നരബലി ആദ്യത്തെയല്ല, മൂഢ വിശ്വാസങ്ങളിൽ കേരളവും പിന്നിലല്ല

1981 ഡിസംബർ
പനംകുട്ടി നരബലി

1981 ഡിസംബറിൽ ഇടുക്കി പനംകുട്ടിയിലാണ് ഏറെ ദുരൂഹമായ നരബലി നടന്നത്. ഭർത്താവും ബന്ധുക്കളും ചേർന്നു സോഫിയ എന്ന വീട്ടമ്മയെ കൊന്നു കുഴിച്ചിട്ടു. തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിവാദിയുടെ നിർദേശം അനുസരിച്ചാണെന്നാണ് പൊലീസ് കണ്ടെത്തിയത്. അടുക്കളയിൽ ആണ് കുഴിച്ചിട്ട് മുകളിൽ ചാണകം മെഴുകിയത്.

1983 ജൂലൈ
മുണ്ടിയെരുമ നരബലി

1983 ജൂലൈ. നിധിക്കുവേണ്ടി ഒൻപതാം ക്‌ളാസുകാരനെ പിതാവും സഹോദരിയും അയൽക്കാരും ചേർന്നു ബലി നൽകി. മുണ്ടിയെരുമയിലാണ് നരബലി നടന്നത്. കണ്ണുകളും മൂക്കും കുത്തിക്കീറിയ നിലയിൽ ആയിരുന്നു മൃതദേഹം.

1995 ജൂൺ
രാമക്കൽമേട് നരബലി

പിതാവും രണ്ടാനമ്മയും ചേർന്നു സ്‌കൂൾ വിദ്യാർത്ഥിയെ മന്ത്രവാദികളുടെ ക്രൂരതയ്ക്കു വിട്ടുകൊടുത്തു എന്നായിരുന്നു കേസ്. തമിഴ്‌നാട്ടിലെ ഉമ്മമപാളയത്തിൽ നിന്നെത്തിയ ആറു മന്ത്രവാദികൾ പിടിയിലായി. കുട്ടിക്ക് ശരീരമാസകലം ചൂരലുകൊണ്ടും കല്ലുകൊണ്ടും മർദനമേറ്റിരുന്നു.

2012 ഒക്ടോബർ
പൂവാർ കൊലപാതകം

തിരുവനന്തപുരം പൂവാറിന് അടുത്ത് രണ്ടു പേർ കൊല്ലപ്പെട്ടത് മന്ത്രവാദം ചോദ്യം ചെയ്തതിന് ആണെന്നാണ് കണ്ടെത്തിയത്. ക്രിസ്തുദാസ്, ആൻറണി എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രിസ്തുദാസിൻറെ ബന്ധുവായ സ്ത്രീ നേരത്തെ ജീവനൊടുക്കിയിരുന്നു. ഇതു ദുർമന്ത്രവാദത്തിൽ സഹികെട്ടാണെന്ന് കണ്ടെത്തിയപ്പോൾ ചോദ്യം ചെയ്യാൻ എത്തിയതാണ് ക്രിസ്തുദാസും ആന്ർറണിയും. മന്ത്രവാദം നടത്തിയിരുന്ന മേരി ഉൾപ്പെടെ ആയിരുന്നു പ്രതികൾ. പ്രിതകൾക്കു പിന്നീട് ജീവപര്യന്തം തടവു ലഭിച്ചു.

2014 ഓഗസ്റ്റ് 9
പൊന്നാനി കൊലപാതകം

2014 ഓഗസ്റ്റ് 9ന് പൊന്നാനിയിൽ കാഞ്ഞിരമുക്ക് നിസാറിൻറെ ഭാര്യ ഹർസാന മരിച്ചത് മന്ത്രവാദത്തിനിടെ എന്നായിരുന്നു കണ്ടെത്തൽ. അഞ്ചുമാസം ഗർഭിണി ആയിരുന്നു ഹസാന.

2014 ജൂലൈ
കരുനാഗപ്പള്ളി കൊലപാതകം

കരുനാഗപ്പള്ളിയിൽ തഴവ സ്വദേശി ഹസീന കൊല്ലപ്പെട്ടു. മന്ത്രിവാദത്തിനിടെ ചവിട്ടേറ്റു മരിച്ചു എന്നായിരുന്നു കണ്ടെത്തൽ. മന്ത്രവാദി സിറാജുദ്ദീൻ അന്ന് അറസ്റ്റിലായി.

2018 ഓഗസ്റ്റ് 4
വണ്ണപ്പുറം കൂട്ടക്കൊലപാതകം

2018 ഓഗസ്റ്റ് 4ന് ആണ് തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്തു കാനാട്ടു വീട്ടിൽ കൃഷ്ണനേയും ഭാര്യ സൂശീലയേയും മക്കളേയും കൊന്നു കുഴിച്ചു മൂടിയത്. ദുർമന്ത്രിവാദം നടത്തിയിരുന്നയാളാണ് കൃഷ്ണൻ. പിടിയിലായതു കൃഷ്ണന്റെ സഹായി ആയിരുന്ന അനീഷ്. കൃഷ്ണനു 300 മൂർത്തികളുടെ ശക്തി ഉണ്ടെന്നും അത് അപഹരിക്കണം എന്ന ഉദ്ദേശത്തോടെ അനീഷ് കൊല നടത്തി എന്നുമാണ് പൊലീസ് കണ്ടെത്തിയത്.

2019 മാർച്ച്
കരുനാഗപ്പള്ളി മരണം

2019 മാർച്ചിൽ കൊല്ലം കരുനാഗപ്പള്ളിയിൽ തുഷാരയുടെ മരണം. ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മന്ത്രവാദി പറഞ്ഞത് അനുസരിച്ച് പഞ്ചസാര വെള്ളവും കുതിർത്ത അരിയും മാത്രമാണ് നൽകിയിരുന്നത്. വിവാഹം കഴിക്കുമ്പോൾ പൂർണ ആരോഗ്യവതിയായിരുന്ന തുഷാരയ്ക്ക് മരിക്കുമ്പോൾ വെരും 20 കിലോ മാത്രമായിരുന്നു തൂക്കം. ബാധ ഒഴിപ്പിക്കാൻ നടത്തിയ ദുർമന്ത്രവാദ ചികിൽസയുടെ ഭാഗമായിരുന്നു പഞ്ചസാര വെള്ളം

2021 ഫെബ്രുവരി 7
പുതുപ്പള്ളി കൊലപാതകം

പാലക്കാട് പുതുപ്പള്ളി തെരുവിൽ ആറുവയസ്സുകാരനനെ മാതാവ് കൊന്നു. അല്ലാഹുവിൻറെ പ്രീതിക്കായി ബലി കഴിച്ചു എന്നാണ് പൊലീസ് കണ്ടെത്തിയത്.
മുൻ മദ്രസ അധ്യാപിക കൂടിയായിരുന്നു ഷാഹിദ. കഴുത്തറുത്താണ് കൊന്നത്.

