സ്കൂൾ സമയ മാറ്റത്തിനെതിരെ മുസ്ലീം ലീഗ് വീണ്ടും

0

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്കാരങ്ങൾ നിർദ്ദേശിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശയ്‌ക്കെതിരേ മുസ്ലീം ലീഗ്. സ്‌കൂള്‍ സമയത്തില്‍ മാറ്റം കൊണ്ടുവരാനുള്ള റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. സമയം മതവിദ്യാഭ്യാസത്തെ ഇല്ലാതാക്കും എന്നാണ് അവകാശവാദം.

തീരുമാനമെടുക്കുന്നതിന് മുന്‍പ് എല്ലാവിഭാഗം ആളുകളുമായു ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കരുത്. വഖഫ് വിഷയം പോലെ സര്‍ക്കാരിന് അബദ്ധം പറ്റരുതെന്നും സലാം പറഞ്ഞു.

സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഏറെ കാലമായി കൊണ്ടുവരാൻ നിർദ്ദേശക്കപ്പെട്ട പരിഷ്കാരമാണ് സമയ മാറ്റം. രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ എന്ന ക്രമമാണ് നിർദ്ദേശിക്കപ്പെട്ടത്. കേരളത്തിലെ കാലവസ്ഥയും കുട്ടികളുടെ പഠന ശേഷി ഉയർന്നു നിൽക്കുന്ന സമയവും എല്ലാം പരിഗണിച്ചാണ് നിർദ്ദേശം. ഇതിനെ മതസംഘടനകൾ തുടർച്ചയായി എതിർത്തു വരികയാണ്. ഇതിൽ ഉടക്കി പരിഷ്കാര ശ്രമം സർക്കാരുകൾ പിൻവലിക്കുന്നതുമാണ് പതിവ്

ലീഗിന് തീവ്രത പോരെന്ന് പറഞ്ഞവർ

മുസ്ലീം ലീഗ് ആണ് എസ്ഡിപിഐയെ വളര്‍ത്തുന്നതെന്ന് കഴിഞ്ഞദിവസം സിപിഎം നേതാവ് എംവി ജയരാജന്‍ ആരോപിച്ചിരുന്നു. ജയരാജന് എവിടെ നിന്നാണ് ഇത്തരമൊരു വിവരം കിട്ടിയത്. എസ്ഡിപിഐ നേതാക്കളുടെ അറസ്റ്റില്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്കുളള ജാള്യത മറയ്ക്കാനാണോ ഇത്തരം പരാമര്‍ശം എന്നറിയില്ല. സ്വന്തം പാര്‍ട്ടിയെ രക്ഷിക്കാനുള്ള അമിത ആവേശമാണ് അദ്ദേഹത്തിനുള്ളത്. പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തിയത് ലീഗ് അല്ല. ലീഗിന് തീവ്രത പോരെന്നാണ് എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ ആരോപണം. ലീഗിനെ എതിര്‍ത്താണ് ഇത്തരം സംഘടനകള്‍ ശക്തിപ്രാപിച്ചതെന്ന് പിഎംഎ സലാം പറഞ്ഞു.

കേന്ദ്രഏജന്‍സികളെ രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരേ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ നേരത്തെ തന്ന ഉയര്‍ന്നിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേയുള്ള നടപടി ഇത്തരത്തിലുള്ളതാണോ എന്ന് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം മാത്രമേ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കഴിയുകയുള്ളൂ.

ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണങ്ങളെ തടയുന്നതില്‍ പോലീസ് നിഷ്‌ക്രിയരായിരുന്നു. ഇത്രയും ആക്രമണങ്ങള്‍ നടന്ന ഒരു ഹര്‍ത്താല്‍ കേരളത്തിലുണ്ടായിരുന്നില്ല. സര്‍ക്കാരും പോലീസും നോക്കുകുത്തികളായി. ദേശീയതലത്തില്‍ നടന്ന റെയ്ഡില്‍ പ്രതിഷേധിച്ച് കേരളത്തില്‍ മാത്രം ഹര്‍ത്താല്‍ നടത്തിയത് ശരിയായ നടപടിയല്ല. ചില ലാഭങ്ങള്‍ക്ക് വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളും പേക്കൂത്തുമാണെന്നും അദ്ദേഹം ആരോപിച്ചു.

ഡൽഹി സർവ്വകലാശാല പി ജി പ്രവേശന പരീക്ഷ ഒക്ടോബർ 17 മുതൽ

ഡൽഹി സർവകലാശാല ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഡി.യു.ഇ.ടി. ഒക്ടോബർ 17 മുതൽ 21 വരെയായിരിക്കും.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. അഡ്മിറ്റ് കാർഡും പരീക്ഷാ നഗരം സംബന്ധിച്ച അറിയിപ്പും ഉടൻ പ്രസിധീകരിക്കും.ഓരോ സംസ്ഥാനത്തും ഒരുകേന്ദ്രം വീതം ഇരുപത്തിയെട്ട് നഗരങ്ങളെ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തതായി ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. വിവരങ്ങൾക്ക്: ദേശീയ ടെസ്റ്റിങ് ഏജൻസി സൈറ്റ് കാണുക nta.ac.in/DuetExam സഹായങ്ങൾക്ക്: 011 40759000.

ഒളിമ്പ്യൻ ശ്രീജേഷിൻ്റെ ഹോക്കി സ്റ്റിക്കിന് പിഴ; വിമാന കമ്പനിക്കെതിരെ പ്രതിഷേധം

0

ഒളിമ്പിക് മെഡല്‍ ജേതാവും ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകനുമായ മലയാളി താരം പി.ആര്‍.ശ്രീജേഷിൻ്റെ ഹോക്കി കിറ്റിന് അധിക ചാർജ് ഈടാക്കി ഇൻഡിഗോ എയർലൈൻസ്. തൻ്റെ ഹോക്കി സ്റ്റിക്കിന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധിക ഫീസ് ഈടാക്കിയെന്ന് ശ്രീജേഷ് ട്വീറ്ററിലൂടെ വ്യക്തമാക്കി. ഒളിമ്പിക് മെഡൽ ജേതാവിനെ തിരിച്ചറിയാത്ത എയർലൈൻസ് നടപടി ഓൺലൈൻ മീഡിയകളിൽ വ്യാപകമായി വിമർശിക്കപ്പെട്ടു.

ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു താരം. 41 ഇഞ്ചുള്ള ഹോക്കി സ്റ്റിക്കിന് അധിക ചാര്‍ജായി വിമാനക്കമ്പനി 1500 രൂപയാണ് ഈടാക്കിയത്.

38 ഇഞ്ചില്‍ കൂടുതലുള്ള വസ്തു സൗജന്യമായി കൊണ്ടുപോകാനാകില്ലെന്നും അതിന് മുകളിലുള്ളതിന് പ്രത്യേക ഫീസ് നല്‍കണമെന്നും വിമാനക്കമ്പനി പറഞ്ഞതായി ശ്രീജേഷ് കുറിച്ചു. ശ്രീജേഷിന്റെ ഹോക്കി കിറ്റില്‍ 41 ഇഞ്ചുള്ള സ്റ്റിക്കാണുള്ളത്.

‘ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ 41 ഇഞ്ച് നീളമുള്ള ഹോക്കി സ്റ്റിക്കുമായി കളിക്കാനുള്ള അനുമതി എനിക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ ഇന്‍ഡിഗോ വിമാനക്കമ്പനി 38 ഇഞ്ചില്‍ കൂടുതലുള്ള സ്റ്റിക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ല. എന്ത് ചെയ്യും? ഗോള്‍കീപ്പറുടെ കിറ്റ് കൊണ്ടുവരാന്‍ എനിക്ക് അധികമായി 1500 രൂപ നല്‍കേണ്ടിവന്നു’- ശ്രീജേഷ് കുറിച്ചു. കൊള്ള എന്ന ടാഗും കൊടുത്തിട്ടുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ വലിയൊരു താരത്തോട് ഇത്തരത്തിലൊരു മോശം പ്രവൃത്തി ചെയ്ത ഇന്‍ഡിഗോ അധികൃതര്‍ പരസ്യമായി മാപ്പ് പറയണമെന്ന് ആരാധകരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അടുത്ത മാസം ആരംഭിക്കുന്ന എഫ്.ഐ.എച്ച് പ്രോ ലീഗില്‍ പങ്കെടുക്കുന്നതിന്റെ മുന്നോടിയായുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് താരം ബെംഗളൂരുവിലെത്തിയത്.

