ഷാഫിയും ലൈലയും ഭഗവലിനെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു

നരബലി കേസിലെ ഒന്നാം പ്രതി ഷാഫിയും മൂന്നാം പ്രതി ലൈലയും ചേർന്ന് ലൈലയുടെ ഭർത്താവും കേസിലെ രണ്ടാം പ്രതിയുമായ ഭഗവലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലൈല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് കുറ്റപത്രം.

ആദ്യ കൊലയ്ക്ക് ശേഷം തന്നെ ഭഗവൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. രണ്ടാം കൊല കൂടി നടന്ന ശേഷം ഭഗവൽ ഇക്കാര്യം ആരോടെങ്കിലും പങ്കുവയ്ക്കുമോ എന്ന പേടി ലൈലക്കും ഷാഫിക്കുമുണ്ടായിരുന്നു.

തുടർന്ന് ലൈലയും ഷാഫിയും ഭഗവലിനെ ഇല്ലാതാക്കാൻ പദ്ധതിയിടുകയായിരുന്നു. എന്നാൽ പദ്ധതി പ്രാവർത്തികമാക്കും മുൻപേ തന്നെ ലോട്ടറി കച്ചവടക്കാരിയായിരുന്ന പദ്മയുടെ തിരോധനം പൊലീസ് കേസായി. തുടർന്ന് അന്വേഷണം ഷാഫിയിലേക്കും ദമ്പതികളിലേക്കും എത്തി.

അദാനി ഗ്രൂപ്പിന് രാജ്യത്ത് ടെലികോം സർവ്വീസ് നടത്താൻ ഏകീകൃത ലൈസൻസ് അനുവദിച്ച് കേന്ദ്രം

രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസൻസ് അദാനി എന്റര്‍പ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് ലിമിറ്റഡിന് അനുവദിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി.

അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ യൂണിറ്റായ അദാനി ഡാറ്റാ നെറ്റ്‌വർക്ക് ലിമിറ്റഡ് (എഡിഎൻഎൽ) അടുത്തിടെ നടന്ന 5ജി സ്പെക്‌ട്രം ലേലത്തിൽ 20 വർഷത്തേക്ക് 212 കോടി രൂപ വിലമതിക്കുന്ന 26GHz മില്ലിമീറ്റർ വേവ് ബാൻഡിൽ 400MHz സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കിയിരുന്നു.

റീട്ടെയിൽ ടെലികോം സേവനങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പിന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി 5G നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനായി 5G സ്പെക്‌ട്രം വാങ്ങിയത് എന്നാണ് നേരത്തെ അദാനി ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചത്. 

ടെലകോം മേഖല പിടിച്ചടക്കാൻ അദാനി

വ്യോമയാനം, വൈദ്യുതി വിതരണം, തുറമുഖം, സിമെന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് അദാനി ഗ്രൂപ്പ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ടെലികോം സേവനവും പിടിച്ചെടുക്കാന്‍ അദാനി ഗ്രൂപ് ഒരുങ്ങുന്നത്.

ഇതോടെ ജിയോ-എയര്‍ടെല്‍ എന്നിവയോട് മത്സരിക്കാൻ അദാനി ഗ്രൂപ്പ് കൂടി എത്തും. നീക്കങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇനി കാണാനിരിക്കുന്നത്. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, മുംബൈ, ഗുജറാത്ത്, കര്‍ണാടക ഉള്‍പ്പടെയുള്ള ആറ് സര്‍ക്കിളുകളിലെ സേവനത്തിന് അനുമതിയായിട്ടുണ്ട്.

“പുതിയതായി ഏറ്റെടുത്ത 5G സ്പെക്‌ട്രം ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് അദാനി ഗ്രൂപ്പിന്റെ പ്രധാന ഇൻഫ്രാസ്ട്രക്ചർ, പ്രാഥമിക വ്യവസായം, ബി 2 സി ബിസിനസ് പോർട്ട്‌ഫോളിയോ എന്നിവയുടെ ഡിജിറ്റലൈസേഷന്റെ വേഗതയും വ്യാപ്തിയും ത്വരിതപ്പെടുത്തും” എന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.

