കുസാറ്റിൽ വിദ്യാർഥികൾ ഏറ്റുമുട്ടി, അഞ്ച് പേർക്ക് പരിക്ക്

0

കുസാറ്റില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബോർഡ് സ്ഥാപിച്ചത് സംബന്ധിച്ച തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.

ബി.ടെക് കോഴ്‌സിന് പഠിക്കുന്ന ആണ്‍കുട്ടികളുടെ സഹാറ എന്ന ഹോസ്റ്റലിലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ക്യാമ്പസിനുള്ളിലെ മറ്റു ഡിപ്പാർട്മെൻ്റുകളിൽ പഠിക്കുന്നവർ എത്തി അക്രമം നടത്തിയെന്നാണ് ഹോസ്റ്റലുള്ളവര്‍ ആരോപിക്കുന്നത്. ഹോസ്റ്റലുള്ളവര്‍ മറ്റുള്ളവരെ ആക്രമിച്ചുവെന്നും പരാതിപ്പെട്ടു. ഹോസ്റ്റലിനുള്ളില്‍ നിന്നും കിടക്കകളും മറ്റും വലിച്ചുവാരിയിട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ തീകൊളുത്തി.

പൊലീസ് എത്തിയതോടെ കൂടുതൽ വിദ്യാർഥികൾക്ക് മർദ്ദനമേറ്റു.

പഠിക്കാൻ കുട്ടികളില്ല, തമിഴ്നാട്ടിൽ പ്രമുഖ കോളിജുകളിലെ എൻ ആർ ഐ സീറ്റുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നു

തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എൻ.ആർ.ഐ. ക്വാട്ട സീറ്റുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നു. ഈ വിഭാഗത്തിലെ ഉയർന്ന ഫീസ് താങ്ങാനാവാതെ വിദ്യാർഥികൾ ചേരാൻ എത്തുന്നില്ല. അവസാനഘട്ടത്തിൽ വിദ്യാർഥികളെ കിട്ടാതെ വന്നതോടെ നിർവ്വാഹമില്ലാതെ സാധാരണ ഫീസുള്ള പൊതു വിഭാഗത്തിലേക്ക് മാറ്റുകയാണ്.

തമിഴ്‌നാട്ടിൽ എം.ബി.ബി.എസിന് എൻ.ആർ.ഐ. ക്വാട്ടയിൽ 41 ലക്ഷംമുതൽ 49 ലക്ഷം രൂപവരെയാണ് വാർഷിക ഫീസ്. പൊതുവിഭാഗത്തിലുള്ള മാനേജ്‌മെന്റ് സീറ്റുകളിൽ 18 മുതൽ 26 ലക്ഷം രൂപവരെ ഫീസ് നൽകിയാൽ മതി.

ആദ്യ റൗണ്ടിൽ തന്നെ പൊതുവിഭാഗത്തിൽ

കൗൺസിലിങ്ങിന്റെ ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ തന്നെ സീറ്റുകൾ മാറ്റിത്തുടങ്ങി. മുൻവർഷങ്ങളിൽ ഏറ്റവും ഒടുവിലായിരുന്നു ഇവ പൊതുവിഭാഗത്തിലേക്ക് മാറ്റിയിരുന്നത്.

എൻ.ആർ.ഐ. സീറ്റിൽ പ്രവേശനം നേടുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു വരികയാണ്. നിർവ്വാഹമില്ലാതെ സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ മെഡിക്കൽ കോളേജുകൾ തീരുമാനിക്കുകയായിരുന്നു. ചെന്നൈയിലെയും പുതുച്ചേരിയിലെയും പ്രമുഖ മെഡിക്കൽകോളേജുകൾ വരെ ഇത്തരത്തിൽ കൂടുതൽ സീറ്റുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി.

