കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂരിന് കേരളത്തിൽ നിന്നും പിന്തുണയേറുന്നു

0

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍ നിന്നും പിന്തുണ. എംകെ രാഘവൻ എംപി, ശബരിനാഥൻ ഉള്‍പ്പെടെയുള്ള പതിനഞ്ചോളം പേര്‍ കേരളത്തില്‍ നിന്ന് തരൂരിനെ പിന്തുണക്കും.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍  രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട് മത്സരിക്കില്ല. രാജസ്ഥാനില്‍ ഉണ്ടായ സംഭവങ്ങളില്‍ സോണിയഗാന്ധിയോട് മാപ്പ് ചോദിച്ചതായി അശോക് ഗലോട്ട് പറഞ്ഞു.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം പരസ്യപ്പെടുത്തിയത്. 

രാജസ്ഥാനിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും യഥാർത്ഥത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള വിമുഖതയാണ് മത്സരിക്കാത്തതിന്കാരണം. സമവായത്തിനായി മുതിർന്ന നേതാക്കളെ അടക്കം നിയോഗിച്ചെങ്കിലും സച്ചിൻ പൈലറ്റിനായി മുഖ്യമന്ത്രി പദം ഒഴിയാന്‍ ഗെലോട്ട് തയ്യാറായില്ല.  ഇരട്ട പദവി വഹിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം  അനുമതിയും നല്‍കിയില്ല. ഹൈക്കമാന്‍റിനെ മറികടന്ന്  രാജസ്ഥാനില്‍ എംഎല്‍എമാര്‍ ഗെലോട്ടിനായി പ്രമേയം പാസാക്കിയ സംഭവത്തില്‍ സോണിയാഗാന്ധിയോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.

പിന്നാലെ സോണിയയെ കണ്ട സച്ചിന്‍ പൈലറ്റ് എല്ലാവരും ഒന്നിച്ച് നിന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടുമെന്ന് പറഞ്ഞു. ഇതിനിടെ മത്സരിക്കാന്‍ മുകള്‍ വാസ്നിക്കിനോടും ഗാന്ധി കൂടുംബം നി‍‍ർദേശിച്ചു. വാസ്നിക്ക് നാളെ പത്രിക സമർപ്പിക്കും. ജി23 നേതാവായിരുന്നുവെങ്കിലും അടുത്തിടെ ഗാന്ധി കുടുംബത്തോട് വാസ്നിക്ക് അടുത്തിരുന്നു. ദിഗ് വിജയ് സിങ് ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് എത്തി നാമനിർദേശ പത്രിക വാങ്ങി.

ആരാവും

ഗഹ്‌ലോത്തും തരൂരും തമ്മിലാകും മത്സരം എന്നു കരുതിയിടത്ത് രാജസ്ഥാന്‍ മുഖ്യമന്ത്രിക്കസേര സൃഷ്ടിച്ച കോലാഹലമാണ് ദിഗ്വിജയ് സിങ്ങിനെ കളത്തിലിറക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഗാന്ധി കുടുംബത്തിന് പ്രിയങ്കരനാണ് ദിഗ്വിജയ് തുടര്‍ച്ചയായി രണ്ടുവട്ടം മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തിലിരുന്നിട്ടുള്ള ഈ 75-കാരനെ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കുള്ള ഔദ്യോഗികസ്ഥാനാര്‍ഥി എന്ന് വേണമെങ്കില്‍ പറയാം. 1993 മുതല്‍ 2003 വരെയാണ് ദിഗ്വിജയ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തുണ്ടായിരുന്നത്. സംഘടനാപരവും ഭരണപരവുമായ പ്രവൃത്തിപരിചയം ആവോളമുള്ളയാളാണ് ഇദ്ദേഹം.

രാജസ്ഥാന്‍ പ്രതിസന്ധി കലശലായതിനു പിന്നാലെ സോണിയ ഗാന്ധി ആന്റണിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ആന്റണി -സോണിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് സ്ഥാനാര്‍ഥിത്വത്തിലേക്ക് ദിഗ്വിജയ് സിംഗിന്റെ വരവെന്നതും ശ്രദ്ധേയമാണ്. നേരത്തെ ദിഗ്വിജയ് സിംഗ് മധ്യ പ്രദേശ് മുഖ്യമന്ത്രി ആയിരിക്കെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍ ആയിരുന്നു ആന്റണി. ആ വിധത്തില്‍ സിങ്ങുമായി അടുപ്പമുള്ള നേതാവാണ് ആന്റണി.