പരാതിക്കാരി പിൻവാങ്ങി, ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

0

അഭിമുഖത്തിനിടെ അവതാരകയെ നടന്‍ ശ്രീനാഥ് ഭാസി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് അവതാരക വ്യക്തമാക്കി. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഇതിന് തുടർച്ചയായാണ് നടപടി.

നേരത്തെ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കാന്‍ ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്താണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞതിനാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും പരാതിയില്ലെന്നും അവതാരക വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബര്‍ 21-ന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ അഭിമുഖത്തിനിടെ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അവതാരക നല്‍കിയ പരാതിയില്‍ മരട് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. 23-ന് ശ്രീനാഥ് ഭാസിയെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. ശ്രദ്ധ നേടിയ കേസിൽ മാപ്പ് പറച്ചിലോടെ ഒത്തു തീർപ്പിൽ എത്തുകയായിരുന്നു.

കാണാതായ വനിതാ സി ഐയെ കണ്ടെത്തി

വയനാട് പനമരത്ത് നിന്ന് കാണാതായ വനിതാ എസ്.എച്ച്.ഒയെ കണ്ടെത്തി. ഇവർ തിരുവനന്തപുരത്ത് ഉണ്ടെന്ന് സ്ഥിരീകരിച്ചു. കെ.എ എലിസബത്തിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. ഒരു സുഹൃത്തിൻ്റെ വീട്ടിലായിരുന്നു എന്നാണ് കണ്ടെത്തിയത്. വയനാട് നിന്നുള്ള പോലീസ് സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവർ നാടുവിടാൻ ഇടയാക്കിയ കാരണം വ്യക്തമല്ല.

തിങ്കളാഴ്ച പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് ഔദ്യോഗിക യാത്ര എന്നുപറഞ്ഞാണ് എലിസബത്ത് പനമരം സ്റ്റേഷനില്‍നിന്ന് ഇറങ്ങിയത്.

ഇവരുടെ ഔദ്യോഗിക നമ്പര്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ആയിരുന്നു. പാലക്കാട് ഇവരെ കണ്ടുവെന്നും കോഴിക്കോട് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചു എന്നീ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നെങ്കിലും എലിസബത്ത് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ബീഫ് ഒരു ഭീകര ഭക്ഷണമല്ല

0

പ്രോട്ടീൻഏറ്റവുംസമൃദമായ്കുറഞ്ഞചെലവിൽസാധാരണജനങ്ങൾക്കുലഭ്യമാക്കുന്നതിൽബീഫ്വഹിക്കുന്നപങ്ക്നിസ്സിമമാണ്. അതേപോലെആട്ഒരൂഭീകരജീവിയുംഅല്ലകുറഞ്ഞപക്ഷംസുരക്ഷിതമായസ്വാധിഷ്ടമായആരോഗ്യദായകഭക്ഷണംഎന്നനിലയിൽ.എന്നാൽഹെൽത്ത്‌ടിപ്സ്റെഡ്മീറ്റ്ഗണത്തിൽപെടുന്നഈ “പാവം” ഇറച്ചിയെഅപകടകരമായറെഡ്മീറ്റ്ഗണത്തിൽപെടുത്തിസകലജീവൻകൊണ്ട്പോകുന്നമാരകരോഗങ്ങൾക്കുംകാരണക്കാർആക്കിനമ്മേസദാഭയപ്പെടുത്തി.എന്നാൽആവർത്തിക്കപ്പെടുന്നഈഅധരവ്യായാമംപൊളിച്ചടക്കിപുതിയപഠനംപുറത്തുവന്നു. അതുപ്രകാരംസ്ട്രോക്കിന്‌കാരണക്കാർഎന്നദുഷ്പേര്ചാർത്തിഅപമാനിക്കാൻവരട്ടെനമ്മുടെ“കഥാനായകനെ”.

