മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നാളെ ചുമതലയേല്‍ക്കും

മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് എഐസിസി ആസ്ഥാനത്ത് സോണിയ ഗാന്ധിയില്‍ നിന്ന് ചുമതലയേറ്റെടുക്കും. ഭാരത് ജോഡോ യാത്രക്ക് അവധി നല്‍കി രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവച്ച ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനിടെ നടന്നേക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ നിയുക്ത പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, ഗാന്ധി കുടുംബവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. 

പ്രവര്‍ത്തക സമിതിയംഗങ്ങള്‍, എംപിമാര്‍, പിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. തുടര്‍ന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഖര്‍ഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്. 

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരം ഒഴിവാക്കാനാണ് പുതിയ നേതൃത്വത്തിന്‍റെ നീക്കം. സമവായത്തിലൂടെ അംഗങ്ങളെ തീരുമാനിക്കാൻ ശ്രമിക്കുമെന്ന് നിയുക്ത എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ  കൂടെയുള്ളവർക്ക് സൂചന നൽകി കഴിഞ്ഞു.  പ്രവര്‍ത്തകസമിതിയില്‍ ശശി തരൂരിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒപ്പം നില്ക്കുന്ന നേതാക്കൾ നേതൃത്വത്തിന് കത്ത് നല്‍കും.

അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അധ്യക്ഷൻ ചുമതലയേറ്റെടുത്ത് മൂന്ന് മാസത്തിനകം പ്ലീനറി സമ്മേളനം വിളിച്ച് പ്രവര്‍ത്തക സമതി തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ചട്ടം. പതിനൊന്ന് പേരെ അധ്യക്ഷന് നാമനിർദേശം ചെയ്യാം. 12 പേരെ തെരഞ്ഞെടുപ്പിലൂടെ വേണം കണ്ടെത്താൻ. എന്നാല്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി സമവായത്തിലൂടെ പ്രവ‍ർത്തക സമതി അംഗങ്ങളെ തീരുമാനിക്കുന്നതാണ് പാർട്ടിയിലെ രീതി. ഇത് തുടരുമെന്നുള്ള സൂചനയാണ്  മല്ലികാർജ്ജുന ഖർ‍ഗെയും കൂടെയുള്ളവർക്ക് നല്കുന്നത്.

സിവിക് ചന്ദ്രൻ വടകര സ്റ്റേഷനിൽ എത്തി കീഴടങ്ങി

ലൈംഗിക പീഡനക്കേസിൽ അകപ്പെട്ട സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്പിക്ക് മുന്നിൽ  കീഴടങ്ങാൻ എത്തി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ  റദ്ദാക്കിയ കേസിലാണ് സിവിക്  കീഴടങ്ങുന്നത്.

ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോതി സിവികിന് നൽകിയ നിർദേശം. വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദ് മുൻപാകെയാണ് സിവിക് ചന്ദ്രൻ കീഴടങ്ങിയത്. ഹൈക്കോടതി നിർദേശ പ്രകാരം ചോദ്യം ചെയ്യൽ ആരംഭിച്ചു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ അതേദിവസം തന്നെ കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടായിരുന്നു. കേസിൽ ജാമ്യം നൽകുന്ന കാര്യത്തിൽ ജില്ലാ കോടതിയാകും തീരുമാനമെടുക്കുക.

രണ്ട് പീഡനക്കേസുകളാണ് സിവിക് ചന്ദ്രനെതിരായി രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടാമത്തെ പീഡനക്കേസ് വന്നതിന് ശേഷം ഇയാൾ ഒളിവിലായിരുന്നു.  ഈ രണ്ട് കേസുകളിൽ ഒന്നിൽ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും മറ്റൊന്നിൽ  ജാമ്യം നൽകുകയും ചെയ്തിരുന്നു. 

എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ജാമ്യം നൽകിയപ്പോൾ പറഞ്ഞിരുന്നു. ആൾജാമ്യത്തിലും തുക കെട്ടിവെച്ചും ജാമ്യത്തിൽ വിടാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ആ വ്യവസ്ഥകൾ പ്രകാരം ആദ്യത്തെ പീഡനക്കേസിലാണ് കൊയിലാണ്ടി സ്റ്റേഷനിൽ ഹാജരായത്. എല്ലാ ശനിയാഴ്ചയും കൊയിലാണ്ടി സ്റ്റേഷനിൽ ഹാജരാകേണ്ടി വരും.

2010 ഏപ്രിൽ 17നാണ്  കോഴിക്കോട് നന്തി കടപ്പുറത്ത് പുസ്തക പ്രകാശനത്തിനായി എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്.  ‘വുമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് ‘ എന്ന പേജിലൂടെ തന്നോട്  സിവിക് ചന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയത്  യുവതി വിശദീകരിച്ചിരുന്നു. സദസ്സിന് ശേഷം, വഴിയിൽ വച്ച് കയ്യിൽ കയറി പിടിക്കുകയും ശരീരത്തോട് ചേർത്ത് നിർത്താൻ ശ്രമിക്കുകയും ചെയ്തെന്നും മോശമായി പെരുമാറിയെന്നുമാണ് വെളിപ്പെടുത്തൽ.

സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡനക്കേസിൽ കീഴ് കോടതി നടത്തിയ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നേരത്തെ നീക്കം ചെയ്തിരുന്നു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന  കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ പരാമർശങ്ങളാണ് ഹൈക്കോടതി ഇടപെട്ട് നീക്കിയത്. പ്രകോപനപരമായ വസ്‌ത്രം ധരിച്ചുവെന്നത് സ്ത്രീത്വത്തെ അപമാനിക്കാൻ പുരുഷന് ലൈസൻസ് നൽകുന്നില്ല. പ്രായം കണക്കിൽ എടുത്ത് മുൻ‌കൂർ സിവിക് ജാമ്യം നൽകിയ ഉത്തരവ് കോടതി ശരിവെച്ചു. കീഴ്ക്കോടതി ഉത്തരവിനെതിരെ  സർക്കാരും ഇരയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി നടപടി. 

കോയമ്പത്തൂരിൽ ദീപാവലി ദിവസത്തെ സ്ഫോടനം, അഞ്ച് പേർ അറസ്റ്റിൽ

കോയമ്പത്തൂർ ഉക്കടത്ത് ദീപാവലി ദിവസം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നു എന്നു പൊലീസ് പറഞ്ഞു.

കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. കാർ പൂർണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണത്തിൽ മുന്നോട്ട് പോയത്. രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്.

ഈ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതിനിടെ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ടായി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ എന്ന യുവാവ് 2009 ൽ ദേശീയ അന്വേഷണ ഏജൻസി തീവ്രവാദ ബന്ധം സംശയിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചയാളാണെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ഇടയാക്കിയത്.

1998ലെ കോയമ്പത്തൂർ സ്ഫോടന പരമ്പരയിലെ പ്രതികളുടെ ബന്ധു വീടുകളിൽ പൊലീസ് ഇതിനു തുടർച്ചയായി പരിശോധന നടത്തി. അൽ ഉമ സംഘടനയുടെ തലവൻ ബാഷയുടെ സഹോദരന്റെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. ബാഷയുടെ സഹോദരൻ നവാബ് ഖാന്റെ മകൻ തൽകയെ ചോദ്യം ചെയ്തു. ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കാറിലെ സ്ഫോടന കേസ് അന്വേഷിക്കുന്നത്.  