കേട്ടെഴുത്ത് തെറ്റിച്ചതിന് മർദ്ദനമേറ്റ വിദ്യാർഥി മരിച്ചു, അധ്യാപകൻ അറസ്റ്റിൽ

കേട്ടെഴുത്തിൽ പിശക് വരുത്തിയതിന് ദളിത് വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലാണ് വിദ്യാർഥിയെ മർദ്ദിച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ അശ്വിനി സിംഗ് ഒരാഴ്ചയ്ക്ക് ശേഷമാണ് പിടിയിലാകുന്നത്. അധ്യാപകൻ്റെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നിഖിത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്.

കേസ് കാശ് നൽകി ഒതുക്കാൻ ശ്രമിച്ചു എങ്കിലും പൊതു വാർത്തയായതോടെ പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു. ഉയർന്ന ജാതിയിൽപ്പെട്ട അധ്യാപകൻ നിഖിതിന്റെ ചികിത്സയ്ക്കായി ആദ്യം 10,000 രൂപയും പിന്നീട് 30,000 രൂപയും നൽകി. ദരിദ്രരായ രക്ഷിതാക്കളെ നിശ്ശബ്ദരാക്കാൻ ശ്രമിച്ചു. പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി.

സെപ്തംബർ 7 ന് പത്താം ക്ലാസ് വിദ്യാർത്ഥിയായ നിഖിത് ദോഹ്രെയെ അധ്യാപകൻ അശ്വിനി സിംഗ് വടി കൊണ്ട് അടിക്കുകയും ബോധരഹിതനാകുന്നതുവരെ ചവിട്ടുകയും ചെയ്തു. പരീക്ഷയിൽ “സോഷ്യൽ” എന്ന വാക്ക് തെറ്റായി എഴുതിയതിനാണ് ക്രൂര മർദ്ദനം. നേരത്തെ തന്നെ വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന കുട്ടിയാണ്.

കൗമാരക്കാരന്റെ മരണത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് പ്രതിഷേധം ഉയർന്നു. കോളജ് മാനേജ്‌മെന്റ് അധ്യാപകനെ സസ്‌പെൻഡ് ചെയ്യേണ്ടി വന്നു. അതേസമയം, വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കല്ലേറും തീകൊളുത്തലും ഉണ്ടായ സംഭവത്തിൽ 35 പേർക്കെതിരെ പൊലീസ് കേസെടുത്തു ആരംഭിച്ചു.

ഐ ഡി കാർഡ് ഇല്ലെന്ന പേരിൽ വിദ്യാർഥികളെ ഇറക്കി വിട്ടു, പരാതിയായപ്പോൾ കണ്ടക്ടർക്ക് ലൈസൻസില്ല

0

 കൺസഷൻ കാർഡില്ലാത്ത കോളേജ് വിദ്യാർഥികളെ ബസിൽ നിന്നും ഇറക്കി വിട്ട കണ്ടക്ടറുടെ പണി പോയി.കോളേജ് വിട്ട സമയത്ത് തൃശൂർ – ഒറ്റപ്പാലം റൂട്ടിലെ ഇഷാൻ കൃഷ്ണ ബസിലെ സഞ്ജയ് എന്ന കണ്ടക്ടറാണ് കൺസഷൻ കാർഡ് ചോദിച്ച ശേഷം വിദ്യാർഥികളെ ഇറക്കിവിട്ടത്. വിദ്യാർഥികളോടുള്ള കണ്ടക്ടറുടെ പെരുമാറ്റത്തിലെ അപമര്യാദ സംബന്ധിച്ച് കുട്ടികൾ പരാതി നൽകി.

ഇതിനെ തുടർന്ന് കണ്ടക്ടർക്കെതിരെ അന്വേഷണം നടത്തിയപ്പോൾ ലൈസൻസില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത് എന്ന് മനസിലാക്കി. വിദ്യാർഥികൾ ഇത് പരാതിയാക്കിയതോടെ പൊലീസനും നിൽക്കക്കള്ളിയില്ലാതായി. ശേഷം ബസ് ഉടമയെ വിളിച്ചുവരുത്തി ഇയാളെ ജോലിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശിച്ചു.