ഹിന്ദി നിർബന്ധിത ഭാഷയാക്കാനുള്ള ശ്രമത്തിനെതിരെ തമിഴ്നാടിന് പിന്നാലെ കേരള മുഖ്യമന്ത്രിയും

തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷയിലെ പ്രാവീണ്യം നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യയന മാധ്യമമായി ഹിന്ദി ഭാഷയെ അടിച്ചേല്‍പ്പിക്കുന്ന എല്ലാ ശ്രമങ്ങളും രാജ്യത്തെ ജനങ്ങളില്‍ വിശിഷ്യാ തൊഴിലന്വേഷകരില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഈ വിഷയത്തില്‍ ഇടപെട്ട് ആശങ്ക പരിഹരിക്കണമെന്നും തിരുത്തല്‍ നടപടികള്‍ എടുക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയില്‍ ഏതെങ്കിലും ഒരു ഭാഷയെ മാത്രമായി ഔദ്യോഗിക ഭാഷയാക്കി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പാര്‍ലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തയായിരുന്നു. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷയിലെ പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി മുന്നോട്ടുവെച്ചുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേന്ദ്രീയ വിദ്യാലയങ്ങള്‍, ഐഐടികള്‍, ഐഐഎമ്മുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയവയില്‍ ഹിന്ദി നിര്‍ബന്ധിത അധ്യയന ഭാഷയാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളിലെ ചോദ്യാവലി ഹിന്ദിയിലാവണമെന്നും ശുപാര്‍ശകളിലുണ്ട്. ഇത്തരത്തില്‍ അധ്യയന മാധ്യമമായി ഹിന്ദി ഭാഷയെ അടിച്ചേല്‍പ്പിക്കുന്ന എല്ലാ ശ്രമങ്ങളും രാജ്യത്തെ ജനങ്ങളില്‍ വിശിഷ്യാ തൊഴിലന്വേഷകരില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഈ വിഷയത്തില്‍ ഇടപെട്ട് ആശങ്ക പരിഹരിക്കണമെന്നും തിരുത്തല്‍ നടപടികള്‍ എടുക്കണമമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഭാഷാ, സാംസ്‌കാരിക, മതപരമായ വൈജാത്യങ്ങളിലും ഏകത്വവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് നമ്മുടേത്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയില്‍ ഏതെങ്കിലും ഒരു ഭാഷയെ മാത്രമായി ഔദ്യോഗിക ഭാഷയാക്കി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല. രാജ്യത്ത് ഹിന്ദി അറിയാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് ഔദ്യോഗികഭാഷാ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നതോടെ ഉണ്ടാവുക. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്‍പ്പെട്ട എല്ലാ ഭാഷകളിലും ചോദ്യ പേപ്പര്‍ നല്‍കേണ്ടതുണ്ട്.


നിര്‍ബന്ധബുദ്ധിയോടെ ഹിന്ദി ഏക അധ്യയന ഭാഷയാക്കി അടിച്ചേല്‍പ്പിക്കരുതെന്നും വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനങ്ങളുടെ സവിശേഷാധികാരങ്ങള്‍ പരിഗണിക്കണമെന്നും പ്രധാന മന്ത്രിയോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ സഹകരണാത്മക ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടാവരുതെന്നും ഹിന്ദിവല്‍ക്കരണത്തിനായുള്ള ശ്രമങ്ങളില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടു.

നരബലി; ആദ്യം കത്തി വെച്ചത് റോസലിൻ, ജനനേന്ദ്രിയം കുത്തിക്കീറി രക്തം ശേഖരിച്ചു, ഇനിയും ഇരകളുണ്ടോ എന്നും ആശങ്ക

ഇലന്തൂരിലെ നരബലിയില്‍ ആദ്യത്തെ കൊലപാതകം നടന്നത് ജൂണ്‍ മാസത്തിലാണെന്ന് പോലീസിന്റെ കണ്ടെത്തല്‍. ഇതിനുപിന്നാലെ രണ്ടു മാസത്തിന് ശേഷമാണ് കടവന്ത്രയിലെ ലോട്ടറിക്കച്ചവടക്കാരിയായ പത്മത്തെ ഇലന്തൂരില്‍ എത്തിച്ച് കഴുത്തറുത്ത് നുറുക്കിയത്. ആദ്യത്തെ ബലിയിൽ ഫലം ലഭിക്കാതെ രണ്ടാമതും ബലിക്ക് മൂവരും ഒരുങ്ങുകയായിരുന്നു.

കാലടിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ റോസ്‌ലിനെയാണ് ഇലന്തൂരിലെ ദമ്പതിമാരും പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബും(ഷാഫി) ചേർന്ന് ആദ്യം കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെ രണ്ടു മാസത്തിന് ശേഷം കടവന്ത്രയിലെ ലോട്ടറിക്കച്ചവടക്കാരിയായ പത്മത്തെ ഇലന്തൂരില്‍ എത്തിച്ചു. ഇവരെയും ആഭിചാരക്രിയകളുടെ ഭാഗമായി തലയറുത്ത് കൊലപ്പെടുത്തി.

ബലി നൽകാനുള്ള ഇരകളെ എത്തിച്ചതും ഷിഹാബ്

പിടിയിലായ ഷിഹാബാണ് സംഭവങ്ങളുടെ പ്രധാന സൂത്രധാരനാണെന്നാണ് പോലീസ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തല്‍. ശ്രീദേവി എന്ന പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ വൈദ്യനായ ഭഗവല്‍സിങ്ങുമായി അടുപ്പം സ്ഥാപിക്കുന്നത്. സ്ത്രീയാണെന്ന വ്യാജേന ഭഗവല്‍സിങ്ങുമായി ചാറ്റ് ചെയ്തിരുന്ന ഷിഹാബാണ് തന്റെ അറിവില്‍ റഷീദ് എന്ന പേരുള്ള ഒരു സിദ്ധനുണ്ടെന്നും ഇയാളെ കണ്ടാല്‍ കുടുംബത്തിന് ഐശ്വര്യം കൈവരുമെന്നും വിശ്വസിപ്പിച്ചത്. തുടര്‍ന്ന് റഷീദ് എന്ന സിദ്ധനായി ഷിഹാബ് തന്നെ ഭഗവല്‍ സിങ്ങിന് മുന്നില്‍ അവതരിച്ചു. ഫോണില്‍ വിളിച്ച ഭഗവല്‍സിങ്ങിനോട് സാമ്പത്തിക അഭിവൃദ്ധിക്കായി ചില ആഭിചാരക്രിയകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഷിഹാബ് ഇലന്തൂരിലെ വീട്ടിലെത്തി ദമ്പതിമാരെ നേരിട്ട് കണ്ടിരുന്നു. തുടര്‍ന്ന് ആഭിചാരക്രിയകളുടെ ഭാഗമായി ആവശ്യമെന്ന് ബോധ്യപ്പെടുത്തി ലൈലയുമായി ഷിഹാബ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു.

