സിവിക് കേസിലെ വിവാദ പരാമർശം, സ്ഥലം മാറ്റത്തിനെതിരായ ജഡ്ജിയുടെ ഹരജി തള്ളി

സ്ഥലം മാറ്റ ഉത്തരവിനെതിരെ കോഴിക്കോട് മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ് കൃഷ്ണകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സ്ഥലംമാറ്റ ഉത്തരവില്‍ അപാകതയില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിരീക്ഷിച്ചു. ലേബര്‍ കോടതി ജഡ്ജി ഡപ്യൂട്ടേഷന്‍ തസ്തികയല്ല. മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതില്ലെന്നും ജസ്റ്റിസ് അനു ശിവരാമൻ പറഞ്ഞു. സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസിലെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശത്തിന് പിന്നാലെയായിരുന്നു എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് മാറ്റിയത്.

കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആയ തന്നെ കൊല്ലം ലേബർ കോടതിയിലെ ഡെപ്യൂട്ടേഷൻ പോസ്റ്റിലേക്ക്  മാറ്റിയത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ജഡ്ജ് എസ് കൃഷ്ണകുമാറിന്‍റെ ഹർജിയിലെ വാദം. 3 വർഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന് നിയമവും ലംഘിക്കപ്പെട്ടു.  തനിക്ക് സ്വാഭാവിക നീതി നിഷേധം ഉണ്ടായി. അടുത്ത് മെയ് 31 ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷനസ് ജഡ്ജിയായിരിക്കാൻ അർഹതയുണ്ടെന്നും ഹ‍ർജിയിലുണ്ട്. 

ലഹരിക്കേസിൽ സ്ഥിരമായി ഉൾപ്പെടുന്നവരുടെ ക്രൈം ഡാറ്റാ ബാങ്ക് തയാറാക്കും, കാപ്പ നിയമം ചുമത്താനും നിർദ്ദേശം

ലഹരിക്കേസിൽ ആവർത്തിച്ച് ഉൾപ്പെടുന്നവർക്കെതിരെ കാപ്പ നിയമം ചുമത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. മാത്രമല്ല ഇവരുടെ ഡാറ്റാ ബാങ്കും തയ്യാറാക്കും. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ തദ്ദേശ സ്ഥാപനങ്ങളിലും സ്കൂളുകളിലും ജാഗ്രത സമിതികള്‍ രൂപീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷയിൽ  ചേർന്ന യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് ലഹരി ഉപയോഗവും കടത്തും കൂടിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. പൊലീസും- എക്സൈസും ചേർന്ന് സംസ്ഥാന വ്യാപമായ സ്പെഷ്യ ഡ്രൈവ് നടത്തും. ലഹരിക്കെതികായ സംസ്ഥാനതല പ്രചരണം സംഘടിപ്പിക്കും. ഗാന്ധി ജയന്തി ആശോഘങ്ങള്‍ ലഹരി വിരുദ്ധ പ്രാചരണമാക്കി മാറ്റും. ഒക്ടോബർ രണ്ടിന് ലഹരിവരുദ്ധ പ്രചാരണത്തിൻെറ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ സ്താപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവതക്കരണത്തിന് ഊന്നൽ നൽകും.  എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ.യുടെ നേതൃത്വത്തില്‍ പ്രാദേശിക കൂട്ടായ്മകള്‍ സംഘടിപ്പിക്കും.

ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കും. കാപ്പ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാന്‍ മുഖ്യമന്ത്രി യോഗത്തിൽ നിര്‍ദ്ദേശിച്ചു.  തദ്ദേശസ്വയംഭരണ സ്ഥാപനതല ജനജാഗ്രതാ സമിതികള്‍ മൂന്നു മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഇതില്‍ എക്‌സൈസ്/പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആറ് മാസത്തിലൊരിക്കല്‍ ഉന്നതതല അവലോകന യോഗം ചേരും. ഇതിനിടെ ചീഫ് സെക്രട്ടറിയുടെ പരിശോധനയും വിലയിരുത്തലും നടത്തണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. 

