പൊലിഞ്ഞത് ഒമ്പത് ജീവനുകൾ, സ്വകാര്യ ബസുകളുടെ മരണപാച്ചിലിന് നിശ്ശബ്ദ പിന്തുണ; നടപടികൾ പ്രഹസനമാവുന്നത് പതിവ്

വടക്കാഞ്ചേരിയിലെ അപകടത്തിന് പിന്നാലെ വീണ്ടും സ്വകാര്യ ബസുകളുടെ മരണ പാച്ചിൽ സംബന്ധിച്ച് പരാതി ഉയരുകയാണ്. ഇത്തരം അപകടങ്ങൾ നടക്കുമ്പോൾ മാത്രമാണ് പരിശോധനാ പ്രഹസനങ്ങൾ ഉണ്ടാവാറുള്ളത്. ആരോപണം ശരിവെച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടൂറിസ്റ്റ് ബസുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ആരംഭിച്ചിട്ടുമുണ്ട്.

വടക്കഞ്ചേരിയിലെ ഒമ്പത് പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണെന്ന പ്രാഥമിക വിലയിരുത്തലിനിടെ ബസിന്റെ വ്യാപക നിയമലംഘനങ്ങളും പുറത്തുവന്നിരിക്കുകയാണ്. വിദ്യാര്‍ഥികളുമായി ഇത്തരത്തില്‍ യാത്രകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചിട്ടില്ല. 97.7 കി.മി വേഗതയിലാണ് വിദ്യാർഥി സംഘത്തെയും കൊണ്ട് ബസ് പറന്നത്

അഞ്ച് വിദ്യാർഥികളും എതിരെ വന്ന കെ എസ് ആർ ടി സി യിലെ മൂന്നു യാത്രക്കാരും ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. രാത്രി 11.30 ഓടെയാണ് അപകടം. കെ എസ് ആർ ടി സി യിൽ ഇടിച്ച ലുമിനസ് ബസ് നിയന്ത്രണം വിട്ട് മൂന്നു തവണ മലക്കം മറിഞ്ഞു എന്നാണ് ദൃക്സാക്ഷി വിവരണം.

സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ട് എന്ന കണ്ടെത്തൽ മുന്നിൽ വെച്ച് ജനരോഷം അധികാരികൾക്ക് നേരെ തിരിയുന്നത് മാറ്റി തീർക്കയാണ്.

വിനോദ യാത്രകള്‍ നടത്തും മുമ്പ് സ്‌കൂള്‍ അധികൃതര്‍ മോട്ടോര്‍ വാഹന വകുപ്പിനെ പോകുന്ന വാഹനം സംബന്ധിച്ച് വിവരങ്ങള്‍ ധരിപ്പിക്കണമെന്നാണ് ചട്ടം. അവര്‍ വന്ന് വാഹനം പരിശോധിച്ച ശേഷമായിരിക്കും യാത്രയ്ക്ക് അനുമതി നല്‍കുക.

എന്നാല്‍ എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ അധികൃതര്‍ ഇത്തരമൊരു അറിയിപ്പൊന്നും തങ്ങള്‍ക്ക് നല്‍കിയിരുന്നില്ലെന്ന്‌ തൃപ്പൂണിത്തുറ ജോയിന്റ് ആര്‍ടിഒ പി.ടി.യൂസഫ് പറഞ്ഞു. എന്നാൽ നിരത്തിൽ മരണ പാച്ചിൽ നടത്തുന്ന ബസുകളിൽ പൊലീസ്, ഗതാഗത വകുപ്പ് അധികാരികൾക്ക് ഒരു ഉത്തവാദിത്വവും ഇല്ലെ എന്ന ചോദ്യത്തിന് ഉത്തരമില്ല.

ബസിന്റെ നിയമപരമായ പരിശോധനകള്‍ക്കൊപ്പം സ്പീഡ് ഗവര്‍ണറും ജിപിഎസ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതടക്കം ആര്‍ടിഒയുടെ പരിശോധനയില്‍ നടക്കേണ്ടതാണ്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ വിവരം നല്‍കാത്തത് മൂലം അങ്ങനെയുള്ള പരിശോധന നടക്കാതെ പോയി. ഇതാണ് ന്യായം

പലപ്പോഴും ഡ്രൈവിങ്ങ് കൾച്ചർ തന്നെ നശിപ്പിക്കുന്നതിലും റോഡ് മരണയോട്ട മത്സര കളമാക്കി തീർക്കുന്നതിലും മുന്നിൽ നിൽക്കുന്നത് സ്വകാര്യ ബസുകളുടെ മത്സര പാച്ചിലാണ്. ഇതിന് അധികാരികളുടെ നിശബ്ദ്ധ പിന്തുണ ലഭിക്കുന്നതിലെ രഹസ്യവും പരസ്യമാണ്.

അപകടത്തില്‍പ്പെട്ട ലൂമിനസ് ടൂറിസ്റ്റ് ബസില്‍ സ്പീഡ് ഗവര്‍ണര്‍ വേര്‍പ്പെടുത്തി ഇട്ടിരുന്നതായിട്ടാണ് ആര്‍ടിഒയുടെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗതാഗത വകുപ്പ് കരിമ്പട്ടികയില്‍പ്പെടുത്തിയ ബസിനെതിരെ അഞ്ചോളം കേസ് നേരത്തെ എടുത്തിരുന്നതായും ആര്‍ടിഒ വൃത്തങ്ങള്‍ പറയുന്നു. പിന്നെങ്ങിനെ ഈ ബസ് നിരത്തിലിറങ്ങി എന്നതിന് ഉത്തരമില്ല. കരിമ്പട്ടികയിൽ പെടുത്തിയ ബസുകൾ പരിശോധിക്കേണ്ട ഉത്തരവാദിത്തം ഒരു ദുരന്തം സംഭവിക്കുമ്പോൾ മാത്രം ഒച്ച ഉയർത്തുന്ന ജനങ്ങൾക്കാവുന്നു.

നിയമംലംഘിക്കുന്ന ബസുകള്‍ റോഡുകളില്‍ ഇറക്കുന്നത് തടയാന്‍ ഗതാഗത വകുപ്പിനും കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. നിരത്തിലിപ്പോഴും നൂറു കണക്കിന് ബസുകള്‍ അടിമുടി നിയമലംഘനം നടത്തി സര്‍വീസ് നടത്തുന്നുണ്ട്.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഇടപെടലിന് പിന്നാലെ സംസ്ഥാനത്ത് ഗതാഗത വകുപ്പ് റെയ്ഡ് ആരംഭിച്ചിട്ടുണ്ട്.

നിരോധിത ലൈറ്റുകളും ശബ്ദ സംവിധാനങ്ങളുമായി ഒരു ബസ്സും ഇനി നിരത്തുകളില്‍ ഇറങ്ങരുതെന്ന് കോടതി കര്‍ശനമായി നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് നിരത്തുകളില്‍ പരിശോധന നടത്താനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടുണ്ട്. ഇതിനുപുറമെ, ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നടപടിയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നുമാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

തരൂരിനെ തള്ളി മുരളിധരൻ, ഖാർ ഗെയ്ക്ക് പിന്തുണ

0

കോണ്‍ഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ തള്ളി കെ മുരളീധരന്‍. ശശി തരൂരിന് സാധാരണ ജനങ്ങളുമായുള്ള ബന്ധം കുറവാണ് എന്ന് അദ്ദേഹം പറഞ്ഞു. തന്നെപ്പോലെയുള്ളവരുടെ വോട്ട് മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കാണെന്നും വ്യക്തമാക്കി.

സമൂഹത്തിലെ ഉയര്‍ന്ന വിഭാഗങ്ങള്‍ക്കൊപ്പമാണ് ബിജെപി. അതിനെ നേരിടാന്‍ ബഹുജനമുന്നേറ്റമാണ് വേണ്ടത്. അതിന് സാധാരണ ജനങ്ങളുടെ മനസ്സറിയുന്നവര്‍ അധ്യക്ഷനാവണമെന്നാണ് തന്നെപ്പോലെയുള്ളവര്‍ ആഗ്രഹിക്കുന്നത്. അതിന് സ്വന്തം അധ്വാനം കൊണ്ട് താഴെത്തട്ടുമുതല്‍ ഉയര്‍ന്നുവെന്ന ഖാര്‍ഗെയെപ്പോലെയുള്ളവരാണ് നേതൃത്വത്തിലേക്ക് വരേണ്ടതെന്നാണ് അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

തരൂരിന് എതിരാണെന്നല്ല ഇതിന്റെ അര്‍ഥം. സഭയ്ക്ക് അകത്തും പുറത്തും ബിജെപിക്കെതിരേ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. തരൂരിന് സാധാരണ ജനങ്ങളുമായിട്ടുള്ള ബന്ധം അല്‍പം കുറവാണ്. തരൂര്‍ വളര്‍ന്നുവന്ന സാഹചര്യം അതാണ്. അതുകൊണ്ട് കുറ്റം പറയാനും പറ്റില്ല. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഖാര്‍ഗയെപ്പോലെയുള്ളവര്‍ അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതാണ് നല്ലതെന്ന് മുരളീധരന്‍ വിശദീകരിച്ചു.

ചീറ്റ ഹെലികോപ്റ്റർ തകർന്നു , അരുണാചലിൽ സൈനികൻ മരിച്ചു

സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം തകര്‍ന്നു വീണു. ഒരു പൈലറ്റ് മരിച്ചു. ലൈഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് മരിച്ചത്. സഹപൈലറ്റിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പതിവ് പറക്കലിനിടെ രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

ജെമൈതാങ് സര്‍ക്കിളിലെ ബിടികെ ഏരിയയ്ക്ക് സമീപമുള്ള ന്യാംജാങ് ചു എന്ന സ്ഥലത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

പഴക്കച്ചവടത്തിന് മറവിൽ നർക്കോട്ടിക്സ്; 1476 കോടിയുടെ ലഹരി വസ്തുക്കൾ കണ്ടെത്തി ; മലയാളി അറസ്റ്റിൽ

മഹാരാഷ്ട്രയില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ മലയാളി അറസ്റ്റില്‍. കാലടി സ്വദേശിയും യുമിതോ ഇന്റര്‍നാഷണല്‍ ഫുഡ്‌സിന്റെ മാനേജിങ് ഡയറക്ടറുമായ വിജിന്‍ വര്‍ഗീസിനെയാണ് ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ വാസിയില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് ഡി.ആര്‍.ഐ പിടിച്ചെടുത്തത്.

പഴങ്ങള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്കില്‍നിന്നാണ് 198 കിലോഗ്രാം മെത്താഫെറ്റമിനും ഒമ്പതുകിലോ കൊക്കെയ്‌നും പിടികൂടിയത്. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പഴക്കച്ചവടത്തിന്റെ മറവില്‍ നടത്തിയിരുന്ന ലഹരിക്കടത്തിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

വിദേശത്തുനിന്ന് പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് വിജിന്‍ വര്‍ഗീസ് അടക്കമുള്ളവര്‍ ലഹരിമരുന്ന് കടത്തിയിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ മലയാളിയായ മന്‍സൂര്‍ തച്ചന്‍പറമ്പില്‍ എന്നയാള്‍ക്കും ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് കാലത്താണ് അറസ്റ്റിലായ വിജിനും മന്‍സൂറും പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും ദുബായിലേക്ക് മാസ്‌ക് കയറ്റി അയക്കുന്ന ബിസിനസ് ആരംഭിച്ചു. പിന്നാലെ പഴം ഇറക്കുമതിയും ആരംഭിച്ചു. ഈ കച്ചവടത്തിന്റെ മറവിലാണ് ലഹരിമരുന്നും കടത്തിയിരുന്നത്.

കഴിഞ്ഞദിവസം പിടിച്ചെടുത്ത ലഹരിമരുന്ന് ദക്ഷിണാഫ്രിക്കയില്‍നിന്നാണ് എത്തിച്ചിരുന്നത്. ഇവയെല്ലാം ഇന്ത്യയില്‍നിന്ന് മറ്റുരാജ്യങ്ങളിലേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി.

അതേസമയം, ലഹരിമരുന്ന് കടത്തിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് വിജിന്റെ മൊഴി. എല്ലാം നിയന്ത്രിച്ചിരുന്നത് മന്‍സൂറായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ, വിജിന്റെ സഹോദരനുമായി ചേര്‍ന്ന് മന്‍സൂര്‍ മറ്റൊരു കമ്പനി സ്ഥാപിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും സംഘവും നോർവെയിൽ

0

മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കമായി. ഇന്നലെ വൈകീട്ടോടെ മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തി. ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. ഇന്ന് നോർവെ ഫിഷറീസ്മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും.

നോർവെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.രണ്ട് ദിവസം മുന്പ് നിശ്ചയിച്ച യാത്ര കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു

ഉത്തരാഖണ്ഡിൽ 50 പേരുമായി ബസ് കൊക്കയിൽ വീണു

ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു. റിഖ്‌നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിനരികിലാണ് അപകടം. പൗരി ഗർവാൾ ജില്ലയിലാണ് ഇത്. രക്ഷാപ്രവർത്തനം തുടരുന്നതായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.

ബസ് 500 മീറ്റർ ആഴത്തിലേക്കാണ് വീണതെന്നും അപകടത്തിൽപ്പെട്ട ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡി.ജി.പി അശോക് കുമാർ അറിയിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഹിമപാതമുണ്ടായി പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. ഗഢ്‌വാളിലുണ്ടായ ഹിമപാതത്തിൽ ഇനിയും 11 പേരെ കണ്ടെത്താനുണ്ട്. അപകടത്തിൽപ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തിൽ പത്തു ട്രെയിനീ മൗണ്ടനേഴ്‌സാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.

കെ സുധാകരൻ്റേത് വ്യക്തിപരമായ അഭിപ്രായം, വലിയ നേതാക്കളുടെ വോട്ട് പ്രതീക്ഷിക്കുന്നില്ല; നെഹ്റു കുടുംബം പിന്തുണച്ചു – തരൂർ

0

 ഔദ്യോഗികമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു സ്ഥാനാര്‍ഥിയില്ലെന്നും താന്‍ മത്സരിക്കുന്നത് കൊണ്ട് ഒരു ബുദ്ധിമുട്ടും തങ്ങള്‍ക്കില്ലെന്ന് നെഹ്‌റു കുടുംബം തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും ശശി തരൂര്‍.

ഖാര്‍ഗെയ്ക്ക് അനുകൂലമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നടത്തിയ പ്രസ്താവന വ്യക്തിപരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പ് പൂര്‍ണമായും രഹസ്യാത്മകമായിരിക്കും.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധി പത്ത് വര്‍ഷം മുമ്പ് എന്നോട് പറഞ്ഞിട്ടുണ്ട്. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേ സമയം വലിയ നേതാക്കളുടെ പിന്തുണ താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

‘തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയാകുന്നതിന് മുമ്പ് താന്‍ രാഹുലിനേയും പ്രിയങ്കയേയും സോണിയ ഗാന്ധിയേയും കണ്ടിരുന്നു. മത്സരിക്കുന്നത് കൊണ്ട് തങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് അറിയിച്ചു. ഒരു ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ല. അവര്‍ നിഷ്പക്ഷമായിട്ടാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. അതുകൊണ്ട് ധൈര്യത്തോടെ മത്സരിച്ചോളൂവെന്നും പറഞ്ഞു’ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ തരൂര്‍ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രിയോട് കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്ന് പ്രഖ്യാപിക്കാൻ സോണി ഗാന്ധി ആവശ്യപ്പെട്ടത് നിഷ്പക്ഷ നിലപാടിൻ്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് ഭാരവാഹിത്വം വഹിക്കുന്നവര്‍ പരസ്യ പ്രചാരണത്തിനിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അങ്ങനെ പ്രചാരണം നടത്തണമെങ്കില്‍ ഭാരവാഹിത്വം രാജിവെക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നതെന്നും ചില നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തരൂര്‍ പ്രതികരിച്ചു. ആര് ആര്‍ക്ക് വോട്ട് ചെയ്‌തെന്ന് കണ്ടെത്താന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ആര്‍ക്കും അത് സംബന്ധിച്ച് ഭയം വേണ്ടതില്ലെന്നും മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യട്ടെ എന്നും തരൂര്‍ പറഞ്ഞു.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച: രണ്ടു സ്ത്രീകൾ ഉൾപ്പെടെ മോഷണ സംഘം പിടിയിൽ

വടക്കഞ്ചേരി പന്നിയങ്കര ചുവട്ട്പാടത്ത് ദമ്പതികളെ കെട്ടിയിട്ട് സ്വർണ്ണവും, പണവും കവർന്ന സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ ആറ് പേർ പിടിയിൽ. സേലം സ്വദേശികളായ മൂന്ന് പേരും, നാമക്കൽ സ്വദേശികളായ മൂന്നു പേരുമാണ് അറസ്റ്റിലായിരിക്കുന്നത്.

കഴിഞ്ഞമാസം 22 നാണ് ചുവട്ട്പാടത്തെ റിട്ട. കെ എസ് ആർ ടി സി ജീവനക്കാരൻ പുതിയേടത്ത് വീട്ടിൽ സാം പി ജോൺ, ഭാര്യ ജോളി എന്നിവരെ ആക്രമിച്ച് കെട്ടിയിട്ട് 25 പവൻസ്വർണ്ണവും, 10,000 രൂപയും കവർന്നത്. നാടിനെ ഞെട്ടിച്ച കവർച്ചയായിരുന്നു ഇത്.

സേലം ചിന്ന ശ്രീരാംപെട്ടി കടത്തൂർ അഗ്രഹാരം കേശവൻ (40), സിംഗഗിരി പനങ്ങാട് പെരിയാണ്ടിപ്പട്ടി പ്രഭു (34), അസ്‌താംപട്ടി മണക്കാട് അൻപ്നഗർ മുഹമ്മദ് അബ്‌ദുള്ള (24), നാമക്കൽ സെന്തമംഗലം കൈകാട്ടി എരുമപ്പെട്ടി തമിഴ്‌ശെൽവൻ (21) ത്രിച്ചൻകാട് സൂരൻപാളയം യമുന റാണി (27), സൂരൻ പാളയം യുവറാണി (40) എന്നിവരാണ് വടക്കഞ്ചേരി പൊലീസിൻ്റെ കസ്റ്റഡിയിലുള്ളത്.

അന്തർസംസ്ഥാന മോഷ്ടാക്കളാണ് പിടിയിലായിരിക്കുന്നത്. ഇവരുടെ പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് സംശയിക്കുന്നത്. പന്നിയങ്കരയിലെ കവർച്ചയ്ക്ക് ശേഷം സേലത്തേക്ക് കടന്ന ഇവരെ പോലീസ് പിൻതുടർന്നിരുന്നു. സേലത്ത് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് മധുര ജയിലിൽ റിമാൻ്റിലായിരുന്ന ഇവരെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

ഈ മാസം 11 വരെയാണ് ഇവർ പൊലീസ് കസ്റ്റഡിയിൽ ഉണ്ടാവുക. ഇവർ കവർന്ന സ്വർണ്ണം ഈ റോഡിൽ വില്പന നടത്തി എന്നാണ് പറയുന്നത്. തെളിവെടുപ്പിനും, തുടരന്വേഷണത്തിനും ശേഷം പ്രതികളെ കോടതിയിൽ ഹാജറാക്കും. നിരവധി മോഷണ കേസുകൾ ഇവരുടെ പേരിലുണ്ട്.