എം ശിവശങ്കർ കഴുത്തിൽ താലി കെട്ടി, ജലീലിന് എല്ലാം അറിയാം; വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷിൻ്റെ പുസ്തകം വരുന്നു

0

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആത്മകഥാ പുസ്തകം ഉടൻ പുറത്തിറങ്ങും.സ്വർണ്ണക്കടത്ത് വിവാദങ്ങളും അധികാര ഇടനാഴികളിൽ നടന്ന കാര്യങ്ങളും വെളിപ്പെടുത്തുന്ന പുസ്തകത്തിന് ചതിയുടെ പത്മവ്യൂഹം എന്നാണ് പേര്.ചെന്നൈയിൽ വച്ച് എം ശിവശങ്കർ തൻ്റെ കഴുത്തിൽ താലിക്കെട്ടി എന്നതുവരെ വിവധ വിവാദ കാര്യങ്ങൾ പുസ്തകത്തിലുണ്ട്. മറ്റന്നാൾ പുസ്തകം വിപണിയിലിറങ്ങും.

മുൻപ് എം ശിവശങ്കർ എഴുതിയ പുസ്തകത്തിന് അശ്വത്ഥാമാവ് വെറും ഒരു ആന എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയിൽ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. തൃശ്ശൂർ ആസ്ഥാനമായ കറന്റ് ബുക്സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല പുസ്തകത്തിലുള്ളതെന്നാണ് വിവരം. യുഎഇ കോൺസുലേറ്റിൽ സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന കാലത്തേതടക്കം അധികാര ഇടനാഴികളിൽ കണ്ട പല കാര്യങ്ങളും പുസ്തകത്തിലുണ്ടെന്നതാണ് വിവരം.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ഘട്ടത്തിൽ തന്നെ സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പല രഹസ്യങ്ങളും പറഞ്ഞിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളും വൻതോതിൽ വിവാദമായി.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് സ്വപ്നയുടേതായി പുറത്ത് വന്ന, സംസ്ഥാന സർക്കാരിൽ ആർക്കും സ്വർണക്കടത്തിൽ ബന്ധമില്ലെന്ന ശബ്ദരേഖ സമ്മർദ്ദ ഫലമായി നൽകിയതാണെന്ന് പുസ്തകത്തിൽ സ്വപ്ന സുരേഷ്കു അവകാശപ്പെടുന്നു. എല്ലാ കാര്യങ്ങളിലും കെടി ജലീൽ, നളിനി നെറ്റോ തുടങ്ങിയവർക്കെല്ലാം അറിവുണ്ടായിരുന്നെന്ന് പുസ്തകത്തിൽ പറയുന്നു

ബാങ്കുകളുടെ തകർച്ച പഠിച്ച യു എസ് ഗവേഷകർക്ക് സാമ്പത്തിക നൊബേൽ

0

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം യുഎസിലെ സാമ്പത്തിക വിദഗ്ധര്‍ക്ക്. ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൗബ്വിഗ് എന്നിവര്‍ക്കാണ് പുരസ്കാരം. റോയല്‍ സ്വീഡീഷ് അക്കാദമി നൊബേല്‍ പാനല്‍ ഇവരുടെ പേരുകൾ പ്രഖ്യാപിച്ചു.

ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണ് ഇവരെ നോബേലിന് അര്‍ഹരാക്കിയത്. സമ്മാന തുകയായ 23.85 കോടി രൂപ(10 ദശലക്ഷം സ്വീഡീഷ് ക്രോണര്‍) ഡിസംബര്‍ 10ന് കൈമാറും.

നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ തകര്‍ച്ച നേരിടുന്നതെങ്ങനെയെന്ന് സ്ഥിതിവിവര കണക്കുകളും ചരിത്ര സ്രോതസ്സുകളും ഉപയോഗിച്ച് ഇവർ വിശകലനം ചെയ്തു. 30കളിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിലയിരുത്തി 1983ലെ പ്രബന്ധത്തിലാണ് അദ്ദേഹം തകർച്ചാ തത്വം അവതരിപ്പിക്കുന്നത്.

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ ജേതാക്കളില്‍ യുഎസില്‍നിന്നുള്ളവരാണ് കൂടുതലും. രണ്ടുവനിതകളും നേരത്തെ അര്‍ഹരായി. 2009ല്‍ എലിനോര്‍ ഓസ്‌ട്രോമും 2019ല്‍ എസ്തര്‍ ഡഫ്‌ലോയും.