ഭര്‍ത്താവായ ഭഗവല്‍ സിങ്ങിന്റെ മുന്നില്‍വെച്ചാണ് ഷിഹാബ് ലൈലുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനുള്ള പൂജയുടെ ഭാഗമായി ഇതെല്ലാം വേണമെന്നാണ് ഷിഹാബ് ദമ്പതിമാരോട് പറഞ്ഞിരുന്നത്. ഇതിനുശേഷം ദമ്പതിമാരും ഷിഹാബുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി. ഇതിനിടെയാണ് ഐശ്വര്യത്തിനായി നരബലി നടത്താമെന്ന ആശയം ഷിഹാബ് മുന്നോട്ടുവെച്ചത്. സ്ത്രീകളെയാണ് ബലി നല്‍കേണ്ടതെന്നും സ്ത്രീകളെ താന്‍ തന്നെ എത്തിച്ചുനല്‍കാമെന്നും ഇയാള്‍ പറഞ്ഞു.

വ്യാജ അക്കൌണ്ട് വഴി വീഴ്ത്തി, ഇടയിൽ ലൈംഗികതയും

നരബലി നല്‍കിയാല്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഇവരെ ഷാഫി വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഷാഫി ഭഗവല്‍ സിങ്ങിനോടു പറഞ്ഞു. ഇക്കാര്യത്തില്‍ വാസ്തവമുണ്ടോ എന്നറിയാന്‍ ഭഗവല്‍ സിങ് ശ്രീദേവി എന്ന അക്കൗണ്ടിലേക്ക് മെസേജ് അയച്ചു. ശ്രീദേവിയും ഇതിനെ സാധൂകരിച്ച് മറുപടി നല്‍കിയതോടെ നരബലിയിലേക്ക് കടക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന് ഭഗവല്‍ സിങ് അപ്പോഴും അറിഞ്ഞിരുന്നില്ല.

സ്ത്രീകളെ വീഴ്ത്തിയത് 10 ലക്ഷവും അഭിനയത്തിന് അവസരവും പറഞ്ഞ്

റോസ്‌ലിനെയാണ് പ്രതികള്‍ നരബലിക്കായി ആദ്യം കണ്ടെത്തിയത്. കാലടിയില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന റോസ്‌ലിനെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഷിഹാബ് പരിചയപ്പെട്ടത്. നീലച്ചിത്രത്തില്‍ അഭിനയിക്കാനാണ് അവസരമുള്ളതെന്നും പത്തു ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും വാഗ്ദാനം ചെയ്തു. ഇതോടെയാണ് റോസ്‌ലിന്‍ കൊലയാളികളുടെ കെണിയില്‍ കുടുങ്ങിയത്. തുടര്‍ന്ന് റോസ്‌ലിനെ ഇലന്തൂരിലെ ദമ്പതിമാരുടെ വീട്ടിലെത്തിച്ചു. കട്ടിലില്‍ കെട്ടിയാണ് മൂന്നുപ്രതികളും റോസ്‌ലിനെ തലയറുത്ത് കൊലപ്പെടുത്തിയത്.

കത്തി വെച്ചത് റോസലിൻ, ജനനേന്ദ്രിയം കുത്തി കീറി രക്തമെടുത്തു

ലൈലയാണ് ആദ്യം റോസ്‌ലിന്റെ കഴുത്തില്‍ കത്തിവെച്ചതെന്നാണ് വിവരം. തുടര്‍ന്ന് ഇവരുടെ ജനനേന്ദ്രിയത്തില്‍ കത്തി കുത്തിക്കയറ്റി മുറിവുണ്ടാക്കി. ഈ രക്തം പാത്രത്തില്‍ ശേഖരിച്ചു. പിന്നാലെ ശരീരമാസകലം മുറിവുകളുണ്ടാക്കുകയും മൃതദേഹം കഷണങ്ങളാക്കുകയും ചെയ്തു. ഈ രക്തമെല്ലാം ശേഖരിച്ച് പിന്നീട് വീടിന്റെ പല ഭാഗങ്ങളിലും തളിച്ച് ശുദ്ധീകരണം നടത്തി. തുടര്‍ന്ന് കഷണങ്ങളാക്കിയ മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. ഇതിനുശേഷം ദമ്പതിമാരില്‍നിന്ന് രണ്ടരലക്ഷം രൂപ കൂടി കൈപ്പറ്റിയ ശേഷമാണ് ഷിഹാബ് ഇലന്തൂരില്‍നിന്ന് മടങ്ങിയത്.

ഫലം ലഭിക്കാതിരുന്നത് ശാപമെന്ന് പറഞ്ഞു രണ്ടാമതും മനുഷ്യ ബലി

ആദ്യത്തെ നരബലി കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ഫലമൊന്നും ലഭിച്ചില്ലെന്ന് ഭഗവല്‍ സിങ് പരാതിപ്പെട്ടതോടെയാണ് പ്രതികള്‍ രണ്ടാമത്തെ നരബലിക്ക് മുതിര്‍ന്നത്. ആദ്യത്തെ നരബലിക്ക് ഫലം ലഭിക്കാത്തതിന് കാരണം കുടുംബത്തിന്മേലുള്ള ശാപമാണെന്നായിരുന്നു ഷിഹാബ് വിശ്വസിപ്പിച്ചത്. രണ്ടാമത്തെ നരബലിയോടെ ഇത് മാറുമെന്നും പൂര്‍ണമായും ഐശ്വര്യം കൈവരുമെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്നാണ് രണ്ടാമത്തെ ഇരയായ പത്മയെ ഷിഹാബ് കണ്ടെത്തിയത്. കടവന്ത്രയില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവരെയും നീലച്ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്. തുടര്‍ന്ന് ഇലന്തൂരിലെ വീട്ടിലെത്തിച്ച് റോസ്‌ലിനെ കൊലപ്പെടുത്തിയ അതേരീതിയില്‍ തന്നെ പത്മത്തെയും പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു.

കേരളത്തെ ഞെട്ടിച്ച നരബലിയില്‍ പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ്, പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. എറണാകുളം കാലടിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ റോസ്‌ലിന്‍, കടവന്ത്രയില്‍നിന്ന് കടത്തിക്കൊണ്ടുപോയ പത്മം എന്നിവരെയാണ് ഇവര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണത്തിലാണ്.

