കേരള PSC ജനുവരിയിലെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു

ലാബ് അസിസ്റ്റന്റ് പരീക്ഷ ജനുവരി 21ന്

കേരള പബ്ലിക് സർവീസ് കമ്മീഷൻ 2023 ജനുവരി മാസം നടത്തുന്ന പരീക്ഷകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു.
അപേക്ഷകർക്ക് കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി ഈ പരീക്ഷകൾ എഴുതുന്നതിനുള്ള സ്ഥിരീകരണം നടത്തേണ്ട അവസാനതീയതി 11.11.2022 ആണ്. പ്രൊഫൈലിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടവർ, അവ വരുത്തിയ ശേഷം പരീക്ഷാ കൺഫർമേഷൻ സമർപ്പിക്കുക. കൺഫർമേഷൻ സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ പരീക്ഷ കഴിയുന്നതുവരെ പ്രൊഫൈലിൽ തിരുത്തലുകൾ വരുത്താൻ സാധിക്കില്ല.

പരീക്ഷാതീയതി, തസ്തിക, ഡിപ്പാർട്ട്മെന്റ്, കാറ്റഗറി, മറ്റു വിവരങ്ങൾ

04.01.2023 – Wednesday
Plumber Cum Operator Health Services
087/2021
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 21.12.2022 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

05.01.2023 – Thursday
Rehabilitation Technician Grade II (Prosthetics / Orthotics / Leather Works)
Medical Education Service
484/2020, 492/2021 (NCA)
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 22.12.2022 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

05.01.2023 – Thursday
Finance Assistant
Meat Products Of India Limited
406/2019
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 22.12.2022 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

06.01.2023 – Friday
Deputy Finance Manager
Kerala State Co-Operative Coir Marketing Federation Limited
066/2019
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 23.12.2022 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

06.01.2023 – Friday
Mechanic
Agriculture Development And Farmer’s Welfare Department
545/2019
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 23.12.2022 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

07.01.2023 – Saturday
Junior Instructor (Mechanic Auto Electrical And Electronics)
Industrial Training
461/2021
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 24.12.2022 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

10.01.2023 – Tuesday
Junior Assistant (Accounts)
Travancore Cochin Chemicals Limited
(SR from among ST Only)
213/2019
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 27.12.2022 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

11.01.2023 – Wednesday
Drugs Inspector (Ayurveda)
Kerala Drugs Control
290/2021
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 28.12.2022 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

12.01.2023 – Thursday
Research Officer
Archaeology Department
506/2021
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 29.12.2022 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

13.01.2023 – Friday
Assistant Engineer (Electrical)
Kerala State Electricity Board Limited
(By Transfter Quota)
006/2021
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 30.12.2022 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

17.01.2023 – Tuesday
Boat Lascar
Kerala State Water Transport
252/2021, 494/2021 (NCA)
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 03.01.2023 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

18.01.2023 – Wednesday
Project Assistant / Unit Manager
Kerala State Backward Classes Dvelopment Corporation Limited
009/2021
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 04.01.2023 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

19.01.2023 – Thursday
Ld Typist / Clerk Typist / Typist Clerk
Ncc / Sainik Welfare (Ex-Servicemen Only)
257/2021
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 05.01.2023 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

19.01.2023 – Thursday
Clerk Typist
Various (SR from ST Only)
329/2022
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 05.01.2023 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

20.01.2023 – Friday
Confidential Assistant Grade II
Kerala State Housing Board
099/2020
06.01.2023 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

21.01.203 – Saturday
Junior Lab Assistant
Medical Education Service
011/2022, 076/2022 (NCA)
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 07.01.2023 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

24.01.2023 – Tuesday
Child Development Project Officer
Women And Child Development
(SR for Women candidates from SC & ST Only)
326/2022
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 10.01.2023 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

25.01.2023 – Wednesday
Scientific Assistant (Physiotherapy)
Medical Education Service
214/2021
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 11.01.2023 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