സർക്കാർ ക്വാട്ടയിലുള്ള സീറ്റുകൾ കഴിഞ്ഞാൽ ബാക്കിയുള്ളവയിൽ 15 ശതമാനംവരെ എൻ.ആർ.ഐ. ക്വാട്ടയിൽ ഉൾപ്പെടുത്താൻ അനുമതിയുണ്ട്. പല കോളേജുകളും എൻ.ആർ.ഐ. ക്വാട്ടയിൽ രണ്ടോ മൂന്നോ സീറ്റുമാത്രമാക്കി ചുരുക്കിയിരിക്കുകയാണ്.

മെഡിക്കൽ കോഴ്സുകളിൽ മത്സരം അന്താരാഷ്ട്ര തലത്തിൽ

വിദേശ രാജ്യങ്ങളിൽ പല ഫീസ് നിലവാരത്തിൽ കോഴ്സുകൾ ലഭ്യമാണ്. നേരത്തെ ചൈനയിലും റഷ്യയിലും മാത്രമായി പരിമിതപ്പെട്ടത് ഇപ്പോൾ ഉക്രൈനിലും ജോർജിയയിലും അതുപോലുള്ള വിവിധ രാജ്യങ്ങളിലും കുട്ടികൾ പഠിക്കുന്നു. ഇന്ത്യയിൽ എത്തിയാൽ ഇവിടെ പ്രക്ടീസ് ചെയ്യാൻ യോഗ്യതാ പരീക്ഷ ജയിച്ചാൽ മതി. പൊതു വിഭാഗത്തിലെ മൊത്തം ചിലവ് മാത്രമാണ് വിദേശ രാജ്യങ്ങളിൽ പഠിക്കുമ്പോൾ വരുന്നത്. വിദ്യാർഥികളെ സംബന്ധിച്ച് പുതിയ സാധ്യകളിലേക്ക് എത്തിപ്പെടാനും വിദേശ പഠനം സഹായിക്കുന്നു. പൊതുവെ പുറത്ത് പോയി പഠിക്കുക എന്നതും പ്രവണതയായിരിക്കയാണ്.

ഓൺലൈൻ ഗെയിമുകൾക്ക് ബയോമെട്രിക് നിയന്ത്രണം വരുന്നു

ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ വഴി തെറ്റുന്നത് തടയാൻ പ്രായം കണക്കാക്കുന്ന ബയോമെട്രിക്സ് സംവിധാനം ഏർപ്പെടുത്താൻ നിർദേശവുമായി ഐ.ടി. മന്ത്രാലയം. പ്രായപൂർത്തിയാകാത്തവരും വ്യാപകമായി പെയിഡ് ഗെയിമുകളും മുതിർന്നവരെ ഉദ്ദേശിച്ചുള്ളതുമായ ഗെയിമുകളും കളിക്കുന്നത് വ്യാപക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നീക്കം.

അച്ഛനമ്മമാരുടെയും മറ്റു മുതിർന്നവരുടെയും മുഖം രജിസ്റ്റർ ചെയ്ത ഐ.ഡി.കൾ ഉപയോഗിച്ച് കുട്ടികൾ ഗെയിമുകൾ കളിക്കുന്നത് നിയന്ത്രിക്കാനാണ് നീക്കം. രാത്രിയിലും തെളിച്ചത്തോടെ മുഖം തിരിച്ചറിയാൻ സാധിക്കുന്ന ബയോമെട്രിക് സംവിധാനങ്ങളാണ് ഉപയോഗിക്കുക. നിലവിൽ ചൈനയിൽ ഉപയോഗത്തിലുള്ള സംവിധാനങ്ങൾ ഇതിനായി പരിഗണിക്കും. എന്നാൽ ഗെയിം സോണുകളിലും മൊബൈൽ ഫോണിലും ഗെയിമുകൾ എങ്ങനെ വേർതിരിക്കും എന്നതിൽ വ്യക്തതയില്ല. നിരോധിക്കുന്ന ഗെയിമുകൾ രൂപം മാറു വരുന്നതാണ് പതിവ്

ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട പരാതികൾ, കളിക്കാരുടെ സംരക്ഷണം, ഡേറ്റാ സംരക്ഷണം, പരസ്യ നിയന്ത്രണങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച്, ഓൺലൈൻ ഗെയിമിങ് മേഖലയ്ക്കായി പ്രത്യേക കേന്ദ്ര നിയന്ത്രണ ചട്ടക്കൂട് നിർമാണവും നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നാലുവർഷ ബിരുദ കോഴ്സുകൾ കേരളത്തിലും

സംസ്ഥാനത്തെ സർവ്വകലാശാലകളിലും നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നത് പരിഗണയിലാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍.ബിന്ദു. ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനായുള്ള കൊളോക്കിയത്തിൻ്റെ സമാപന സെഷനിലാണ് മന്ത്രി ഇക്കര്യം പറഞ്ഞത്

സ്‌കില്‍ കോഴ്‌സുകള്‍, ഫൗണ്ടേഷന്‍ കോഴ്‌സുകള്‍, തൊഴില്‍ പരിശീലനത്തിനുള്ള ഇന്റേണ്‍ഷിപ് എന്നിവ നാലുവര്‍ഷ ബിരുദ കോഴ്‌സുകളില്‍ ഉൾചേർക്കും. വിദ്യാര്‍ഥികളുടെ അവകാശപത്രിക ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ലബോറട്ടറികളും അടിസ്ഥാന സൗകര്യങ്ങളും എല്ലാ കലാലയങ്ങളിലും ഉറപ്പുവരുത്തും.

ജെ ആർ എഫ് ഇല്ലാത്ത വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ ഗവേഷണ സഹായം

പ്ലേസ്‌മെന്റ് സെല്ലുകള്‍ സ്ഥാപനതലത്തില്‍ ശക്തിപ്പെടുത്തും. കലാലയങ്ങളില്‍ ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് എല്ലാ കലാലയങ്ങളിലും പരാതിപരിഹാര സെല്‍ രൂപീകരിക്കും. ജെ.ആർ.എഫ്, എസ്.ആർ.എഫ് എന്നിവ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ഗവേഷണ ഫെല്ലോഷിപ്പ് നല്‍കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് സെമിനാറുകളില്‍ പങ്കെടുക്കാനായി യാത്രാ ഗ്രാന്റുകള്‍ അനുവദിക്കും.

ഇന്റഗ്രേറ്റഡ് പി.എച്ച്ഡി കോഴ്‌സുകള്‍ ആരംഭിക്കും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് രചനയില്‍ ആവശ്യമായ വിദഗ്ധ പരിശീലനം നല്‍കും. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് നല്‍കുന്നത് ആലോചിക്കും. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളിലെ 50 കോളേജുകളില്‍ പുതുതലമുറ കോഴ്‌സുകള്‍ ആരംഭിക്കും.

സര്‍വകലാശാലകളുടെ കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി മോഡല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സർവ്വകലാശാല ഭരണത്തിൽ സുതാര്യത കൊണ്ടു വരും

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം പൂര്‍ണമായും ഒഴിവാക്കാനാകില്ല. ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങളോടെ സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചു വരികയാണ് . സര്‍വ്വകലാശാലകളുടെ ഭരണസംവിധാനത്തില്‍ ജനാധിപത്യ സ്വഭാവവും സുതാര്യതയും ഉറപ്പുവരുത്തും. ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ റിപ്പോര്‍ട്ടുകളില്‍ നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും അതേപടി നടപ്പാക്കില്ലെന്നും പ്രയോഗികതയുടെയും സര്‍ക്കാരിന്റെ നയസമീപനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങള്‍ കൈകൊള്ളുകയെന്നും മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി.

