അധ്യാപക വിദ്യാർഥി അനുപാതം കൂട്ടി, നിരവധി അധ്യാപകർ പുറത്താവും

0

ഒൻപത് പത്ത് ക്ലാസുകളിലെ അധ്യാപക വദ്യാർഥി അനുപാതം 1:40 എന്നുള്ളത് 1:45 ആക്കി. ധനവകുപ്പ് എതിർപ്പിനെ തുടർന്നാണ് പഴയ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.

നേരത്തെയും ഇത് 1:45 ആയിരുന്നു എങ്കിലും കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയും ജനസംഖ്യാ നിയന്ത്രണവും പുതിയ വിദ്യാർഥികൾ കുറയുന്നതും എല്ലാം പരിഗണിച്ച് 1:40 ആക്കിയിരുന്നു. ഇത് ഓരോ വർഷവും സ്റ്റാഫ് ഫിക്സേഷൻ സമയത്ത് ഉത്തരവ് പ്രകാരം നടപ്പാക്കുകയാണ് പതിവ്

കേരള വിദ്യാഭ്യാസ ചട്ടത്തിൽ 1:45 തന്നെയാണ് വ്യവസ്ഥ ചെയ്യുന്നത്. കഴിഞ്ഞ ഇരുപത് വർഷത്തോളമായി തുടരുന്ന ഈ തോത് ഇത് ഉത്തരവ് വഴി മറികടക്കാറാണ്.

എയിഡഡ് മേഖലയിൽ ആവും ഇത് അധ്യാപകരുടെ നഞ്ചിടിപ്പ് ഏറ്റുക. ഉത്തരവ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു എങ്കിലും പ്രഖ്യാപനത്തിൽ ഒതുങ്ങി. പഠന നിലവാരം കുറഞ്ഞ വിദ്യലയങ്ങൾ കുട്ടികൾ വിട്ടുപോവുമ്പോൾ പ്രതിസന്ധി രൂക്ഷമാവും. വൻ തുക കോഴയായി ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട്. എയിഡഡ് സ്കൂൾ നിയമനം പി എസ് സിക്ക് വിടുക എന്ന ആവശ്യം കാലങ്ങളായി നിലനിൽക്കുന്നതാണ്.

എന്നാൽ വോട്ടു ബാങ്കിലെ ജാതിമത അനുപാതവും ഇത്തരം സംഘടനകളുടെ സ്വാധീനവും മാറി മാറിവരുന്ന സർക്കാരുകളെ ഭയപ്പെടുത്തി നിർത്തുകയാണ് പതിവ്. അതേ സമയം കേരളത്തിലെ അധ്യാപക വിദ്യാർഥി അനുപാതം ഇനിയും കുറയ്ക്കണം എന്ന ആവശ്യവും നിലവിലുണ്ട്.

രൂപ ഏറ്റവും താഴ്ന്ന നിലയിൽ; റിപ്പോ നിരക്ക് കൂട്ടി രക്ഷിക്കാൻ ശ്രമം: വിലകൂടും പലിശ കയറും

ണപ്പെരുപ്പം നിയന്ത്രിക്കാനാവാതെ ഇത്തവണയും റിപ്പോ നിരക്ക് വർധിപ്പിക്കാൻ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. കഴിഞ്ഞ തവണത്തേതിന് സമാനമായ നിരക്ക് വര്‍ധന ഇത്തവണയും പ്രഖ്യാപിച്ചേക്കും.

സെപ്റ്റംബര്‍ 30നുള്ള പണവായ്പാ നയത്തില്‍ 0.50ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 35 ബേസിസ് പോയന്റ് മുതല്‍ 60 ബേസിസ് പോയന്റുവരെ വര്‍ധന പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. പലിശ നിരക്ക് വർധിപ്പിച്ച് കൊണ്ട് വരുന്ന പരിഷ്കരണം സ്വഭാവിമകമായും സാധാരണക്കാരൻ്റെ തലയിൽ വീഴും.

തുടര്‍ച്ചയായി മൂന്നുതവണ ഇതിനകം റിപ്പോ നിരക്ക് വര്‍ധിപ്പിച്ചുകഴിഞ്ഞു. ഇതോടെ റിപ്പോ 5.40ശതമാനമായി. അതായത് നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ വര്‍ധിപ്പിച്ചത് 1.40ശതമാനം. പണപ്പെരുപ്പം നിയന്ത്രിക്കാനായി നോട്ട് നിരോധനം മുതൽ പ്രഖ്യാപിച്ച് നടത്തിയ ഇടപെടലിൻ്റെ പരാജയത്തിന് ശേഷമാണ് ഉയർത്തൽ തന്ത്രം

ഇന്ത്യയുടെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്.