രാഹുലും പ്രിയങ്കയും ഇല്ല, എങ്കിൽ ശശി തരൂരോ മനീഷ് തിവാരിയോ

0

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലോ സോണിയയോ പ്രിയങ്ക ഗാന്ധിയോ നാമനിർദേശ പത്രിക നല്‍കില്ലെന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കിയതോടെ ആരാവും പകരം എന്ന ചർച്ച കൊഴുക്കുന്നു. ഗാന്ധി കുടുംബമില്ലെങ്കില്‍ ജി23 സ്ഥാനാര്‍ത്ഥിയായി ശശി തരൂരോ മനീഷ് തിവാരിയോ മതസരിച്ചേക്കാം. സാധ്യത തള്ളാതെയായിരുന്നു ശശി തരൂരിന്‍റെ മാധ്യമങ്ങളോടുള്ള പ്രതികരണം. 

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ സ്ഥാനമൊഴിഞ്ഞ  പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ്  സോണിയ ഇടക്കാല അധ്യക്ഷയായിരിക്കുന്നത്. പ്രിയങ്കഗാന്ധി അധ്യക്ഷപദവിയിലേക്ക് എത്തുന്നത് കുടംബപാര്‍ട്ടിയെന്ന വിമർശനം ശകത്മാക്കും. ഇതെല്ലാം കണക്കിലെടുത്താണ് ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തൊരാള്‍ സ്ഥാനാർത്ഥിയാകട്ടെയെന്നാണ് രാഹുല്‍ അടക്കമുള്ളവർ അഭിപ്രായപ്പെടുന്നത്. 

കോണ്‍ഗ്രസ് അധ്യക്ഷ  തെരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാന്‍  മൂന്ന് ആഴ്ച ശേഷിക്കെ ഗാന്ധി കുടുംബം  മത്സരത്തിന് ഇല്ലെന്ന് വ്യക്തമാവുകയാണ്. മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിക്കാന്‍ നോക്കിയിട്ടും അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വരുന്നതിനോടാണ് ഗാന്ധി കുടംബത്തിനും താല്‍പ്പര്യം. നേരത്തെ കമല്‍നാഥിനെ പരിഗണിച്ചിരുന്നെങ്കിലും മധ്യപ്രദേശില്‍ നില്‍ക്കാനാണ് അദ്ദേഹം താല്‍പ്പര്യപ്പെടുന്നത്. മത്സരിക്കാനുറച്ച് തന്നെയാണ് ജി 23 നേതാക്കളുടെ നീക്കം. മത്സരിക്കാൻ ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത് ശശി തരൂര്‍, മനീഷ് തിവാരി എന്നിവര്‍ക്കാണ്.

ഗാന്ധി  കുടുംബം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പുറത്ത് നിന്നൊരാള്‍ വരട്ടെ. ഒരു ജനാധിപത്യ പാർട്ടിയിൽ മത്സരം ഗുണം ചെയ്യും. എഐസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പാർട്ടിക്ക് പുതിയ ഉണർവേകും – തരൂർ പറഞ്ഞു

ലിവിങ്, ക്വീർ ബന്ധങ്ങളും കുടുംബം; പരമ്പരാഗത ധാരണകൾ മാറണമെന്ന് സുപ്രീം കോടതി

ലിവിംഗ്, ക്വീര്‍ റിലേഷന്‍ഷിപ്പുകള്‍ കുടുംബമായി കണക്കാക്കാമെന്ന നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. നിയമത്തിലും സമൂഹത്തിലും ‘പരമ്പരാഗത കുടുംബം’ എന്ന ധാരണ മാറ്റേണ്ടതും ഗാര്‍ഹിക, അവിവാഹിത (ലിവിംഗ്, ക്വീര്‍) ബന്ധങ്ങളും കുടുംബത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

ഗാര്‍ഹിക, ക്വിയര്‍ ബന്ധങ്ങള്‍, ദത്തെടുക്കല്‍, വളര്‍ത്തല്‍, പുനര്‍വിവാഹം എന്നിവയെല്ലാം കുടുംബബന്ധങ്ങളാണെന്നും നിയമം അവ അംഗീകരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇവര്‍ക്ക് നിയമത്തിന്റെ തുല്യ പരിരക്ഷയ്ക്കും ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്.