കറൻസി നോട്ടുകളിൽ ലക്ഷ്മീദേവി, ഗണേശ ചിത്രങ്ങൾ പതിക്കണം; ബിജെപിയെ കടത്തിവെട്ടി ആവശ്യവുമായി കെജരിവാൾ

ബി ജെ പിയുടെ തന്ത്രങ്ങൾ തിരികെ പയറ്റി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്നാണ് പുതിയ ആവശ്യം. ഇന്ത്യയില്‍ ഇറക്കുന്ന എല്ലാ കറന്‍സികളിലും ഇത് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെടുമെന്നും എ എ പി തലവൻ അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ എ എ പി വലിയ ഭീഷണിയാവുകയാണ്. ഇതിനിടെയാണ് രാജ്യത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് നോട്ടുകളിലെ ദൈവ ചിത്രം ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ് കെജ്‌രിവാള്‍ രംഗത്ത് എത്തുന്നത്.

ചിലപ്പോഴൊക്കെ നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണമെന്നും അതിനാലാണ് താന്‍ ഇത് പറയുന്നതെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്റെ ചിത്രമുണ്ടെന്നും എന്തുകൊണ്ട് നമുക്ക് അത് ആയിക്കൂടെന്നുമാണ് കെജ്‌രിവാള്‍ ചോദിക്കുന്നത്.

രാമക്ഷേത്ര രാഷ്ട്രീയത്തിലും കയറിപ്പിടിച്ച തന്ത്രം

അയോധ്യയിലെ രാമക്ഷേത്ര തറക്കല്ലിടൽ വേളയിലും കെജരിവാൾ ബിജെപിയെ മറികടന്ന് വൻ പ്രസ്താവന ഇറക്കിയിരുന്നു.

‘ അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയ്ക്ക് അഭിനന്ദനങ്ങള്‍. തുടര്‍ന്നും നമുക്ക് രാമന്റെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കാം. ഇതോടെ നമ്മുടെ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും മാറും. ഇന്ത്യ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ശക്തമായ രാജ്യമായി ഉയര്‍ത്തപ്പെടും. ജയ് ശ്രീറാം…ജയ് ബജ്‌റംഗ് ബാലി’ -എന്നായിരുന്നു അന്നത്തെ ട്വീറ്റ്.

അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിച്ചത്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എന്നിങ്ങനെ 50 പ്രമുഖർ പങ്കെടുത്തു. ഇതിനു തുടർച്ചയായാണ് കെജരിവാൾ പ്രസ്താവന ഇറക്കിയത്.

പ്രീതി നഷ്ടപ്പെട്ടു, ധനമന്ത്രിയെ മാറ്റണം; ഗവർണറുടെ പുതിയ ഉത്തരവ്

0

സർവ്വകലാശാല തലവൻമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മാറ്റണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിയെ മാറ്റാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്നതാണ് ഗവര്‍ണര്‍ കത്തില്‍ കാരണം പറയുന്നത്. ഒരുകാരണവശാലം ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടിയും നല്‍കിയതോടെ പോരാട്ടം കടുത്തു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശുകാര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാകില്ലെന്ന് മന്ത്രി പ്രസംഗത്തിനിടെ പരിഹസിക്കയും ചെയ്തു.

കോഴിക്കോട് വനിതാ ഫുട്ബോൾ താരങ്ങളെ ആക്രമിച്ചു, കോർപ്പറേഷൻ ജീവനക്കാരൻ അറസ്റ്റിൽ

0

ഗോകുലം കേരള എഫ്‌സി വനിതാ  ടീമംഗങ്ങളായ വിദേശ താരങ്ങൾക്ക്‌ നേരെ നഗരത്തിൽ മദ്യപാനിയുടെ അക്രമം. ബിയർ കുപ്പികൊണ്ടുള്ള ഏറിൽ രണ്ട്‌ പേരുടെ കാലിന്‌ ചെറിയ മുറിവേറ്റു. പ്രതി മുണ്ടിക്കൽ താഴം സ്വദേശി  അരുൺകുമാറിനെ കസബ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