27.01.2023 – Friday
Confidential Assistant
Kerala Livestock Development Board Limited, Apex Societies Of Co-Operative Sector In Kerala, Kerala State Co-Operative Federation For Fisheries Development Limited (Matsyafed), Land Revenue
143/2020, 226/2020, 227/2020, 228/2020, 290/2020
Dictation and Transcription Test
13.01.2023 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

28.01.2023 – Saturday
Assistant Professor In Bio-Technology
Kerala Collegiate Education
289/2021
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 13.01.2023 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

31.01.2023 – Tuesday
Dairy Extension Officer
Dairy Development Department
008/2021
11.11.2022 വരെ സ്ഥീരീകരണം നൽകുന്നവർക്ക് 17.01.2023 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ വഴി ലഭ്യമാകും.

പരീക്ഷയുടെ സമയം, സ്ഥലം എന്നിവ അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കും.
പരീക്ഷാവേളയിൽ പരീക്ഷാർത്ഥികൾ ഒറിജിനൽ ഐഡന്റിറ്റി പ്രൂഫ് തന്നെ കൊണ്ടുപോകേണ്ടതാണ്.
വിശദമായ സിലബസിന് പി.എസ്.സി.യുടെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.

Click for Official Notification

കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു, അഞ്ചുപേർ ചികിത്സയിൽ

0

തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ കടന്നൽ കുത്തേറ്റ് എഴുപതുകാരൻ  മരിച്ചു. ഏങ്ങണ്ടിയൂർ തച്ചപ്പിള്ളി വീട്ടിൽ ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. മകൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. വീടിന് പിന്നിലെ മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട്ടം വയോധികനെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മകൾ രശ്മി, അയൽവാസികളായ സമ്പത്ത്, സ്മിജേഷ്, അജിത്ത്, സിന്ധു എന്നിവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.

ഓറഞ്ചുപട വീണു, ടി20 ലോക കപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം

0

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് 56 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം.  180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങി നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 15 പന്തില്‍ 20 റണ്‍സെടുത്ത ടിം പ്രിംഗിളാണ് നെതര്‍ലന്‍ഡ്സിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും അക്സര്‍ പട്ടേലും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ രണ്ട് കളികളില്‍ രണ്ട് ജയത്തോടെ നാലു പോയന്‍റുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 179-2, നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ 123-9.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സൂര്യകുമാര്‍ യാദവിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തത്. രോഹിത് 39 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ വിരാട് കോലി 44 പന്തില്‍ പുറത്താകാതെ 62 റണ്‍സും സൂര്യകുമാര്‍ യാദവ് 25 പന്തില്‍ പുറത്താകാതെ 51 റണ്‍സും നേടി ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് നിര്‍ണായക സംഭാവന നല്‍കി. അവസാന പന്തില്‍ സിക്സ് അടിച്ചാണ് സൂര്യകുമാര്‍ അര്‍ധസെഞ്ചുറി തികച്ചത്.

പാക്കിസ്ഥാനെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. 30ന് ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.

എൻ ഐ എ യ്ക്ക് കൂടുതൽ അധികാരം; എല്ലാ സംസ്ഥാനങ്ങളിലും ബ്രാഞ്ചുകൾ

ദേശീയ അന്വേഷണ ഏജൻസി NIA യ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകാൻ കേന്ദ്ര സ‍ര്‍ക്കാര്‍. എൻഐഎക്ക് വിശാല അധികാരം ഇപ്പോൾ തന്നെ നൽകിയിട്ടുണ്ട്. ഇതിനു പുറമെ 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങാൻ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.

അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവർത്തിക്കണമെന്നും ആഭ്യമന്ത്രമന്ത്രി ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ 34 ശതമാനത്തോളം തീവ്രവാദ കേസുകൾ കുറഞ്ഞതായി അമിത് ഷാ അവകാശപ്പെട്ടു.

ജമ്മു കശ്മീരിൽ സുരക്ഷാ സേനയിലെ അംഗങ്ങൾ കൊല്ലപ്പെടുന്നതിൽ 64 ശതമാനത്തോളം കുറവുണ്ടായി, സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിൽ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ അവകാശപ്പെട്ടു. 

യോഗി ആദിത്യനാഥിനെതിരായ പ്രസംഗം, സമാജ് വാദി നേതാവ് അസംഖാന് മൂന്ന് വർഷം തടവ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ അസംഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. 2019-ല്‍ നടത്തി പ്രസംഗത്തിൻ്റെ പേരിലാണ് യുപിയിലെ രാംപുര്‍ കോടതി ശിക്ഷ വിധിച്ചത്. 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. അതുവരെ അദ്ദേഹത്തിന് ജാമ്യത്തില്‍ കഴിയാമെന്നും കോടതി വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അന്നത്തെ രാംപൂര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഞ്ജനേയ കുമാര്‍ സിങ്ങിനുമെതിരെ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന കേസിൽ 2019 ഏപ്രിലിലാണ് അസംഖാനെതിരെ കേസെടുത്തത്.

രാംപുര്‍ എംഎല്‍എയായ അസംഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തില്‍ നിയമസഭാ അംഗത്വവും നഷ്ടപ്പെട്ടേക്കും. എന്നാല്‍ നിയമപരമായ എല്ലാ നടപടിക്രമങ്ങളും അവസാനിക്കുന്നത് വരെ അദ്ദേഹത്തിന് എംഎല്‍എ ആയി തുടരാം.

സതീശൻ പാച്ചേനി അന്തരിച്ചു,

പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം രണ്ട് മണിയോടെ കണ്ണൂർ പാച്ചേനിയിലെ കുടുംബ വീട്ടിലേക്ക് എത്തിച്ചു. നാളെ രാവിലെ 7 ന് ഡിസിസി ഓഫീസിൽ പൊതുദർശനം. സംസ്കാരം 11.30 ന് പയ്യാമ്പലത്ത് നടക്കും.

കറയറ്റ കോൺഗ്രസ് നേതാവ്

2001 ൽ മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെതിരെ വാശിയേറിയ മത്സരം കാഴ്ച വെച്ചതിലൂടെ ശ്രദ്ധേയനായ പാച്ചേനി 2016 മുതൽ 2021 വരെ കണ്ണൂർ ഡിസിസി അധ്യക്ഷനായിരുന്നു. അഞ്ചുതവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചു. 1996 ൽ തളിപ്പറമ്പിൽ നിന്നും നിയമസഭയിലേക്ക് കന്നിയംഗത്തിൽ ഗോവിന്ദൻ മാസ്റ്ററോട് തോറ്റു. 1999 ൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റായി. കോൺഗ്രസിൽ എ ഗ്രൂപ്പിലായിരുന്നു. 2016 ൽ കണ്ണൂർ ജില്ലയിലെ കോൺഗ്രസിന്‍റെ അമരക്കാരനായതോടെ സുധാകര പക്ഷത്തേക്ക് ചാഞ്ഞു.

2001ല്‍ നിയമസഭയിലേക്ക് മലമ്പുഴയിൽ മത്സരിക്കുന്ന വി എസിനെ നേരിടാൻ കോൺഗ്രസ് കണ്ടുവച്ചത് സതീശന്‍ പാച്ചേനിയെയായിരുന്നു. 25000 ത്തിലേറെ വോട്ടിന് ഇടത് സ്ഥാനാർത്ഥികൾ പുഷ്പം പോലെ ജയിച്ചിരുന്ന മലമ്പുഴയിൽ വിഎസിന്‍റെ ഭൂരിപക്ഷം വെറും 4703 ആയി. 2006 ലും കൊമ്പുകോർത്തെങ്കിലും വി എസ് പാച്ചേനിയെ നിലംപരിശാക്കി. 2009 ൽ പാലക്കാട് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു. 

2016 കോൺഗ്രസ് സിറ്റിംഗ് മണ്ഡലമായ കണ്ണൂരിൽ ഇറങ്ങുമ്പോൾ നിയമസഭാ പ്രവേശം ഉറപ്പിച്ചതാണ് . പക്ഷേ 1196 വോട്ടിന് കടന്നപ്പള്ളിയോട് തോറ്റു. തോൽക്കുന്ന പാച്ചേനിക്ക് കണ്ണൂരിലിനി സീറ്റ് നൽകരുതെന്ന് പാർട്ടിക്കുള്ളിലെ എതിരാളികൾ വാശിപിടിച്ചെങ്കിലും 2021 ലും ടിക്കറ്റ് കിട്ടി. പക്ഷേ ഇക്കുറിയും തോറ്റു. പാർട്ടിക്കുള്ളിലുള്ളവർ കാലുവാരി തോൽപിച്ചതാണെന്ന പരിഭവം പാച്ചേനിക്കുണ്ടായിരുന്നു. നിയമസഭയിൽ ഒരു തവണയും ഇരിക്കാനായില്ല. എങ്കിലും ജനമനസുകളിൽ അംഗീകാരത്തിൻ്റെ നിത്യമായ ഇരിപ്പിടം നേടി.

പാച്ചേനിയെന്ന കമ്യൂണിസ്റ്റ് മണ്ണിൽ 1968 ജനുവരി അഞ്ചിനായിരുന്നു സതീശന്‍റെ ജനനം. മാതാപിതാക്കളും കുടുംബക്കാരുമെല്ലാ സിപിഎമ്മുകാരായിരുന്നു. അടിന്തരാവസ്ഥയ്ക്ക് എതിരെ, ഇന്ദിരയ്ക്ക് എതിരെ പ്രസംഗിച്ച ആന്‍റണിയുടെ ആദർശം കണ്ടിട്ടാണ് സതീശൻ ത്രിവർണകൊടി പിടിച്ചുതുടങ്ങിയത്. ട്യൂട്ടോറിയൽ കോളേജ് അധ്യാപകനായെങ്കിലും സംഘടന പ്രവ‍‍ർത്തനം നിർത്തിയില്ല. സിപിഎമ്മിന്‍റെ അധീശത്വമുള്ള കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ തുടർക്കഥയായിരുന്ന സമയത്ത് പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം കൊടുക്കാൻ ഓരോ ഇടങ്ങളിലും പാച്ചേനി ഓടിയെത്തി.  

പാർട്ടി ഓഫീസ് നിർമ്മിക്കാൻ വീട് വിറ്റു, മത്സരങ്ങളിൽ കാലിടറി

ളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തില്‍ അടിയുറച്ച കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച സതീശന്‍ പാച്ചേനി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കോണ്‍ഗ്രസില്‍ എത്തിയത്. കര്‍ഷക തൊഴിലാളികളായ മാതാപിതാക്കള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായിരുന്നു. കെഎസ്.യുവിലൂടെ വളര്‍ന്നാണ് കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ മുഖമായിമാറിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായി ഒട്ടേറെ കര്‍ഷ പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കിയ പാച്ചേനി ഉറുവാടന്റെ കൊച്ചുമകനായിരുന്നു സതീശന്‍ പാച്ചേനി

സ്വന്തം കുടുംബത്തില്‍ നിന്നുപോലും കടുത്ത എതിര്‍പ്പ് നേരിട്ടു. കോണ്‍ഗ്രസ് പാതയിലേക്ക് നീങ്ങിയതോടെ പതിനാറാം വയസ്സില്‍ തറവാട്ടില്‍ നിന്നു പടിയിറങ്ങേണ്ടിവന്നു. റേഷന്‍ കാര്‍ഡില്‍ നിന്ന് പേരും വെട്ടി.

കണ്ണൂരില്‍ ഡിസിസി ഓഫീസെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സ്വന്തം വീടുവരെ വിറ്റ നേതാവായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഡിസിസി പ്രസിഡന്‍റ് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ജില്ലാ ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും സതീശന് സാധിച്ചു. ഡിസിസി ഓഫീസിന്റെ പണി പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക തടസം വന്നപ്പോള്‍ സ്വന്തം വീട് ഉള്‍പ്പെടെ വിറ്റ് പണി പൂര്‍ത്തിയാക്കാന്‍ അദ്ദേഹം സന്നദ്ധനായത്. 2013-ല്‍ 40 ലക്ഷം രൂപ ചെലവില്‍ പണിത വീട് 2018-ലാണ് 38 ലക്ഷം രൂപയ്ക്ക് അദ്ദേഹം വിറ്റത്‌. അച്ഛനും അമ്മയ്ക്കും മക്കളെ വിവാഹം കഴിപ്പിച്ചയക്കുമ്പോഴുള്ള സംതൃപ്തിയാണ് തനിക്കിപ്പോഴുള്ളതെന്നാണ് ഓഫിസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പടിയറങ്ങവേ സതീശന്‍ പറഞ്ഞത്.

പരിയാരം ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ആദ്യമായി രൂപീകരിക്കപ്പെട്ട കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റ് വരെയായി. യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാതെ തന്നെ കെപിസിസി സെക്രട്ടറിയായി കോണ്‍ഗ്രസ് സംഘടനാ തലപ്പത്തേക്കെത്തി. പിന്നാലെ കണ്ണൂര്‍ ഡിസിസി പ്രസിന്റായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന് കണ്ണൂരില്‍ ആഴത്തില്‍ വേരുറപ്പിക്കാന്‍ സാധിച്ചതും ഇക്കാലയളവിലായിരുന്നു.

കമ്യൂണിസ്റ്റ് കോട്ടകളിൽ പോരാടി, ജയം മാറ്റി വെച്ചു

സ്ഥാനമാനങ്ങള്‍ക്ക് അപ്പുറത്തേക്ക് ആദര്‍ശത്തില്‍ അടിയുറച്ചുനിന്ന സതീശന്‍ കമ്യൂണിസ്റ്റ് കേന്ദ്രങ്ങളില്‍ സധൈര്യം മത്സരിച്ച കോണ്‍ഗ്രസിലെ പോരാളിയായിരുന്നു. 1996-ല്‍ തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെതിരേ അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ചാണ് സതീശന്റെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള തുടക്കം. പിന്നീട് 2001-ലും 2006-ലും രണ്ടു തവണ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദനെതിരേ മത്സരിച്ചു. 2016-ലും 2021-ലും കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രനെതിരേയും മത്സരിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എംബി രാജേഷിനെതിരേയും മത്സരിച്ചു. നിര്‍ഭാഗ്യവശാല്‍ ഒരു തിരഞ്ഞെടുപ്പിലും ജയിക്കാന്‍ പാച്ചേനിക്ക് സാധിച്ചിരുന്നില്ല.

100 കോടി വിലയിട്ട് എംഎൽ എമാരെ വാങ്ങാനെത്തിയ ഓപ്പറേഷൻ താമര ടീം ഹൈദരബാദിൽ പൊലീസ് പിടിയിലായി

തെലങ്കാനയില്‍ ഭരണം അട്ടിമറിക്കാൻ എത്തിയ ബി.ജെ.പി ഓപ്പറേഷന്‍ താമര ടീം പിടിയിൽ. ഹൈദരാബാദിലെ അസീസ് നഗറിലുള്ള ഫാംഹൗസില്‍ പുരോഹിതൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ടി.ആര്‍.എസ് എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാനുള്ള ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു ഇവർ. സർക്കാരിനെ അട്ടിമറിക്കാൻ കൂടെ നിന്നാൽ വൻ തുകയും സ്ഥാനമാനങ്ങളും ഉറപ്പു നൽകി. രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് റെയ്ഡ് നടന്നതെന്ന് ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടിവി റിപ്പോർട്ട് ചെയ്തു.

വാഗ്ദാനത്തിൽ വീഴാതെ ടി.ആര്‍.എസ് എം.എല്‍.എ തന്നെ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഫാംഹൗസിലെത്തിയത്. പ്രധാന നേതാവിന് 100 കോടി രൂപയാണ് ഇവർ വാഗ്ദാനം ചെയ്തത്. കൂറുമാറുമ്പോൾ കൂടെ കൂട്ടുന്ന ഓരോ എം.എല്‍.എമാര്‍ക്കും 50 കോടി രൂപയും നൽകും എന്നായിരുന്നു വാഗ്ദാനമെന്ന് പോലീസിനെ വിവരമറിയിച്ച ടി.ആര്‍.എസ് എം.എല്‍.എ വ്യക്തമാക്കി.

ഹരിയാന ഫരീദാബാദിലെ പുരോഹിതനായ രാംചന്ദ്രഭാരതിയെന്ന സതീശ് ശര്‍മ, തിരുപ്പതിയിലെ ഡി.സിംഹയാജി, വ്യാപാരിയായ നന്ദകുമാര്‍ ഇവരാണ് പിടിയിലായത്. വ്യാജ പേരിലാണ് ഇവര്‍ ഹൈദരാബാദില്‍ എത്തിയത്. ഇവര്‍ ബി.ജെ.പി ഏജന്റുമാരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

പരിശോധനയ്ക്കിടെ 15 കോടി രൂപ പിടിച്ചെടുത്തതായി സൈബരാബാദ് പോലീസ് കമ്മീഷണര്‍ സ്റ്റീഫന്‍ രവീന്ദ്ര പറഞ്ഞു. കാശ് മാത്രമല്ല പ്രമുഖ സ്ഥാനങ്ങളും സർക്കാർ കരാറുകളും വാഗ്ദാനംചെയ്തു.

വിവരം പുറത്തായതോടെ മുനുഗോഡ് ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി ഭയക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നടത്തുന്ന നാടകമാണ് ഇതെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.

മാറ്റത്തിന് സമ്മതിച്ച് ആപ്പിൾ; സി ടൈപ്പ് ചാർജിങ് പോർട്ട് ഉടൻ

0

യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട് ഉള്‍പ്പെടുത്തിയുള്ള ഐഫോണുകള്‍ താമസിയാതെ പുറത്തിറക്കുമെന്ന് ആപ്പിള്‍. നിലവില്‍ ലൈറ്റ്‌നിങ് പോര്‍ട്ട് ഉള്ള ഐഫോണുകളാണ് കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ ഭൂരിഭാഗം സ്മാര്‍ട്‌ഫോണ്‍ കമ്പനികളും ഉപയോഗിക്കുന്ന ടൈപ്പ് സി കേബിളുകള്‍ ഐഫോണുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.

വാള്‍സ്ട്രീറ്റ് ജേണലിന്റെ വാര്‍ഷിക ടെക്ക് ലൈവ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ആപ്പിളിന്റെ വേള്‍ഡ് വൈഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്‌വിയാക് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

2024-ഓടുകൂടി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും യുഎസ്ബി ടൈപ്പ്-സി സ്ലോട്ട് നിര്‍ബന്ധമാക്കിയുള്ള യൂറോപ്യന്‍ യൂണിയന്റെ നിയമം പാലിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും ഇതേ ആവശ്യം ഉയർന്നിരുന്നു.

വ്യത്യസ്തതയ്ക്ക് വേണ്ടിയുള്ള രൂപം ഫോൺ ചാർജ് ചെയ്യുന്നതിന് പ്രയാസം സൃഷ്ടിച്ചിരുന്നു. ആപ്പിൾ ചാർജർ തന്നെ സൂക്ഷിക്കേണ്ടി വന്നു. ഇത് വിപണിയിലെ വ്യത്യസ്തത നിലനിർത്തി എങ്കിലും ഉപയോഗിക്കുന്നവരെ സംബന്ധിച്ച് പ്രയാസകരമായിരുന്നു.

ഇതിനകം തന്നെ മാക്ക് കംപ്യൂട്ടറുകളും വിവിധ ഐപാഡ് മോഡലുകളും ടൈപ്പ് സി പോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് ആപ്പിള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.

നയൻതാരയുടെ ഗർഭധാരണത്തിൽ നിയമ പ്രശ്നമില്ല; പക്ഷെ സഹായിച്ച ഡോക്ടർ നാടുവിട്ടു

നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ അത് നടത്തിക്കൊടുത്ത ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍. ചികിത്സാ രേഖകള്‍ സൂക്ഷിക്കുന്നതില്‍ ആശുപത്രി വീഴ്ച വരുത്തിയെന്നും ഐസിഎംആര്‍ ചട്ടങ്ങള്‍ സംഘിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. അടച്ചുപൂട്ടാതിരിക്കാന്‍ ആശുപത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അതേസമയം നയന്‍താരയുടെയും വിഗ്നേഷ് ശിവന്റെയും ഭാഗത്ത് വീഴ്ചകളില്ലെന്നും ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ ഉണ്ട്.

വാടക ഗര്‍ഭം ധരിച്ച സ്ത്രീയുടെ വിവരങ്ങള്‍ ആശുപത്രി സൂക്ഷിച്ചിട്ടില്ല. ഇതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയ ഡോക്ടര്‍ വിദേശത്തേക്ക് കടന്നതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. നയന്‍താരയും വിഗ്നേഷ് ശിവനും നേരത്തെ വിവാഹിതരായതിന്‍റെ രേഖകള്‍ പരിശോധിച്ച അധികൃതര്‍ ഇരുവരും വിഷയത്തില്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിയമപരമായ വാടക ഗർഭധാരണത്തിനുള്ള കാലയളവ് ദമ്പതികൾ പിന്നിട്ടതായാണ് കണ്ടെത്തല്‍.

ഒക്ടോബര്‍ ഒന്‍പതിനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം നയന്‍താരയും വിഗ്നേഷും അറിയിച്ചത്. പിന്നാലെ നിരവധി പേര്‍ ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തി. എന്നാൽ സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികൾ വിവാദത്തിലും അകപ്പെട്ടു. വാടക ഗര്‍ഭധാരണത്തിലെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാർക്ക് വാടക ഗർഭധാരണം നടത്താമോ എന്നതായിരുന്നു അന്വേഷിച്ചത്. ഇതിനിടയില്‍ തങ്ങള്‍ ആറ് വര്‍ഷം മുന്‍പ് വിവാഹം രജിസ്റ്റര്‍ ചെയ്തതായി നയന്‍താര വെളിപ്പെടുത്തി. 

കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതെന്നും തമിഴ്നാട് ആരോഗ്യവകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ താര ദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹ രജിസ്റ്റർ രേഖകളും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ആറു വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ നിയമം അനുവദിക്കുന്നില്ലെന്നാണ് നിയമങ്ങള്‍ പറയുന്നത്. ഇത് താര ദമ്പതികള്‍ ലംഘിച്ചോ എന്ന വിവാദമാണ് ഉയര്‍ന്നിരുന്നത്. ജൂണ്‍ 9ന് ആയിരുന്നു വിഗ്നേഷ് ശിവന്റെയും നയൻതാരയുടെയും വിവാഹം. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ആണ് ഇരുവരും വിവാഹിതരായത്. 

കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നും മൂന്നു പേർ, ശശി തരൂർ പുറത്ത്

 പ്രവര്‍ത്തകസമിതി പുനസംഘടനയ്ക്കുള്ള നടപടികൾക്ക് തുടക്കം കുറിച്ച് പ്രവർത്തനങ്ങൾക്കായി പുതിയ സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മല്ലികാര്‍ജ്ജുൻ ഖര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങൾ രാജിസമര്‍പ്പിച്ചിരുന്നു. ഇനി പുതിയ പ്രവര്‍ത്തകസമിതി ചുമതലയേൽക്കും വരെയുള്ള പകരം സംവിധാനമായിട്ടാണ് സ്റ്റിയറിംഗ് കമ്മിറ്റി നിശ്ചയിച്ചത്.

അടുത്ത വര്‍ഷമാദ്യംനടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രവര്‍ത്തക സമിതി നിയമിക്കപ്പെടുക. അതുവരെ സ്റ്റിയറിംഗ് കമ്മിറ്റിയാവും പാര്‍ട്ടിയുടെ നേതൃപരമായ ചുമതല വഹിക്കുക. 

ശശി തരൂർ ഇല്ല, കേരളത്തിൽ നിന്ന് മൂന്നു പേർ

കേരളത്തിൽ നിന്നും മുതിര്‍ന്ന നേതാവ് എകെ ആൻ്റണിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സമിതിയിലെത്തി. അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെ വലിയ തരംഗം സൃഷ്ടിച്ച ശശി തരൂരിൻ്റെ പേര് സ്റ്റിയറിംഗ് കമ്മിറ്റിയിലില്ല 

സ്റ്റിയറിംഗ് കമ്മിറ്റിയിൽ നെഹ്റു കുടുംബത്തിൽ നിന്നുള്ള എല്ലാവരും അംഗങ്ങളാണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സ്റ്റിയറിംഗ് കമ്മിറ്റിയിലുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും സമിതിയിൽ ഇടം നേടി. 

സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍

  1. സോണിയ ഗാന്ധി
  2. മന്‍മോഹന്‍ സിങ്
  3. രാഹുല്‍ ഗാന്ധി
  4. എ.കെ.ആന്റണി
  5. മനു അഭിഷേക് സിങ്‌വി
  6. അജയ് മാക്കന്‍
  7. അംബിക സോണി
  8. ആനന്ദ് ശര്‍മ
  9. അവിനാശ് പാണ്ഡെ
  10. ഗൈഖംഗം
  11. ഹരീഷ് റാവത്ത്
  12. ജയ്‌റാം രമേശ്
  13. ജിതേന്ദ്ര സിങ്
  14. ഷെല്‍ജ കുമാരി
  15. കെ.സി.വേണുഗോപാല്‍
  16. ലാല്‍തന്‍ഹാവ്ല
  17. മുകുള്‍ വാസ്‌നിക്
  18. ഉമ്മന്‍ ചാണ്ടി
  19. പ്രിയങ്ക ഗാന്ധി
  20. പി.ചിദംബരം
  21. രണ്‍ദീപ് സുര്‍ജെവാല
  22. രഘുബീര്‍ മീണ
  23. താരിഖ് അന്‍വര്‍
  24. എ.ചെല്ലകുമാര്‍
  25. അജോയ് കുമാര്‍
  26. അധിര്‍ രഞ്ജന്‍ ചൗധരി
  27. ഭക്ത ചരന്‍ ദാസ്
  28. ദേവേന്ദ്ര യാദവ്
  29. ദിഗ്‌വിജയ് സിങ്
  30. ദിനേശ് ഗുണ്ഡുറാവു
  31. ഹരീഷ് ചൗധരി
  32. എച്ച്.കെ.പാട്ടീല്‍
  33. ജയ് പ്രകാശ് അഗര്‍വാള്‍
  34. കെ.എച്ച്.മുനിയപ്പ
  35. ബി.മാണിക്കം ടാഗോര്‍
  36. മനീഷ് ചത്രത്ത്
  37. മീരാ കുമാര്‍
  38. പി.എല്‍.പുനിയ
  39. പവന്‍കുമാര്‍ ബന്‍സാല്‍
  40. പ്രമോദ് തിവാരി
  41. രജനി പാട്ടീല്‍
  42. രഘുശര്‍മ
  43. രാജീവ് ശുക്ല
  44. സല്‍മാന്‍ ഖുര്‍ഷിദ്
  45. ശക്തിസിങ് ഗോഹില്‍
  46. ടി.സുബ്ബരാമി റെഡ്ഡി
  47. താരിഖ് ഹാമിദ് കറ