ചെഗുവേരയുടെ മകൻ കാമിലോ അന്തരിച്ചു

0

ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയുടെ മൂത്ത മകൻ കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. കാരക്കാസിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

കാരക്കാസ്‌ സന്ദർശനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന്‌ തിങ്കളാഴ്ചയാണ്‌ മരിച്ചത്‌. ചെഗുവേരയുടെ ആശയങ്ങളും പ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര സ്‌റ്റഡി സെന്ററിന്റെ ഡയറക്ടറായിരുന്നു. അഭിഭാഷകനാണ്‌.

ചെ ഗുവേരയുടെ പ്രവർത്തനവും പ്രത്യയശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനായി നിർമ്മിച്ച ഹവാനയിലെ ചെഗുവേര പഠന കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു കാമിലോ ഗുവേര മാർച്ച്. ചെ ഗുവേരയുടെ ആശയങ്ങളുടെ പ്രചാരകനായിരുന്നു കാമിലോയെന്നും ഏറെ വേദനയോടെയാണ്‌ അദ്ദേഹത്തിന് വിട നല്‍കുന്നതെന്നും ക്യൂബൻ പ്രസിഡന്റ്‌ മിഗേൽ ദിയാസ്‌ കനേൽ ട്വീറ്റ്‌ ചെയ്തു.

ചെഗുവേരയും ക്യൂബക്കാരിയായ അലെയ്‌ഡ മാർച്ചുമായുള്ള വിവാഹത്തിൽ 1962ലാണ്‌ കാമിലോയുടെ ജനനം. അലെയ്‌ഡ, സീലിയ, ഏണെസ്‌റ്റോ എന്നിവർ സഹോദരങ്ങൾ. പെറു സ്വദേശിയായ ഹിൽഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തിൽ ജനിച്ച ഹിൽഡ എന്ന മകൾ നേരത്തേ മരണപ്പെട്ടിരുന്നു.

പ്രധാനമന്ത്രി രണ്ടു ദിവസം കേരളത്തിൽ

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നാം തീയതി കാലടി, എയർപോർട്ട് മേഖലയിലും, രണ്ടിന് എയർപോർട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒന്നിന് വൈകീട്ട് 5 മുതൽ 8 വരെ എയർപോർട്ട് കാലടി മേഖലയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുളളത്. രണ്ടിന് പകൽ 11 മുതൽ രണ്ട് വരെ എയർപോർട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യത്രയ്ക്കായി എയർപോർട്ടിലേക്ക് വരുന്നവർ ഇതനുസരിച്ച് നേരത്തെ എത്തിച്ചേരേണ്ടതാണ്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. ഇന്ത്യൻ നാവിക സേനക്കായി തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് വെള്ളിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി അനാഛാദനം ചെയ്യും.

ഗുരു സർവ്വകലാശാല നടത്തുന്ന ഓപ്പൺ കോഴ്സുകളിൽ ഉൾപ്പെടാത്ത വിഷയങ്ങളിൽ മറ്റു സർവ്വകലാശാലകൾക്ക് ക്ലാസ് തുടരാം – മന്ത്രി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല നടത്താനുദ്ദേശിക്കുന്ന 12 യു.ജി. കോഴ്സുകളും 5 പി.ജി. കോഴ്സുകളും ഒഴികെയുള്ള മറ്റ് കോഴ്സുകള്‍ സർവകലാശാലകൾക്ക് നടത്താം. യു.ജി.സി. അനുമതിയോടെ ഈ അക്കാദമിക വര്‍ഷം തുടര്‍ന്ന് നടത്താന്‍ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് ശ്രീ. വി.ഡി. സതീശന്റെ സബ്മിഷന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‌