കോലഴി ചിന്മയ കോളേജിലേയും വടക്കാഞ്ചേരി വ്യാസ കേളേജിലേയും വിദ്യാർത്ഥികളോടാണ് കണ്ടക്ടർ അപമര്യാദയായി പെരുമാറിയത്. കോളേജ് വിട്ട് ഇന്നലെ വൈകുന്നേരം വീട്ടിലേക്ക് പോകുന്നതിനായി ബസ്സിൽ കയറിയപ്പോൾ കണ്ടക്ടർ കൺസഷൻ കാർഡ് ചോദിക്കുകയും വിദ്യാർത്ഥികളെ യാത്രാമധ്യേ ഇറക്കിവിട്ട് അപമര്യാദയായി പെരുമാറുകയും ചെയ്തു.

ഇത് പരാതിയായതിന് പിന്നാലെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് ലൈസൻസില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നതായി ബോധ്യപ്പെട്ടത്. യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതിനും കണ്ടക്ടർ ലൈസൻസ് ഇല്ലാത്തതിനും വടക്കാഞ്ചേരി പൊലീസ് ഇയാളിൽ നിന്നും പിഴ ഈടാക്കി.

ജസ്പ്രീത് ബുംറ ഫിറ്റല്ല; ലോകപ്പിൽ കളിക്കാനില്ല

0

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ടി-20 ലോകകപ്പിൽ കളിക്കില്ല. പരുക്കേറ്റ താരം ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി-20യിൽ കളിച്ചിരുന്നില്ല. ലോകകപ്പിലും കളിക്കില്ലെന്നാണ് പരുക്കിൻ്റെ നിലവെച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചിരിക്കുന്നത്. ഇത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും.

മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സൂര്യകുമാർ 33 പന്തിൽ 50 റൺസും കെ.എൽ രാഹുൽ 56 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിൽ എത്തി.

ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 106 റൺസെടുത്തത്. ഒരു ഘട്ടത്തിൽ 42 റൺസിന് ആറ് വിക്കറ്റ് നഷ്ടമായ ടീമിനെ കേശവ് മഹാരാജാണ് (41) മൂന്നക്കം കടത്തിയത്. മഹാരാജിന് പുറമെ എയ്ഡൻ മാർക്രം 25 റൺസും വെയ്ൻ പാർനെൽ 24 റൺസും നേടി. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റും ദീപക് ചാഹറും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അക്സർ പട്ടേലും ഒരു വിക്കറ്റ് നേടി.

നാല് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാർക്ക് കാലുകുത്താൻ പോലും കഴിഞ്ഞില്ല. ഇതിൽ ക്യാപ്റ്റൻ ബാവുമ, റിലേ റൂസ്സോ, മില്ലർ, സ്റ്റബ്സ് എന്നിവരും ഉൾപ്പെടുന്നു.

ആർ എസ് എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് സ്റ്റാലിൻ

ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ആർ.എസ്.എസ് റാലിക്ക് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി. റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി തിരുവള്ളൂർ പൊലീസിന് നൽകിയ അനുമതിയാണ് ആവശ്യം തള്ളി. 50 സ്ഥലങ്ങളിൽ റാലി നടത്താനായിരുന്നു പരിപാടി.

ഈ തീരുമാനത്തിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ആർ.എസ്.എസ് വക്കീൽ നോട്ടീസ് അയച്ചു.

മദ്രാസ് ഹൈക്കോടതിയിൽ നിന്നും നേരത്തെ റാലിക്ക് അനുമതി തേടിയിരുന്നു. ഇതിനായി പൊലീസിനോട് ഉത്തരവിട്ടിരുന്നു. കോടതിയുടെ ഉത്തരവുണ്ടായിട്ടും അനുമതി നിഷേധിച്ചതായാണ് ആർ.എസ്.എസ് വക്കീൽ നോട്ടീസ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡി.ജി.പി സി ശൈലേന്ദ്ര ബാബു, ലോക്കൽ എസ്.പി, ടൗൺ പൊലീസ് ഇൻസ്‌പെക്ടർ എന്നിവർക്കാണ് ആർ.എസ്.എസ് വക്കീൽ നോട്ടീസ് അയച്ചത്.