ആരോഗ്യസ്ഥിതിവിവരങ്ങളുടെആഗോളആധികാരികവിവരംതരുന്നയുഎസ്കേന്ദ്രികരിച്ചുപ്രവർത്തിക്കുന്നഇൻസ്റ്റിറ്റ്യൂട്ട്ഓഫ്ഹെൽത്ത്‌മെട്രിക്സ്‌ആൻഡ്ഇവാലുവേഷൻ(iHME)നിലവിലുള്ള180 ഏരിയറിസേർച്ഫലങ്ങൾസമഗ്രമായിവിലയിരുത്തിപുറത്തുവിട്ടറിപ്പോർട്ട്‌പ്രകാരംറെഡ്മീറ്റ്സ്ട്രോക്കിന്കാരണമാവുംഎന്നപറഞ്ഞുപഴകിയമുന്നറിയിപ്പിന്കേവലംഒരൂസ്റ്റാർമാത്രമേകിട്ടിയുള്ളൂ.അതായതുനിലവിലുള്ളറിസർച്ച്റെഡ്മീറ്റ്കഴിച്ചാൽസ്ട്രോക്വരുംഎന്നകാര്യംഅസന്നിഗ്ദ്ധമായിതെളിയിക്കാൻപരിയാപ്തമല്ല.പൂർണതെളിവ്ഇല്ലാതെശാസ്ത്രപരമായിനിലനിൽപ്പ്അസാധ്യമാണ്.പൊതുസമൂഹത്തിൽശരിയായആരോഗ്യമുന്നറിയിപ്പ്ആയികരുതിയിരുന്നത്നാംകരുതുന്നഅത്രവിശ്വാസ്യയോഗ്യംഅല്ലഎന്ന്അർത്ഥം.പുകവലിച്ചാൽശ്വാസംകോശക്യാൻസർവരുംഎന്നത്അഞ്ച്സ്റ്റാർനേടിസംശയാതീതമായിതെളിയിക്കപ്പെട്ടതാണ്.ഭാവിയിൽഒരൂറിസേർച്ചിന്മറിച്ചുതെളിയിക്കാൻഒരുസാധ്യതയുംഅവശേഷിക്കുന്നില്ലഎന്ന്കട്ടായം.ഒരുഭക്ഷണശീലമോഹോബിയോആരോഗ്യത്തിന്എപ്രകാരംപ്രതികൂലംആവാംഎന്നതിൽഉപദേശംആണല്ലോഹെൽത്ത്അലർട്ടിൽഅനുവർത്തിക്കുന്നത്.റെഡ്മീറ്റുഉപഭോഗംവൻകുടൽക്യാൻസർ. സ്തനാർബുദം,ഇക്ക്സീമിക്(ഹാർട്ട്‌അറ്റാകില്ലേക്കുനയിക്കുന്നഹാർട്ട്മസിലിലേക്ക്രക്തംപമ്പ്ചെയ്യാൻപറ്റാത്തഅവസ്ഥഇതിന്കൊറോണാറിഹാർട്ട്ഡിസിസ്എന്നപോപ്പുലർപേരുംഉണ്ട് )ഹാർട്ട്‌രോഗം,പ്രേമേഹംഎന്നീരോഗവസ്ഥയിൽഎത്തിക്കുംഎന്നവെളിപാടിന്രണ്ടുസ്റ്റാർവിശ്വാസതയേഈപഠനംകല്പ്പിക്കുന്നുള്ളൂ.കൂടുതൽപച്ചക്കറിഭക്ഷണത്തിൽഉൾപ്പെടുന്നത്എന്ത്ഗുണപരമാറ്റംആരോഗ്യത്തിൽപ്രതിഫലിക്കുംഎന്നതിനായി34 രാജ്യങ്ങളിലെ46 ലക്ഷംആൾക്കാരെഉൾകൊള്ളിച്ച50 പഠനങ്ങൾപരിശോധിച്ചഗവേഷകർടൈപ്പ്ടുഡൈബറ്റീസ്പച്ചക്കറികഴിക്കുന്നവർക്ക്വരാനുള്ളകുറഞ്ഞസാധ്യതക്ക്കേവലംഒരുസ്റ്റാർനൽകിഅതിനുള്ളസാധ്യതമതിയായതെളിവിൻഅഭാവത്താൽതള്ളി.എന്നാൽപൂജ്യത്തിൽനിന്നുംനാലിലേക്ക്നാലുദിവസംകൊണ്ട്പച്ചക്കറികഴിച്ചുതുടങ്ങിയപ്പോൾഇസ്കീമിക്സ്ട്രോക്സാധ്യത 23%കുറഞ്ഞു. ഇതിനുഗവേഷകർമൂന്നുനക്ഷത്രംനൽകി.പ്രസ്തുതപഠനവുമായിബന്ധംഇല്ലാത്തമറ്റുവിദഗ്ധർഈപഠനംഅവരിൽതാൽപ്പര്യംഉണർത്തിയതായിപറയുന്നുണ്ടെങ്കിലുംഅതിലളിതവത്ക്കരണത്തിനെതിരെനിലകൊള്ളുന്നു.സംസ്കരിക്കാത്തറെഡ്മീറ്റ്അപകരംഅല്ലഎന്ന്പറയുമ്പോൾകൂടുതൽഅപകടകരമായരോഗങ്ങൾക്ഷണിച്ചുവരുത്തുന്നപ്രോസസ്ഡ്റെഡ്മീറ്റ്ഭീമൻകമ്പനിഉത്പന്നങ്ങൾപഠനവിധേയമാക്കാത്തത്മറ്റുചിലരുടെവിമർശനംക്ഷണിച്ചുവരുത്തുന്നു