കാന്താരയിലെ പാട്ടും തൈക്കൂട്ടം ബ്രിഡ്ജിൻ്റെ നവരസയും ക്ലാഷ്, സിനിമ സംഗീതത്തിൽ പുതിയ വിവാദം

സെപ്തംബര്‍ 30 ന് റിലീസ് ചെയ്ത കന്നഡയിൽ നിന്നുള്ള ചിത്രം കാന്താര പാട്ടു വിവാദത്തിൽ. മികച്ച അഭിപ്രായം നേടി മറ്റു ഭാഷകളിലേക്കും മൊഴിമാറ്റിയ ചിത്രം ഹിറ്റായതോടെയാണ് പാട്ട് ശ്രദ്ധയിൽ എത്തിയത്.

ചിത്രത്തിലെ ‘വരാഹ രൂപം’ എന്ന ഗാനം തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിൻ്റെ കോപ്പിയാണെന്ന കണ്ടെത്തലാണ് ചർച്ച. ‘വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജ് ഇന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണെന്നാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതോടെ ഇതിന് ആധികാരകത വന്നു.

തൈക്കുടം ബ്രിഡ്ജ് തന്നെ ഇത് ഏറ്റു പിടിച്ച് രംഗത്തെത്തിയതോടെ നിയമ പ്രശ്നമായി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവരുടെ പ്രതികരണം. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് തൈക്കുടം ബ്രിഡ്ജ് പറഞ്ഞു. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും കോപ്പിയാണെന്ന് നല്ല ഉറപ്പുണ്ടെന്നും ഗായകൻ ഹരീഷ് പറഞ്ഞതും ചേർത്ത് വിവാദം മൂർഛിച്ചിരിക്കയാണ്

ഈ വാദങ്ങളെ തള്ളിക്കൊണ്ട് കാന്താരയുടെ സംഗീത സംവിധായകന്‍ ബി. അജനീഷ് ലോക്‌നാഥ് രംഗത്തെത്തിയിട്ടുണ്ട്. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

കെ ജി എഫ് 2 വിനെ മറികടന്ന്

അടുത്ത കാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താര  ആക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമണ്. റിഷഭ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഹിന്ദി ഉൾപ്പടെയുള്ള ഭാഷകളിലും റിലീസ് ചെയ്തു. കന്നഡ പതിപ്പിന് വന്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം, ഇതര ഭാഷകളിലെ ബോക്സ് ഓഫീസുകളിലും വെന്നിക്കൊടി പാറിച്ചു. സമീപകാലത്ത് പരാജയങ്ങൾ മാത്രം നേരിടുന്ന ബോളിവുഡിനെയും ഈ തെന്നിന്ത്യൻ ചിത്രം അത്ഭുതപ്പെടുത്തി.

‘കെജിഎഫ് 2’വിന് ലഭിച്ചതിനേക്കാൾ വൻ സ്വീകാര്യതയാണ് കാന്താര നേടുന്നതെന്ന് ഹോംബാലെ ഫിലിംസ് അറിയിച്ചതായി ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിരുന്നു. കർണാടകയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹോംബാലെ പ്രൊഡക്ഷൻസിന്റെ ചിത്രം ആയിരിക്കുകയാണ് കാന്താര ഇപ്പോൾ.

മനസുകൾ കീഴടക്കിയ കഥ

മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്ന ‘കാന്താര’യുടെ യാത്ര തുടങ്ങുന്നത് ഒരു മുത്തശ്ശിക്കഥയിലൂടെയാണ്.

സന്തോഷവും സമാധാനവും തേടിയിറങ്ങുന്ന ഒരു രാജാവിന്റെ കഥയാണത്. രാജാവിന്റെ അന്വേഷണം എത്തുന്നത് കാട്ടിലാണ്. അവിടെ അദ്ദേഹം തന്റെ സന്തോഷത്തിന്റെ ഉറവിടം കണ്ടെത്തുന്നു. കാടിന്റെ മക്കളുടെ കൽദൈവത്തിന്റെ രൂപത്തിൽ. തനിക്കൊപ്പം വരണമെന്ന രാജാവിന്റെ ആവശ്യം ദൈവം അംഗീകരിക്കുന്നത് ഒരു ഉടമ്പടിക്കു പുറത്താണ്. രാജാവിനൊപ്പം കാടിറങ്ങുന്നതിനു പകരമായി തന്റെ പ്രജകൾക്ക് ഭൂമി നൽകി സംരക്ഷിക്കണം. ഉടമ്പടി സമ്മതിച്ചതോടെരാജാവിനൊപ്പം ദൈവം കാടിറങ്ങി. ഒപ്പം കാടറിഞ്ഞ കാടിന്റെ മക്കളും. അവിടെനിന്ന് ‘കാന്താര’യുടെ കഥ വികസിക്കുകയാണ്. മണ്ണു മുറുകെപ്പിടിക്കാൻ ഒരു ജനത നടത്തുന്ന പോരാട്ടവും അടിസ്ഥാനവർഗത്തിനു മേൽ അധികാരവർഗത്തിന്റെ കടന്നുകയറ്റവും അടിച്ചമർത്തലുമൊക്കെ ‘കാന്താര’യിൽ കാണാനാകും.

ഉത്തരകേരളത്തിന്റെ തെയ്യവും കർണാടകയുടെ ദൈവക്കോലവും ഇഴ ചേർന്ന തുളുനാടൻ സംസ്‌ക്കാരമുദ്രയാണ് ‘കാന്താര’യുടെ കാതൽ. തീരദേശ കർണാടകയുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ മിത്തിന്റെ ചായം പൂശി ‘കാന്താര’ അവതരിപ്പിക്കുന്നു. കേരളത്തിന്റെ തനതുരൂപമായ തെയ്യത്തിന്റെ മനോഹാരിത ‘കാന്താര’ പകർത്തിയതു പോലെ മലയാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് പറയേണ്ടി വരും. നിഗൂഢമായ വനമെന്നാണ് കാന്താര എന്ന വാക്കിന്റെ അർത്ഥം. കാട് ജീവവായുവായ ഒരു ജനതയുടെ, കാടുമായി ചേർന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ദൈവിക സങ്കൽപ്പങ്ങളും ചേർത്തുനിർത്തുന്ന ഒരു കാലഘട്ടത്തിന്റെ കഥയാണ് ‘കാന്താര’.

പഴവർഗ്ഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ ലഹരി പാനീയം, ചട്ടം നിലവിൽ വന്നു

സംസ്ഥാനത്ത് ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപന്നങ്ങൾ, പഴങ്ങൾ എന്നിവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നു. കേരളാ സ്മോൾ സ്കേൽ വൈനറി റൂൾസ് ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്.

ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകാം. ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമ ഭേദഗതി നടത്തുന്നതിന് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

നിലവിൽ മദ്യ നിർമ്മാണം കുത്തകയാണ്. തദ്ദേശീയ കാർഷിക ഉല്പന്നങ്ങൾ പ്രയോജനപ്പെടുത്തുന്നത് കുറവാണ്. ഗോവയിൽ കശുവണ്ടി ഉപയോഗിച്ച് ഫെനി നിർമ്മിക്കുന്നുണ്ട്. ചത്തീസഗഢ് പോലുള്ള സംസ്ഥാനങ്ങളിൽ മഹുവ നിർമ്മിക്കുന്നതിനും കേന്ദ്ര പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനു തുടർച്ചയായാണ് കേരളവും ചെറിയ ചുവട് വെക്കുന്നത്.

ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തമിഴ് കുടുംബങ്ങളിലേക്ക്; ട്രെയിലർ പുറത്തിറക്കി

0

മലയാളിയുടെ കുടുംബ മാഹാത്മ്യ രൂപങ്ങളെ വ്യത്യസ്തമായ തലത്തിൽ തുറന്നു കാണിച്ചു കൊണ്ട് ജനമനസുകളിൽ ഇടം പിടിച്ച ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴിൻ്റെ പാരമ്പര്യ മഹിമകളെയും തുറന്നു കാണിക്കാനായി ഒരുങ്ങി എത്തുന്നു. സുരാജ് വെഞ്ഞാറമ്മൂടിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേയ്ക്കിൻ്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ കണ്ണനാണ്. ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കണ്ണന്‍. ചിത്രത്തിന്റെ തെലുങ്ക് റീമേയ്ക്കിനുള്ള അവകാശം വാങ്ങിയിരിക്കുന്നതും കണ്ണനാണ്.