എന്നാൽ സർക്കാർ ഉറച്ച നിലപാട് എടുത്തു. ക്രമസമാധാന പ്രശ്നനവും വിഭാഗീയതയും ചൂണ്ടികാട്ടിയാണ് നടപടി. സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ആര്‍.എസ്.എസ്. മാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ സംസ്ഥാനത്തെ പലയിടത്തും പോലീസ് കനത്ത ജാഗ്രതയിലാണ്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ചെന്നൈയില്‍ മാത്രം നാലായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കോയമ്പത്തൂര്‍ മേഖലയില്‍ ആയിരത്തോളം പോലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍.എസ്.എസ നടത്തുന്ന റൂട്ട് മാര്‍ച്ചിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തൊട്ടാകെയുള്ള ആർഎസ്എസ് പരിപാടികൾക്ക് അനുമതി നൽകാൻ പൊലീസിന് നിർദേശം നൽകിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വിസികെ നേതാവ് തോൽ തിരുമാവളവൻ സമർപ്പിച്ച ഹരജികളിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതിയുടെ ഒന്നാം ബെഞ്ച് നിരസിച്ചിരുന്നു. ഇതും മറികടന്നാണ് നിരോധനം

ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക

0

ഒക്ടോബർ മുതൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, തുടങ്ങി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുന്നു.

ഡെബിറ്റ് കാർഡ്

അടുത്ത മാസം മുതൽ ആർബിഐ കാർഡ് ടോക്കനൈസേഷൻ നടപ്പാക്കും. നമ്മുടെ കാർഡിൽ 12 അക്ക നമ്പറും, പേരും , എക്‌സ്പയറി ഡേറ്റും കോഡുകളും അടങ്ങിയിട്ടുണ്ട്. വിവിധ പ്ലാറ്റ്‌ഫോമുകളിൽ സേവ് ചെയ്തിട്ടുള്ള ഈ വിവരങ്ങൾക്ക് പകരം അതൊരു ടോക്കണായി സേവ് ചെയ്യപ്പെടും. ഈ ടോക്കണാണ് ഇനിമുതലുള്ള പണമിടപാടുകൾക്കായി ഉപയോഗിക്കുക.

ജൂൺ അവസാനമായിരുന്നു ടോക്കണൈസേഷനുള്ള അവസാന ദിനം. ഇത് സെപ്റ്റംബർ 30 ലേക്ക് നീട്ടുകയായിരുന്നു.

ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ആക്കാനായി ഒടിപി ലഭിക്കുന്ന ഉപയോക്താക്കൾ 30 ദിവസത്തിനകം ( കാർഡ് ലഭിച്ച് ) ആക്ടിവേറ്റഅ ചെയ്യണം. അല്ലാത്ത പക്ഷം കാർഡ് ബ്ലോക്ക് ആകും.

അടൽ പെൻഷൻ യോജന

ആദായ നികുതിയുടെ പരിധിയിൽ വരുന്ന പൗരന്മാർക്ക് അടൽ പെൻഷൻ യോജനയിൽ ഭാഗമാകാൻ കഴിയില്ല.

എൻപിഎസ് നോമിനേഷൻ

നാഷ്ണൽ പെൻഷൻ പദ്ധതിയിലെ ഉപയോക്താവ് ഇ-നോമിനേഷൻ ഫയൽ ചെയ്താൽ നോഡൽ ഓഫിസിന് അപേക്ഷ സ്വീകരിക്കാനും തള്ളാനും സാധിക്കും. അപേക്ഷ സമർപ്പിച്ച് 30 ദിവസമായിട്ടും നോഡൽ ഓഫിസിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിൽ സിആർഎ സിസ്റ്റം അപേക്ഷ സ്വീകരിക്കും.

ഇതുവരെ അംഗീകാരം ലഭിക്കാത്ത ഇ-നോമിനേഷൻ അപേക്ഷകൾക്കും ഒക്ടോബർ 1 മുതൽ ഇത് ബാധകമാകും.

പാല പോളിയിൽ എസ് എഫ് ഐ, എ ബി വി പി സംഘർഷം

പാലായിലെ കോനാട്ടുപാറ പോളിടെക്നിക് കോളജിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. വേശനോത്സവത്തിനിടെ സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർക്ക് പരുക്കേറ്റു.

കോളജിൽ ഇന്ന് ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവമായിരുന്നു. യൂണിയൻ ഭരിക്കുന്നത് എസ് എഫ് ഐ ആണ്.

കോളജിനു മുന്നിലെ കവാടത്തിനു മുന്നിൽ വച്ച് എബിവിപി എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ തല്ലി. പ്രവേശന പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്ന് എസ്എഫ്ഐ നേതാക്കളടക്കമുള്ള കുട്ടികൾ ബൈക്കിൽ പോകുന്ന സമയത്ത് കോളജിൽ നിന്ന് മാറി പാലാ സിവിൽ സ്റ്റേഷനു മുമ്പിൽ വച്ച് വാഹനം തടഞ്ഞുനിർത്തി എബിവിപി പ്രവർത്തകരും പുറത്തുനിന്നുള്ള ആർഎസ്എസ് പ്രവർത്തകരും ചേർന്ന് ഇവരെ ആക്രമിച്ചു.

ഒരു പറമ്പിൽ വച്ചാണ് ഇവർ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചത് ഈ ആക്രമണത്തിൽ കോളേജ് യൂണിയൻ ചെയർമാൽ ജോയലും കോളേജിലെ മറ്റു ഭാരവാഹികളായ ആദർശ്, ഉണ്ണി തുടങ്ങിയ ആൾ വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്.

തലയ്ക്കാണ് മർദ്ദനമേറ്റത്. വടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുകൂട്ടർക്കും ഈ സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ജോയൽ, ആദർശ്, ഉണ്ണി എന്നിവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘർഷമുണ്ടായ ഉടൻ തന്നെ പൊലീസ് അവിടെ എത്തിയതിനാൽ അനിഷ്ട സംഭവങ്ങൾ കൂടുതൽ ഉണ്ടായില്ല.

ഞാനില്ല, അശോക് ഗെഹ്ലോട്ട്

0

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല എന്ന് അശോക് ഗെഹ്ലോട്ട്. എംഎൽഎമാരുടെ മനസ്സ് മാറ്റാൻ തനിക്ക് സാധിച്ചില്ല. താൻ തന്നെ ആ മുഖ്യമന്ത്രിയായി തുടരണം എന്നും സച്ചിൻ പൈലറ്റ് വേണ്ട എന്നുമാണ് എംഎൽഎമാരുടെ പൊതുവികാരം. അതുകൊണ്ട് തന്നെ താൻ രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരും എന്ന് അദ്ദേഹം വ്യക്തമാക്കി. ദിഗ് വിജയ് സിങ്ങും ശശി തരൂരുമാകും ഇനി മത്സരരംഗത്ത് ഉണ്ടാവുക.

ഹർത്താൽ 5.20 കോടി നഷ്ടപരിഹാരം നൽകണം; ഇല്ലെങ്കിൽ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാം

0

കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി. മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കും. തുക കെട്ടിവെച്ചാല്‍ മാത്രം പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾക്ക് ജാമ്യം നല്‍കിയാല്‍ മതിയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് സി.പി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

രണ്ടാഴ്ചക്കുള്ളില്‍ 5.20 കോടി കെട്ടിവെക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനമെമ്പാടുമായി രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താറിനെ പ്രതിചേര്‍ക്കാനും കോടതി ഉത്തരവിട്ടു.

നഷ്ടപരിഹാരത്തുക കെട്ടിവെക്കാത്ത പക്ഷം സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താലിന്റെ പേരില്‍ സമരക്കാര്‍ സംസ്ഥാനത്ത് 5.20 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം അടക്കമാണ് സര്‍ക്കാര്‍ 5.20 കോടി രൂപയുടെ കണക്ക് ഹാജരാക്കിയത്‌

എസ് ഡി പി ഐയും നിരീക്ഷണത്തിൽ

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു പിന്നാലെ അവരുടെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐയും നിരീക്ഷണത്തിൽ. എസ്.ഡി.പി.ഐയുടെ ധന ഇടപാടുകള്‍ സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിരീക്ഷണം നടത്തുന്നത്.

2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ലഭിച്ച സംഭാവനകളെക്കുറിച്ച് എസ്.ഡി.പി.ഐ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സംഘടനയുടെ ഓഡിറ്റ് ചെയ്യപ്പെട്ട അക്കൗണ്ടില്‍ ഇക്കാലയളവില്‍ ഒന്‍പത് കോടിയോളം രൂപ എത്തിയിട്ടുണ്ട്. 2020-21 വര്‍ഷത്തില്‍ 2.9 കോടി രൂപയും ലഭിച്ചു. എന്നാല്‍ കണക്കില്‍ കാണിച്ചത് 22 ലക്ഷം രൂപ മാത്രമാണ്. സംഭാവന നല്‍കിയവരുടെ പേരുവിവരങ്ങളും ലഭ്യമാക്കിയിട്ടില്ല.

ഡോളർ കടത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ കേന്ദ്രമാക്കി കുറ്റപത്രം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ഡോളര്‍ കടത്ത് കേസിലെ മുഖ്യ ആസൂത്രകനെന്ന്‌ കസ്റ്റംസിന്റെ കുറ്റപത്രം. യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ശിവശങ്കര്‍ അക്കാര്യം മറച്ചുവെച്ചെു എന്നാണ് വിശദീകരണം. ഇവരുടെ കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പലതവണ സ്വപ്‌നയെയും സരിത്തിനെയും അറിയിച്ചെന്നും പറയുന്നു.

കസ്റ്റംസിന്റെ കുറ്റപത്രത്തിലെ മിക്കഭാഗങ്ങളിലും ശിവശങ്കറിനെതിരെയുള്ള കണ്ടെത്തലുകളാണ് പരാമര്‍ശിച്ചിരിക്കുന്നത്. മുഖ്യമായും ഇദ്ദേഹത്തിനെതിരാണ് കുറ്റാരോപണങ്ങൾ.

കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ ആറുപ്രതികളാണുള്ളത്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ധനകാര്യവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ജൗഫ്രിയാണ് ഒന്നാംപ്രതി. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ്, സന്തോഷ് ഈപ്പന്‍, എം.ശിവശങ്കര്‍ എന്നിവരാണ് മറ്റുപ്രതികള്‍. കേസില്‍ ആകെ 40 പേജുകളുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

സ്വപ്നയുടെ ലോക്കറിലെ പണവും ശിവശങ്കരൻ്റേതെന്ന്

എല്ലാ ഇടപാടുകളും ശിവശങ്കറിന് അറിയാമായിരുന്നു. ലൈഫ് മിഷന്‍ കരാറിലെ വഴിവിട്ടനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ശിവശങ്കറായിരുന്നു. ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ കരാര്‍ യൂണിടാക്കിന് നല്‍കിയത് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. സ്വപ്‌നയുടെ ലോക്കറില്‍നിന്ന് എന്‍.ഐ.എ. പിടിച്ചെടുത്ത ഒരുകോടി രൂപ ശിവശങ്കറിനുള്ള കമ്മിഷനായിരുന്നുവെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശിവശങ്കര്‍ സ്വപ്‌നയെയും സരിത്തിനെയും പലവട്ടം അറിയിച്ചെന്നുള്ളതാണ് കുറ്റപത്രത്തിലെ മറ്റൊരു ഗുരുതരമായ കണ്ടെത്തല്‍. യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്‍പ്പെട്ട കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ സംബന്ധിച്ചാണ് ശിവശങ്കര്‍ വിവരം കൈമാറിയിരുന്നത് എന്നാണ് കണ്ടെത്തൽ അവതരിപ്പിച്ചത്.

ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളെ സംബന്ധിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. വിദേശത്ത് ബിസിനസ് സംരംഭം തുടങ്ങാന്‍ ശിവശങ്കറിന് താത്പര്യമുണ്ടായിരുന്നതായി വാട്‌സാപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് പറഞ്ഞിരിക്കുന്നത്.

2017-ല്‍ മുഖ്യമന്ത്രി യുഎഇയിലുള്ള സമയത്ത് ഖാലിദ് മുഹമ്മദ് ചില ബാഗുകള്‍ കടത്തിയതായുള്ള സ്വപ്‌നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. ഈ മൊഴികളാണ് സ്വപ്‌ന അടുത്തിടെ പുറത്തുവിട്ടത്. പല രാഷ്ട്രീയ നേതാക്കളും വിദേശത്തേക്ക് പണം കടത്തിയതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു.