തൊഴിൽ നിഷേധം തെറ്റ്; ശ്രീനാഥ് ഭാസിയെ വിലക്കിയതിൽ ഉടക്കി മമ്മൂട്ടി

0

നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയ നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം തെറ്റെന്ന് മമ്മൂട്ടി. തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മമ്മൂട്ട് വ്യക്തമാക്കി. തന്റെ പുതിയ ചിത്രം റോഷാക്കിന്റെ  പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

വിലക്കിനെ കുറിച്ചുള്ള ചോദ്യത്തിന് ‘വിലക്ക് മാറ്റിയില്ലേ?’ എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. ഇല്ലെന്ന് മറുപടി വന്നതോടെ  തൊഴിൽ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താൻ അ‌റിഞ്ഞതെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം

ചികിത്സാ പിഴവ് മൂലം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ

പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു തുടർച്ചയായി ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു. .ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവരാണ് അറസ്റ്റിലായത്

തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാതശിശുവും മരിച്ചത് ഡോക്ടര്‍മാരുടെ പിഴവുമൂലമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെയും കണ്ടെത്തല്‍. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് കൈമാറി. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് ഡോക്ടര്‍മാരുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഐശ്വര്യയുടെ കുഞ്ഞ് മരിക്കുന്നത്. പ്രസവ ശേഷം ഐശ്വര്യയ്ക്ക് കുഴപ്പമില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്. തീവ്രപരിചരണത്തിനിടെ രണ്ടുദിവസത്തിനു ശേഷം ഐശ്വര്യയും മരിച്ചു. രക്തം ആവശ്യമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രക്തം എത്തിച്ചു നല്‍കിയിരുന്നു. നാലാം തീയതി രാവിലെ ഐശ്വര്യ മരിച്ചു.

ഐശ്വര്യയെ ഒന്‍പതുമാസവും പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ആയിരുന്നില്ല പ്രസവസമയത്ത് ഉണ്ടായിരുന്നത്. മാത്രമല്ല, വാക്വം ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത് എന്ന് കുടുംബം പരാതിപ്പെട്ടത് ശരിയായിരുന്നു എന്ന് കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ടോടെ ഡോക്ടര്‍മാരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

5G തുടങ്ങി, എയർടെലിന് പിന്നാലെ ജിയോയും; മെട്രോ നഗരങ്ങൾക്ക് പുറമെ വരാണസിയും

0

 രാജ്യത്ത് 5 ജി സര്‍വീസിന് തുടക്കം കുറിക്കാനൊരുങ്ങി ജിയോ. ബുധനാഴ്ച മുതല്‍ ട്രയല്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളിലാകും ട്രയല്‍ സര്‍വീസ് ആരംഭിക്കുക.

ആദ്യ ഘട്ടത്തില്‍ ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാകും ജിയോയുടെ ട്രൂ 5 ജി സേവനം ലഭ്യമാകുക. ഇവരില്‍ നിന്ന് ഉപയോഗ അനുഭവങ്ങള്‍ കമ്പനി തേടും. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ജിയോ വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഡല്‍ഹി, മുംബൈ, വാരണാസി, ബെംഗളൂരു തുടങ്ങിയ എട്ട് നഗരങ്ങളില്‍ ശനിയാഴ്ച മുതല്‍ സേവനങ്ങള്‍ ലഭ്യമായെന്ന് എയര്‍ടെല്‍ മേധാവി സുനില്‍ ഭാരതി മിത്തല്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് 5-ജി സേവനം ആരംഭിക്കുന്ന ആദ്യ കമ്പനി എയര്‍ടെലാണ്. ഇതിനു പിന്നാലെയാണ് ജിയോ എത്തുന്നത്.