സാധാരണക്കാരൻ്റെ മുതുക് ഒടിയും

2022 വര്‍ഷാവസാനത്തോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ആറ് ശതമാനമാക്കി ഉയര്‍ത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ബ്ലൂംബെര്‍ഗിന്റെ പുതിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെയ് മുതലുള്ള മൂന്ന് നീക്കങ്ങളിലായി നടത്തിയ 140 ബേസിസ് പോയ്ന്റ് വര്‍ധനവിന് ശേഷം മോണിറ്ററി പോളിസി കമ്മിറ്റി സെപ്റ്റംബറില്‍ 35 ബേസിസ് പോയ്ന്റും ഡിസംബറില്‍ 25 ബേസിസ് പോയ്ന്റും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2023 ജൂണ്‍ അവസാനത്തോടെ റിപ്പോ നിരക്ക് 6 ശതമാനത്തിലെത്തുമെന്ന് നേരത്തെ നടത്തിയ സര്‍വേ കണക്കാക്കിയിരുന്നു.

വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ പണപ്പെരുപ്പത്തില്‍ മിതത്വം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നെങ്കിലും സാമ്പത്തിക വിദഗ്ധര്‍ ഇനിയും നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. 

വിലക്കയറ്റം ഇനിയും

ണപ്പെരുപ്പനിരക്ക് വീണ്ടും ഏഴു ശതമാനമായി ഉയർന്നു. ജൂലൈയിൽ 6.7 ശതമാനം രേഖപ്പെടുത്തിയിരുന്ന ചില്ലറവിൽപ്പന വിലയെ ആധാരമാക്കിയുള്ള പണപ്പെരുപ്പം ആഗസ്‌തിൽ ഏഴു ശതമാനമായി. രണ്ടുമുതൽ ആറു ശതമാനമെന്ന റിസർവ് ബാങ്കിന്റെ ‘സഹനപരിധി’ കടന്നുനിൽക്കുന്നതിനാൽ നടപ്പുസാമ്പത്തിക വർഷത്തിൽ വീണ്ടും പലിശനിരക്കുകൾ ഉയർത്താതെ മുന്നോട്ടുപോകുക അസാധ്യമാണ്. പലിശനിരക്ക് ഉയർത്തുന്നതിനെതിരെ ധന മന്ത്രി നിർമല സീതാരാമൻ കണ്ണുരുട്ടുന്നുണ്ടെങ്കിലും ഇന്ത്യയിലും ആഗോള സാമ്പത്തികരംഗത്തും ഉണ്ടായിരിക്കുന്ന രൂക്ഷമായ പണപ്പെരുപ്പത്തെ അവഗണിച്ചു മുന്നോട്ടുപോകാൻ കേന്ദ്രബാങ്കിന് കഴിയില്ല. തുടർച്ചയായ മൂന്നു തവണയിലായി  റിപ്പോ നിരക്ക് 5.4 ശതമാനത്തിലേക്ക് ഉയർത്തിയെങ്കിലും പണപ്പെരുപ്പത്തെ വരുതിയിൽ കൊണ്ടുവരാൻ റിസർവ് ബാങ്കിന് ഇനിയും സാധിച്ചിട്ടില്ല. അവശ്യസാധനങ്ങളുടെ അടക്കമുള്ള മേഖലകളിൽ വലിയതോതിലുള്ള വിലക്കയറ്റത്തിലേക്ക്  ഈ പ്രതിസന്ധി നയിക്കുമെന്നത് ഉറപ്പാണ്. ഇതിന്റെ തിക്തഫലങ്ങൾ സാധാരണക്കാരനെ അതിശക്തമായി വരിഞ്ഞുമുറുക്കുകയാണ്. 

തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി തേടി കോഴിക്കോടും കണ്ണൂർ ജില്ലാ പഞ്ചായത്തും സുപ്രീം കോടതിയിൽ

അക്രമകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്തും, കോഴിക്കോട് കോര്‍പറേഷനും സുപ്രീംകോടതിയെ സമീപിച്ചു.

