രാജ്യത്ത് പാചക വാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസയാണ് കുറച്ചത്.
വീട്ടാവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്‍റെ കൊച്ചിയിലെ പുതുക്കിയ വില 1896 രൂപ 50 പൈസ ആയി.
രാജ്യത്ത് പാചക വാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസയാണ് കുറച്ചത്.
വീട്ടാവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്‍റെ കൊച്ചിയിലെ പുതുക്കിയ വില 1896 രൂപ 50 പൈസ ആയി.
സാമൂഹിക പ്രവര്‍ത്തക മേരി റോയി (86) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1916-ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരേ നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയ വ്യക്തിത്വമാണ്. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയുടെ അമ്മയാണ്.
പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍ തുല്യാവകാശം ഉറപ്പുവരുത്തിയ വിധിക്ക് മേരിയുടെ പോരാട്ടം വഴിയൊരുക്കി. 1986-ലാണ് സുപ്രീം കോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചത്.
പരേതനായ രാജീബ് റോയിയാണ് മേരിയുടെ ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.
കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയും മേരിയാണ്. സാമ്പ്രാദായിക മാതൃകകളെ പിന്തുടരാത്ത സ്‌കൂള്‍ അന്തരീക്ഷവും പഠനസമ്പ്രദായവുമാണ് പള്ളിക്കൂടത്തിലൂടെ മേരി നടപ്പാക്കിയത്.
തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശനിയമം ചോദ്യംചെയ്ത് മേരി റോയ് സുപ്രീംകോടതി കയറിയത് ചരിത്രത്തിന്റെ ഭാഗമാണ്. ആയിരക്കണക്കിനു ക്രിസ്ത്യൻ സ്ത്രീകൾ പ്രതീക്ഷയോടെ കാത്തിരുന്ന വിധി കേരളചരിത്രത്തിൽ പ്രകമ്പനം സൃഷ്ടിച്ചു. അതുവരെ സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ സ്ത്രീയുടെ അവകാശം പരമദയനീയമായിരുന്നു. പിതൃസ്വത്തിൽ സഹോദരന് അവകാശപ്പെട്ടതിന്റെ നാലിലൊന്ന് ഭാഗമോ അയ്യായിരം രൂപയോ, ഏതാണോ കുറവ് അതുമാത്രമായിരുന്നു സ്ത്രീയുടെ അവകാശം.
കൊൽക്കത്തയിൽ ജോലിചെയ്യുമ്പോഴാണ് മേരി ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയെ കണ്ടുമുട്ടുന്നത്. ഉയർന്ന ഉദ്യോഗസ്ഥനായ രാജീബ്, തന്നെ വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോൾ മേരി സന്തോഷത്തോടെ സമ്മതം നൽകി. വീട്ടുകാർക്കും എതിർപ്പുണ്ടായില്ല. വിവാഹത്തെ തുടർന്ന് അസമിലെ തേയിലത്തോട്ടത്തിൽ മാനേജരായി അദ്ദേഹം ജോലിക്കു ചേർന്നു. രാജകീയ ജീവിതമായിരുന്നു അവിടെ. പക്ഷേ, വിവാഹശേഷമാണ് മേരി മനസ്സാലാക്കുന്നത് രാജീബ് കടുത്ത മദ്യപാനിയാണെന്ന്. നല്ല മനുഷ്യനായിരുന്നു അദ്ദേഹമെങ്കിലും മദ്യപാനസ്വഭാവം മൂലം ഒരു ജോലിയിലും സ്ഥിരമായി നിൽക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും രണ്ടു കുഞ്ഞുങ്ങളും ജനിച്ചു; ലളിതും അരുന്ധതിയും. ജീവിതം ദുസ്സഹമായതോടെ മേരി മക്കളെ കൂട്ടി നാട്ടിലേക്കു മടങ്ങി.
ഊട്ടിയിൽ പിതാവിന്റെ പൂട്ടിക്കിടന്ന കോട്ടേജിലേക്കാണ് മേരി റോയ്് കുഞ്ഞുങ്ങളുമായി പോയത്. അന്നവർക്ക് പ്രായം മുപ്പതു വയസ്സ് !. തരക്കേടില്ലാത്തൊരു ജോലിയും കിട്ടിയതോടെ ജീവിതം പച്ചപിടിച്ചതുടങ്ങി. അപ്പോഴാണ് അപ്പന്റെ വീട്ടിൽനിന്ന് ഇറങ്ങിക്കൊടുക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ എത്തുന്നത്. മേരി റോയ് വീട് കൈവശമാക്കിയാലോ എന്നായിരുന്നു ഭയം. സഹോദരൻ ജോർജ് ഗുണ്ടകളുമായെത്തി കതകു ചവിട്ടിപ്പൊളിച്ച് മേരിയെയും പിഞ്ചു കുഞ്ഞുങ്ങളെയും പുറത്താക്കി. അതു മേരി റോയിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളുമായി പകച്ചുനിന്ന ആ നിമിഷമാണ് ക്രിസ്ത്യൻ സ്ത്രീകളുടെ ഗതികേടിന്റെ ആഴം മേരി റോയ് മനസ്സിലാക്കുന്നത്.
ഇതേത്തുടർന്നാണ് 1916-ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമത്തെ ചോദ്യംചെയ്ത് മേരിറോയ് കോടതി കയറുന്നത്. പിൽകാലത്ത് 1966-ൽ ഊട്ടിയിലെ വീട് അമ്മയും സഹോദരങ്ങളും ചേർന്ന് മേരിക്കുനൽകി.
അത് ഇഷ്ടദാനം മാത്രമായിരുന്നു. പിതൃ സ്വത്തിന്റെ പങ്കല്ല. അതു വിറ്റുകിട്ടിയ പണത്തിൽ ഒരുഭാഗം കൊണ്ടാണ് കോട്ടയത്ത് പള്ളിക്കൂടം സ്കൂളിനായി സ്ഥലംവാങ്ങിയത്
സമാനമായ രീതിയിൽ മേരി റോയിയും നേരത്തെ കുടുംബത്തെ ഞെട്ടിച്ചു. നിയമം മൂലം നേടിയ വസ്തുവകകൾ സഹോദരങ്ങൾക്ക് തന്നെ തിരികെ നൽകി. തലമുറകൾക്ക് താങ്ങായ നിയമത്തെ മാത്രം സ്വന്തമാക്കി.
ഇലക്ട്രിക് ഇരുചക്രവാഹനം ചാര്‍ജുചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് സ്‌കൂട്ടറുകള്‍ കത്തിനശിച്ച സംഭവത്തിൽ 14 ലക്ഷത്തിൻ്റെ നാശ നഷ്ടം. കോഴിക്കോട് വയനാട് റോഡില്‍ ജില്ലാ മൃഗാശുപത്രിക്ക് സമീപമുള്ള എക്‌സെര്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഷോറൂമിലാണ് ബുധനാഴ്ച രണ്ടുമണിയോടെ സംഭവം. ഉച്ച സമയത്ത് ആയതിനാൽ ജീവനക്കാർ എല്ലാം ഭക്ഷണം കഴിക്കാനായി പുറത്തായിരുന്നു. ഇതിനാൽ ആളപായം ഉണ്ടായില്ല.
കൂടെ നിര്‍ത്തിയിട്ടിരുന്ന 10 സ്‌കൂട്ടറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. രണ്ടുലക്ഷം രൂപ വിലവരുന്ന അഞ്ചു സ്‌കൂട്ടറുകളും 75,000 രൂപ വിലവരുന്ന അഞ്ചു സ്‌കൂട്ടറുകളുമാണ് കത്തിനശിച്ചത്. 14 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർ ആൻ്റ് റെസ്ക്യു വിഭാഗം പറഞ്ഞു.
സര്‍വീസിനായി കൊണ്ടുവന്ന സ്‌കൂട്ടര്‍ ഗോഡൗണില്‍ ചാര്‍ജുചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അടുത്തുനിര്‍ത്തിയിട്ടിരുന്ന മറ്റുവാഹനങ്ങളിലേക്കും തീപടരുകയായിരുന്നെന്ന് സേനാംഗങ്ങൾ പറഞ്ഞു. 12 വണ്ടികളാണ് ഇവിടെയുണ്ടായിരുന്നത്. രണ്ടെണ്ണം ഭാഗികമായും നശിച്ചു.
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ/സീനിയർ അസിസ്റ്റന്റിന്റെ 156 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളം ഉൾപ്പെടെയുള്ള സതേൺ മേഖലയിലാണ് ഒഴിവുകൾ.
ഫയർ സർവീസ്, ഓഫീസ് എന്നീ വിഭാഗങ്ങളിലായി ജൂനിയർ അസിസ്റ്റന്റിന്റെ 142 ഒഴിവുകളാണുള്ളത്.
അക്കൗണ്ട്സ്, ഒഫീഷ്യൽ ലാംഗ്വേജ് വിഭാഗങ്ങളിലായി സീനിയർ അസിസ്റ്റന്റിന്റെ 14 ഒഴിവുകളുമുണ്ട്.
കൊച്ചിയും പരീക്ഷാ കേന്ദ്രമാണ്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാവും
ജൂനിയർ അസിസ്റ്റന്റ് (ഫയർ): ഒഴിവ്- 132. യോഗ്യത- പത്താംക്ലാസ് വിജയവും മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഫയർ എന്നിവയിലൊന്നിൽ 50 ശതമാനം മാർക്കോടെയുള്ള ത്രിവത്സര റെഗുലർ ഡിപ്ലോമയും. അല്ലെങ്കിൽ റെഗുലറായി നേടിയ, 50 ശതമാനം മാർക്കോടെയുള്ള പന്ത്രണ്ടാംക്ലാസ് വിജയം. ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസോ കുറഞ്ഞത് ഒരുവർഷംമുമ്പ് നേടിയ മീഡിയം ഹെവി വെഹിക്കിൾ ലൈസൻസോ കുറഞ്ഞത് രണ്ടുവർഷംമുമ്പ് നേടിയ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസോ ഉണ്ടായിരിക്കണം.
ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്): ഒഴിവ്- 10. യോഗ്യത- ബിരുദവും മിനിറ്റിൽ 30 ഇംഗ്ലീഷ് വാക്ക്/25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
ശാരീരിക യോഗ്യതയും ആവശ്യമാണ്. വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിക്കുക
കൂടുതൽ വിവരങ്ങൾക്ക്: www.aai.aero
സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): ഒഴിവ്- 13. യോഗ്യത- ബിരുദവും (ബി.കോം.കാർക്ക് മുൻഗണന) 3-6 മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ ട്രെയിനിങ് കോഴ്സും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
സീനിയർ അസിസ്റ്റന്റ് (ഒഫീഷ്യൽ ലാംഗ്വേജ്): ഒഴിവ്- 1. യോഗ്യത- ഹിന്ദി, ഇംഗ്ലീഷ് എന്നിവ പ്രധാനവിഷയമോ നിർബന്ധിതവിഷയമോ മാധ്യമമായോ ആയി ബിരുദവും ബിരുദാനന്തരബിരുദവും നേടിയവർ. ഹിന്ദി ടൈപ്പിങ് അറിയാവുന്നവർക്ക് മുൻഗണന ലഭിക്കും. ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.
ശമ്പളം: ജൂനിയർ അസിസ്റ്റന്റിന് 31,000-92,000 രൂപയും സീനിയർ അസിസ്റ്റന്റിന് 36,000-1,10,000 രൂപയും.
വഴിയാത്രക്കാരനായ യുവാവിനെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ മൂന്നുമാസത്തിനുശേഷം കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. അപകടം വരുത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തു.
പെയിന്റിങ് തൊഴിലാളി വലിയന്നൂരിലെ ആയിഷ മന്‍സിലില്‍ മുഹമ്മദ് റഫീഖ് (42) മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
കുറ്റിയാട്ടൂര്‍ ചെക്കിക്കുളത്തിനുസമീപം കുണ്ടിലാക്കണ്ടി കെ.പി.ഹൗസിലെ മുഹമ്മദ് മുനിവര്‍ (22) ആണ് അറസ്റ്റിലായത്.
മേയ് 25-ന് രാത്രി പതിനൊന്നരയോടെ മുണ്ടയാട് വൈദ്യര്‍പീടികയ്ക്ക് സമീപമായിരുന്നു അപകടം. ഈ ബൈക്ക് പ്രതിയുടെ ബന്ധുവിന്റെതാണ്. ബോധപൂര്‍വല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.
വഴിയില്‍ വീണുകിടക്കുകയായിരുന്ന മുഹമ്മദ് റഫീഖിനെ പട്രോളിങ് നടത്തുന്ന പോലീസ് എത്തിയാണ് ആസ്പത്രിയിലെത്തിച്ചത്. പക്ഷെ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം രക്തം വാര്‍ന്നാണ് മരിച്ചത്.
പാവപ്പെട്ട കുടുംബത്തിലെ അംഗമായ മുഹമ്മദ് റഫീഖിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. കുടുംബത്തിൻ്റെ ഏക ആശ്രയമാണ് നഷ്ടമായത്. തക്ക സമയത്ത് ചികിത്സയ്ക്ക് എത്തിക്കാനാവാതെ രക്തം വാർന്നാണ് മരണം സംഭവിച്ചത്.
കണ്ണൂരിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായ മുഹമ്മദ് മുനിവര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം ഉണ്ടാക്കിയത്. ബൈക്കിടിച്ച് വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഇയാള്‍ സ്ഥലംവിട്ടു. സംഭവം ആരോടും പറഞ്ഞതുമില്ല. എല്ലാ ദിവസവും ആ വഴി അതേ ബൈക്കില്‍ ജോലിക്ക് പോവുന്നത് പതിവായിരുന്നു.
സംഭവസ്ഥലത്തിനടുത്തുണ്ടായിരുന്ന ഒരാള്‍ നല്‍കിയ സൂചനയും സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യങ്ങളും വെച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ചുവന്ന ബൈക്ക് ആ സമയത്ത് കടന്നുപോകുന്നത് കണ്ടുവെന്നായിരുന്നു ഇദ്ദേഹത്തിന്റെ മൊഴി. സി.സി.ടി.വി. ദൃശ്യത്തില്‍ ബൈക്കിന്റെ നമ്പര്‍പ്ലേറ്റിലെ രണ്ട് അക്കവും ലഭിച്ചിരുന്നു.
തുടര്‍ന്ന് ആര്‍.ടി.ഒ. ഓഫീസില്‍ ചുവന്ന ബൈക്കുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ലക്ഷ്യത്തിലെത്തി. മുഹമ്മദ് മുനിവര്‍ അപകടം നടന്ന സമയത്ത് തന്നെയാണ് അതുവഴി നിത്യവും പോകുന്നതെന്നും മനസ്സിലാക്കി.
പ്രതി കുറ്റം സമ്മതിച്ചു. വീട്ടില്‍ നിന്ന് ബൈക്കും കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എ.എസ്.ഐ. എം.അജയന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പൗല മയിനോ അന്തരിച്ചു. ഇറ്റലിയിലെ വസതിയില്‍ ഓഗസ്റ്റ് 27നായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു.
ഓഗസ്റ്റ് 30-ന് സംസ്‌കാര ചടങ്ങുകള്‍ നടന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ജയറാം രമേഷ് ട്വിറ്ററിലൂടെ അറിയിച്ചു.
സോണിയാ ഗാന്ധി ചികിത്സയ്ക്ക് പുറപ്പെടുന്നതിന് മുൻപ് മാതാവിനെ സന്ദർശിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിദേശ സന്ദർശനങ്ങൾ വാർത്തയാവാറുള്ള ഘട്ടങ്ങളിൽ അധികവും അമ്മൂമയെ കാണാനുള്ള യാത്രകളായിരുന്നു.
ഒരേ ദിവസം റാലിയുമായി രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദും നേർക്കു നേർ. വിലക്കയറ്റത്തിന് എതിരായ കോൺഗ്രസ് പ്രതിഷേധം നടക്കുന്നത് സപ്തംബർ നാലിനാണ്. അതേ ദിവസം തന്നെ റാലി നടത്തും എന്നാണ് ഗുലാം നബി ആസാദിൻ്റെ പ്രഖ്യാപനം.
കോൺഗ്രസ്സിന് പുറത്ത് എത്തി ആദ്യ സമ്മേളനം ജമ്മുവിൽ നാലാം തീയതിയാണ് നടക്കുക. ഡൽഹിയിലെ രാംലീല മൈതാനത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുള്ളതും നാലാം തീയതിയാണ്.
ജമ്മുവിൽ ഇതിനകം റാലിയ്ക്കാലുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസ്സിൽ നിന്ന് രാജി വയ്ക്കാൻ കാരണമായ ദുരനുഭവങ്ങൾ ഗുലാം നബി ആസാദ് വിശദീകരിയ്ക്കും. ഡൽഹിയിലെ രാം ലീല മൈതാനത്ത് നടക്കുന്ന വിലക്കയറ്റത്തിനെതിരായ പ്രതിഷേധം ഈ സാഹചര്യത്തിൽ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമാക്കുക എന്നതാണ് കോൺഗ്രസ്സിന്റെയും ലക്ഷ്യം.
അതേസമയം കോൺഗ്രസിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ കമൽ നാഥിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾ ഇനിയും ഫലം കണ്ടിട്ടില്ല.
ശശിതരൂരിനെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിപ്പിയ്ക്കാൻ ജി23 തയ്യാറാകുന്ന സാഹചര്യത്തിൽ റാലിയിലെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിനും നേതൃത്വത്തിനും എറെ പ്രാധാന്യമാണ് ഉള്ളത്. ആനന്ദ് ശർമ്മയും മനിഷ് തിവാരിയും അടക്കമുള്ളവരോട് കമൽ നാഥ് ചർച്ച നടത്തിയെങ്കിലും ഒരു സമവായ നിർദ്ദേശം ഇതുവരെ ഉയർന്നു വന്നില്ല.
കരസേനയുടെ 48-ാമത് ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് -പെർമനന്റ് കമ്മിഷൻ – അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുകളുണ്ട്. ആൺകുട്ടികൾക്കാണ് അവസരം
യോഗ്യത
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ 60 ശതമാനം മാർക്കിൽ കുറയാത്ത പ്ലസ്ടു വിജയം. അപേക്ഷകർ 2022-ലെ ജെ.ഇ.ഇ. മെയിൻ പരീക്ഷ എഴുതിയിരിക്കണം.
പ്രായപരിധി
അപേക്ഷകർ 2003 ജൂലായ് രണ്ടിനും 2006 ജൂലായ് ഒന്നിനും ഇടയിൽ (രണ്ട് തീയതികളുമുൾപ്പെടെ) ജനിച്ചവരാകണം.
തിരഞ്ഞെടുപ്പ്
ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഒക്ടോബറിൽ ആരംഭിക്കുന്ന എസ്.എസ്.ബി. ഇന്റർവ്യൂവിന് ക്ഷണിക്കും. രണ്ട് ഘട്ടങ്ങളിലായി അഞ്ച് ദിവസമായിരിക്കും ഇന്റർവ്യൂ. വൈദ്യപരിശോധനയും ഉണ്ടായിരിക്കും.
പരിശീലനം
പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനിയറിങ് ബിരുദവും ലഫ്റ്റനന്റ് റാങ്കിൽ നിയമനവും ലഭിക്കും. ഇന്റർവ്യൂ സമയത്ത് സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും 20 പാസ്പോർട്ട് സൈസ് ഫോട്ടോസും കരുതണം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ് ഔട്ട്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, ജെ. ഇ.ഇ. മെയിൻ ഫലം എന്നിവ പരിശോധിക്കും.
അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ https://www.joinindianarmy.nic.in/അവസാന തീയതി: സെപ്റ്റംബർ 21.
നാവികസേനയുടെ പരിഷ്കരിച്ച പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ സപ്തംബർ ഒന്നിന് വാനിൽ ഉയർത്തും.
നാവിക സേനയ്ക്ക് നേരത്തെയും പതാകയുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.
ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലിൻ്റെ കമ്മീഷനിങ് ചടങ്ങിനിടെ പുതിയ പതാക പ്രകാശനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സെപ്തംബര്‍ രണ്ടിന് കൊച്ചിയിലാണ് ഐ.എന്‍.എസ് വിക്രാന്തിന്റെ കമ്മീഷനിങ്.
വെള്ളപതാകയില്‍ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകള്‍ യോജിക്കുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണ് നിലവിലെ നിലവില്‍ നാവികസേനയുടെ പതാക.
ചുവന്ന വരികള്‍ സെന്റ് ജോര്‍ജ് ക്രോസെന്നാണ് അറിയപ്പെടുക. 1928 മുതല്‍ സെന്റ് ജോര്‍ജ് ക്രോസ് നാവിക സേനയുടെ പതാകയുടെ ഭാഗമാണ്. 2001-2004 കാലത്താണ് പതാകയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നാവികസേനയുടെ ചിഹ്നം കൂടി കൂട്ടിച്ചേര്‍ത്തത്. നീല നിറത്തിലുള്ളതായിരുന്നു ചിഹ്നം. എന്നാല്‍ നിറം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നപ്പോള്‍ ചിഹ്നത്തിന്റെ നിറം വീണ്ടും മാറ്റി. 2014ലാണ് അവസാനത്തെ മാറ്റം കൂട്ടിച്ചേര്‍ത്ത് നിലവിലുള്ള രൂപത്തിലേക്കെത്തിയത്.
10 ഡിസൈനുകളില്‍ നിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ പതാകയില്‍ എന്തൊക്കെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവ് ശിക്ഷ. മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 26 വർഷം കഠിന തടവ് അനുഭവിക്കുന്നതിന് പുറമേ 175000 രൂപ പിഴയും അടയ്ക്കണം.
അതേസമയം കണ്ണൂരിൽ റജിസ്ത്ര് ചെയ്ത മറ്റൊരു പോക്സോ കേസിൽ മദ്രസാ അധ്യാപകന് 20 വർഷം തടവ് ലഭിച്ചു. കണ്ണൂർ ചക്കരക്കൽ കടാങ്കോട് സ്വദേശി സി. ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്.
പത്തു വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് കണ്ണൂരിലെ മദ്രസാ അധ്യാപകന് ശിക്ഷ ലഭിച്ചത്. വിദ്യാർഥിയെ മതസ്ഥാപനത്തിൽ വെച്ച് പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്.