മൃത ശരീരം ഇരുപത് കഷണങ്ങളാക്കി, തലയറുത്തത് ഭഗവൽ

ഇരുപത് കഷണങ്ങളാക്കി കുഴിച്ചിട്ട പത്മത്തെ മൃതദേഹാവശിഷ്ടങ്ങള്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഭഗവല്‍സിങ്ങിന്റെ വീട്ടുവളപ്പില്‍നിന്ന് പോലീസ് കണ്ടെടുത്തു. രണ്ടുസ്ത്രീകളുടെയും മൃതദേഹങ്ങള്‍ കഷണങ്ങളാക്കിയശേഷം വീട്ടുവളപ്പിലെ രണ്ടിടങ്ങളിലായി കുഴിച്ചിട്ടെന്നായിരുന്നു പ്രതികള്‍ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് ദമ്പതിമാരുടെ വീട്ടുവളപ്പില്‍ പരിശോധന ആരംഭിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പത്മയുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. മൃതദേഹത്തിന്റെ ഇരുപതോളം കഷണങ്ങളാണ് ആദ്യസ്ഥലത്തുനിന്ന് കണ്ടെടുത്തു. മുറിവില്ലാത്തനിലയില്‍ കണ്ടെടുത്തത് തലയുടെ ഭാഗം മാത്രമാണെന്നാണ് പ്രാഥമിക സൂചന. വെട്ടിമാറ്റിയനിലയില്‍ കാലുകളും കണ്ടെത്തി. ഇവിടെ ഉപ്പ് വിതറിയിരുന്നതായും കുഴിച്ചിട്ടശേഷം ഈ സ്ഥലത്ത് മഞ്ഞള്‍ നട്ടിരുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇതിനുപിന്നാലെയാണ് രണ്ടാമത്തെ മൃതദേഹത്തിനായി പരിശോധന തുടങ്ങിയത്. വീട്ടുവളപ്പിലെ അലക്കുക്കല്ലിന്റെ ഭാഗത്തായാണ് രണ്ടാമത്തെ മൃതദേഹം കുഴിച്ചിട്ടതെന്നായിരുന്നു പ്രതികളുടെ വെളിപ്പെടുത്തല്‍.

അന്വേഷണം തുടങ്ങിയത് പത്മത്തെ കണ്ടെത്താൻ

സെപ്റ്റംബര്‍ 26-നാണ് കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. സെപ്റ്റംബര്‍ 27-ന് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവല്ല കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പത്മത്തെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടതായി വ്യക്തമായത്. പത്മം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഷിഹാബിനെയും ദമ്പതിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തതോടെ കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിയുകയായിരുന്നു.

ഭഗവൽ വൈദ്യ കുടുംബത്തിലെ

കേസിലെ പ്രതികളിലൊരാളായ ഭഗവല്‍സിങ് പാരമ്പര്യവൈദ്യനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളുടെ അച്ഛനും മുത്തച്ഛനുമെല്ലാം വൈദ്യന്മാരായിരുന്നു. ഭഗവല്‍സിങ്ങും അത് തുടര്‍ന്നുപോന്നു. കുടുംബാംഗങ്ങളെല്ലാം പ്രശസ്തരായ തിരുമ്മുകാരാണ്. നാട്ടുകാരില്‍ പലരും തിരുമ്മുചികിത്സയ്ക്ക് വന്നിട്ടുണ്ട്. അദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി അറിവില്ല. എന്താണ് സംഭവിച്ചതെന്നും അറിയില്ല. ഭഗവല്‍സിങ്ങിന് രണ്ട് മക്കളാണുള്ളത്. അവര്‍ രണ്ടുപേരും നല്ലനിലയില്‍ വിദേശത്താണ്.

നരബലിയുടെ മുഖ്യആസൂത്രകനെന്ന് കരുതുന്ന ഷാഫിയെ നേരത്തെ ഇലന്തൂരില്‍ കണ്ടിട്ടുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ വെളിപ്പെടുത്തി. പ്രഭാതസവാരിക്കിടെയാണ് പരിചയമില്ലാത്ത ആളെ ശ്രദ്ധിച്ചിരുന്നത്. പലദിവസങ്ങളിലും കണ്ടതോടെ സംശയം തോന്നി കാര്യം ചോദിച്ചു. ബാബു അണ്ണന്റെ(ഭഗവല്‍സിങ്) വീട്ടില്‍ ഒരു പൂജയ്ക്ക് വന്നതാണെന്നും വീട് എറണാകുളത്താണെന്നുമാണ് അയാള്‍ മറുപടി പറഞ്ഞത്. ബാബു അണ്ണന്റെ പരിചയക്കാരനാണെന്ന് പറഞ്ഞപ്പോള്‍ അധികം സംശയം തോന്നിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇനിയും കൂടുതൽ പേർ ഇരകളായോ

നഗരത്തില്‍ ഒറ്റയ്ക്ക് നടന്നിരുന്നവരെയും തെരുവ് കച്ചവടക്കാരായ സ്ത്രീകളെയുമാണ് ഷാഫി ലക്ഷ്യമിട്ടിരുന്നത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ടുപേര്‍ക്കും പുറമേ മറ്റുചിലരെയും ഇയാള്‍ സമീപിച്ചിരുന്നു. പണം നല്‍കാമെന്നും തിരുവല്ല വരെ വരണമെന്നുമാണ് ചിലരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവരെല്ലാം ഒഴിഞ്ഞുമാറി. ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെയും ഇയാള്‍ തന്റെ പദ്ധതി നടപ്പാക്കാനായി സമീപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കൂടുതല്‍പേരെ പ്രതി സമീപിച്ചിരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇനിയാരെങ്കിലും ഇയാളുടെ ക്രൂരതയ്ക്കിരയായിട്ടുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.

സുഹൃത്തായ അധ്യാപികയുടെ പീഡന പരാതിയിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസ്

സുഹൃത്തായ അധ്യാപികയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എല്‍ദോസ് നിരന്തരമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയായ അധ്യാപിക മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. നേരത്തെ കേസ് ഒതുക്കാൻ പൊലീസ് ശ്രമിച്ചതായും യുവതി പരാതിപ്പെട്ടിരുന്നു.

മജിസ്ട്രേറ്റിന് മുൻപിൽ എത്തിയപ്പോൾ നേരത്തെ നൽകിയ പരാതിയേക്കാൾ ഗൗരവമാർന്ന ആരോപണങ്ങൾ യുവതി ഉന്നയിച്ചു.

‘പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. നിരന്തരം അക്രമങ്ങളുണ്ടായി. പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദ്ധാനം ചെയ്തു’ പരാതി ഒത്തുതീര്‍പ്പാക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. കോവളം എസ്ച്ച്ഒയുടെ മുന്നില്‍വെച്ചാണ് എംഎല്‍എ പണം വാഗ്ദ്ധാനം ചെയ്തത്- എന്നീ കാര്യങ്ങളും യുവതി മജിസ്ട്രേറ്റിന് മുന്പാകെ വെളിപ്പെടുത്തി

കഴിഞ്ഞ മാസം 14-നാണ് എല്‍ദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതര്‍ക്കമുണ്ടായി. തുടർന്ന് കുന്നപ്പിള്ളി മര്‍ദ്ദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും കേസ് എടുത്തില്ല. ഒരാഴ്ചയോളം കേസെടുക്കാതെയിരുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയും വന്നു. ഇതേതുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരത്തോടെ കോവളം പോലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി എംഎല്‍എക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പോലീസിനെ അറിയിച്ചു. മജിസ്‌ട്രേറ്റിന് മുന്നിലും മൊഴി രേഖപ്പെടുത്തി. ആലുവ സ്വദേശിയായ സ്ത്രീ തിരുവനന്തപുരത്തെ സ്കൂളിലെ അധ്യാപികയാണ്.

ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്

ഇന്ത്യയുടെ 50-മത് ചീഫ് ജസ്റ്റിസ് ആയി ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഢിനെ നിയമിക്കാൻ ശുപാർശ. ചീഫ് ജസ്റ്റിസ് യു.യു. ലളിതാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാർശ കൈമാറിയത്. നവംബർ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിയുക്ത ചീഫ് ജസ്റ്റിസിന് ശുപാർശയുടെ പകർപ്പ് രാവിലെ പത്തേ കാലിന് സുപ്രീം കോടതിയിലെ ജഡ്ജസ് ലോഞ്ചിൽ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ വെച്ച് ചീഫ് ജസ്റ്റിസ് യു.യു. ലളിത് കൈമാറി.

സ്വകാര്യതയ്ക്കായി നിലകൊണ്ടു

സുപ്രധാനമായ പല വിധികളും പുറപ്പടുവിച്ച ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്നു. സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി എഴുതിയത് ജസ്റ്റിസ് ചന്ദ്രചൂഢ് ആയിരുന്നു. അയോധ്യയിലെ തർക്ക ഭൂമി കേസ്, ശബരിമല യുവതി പ്രവേശന കേസ് തുടങ്ങിയ വിധികൾ പ്രസ്താവിച്ച ബെഞ്ചിൽ അംഗമായിരുന്നു. ആധാർ ഭരണഘടനാപരമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് അദ്ദേഹം എഴുതിയ ഭിന്നവിധിയും ശ്രദ്ധേയമായിരുന്നു

ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റീസ് ആയിരുന്ന പിതാവിൻ്റെ മകൻ

ഡി.വൈ. ചന്ദ്രചൂഢിന്റെ പിതാവ് വൈ.വി. ചന്ദ്രചൂഢ് ഇന്ത്യയുടെ പതിനാറാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു. 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെ ആയിരുന്നു വൈ.വി. ചന്ദ്രചൂഢ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി വൈ.വി. ചന്ദ്രചൂഢ് ആയിരുന്നു.

രണ്ടു വർഷം പദവിയിൽ

ചീഫ് ജസ്റ്റിസ് പദവിയിൽ രണ്ട് വർഷത്തെ കാലാവധിയാണ് ഡി.വൈ. ചന്ദ്രചൂഢിനുള്ളത്. 2024 നവംബർ പത്തിനാണ് വിരമിക്കുക. 2016 മെയ് 13-നായിരുന്നു ഡി.വൈ. ചന്ദ്രചൂഢ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേൽക്കുന്നത്. അതിനുമുമ്പ് രണ്ട് വർഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000 മാർച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത് വരെ ബോംബൈ ഹൈക്കോടതിയിൽ ആയിരുന്നു സേവനം. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു ബിരുദ പഠനം. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമത്തിൽ ബിരുദം സ്വന്തമാക്കിയത്. ഹാർവാർഡ് സർവ്വകലാശാലയിൽ നിയമത്തിൽ ബിരുദാനന്തര ബിരുദവും, പിഎച്ച്ഡിയും നേടി.

കള്ളിൽ ചേർക്കാൻ വെച്ച 1400 ലിറ്റർ സ്പിരിറ്റ് പിടികൂടി, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട് കൊഴിഞ്ഞാമ്പറയിൽ 1400 ലിറ്റർ സ്പിരിറ്റുമായി സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർ പിടിയിലായി. കള്ളിൽ ചേർക്കാനായി തെങ്ങിൻതോപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു സ്പിരിറ്റ് നിറച്ച കന്നാസുകൾ

എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വണ്ണാമടയിൽ നടത്തിയ പരിശോധനയിലാണ് തെങ്ങിൻ തോപ്പിൽ കുഴിച്ചിട്ട നിലയിൽ 25 കന്നാസുകളിലായി 800 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഒളിപ്പിച്ച സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി വി.കണ്ണൻ, വണ്ണാമട സ്വദേശി പ്രഭു, കൊടുങ്ങല്ലൂർ സ്വദേശി വിനേഷ് എന്നിവർ പിടിയിലായി.

പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മണൽതോട് ഭാഗത്തും സ്പിരിറ്റ് ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരം എക്സൈസിന് ലഭിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ 17 കന്നാസുകൾ കൂടി കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശി വിനേഷിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ വൈക്കോൽ കൂനയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. ഇയാളുടെ അറസ്റ്റും എക്സൈസ് രേഖപ്പെടുത്തി.

ആകെ 42 കന്നാസുകളിൽ ആയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കള്ള് നിർമ്മിക്കാൻ സൂക്ഷിച്ചവയെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾക്ക് സ്പിരിറ്റ് എവിടെ നിന്ന് ലഭിച്ചു എന്ന് അടക്കമുള്ള കാര്യങ്ങൾ വ്യക്തമല്ല.

കേരളത്തിൽ നരബലി, രണ്ട് സ്ത്രീകളെ വെട്ടിനുറുക്കി ബലി നൽകി: പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

0

എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തി. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി നരബലി നടത്തിയാതാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. രണ്ടു തവണയായാണ് മൃഗീയമായ കൊലപാതകം.

കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഭഗവന്ത്-ലൈല ദമ്പതിമാർക്കുവേണ്ടിയാണ് നരബലി നടത്തിയതെന്നാണ് പോലീസിന് ലഭിച്ച സൂചന.

പൊന്നുരുന്നി സ്വദേശിയും കടവന്ത്രയില്‍ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരുന്നു. ഈ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്നവിവരങ്ങള്‍ പുറത്തായത്.

കടവന്ത്ര പോലീസില്‍ സെപ്തംബര്‍ 26-ന് രജിസ്റ്റര്‍ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പോലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകള്‍ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങള്‍ എന്ന് പ്രതികള്‍ മൊഴിനല്‍കിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിംഗ് കേസില്‍ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലില്‍ എത്തിയത്.

തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. സമാനരീതിയിലാണ് കാലടി സ്വദേശിയായ സ്ത്രീയെയും കൊലപ്പെടുത്തിയത്.

തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനായി സ്ത്രീകളെ ബലി നല്‍കിയെന്നാണ് പ്രാഥമികമായ വിവരം. ഭഗവന്ത്-ലൈല ദമ്പതിമാരാണ് ആഭിചാരക്രിയ നടത്തിയത്. ഇവര്‍ക്കായി പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്നയാളാണ് ഏജന്റായി പ്രവര്‍ത്തിച്ചത്. സ്ത്രീകളെ കൊച്ചിയില്‍നിന്ന് വശീകരിച്ച് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് കൊന്ന് കുഴിച്ചിട്ടെന്നാണ് പ്രാഥമികമായി പുറത്തുവന്ന വിവരങ്ങള്‍.

വിശദവിവരങ്ങള്‍ വൈകിട്ടോടെ പുറത്തുവിടുമെന്ന് പോലീസ് പറഞ്ഞു.കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. ആര്‍.ഡി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരും തിരുവല്ലയില്‍ എത്തി.

ഭവത് സിങ്,ലൈല സഹായിയായ ശിഹാബ് എന്ന ശാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സർവൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു മൂന്ന് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ഭഗവത് നൽകിയ മൊഴി.

കവിതയും തിരുമ്മൽ ചികിത്സയുമായി പ്രസിദ്ധൻ, നരബലി സമ്പത്ത് വർധിപ്പിക്കാൻ

തിരുമ്മുചികിത്സ നടത്തുന്ന വൈദ്യന്‍, ഫെയ്‌സ്ബുക്കില്‍ ഹൈക്കു കവിതാ ശകലങ്ങള്‍, ഹൈകു ലൈവ് പഠനക്ലാസ് എന്നിങ്ങനെ പത്തനംതിട്ട ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ പിടിയിലായ ഭഗവല്‍ സിങ്ങിനെ കുറിച്ച് നാട്ടുകാർക്ക് അറിയാവുന്നത് വ്യത്യസ്തമായ മുഖം.

കൊച്ചി പൊന്നുരുന്നി സ്വദേശി പത്മത്തെയും ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്‌ലിയെയും ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും കൂട്ടാളിയും ചേര്‍ന്ന് നരബലി നല്‍കിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

വൈദ്യനും കവിയുമായ വ്യക്തിയും ഭാര്യയും കൊലക്കേസില്‍ പിടിയിലായ വിവരമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.

പത്മത്തെയും റോസ്‌ലിയെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. തിരുവല്ല കോഴഞ്ചേരി ഇലന്തൂരിലെ വൈദ്യനായ ഭഗവല്‍ സിങ്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയായിരുന്നു നരബലി. പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ്(ഷാഫി) എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയത്. ഇയാളാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്നും മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.

പ്രാകൃത മനസ്, പരമാവധി ശിക്ഷ ഉറപ്പാക്കും – മുഖ്യമന്ത്രി

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചുമൂടി എന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവര്‍ക്കേ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുകയുള്ളൂ. പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാന്‍ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകള്‍ തിരിച്ചറിയാനും പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം. ഈ കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികള്‍ക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് വിശദീകരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കേസ് സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ വിശദീകരണം ഇങ്ങനെ: ’50 വയസ്സുള്ള ഒരു സ്ത്രീയെ കാണാതായ കേസ് അന്വേഷിച്ചപ്പോഴാണ് ചില സംശയങ്ങള്‍ വന്നത്. സെപ്റ്റംബര്‍ 26-ാം തിയതിയാണ് ഈ സ്ത്രീയെ കാണാതായത്. കടവന്ത്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു ഇത്. ഒരാളുടെ കൂടെ ഈ സ്ത്രീ പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. പത്തനംതിട്ടയിലെ തിരുവല്ലയിലേക്കാണ് പോയതെന്നും മനസ്സിലായി. അവിടെ വെച്ച് ഈ സ്ത്രീ കൊല്ലപ്പെട്ടതായാണ് വിവരം. ആഭിചാര ക്രിയയുടെ ഭാഗമായിട്ടുള്ള നരബലിയാണ് നടന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി’, കമ്മീഷണര്‍ പറഞ്ഞു.

കടവന്ത്രയില്‍ നിന്ന് ഈ സ്ത്രീയെ ചതിയിലൂടെയാണ് ഷാഫി കൊണ്ടുപോയത്. ഷാഫിക്ക് പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ലെന്നാണ് അറിഞ്ഞത്. പത്മത്തോട് സാമ്പത്തികമായി നേട്ടമുണ്ടാകുമെന്ന കാര്യം പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ അവിടെ എത്തിയപ്പോള്‍ നടന്നത് വേറെയാണ്. ആളുകളെ എത്തിച്ചതുവഴി ഷിഹാബിന് പണം ലഭിച്ചതായി പറയുന്നുണ്ട്. എന്നാല്‍ അതിന് തെളിവ് ലഭിച്ചിട്ടില്ല. സ്ത്രീകളെ കൊണ്ടുപോയത് ഷിഹാബാണെന്നും കൃത്യം നടക്കുന്ന സമയത്ത് ഷാഫി ഉണ്ടായിരുന്നതായും ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. വീട്ടുപറമ്പിലാണ് രണ്ടു മൃതദേഹങ്ങളും അടുത്തടുത്തായി കുഴിച്ചിട്ടതെന്നാണ് ഷാഫി മൊഴിനല്‍കിയിരിക്കുന്നത്.

ദമ്പതികളില്‍ ഒരാള്‍ വൈദ്യനാണ്. അദ്ദേഹത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി നരബലി നടത്തിയാല്‍ ശരിയാകുമെന്ന് പറഞ്ഞാണ് കൊലപാതകം. നരബലി നടത്താന്‍ ആരാണ് ഉപദേശിച്ചത്, ഇതിലെ മുഖ്യകണ്ണി ആരാണ് തുടങ്ങിയവ സംബന്ധിച്ച് വൈകാതെ വ്യക്തത വരും. കൊച്ചിയില്‍ നിന്ന് കൊണ്ടുപോയ ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദമ്പതികളെ കസ്റ്റഡിയിലെടുത്തത്. ശിഹാബ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

രണ്ടാമത്തെ സ്ത്രീയെ കാണാതായത് രജിസ്റ്റര്‍ ചെയ്തത് ഓഗസ്റ്റിലാണ്. സമാനമായ രീതിയില്‍ ഷിഹാബ് തന്നെ എത്തിച്ച് ഇവരുടെ വീട്ടില്‍ വെച്ച് തന്നെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നത്. ആദ്യത്തെ കൊലപാതകം ജൂണില്‍ നടന്നു. രണ്ടാമത്തെ കൊലപാതകം സെപ്റ്റംബറിലാണ് നടന്നത്. രണ്ടു കൊലപാതകങ്ങളും ക്രൂരമായിട്ടാണ് നടന്നതെന്നും പോലീസ് വ്യക്തമാക്കി.

നരബലിക്കായി ഷാഫി ദമ്പതികള്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്നു. പ്രതികള്‍ മുമ്പും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്. രണ്ടാമത്തെ കൊലപാതകം തന്നെ വ്യക്തമായത് രാത്രി മുഴുവന്‍ ചോദ്യം ചെയ്തിട്ടാണ്. രണ്ടു കൊലപാതകങ്ങളും ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നടത്തിയതെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു

നെടുമുടി വേണു ഓർമയായിട്ട് ഒരു വർഷം

മഹമൂദ് മൂടാടി എഴുതുന്നു…

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു സമാനതകളിലാത്ത നടന പ്രതിഭയായിരുന്നു.

അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിന് മലയാള സിനിമാ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്.

പ്രതിഭകളായ സംവിധായകര്‍ക്കൊപ്പവും, സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും, ന്യൂജന്‍ താരങ്ങൾക്കൊപ്പവും മത്സരിച്ചഭിനയിക്കുന്ന നടന്‍. എൺപതുകൾ മലായാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നായിരുന്നു. അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടാതെ പോയ , താരമല്ലാത്ത നല്ല നടൻ.

മായാത്ത അഭിനയ മുഹൂർത്തങ്ങൾ

നെടുമുടി വേണുവിന്റെ അപാരമായ അഭിനയ ശേഷി പ്രേക്ഷകരെ വിസ്മയിപ്പിക്കും വിധം ഏററവും ഒടുവിലൊരു ചിത്രത്തിൽ കണ്ടത് അനിൽ രാധാകൃഷണ മേനോൻ സംവിധാനം ചെയ്ത നോർത് 24 കാതത്തിലാണ്. അതിലെ നെടുമുടിയുടെ സഖാവായ റിട്ടയർഡ് മാഷ് എന്ന കഥാപാത്രത്തെ എങ്ങിനെ മറക്കാനാണ്.

വിടപറയും മുമ്പേ, യവനിക, പഞ്ചവടിപ്പാലം, രചന, സാഗരം ശാന്തം, പറങ്കിമല, പൂച്ചയ്ക്കൊരു മൂക്കുത്തി, അച്ചുവേട്ടന്റെ വീട്, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഭരതം, താളവട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, വന്ദനം ചിത്രം, ബെസ്റ്റ് ആക്ടർ ഒരു പെണ്ണും രണ്ടാണും , ഇങ്ങനെ
ഭാവത്തിലും ശബ്ദത്തിലും നടനവൈഭവത്തിന്റെ പരിപൂർണത പ്രകാശിപ്പിക്കുന്ന നെടുമുടി വേണുവിന്റെ അഭിനയ മികവിന്റെ സാക്ഷ്യങ്ങളായ ചിത്രങ്ങളനവധിയാണ്.

മരണശേഷം പ്രധാനപ്പെട്ട നാല് ചിത്രങ്ങളാണ് നെടുമുടി വേണു അഭിനയിച്ചതായി പുറത്തിറങ്ങിയത്. മോഹൻലാല്‍ നായകനായ ‘നെയ്യാറ്റിൻകര ഗോപാന്റെ ആറാട്ടും’ മരക്കാര്‍: അറബിക്കടലിന്റെ സിംഹവും’ മമ്മൂട്ടിയുടെ ‘ഭീഷ്‍മ പര്‍വ്വവും ‘പുഴുവും’.

കുട്ടനാടിന്റെ ഓരങ്ങളിലെവിടെയോ ലക്ഷ്യബോധമില്ലാതെ അലഞ്ഞു തിരിഞ്ഞ വേണു എന്ന ചെറുപ്പക്കാരനെ അരങ്ങിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയത് നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ് എന്ന് നെടുമുടി വേണു തന്നെ ഒരു അഭിമുഖത്തിൽ ഏറ്റുപറഞ്ഞതോർമയുണ്ട്.

വർഷങ്ങൾ പോയാലും മായാത്ത പ്രതിഭ

മലയാളക്കരയെ വിസ്മയിപ്പിച്ച നൂറുകണക്കിനു വേഷങ്ങള്‍ കെട്ടിയാടിയ നെടുമുടി വേണു ഓർമയായിട്ട് ഒരു വർഷം തികയുന്നു.  നെടുമുടി വേണു 2021 ഒക്ടോബര്‍ 11നാണ് വേഷം അഴിച്ചുവച്ചത്. ഒട്ടനവധി വിസ്‍യകരമാം കഥാപാത്രങ്ങള്‍ ഊഴം കാത്തുനില്‍ക്കുമ്പോഴായിരുന്നു നെടുമുടി വേണുവിന്റെ മരണം.

നാടകത്തില്‍ ‘അവനവൻ കടമ്പ’ ആയിരുന്നു നെടുമുടി വേണുവിനെ കലാലോകത്ത് ആദ്യം ശ്രദ്ധേയനാക്കിയത്. കാവാലത്തിന്‍റെ കളരിയില്‍ ആയിരുന്നു അഭിനയ പഠനം. വെള്ളിത്തിരയിലേക്ക് എത്തിച്ചത് ‘തമ്പി’ലൂടെ അരവിന്ദനായിരുന്നു. ഭരതൻ ‘ആരവ’ത്തിലേക്കും ‘തകര’യെന്ന ചിത്രത്തിലേക്കും നെടുമുടി വേണുവിനെ കൊണ്ടു വന്നപ്പോൾ സിനിമാ ലോകത്തിന് അത് മുതൽക്കൂട്ടായി.

ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് അദ്ദേഹത്തിന്റെ ജന്മദേശം. സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനാണ്. നെടുമുടിയിലെ എൻ‌.എസ്‌.എസ്. ഹയർ സെക്കൻഡറി സ്‍കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‍കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആലപ്പുഴ എസ് ഡി കോളേജിൽ പഠിക്കുന്ന കാലത്ത്  സംവിധായകൻ ഫാസിലുമായുണ്ടായ സൗഹൃദം നടനെന്ന നിലയിൽ നെടുമുടി വേണുവിന്റെ  സിനിമ ജീവിതത്തിൽ നി‍ർണായകമായി

ട്രെയിൻ ടിക്കറ്റിന് ക്യൂ നിന്നു വലയേണ്ട, ക്യൂ ആർ കോഡ് അവതരിപ്പിച്ച് റെയിൽവേ

0

ക്യു.ആർ. കോഡ് സ്കാൻചെയ്ത് സാധാരണ ടിക്കറ്റെടുക്കാനുള്ള സംവിധാനം റെഡി. പാലക്കാട് ഡിവിഷന് കീഴിലെ 61 സ്റ്റേഷനുകളിൽ ക്യു.ആർ. കോഡ് സംവിധാനം നിലവിൽ വന്നു. മൊബൈലിൽ റിസർവേഷനല്ലാത്ത സാധാരണ ടിക്കറ്റെടുക്കാവുന്ന യു.ടി.എസ്. ആപ്പ് ഉപയോഗിച്ചാണ് ഇതും പ്രവർത്തിക്കുക. ഐ ആർ സി ടി സി സൈറ്റിനെ കുറിച്ച് വ്യാപകമായ പരാതകൾക്ക് ഇടയിലാണ് പുതിയ സംവിധാനം

പുതിയ സംവിധാനം സെപ്റ്റംബർ 25-ന് നിലവിൽ വന്നു. യു.ടി.എസ്. ആപ്പ് പ്രകാരം റെയിൽവേപ്പാളത്തിന് 15 മീറ്റർ ഉള്ളിൽവെച്ച് ടിക്കറ്റെടുക്കാനാവില്ല. അതിന് പരിഹാരമായാണ് ക്യു ആർ സ്കാനിങ്.