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ആക്ട് പ്രകാരമാണ് മറ്റ് സര്‍വകലാശാലകള്‍ വിദൂരവിദ്യാഭ്യാസത്തിലൂടെയോ പ്രൈവറ്റ് രജിസ്ട്രേഷനിലൂടെയോ വിദ്യാര്‍ത്ഥികള്‍ക്ക് പഠന കോഴ്സുകളിലേക്ക് പ്രവേശനം നല്‍കരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നത്. ഓപ്പണ്‍ സര്‍വ്വകലാശാലകളുടെ കോഴ്സുകള്‍ക്ക് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ബ്യൂറോയുടെ അംഗീകാരം ലഭിക്കുന്നതുവരെ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ എന്നീ സര്‍വ്വകലാശാലകള്‍ക്ക് വിദൂരവിദ്യാഭ്യാസം-പ്രൈവറ്റ് രജിസ്ട്രേഷന്‍ കോഴ്സുകള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കോഴ്സുകള്‍ നടത്താന്‍ യു.ജി.സിയുടെ അംഗീകാരം 2022 സെപ്റ്റംബറോടു കൂടി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആ അനുമതി ലഭിക്കുന്നില്ലെങ്കില്‍ മാത്രം മറ്റ് സര്‍വ്വകലാശാലകള്‍ക്ക് ഈ വര്‍ഷം വിദൂരവിദ്യാഭ്യാസം – പ്രൈവറ്റ് രജിസ്ട്രേഷന്‍ കോഴ്സുകള്‍ക്ക് അനുമതി നല്‍കുമെന്ന് സര്‍വകലാശാലകള്‍ അറിയിച്ചിരുന്നു. ഈ സര്‍ക്കുലറിനെതിരെ സമര്‍പ്പിച്ച റിട്ട് പരാതികളില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അക്കാദമിക വര്‍ഷം മറ്റു കോഴ്സുകള്‍ തുടര്‍ന്ന് നടത്താന്‍ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കി ഉത്തരവിട്ടിരിക്കുന്നത് – മന്ത്രി അറിയിച്ചു.

പുതിയകോഴ്സുകൾക്ക് യു.ജി.സി. ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ബ്യൂറോയുടെഅംഗീകാരത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31 ആയിരുന്നു. ഒ.ഡി.എല്‍. സമ്പ്രദായത്തിൽ ഓരോ കോഴ്സിനും പ്രത്യേകം യു.ജി.സി. അനുമതി ആവശ്യമാണ്. മെയ് 28-നുതന്നെ ഇതിനുവേണ്ട രേഖകൾ മുഴുവൻ സര്‍വകലാശാല യു.ജി.സിയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് യുജിസി ആവശ്യപ്പെട്ട വിശദാംശങ്ങളും ബന്ധപ്പെട്ട രേഖകളും നിശ്ചിത സമയത്തു തന്നെ നൽകിയിട്ടുണ്ട്.

കോഴ്സുകളുടെ അനുമതി സംബന്ധിച്ച അന്തിമതീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് കരുതുന്നതായും മന്ത്രി ഡോ. ആര്‍. ബിന്ദു നിയമസഭയില്‍ പറഞ്ഞു.

ഗവർണറെ പ്രതിരോധിക്കാൻ ലോകായുക്ത നിയമം ഭേദഗതി ചെയ്തു, ഇനി ഗവർണർ ഒപ്പിടണം

 ലോകായുക്ത നിയമഭേദഗതി ബില്ല് നിയമസഭയിൽ പാസായി. വോട്ടെടുപ്പിന് മുമ്പ് സഭ ബഹിഷ്കരിച്ചിരുന്നതിനാൽ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു ബില്ല് പാസാക്കിയത്. നിയമത്തെ ഇല്ലാതാക്കുന്നതിന് കൂട്ടുനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.

നിയമസഭയുടെ കറുത്ത ദിനമെന്നും ഇതിന് കൂട്ടുനിൽക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.

പ്രധാന വകുപ്പുകൾ എല്ലാം നേർപ്പിച്ചിച്ചു, കാരണമാക്കിയത് ഗവർണർ സർക്കാർ പേര്

ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതാണു പുതിയ ഭേദഗതി. അഴിമതി കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയുന്നതു സംബന്ധിച്ച പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ ഒഴിവാക്കിയത്. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാല്‍ അഅതില്‍ തീരുമാനമെടുക്കുന്നതില്‍നിന്നു ഗവര്‍ണറെ ഒഴിവാക്കും. വിധിയില്‍ തീരുമാനമെടുക്കുന്നതു പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്കായിരിക്കും. അതുപോലെ മന്ത്രിമാര്‍ക്കെതിരെ ലോകായുക്തയുടെ ഉത്തരവുണ്ടായാല്‍ പരിശോധിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിക്കും.

എംഎൽഎമാർക്കെതിരായ റിപ്പോർട്ടിൽ സ്‌പീക്കറും, മുഖ്യമന്ത്രിക്കെതിരായ റിപ്പോർട്ടിൽ സംസ്ഥാന നിയമ സഭയും പരിശോധിച്ച്‌ നടപടി സ്വീകരിക്കും. രാഷ്‌ട്രീയ പാർടികളുടെ സംസ്ഥാനതല നേതാക്കളെ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കാൻ വ്യവസ്ഥ ചെയ്യുന്ന പൊതു വിട്ടുവീഴ്ചയും കൊണ്ടു വന്നിട്ടുണ്ട്.

ഗവർണർ ഒപ്പിടുമോ രാഷ്ട്രപതിക്ക് വിടുമോ

നിയമസഭ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോയെന്നതാണ് ഇനി നോട്ടം. സര്‍ക്കാരിനെതിരെ സര്‍വകലാശാല നിയമനങ്ങളില്‍ ഉള്‍പ്പെടെ പ്രത്യക്ഷ ഗവര്‍ണര്‍ നിലപാട് സ്വീകരിച്ച സാഹചര്യമാണ് നിലവിലുള്ളത്. അല്ലെങ്കില്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാനും സാധ്യതയുണ്ട്.

അഞ്ചു ദിവസം കൂടി മഴ, എറണാകുളത്ത് വിദ്യാലയങ്ങൾക്ക് അവധി

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലേർട്ടുകള്‍ പ്രഖ്യാപിച്ചു.

ഓറഞ്ച് അലേർട്ട്

30-ചൊവ്വാഴ്ച: ഇടുക്കി, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയുണ്ടാവും

യെല്ലോ അലേർട്ട്

30-ചൊവ്വാഴ്ച: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

ബുധനാഴ്ച: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

വ്യാഴാഴ്ച: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

വെള്ളി: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ്

ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം

മലയോര മേഖലകളില്‍ പൊതുവെ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 45 വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

പോക്സോ കേസിൽ പ്രതിയായ മുരുഗ മഠാധിപതിയെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വഴിയിൽ തടഞ്ഞു

പോക്‌സോ കേസില്‍ പ്രതിയായ ചിത്രദുര്‍ഗ മുരുഗ മഠം മഠാധിപതി ഡോ. ശിവമൂര്‍ത്തി മുരുഗ ശരണരുവിനെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വഴിയിൽ തടഞ്ഞു തിരിച്ചയച്ചു. ചിത്രദുര്‍ഗയില്‍നിന്ന് മഹാരാഷ്ട്ര ഭാഗത്തേക്ക് കാറില്‍ പോകുകയായിരുന്ന മുരുഗ ശരണരുവിനെ ഹാവേരിയിലെ ബങ്കപുരയിലെത്തിയപ്പോഴാണ് പോലീസ് തടഞ്ഞത്.

