ജബൽപൂർ ബിഷപ്പിൻ്റെ വീട്ടിൽ റെയിഡ് 1.65 കോടി രൂപയും വിദേശ ഡോളറുകളും പിടിച്ചെടുത്തു

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജബല്‍പുര്‍ രൂപത ബിഷപ്പ് പി.സി. സിംങിൻ്റെ വീട്ടിലും ഓഫീസിലും റെയിഡ്. കോടിക്കണക്കിന് രൂപയും വിദേശ കറന്‍സികളും ആഭരണങ്ങളും കണ്ടെടുത്തു.

1.65 കോടി രൂപയും ഏകദേശം 14.3 ലക്ഷം രൂപ മൂല്യം വരുന്ന 18,000 യു.എസ്. ഡോളറും 118 ബ്രിട്ടീഷ് പൗണ്ടും 80.72 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കണ്ടെടുത്തു.

മധ്യപ്രദേശ് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വ്യാഴാഴ്ച നടത്തിയ റെയ്ഡിലാണ് ഇത്. വിവിധ വസ്തുവകകളുമായും 48 ബാങ്ക് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തിട്ടുണ്ട്.

പരിശോധന നേരത്തെയുള്ള കേസിൽ

ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ(ജബല്‍പുര്‍ രൂപത) ചെയര്‍മാനായ പി.സി.സിങ്ങിനെതിരേയും സ്ഥാപനത്തിലെ മുന്‍ രജിസ്ട്രാറായ ബി.എസ്. സൊളാങ്കിക്കെതിരേയും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞമാസം കേസെടുത്തിരുന്നു. രൂപതയ്ക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പിരിച്ചെടുത്ത തുക വകമാറ്റി ചെലവഴിച്ചെന്നും വ്യാജരേഖകള്‍ ചമച്ചെന്നുമുള്ള പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ജബല്‍പുര്‍ നേപ്പിയര്‍ ടൗണിലെ വീട്ടിലും ഓഫീസിലും പോലീസ് സംഘം റെയ്ഡ് നടത്തിയത്.

കേസില്‍ പ്രതിയായ പി.സി. സിങ് നിലവില്‍ ജര്‍മനിയിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. റെയ്ഡ് നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തലവരിപ്പണം സ്വന്തം ആവശ്യത്തിന്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളില്‍നിന്ന് ഫീസിനത്തില്‍ പിരിച്ച കോടിക്കണക്കിന് രൂപ പി.സി. സിങ് സ്വന്തം ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. 2005 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഏകദേശം 2.70 കോടി രൂപയോളമാണ് വിദ്യാര്‍ഥികളില്‍നിന്ന് ഫീസായി പിരിച്ചെടുത്തിരുന്നത്. എന്നാല്‍ ഈ പണം മറ്റുസ്ഥാപനങ്ങളുടെ ആവശ്യത്തിനും ബിഷപ്പിന്റെ സ്വന്തം ആവശ്യങ്ങള്‍ക്കുമായി ചെലവഴിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനുപിന്നാലെയാണ് ബിഷപ്പ് അടക്കം രണ്ടുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

രണ്ടു കിലോ കഞ്ചാവുമായി സി പി ഐ നേതാവ് പിടിയിൽ

0

രണ്ടു കിലോയിലേറെ കഞ്ചാവുമായി സി.പി.ഐ. നേതാവ് പിടിയില്‍. സി.പി.ഐ. കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗവുമായ ജിതിന്‍ മോഹനാണ് അറസ്റ്റിലായത്.

അടൂരില്‍ എക്സൈസ് നിരീക്ഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. 2.250 കിലോ കഞ്ചാവും പിടിച്ചെടുത്തു.

ജിതിനും കൊടുമണ്‍ സ്വദേശിയായ അനന്തുവും വില്‍പ്പന നടത്താനുള്ള കഞ്ചാവുമായി കാറില്‍ സഞ്ചരിക്കുകയായിരുന്നു എന്നാണ് എക്സൈസ് വിശദീകരണം. എക്‌സൈസിനെ കണ്ടതോടെ അനന്തു ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

പിടിയിലായ ജിതിനും രക്ഷപ്പെട്ട അനന്തുവും കൊടുമണ്ണിലും പരിസരപ്രദേശങ്ങളിലും ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നതിനാൽ നിരീക്ഷണത്തിലായിരുന്നു എന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി.

അടൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു എന്‍.ബേബി, അസി. ഇന്‍സ്‌പെക്ടര്‍ അജീബ് ലബ്ബ, പ്രിവന്റീവ് ഓഫീസര്‍മാരായ വി. ഹരീഷ്‌കുമാര്‍, ജി.വേണുക്കുട്ടന്‍, ശ്രീരാജ്, റഫീഖ്, രതീഷ്, രാഹുല്‍, ഗിരീഷ്, ശൈലേന്ദ്രകുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗീതാലക്ഷ്മി, വിനൂജാദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മാധ്യമ പ്രവർത്തൻ സിദ്ദീഖ് കാപ്പന് ജാമ്യം, കേരളത്തിലേക്ക് മടങ്ങാം

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉത്തർപ്രദേശ് സർക്കാർ ചുമത്തിയ യു.എ.പി.എ. കേസിലാണ് ജാമ്യം.

വരുന്ന ആറ് ആഴ്ച ഡൽഹിയിൽ കഴിയാനാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. അതിന് ശേഷം വേണമെങ്കിൽ കേരളത്തിലേക്ക് പോകാം. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം.

അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. 

മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്‍റാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്‍റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

പിടിയിലായ മറ്റ് പ്രതികൾക്കൊപ്പം സിദ്ദിഖ് കാപ്പൻ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‍നൗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

സുപ്രീം കോടതി യു പി സർക്കാരിനോട് ചോദിച്ചത്

സിദ്ദീഖ് കാപ്പനെ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുത് എന്നായിരുന്നു ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ആറ് ആഴ്ചകൾക്ക് ശേഷം നാട്ടിലേക്ക് പോകാം എന്നുള്ള ഉപാധിയാണ് സുപ്രീം കോടതി വെച്ചിരിക്കുന്നത്.

വിചാരണ നടപടി ഉടൻ ആരംഭിക്കുമോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലെന്നും രണ്ടുമാസത്തിനകം തുടങ്ങാൻ ഞങ്ങൾ നടപടിയെടുക്കുന്നു എന്നാണ് ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ അറിയിച്ചത്. കസ്റ്റഡിയിൽ ഏറെകാലമായി സിദ്ദിഖ് കാപ്പൻ തുടരുന്നു എന്ന നിർണ്ണായക ചോദ്യം ജസ്റ്റിസ് യു.യു. ലളിത് ഉന്നയിച്ചു. തിരിച്ചറിയൽ കാർഡുകളും ലഘുലേഖകളും അല്ലാതെ എന്തെങ്കിലും സ്ഫോടക വസ്തുക്കൾ സിദ്ദിഖ് കാപ്പനിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

അതേസമയം, ലഘുലേഖകൾ എല്ലാം തന്നെ കലാപം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു എന്നായിരുന്നു ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. കാറിൽ നിന്നാണ് ഇവ കണ്ടെടുത്തതെന്നും അദ്ദേഹം വാദിച്ചു.

മാധ്യമപ്രവർത്തകൻ എന്ന രീതിയിൽ ഹത്രാസിലെ പെൺകുട്ടിക്ക് വേണ്ടി നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള ആവശ്യം ഉന്നയിക്കുന്നതിൽ എന്താണ് തെറ്റ് എന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മാത്രമാണ് നീതി ലഭിക്കുക എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിന് ശേഷമാണ് സിദ്ദിഖ് കാപ്പന് ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കിയത്. സാക്ഷികൾക്ക് ഭീഷണിയാണെന്നും ജാമ്യം നൽകരുതെന്നും ഉത്തർപ്രദേശ് സർക്കാർ നിലപാട് എടുത്തെങ്കിലും സുപ്രീം കോടതി ജാമ്യം നൽകുകയായിരുന്നു.

അറസ്റ്റ് ഹഥ്റാസ് കേസ് റിപ്പോർട്ടിങ്ങിനിടെ

സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമെന്ന് ചൂണ്ടിക്കാട്ടി യുപി സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. ഹാഥ്റാസിൽ സമാധാനം തകര്‍ക്കാൻ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ  ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 22 മാസമാണ് ജയിലില്‍ കഴിഞ്ഞത്.

ഹഥ്റാസ് കൂട്ട ബലാത്സംഗ കേസ് ഉത്തർ പ്രദേശ് സർക്കാരിനെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു. 2020 സെപ്റ്റംബര്‍ 14നാണ് ഹഥ്റാസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്റ്റംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു. കുടുംബത്തിന്റെ അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതുള്‍പ്പെടെ യുപി പൊലീസിന്റെ ഇടപെടല്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമാകുകയും സംഭവം രാജ്യമാകമാനം പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.

 കൂട്ട ബലാല്‍സംഗക്കേസ് അന്വേഷണത്തില്‍ ഇടപെടലുകള്‍ നടത്തിയ ജില്ലാ മജിസ്ട്രേറ്റിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. കോടതിയുടെ ഇടപെടലിനു ആഴ്ചകള്‍ക്കു ശേഷമാണ് ഹാഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റായ പ്രവീണ്‍ കുമാര്‍ ലക്സ്‌കറിനെ സ്ഥലം മാറ്റുന്നത്. ‘മാധ്യമങ്ങളൊക്കെ ഉടനേ പോകും ഞങ്ങള്‍ മാത്രമേ പിന്നീട് കാണൂ, ഇനിയെന്താണ് വേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കൂ…’ എന്ന് പറഞ്ഞ മൊഴി മാറ്റാന്‍ വേണ്ടി പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന മജിസ്‌ട്രേറ്റിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

ഹഥ്‌റാസ് കൂട്ടബലാത്സംഗക്കേസില്‍ വിവാദ ഇടപെടലുകള്‍ നടത്തിയ ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെ 16 ഐഎഎസ് ഓഫീസര്‍മാരെ തുടർന്ന് സ്ഥലംമാറ്റിയിരുന്നു. കേസ് പരിഗണിക്കേണ്ടിയിരുന്ന ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സറിനേയാണ് യുപി സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.

ആപ്പിൾ വാച്ചിൽ പുതു തലമുറക്കാരൻ- ആൾട്രാ പുറത്തിറക്കി

ആപ്പിൾ വാച്ച് അൾട്രായെ നായക സ്ഥാനത്താണ് കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്. ആപ്പിൾ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളവയിൽ ഏറ്റവും മോടിയുള്ള വാച്ചെന്ന വിശേഷണമാണ്.

ഔട്ട്ഡോർ സാഹസികത, പര്യവേക്ഷണം എന്നിവയ്ക്ക് ഉൾപ്പെടെ പ്രത്യേകം തയാറാക്കിയ മോഡലാണ്. സിഗ്നൽ പ്രശ്‌നങ്ങൾക്കിടയിലും കൃത്യമായ ജിപിഎസ് പൊസിഷനിംഗ് ലഭ്യമാവും. ഇതിനായിഡ്യുവൽ ഫ്രീക്വൻസി ജിപിഎസ് ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.

ഹൈക്കിങ്ങിന് സഹായിക്കുന്നതിനായി വേഫെറർ എന്ന പേരിൽ ഒരു പുതിയ വാച്ച് ഫെയ്‌സും ഇതിലുണ്ട്. കൂടാതെ സ്കൂബ ഡൈവർമാർക്കായി ഓഷ്യാനിക്+ ആപ്പും ഒറ്റ ചാർജിൽ 36 മണിക്കൂർ വരെ നിൽക്കുന്ന ബാറ്ററിയും സവിശേഷതകളിൽ ഉൾപ്പെടുന്നു.

വില 799 ഡോളർ

799 ഡോളറാണ് ആപ്പിൾ വാച്ച് അൾട്രയുടെ വില. സെപ്റ്റംബർ 23 മുതൽ ഇത് വിപണിയിലെത്തും. വലുതും ബോൾഡ് ഡിസൈനും ഉള്ള പരുക്കൻ ബിൽഡ്, വലിയ ബോഡി, വലിയ ബാറ്ററി, എല്ലാ ആപ്പിളിനേക്കാൾ 2000 നിറ്റ്സ് വരെ തെളിച്ചമുള്ള റെറ്റിന ഡിസ്‌പ്ലേ എന്നിവയും ആപ്പിൾ വാച്ച് അൾട്രയിലുണ്ട്. 49mm ടൈറ്റാനിയം കെയ്സാണ്.

മെഡിക്കൽ അസിസ്റ്റൻസ്, ഇസിജി, എമർജൻസി എസ്ഒഎസ് തുടങ്ങി അതുഗ്രൻ ഫീച്ചറുകൾ വേറെയും ഫീച്ചറുകൾ ഇതിലുണ്ട്. പുതിയ ആപ്പിൾ വാച്ച് ഡസ്റ്റ് പ്രൂഫ്, സ്വിം പ്രൂഫ്, ക്രാക് പ്രൂഫാണ്. പുതിയ വാച്ച് ഫെയ്‌സുകൾ, മികച്ച നിലവാരം എന്നിവയും പുതിയ വാച്ചിന്റെ പ്രത്യേകതകളാണ്. പുതിയ ടെമ്പറേച്ചർ സെൻസർ, കൂടുതൽ അഡ്വാൻസ്ഡായ പിരീഡ് സൈക്കിൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

നീരജ് ചോപ്രയ്ക്ക് സ്വർണ്ണം; ഡയമണ്ട് ലീഗിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ

0

ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടത്തോടെയാണ് സ്വർണ്ണ തിളക്കം. 88.44 മീറ്റര്‍ ദൂരം ജാവലിൽ പായിച്ചാണ് നീരജ് ചോപ്രയുടെ പ്രകടനം.

നീരജിന്റെ രണ്ടാം ശ്രമത്തിലാണ് ജാവ്‌ലിന്‍ 88.44 മീറ്ററിലേക്ക് കുതിച്ചത്. 88.00, 86.11,87.00,83.60 എന്നിങ്ങനെയുള്ള ദൂരങ്ങളാണ് തുടര്‍ന്നുള്ള നാല് ശ്രമങ്ങളില്‍ നീരജ് ചോപ്രയുടെ ജാവ്‌ലിന്‍ എത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെച്ച് തന്റെ നാലാം ശ്രമത്തില്‍ 86.94 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. 83.73 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ മൂന്നാമതെത്തി.

വെറും 13 മാസങ്ങള്‍ക്കുള്ളില്‍ ഒളിമ്പിക്‌സിലുള്‍പ്പെടെ നീരജ് നേട്ടമുണ്ടാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7 ന് ടോക്കിയോയില്‍ നടന്ന ഒളിമ്പിക് ഗെയിംസില്‍ അദ്ദേഹം സ്വര്‍ണം നേടിയിരുന്നു.

ഈ ആഴ്ച മഴ തന്നെ, ന്യൂന മർദ്ദം വീണ്ടും

0

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു. കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
08-09-2022:  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
09-09-2022: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
10-09-2022: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
11-09-2022: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
12-09-2022: കോഴിക്കോട്, കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണം.


എലിസബത്ത് രാജ്ഞി അന്തരിച്ചു

0

 എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടണിൽ സ്‌കോട്ട്ലന്‍ഡിലുള്ള രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം.
ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെ രാജ്ഞിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു.

മക്കളായ ചാള്‍സ്, ആനി, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവര്‍ ബാല്‍മൊറാലിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. മൂത്തമകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും.

രാജവാഴ്ചയിൽ രണ്ടാം സ്ഥാനത്ത്

ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു. 1926 ഏപ്രില്‍ 21-ന് ഡ്യൂക്ക് ഓഫ് യോര്‍ക്ക്- ജോര്‍ജ് ആറാമൻ്റെയും ഡച്ചസ് ഓഫ് യോര്‍ക്ക്- എലിസബത്ത് രാജ്ഞി യുടെയും മകളായാണ് ജനനം. എലിസബത്ത് അലക്‌സാന്ദ്ര മേരി വിന്‍ഡ്‌സര്‍ എന്നായിരുന്നു പേര്. ജോര്‍ജ് ആറാമൻ്റെ പിതാവും രാജാവുമായിരുന്ന ജോര്‍ജ് അഞ്ചാമന്റെ ഭരണകാലത്തായിരുന്നു എലിസബത്തിന്റെ ജനനം.

ബ്രിട്ടീഷ് കിരീടത്തിലേക്കുള്ള പിന്തുടര്‍ച്ചാവകാശത്തില്‍ അമ്മാവന്‍ എഡ്വേഡിനും പിതാവിനും പിന്നില്‍ മൂന്നാമതായിരുന്നു എലിസബത്തിന്റെ സ്ഥാനം. ജോര്‍ജ് അഞ്ചാമന്റെ മരണത്തിന് പിന്നാലെ എഡ്വേഡ് രാജാവ് ആയെങ്കിലും വിവാഹമോചനവും അത് സംബന്ധിച്ച ഭരണഘടനാ പ്രതിസന്ധിക്കും പിന്നാലെ എഡ്വേഡ് രാജിവെച്ചു. തുടര്‍ന്ന് എലിസബത്തിന്റെ പിതാവ് ജോര്‍ജ് ആറാമന്‍ ബ്രിട്ടന്റെ സിംഹാസനത്തിലെത്തി. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ മൂത്തമകളായ എലിസബത്ത് അധികാരത്തിലെത്തി.

1952 ഫെബ്രുവരി ആറിനായിരുന്നു എലിസബത്ത് ഭരണത്തിലേറിയത്. 1953 ജൂണ്‍ രണ്ടിന് കിരീടധാരണം നടന്നു. ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് എലിസബത്തിന്റെ ഭര്‍ത്താവ്. 1947-നാണ് ഇവര്‍ വിവാഹിതരായത്. 2021 ഏപ്രില്‍ ഒമ്പതിന് ഫിലിപ്പ് അന്തരിച്ചു. 1997-ല്‍ കാര്‍ അപകടത്തില്‍ മരിച്ച ഡയാന സ്പെന്‍സര്‍, ചാള്‍സ് രാജകുമാരന്റെ ആദ്യഭാര്യയായിരുന്നു. പിന്നീട് 2005-ല്‍ ചാള്‍സ്, കാമില പാര്‍ക്കറെ വിവാഹം ചെയ്തു.

70 വർഷം അധികാരത്തിൽ, 16 പ്രധാന മന്ത്രിമാർ

രാജ്ഞിയുടെ ആരോഗ്യസ്ഥിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണച്ചടങ്ങിന് ചരിത്രത്തിലാദ്യമായി സ്‌കോട്ട്ലന്‍ഡ് വേദിയായിരുന്നു. ചൊവ്വാഴ്ച സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ലിസ് ട്രസിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. സാധാരണമായി ബക്കിങ്ഹാം കൊട്ടാരത്തിലോ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ വിന്റ്സര്‍ കൊട്ടാരത്തിലോ വെച്ചാണ് രാജ്ഞി പുതിയ പ്രധാനമന്ത്രിയെ അവരോധിക്കുക. 70 വര്‍ഷത്തിലധികം അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞിക്ക് ഇതിനടയില്‍ ലിസ് ട്രസടക്കം 16 പ്രധാനമന്ത്രിമാരെ നിയമിക്കാന്‍ കഴിഞ്ഞു.

മാനവ വികസന സൂചികയിൽ വീണ്ടും താഴേക്ക്, ഇന്ത്യ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും പിന്നിൽ

0

രാജ്യത്തിൻ്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു. 132-ാം സ്ഥാനത്തെത്തി.

2020ല്‍ അവസാനമായി പുറത്തിറങ്ങിയ മാനവ വികസന സൂചികയില്‍ 189 രാജ്യങ്ങളുടെ പട്ടികയില്‍ 131-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. രാജ്യത്തെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസ നിലവാരം, ജിവിത നിലവാരം തുടങ്ങിയയാണ് പട്ടികയുടെ അളവുകോല്‍. ഐക്യരാഷ്ട്ര സഭ ഡെവലപ്പ്മെൻ്റ് പ്രോഗ്രാം UNDP യാണ് പട്ടിക പ്രസിദ്ധീരിക്കുന്നത്.

ഇടത്തരം മാനുഷിക വികസനമെന്ന് രേഖപ്പെടുത്തിയ 43 രാജ്യങ്ങളിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്കന്‍ രാജ്യങ്ങളാണ് കൂടുതലും.

ശ്രീലങ്കയും ബംഗ്ലാദേശും കുതിക്കുമ്പോൾ..

മാനവ വികസന സൂചിക പട്ടികയില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക 73-ാമതും ചൈന 79-ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്-129, ഭൂട്ടാന്‍-127 എന്നിങ്ങനേയും സ്ഥാനംപിടിച്ചിട്ടുണ്ട്. നേപ്പാള്‍ 143-ാമതും മ്യാന്മര്‍ 149-മതുമാണ്.

191 രാജ്യങ്ങളുടെ പട്ടികയാണ് ഇത്തവണ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ മാനവ വികസന സൂചിക അഥവാ എച്ച്ഡിഐ 2020ലെ 0.642ല്‍ നിന്ന് 2021ല്‍ 0.633 ആയി കുറഞ്ഞു.

സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ, ഐസ്‌ലന്‍ഡ് എന്നിവരാണ്‌ മാനവ വികസന സൂചികയില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങള്‍.

പാകിസ്താന്‍ ഇന്ത്യയേക്കാളും പിന്നില്‍ 161-ാം സ്ഥാനത്താണ്.

1990 മുതല്‍ 129-ല്‍ തുടങ്ങി ഇന്ത്യ ഓരോ വര്‍ഷവും പട്ടികയില്‍ താഴേക്ക് പോകുന്നുണ്ട്. 2019 നും 2021 നും ഇടയിലുള്ള ഇടിവിന്റെ പ്രധാന കാരണം ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതാകാമെന്നാണ് വിലയിരുത്തല്‍. 69.7 ല്‍ നിന്ന് 67.2 ലേക്കെത്തിയിട്ടുണ്ട് ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം.

ഇന്ത്യയ്ക്ക് എന്തുപറ്റി

 ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക. മാനവ വികസന സൂചിക രൂപപ്പെടുത്തിയത് അമർത്യാ സെന്നും, മെഹബൂബ് ഉൽ ഹഖും ചേർന്നാണ്.

ദേശീയ വരുമാനം, ആളോഹരി വരുമാനം എന്നിവ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമാണ് കാണിക്കുന്നത്. ഇത്തരം സാമ്പത്തിക മാനദണ്ഡങ്ങൾക്കു പുറമേ ജനപ്പെരുപ്പം, തൊഴിലവസരങ്ങൾ, ജീവിതനിലവാരം, ക്രമസമാധാന നില, സാക്ഷരത തുടങ്ങിയവകൂടി പരിഗണിച്ചുകൊണ്ടുള്ള എച്ച്.ഡി.ഐ രാജ്യത്തിന്റെ സമഗ്രമേഖലയിലുമുള്ള വികസനത്തെയാണ് കാട്ടുന്നത്. അതുകൊണ്ടുതന്നെ വികസനത്തിന്റെ മാനദണ്ഡമായാണ് ഇതിനെ ലോകമെമ്പാടും കണക്കാക്കുന്നത്.

സൈറസ് മിസ്ത്രിയുടെ മരണം, അപകടം സംഭവിക്കുമ്പോൾ കാറിൻ്റെ വേഗം നൂറ് കിലോ മീറ്ററിൽ താഴെ

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി അപകടത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് പാല്‍ഘര്‍ പോലീസിന് കൈമാറി. അപകട സമയത്ത് കാറിൻ്റെ വേഗം 89 കിലോ മീറ്റർ ആയി കുറഞ്ഞിരുന്നു എന്നാണ് ഇതിൽ വ്യക്തമാക്കുന്നത്. അപകടത്തിന് അഞ്ചു സെക്കന്‍ഡ് മുമ്പുവരെ ഇവര്‍ സഞ്ചരിച്ചിരുന്ന ബെന്‍സ് കാറ് മണിക്കൂറില്‍ 100 കി.മീറ്റര്‍ വേഗതയിലായിരുന്നുവെന്നും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബെൻസ് കാറിനെ സംബന്ധിച്ച് ഹൈവേയിൽ ഇത് സാധാരണ വേഗമാണ്.

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസും തങ്ങളുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പോലീസിന് കൈമാറിയിട്ടുണ്ട്. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് മിസ്ത്രിയും മറ്റു മൂന്നുപേരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

മരിച്ചത് പിന്നിലിരുന്നവർ

ഗൈനക്കോളജിസ്റ്റായ അനഹിത പണ്ടോള ഓടിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റിലിരുന്ന മിസ്ത്രിയും അനഹിതയുടെ ഭര്‍തൃ സഹോദരനുമായ ജഹാന്‍ഗീര്‍ പണ്ടോളയുമാണ്‌ മരിച്ചത്. മുന്‍സീറ്റിലായിരുന്ന അനഹിതയും ഭര്‍ത്താവ് ഡാരിയസ് പണ്ടോളയും പരിക്കേറ്റ് ചികിത്സയിലാണ്.

അപകടം സംഭവിക്കുന്നതിന് അഞ്ച് സെക്കന്‍ഡ് മുമ്പ്, വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആയിരുന്നുവെന്ന് മെഴ്സിഡസ് ബെന്‍സ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നുു. അനാഹിത ബ്രേക്കിട്ടതോടെ വേഗത മണിക്കൂറില്‍ 89 കിലോമീറ്ററായി കുറഞ്ഞു. ഈ ഘട്ടത്തിലാണ് കൂട്ടിയിടിയും നടന്നത്.

100 കിലോമീറ്റര്‍ വേഗതയിലോടിക്കുമ്പോള്‍ അനഹിത എത്ര തവണ ബ്രേക്ക് പ്രയോഗിച്ചിട്ടുണ്ടെന്നും അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പോലീസ് മെഴ്‌സിഡസ് കമ്പനിയോട് തേടിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അപകടത്തില്‍പ്പെട്ട വാഹനം സെപ്തംബര്‍ 12ന് മെഴ്സിഡസ് കമ്പനി ഷോറൂമിലെത്തിക്കും.ഹോങ്കോങ്ങില്‍ നിന്നുള്ള സംഘം കാര്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കും. ഹോങ്കോങ്ങില്‍ നിന്നുള്ള സംഘം വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്, അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ലഭിച്ചില്ലെങ്കില്‍, ഇന്ത്യയില്‍ നിന്നുള്ള സംഘം വാഹനം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

എയർ ബാഗുകൾക്ക് എന്ത് പറ്റി

അപകട നടന്നപ്പോള്‍ വാഹനത്തിനുള്ളില്‍ നാല് എയര്‍ബാഗുകളാണ് പ്രവര്‍ത്തിച്ചത് എന്നാണ് ആര്‍ടിഒ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രവര്‍ത്തിച്ച നാല് എയര്‍ബാഗുകളും വാഹനത്തിന്റെ മുന്നിലായിരുന്നു.

ഡ്രൈവറുടെ തലയ്ക്ക് മുന്നില്‍ ഒന്ന്, ഡ്രൈവറുടെ കാല്‍മുട്ടിന് സമീപമുള്ള ഒരു എയര്‍ബാഗ്, ഡ്രൈവറുടെ തലയ്ക്ക് മുകളില്‍ ഒരു കര്‍ട്ടന്‍ എയര്‍ബാഗ്, മുന്‍വശത്തുള്ള യാത്രക്കാരന്റെ സീറ്റിന് മുന്നില്‍ ഒരു എയര്‍ബാഗ് എന്നീ എയര്‍ബാഗുകളാണ് തുറന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

T-20 ലോകകപ്പ് വാം അപ്പിൽ ഇന്ത്യയ്ക്ക് കരുത്തുറ്റ എതിരാളികൾ

0

ടി-20 ലോകകപ്പ് സന്നാഹമത്സരങ്ങൾ നിശ്ചയിച്ചു. ഒക്ടോബർ 10 മുതൽ 19 വരെയാണ് സന്നാഹമത്സരങ്ങൾ നടക്കുക. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ ടീമുകളെ സന്നാഹമത്സരങ്ങളിൽ ഇന്ത്യ നേരിടും. ഗാബയിലാണ് ഇന്ത്യയുടെ രണ്ട് മത്സരങ്ങളും. ഒക്ടോബർ 16നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക.

ഒക്ടോബർ 10ന് നടക്കുന്ന ആദ്യ സന്നാഹമത്സരത്തിൽ വെസ്റ്റ് ഇൻഡീസ് യുഎഇയെ നേരിടും. 17ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 2ന് ഗാബയിൽ വച്ചാണ് മത്സരം. 19ന് ന്യൂസീലൻഡുമായി ഇതേ സ്റ്റേഡിയത്തിൽ ന്യൂസീലൻഡുമായി ഇന്ത്യ കളിക്കും. ഇന്ത്യൻ സമയം വൈകിട്ട് ആറിനാണ് മത്സരം.

ICC Men’s T20 World Cup 2022 warm-up fixtures (All times are local):

10 Oct – West Indies v UAE, Junction Oval, 11:00am

10 Oct – Scotland v Netherlands, Junction Oval, 3:00pm

10 Oct – Sri Lanka v Zimbabwe, MCG, 7:00pm

11 Oct – Namibia v Ireland, MCG, 7:00pm

12 Oct – West Indies v Netherlands, MCG, 7:00pm

13 Oct – Zimbabwe v Namibia, Junction Oval, 11:00am

13 Oct – Sri Lanka v Ireland, Junction Oval, 3:00pm

13 Oct – Scotland v UAE, MCG, 7:00pm

17 Oct – Australia v India, The Gabba, 2:00pm

17 Oct – New Zealand v South Africa , Allan Border Field, 2:00pm

17 Oct – England v Pakistan, The Gabba, 6:00pm

17 Oct – Afghanistan v Bangladesh, Allan Border Field, 6:00pm

19 Oct – Afghanistan v Pakistan, The Gabba , 1:00pm

19 Oct – Bangladesh v South Africa, Allan Border Field, 6:00pm

19 Oct – New Zealand v India, The Gabba, 6:00pm