ഇതുവരെ ടിക്കറ്റെടുക്കണമെങ്കിൽ സ്റ്റേഷന്റെ പുറത്തുപോകേണ്ട സ്ഥിതിയായിരുന്നു. യാത്രതുടങ്ങുന്ന സ്റ്റേഷനും അവസാനിപ്പിക്കുന്ന സ്റ്റേഷനും മറ്റും രേഖപ്പെടുത്തേണ്ടതുമുണ്ടായിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് ക്യു.ആർ. കോഡ് സംവിധാനം ഏർപ്പെടുത്തിയത്. ക്യു.ആർ. കോഡ് സ്കാൻ ചെയ്താൽ സ്കാൻ ചെയ്യുന്ന സ്റ്റേഷനിൽനിന്ന് യാത്ര തുടങ്ങുംവിധം ആവശ്യമുള്ള സ്ഥലത്തേക്ക് ടിക്കറ്റെടുക്കാം. ഇതിനായി സ്റ്റേഷനുകളിൽ കൗണ്ടറിന് പരിസരത്തും മറ്റുമായി ക്യു.ആർ. കോഡ് പതിപ്പിച്ചിട്ടുണ്ട്.

ആപ്പിൽ പുതുതായി യു.പി.ഐ. സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആപ്പിൽനിന്ന് ഗൂഗിൾ പേ, പേ ടി.എം. പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചും ടിക്കറ്റെടുക്കാം. ടിക്കറ്റിന്റെ പകർപ്പെടുക്കാനോ, മറ്റാർക്കെങ്കിലും കൈമാറാനോ കഴിയില്ല. ടിക്കറ്റ് പരിശോധകന് ആപ്പ് തുറന്ന് ടിക്കറ്റ് പരിശോധിക്കാനാവും. മുമ്പ് മുൻകൂട്ടി പണം അടയ്ക്കേണ്ട റെയിൽ വാലറ്റ് വഴിയായിരുന്നു ടിക്കറ്റ് എടുക്കേണ്ടിയിരുന്നത്. ഇത് യാത്രക്കാർക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

യാത്രക്കാർ വർധിക്കുന്ന സമയത്ത് കൗണ്ടറിലെ തിരക്ക് കാരണം പലരും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാറുണ്ട്. പുതിയ സംവിധാനം ഏർപ്പെടുത്തിയതോടെ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നത് കുറയ്ക്കുന്നത് വഴി വരുമാനം കൂട്ടാമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.

ടിക്കറ്റെടുക്കാതെ കയറുന്നവർ തീവണ്ടി യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധകരെ കാണുമ്പോൾ യു.ടി.എസ്. ആപ്പ് വഴി ടിക്കറ്റെടുക്കുന്നത് ഒഴിവാക്കാനാണ് പാളത്തിന് 15 മീറ്ററിനുള്ളിൽ ടിക്കറ്റെടുക്കാൻ കഴിയാത്ത രീതിയിൽ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റേഷനകത്തെത്തിയാൽ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് മാത്രമേ ടിക്കറ്റെടുക്കാനാവൂ.

റെയിൽവേ ടിക്കറ്റ് റിസർവ്വ ചെയ്യാൻ ഐ ആർ ടി സി ആപ് ഉണ്ടെങ്കിലും ഇത് പരിഷ്കരിച്ചതോടെ സങ്കീർണ്ണമാണ്. പലപ്പോഴും യാത്രക്കാർക്ക് കബളിപ്പിക്കപ്പെടുന്ന അനുഭവമാണ്. കാശ് പോയാലും ടിക്കറ്റ് കിട്ടില്ല. ലോഗിൻ എറർ സർവ്വ സാധാരണമാണ്. പക്ഷെ കാശ് നേരത്തെ ഡെബിറ്റ് ചെയ്യുകയും ചെയ്യും. മാത്രല്ല പരസ്യങ്ങൾ ഉൾപ്പെടുത്തി ഒട്ടും ഉപഭോക്തൃ സൌഹൃദപരമാല്ലാതെയാണ് പുതുക്കിയിരിക്കുന്നത്.

സാധാരണ ടിക്കറ്റെടുക്കാൻ കൂടുതൽ ആളുകളും കൗണ്ടറുകളെത്തന്നെയാണ് ആശ്രയിക്കുന്നത്. ഈ സ്ഥിതിമാറ്റാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

പാൽ വില കൂടും, ജി എസ് ടി കർഷകരുടെ വിഹിതം ചോർത്തി

ചിലവുകൾ താങ്ങാനാവാത്ത വിധം വർധിച്ച സാഹചര്യത്തിൽ ക്ഷീരകർഷകരുടെ ആവശ്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പാൽവില കൂട്ടുമെന്ന് മിൽമ. ജനുവരിയോടെ വില വർധിപ്പിക്കാനാണ് തീരുമാനം.

പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് അഞ്ചുശതമാനം ചരക്ക്‌-സേവന നികുതി ഏർപ്പെടുത്തിയതോടെ ഇവയുടെ വില ജൂലായ് 18 മുതൽ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വർധന. അപ്രതീക്ഷിതമായി പാലിനു മേലും ജി എസ് ടി ചുമത്തിയത് കർഷകരുടെ പക്കൽ എത്തേണ്ട തുകയിൽ ചോർച്ച വരുത്തുകയായിരുന്നു.

കഴിഞ്ഞമാസം ചേർന്ന ബോർഡ് യോഗത്തിൽ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ ലിറ്ററിന് നാലുരൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നു. വില കൂട്ടുന്നത് പഠിക്കാൻ രണ്ടുപേരടങ്ങിയ സമിതിയെ മിൽമ ഫെഡറേഷൻ നിയോഗിച്ചു. ഈ റിപ്പോർട്ടുംകൂടി കണക്കിലെടുത്താവും അന്തിമതീരുമാനം.

2019 ൽ നാല് രൂപ കൂട്ടി, പിന്നാലെ ജി എസ് ടി പിരിവ്

2019-ലാണ് മുന്പ് കൂട്ടിയത്. നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്. ഇത്തവണ റിപ്പോർട്ട് ലഭിച്ചശേഷം പാൽവില എത്ര രൂപവരെ കൂട്ടണമെന്ന് തീരുമാനിക്കും.

വില വർധനയ്ക്ക് മുൻപ് ഓരോ ജില്ലകളിലെയും പ്രധാന ക്ഷീരകർഷകരെ കണ്ടെത്തി സമിതി അഭിപ്രായംതേടും. വില എത്രവരെ കൂട്ടിയാൽ ലാഭകരമാകും എന്നതാകും ആരായുക. പാൽ വില കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന് മിൽമ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

നിലവിൽ കർഷകർക്ക് ക്ഷീരവകുപ്പ് നാലുരൂപവീതം ഇൻസന്റീവ് നൽകുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതിനാൽ കാലിത്തീറ്റ വിലയും വർധിപ്പിച്ചേക്കും.