കേസില്‍ പ്രതിയായതിനുപിന്നാലെ മുരുഗ ശരണരു മഠംവിട്ട് മറ്റെവിടേക്കോ പോകുന്നെന്ന് പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് ശ്രമം കണ്ടെത്തിയത്. എന്നാൽ ഉന്നത സ്വാധീനമുള്ള ഈ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ചിത്രദുര്‍ഗ വിട്ടുപോകാന്‍ പറ്റില്ലെന്നറിയിച്ച് മഠത്തിലേക്ക് തിരിച്ചയക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പോലീസ് അകമ്പടിയോടെയാണ് മഠത്തില്‍ തിരിച്ചെത്തിച്ചത്.

ഹൈസ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസ്

മഠം നേരിട്ട് നടത്തുന്ന ഹോസ്റ്റലിലെ രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തി മഠാധിപതിയുടെ പേരില്‍ ശനിയാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടുദിവസം പിന്നിട്ടിട്ടും അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ പോലീസ് മുതിര്‍ന്നില്ല. മഠാധിപതിയും ഹോസ്റ്റല്‍ വാര്‍ഡനുമുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണ് കേസ്.

മൂന്നര വർഷമായി പീഡനം തുടർന്നതായാണ് 15,16 വയസുകാരായ കുട്ടികൾ മൊഴി നൽകിയിട്ടുള്ളത്. എന്നാൽ കുട്ടികളെ കാണാൻ തയാറാണെന്നാണ് മഠാധിപതി പ്രതികരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജെ ഡി എസ് മുൻ എം.എൽ.എ എസ് കെ ബസവരാജനും ഭാര്യയ്ക്കും എതിരെ പൊലീസ് എഫ് ഐ ആർ ഇട്ടിട്ടുണ്ട്. ഹോസ്റ്റൽ മുറിയിൽ പീഡനത്തിന് ശ്രമിക്കയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന കുട്ടികളുടെ പരാതിയിലാണ് ഇത്.

മൈസൂർ ആസ്ഥാനമായി പോക്സോ കേസിലെ കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ഓടനടി സേവാ സമസ്തയാണ് പാരാതി ആദ്യം ചൈൽഡ് വെൽഫയർ കമ്മിറ്റക്ക് മുന്നിൽ എത്തിച്ചത്. പ്രഥമ ശിഷ്യനും ഹോസ്റ്റൽ വാർഡനും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്

മുരുഗ ശരണരു തിരിച്ചെത്തിയപ്പോഴേക്കും മഠത്തിനുമുമ്പില്‍ ഒട്ടേറെ അനുയായികള്‍ തടിച്ചുകൂടി. അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ പോകുന്നെന്ന രീതിയില്‍ വിവരം പരന്നതിനെത്തുടര്‍ന്നായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു.

മുരുഗ ശരണരു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മൈസൂരു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനും പരാതിക്കാര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ചിത്രദുര്‍ഗയിലെ രണ്ടാംക്ലാസ് അഡീഷണല്‍ ജില്ലാ കോടതി നോട്ടീസ് അയച്ചത്.

പിന്തുണയുമായി യെദ്യൂരപ്പ

ചിത്രദുര്‍ഗ മഠാധിപതിയുടെ പേരിലുള്ളത് കള്ളക്കേസാണെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രമുഖ ലിംഗായത്ത് നേതാവുമായ ബി.എസ്. യെദ്യൂരപ്പ ഇതിനിടെ പരസ്യ പ്രസ്താവന ഇറക്കിയത് വാർത്തയായിരുന്നു.

ലിംഗായത്തുകളുടെ പ്രധാന മഠമാണ് ഇത്. നേരത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇവിടെ രാഹുൽ ഗാന്ധി എത്തിയത് വാർത്തയായിരുന്നു. അന്ന് രാഹുലിന് ലിംഗായത്ത് സമുദായത്തിലേക്കുള്ള ലിംഗദീക്ഷ നൽകിയും വാർത്ത സൃഷ്ടിച്ചു.

അതേസമയം, ബി.ജെ.പി.യുടെ രാജ്യസഭാംഗമായ ലഹര്‍ സിങ് സിറോയ കുട്ടികള്‍ നീതിയാണ് ആവശ്യപ്പെടുന്നതെന്നും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി