില്‍ ഗ്രൂപ്പുകളിലെ എല്ലാവര്‍ക്കും സന്ദേശം അയക്കാനുള്ള ബ്രോഡ്കാസ്റ്റ് സൗകര്യവും ലഭിക്കും. ഇത്തരം സന്ദേശങ്ങള്‍ക്ക് അനുവാദം നല്‍കിയവര്‍ മാത്രമേ അവ കാണുകയുള്ളൂ.

ആഗ്രഹമില്ലാത്ത കമ്മ്യൂണിറ്റികളില്‍ നിന്ന് പുറത്ത് പോവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. അംഗങ്ങളുടെ ഫോണ്‍നമ്പറുകള്‍ കമ്മ്യൂണിറ്റികളില്‍ പരസ്യമാക്കില്ല എന്ന പ്രത്യേകതയും ഉണ്ട്.

രണ്ട് ബില്യൺ ഉപഭോക്താക്കളാണ് വാട്സാപ്പിനുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യയിൽ നിന്നാണ്.

ഗുജറാത്തിൽ വെല്ലുവിളി കടുക്കുന്നു; തിരഞ്ഞെടുപ്പ് ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ

0

ഗുജറാത്തിലെ രാഷ്ട്രീയം

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന്, അഞ്ച് ദിവസങ്ങളില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ഫല പ്രഖ്യാപനം ഡിസംബര്‍ എട്ടിന്.

182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഡിസംബർ ഒന്നിന് 89 മണ്ഡലങ്ങളിലേക്കും അഞ്ചിന് 93 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ്. 4.9 കോടി വോട്ടര്‍മാരുണ്ട്. 51,782 പോളിംങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കുമെന്ന് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കഴിഞ്ഞ 25 കൊല്ലമായി ബി.ജെ.പി. ഭരിച്ചുകൊണ്ടിരുന്ന സംസ്ഥാനമാണെങ്കിലും പഞ്ചാബിനു പിന്നാലെ ഗുജറാത്ത് നിയമസഭ ലക്ഷ്യം വെച്ചു നീങ്ങുന്ന എഎപിയുടെ സാന്നിധ്യം സംസ്ഥാനത്തെ ത്രികോണ മത്സരത്തിലേക്കായിരിക്കും നയിക്കുക. ഇത് ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ ചെറുതല്ല.

ഗുജറാത്ത് മാതൃകയുടെ പ്രതീകമായ നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ട് എട്ടുവര്‍ഷം പിന്നിടുമ്പോള്‍ ആ സംസ്ഥാനം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോകുകയാണ്.

ഗുജറാത്ത് പഴയ ഗുജറാത്തല്ല,മോഡിക്ക് പഴയ മോടി തിരികെ ലഭിക്കുമോ

തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷം ആദ്യമായി മത്സരിച്ചപ്പോള്‍ സൂറത്തിലടക്കം ചില മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതാണ് എഎപിയെ ഗുജറാത്തിലേക്ക് കണ്ണുവെക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. പഞ്ചാബില്‍ അട്ടിമറിയിലൂടെ അധികാരം പിടിക്കാനായ സാഹചര്യം ഗുജറാത്തിലും ഉണ്ടെന്നാണ് അവരുടെ കണക്കുകൂട്ടല്‍. പഞ്ചാബ് തിരഞ്ഞെടുപ്പില്‍ പ്രചാണത്തിന് ചുക്കാന്‍ പിടിച്ച രാഘവ് ഛദ്ദയെ ആണ് കെജ്‌രിവാള്‍ ഗുജറാത്തിലും നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ കടലാസില്‍ മാത്രമാണ് എഎപി ഉള്ളതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഹിന്ദുത്വ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ നീക്കമിട്ടുള്ള വർഗ്ഗീയ കാര്‍ഡുകള്‍ എല്ലാവരുടെയും മാറാപ്പിലുണ്ട്.

ബി ജെ പി പഴയ സ്വീകാര്യത അവകാശപ്പെടുമോ

1995-ല്‍ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലാണ് ഗുജറാത്തിൽ ബിജെപി ആദ്യമായി അധികാരം പിടിച്ചത്. പിന്നീട് പട്ടേലില്‍ നിന്ന് അധികാരം നരേന്ദ്ര മോദിയിലേക്കെത്തിയതോടെ ഏകപക്ഷീയമായ മുന്നേറ്റമായിരുന്നു. അധികാരത്തിൻ്റെ എല്ലാ കാർഡുകളും ഇറക്കി കളിച്ച് കോൺഗ്രസിനെ നിഷ്പ്രഭമാക്കി. എന്നാല്‍ 2014-ല്‍ നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് പോയതിന് ശേഷം 2017-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തന്നെ വിടവുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

182 അംഗ ഗുജറാത്ത് നിയമസഭയില്‍ 1995ല്‍ അധികാരം നേടിയത് മുതല്‍ ബിജെപി നൂറില്‍ കുറഞ്ഞ അംഗസംഖ്യയിലേക്കെത്തിയിരുന്നില്ല. പക്ഷെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആത്മവിശ്വാസം വീണ്ടെടുത്തു.

1990-ന് ശേഷം കോണ്‍ഗ്രസ് ഗുജറാത്തില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്. 99 സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തുകയായിരുന്നു എങ്കിലും 78 സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാനായി. വ്യത്യാസം 21 സീറ്റുകള്‍ മാത്രമായി.

ഗുജറാത്ത് മോഡല്‍ വികസനത്തിൻ്റെയും ഹിന്ദുത്വയുടെയും പ്രതിരൂപമായിട്ടാണ് 2014-ല്‍ നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തിലേക്കും പ്രധാനമന്ത്രി സ്ഥാനത്തേക്കും കടന്നുവന്നത്. അതിന് ശേഷം സംസ്ഥാനത്ത് ആദ്യ തിരഞ്ഞെടുപ്പിലാണ് തിരിച്ചടി നേരിട്ടത്.

നേതാക്കൾ എന്ന കോൺഗ്രസിൻ്റെ ബലഹീനത

തിരഞ്ഞെടുപ്പ് ശേഷം പല സംസ്ഥാനങ്ങളിലെന്ന പോലെ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരും കൂറുമാറി. 78 പേരുണ്ടായിരുന്നത് ഇപ്പോള്‍ 62 ആയി ചുരുങ്ങി. ഓപ്പറേഷൻ താമര വിരിയിച്ച് ബിജെപിയുടേത് 111 ലും എത്തിയിട്ടുണ്ട്. എന്‍സിപിക്കും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്കും ഓരോ എംഎല്‍എമാരും ഗുജറാത്ത് നിയമസഭയിലുണ്ട്. ഒരു സ്വതന്ത്രനും. കൂറുമാറാൻ തയാറായി നേതാക്കൾ നാമനിർദ്ദേശ പത്രികാ ഘട്ടത്തിൽ തന്നെ വരവ് അറിയിച്ചിട്ടുണ്ട്. വിമത ശല്യം രൂക്ഷമായി തുടരുകയാണ്. എന്നാൽ ഇത് ഇപ്പോൾ ബി ജെ പിയിലും കുറവല്ല എന്ന പ്രശ്നമുണ്ട്.

പട്ടേൽ വോട്ടുകളിൽ കണ്ണെറിഞ്ഞ്

മോദിക്ക് പകരക്കാരിയായി ആനന്ദിബെന്‍ പട്ടേലിനേയും വിജയ് രൂപാണിയേയും പരീക്ഷിച്ച് പ്രതീക്ഷിച്ച വിജയം കാണാതായതോടെയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലില്‍ ബിജെപി എത്തിനില്‍ക്കുന്നത്. ഹര്‍ദിക് പട്ടേലിനെ കൂടി പാര്‍ട്ടിയിലെത്തിച്ചതോടെ കഴിഞ്ഞ തവണ പാര്‍ട്ടിയില്‍ നിന്നകന്ന പട്ടേല്‍ വോട്ടുകള്‍ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവത്വത്തിന്റെ ചോരത്തിളപ്പുമായെത്തിയ ത്രിമൂര്‍ത്തികള്‍ ബി.ജെ.പി.വിരുദ്ധ പ്രചാരണത്തിന്റെ മുഖമായിരുന്നു -ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍, ജിഗ്‌നേഷ് മേവാനി എന്നിവര്‍. എന്നാല്‍, ഇവരില്‍ രണ്ടുപേര്‍ ഇക്കുറി ബി.ജെ.പി. ക്യാമ്പിലാണ്‌; ഹാര്‍ദികും അല്‍പേഷ് ഠാക്കൂറും കൂറുമാറി.

2019-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് വര്‍ക്കിങ് പ്രസിഡന്റുവരെയായ ഹാര്‍ദിക് പട്ടേല്‍ നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്ന് കഴിഞ്ഞ മേയില്‍ രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നു. അല്‍പേഷ് ഠാക്കോറിനെയാകട്ടെ 2019-ല്‍തന്നെ ബി.ജെ.പി. വലവീശിപ്പിടിച്ചു; അദ്ദേഹം എം.എല്‍.എ.സ്ഥാനവും രാജിവെച്ചു. ജെ.എന്‍.യു. സമരനായകനായിരുന്ന കനയ്യകുമാറിനൊപ്പം ജിഗ്‌നേഷ് മേവാനി പാര്‍ട്ടിയില്‍ ചേര്‍ന്നതാണ് കോണ്‍ഗ്രസിന് ആകെയുള്ള ആശ്വാസം.

വീടുതോറും കയറി ഇറങ്ങി കോൺഗ്രസ്

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നീക്കങ്ങൾ ഇത്തവണ വ്യത്യസ്തമാണ്. കൊട്ടിഘോഷിച്ചുള്ള പതിവ് പ്രചാരണങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് പ്രചാരണപരിപാടികള്‍. വീടുകള്‍ തോറും കയറിയിറങ്ങിയും ബൂത്ത് മാനേജ്‌മെന്റ് നടപ്പിലാക്കിയുമുള്ള തിരഞ്ഞെടുപ്പ് തന്ത്രമാണ്. പ്രശാന്ത് കിഷേർ സ്കൂളിൻ്റെ ബൂത്ത് തല ഡാറ്റാ മാനേജ്മെൻ്റ് ഇതിനായി പ്രയോജനപ്പെടുത്തുന്നു.

വൻകിട പദ്ധതികൾ എല്ലാം ഗുജറാത്തിലേക്ക്

വേദാന്ത ഫോക്ടസ് കോണ്‍ സെമി കണ്ടക്ടര്‍ നിര്‍മാണ ശാലയും പിന്നലെ വ്യോമസേനയ്ക്കുള്ള വിമാനങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്റും അയല്‍സംസ്ഥാനമായ ഗുജറാത്തിലേക്ക് പോയത് മഹാരാഷ്ട്രയില്‍ അടുത്ത കാലത്ത് വൻ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഷിന്ദേ-ഫ്ഡനവിസ് സര്‍ക്കാരിനെതിരായി വികസന നഷ്ടങ്ങൾ അവിടെ വലിയ രാഷ്ട്രീയ വിഷയമാണ്. പക്ഷെ മോഡിക്ക് താത്പര്യമുള്ള തിരഞ്ഞെടുപ്പിൽ ചിലത് മുന്നിൽ വെക്കേണ്ടത് ബി ജെ പിയുടെ ആവശ്യവുമാണ്.

വേദാന്ത ഗ്രൂപ്പും തയ്‌വാനിലെ ഫോസ്‌കോണും ചേര്‍ന്ന് ആരംഭിക്കുന്ന 1.54 ലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക് ചിപ്പ് നിര്‍മാണകേന്ദ്രം അവസാനനിമിഷത്തെ അട്ടിമറിയിലൂടെയാണ് ഗുജറാത്ത് അടിച്ചുമാറ്റിയത്. കോടികളുടെ മറ്റനേകം പദ്ധതികളും ഗുജറാത്തിലെത്തി പ്രധാനമന്ത്രി നേരിട്ട് പ്രഖ്യാപിക്കുകയുണ്ടായി.

തന്ത്രങ്ങളുടെ പരീക്ഷണ ശാലയും

ഏക സിവില്‍ കോഡ് വീണ്ടും പുറത്തെടുത്തിരിക്കയാണ്. പൊതു വ്യക്തിനിയമം നടപ്പാക്കുന്നതിന് സമിതിയെ നിയോഗിക്കാന്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന ബി.ജെ.പി. മന്ത്രിമാരുടെ യോഗത്തിൽ ധാരണയായിരുനന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഈ കാർഡ് എത്ര ഫലം ചെയ്യും എന്നതു കൂടി ഇവിടെ അറിയാം. ഗുജറാത്ത് ഇതിന് തീർച്ചയായും പരീക്ഷണത്തിനുള്ള ഉചിതമായ ഇടമാവും എന്നാണ് വിലയിരുത്തൽ. നേരത്തെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും സമാനമായ പ്രചാരണം ബിജെപി ഇറക്കി വിട്ടിരുന്നു.

കക്ഷി നില

182 അംഗങ്ങളുള്ള നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 ന് കഴിയും. 25 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്നത് ബിജെപിയാണ്. 111 സീറ്റുകള്‍ നേടിയായിരുന്നു കഴിഞ്ഞ തവണ ബിജെപി അധികാരത്തിലെത്തിയത്. ഇപ്പോൾ 62 സീറ്റുകളുള്ള കോണ്‍ഗ്രസാണ് രണ്ടാമത്തെ വലിയ കക്ഷി. കോൺഗ്രസിന് 78 അംഗങ്ങൾ തുടക്കത്തിൽ ഉണ്ടായിരുന്നത് കൂറുമാറി.

ഭാരതിയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി) – 2, എന്‍സിപി – 1, സ്വതന്ത്രന്‍ – 1 എന്നിങ്ങനെയാണ് കക്ഷിനില.