നെഹ്റുവിന് കഴിയാതിരുന്നത് നരേന്ദ്ര മോഡി സാധ്യമാക്കി- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ജവഹര്‍ലാല്‍ നെഹ്‌റുവിന് കഴിയാതിരുന്ന കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ മോഡിക്ക് സാധ്യമാക്കാൻ കഴിഞ്ഞെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ.

‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് പ്രൈം മിനിസ്റ്റര്‍ നരേന്ദ്ര മോദി സ്പീക്‌സ്’ എന്ന പുസ്തകമാണ് ഗവര്‍ണര്‍ പ്രകാശനം ചെയ്തത്. 2019 മേയ് മുതല്‍ 2020 മേയ് വരെയുളള കാലയളവില്‍ വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ 86 പ്രസംഗങ്ങളാണ് പുസ്തകത്തില്‍.

താഴെത്തട്ടില്‍ നിന്ന ഉയര്‍ന്നുവന്ന പ്രധാനമന്ത്രി മോദി എല്ലാവരേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുകയാണെന്നും ഗവര്‍ണര്‍ പ്രകാശനത്തിനിടെ പറഞ്ഞു

ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമായ പുസ്തകം കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുറത്തിറക്കിയിരിക്കുന്നത്. വെല്ലുവിളികളെ അവസരമാക്കി മാറ്റുന്ന പുതിയ ഇന്ത്യയെന്ന കാഴ്ചപ്പാടാണ് പുസ്തകത്തിലുളളതെന്ന് മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പ്രസംഗത്തിനിടെ പറഞ്ഞു.

എ കെ ജി സെൻ്റർ ആക്രമണ കേസ്, നാളെ യൂത്ത് കോൺഗ്രസ് മാർച്ച്

0

എ കെ ജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്‌ത നടപടിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നാളെ മാർച്ച് നടത്തും. നിരപരാധികളായ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് എൻ ഐ എ

0

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എൻഐഎ റിപ്പോർട്ട്. പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയിഡിൽ താലിബാൻ മാതൃകയിൽ മത മൗലികവാദം പിഎഫ്ഐ പ്രചരിപ്പിക്കുന്നതിൻറെ രേഖകൾ കിട്ടിയതായും എൻഐഎ റിപ്പോർട്ടിൽ അവകാശപ്പെട്ടു. വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായും വിവരം നൽകി.

സാധാരണയായി കടൽയാത്രയ്ക്ക് സഹായിക്കുന്ന ജിപിഎസ് സംവിധാനമാണ് കണ്ടെത്തിയിട്ടുള്ളത് എന്ന സൂചനയാണ് ഉദ്യോഗസ്ഥർ നൽകിയത്.

പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎ നടത്തിയ ഓപ്പറേഷനിൽ  45 പേരാണ് ഇന്നലെ അറസ്റ്റിലായത്. ദില്ലിയിൽ എത്തിച്ച നേതാക്കളെ എൻഐഎ ആസ്ഥാനത്ത് ഇന്നലെ ചോദ്യം ചെയ്തു. ഡിജി ദിൻകർ ഗുപ്തയുടെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു എൻഐഎ ചോദ്യങ്ങൾ ഉന്നയിച്ചത്. വിദേശത്തെ യുണിറ്റുകൾ വഴി പിഎഫ്ഐ പണം ശേഖരിച്ചതിൻറെ തെളിവുകൾ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്.

കൊലപാതകങ്ങളിൽ എൻഐഎ നേതാക്കളുടെ പങ്കുണ്ടോ എന്നും അന്വേഷിക്കയാണ്.

താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയിഡിൽ പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചിലർ ഭീകരസംഘടനകളുമായി സമ്പർക്കത്തിലായിരുന്നു. തെലങ്കാനയിൽ നടത്തിയ അന്വേഷണത്തിൽ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നു. യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുപോയി പരിശീലനം നല്കുന്നു എന്നിങ്ങനെയാണ് റിപ്പോർട്ടിലെ വിവരങ്ങൾ.

 ദില്ലിയിൽ സംസ്ഥാന സെക്രട്ടറി ഉൾപ്പടെ മൂന്ന് പിഎഫ്ഐ നേതാക്കളെ ഇഡി അറസ്റ്റു ചെയ്തു. ആസമിൽ സംസ്ഥാന പൊലീസ് കസ്റ്റഡിയിലെടുത്ത പത്തു പേരുടെ അറസറ്റും രേഖപ്പെടുത്തി. പിഎഫ് ഐ നിരോധിക്കാൻ പുതിയ റിപ്പോർട്ട് എൻഐഎ കൈമാറും എന്നാണ് സൂചന. മുൻപ് രണ്ടു തവണ ഇത്തരത്തിലുള്ള റിപ്പോർട്ട് എൻഐഎ നല്കിയിരുന്നു. 

ഇംഗിതത്തിന് വഴങ്ങിയില്ല; ജീവനക്കാരിയെ കനാലിലെറിഞ്ഞു, ബി ജെ പി നേതാവിൻ്റെ മകനും കൂട്ടരും അറസ്റ്റിൽ

0

ഉത്തരാഖണ്ഡിലെ സ്വകാര്യ റിസോര്‍ട്ടിൽ റിസപ്ഷനിസ്റ്റായ 17 കാരിയെ കാണാതായ സംഭവത്തില്‍ ബി.ജെ.പി നേതാവിൻ്റെ മകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡ് പൗരി ഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയെ ആണ് കാണാതായത്. അഞ്ച് ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. റിസോര്‍ട്ട് ഉടമയും ബി.ജെ.പി നേതാവിന്റെ മകനുമായ പുല്‍കിത് ആര്യയടക്കമുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്.

വാക്കുതര്‍ക്കത്തിനിടെ അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പിടിയിലായ പ്രതികള്‍ ചോദ്യം ചെയ്യലിനിടെ പോലീസിന് മുന്നില്‍ സമ്മതിച്ചു. ലൈംഗിക താത്പര്യത്തിന് വഴങ്ങാത്തതാണ് കൊലപാതകത്തിന് കാരണമായത് എന്ന് പൊലീസ് പറഞ്ഞു. പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്.

പ്രതികളില്‍ ഒരാള്‍ക്ക് ബി.ജെ.പിയുമായി ബന്ധമുണെന്ന് വ്യക്തമായതോടെ പ്രതിഷേധം ശക്തമായി. എന്നാൽ പൊലീസ് തന്നെയാണ് രാഷ്ട്രീയ ബന്ധം വ്യക്തമാക്കിയത്. അങ്കിതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അങ്കിതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 18-നാണ് കുടുംബം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ മൂന്നു ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 21- നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ റിസോര്‍ട്ട് ഉടമയും മറ്റ് രണ്ട് പേരും ഒളിവില്‍ പോയി.

അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം കണ്ടെത്താനായി പോലീസ് തിരച്ചിൽ തുടങ്ങി. റിസോര്‍ട്ട് ഉടമയായ പുല്‍കിതിന്റെ ലൈംഗീക താല്‍പര്യത്തിന് അങ്കിത വഴങ്ങാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

വിദൂഷകൻ്റെ തലയിൽ ഉദിച്ച മണ്ടത്തരം; ജിതിനെ കോൺഗ്രസ് സംരക്ഷിക്കും- കെ സുധാകരൻ

0

എകെജി സെന്‍റർ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കൊണ്ടുവരുന്നു. സിപിഐഎമ്മിന്റെ ആസ്ഥാന വിദൂഷകന്റെ തലയിൽ ഉദിച്ച മണ്ടത്തരമാണ്. കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് യൂ ടേൺ അടിക്കാമെന്നും കെ സുധാകരന്‍ ഫേസ്ബുക്കിൽ കുറിച്ചു.

ജയരാജൻ എന്നത്തേയും പോലെ കോമാളിത്തരങ്ങൾ കാണിച്ചോട്ടെ. കേരളം അത്‌ കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിർത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം ‘വലിയ’ മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പൊലീസുകാരും ഓർക്കണമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

ഫേസ് ബുക്ക് ലിങ്ക്

“പേസിഎം” കർണാടക മുഖ്യമന്ത്രിക്ക് എതിരായ അഴിമതി കാമ്പയിൻ; കോൺഗ്രസ് അധ്യക്ഷനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

0

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരായ ‘പേസിഎം’ ക്യാമ്പയിനിനു തുടർച്ചയായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്‍ദീപ് സിങ് സുര്‍ജേവാല, ബി.കെ. ഹരിപ്രസാദ്, പ്രിയങ്ക ഖാഡ്ഗെ എന്നിവരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇ- വാലറ്റായ ‘പേടിഎമ്മി’നോട് സാദൃശ്യമുള്ള ‘പേസിഎം’ എന്ന വാചകത്തോടുകൂടി ക്യു.ആര്‍ കോഡും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ചിത്രവുമുള്‍പ്പടെയുള്ള പോസ്റ്ററുകള്‍ നേരത്തെ ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ കാമ്പയിൽ ചെയ്തിരുന്നു. ‘40% ഇവിടെ സ്വീകരിക്കുന്നു’ എന്ന ക്യാപ്ഷനോടുകൂടിയതായിരുന്നു പോസ്റ്റര്‍.

പൊതുമരാമത്ത് ജോലികള്‍ക്ക് സര്‍ക്കാര്‍ 40% കമ്മീഷന്‍ വാങ്ങുന്നതായുള്ള അഴിമതിക്ക് എതിരായായിരുന്നു കാമ്പയിൻ. സര്‍ക്കാര്‍ ജോലിക്കും ബി.ജെ.പി. സര്‍ക്കാര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് പിന്നാലെ രംഗത്ത് വരികയും ചെയ്തു.

ഒരു തെളിവുമില്ലാത്ത ആരോപണമാണെന്നും അഴിമതി നടത്തിയെന്നതിന് തെളിവുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ പ്രതികരണം. തെരുവില്‍ ഒട്ടിച്ചത് തിന്മയുടെ പോസ്റ്ററാണെന്നും ബൊമ്മ പ്രതികരിച്ചിരുന്നു. ഇതിനു തുടർച്ചയായാണ് നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

ചരിത്രാഖ്യായികകളുടെ രാജകുമാരി ഹിലാരി മാൻ്റൽ വിടവാങ്ങി

0

  ‘വോള്‍ഫ് ഹാളി’ന്റെ സ്രഷ്ടാവും രണ്ടുതവണ ബുക്കര്‍ പുരസ്‌കാരം നേടിയ എഴുത്തുകാരിയുമായ ഹിലരി മാന്റല്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഗർഭാശയ സംബന്ധമായ രോഗത്തിന് അടിമപ്പെട്ട് ദീർഘകാലം ചികിത്സയിലായിരുന്നു.

പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ട് ഭരിച്ചിരുന്ന ഹെൻട്രി എട്ടാമൻ്റെ വലംകയ്യായിരുന്ന തോമസ് ക്രോംവെല്‍ എന്ന ആശ്ചര്യ വ്യക്തിത്വത്തെ മുഖ്യകഥാപാത്രമാക്കി അവതരിപ്പിച്ച ‘വോള്‍ഫ്ഹാള്‍’ ഹിലരിയുടെ ലോക പ്രശസ്തമായ നോവലാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ നോവലിസ്റ്റുകളില്‍ ഒരാളായി വിശേഷിപ്പിക്കപ്പെട്ടു. ചരിത്രാഖ്യായികകളുടെ ചരിത്രത്തിലെ കാല്പന സൌന്ദര്യത്തിൻ്റെ വേറിട്ട വഴി തുറന്ന എഴുത്തുകാരിയാണ്.

1952 ലാണ് ഡേം ഹിലരി മേരി മാന്റല്‍ തോംസണ്‍ എന്ന ഹിലരി മാന്റല്‍ ജനിച്ചത്. ഇംഗ്‌ളണ്ടിലെ ഗ്ലസ്സോപ്പില്‍ ഐറിഷ് വംശജരായ മാര്‍ഗരറ്റിന്റെയും ഹെന്റി തോംസണിന്റെയും മൂന്നുമക്കളില്‍ മൂത്തവളായി വർന്നു. ദുരിതം നിറഞ്ഞ ജീവിതമായിരുന്നു. ‘ഗിവിങ് അപ് ദ ഗോസ്റ്റ്’ എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരത്തില്‍ തനിക്ക് എങ്ങനെയാണ് മതവിശ്വാസം നഷ്ടപ്പെട്ടതെന്നും ഹിലരി വ്യക്തമാക്കുന്നുണ്ട്.

കടുത്ത സോഷ്യലിസ്റ്റ്‌ ആശയങ്ങളുടെ പ്രവര്‍ത്തകയും പ്രചാരകയുമായിരുന്നു. സര്‍വകലാശാല പഠനത്തിന് ശേഷം വയോജനങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്തു. 1973-ലാണ് ജിയോളജിസ്റ്റായ ജെറാള്‍ഡ് മാക്ഇവാനെ വിവാഹം കഴിക്കുന്നത്. പിറ്റെ വര്‍ഷം തന്നെ എഴുത്തിലേക്ക് തിരിഞ്ഞു.

ചരിത്രമായ രചനകൾ, ആഖ്യായികകൾ

ഫ്രഞ്ച് വിപ്ലവമായിരുന്നു ഹിലരി ആദ്യം ശ്രദ്ധ നല്‍കിയ പ്രമേയം. ‘എ പ്ലേസ് ഓഫ് എ ഗ്രേറ്റര്‍ സേഫ്റ്റി’ എന്ന തലക്കെട്ടില്‍ 1992-ലാണ് നോവല്‍ പുറത്തിറങ്ങിയത്. ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സ് എന്ന പ്രസിദ്ധീകരണത്തില്‍ തന്റെ അനുഭവക്കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങിയതോടെ ഹിലരിയെ ജനങ്ങള്‍ ഏറ്റെടുത്തു.

എവരി ഡേ ഈസ് മദേഴ്‌സ് ഡേ, വേക്കന്റ് പൊസ്സെഷന്‍, എയ്റ്റ് മന്ത്‌സ് ഓണ്‍ ഗാസ സ്ട്രീറ്റ്, തുടങ്ങിയ രചനകൾ ശ്രദ്ധ നേടി വോള്‍ഫ് ഹാള്‍, ബ്രിങ് അപ് ദ ബോഡീസ് എന്നീ നോവലുകളിലൂടെ 2009ലും 2012ലും ബുക്കര്‍ പ്രൈസ് തേടിയെത്തി. ഇവയ്ക്ക് തുടർച്ചയായി രചിച്ച ദ മിറർ ആൻ്റ് ദ ലൈറ്റ് എന്ന കൃതിയും ഉൾപ്പെടുത്തി നോവൽ ത്രയം എന്ന നിലയ്ക്കാണ് പരിഗണിക്കുന്നത് രണ്ടു നോവലുകളുടെയും നാടകാവിഷ്‌കാരവും സിനിമയും ഉണ്ടായിട്ടുണ്ട്. ദ മിറര്‍ ആന്‍ഡ് ദ ലൈറ്റ് (2020) എന്ന നോവലാണ് അവസാന കൃതി.