ചൊവ്വ വൈകിട്ട്‌ ആറോടെയാണ്‌ സംഭവം. കെനിയ സ്വദേശിനിയായ ബർത്ത, ഘാനയിൽ നിന്നുള്ള വിവിയൻ കൊനോരു അഡ്‌ജ, ബിയാട്രിക്‌സ്‌ എന്നിവർ  പരിശീലനം കഴിഞ്ഞ്‌ കോർപറേഷൻ സ്‌റ്റേഡിയത്തിന്‌ പുറത്ത്‌ വാഹനം കാത്തു നിൽക്കുകയായിരുന്നു.  സമീപത്ത്‌ മദ്യലഹരിയിൽ നിൽക്കുകയായിരുന്നു അരുൺകുമാർ. പ്രകോപനം കൂടാതെ ഇവരെ എറിയുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ബർത്തയ്‌ക്കും ബിയാട്രിക്‌സിനുമാണ്‌ പരിക്കേറ്റത്‌. ചോദ്യം ചെയ്‌ത വിവിയന്റെ മുടി പിടിച്ച്‌ വലിച്ചതായും പരാതിയുണ്ട്‌. പരിക്കേറ്റവർ ബീച്ച്‌ ആശുപത്രിയിൽ ചികിത്സ തേടി. അരുൺകുമാർ കോർപറേഷൻ ജീവനക്കാരനാണ്‌.

എടപ്പാളിലെ സ്ഫോടനം നടത്തിയത് ബൈക്കിൽ എത്തിയ യുവാക്കൾ, ദൃശ്യങ്ങൾ പുറത്ത്

എടപ്പാൾ ടൗണിൽ ഉണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി ബൈക്കിൽ എത്തിയ രണ്ടുപേർ പടക്കം പോലെയുള്ള വസ്‌തുവിന് തീ കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏഴരയോടെയാണ് എടപ്പാൾ ടൗണിൽ റൗണ്ട് എബൗട്ടിന് സമീപം ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിയുണ്ടായത്.

ശബ്‌ദവും പുകയും ഉയർന്നതോടെ സമീപത്തെ വ്യാപാരികളും യാത്രക്കാരും പരിഭ്രാന്തരായി. ഉടൻ ചങ്ങരംകുളം പൊലീസും ഹൈവേ പൊലീസും എത്തി പരിശോധന നടത്തി.

കോയമ്പത്തൂർ സ്ഫോടനം തൃശ്ശൂരിലും പരിശോധന

 കോ​യ​മ്പ​ത്തൂ​രി​ലെ കാ​ര്‍ സ്‌​ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​മീ​ഷ മു​ബീ​ന്‍ വി​യ്യൂ​ർ ജ​യി​ലി​ലെ​ത്തി​യിരുന്നതായി സം​ശ​യം. ഇതിൻ്റെ അടിസ്ഥാനത്തിൽ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ജ​യി​ലി​ലെ​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. ഐ.​എ​സ് കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നെ ജ​മീ​ഷ മു​ബീ​ൻ ജ​യി​ലി​ലെ​ത്തി ക​ണ്ടി​രു​ന്നു​വെ​ന്ന സൂ​ച​നയാണ് പരിശോധനയ്ക്ക് കാരണം.

മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നു​മാ​യി ദീപാവലി ദിവസം കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജ​മീ​ഷ മു​ബീ​ന് ഉ​റ്റ ബ​ന്ധ​മു​ണ്ടെ​ന്ന് നേ​ര​ത്തെ വി​വ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വി​യ്യൂ​ർ അ​തി​സു​ര​ക്ഷ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​സ​റു​ദ്ദീ​നെ ജ​മീ​ഷ മു​ബീ​ന്‍ ക​ണ്ടി​രു​ന്നു​വെ​ന്ന സൂ​ച​നയും പു​റ​ത്തു​വ​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തി​ല്‍ ജ​മീ​ഷ മു​ബീ​ന്‍ അ​സ​റു​ദ്ദീ​നെ ക​ണ്ട​താ​യി ഉ​റ​പ്പി​ക്കാ​നാ​യി​ല്ല എന്നാണ് വിവരം. അ​തേ​സ​മ​യം, ജ​യി​ലി​ലു​ള്ള എ​ൻ.​ഐ.​എ കേ​സ് പ്ര​തി അം​ജ​ദ് അ​ലി​യു​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തിയിട്ടുണ്ട്.