1994-ലെ പഞ്ചായത്തി രാജ് നിയമത്തിലും മുന്‍സിപ്പാലിറ്റി നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമകാരികളായ തെരുവ് നായകള്‍, പന്നികള്‍ എന്നിവയെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു. എന്നാല്‍ 2001-ലെ എബിസി ചട്ടങ്ങള്‍ നിലവില്‍ വന്നതിന് ശേഷം തെരുവ് നായകളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു.

ഹൈക്കോടതിയുടെ ഈ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ സുപ്രീം കോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്‌. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് വേണ്ടി പി.പി.ദിവ്യയും കോഴിക്കോട് ജില്ലാ കോര്‍പറേഷന് വേണ്ടി സെക്രട്ടറി ബിനി കെ.യുവുമാണ് സുപ്രീംകോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്.

ഇതിനിടയില്‍ കേരളത്തില്‍ തെരുവ് നായകള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ക്ക് എതിരെ വ്യാപകമായി അതിക്രമം നടക്കുന്നുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഇന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ആവശ്യം നാളെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഉന്നയിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

കോൺഗ്രസ് ബി ജെ പിയെ നേരിടുന്നത് അവരുടെ അടയാളങ്ങൾ സ്വീകരിച്ചുകൊണ്ട് – പിണറായി

0

ബി.ജെ.പിയെ നേരിടേണ്ടരീതിയില്‍ ശക്തമായി നേരിടണമെന്നും അവരുടെ അടയാളങ്ങള്‍ സ്വീകരിച്ചുകൊണ്ട്, ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് നേരിടാമെന്ന് വിചാരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറുതോണിയില്‍ ധീരജ് കുടുംബ സഹായനിധി കൈമാറ്റ വേദിയിലായിരുന്നു കോണ്‍ഗ്രസിനെതിരേ മുഖ്യമന്ത്രിയുടെ വിമര്‍ശനം.

മഹാത്മാഗാന്ധിയുടെ ശിഷ്യര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് എങ്ങനെ സവര്‍ക്കറുടെ ചിത്രം വെയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. എത്ര പരിഹാസ്യമാണത്. കോണ്‍ഗ്രസിന്റെ മനസ് എവിടെയെത്തി ? ബിജെപിയിലേക്ക് മാറിയ കോണ്‍ഗ്രസുകാര്‍ എത്രയാണ് ? കോണ്‍ഗ്രസിന്റെ നേതൃനിര വലിയൊരു ഭാഗം ഇപ്പോള്‍ ബിജെപിയുടെ കൂടെയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ബിജെപിയെ നേരിടേണ്ടരീതിയില്‍ ശക്തമായി നേരിടണം. അവരുടെ അടയാളങ്ങള്‍ സ്വീകരിച്ചുകൊണ്ട്, ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് നേരിടാമെന്ന് വിചാരിക്കരുത്. അവര്‍ വര്‍ഗീയതായാണ് രൂപത്തിലും ഭാവത്തിലും പ്രകടനത്തിലും സ്വീകരിക്കുന്നത്. അതിനെ തള്ളാന്‍ തയ്യാറുണ്ടോയെന്നും എത്രപേര്‍ക്ക് തള്ളാനാകുമെന്നും പിണറായി വിജയന്‍ ചോദിച്ചു.

ഇടുക്കി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തുന്നതിന് നേതൃത്വം കൊടുത്തവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇത്തരം കാര്യങ്ങള്‍ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പരസ്യമായി രക്ഷസാക്ഷിത്വത്തെ അപമാനിച്ചു. നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയില്‍ അരുംകൊല നടത്തിയ ആളുകളെ മഹത്വവത്കരിച്ച് കൊണ്ടുനടക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മാത്രമല്ല, അഖിലേന്ത്യാ നേതാവ് വരെ തയ്യാറായി.

ഇടത് സർക്കാർ ഭീഷണി; കേരളം തീവ്രവാദത്തിൻ്റെ ഹോട്ട്സ്പോട്ട് – ജെ പി നഡ്ഡ

0

ഇടത് സര്‍ക്കാര്‍ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ. തീവ്രവാദത്തിന്റെ ഹോട്ട്‌സ്‌പോട്ടായി കേരളം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

തിരുവനന്തപുരം ജില്ലാ ബി ജെ പി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യു സംസാരിക്കയായിരുന്നു നഡ്ഡ. വര്‍ഗീയസംഘര്‍ഷങ്ങള്‍ സംസ്ഥാനത്തു വര്‍ധിച്ചെന്ന് അദ്ദേഹം പറഞ്ഞു

കേരളത്തിലെ സര്‍ക്കാര്‍ പോകുന്നത് അഴിമതിയില്‍ നിന്ന് അഴിമതിയിലേക്കാണെന്നും വിമര്‍ശിച്ചു. കോവിഡ് കാല പര്‍ച്ചേഴ്‌സിലടക്കം നടന്നത് വലിയ അഴിമതികളാണെന്നും കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും വിമര്‍ശിച്ചു.

ബന്ധുനിയമനങ്ങൾക്കാണ് സിപിഎം മുൻഗണന നൽകുന്നത്. കമ്യൂണിസ്റ്റുകാർക്ക് പണ്ട് ഈ രീതിയില്ലായിരുന്നു. ഇപ്പോൾ അവരും അഴിമതിയിലേക്ക് പോയി. കേരളം കടക്കെണിയിലാണ്. 3.30 ലക്ഷം കോടിയാണ് കേരളത്തിന്റെ കടം. സാമ്പത്തിക അച്ചടക്കമില്ലാതെ തകർന്ന സംസ്ഥാനമായി കേരളം മാറി. ജനങ്ങള്‍ സുരക്ഷിതരല്ലാതായി. ജനങ്ങളോട് ബിജെപി പ്രവർത്തകർ ഇക്കാര്യങ്ങൾ സംസാരിക്കണം. താമര കേരളത്തില്‍ വിരിയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ജെ.പി.നഡ്ഡ പറഞ്ഞു

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ഏറ്റവും കൂടുതൽ പേർ അറസ്റ്റു ചെയ്യപ്പെട്ടത് കൊല്ലം കോട്ടയം ജില്ലകളിൽ

0

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 50 എണ്ണം. 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയത്ത് 215 പേരെ അറസ്റ്റ് ചെയ്തു. തൊട്ടടുത്ത് കൊല്ലം ജില്ലയാണ്. പോലീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ ക്രമത്തില്‍

തിരുവനന്തപുരം സിറ്റി – 25, 52, 151
തിരുവനന്തപുരം റൂറല്‍ – 25, 141, 22
കൊല്ലം സിറ്റി – 27, 169, 13
കൊല്ലം റൂറല്‍ – 13, 108, 63
പത്തനംതിട്ട – 15, 126, 2
ആലപ്പുഴ – 15, 63, 71
കോട്ടയം – 28, 215, 77
ഇടുക്കി – 4, 16, 3
എറണാകുളം സിറ്റി – 6, 12, 16
എറണാകുളം റൂറല്‍ – 17, 21, 22
തൃശൂര്‍ സിറ്റി – 10, 18, 14
തൃശൂര്‍ റൂറല്‍ – 9, 10, 10
പാലക്കാട് – 7, 46, 35
മലപ്പുറം – 34, 158, 128
കോഴിക്കോട് സിറ്റി – 18, 26, 21
കോഴിക്കോട് റൂറല്‍ – 8, 14, 23
വയനാട് – 5, 114, 19
കണ്ണൂര്‍ സിറ്റി – 26, 33, 101
കണ്ണൂര്‍ റൂറല്‍ – 7, 10, 9
കാസര്‍ഗോഡ് – 10, 52, 34

കരാറുകാരെയും ഉദ്യോഗസ്ഥരെയും തിരുത്തും – മന്ത്രി മുഹമ്മദ് റിയാസ്

0

റോഡ് നിര്‍മാണത്തില്‍ സംസ്ഥാനത്ത് പുത്തൻ സമീപനം സ്വീകരിച്ചു തുടങ്ങിയതായി മന്ത്രി. നിർമ്മാണത്തിൽ കാലാനുസൃത മാറ്റം സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തൃക്കണ്ണമംഗല്‍-പ്ലാപ്പള്ളി-സദാനന്ദപുരം റോഡിന്റെ നവീകരണ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മൂന്നിരിട്ടി തുക മുടക്കിയാണ് ആധുനിക രീതിയിലുള്ള റോഡുകളുടെ നിര്‍മിതി. മന്ത്രിയുടെ ഓഫീസ് പുരോഗതി നേരിട്ട് വിലയിരുത്തുന്ന രീതിയാണ് അവലംബിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എല്ലാ റോഡുകളും മികവുറ്റതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും ഇതര വെല്ലുവിളികളും മറികടന്നുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഡ്രെയിനേജ് സംവിധാനത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയാണ്. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കണെമെന്ന നിര്‍ബന്ധമുണ്ട്. ഇതിന് തടസ്സമാവുന്ന കരാറുകാരേയും ഉദ്യോഗസ്ഥരേയും തിരുത്തി നേരെയാക്കും. നൂതന പദ്ധതികള്‍ക്ക് ധനകാര്യ വകുപ്പ് നല്‍കുന്ന പിന്തുണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത വികസനം 2025ല്‍ പൂര്‍ത്തിയാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു

ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പേര്.

പാര്‍ട്ടിക്ക് പേര് നാല്‍കാനായി ഉറുദുവിലും സംസ്‌കൃതത്തിലുമായി 1500ഓളം നിര്‍ദേശങ്ങള്‍ തനിക്ക് ലഭിച്ചുവെന്നും അതില്‍ നിന്നാണ് ഈ പേര് തിരഞ്ഞെടുത്തതെന്നും ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗുലാം നബി ആസാദ് വ്യക്തമാക്കി.

ഒരു മാസം മുന്‍പാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്. കോൺഗ്രസ് വിട്ടതിന് ശേഷം ജമ്മുവിൽ നടന്ന ആദ്യ പൊതുയോഗത്തിൽ, സമ്പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2005 മുതൽ 2008 വരെ ഗുലാം നബി ആസാദ് ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്നു. കോൺഗ്രസിലെ ജി 23 നേതൃനിരയിലെ പ്രമുഖനായിരുന്നു.

CUET- PG പ്രവേശനം- ഫലം ഇന്ന് വൈകുന്നേരം അറിയാം

 ബിരുദാനന്തര ബിരുദ പൊതു പ്രവേശന പരീക്ഷ സിയുഇടി പിജി ഫലം ഇന്ന്, സെപ്റ്റംബർ 26 ന് പ്രഖ്യാപിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ പരീക്ഷയുടെ ഫലം വൈകുന്നേരം 4 മണിക്ക് പുറത്തിറക്കുമെന്ന് യുജിസി ചെയർമാൻ എം ജഗദേഷ് കുമാർ അറിയിച്ചു. പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് സിയുഇടി ഫലം cuet.nta.nic.in, ntaresults.nic.in എന്നിവയിൽ പരിശോധിക്കാം.

സെപ്റ്റംബർ 24 ന് സിയുഇടി പിജി യുടെ അന്തിമ ഉത്തരസൂചിക നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ ചോദിച്ച നിരവധി ചോദ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.  ഒഴിവാക്കിയ ചോദ്യങ്ങൾക്കുളള മാർക്ക് കുറയ്ക്കില്ല.

2022 ലാണ് ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള കേന്ദ്ര സർവ്വകലാശാലകളിലും മറ്റ് സർവ്വകലാശാലകളിലും പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്ക് ഏകജാലക സംവിധാനത്തിലുള്ള ഈ പരീക്ഷയിൽ പങ്കെടുക്കാം.  
എല്ലാ കേന്ദ്ര സർവകലാശാലകളും ഈ വർഷം യുജി പ്രവേശനത്തിന് സിയുഇടി പരീക്ഷ ഫലമാണ് ഉപയോഗിക്കുന്നത്. സെപ്റ്റംബർ 12 നാണ് താത്ക്കാലിക ഉത്തര സൂചിക പുറത്തിറക്കിയത്. സെപ്റ്റംബർ 1 മുതൽ 11 വരെ യാണ് സി യു ഇ ടി പി ജി പരീക്ഷ നടത്തിയത്. 

അന്തിമ ഉത്തര സൂചിക
CUET PG യുടെ ഔദ്യോഗിക സൈറ്റ് cuet.nta.nic.in സന്ദർശിക്കുക.
ഹോം പേജിൽ ലഭ്യമായ CUET PG ഫൈനൽ ആൻസർ കീ 2022 ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും

മാധ്യമപ്രവര്‍ത്തകയോട് അപമാനകരമായി സംസാരിച്ച കേസിൽ ശ്രീനാഥ് ഭാസിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വനിതാ കമ്മീഷനിലും മരട് പോലീസിലുമാണ് പരാതി നല്‍കിയിരിക്കുന്നത്.

സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. താന്‍ അവതാരകയെ തെറിവിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. വൈകാരിക പ്രകടനം മാത്രമായിരുന്നു. അതിൽ വിഷമം ഉണ്ടായി എങ്കിൽ നിർവ്യാജം മാപ്പ് ചോദിക്കുന്നു എന്നും തുടർന്നുള്ള ചാനൽ അഭിമുഖത്തിൽ ശ്രീനാഥ് ഭാസി പറഞ്ഞു