സെക്കന്റില്‍ ഒരു ജിബി സ്പീഡില്‍ ഈ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കും. ഇവരുടെ നിലവിലെ സിം മാറ്റാതെ തന്നെ ഫൈവ് ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് നല്‍കും. ഘട്ടം ഘട്ടമായി ട്രയല്‍ റണ്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

ക്വാണ്ടം എന്റാംഗിള്‍മെൻ്റ് ശരിയോ? ഫിസിക്സിലെ നൊബേൽ മൂന്നു ശാസ്ത്രജ്ഞർക്ക്

0

ക്വാണ്ടം കമ്പ്യൂട്ടിങിനും ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിനും അടിസ്ഥാന തത്വങ്ങൾ നൽകുന്ന പ്രായോഗിക കണ്ടെത്തലുകൾ നടത്തിയ മൂന്നു ശാസ്ത്രജ്ഞര്‍ക്ക് 2022 ലെ ഭൗതികശാസ്ത്ര നൊബേല്‍. അലെയ്ന്‍ അസ്പെക്ട്, ജോണ്‍ എഫ്.ക്ലോസര്‍, ആന്റണ്‍ സായ്ലിങര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

പരസ്പരം ഇടപഴകിയ (എന്റാംഗിള്‍ ചെയ്ത) രണ്ടു കണങ്ങളെ എത്ര അകലേയ്ക്ക് വേര്‍പെടുത്തിയാലും, അവയില്‍ ഒന്നിനെ നിരീക്ഷിച്ചാല്‍ അതിൻ്റെ ഫലം രണ്ടാമത്തേതില്‍ പ്രതിഫലിക്കുന്ന പ്രതിഭാസമാണ് ‘ക്വാണ്ടം എന്റാംഗിള്‍മെൻ്റ്’.

ഏറെക്കാലം ദുരൂഹമായി തുടര്‍ന്ന ഈ പ്രതിഭാസം ശരിയാണോ എന്ന് പരിശോധിക്കാന്‍ വഴി തുറന്നത്, ഐറിഷ് സ്വദേശിയായ ജോണ്‍ ബെല്‍ 1960 കളില്‍ ആവിഷ്‌ക്കരിച്ച ‘ബെല്‍ തിയറ’മാണ്. ‘ബെല്‍ അസമത്വം’ (Bell inequality) എന്ന പേരിലും ഈ സിദ്ധാന്തം അറിയപ്പെടുന്നു. ബെല്‍ അസമത്വം അതിലംഘിക്കപ്പെടുകയാണെങ്കില്‍, ക്വാണ്ടം എന്റാംഗിള്‍മെന്റ് ശരിയാണ് എന്ന് ബെല്‍ തിയറം പറയുന്നു.

അത്യന്തം ശ്രമകരമായ വ്യത്യസ്ത പരീക്ഷണങ്ങള്‍ വഴി, ബെല്‍ അസമത്വം ലംഘിക്കപ്പെടുന്നു എന്ന് തെളിയിച്ചവരാണ്, ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേല്‍ ജേതാക്കള്‍. ഫ്രഞ്ച് ഗവേഷകനായ Alain Aspect, അമേരിക്കന്‍ സ്വദേശി John F. Clauser, ഓസ്ട്രിയക്കാരനായ Anton Zeilinger എന്നിവര്‍, 7.5 കോടി രൂപ വരുന്ന സമ്മാനത്തുകതുല്യമായി പങ്കിടും.

ബുധനാഴ്ച രസതന്ത്ര മേഖലയിലും വ്യാഴാഴ്ച സാഹിത്യത്തിനുമുള്ള അവാർഡുകൾ പ്രഖ്യാപിക്കും. ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക മേഖലയിലെ സമ്മാനം ഒക്ടോബർ 10 നും പ്രഖ്യാപിക്കും.

പ്രകൃതിയുടെ സങ്കീർണ്ണമായ ശക്തികളെ വിശദീകരിക്കാനും പ്രവചിക്കാനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ധാരണ വിപുലീകരിക്കാനും സഹായിച്ച മൂന്ന് ശാസ്ത്രജ്ഞർക്ക് (സ്യൂകുറോ മനാബെ, ക്ലോസ് ഹാസൽമാൻ, ജോർജിയോ പാരിസി) കഴിഞ്ഞ വർഷം പുരസ്ക്കാരം നൽകിയിരുന്നു.

തിങ്കളാഴ്ച വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചിരുന്നു. സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റേ പാബോയ്ക്കാണ് വൈദ്യശാസ്ത്രരംഗത്ത് ഈ ബഹുമതി ലഭിച്ചത്. മനുഷ്യരുടെ പരിണാമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ് ഈ അവാർഡിന് അർഹനാക്കിയത്.

ഒപ്പം പ്രവർത്തിച്ച യുവാക്കൾക്ക് സമർപ്പിച്ച് സ്ലായ്ലിംഗർ

ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രം ഇന്ന് ഭക്തർക്കായി തുറന്ന് കൊടുക്കും

0

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് ഭക്തര്‍ക്ക് സമര്‍പ്പിക്കും. വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ദുബായിലെ ജബല്‍ അലിയില്‍ സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യന്‍ പള്ളികളുടെയും സമീപമാണ് പുതിയ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്.

സ്വാമി അയ്യപ്പന്‍, ഗുരുവായൂരപ്പന്‍ തുടങ്ങി പതിനാറ് പ്രതിഷ്ഠകളാണ് ക്ഷേത്രത്തില്‍ ഉളളത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 8.30വരെയാണ് ദര്‍ശന സമയം. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്.

ക്യൂ ആർ കോഡ് സംവിധാനം വഴിയാണ് പ്രവേശനനാനുമതി ലഭിക്കുക. 1200 പേരെ ഉൾക്കൊള്ളാനുള്ള വിശാലതയുള്ളതാണ് മുഖ്യ മേഖല.

ഇന്ന് വൈകിട്ട് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര നട ഔദ്യോഗികമായി തുറക്കും. ക്ഷേത്രത്തിൽ പ്രവേശിക്കാന്‍ ഉത്തരേന്ത്യൻ ആചാര രീതിയിൽ തലയില്‍ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളില്‍ പ്രത്യേക വേഷ നിബന്ധനകളില്ല. അബൂദബിയില്‍ രണ്ടാമത്തെ ക്ഷേത്രത്തിന്റെ നിര്‍മാണവും പുരോഗമിക്കയാണ്.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് അനാസ്ഥ, മൂന്ന് ഡോക്ടർമാർക്ക് എതിരെ കേസ്

പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഡോക്ടര്‍മാരെ ഉടൻ അറസ്റ്റ് ചെയ്യും.

തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാതശിശുവും മരിച്ചത് ഡോക്ടര്‍മാരുടെ പിഴവുമൂലമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെയും കണ്ടെത്തല്‍. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് കൈമാറി. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു ഡോക്ടര്‍മാർക്കും എതിരെ കേസ് വരും.

ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഐശ്വര്യയുടെ കുഞ്ഞ് മരിക്കുന്നത്. പ്രസവ ശേഷം ഐശ്വര്യയ്ക്ക് കുഴപ്പമില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്. തീവ്രപരിചരണത്തിനിടെ രണ്ടുദിവസത്തിനു ശേഷം ഐശ്വര്യയും മരിച്ചു. രക്തം ആവശ്യമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രക്തം എത്തിച്ചു നല്‍കിയിരുന്നു. നാലാം തീയതി രാവിലെ ഐശ്വര്യ മരിച്ചു.

ഐശ്വര്യയെ ഒന്‍പതുമാസവും പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ആയിരുന്നില്ല പ്രസവസമയത്ത് ഉണ്ടായിരുന്നത്. മാത്രമല്ല, വാക്വം ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത് എന്ന് കുടുംബം പരാതിപ്പെട്ടത് ശരിയായിരുന്നു എന്ന് കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ടോടെ ഡോക്ടര്‍മാരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

മത്സരിക്കാൻ രാഹുൽ പറഞ്ഞു; പിന്തുണ അവകാശപ്പെട്ട് ശശി തരൂർ

0

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് തന്നോട് ​രാഹുൽ ​ഗാന്ധി പറഞ്ഞതായി ശശി തരൂർ എംപി. രാഹുൽ ഗാന്ധിയോട് തൻ്റെ പത്രിക പിൻവലിക്കാൻ അവശ്യപ്പെടണമെന്ന് ചിലർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ താൻ അത് ചെയ്യില്ലെന്ന് മറുപടി നൽകിയതായി രാഹുൽ ഗാന്ധി തന്നോട് പറഞ്ഞുവെന്നും ശശി തരൂർ വെളിപ്പെടുത്തി.

12 സംസ്ഥാനങ്ങളിൽ എങ്കിലും സന്ദർശനം നടത്തും. പ്രചാരണത്തിന് സമയക്കുറവ് ഉണ്ട്. ഗാന്ധി കുടുംബത്തിന് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ല. അവരും ധൈര്യമായി മത്സരിക്കാൻ പറഞ്ഞു. രഹസ്യ ബാലറ്റാണ്. മനസാക്ഷി വോട്ടാണ് പ്രതീക്ഷിക്കുന്നതെന്നും തരൂർ വ്യക്തമാക്കി.

വൈദ്യശാസ്ത്ര നൊബേൽ ഹോമോസാപിയൻസിൻ്റെ ജനിതക പ്രത്യേകത കണ്ടെത്തിയ സ്വാൻ്റേ പേബുവിന്

0

ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹോമോസാപിയൻസിൻ്റെ ജനിതക പ്രത്യേകത കണ്ടെത്തിയ സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാൻ്റെ പാബുവി (Svante Pääbo)നാണ് പുരസ്‌കാരം. നിയാണ്ടർതാലിൻ്റെ ജനിതക ഘടന കണ്ടെത്തിയ ഗവേഷണങ്ങളെ മുൻനിർത്തിയാണ് പുരസ്‌കാരം പരിഗണിച്ചത്.

മനുഷ്യനെ മനുഷ്യനാക്കി തീർത്തതിൻ്റെ അടിസ്ഥാനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പാബുവിൻ്റെ കണ്ടെത്തൽ എന്ന് നൊബേൽ സമിതി വിലയിരുത്തി.

ഇപ്പോഴത്തെ മനുഷ്യ വിഭാഗമായ ഹോമോസാപിയൻസ് തൊട്ട പൂർവ്വികൾ ഡൊമിനിൻസിൽ നിന്ന് എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്ന് വ്യവഛേദിച്ചു. ജർമ്മനിയിലെ ഡെനിസോവ ഗുഹയിൽ നിന്നുള്ള നിയാണ്ടർത്താൽ ഫോസിലുകളെ അധികരിച്ചായിരുന്നു പഠനം.

70,000 വർഷം മുൻപ് ഹൊമിനിൻസിൽ നിന്നും ജനിതകപരമായി മാറിയ ഹോമോസാപ്പിയൻസ് ആഫ്രിക്കയിൽ നിന്നും കുടിയേറ്റം തുടങ്ങി. ഓസ്ട്രേലിയയിലെ മലിനേഷ്യയിലും സൌത്ത് ഈസ്റ്റ് ഏഷ്യൻ പ്രദേശങ്ങലെയും മനുഷ്യരിൽ ആറ് ശതമാനം ഡിനസോവ ഡിഎൻഎ കുടികൊള്ളുന്നതായി അദ്ദേഹം കണ്ടെത്തുകയുണ്ടായി.

പൂർവ്വകി ജനിതക ഘടന താരതമ്യം ചെയ്തു വിശകലന വിധേയമാക്കുന്ന paleogenomics എന്ന പുതിയ ശാസ്ത്ര ശാഖയ്ക്കും ഇദ്ദേഹത്തിൻ്റെ കണ്ടെത്തൽ തുടക്കമിട്ടു. മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്ടറാണ് സ്വാന്റേ പാബു

ഡിസംബർ 10 ന് പുരസ്‌കാരം സമ്മാനിക്കും. 10 മില്യൺ സ്വീഡിഷ് ക്രൗണാണ് സമ്മാനത്തുക.നൊബേൽ കമ്മിറ്റി സെക്രട്ടറി തോമസ് പെർൽമാനാണ് ജേതാവിനെ പ്രഖ്യാപിച്ചത്.കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു പ്രഖ്യാപനം .

വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്കുള്ള നൊബേൽ പുരസ്‌കാരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആർഡെം പറ്റാപുട്യൻ എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം ലഭിച്ചത്. താപനില, സ്പർശനം എന്നിവ മനസിലാക്കാൻ തലച്ചോറിനെ സഹായിക്കുന്ന ഗ്രാഹികളെ കണ്ടെത്തിയതാണ് ഇവരെ നൊബേൽ പുരസ്‌കാരത്തിന് അർഹനാക്കിയത്.

ബി എസ് എൻ എൽ അടുത്തമാസത്തോടെ 4G ആകാനൊരുങ്ങുന്നു

 ബിഎസ്എൻഎൽ 4ജി സേവനങ്ങൾ നവംബർ മാസത്തോടെ ലഭ്യമായി തുടങ്ങുമെന്ന് വിവരം. ഈ 4ജി നെറ്റ്‌വർക്ക് സംവിധാനം അടുത്തവർഷം ഓഗസ്റ്റ് മാസത്തോടെ 5ജി ആക്കി പരിഷ്കരിക്കും.  അടുത്ത 18 മാസം കൊണ്ട് 1.25 ലക്ഷം 4ജി മൊബൈൽ സൈറ്റുകൾ അവതരിപ്പിക്കുമെന്നും ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പികെ പുർവർ പറഞ്ഞു. 

സ്പെക്രട്രം നൽകാതെ തകർത്തു, സ്വകാര്യ മേഖലയ്ക്ക് പിന്തുണ

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി നെറ്റ്‌വർക്ക് സംവിധാനമാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. ഇതിനായി ടിസിഎസിന്റെയും, സി-ഡോട് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിന്റെയും സഹായം ബിഎസ്എൻഎൽ തേടുന്നുണ്ട്.  അടുത്തവർഷം സ്വാതന്ത്ര്യദിനത്തിന് മുൻപ് ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കണം എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ നിർദ്ദേശം. 

ഇന്ത്യയില്‍ 20 സര്‍ക്കിളുകളില്‍ ടെലികോം സേവനം നല്‍കുന്ന ബിഎസ്എന്‍എല്ലിന് കേരളം ഒഴികെയുള്ള സംസ്‌ഥാനങ്ങളില്‍ നഷ്ടത്തിലാണ്. 014 വരെ ലാഭത്തിലായിരുന്ന ബി.എസ്‌.എന്‍.എല്‍. റിലയന്‍സ് ജിയോയുടെ വരവോടെയാണു മുരടിച്ചത്‌. ബി.എസ്‌.എന്‍.എല്ലിന്‍റെ പശ്‌ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ജിയോക്ക്‌ അനുമതിയുണ്ടായിരുന്നു. തുടക്കത്തില്‍ ജിയോയുടെ പ്ലാനുകളെ കടത്തിവെട്ടി ബി.എസ്‌.എന്‍.എല്‍. അവതരിപ്പിച്ച പ്ലാനുകള്‍ക്കു വന്‍ ജനപിന്തുണയാണ്‌ ലഭിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌, വലിയ ഓഫറുകളുമായി ജിയോ അടിക്കടി വളര്‍ന്നപ്പോള്‍ ബി.എ.എന്‍.എല്‍. കൂപ്പുകുത്തി. 2014-നു ശേഷം എന്തുകൊണ്ടോ ബി.എസ്‌.എന്‍.എലിന്റെ നവീകരണം മന്ദഗതിയിലായി. ഇപ്പോഴും തദ്ദേശീയ സാങ്കേതികതയുടെ പേരിൽ കമ്പോളത്തിൽ മത്സരിക്കാനുള്ള ശേഷി മരവിപ്പിച്ച് നിർത്തിയിരിക്കയാണ്.

പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ചു എങ്കിലും ഇതുവരെ അതു സംബന്ധിച്ച് തുടർ നടപടകൾ ഒന്നും വ്യക്തമല്ല.

ട്രയൽ റണ്ണുകൾ കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ

സംസ്ഥാനവ്യാപകമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി  ബിഎസ്എന്‍എല്‍ 4ജിയുടെ ട്രയല്‍ റണ്‍ (BSNL 4G trial run ) ഓഗസ്റ്റ് മാസത്തോടെ കേരളത്തിലെ നാല് നഗരങ്ങളില്‍ ആരംഭിച്ചിരുന്നു. ഏറെ കാലതാമസം നേരിട്ട 4ജി ലോഞ്ച് ഇപ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി (ടിസിഎസ്) സഹകരിച്ചാണ് നടക്കുന്നത്. ചൈനീസ് വിതരണക്കാരുടെ പങ്കാളിത്തത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നേരത്തെയുള്ള ടെന്‍ഡര്‍ ഒഴിവാക്കുകയായിരുന്നു. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്  ടിസിഎസ് ട്രയല്‍ റണ്‍  നടത്തി.

‘ട്രയല്‍ ലോഞ്ചിനായി കേരളത്തിനായി ആകെ 800 ടവറുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും ആണ് 4ജി ടവറുകള്‍ കൂടുതലുള്ളത്. പരമാവധി മൊബൈല്‍ ട്രാഫിക് ഉള്ള നഗരപ്രദേശങ്ങളിലാണ് ട്രയല്‍ റണ്‍ കേന്ദ്രീകരിച്ചിരിന്നത്.  സ്വകാര്യ ടെലികോം കമ്പനികള്‍ ഇതിനകം തന്നെ 5ജി സേവനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ടെലികോം രംഗത്ത് വലിയ വിപ്ലവങ്ങള്‍ നടക്കുമ്പോളും അപ്ഡേറ്റാവാത്തതിന്‍റെ പേരില്‍ വലിയ വിമര്‍ശനം നേരിടുന്നതിനിടയിലാണ് ബിഎസ്എന്‍എല്‍ 4ജി നവംബറില്‍ അവതരിപ്പിക്കുന്നത്.

മുറിവൈദ്യം മുഖത്ത് വേണ്ട; ജൈവമായാലും തൊലി പാച്ചാവും

0

ചെറുനാരങ്ങ

വൈറ്റമിന്‍ സിയുടെ കലവറയാണെങ്കിലും ചെറുനാരങ്ങ നേരിട്ട് അതേപടി മുഖ ചര്‍മ്മത്തില്‍ പുരട്ടരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാരങ്ങാനീരില്‍ അടങ്ങിയിരിക്കുന്ന Psoralen എന്ന രാസവസ്തു സൂര്യപ്രകാശത്തോട് ചര്‍മ്മം കൂടുതലായി പ്രതികരിക്കുന്നതിന് കാരണമാകുന്നു. ഇത് സൂര്യാഘാതത്തിലേക്ക് ഉള്‍പ്പെടെ നയിച്ചേക്കാം.

ടൂത്ത് പേസ്റ്റ്

ബ്ലാക്ക് ഹെഡ്‌സ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പലരും ടൂത്ത് പേസ്റ്റ് നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ മുഖക്കുരുവിലും പാടുകളിലും ടൂത്ത് പേസ്റ്റ് നേരിട്ട് പുരട്ടുന്നത് ആ ഭാഗത്ത് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാകാനേ ഉപകരിക്കൂ.

ഷാംപൂ

മുഖ ചര്‍മ്മം വൃത്തിയാക്കുന്നതിനായി ഷാംപൂ ഉപയോഗിക്കുന്നത് ഒരിക്കലും ഒരു നല്ല ആശയമല്ല. ഷാംപൂവില്‍ വളരെ വീര്യമുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ നേര്‍ത്ത പുറംപാളിയ്ക്ക് ഇവ ദോഷം ചെയ്‌തേക്കാം.

പശ

പീല്‍ ഓഫ് മാസ്‌കുകളും മറ്റും വീട്ടിലുണ്ടാക്കാന്‍ പശ ഉപയോഗിക്കാമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ പശ ബ്ലാക്ക് ഹെഡ്‌സ് നീക്കം ചെയ്യാന്‍ സഹായിക്കില്ലെന്ന് മാത്രമല്ല ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വലുതാകാനും കാരണമാകുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ നേരിട്ട് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ നൈസര്‍ഗികമായ പിഎച്ച് ബാലന്‍സ് തകര്‍ക്കുന്നു. ഇതുമൂലം പാടുകളും മുഖക്കുരുവും കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്.