ജ​യി​ലി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ അ​സ​റു​ദ്ദീ​ന്‍റെ സ​ന്ദ​ർ​ശ​ക പ​ട്ടി​ക പ​രി​ശോ​ധി​ക്കു​ക​യും ഇ​യാ​ളി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ തേ​ടു​ക​യും ചെ​യ്തു. 2020 ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നാ​ണ് ഇ​യാ​ൾ ജ​യി​ലി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​യാ​ളെ സ​ന്ദ​ര്‍ശി​ച്ച​ത് കോ​യ​മ്പ​ത്തൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​മീ​ഷ മു​ബീ​നാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​നി​യും വ്യ​ക്ത​ത വ​രേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​ക​ര​ണം. സ്ഫോ​ട​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന എ​ൻ.​ഐ.​എ ഉ​ദ്യോ​ഗ​സ്ഥ​രും ത​മി​ഴ്നാ​ട് പൊ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ സം​ഘ​വു​മാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. 2019ൽ ​എ​ൻ.​ഐ.​എ അ​റ​സ്റ്റ് ചെ​യ്ത ആ​ളാ​ണ് മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ. ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ.​ഐ.​എ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

ചൈനീസ് പാർട്ടി കോൺഗ്രസിനിടെ ഹു ജിൻ്റോയെ നീക്കുന്ന പുതിയ വീഡിയോ വൈറലായി

0

 ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നി​ടെ മു​ൻ പ്ര​സി​ഡ​ന്റ് ഹു ​ജി​ന്റാ​ഓ​യെ നാ​ട​കീ​യ​മാ​യി ഹാ​ളി​ൽ​നി​ന്ന് നീ​ക്കു​ന്ന​തി​ന്റെ പു​തി​യ വി​ഡി​യോ വൈറലായി. ഹു ​ജി​ന്റാ​ഓ​യെ പൊ​ടു​ന്ന​നെ നീ​ക്കി​യ​തി​ന്റെ കാ​ര​ണം വീണ്ടും ചർച്ചയിലെത്തി.

മു​ൻ പോ​ളി​റ്റ് ബ്യൂ​റോ അം​ഗം ലി ​ജാ​ൻ​ഷു ക്ഷീണിതനായ ഹു ​ജി​ന്റാ​ഓ​യു​ടെ മു​ന്നി​ലെ ഫ​യ​ൽ എ​ടു​ക്കു​ന്ന​തും സം​സാ​രി​ക്കു​ന്ന​തും വീഡിയോയിലുണ്ട്. പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ് മ​റ്റൊ​രാ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ന്ന​തും കാണാം. ഇ​ദ്ദേ​ഹമാണ് ഹു ​ജി​​ന്റാ​ഓ​യെ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോകുന്നത്.

അ​നു​ര​ഞ്ജ​ന​ത്തി​ന്റെ പ​ഴ​യ​കാ​ലം ക​ഴി​ഞ്ഞെ​ന്ന ഷി ​ജി​ൻ​പി​ങ്ങി​ന്റെ കൃ​ത്യ​മാ​യ സ​ന്ദേ​ശ​മാ​ണ് ഇ​തു​വ​ഴി വ്യ​ക്ത​മാ​യ​തെ​ന്ന് ഒ​രു​വി​ഭാ​ഗം ക​രു​തു​മ്പോ​ൾ, ഹു ​ജി​ന്റാ​ഓ​യു​ടെ മോ​ശം ആ​രോ​ഗ്യം മാ​ത്ര​മാ​ണ് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള കാ​ര​ണ​മെ​ന്ന് മ​റ്റു​ള്ള​വ​ർ ക​രു​തു​ന്നു.