മറ്റ് ശാസ്ത്രശാഖകളിലെതില്‍നിന്ന് വ്യത്യസ്തമായി സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം ആല്‍ഫ്രെഡ് നൊബേലിന്റെ സ്മരണക്കായി സ്വീഡിഷ് കേന്ദ്ര ബാങ്കാണ് നല്‍കിവരുന്നത്.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം രാജ്യത്തെ ഭിന്നിപ്പിക്കും – സ്റ്റാലിൻ

ജനങ്ങള്‍ക്കുമേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിച്ചുകൊണ്ട് മറ്റൊരു ഭാഷായുദ്ധത്തിന് വഴിയൊരുക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഐഐടി, ഐഐഎം, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഹിന്ദി അധ്യയനഭാഷയാക്കണമെന്ന പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാർ പരസ്യങ്ങൾ നൽകുന്നതിൽ വരെ ഹിന്ദി നിർബന്ധമാക്കണമെന്ന റിപ്പോർട്ട് ഏറെ വിവാദങ്ങൾ ഉയർത്തിയിരിക്കയാണ്.

നിലവിലുള്ള 22 ഭരണഭാഷകള്‍ക്കു പുറമേ ഇനിയും പ്രാദേശിക ഭാഷകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരമാരു നടപടിയുടെ പ്രസക്തിയെന്താണെന്ന് സ്റ്റാലിന്‍ ചോദിച്ചു. എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ 16-ന് ഹിന്ദി ദിവസ് ആഘോഷങ്ങള്‍ക്കിടെ ഹിന്ദി ഭരണഭാഷയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ആദ്ദേഹം അധ്യക്ഷനായ കമ്മിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള നടപടികള്‍ ഇതര ഭാഷകള്‍ സംസാരിക്കുന്നവരെ രണ്ടാംകിട പൗരന്മാരാക്കുന്നതിന് തുല്യമാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

ഒരു രാജ്യം, ഒരു ഭാഷാ, ഒരു മതം, ഒരു സംസ്‌കാരം എന്ന അവസ്ഥയിലേക്കെത്തിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം രാജ്യത്തെ ഭിന്നിപ്പിയ്ക്കും. മാതൃഭാഷാവികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് മറ്റൊരു യുദ്ധത്തിനുകൂടെ വഴിയൊരുക്കരുതെന്നും സ്റ്റാലിന്‍ ഓര്‍മിപ്പിച്ചു.

യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ പിഴവ് അറിഞ്ഞിട്ടും അവഗണിച്ചു

കോഴിക്കോട് മെഡിക്കൽ കോളിജിൽ നിന്നും സർജറിക്ക് വിധേയയായ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ അധികൃതരുടെ അവകാശം വാദം പൊളിയുന്നു. യുവതിയുടെ ഭർത്താവും ഡോക്ടർമാരും തമ്മിലുള്ള സംഭാഷണം പുറത്തായി. കണ്ടെത്തിയത് കത്രിക തന്നെയെന്ന് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയതായി ഡോക്ടർമാർ പറയുന്ന ശബ്ദ സന്ദേശം 24 ന്യൂസ് പുറത്തു വിട്ടു.

2017 നവംബർ മുപ്പതിനാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. അതിനുശേഷം ഏതാണ്ട് രണ്ട് മാസത്തിനുള്ളിൽ തന്നെ യൂറിനറി ഇൻഫക്ഷൻ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഇവർ നേരിട്ടു. ഇൻഫെക്ഷനും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊക്കെ ഇവർക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇവരെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴൊന്നും സ്കാൻ ചെയ്തിരുന്നില്ല. പക്ഷേ, പഴുപ്പ് കണ്ടെത്തി. തുടർന്ന് വയറ് തുറന്ന് ശസ്ത്രക്രിയ നടത്തി. മൂന്ന് ശസ്ത്രക്രിയകളും വയറിൻ്റെ ഭാഗത്തല്ല, അടിവയറ്റിന് താഴെയായിട്ടാണ് ചെയ്തത്. അപ്പോഴും ഇതൊക്കെ കത്രിക കാരണം ഉണ്ടായ ബുദ്ധിമുട്ടുകളാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പഴുപ്പും മറ്റും എടുത്തുകളയാൻ വേണ്ടിയായിരുന്നു ഈ മൂന്ന് ശസ്ത്രക്രിയകളും നടത്തിയത്.

അതിനുശേഷം അടുത്തിടെ നടത്തിയ ഒരു സിടി സ്കാനിലാണ് ഈ കത്രിക വയറിനുള്ളിൽ ഉണ്ട് എന്ന് കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ശസ്ത്രക്രിയ നടത്തുകയും കത്രിക പുറത്തെടുക്കുകയും ചെയ്തു.

ഇപ്പോൾ പുറത്തുവന്ന സംഭാഷണം, കഴിഞ്ഞ മാസം 19ആം തീയതി നടന്നതാണ്. 17ആം തീയതിയാണ് കത്രിക പുറത്തെടുത്തത്. അതിനുശേഷം അന്ന് തന്നെ ഈ കത്രിക കാണിക്കണമെന്ന് യുവതിയുടെ ഭർത്താവായ അഷ്റഫ് ആശുപത്രി അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം വരൂ എന്നാണ് ഇവർ പറഞ്ഞത്. കത്രിക മൂത്രാശയത്തിൽ കുത്തി നിന്നതായുന്നു യുവതിയുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് എല്ലാം കാരണമായത്.

പറഞ്ഞത് പ്രകാരമാണ് 19ആം തീയതി, അതായത് തിങ്കളാഴ്ച ഭർത്താവ് ആശുപത്രിയിൽ എത്തുകയും ഈ ദൃശ്യം പകർത്തുകയും ചെയ്തത്. ഡോക്ടർമാരുമായി ഭർത്താവ് അഷ്റഫ് സംസാരിക്കുന്നുണ്ട്. അപ്പോൾ അവർ കൃത്യമായി തന്നെ ഇത് കത്രികയാണെന്നും വയറിനുള്ളിൽ നിന്ന് എടുത്തതാണെന്നും കൃത്യമായി സ്ഥിരീകരിക്കുന്നുണ്ട്. മാത്രവുമല്ല സൂപ്രണ്ട് ഈ കത്രിക ആ സ്ഥിരീകരിച്ച് സീൽ ചെയ്ത് കൊണ്ടുപോവുകയാണ് എന്നും ഈ ഡോക്ടർമാർ പറയുന്നുണ്ട്.

അപ്പോഴും ഇവർ പറയുന്നത് അഞ്ചുവർഷം മുമ്പ് ഇതേ ആശുപത്രിയിൽ വച്ച് സിസേറിയൻ നടത്തിയിട്ടുണ്ട് എന്നാണ്. ആ ശസ്ത്രക്രിയക്കിടയിൽ തന്നെയാണ് ഈ കത്രിക വയറ്റിൽ കുടുങ്ങിയത് എന്നത് ഏതാണ്ട് വ്യക്തമാണ്. ഇത് ഡോക്ടർമാർക്കും ഏതാണ്ട് വ്യക്തമായിരുന്നു. പക്ഷേ, നേരത്തെ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും ഒക്കെ തന്നെ മാറിയിരുന്നു. പുതിയ ഡോക്ടർമാരും മറ്റുമാണ് അവിടെ ഉണ്ടായിരുന്നത്.

സംഭവം അന്വേഷിക്കാൻ പ്രിൻസിപ്പൽ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.

മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

യുവതിയുടെ ശരീരത്തില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. 15 ദിവസത്തിനകം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനാണു നിര്‍ദേശം നല്‍കിയത്. ആരാണ് വീഴ്ചയ്ക്കു കാരണം? ഉണ്ടെങ്കിൽ ഉത്തരവാദി ആരാണ്? എന്താണ് സംഭവിച്ചത്? തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടാണ് നൽകേണ്ടത്. ഒക്ടോബർ 28ന് മനുഷ്യാവകാശ കമ്മിഷൻ കോഴിക്കോടുവച്ച് ചേരുന്ന സിറ്റിങ്ങിൽ ഈ കേസ് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയ്ക്ക് 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്തക്രിയ നടത്തിയത്. ഇതിനുശേഷം ഹർഷിനയ്ക്ക് അവശതയും വേദനയും ഉണ്ടായിരുന്നു. പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്.

തുടർന്നു സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. 17ന് കത്രിക പുറത്തെടുക്കുകയും ചെയ്തു. 12 സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വീതിയുമുള്ള കത്രിക (ആർട്ടറി ഫോർസെപ്സ്) കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെറ്റുപറ്റിയെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന സംഭാഷണം പുറത്തുവന്നിരുന്നു.

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും കുഞ്ഞു പിറന്നത് വിവാദത്തിൽ; ആരോഗ്യ വകുപ്പ് അന്വേഷണത്തിന്

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ പിറന്ന വാർത്ത ആഘോഷിച്ച് തീരുന്നതിന് മുൻപേ വിവാദവും. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഒരുങ്ങുന്നതായാണ് വാർത്ത. ഇന്ത്യയിൽ നിലവിലുള്ള നിയമം മറികടന്ന് വാടക ഗർഭധാരണം നടത്തി എന്ന പരാതിയാണ് അന്വേഷണ വകുപ്പിന് മുന്നിൽ എത്തിയിരിക്കുന്നത്.

വാടക ഗർഭധാരണം വ്യവസ്ഥകൾക്ക് വിധേയം

വാടക ഗർഭധാരണം നടത്തണമെങ്കിൽ വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലായിരിക്കണമെന്നാണ് ചട്ടം. എന്നാൽ ഇരുവരുടെയും കാര്യത്തിൽ ഇത് തികഞ്ഞിട്ടില്ല. ഏഴുവർഷത്തെ പ്രണയത്തിന് ശേഷം ജൂൺ ഒമ്പതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ചായിരുന്നു നയൻതാരയുടെയും വിഘ്നേഷിന്റെയും വിവാഹം.

ഇരുവരും കുട്ടികളുടെ പാദങ്ങളിൽ ചുംബിക്കുന്ന മനോഹരമായ ചിത്രത്തിനൊപ്പം നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നുവെന്നും വിഘ്നേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

21നും 36നും മദ്ധ്യേ പ്രായമുള്ള വിവാഹം കഴിച്ച സ്ത്രീയ്ക്ക് ഭർത്താവിൻ്റെ സമ്മതത്തോടെ മാത്രമേ അണ്ഡ ദാനം ചെയ്യാൻ കഴിയൂ എന്നാണ് നിയമം. വിവാഹം കഴിഞ്ഞ് വെറും 4 മാസത്തിനുള്ളിൽ വാടക ഗർഭധാരണം എങ്ങനെ സാധ്യമാകും എന്നാണ് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നത്. നിയമലംഘനം നടന്നോയെന്ന് പരിശോധിക്കുമെന്നും നയൻതാരയോട് തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ വ്യക്തമാക്കി.

ഒറ്റ താക്കോലിൽ ആരുടെ വണ്ടിയും സ്റ്റാർട്ടാവും, ഹിമലയൻ ബൈക്കിനെതിരെ പരാതിയുമായി ഉടമ

0

ഒരേ താക്കോലുപയോഗിച്ച്‌ റോയൽ എൻഫീൽഡ്‌ കമ്പനിയുടെ ഒന്നിലേറെ ഹിമാലയൻ ബൈക്കുകൾ സ്റ്റാർട്ട്‌ ചെയ്യാനാവുന്നെന്ന അനുഭവവുമായി ഉടമ. നിർമ്മാണപ്പിഴവാണിതെന്ന്‌ കാണിച്ച്‌ ബൈക്കുടമ നെല്ലിക്കോട്‌ പുറക്കാടൻ കണ്ടി എ അജയ്‌ സുനിൽ പരാതി നൽകി. എന്നാൽ കീ മാറ്റി നൽകുക മാത്രം ചെയ്തതോടെ ഉപഭക്തൃ സമിതി മുന്നാകെ പരാതി എത്തി.

കെ എൽ 11 ബി വി സീരിസിലെ 0703 നമ്പർ ബൈക്കുടമയാണ്‌ അജയ്‌ സുനിൽ.  ചേവായൂർ എയുപി സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയ ബൈക്ക്‌ സുഹൃത്തിന്റേതാണെന്നുകരുതി മറ്റൊരാൾ ഓടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതോടെയാണ്‌ കീ ആരുടേതായാലും സ്റ്റാർട്ടാവുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്‌.

കോട്ടൂളി സ്വദേശി കെ ടി വിനോദിന്റെ ഉടമസ്ഥതയിലുള്ള കെ എൽ 11 ബി വി 4772 ബൈക്കും സ്കൂൾ മൈതാനിയിൽ നിർത്തിയിട്ടിരുന്നു. ഇവയാണ് മാറി മാറി സ്റ്റാർട്ടായത്.

ഷോറൂമിൽ പരാതിപ്പെട്ടപ്പോൾ ബൈക്കിന്റെ വീഡിയോ ഹാജരാക്കാൻ ആവശ്യപ്പെടുകയും പിന്നീട്‌ മറ്റൊരു കീ നൽകുകയുമായിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ കേന്ദ്രസർക്കാരിന്റെ  ഉപഭോക്‌തൃ ഹെൽപ്‌ലൈനിൽ പരാതിപ്പെട്ടത്‌. അവിടെനിന്ന്‌ അനുകൂല പ്രതികരണം ഉണ്ടായില്ല. ഈ സാഹചര്യത്തിൽ  ഉപഭോക്‌തൃ സമിതിയെ സമീപിക്കുമെന്ന്‌ അജയ്‌ സുനിൽ പറഞ്ഞു.

സ്വപ്ന സുരേഷ് സ്വർണ്ണ കടത്ത് കേസിലെ ബാന്ധവം; ബി ജെ പി വക്താവ് സന്ദീപ് വാര്യരെ പുറത്താക്കി

0

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമൊത്തുള്ള ചിത്രം പുറത്തായതിന് പിന്നാലെ ബിജെപി സംസ്ഥാന വക്താവ്‌ സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടിതല നടപടി. വക്താവ് സ്ഥാനത്തു നിന്ന് പുറത്താക്കി. ബി.ജെ.പി. കോർ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെയാണ് നടപടി അറിയിച്ചത്.

അനധികൃതമായി പണം പിരിച്ചെന്ന പരാതിയെത്തുടര്‍ന്ന് പരാതിക്കാരെയും ആരോപണ വിധേയനേയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തിയിരുന്നു. ഇവരോട് സംസ്ഥാന അധ്യക്ഷനും രണ്ട് സംഘടന ജനറല്‍ സെക്രട്ടറിമാരും അടക്കമുള്ള സമിതി വിശദീകരണവും തേടിയിരുന്നു.

സംഘടനാപരമായ നടപടിയാണെന്നും പുറത്തു പറയേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കൂടുതൽ ചോദ്യങ്ങളോട് കെ സുരേന്ദ്രൻ പ്രതികരിച്ചില്ല. പാർട്ടിയിലെ കാര്യം മാത്രമാണെന്നായിരുന്നു വിശദീകരണം.

പാലക്കാട്‌, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലാ കമ്മിറ്റികളാണ് ബിജെപി നേതൃത്വത്തിന്‌ സന്ദീപ് വാര്യർക്കെതിരെ പരാതി നൽകിയത്. നാല്‌ ജില്ലാ അധ്യക്ഷന്മാരാണ്‌ പരാതി ഉന്നയിച്ചത്. സംസ്ഥാന ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ സന്ദീപ്‌ വാര്യർ മടങ്ങി.

സ്വർണ്ണക്കടത്ത് കേസിലെ കൂട്ടി തൊടൽ

തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു. മാത്രമല്ല സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്ന ഷാജ് കിരണും സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങൾ പുറത്തുവന്നത് നേരത്തെ വിവാദമായിരുന്നു. ബിജെപി ഭരിക്കുന്ന കർണാടകയിലെ ഊർജ്ജമന്ത്രി വി സുനിൽ കുമാറിന്റെ വസതിയിൽ വെച്ച് ഇരുവരുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.

കോട്ടയത്തെ യോഗം

സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് കോട്ടയത്ത് യോഗം ചേര്‍ന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളായിരുന്നു പ്രധാന ചര്‍ച്ച. ഇതിനിടെയാണ് തീരുമാനം ഉണ്ടായത്.

നേരത്തെ, കേരളത്തില്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ബി.ജെ.പി. നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറവാണെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു.

കേരള സന്ദര്‍ശനത്തിനിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥികളുടെ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് ഉക്കാര്യം വ്യക്തമാക്കിയത്.

ജനങ്ങളോട് അടുത്തിടപഴകാനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും ബി.ജെ.പി നേതാക്കള്‍ സമയം കണ്ടെത്തണമെന്ന് നദ്ദ യോഗത്തില്‍ പറഞ്ഞിരുന്നു.

1976 കോടിയുടെ ലഹരിക്കടത്ത്; വിജിൻ വർഗീസ് കേരളത്തിലും കണ്ടയിനറുകൾ ഇറക്കി

പഴക്കച്ചവടത്തിൻ്റെ മറവിൽ ലഹരിക്കടത്തിയതിന് പിടിയിലായ കൊച്ചി സ്വദേശി വിജിൻ കേരളത്തിലും ഇടപാടുകൾ നടത്തിയതായി സൂചന. എമിറ്റോ ഇൻറർനാഷണൽ കൂടാതെ ഇന്ത്യയിൽ മോർഫ്രഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ മറ്റൊരു കമ്പനി കൂടി ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നു.

500 കോടിയുടെ കേസിലും പ്രതി

502 കോടി രൂപയുടെ മറ്റൊരു ലഹരിക്കേസിൽ ഇയാളെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് മുംബൈയിൽ അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗ്രീൻ ആപ്പിൾ ഇറക്കുമതിയുടെ മറവിൽ 50 കിലോഗ്രാം കൊക്കെയ്ൻ കടത്തിയ കേസിലാണ് അറസ്റ്റ്. ആപ്പിൾ പെട്ടികൾക്കിടയിൽ ഒളിപ്പിച്ചാണ് ലഹരിമരുന്നു കടത്തിയത്. ആദ്യത്തെ കേസിൽ ഡിആർഐയുടെ കസ്റ്റഡിയിലിരിക്കെയാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയത്.

കോഴിക്കോടും കൊച്ചിയിലും കണ്ടെയിനറുകൾ എത്തി

കാലടി കൂടാതെ കൊച്ചി നഗരത്തിൽ രണ്ടിടത്തും കോഴിക്കോട് ഒരിടത്തും വിജിൻ വർഗീസിന് സംഭരണശാല ഉള്ളതായി ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. വിജിൻ്റെ പേരിൽ കേരളത്തിലെത്തിയ കണ്ടെയ്നറുകളുടെ എണ്ണം ഡിആർഐ പരിശോധിക്കുകയാണ്. ഇവയിലെ ഉള്ളടക്കവും നിർണ്ണായകമാവും.

പ്രതി വിജിന് എമിറ്റോ ഇൻറർനാഷണൽ കൂടാതെ ഇന്ത്യയിൽ മറ്റൊരു സ്ഥാപനം കൂടി ഉണ്ട് എന്നതാണ് നിലവിൽ ഡിആർഐ വ്യക്തമായിരിക്കുന്നത്. മോർ ഫ്രെഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ആർഒസി എറണാകുളത്തിന് കീഴിൽ 2021ലാണ് ഈ കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിജിനും സഹോദരൻ ജിബിൻ വർഗീസും ആണ് ഇതിൻ്റെ ഡയറക്ടർമാർ. ഇതേ പേരിൽ തന്നെ വിജിൻ്റെ കൂട്ടാളി മൻസൂർ തച്ചംപറമ്പിൻ്റെ കമ്പനി ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്നുണ്ട്.

കാലടി കൂടാതെ കൊച്ചി രണ്ടിടത്തും, കോഴിക്കോട് ഒരിടത്തും വിജന സംഭരണശാലകൾ ഉണ്ടായിരുന്നതായാണ് നിലവിൽ ഇപ്പോൾ ഡിആർഐക്ക് വിവരം ലഭിച്ചിട്ടുള്ളത്. 2017നു ശേഷമാണ് കൊച്ചി തുറമുഖത്ത് വലിയ കണ്ടെയ്നറുകളൊക്കെ സ്കാനറിലൂടെ കയറ്റിവിട്ട് പരിശോധിക്കുന്ന സംവിധാനം തുടങ്ങിയത്. പക്ഷേ അപ്പോഴും കാര്യക്ഷമമായ പരിശോധന നടക്കാറില്ലായിരുന്നു.

വിജിൻ വർഗീസിൻ്റെ ഉടമസ്ഥതയിൽ കാലടി മലയാറ്റൂർ റോഡിൽ പ്രവർത്തിക്കുന്ന യമിറ്റോ ഇൻർനാഷ്ണൽ ഫ്രൂട്ടസ് ഗോഡൗണിൽ വിജിലൻസും, എക്സൈസും ചേർന്നു പരിശേധാന നടത്തിയെങ്കിലും ഒന്നും കണ്ടത്താനായിരുന്നില്ല.

പഴങ്ങൾ കേടായി പോകാതിരിക്കാൻ ഈ പരിശോധന പൂർണ്ണമായും ഒഴിവാക്കാറുണ്ടായിരുന്നു. ഈ സാഹചര്യം ഇവർ മുതലെടുത്തിട്ടുണ്ടോ എന്നുള്ളതാണ് ഡിആർഐ പരിശോധിക്കുന്നത്. ബിസിനസ് പങ്കാളി വഞ്ചിക്കുകയായിരുന്നു എന്ന് വിജിൻ വർഗീസിന്റെയും മൻസൂറിന്റെയും വാദം തള്ളുകയാണ് ഡിആർഐ.

സെപ്റ്റംബർ 30ന് 198 കിലോ വീര്യം കൂടിയ ക്രിസ്റ്റൽ മെത്ത്, ഒമ്പത് കിലോ കൊക്കെയ്ൻ എന്നിവയാണ് മുംബൈ തീരത്ത് വച്ച് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 1476 കോടി വില വരും. ട്രക്കിൽ കടത്താൻ ശ്രമിക്കുന്നതിനിടെ വഴിയിൽ തടഞ്ഞ് പിടികൂടുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബർഗിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്.

വാട്‌സാപ്പ് ബിസിനസിൽ കാത്തിരുന്ന മാറ്റം, പ്രീമിയം പ്ലാൻ അവതരിപ്പിച്ചു

വാട്‌സാപ്പ് ബിസിനസ് ഉപഭോക്താക്കള്‍ക്കായി പ്രീമിയം ഫീച്ചര്‍ പ്ലാൻ നിലവിൽ വന്നു. ഇതുവഴി ബിസിനസ് ചെയ്യുന്നവർക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച ഫീച്ചറുകൾ ലഭ്യമാവും.

പ്ലേ സ്റ്റോറിലും ടെസ്റ്റ് ഫ്‌ളൈറ്റിലും ലഭ്യമായ വാട്‌സാപ്പ് ബിസിനസിൻ്റെ ആന്‍ഡ്രോയിഡിലും ഐഒഎസിലും ബീറ്റാ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത ചില ബിസിനസ് അക്കൗണ്ടുകള്‍ക്കാണ് സൌകര്യമെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കാം. ഇതിനായി വാട്‌സാപ്പ് സെറ്റിങ്‌സില്‍ ‘വാട്‌സാപ്പ് പ്രീമിയം’ എന്ന പേരില്‍ പുതിയ സെക്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ രാജ്യങ്ങളിലും നിരക്കുകളില്‍ വ്യത്യാസമുണ്ടാവും. ലിങ്കുകൾ ഓട്ടോ പ്രതികരണ സംവിധാനം എന്നിങ്ങനെ സൌകര്യങ്ങളുണ്ട്.

മുലായം സിങ് യാദവ് അന്തരിച്ചു

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82-കാരനായ മുലായം സിങ് യാദവ് നില വഷളായതോടെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

മകനും എസ്.പി. അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണം വിവരം അറിയിച്ചത്.

മുന്ന് തവണ യു പി മുഖ്യമന്ത്രി

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നിന്നുള്ള ലോക്‌സഭാ അംഗം കൂടിയാണ് മുലായം. 1989-ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് മുലായം സിങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. അതിന് ശേഷം കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്താനായിട്ടില്ല. 1989 മുതല്‍ 2007 വരെ മൂന്ന് തവണകളായി മുലായം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി.1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു.

ഗുസ്തിക്കാരനായിട്ടായിരുന്നു ജീവിതത്തിൽ തുടക്കം. അതേ സൂക്ഷ്മതയോടെയും മെയ്‌വഴക്കത്തോടെയും രാഷ്ട്രീയ ഗോദയിലും നിറഞ്ഞുകളിച്ച മുലായം സിങ് യാദവ് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിന് അരികെ വരെയെത്തി.

ആർ എസ് എസ് രാഷ്ട്രീയത്തെ പ്രതിരോധിച്ചു

ബിജെപി നേതാവ് എല്‍ കെ അദ്വാനി നയിച്ച രഥയാത്രയെ തുടര്‍ന്ന് ബാബറി മസ്ജിദിലേയ്ക്ക് മാര്‍ച്ച് ചെയ്ത കര്‍വേസകര്‍ക്കെതിരെ മുഖ്യമന്ത്രിയെന്ന നിലയില്‍ വെടിവെപ്പിന് ഉത്തരവിട്ടു. മുലായത്തിന്റെ പാര്‍ട്ടി ഭരിച്ച കേന്ദ്ര സര്‍ക്കാര്‍ പിന്നാക്ക സംവരണത്തിനുള്ള മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കി. ഇവ രണ്ടും മുലായം സിഗിന്റെ രാഷ്ട്രീയത്തില്‍ വഴിത്തിരിവായി. രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ മുലായം 1992-ല്‍ സമാജ് വാദി പാര്‍ട്ടിയെന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിച്ചു. അതേവര്‍ഷം ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടന്നു. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയുട വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിജയിച്ചത് മുലായത്തിന്റെ കണക്കുകൂട്ടലായിരുന്നു. ബിജെപി ഉയര്‍ത്തിയ വര്‍ഗ്ഗീയ രാഷ്ട്രീയം എശിയില്ല.

ബാബറി മസ്ജിജ് തകര്‍ക്കപ്പെട്ടതിന് പിന്നാലെ മുസ്ലിം വിഭാഗം മുലായത്തെ രക്ഷകനായി കണ്ടു. അതോടൊപ്പം മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ പ്രക്ഷോഭം പിന്നോക്കക്കാരെ മുലായത്തിലേയ്ക്ക് അടുപ്പിച്ചു. യാദവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാരും മുലായത്തിനൊപ്പം ചേര്‍ന്നു. അങ്ങനെ ഇന്ത്യയില്‍ പുതിയൊരു രാഷ്ട്രീയ സമവാക്യത്തിന് മുലായം അടിത്തറയിട്ടു. മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന് മുലായത്തെ മുല്ലാ മുലായമെന്ന് വിളിച്ചു. 93-ലെ തിരഞ്ഞെടുപ്പില്‍ ബി എസ് പിയുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപവത്കരിച്ചു. എന്നാല്‍ ബി എസ് പി സഖ്യ സര്‍ക്കാര്‍ 95-ല്‍ വീണു. ബി എസ് പി നേതാവ് മായാവതിയെ എസ് പി പ്രവര്‍ത്തകര്‍ ലക്നൗവിലെ ഗസ്റ്റ് ഹൗസില്‍വെച്ച് കയ്യേറ്റം ചെയ്തു, ഇതോടെ ഇരുവരും തമ്മില്‍ കടുത്ത ശത്രുതയിലായി.

എസ് പി നേതാക്കള്‍ മുലായത്തെ നേതാജിയെന്ന് സ്നേഹത്തോടെ വിളിച്ചു. 1996-ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. ഐക്യ മുന്നണി രൂപവത്കരിക്കപ്പെട്ടു. സിപിഎം നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസു പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടു. ജ്യോതി ബസു പിന്‍മാറിയതോടെ മുലായം പ്രധാനമന്ത്രിയാകുമെന്ന് എതാണ്ട് ഉറപ്പിച്ചു. എന്നാല്‍ പഴയ സഹപ്രവര്‍ത്തകന്‍ ലാലു പ്രസാദ് യാദവ് മുലായത്തെ വെട്ടി. ഇതോടെ സര്‍ക്കാരിലെ രണ്ടാമനായി പ്രതിരോധ മന്ത്രി സ്ഥാനം എറ്റെടുത്തു.

2014-ലെ പൊതു തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി മുലായത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. പിന്നീട് 2019-ല്‍ രണ്ടര പതിറ്റാണ്ടോളം നീണ്ട പിണക്കം മറന്ന് മുലായം മായാവതിയുമായി കൈ കോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടു. പക്ഷെ, അതൊന്നും മുലായം സിങ്ങെന്ന നേതാവിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു റീ ലോഞ്ച് നല്‍കിയില്ല. വി.പി സിങ്ങിന്റെ മണ്ഡല്‍ രാഷ്ട്രീയവും ചൗധരി ചരണ്‍സിങ്ങിന്റെ കര്‍ഷക രാഷ്ട്രീയവും രാം മനോഹര്‍ ലോഹ്യയയുടെ സോഷ്യലിസവും ഉയര്‍ത്തി രാഷ്ട്രീയം കളിച്ച മുലായത്തിന്റെ തിരിച്ചിറക്കവും വേഗമായിരുന്നു. കോൺഗ്രസും ബി ജെ പിയും ഇതിൽ ഒന്നിച്ചു.