അഭീഷ് പാളയം

വിദ്യാർഥിനിയുടെ കൈ ബസ്സിൻ്റെ വാതിലിൽ കുരുങ്ങി ഒടിഞ്ഞു, മൈൻ്റ് ചെയ്യാതെ പൊലീസ്

ബസിന്റെ വാതിലില്‍ കൈ കുടുങ്ങി വിദ്യാര്‍ഥിനിയുടെ കൈ ഒടിഞ്ഞു. കുട്ടി നിലവിളിച്ചിട്ടും കേൾക്കാതെ ബസ് ഓടിച്ചു പോയി. ഇതര യാത്രക്കാർ ബഹളം ക്ഷുഭിതരായപ്പോൾ മാത്രം നിർത്തി. ഇടതുകൈയ്ക്ക് പൊട്ടലേറ്റ നെടുംകുന്നം സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി കൂത്രപ്പള്ളി നെല്ലിപ്പള്ളിയില്‍ ജെസിന്ത സിറില്‍സ് (15) കറുകച്ചാലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.

വിവരം അറിയിച്ചിട്ടും അന്വേഷിക്കാൻ പൊലീസ് കൂട്ടാക്കിയില്ല. ആശപത്രി വിട്ടപ്പോൾ വീട്ടിൽ എത്താം എന്ന് വിളിച്ചറിയിക്കുക മാത്രം ചെയ്തു. ബസുകളുടെ നിയമ ലംഘനങ്ങൾക്ക് എതിരെ തുടർച്ചയായ പരാതി ഉയരുന്നതിനിടെയാണ് പൊലീസ് അനാസ്ഥ. സ്വകാര്യ ബസുകൾക്ക് എതിരായ പരാതിയിൽ പൊലീസിൻ്റെ മെല്ലെ പോക്ക് പരക്കെ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് നാലരയോടെ സെന്റ് തെരേസാസ് സ്‌കൂളിന് മുന്‍പില്‍ നിന്നാണ് കുട്ടി ചങ്ങനാശ്ശേരിയിലേക്ക് പോയ മോര്‍ണിങ്സ്റ്റാര്‍ ബസില്‍ കയറിയത്. തിരക്കിനൊടുവില്‍ അവസാനമായി കയറിയ ജെസിന്ത ഫുട്ബോഡില്‍ നില്‍ക്കുമ്പോള്‍ തന്നെ എയര്‍ഡോര്‍ അടയ്ക്കുകയും ബസ് മുന്നോട്ടെടുക്കുകയുമായിരുന്നു. ബാഗും ഇടതുകൈയ്യും ഡോറിന് പുറത്തായിരുന്നു. ഡോര്‍ അമര്‍ന്നപ്പോള്‍ കുട്ടിയും ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളും നിലവിളിച്ചു. എന്നാല്‍ മുന്നൂറ് മീറ്ററോളം ബസ് നീങ്ങിയ ശേഷം യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് നിര്‍ത്തിയത്. വേദനകൊണ്ട് നിലവിളിച്ച ജെസിന്തയെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ആശ്വസിപ്പിച്ചു.

വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ കൈയ്ക്ക് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് അമ്മ ഷീബ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുട്ടിയുടെ കൈയ്യുടെ എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തി. ആശുപത്രിയില്‍ നിന്നും വിവരമറിയിച്ചതോടെ രാത്രിയില്‍ കറുകച്ചാല്‍ പോലീസ് ഷീബയെ വിളിച്ചിരുന്നു. കാര്യങ്ങള്‍ തിരക്കി ഫോണ്‍ വെച്ചതല്ലാതെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസ് ഇതേപ്പറ്റി അന്വേഷിക്കുകയോ ആശുപത്രിയിലെത്തുകയോ ചെയ്തില്ലെന്നാണ് കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്. ഇത് സംബന്ധിച്ച് രണ്ടുപ്രാവശ്യം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും നിങ്ങള്‍ ഡിസ്ചാര്‍ജ് ആയില്ലല്ലോ എത്തിക്കോളാമെന്നായിരുന്നു പോലീസിന്റെ മറുപടിയെന്ന് ഷീബ പറഞ്ഞു.

കോടതിയിലേക്ക് പോയ പൊലീസുകാരിയെ കാണാനില്ല, എസ് ഐയുടെ പരാതിയിൽ അന്വേഷണം

വയനാട് പനമരം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. കെ.എ. എലിസബത്തിനെ കാണാതായിതായി പരാതി. സ്റ്റേഷൻ സബ് ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ചയാണ് എലിസബത്തിനെ കാണാതായത്.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്ക് പോകുകയാണെന്ന് പറഞ്ഞാണ് എലിസബത്ത് സ്റ്റേഷനില്‍നിന്നിറങ്ങിയത്. വീട്ടിലും എത്തിയിട്ടില്ല. പിന്നീട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഔദ്യോഗികനമ്പറിലേക്കും സ്വകാര്യനമ്പറിലേക്കും വിളിച്ചെങ്കിലും രണ്ടും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. അന്വേഷണത്തില്‍ പാലക്കാട് കോടതിയിലും ഇവര്‍ എത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചു.

കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപമുള്ള ഒരു പൊതുമേഖലാ ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ നിന്ന് തിങ്കളാഴ്ച രാവിലെ പണം പിന്‍വലിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി വൈകിയും അവരുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ബന്ധുക്കൾക്കും വിവരം ഒന്നും ലഭിച്ചിട്ടില്ല.

ബലി മാത്രമല്ല നടന്നത് നരമാംസ ഭോജനവും, കൂടുതൽ പേർ ഉൾപ്പെട്ടതായും സംശയം

0

 ഇലന്തൂരിലെ നരബലിയിൽ മനസാക്ഷി മരവിപ്പിക്കുന്ന കൂടുതൽ വിവരങ്ങള്‍ പുറത്ത്. വെട്ടി മുറിച്ച് രക്തം ശേഖരിച്ച് തളിച്ചതിന് ശേഷം രണ്ട് സ്ത്രീകളുടെയും മാംസം പാചകം ചെയ്ത് ഭക്ഷിച്ചിരുന്നുവെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

ആയുരാരോഗ്യത്തിന് വേണ്ടി മൃതദേഹങ്ങളില്‍നിന്ന് മാംസം ഭക്ഷിക്കാന്‍ ഷാഫി നിര്‍ദേശിച്ചു. അനുസരിച്ച് പാചകം ചെയ്ത് കഴിച്ചതായി ചോദ്യംചെയ്യലില്‍ ലൈല പോലീസിനോട് വെളിപ്പെടുത്തി.

പത്മയുടെയും റോസ്ലിയുടെയും മൃതദേഹത്തില്‍നിന്ന് അറുത്തെറുത്ത മാംസം പ്രത്യേകം മാറ്റിവെച്ചിരുന്നു. രണ്ട് മൃതദേഹങ്ങളും വീട്ടുവളപ്പില്‍ കുഴിച്ചിട്ട ശേഷമാണ് ആയുസ് കൂട്ടാന്‍ മാറ്റിവെച്ച മാംസം കഴിക്കാൻ ഷാഫി നിര്‍ദേശിച്ചത്. മാംസം പച്ചയ്ക്ക് കഴിക്കാനാണ് നിർദ്ദേശിച്ചത്. ഇതിനായി മാംസം പൂജിച്ചു നല്‍കി. കൊല നടത്തിയ അന്നുതന്നെ ഇരുവരുടെയും മാസം സ്വന്തം വീട്ടില്‍ പാകം ചെയ്ത് ലൈലയും ഭഗവല്‍സിങ്ങും ഭക്ഷിക്കുകയായിരുന്നു.

മാംസം പൂര്‍ണമായും കഴിക്കണമെന്നും ഷാഫി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പാചകം ചെയ്ത മാംസം കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന കാര്യത്തെക്കുറിച്ചുപോലും പ്രതികള്‍ ആലോചിച്ചിരുന്നു. എന്നാല്‍ കുടുംബങ്ങള്‍ ആരും നാട്ടില്‍ ഇല്ലാത്തതിനാല്‍ അതിന് സാധിച്ചില്ലെന്നും പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

പദ്മയുടേയും റോസ്ലിന്റെയും കൊലപാതകങ്ങള്‍ നരബലിയായിരുന്നെന്ന് പിടിയിലായവര്‍ പറയുന്നുണ്ടെങ്കിലും മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ എല്ലാമുണ്ടോ എന്നകാര്യത്തില്‍ വിശദപരിശോധന നടത്താനാണ് പോലീസ് നിര്‍ദേശം. ഷാഫിക്കുള്ള മറ്റ് ബന്ധങ്ങളാണ് ഇത്തരം ചില സംശയങ്ങളിലേക്കെത്തിച്ചതെന്നറിയുന്നു. കൊലപാതകത്തിലുള്‍പ്പെടെ കൂടുതല്‍ പേരുടെ സഹായം കിട്ടിയതായാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഇയാള്‍ തനിയെ ഇത്രയും വലിയ ആസൂത്രണം നടത്തിയെന്നത് പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.

ലൈല-ഭഗവല്‍സിങ്ങ്‌ ദമ്പതികള്‍ക്ക് പുറമേ കൂടുതല്‍ ആളുകളെ കണ്ടെത്തി ഐശ്വര്യത്തിനും സമൃദ്ധിക്കുംവേണ്ടി നരബലി നടത്താമെന്ന് ഷാഫി പറഞ്ഞ് വിശ്വസിപ്പിച്ചതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

അണ്ടർ 17 വനിതാ ഫുട്ബോൾ, തകർന്നടിഞ്ഞ് ഇന്ത്യ

0

അണ്ടർ 17 വനിതാ ലോകകപ്പിൽ ആതിഥേയരായ ഇന്ത്യക്ക് പരാജയത്തോടെ തുടക്കം. ഗ്രൂപ്പ് എയിൽ കരുത്തരായ അമേരിക്കക്കെതിരെ എതിരില്ലാത്ത 8 ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ അണ്ടർ 17 മത്സരങ്ങളിൽ ഇന്ത്യയും ഏറ്റവും കനപ്പെട്ട പരാജയമായി ഇത് മാറി. 7-0ന് ഇന്ത്യയെ കീഴടക്കിയ കൊറിയക്കായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

സെറ്റ് പീസുകളാണ് ഇന്ത്യയെ തകർത്തത്. കോർണറും പെനാൽറ്റിയുമൊക്കെ ഗോളുകളാക്കി മാറ്റാൻ അമേരിക്കയ്ക്ക് സാധിച്ചു. 

മെറ്റയെ തീവ്രവാദ ലിസ്റ്റിലാക്കി റഷ്യ

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സപ്പ് തുടങ്ങിയ സമൂഹമാധ്യമ ആപ്പുകളുടെ മാതൃകമ്പനിയായ ‘മെറ്റ’യെ തീവ്രവാദ സംഘടനയിൽപെടുത്തി റഷ്യ. ഈ വർഷാരംഭത്തിൽ മെറ്റ തീവ്രവാദ കമ്പനിയാണെന്ന് കാട്ടി ഒരു റഷ്യൻ കോടതി രാജ്യത്ത് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വിലക്കിയിരുന്നു. യുക്രൈനെതിരായ റഷ്യൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

ഒരു മാസത്തിനു ശേഷം മെറ്റ സിഇഒയും ഫേസ്ബുക്ക് സ്ഥാപകനുമായ മാർക്ക് സക്കർബെർഗ് ഉൾപ്പെടെയുള്ളവരെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യ വിദേശകാര്യ മന്ത്രാലയം വിലക്കി. തുടർന്നാണ് മെറ്റയെ റഷ്യ തീവ്രവാദ സംഘടനയിൽ പെടുത്തിയിരിക്കുന്നത്.