ബാലസുബ്രഹ്‌മണ്യമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സവരി മുത്തുവും ജീവിതയും ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ലിയോ ജോണ്‍പോള്‍ എഡിറ്റിങ്ങും രാജ്കുമാര്‍ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

ഓടിടി റിലീസായി പ്രദര്‍ശനത്തിനെത്തിയ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മലയാളത്തിൽ മികച്ച പ്രതികരണമാണ് നേടിയത്. നിരവധി അവാര്‍ഡുകളും ചിത്രം കരസ്ഥമാക്കിയിരുന്നു. പാരമ്പര്യ മഹിമകളായി അവതരിപ്പിക്കപ്പെട്ട കുടുംബ സങ്കല്പത്തെ മറിച്ചിടുന്നതായിരുന്നു ചിത്രം.

സോണിയാ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കി

സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്‌ട്രേഷന്‍ കേന്ദ്ര സർക്കാർ റദ്ദാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകളുടെ രജിസ്‌ട്രേഷനാണ് റദ്ദു ചെയ്തത്. ആഭ്യന്തര മന്ത്രാലയമാണ് നടപടിയെടുത്തത്. വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമാണ് നടപടി.

രാജീവ് ഗാന്ധി ഫൗണ്ടേഷനില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം എന്നിവര്‍ അംഗങ്ങളാണ്.

രാജ്യത്തെ ആറായിരത്തിലധികം സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാത്തവ . തൃപ്തികരമായ രേഖകളില്ലാത്തതിനാല്‍ ആഭ്യന്തരമന്ത്രാലയയം അപേക്ഷ തള്ളിയവ എന്നിങ്ങനെ പലകാരണങ്ങളാല്‍ 6003 സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സാണ് റദ്ദായത്.

എന്നാൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സംഘടനകളെ പ്രത്യേകം നിരീക്ഷിച്ചാണ് നടപടി എടുത്തിരിക്കുന്നത്. ഗാന്ധി കുടുംബം നടത്തുന്ന എന്‍ജിഒകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കാനായി 2020 ല്‍ ആഭ്യന്തര മന്ത്രാലയം ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിന് തുടർച്ചയായാണ് നടപടിയെടുത്തത്

പള്ളിക്കരയിൽ തൊഴിലാളികളായ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

പള്ളിക്കര ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷന് സമീപം രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. മധ്യപ്രദേശ് സ്വദേശികളായ രബിസിങ്, അജു സിങ് എന്നിവരാണ് മരിച്ചത്.

ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്ററോളംമാറി റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടത്. അതിഥി തൊഴിലാളികളായ ഇവർ ട്രെയിൻ തട്ടി തെറിച്ചു വിണതാണെന്ന് സംശയിക്കുന്നു. അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

പള്ളിക്കര ഭാഗത്ത് താമസിച്ച് വന്നിരുന്ന ഇവര്‍ ഞായറാഴ്ച ബേക്കല്‍ ബീച്ചിൽ എത്തിയിരുന്നു.

ഒപ്പം ജോലി ചെയ്ത് വന്നിരുന്നവര്‍ മടങ്ങിയെങ്കിലും അജു സിംഗിനെയും രവി സിംഗിനെയും കാണാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ബീച്ച് പരിസരത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുണിയ ഭാഗത്ത് ചെങ്കൽക്വാറിയിലെ തൊഴിലാളികളാണ് രബിസിങ്ങും അജു സിങ്ങും. ബേക്കൽ പൊലീസ് സ്ഥലത്ത് എത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

ബ്രിട്ടനിൽ ഇന്ത്യൻ വംശജനായ ഋഷി സുനക് പ്രധാനമന്ത്രി പദത്തിലേക്ക്

0

ഇന്ത്യൻ വംശജനായ ഋഷി സുനക് (42)  ബ്രിട്ടൻ്റെ പ്രധാനമന്ത്രിപദത്തിലേക്ക്. പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ ഹൗസ് ഓഫ് കോമൺസ് നേതാവ്  പെനി മോർഡന്റും പിന്മാറിയതോടെയാണ് ഋഷി സുനക്കിന്‌ പദവി ഉറപ്പായത്‌. ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് അദ്ദേഹം.

ഏഴുമാസത്തിനിടെ ബ്രിട്ടന്റെ പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന മൂന്നാമത്തെ പാർലമെൻ്റേറിയനാണ് ഋഷി. ബോറിസ് ജോണ്‍സന്റെ രാജിക്കു പിന്നാലെ അധികാരത്തിലെത്തിയ ലിസ് ട്രസ് ഒക്ടോബര്‍ 20-ന് രാജിവെച്ചിരുന്നു. സാമ്പത്തികനയങ്ങളുടെ പേരില്‍ രൂക്ഷവിമര്‍ശനം നേരിട്ടതോടെ ആയിരുന്നു ലിസിന്റെ രാജി. നേരത്തെ, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഋഷിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു മുന്‍പ് ലിസ് അധികാരത്തിലെത്തിയത്. എന്നാല്‍ ഒന്നരമാസത്തിനിപ്പുറം ലിസിന് രാജിവെക്കേണ്ടിവന്നു.

പാര്‍ലമെന്റില്‍ 357 അംഗങ്ങളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. ഇവരില്‍ 100 എം.പി.മാരുടെയെങ്കിലും പിന്തുണയുള്ള സ്ഥാനാര്‍ഥിക്കേ പ്രധാനമന്ത്രിപദത്തിലേക്ക് മത്സരിക്കാനാകൂ. 193 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ ഋഷിയ്ക്കുള്ളത്. 26 എം.പിമാരുടെ പിന്തുണ മാത്രമാണ് പെന്നിക്ക് ലഭിച്ചത്. 58 എം.പിമാര്‍ പിന്തുണ പ്രഖ്യാപിച്ചുവെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഞായറാഴ്ച പ്രഖ്യാപിക്കുകയായിരുന്നു.

ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് സുനക്. ബ്രിട്ടീഷ് പാർലമെൻ്റിൽ ആദ്യമായി ഭഗവത് ഗീത തൊട്ട് പ്രതിജ്ഞ ചെയ്ത എം.പിയാണ്. 1960 ൽ ഈസ്റ്റ് ആഫ്രിക്കയിൽ നിന്നാണ് ഇന്ത്യൻ വംശജരായ ഇദ്ദേഹത്തിൻ്റെ മാതാപിതാക്കൾ ബ്രിട്ടനിലേക്ക് കുടിയേറിയത്. ജീവിത രീതികളിലെ അതി സമ്പന്നതയുടെ പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുളള ഋഷി ബംഗളൂരുവിലെ ബന്ധു ഗൃഹങ്ങളിൽ പതിവായി എത്താറുള്ള വ്യക്തിയുമാണ്.

42 വയസുകാരനായ ഇദ്ദേഹം ഒക്ടോബർ 28നാണ് അധികാരമേൽക്കേണ്ടത്.

അഭിനന്ദിച്ച് ലിസ് ട്രസ്

കടുത്ത വിമർശകരും

വി സിമാർക്ക് തുടരാം, വിശദീകരണം കേട്ട ശേഷം നടപടി

0

ഒന്‍പത് വൈസ് ചാന്‍സലര്‍മാര്‍ക്കും സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലറായ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്. വിശദീകരണം കേട്ട ശേഷം ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ സ്ഥാനത്ത് തുടരാമെന്നാണ് കോടതി ഉത്തരവ്.