എന്താണീ പ്രത്യേക പദവി, ആന്ധ്രയ്ക്കും ബീഹാറിനും ഇത്ര താത്പര്യമെന്താണ്

ആന്ധ്രപ്രദേശിനും ബിഹാറിനും പ്രത്യേക പദവി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എൻഡിഎ സഖ്യ കക്ഷികളായ ടിഡിപിയും ജെഡിയുവും.ദീർഘകാലമായി കേന്ദ്രത്തോട് ഇക്കാര്യം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തിന് പ്രത്യേക കാറ്റഗറി പദവി ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം അവസാനം ബിഹാർ മന്ത്രിസഭ പ്രമേയം പാസാക്കിയിരുന്നു.

ഗോത്രവർഗ ജനസംഖ്യ ഏറ്റവും ഉയർന്നിരിക്കുക, ജനസാന്ദ്രത കുറഞ്ഞതായിരിക്കുക, പർവ്വത മേഖലകളിലെ സംസ്ഥാനങ്ങൾ, അന്താരാഷ്ട്ര അതിർത്തികൾക്ക് സമീപമുള്ള സംസ്ഥാനങ്ങൾ, തീർത്തും സാമൂഹിക-സാമ്പത്തിക, വ്യാവസായിക പിന്നാക്കാവസ്ഥയുള്ള സംസ്ഥാനങ്ങൾ, സാമ്പത്തിക സ്രോതസുകളുടെ അഭാവം എന്നിവ ഉൾപ്പടെ അഞ്ച് ഘടകങ്ങളാണ് പ്രത്യേക വിഭാഗ പദവിയുടെ മാനദണ്ഡങ്ങളായി പരിഗണിക്കുന്നത്.

സാമൂഹിക-സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് ഇരു സംസ്ഥാനങ്ങളെയും പ്രത്യേക പദവിയിൽ ഉൾപ്പെടുത്തണമെന്നും ഉയർന്ന ശതമാനം ഗ്രാൻ്റുകൾ നല്കണമെന്നുമാണ് ബിഹാറും ആന്ധ്രയും ആവശ്യപ്പെടുന്നത്.

നേരത്തെ ജമ്മു & കശ്മീർ, അസം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്ക് അവരുടെ സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പ്രത്യേക പദവി നൽകിയിരുന്നു. അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്ക് കൂടി പദവി നൽകി. അങ്ങനെ, 28 സംസ്ഥാനങ്ങളിൽ 11 എണ്ണത്തിന്, അല്ലെങ്കിൽ ആകെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ മൂന്നിലൊന്നിൽ കൂടുതലിന്, നിലവിൽ പ്രത്യേക വിഭാഗ പദവിയുണ്ട്.

1969-ൽ അഞ്ചാം ധനകാര്യ കമ്മിഷൻ്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക വിഭാഗ പദവി നിലവിൽ വന്നത്. ഭൂമിശാസ്ത്രപരമോ സാമൂഹികമോ സാമ്പത്തികമോ ആയ അടിസ്ഥാനത്തിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ മറ്റ് വികസിത ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് തുല്യമായി അവരുടെ സ്ഥാനം മെച്ചപ്പെടുത്താൻ സഹായിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ഭൂരിഭാഗം ഗോത്രവർഗ ജനസംഖ്യ, കുറഞ്ഞ ജനസാന്ദ്രത, മലയോര സംസ്ഥാനങ്ങൾ, അന്താരാഷ്ട്ര അതിർത്തികൾക്ക് സമീപമുള്ള സംസ്ഥാനങ്ങൾ, സാമൂഹിക-സാമ്പത്തിക, വ്യാവസായിക പിന്നാക്കാവസ്ഥയുള്ള സംസ്ഥാനങ്ങൾ, മതിയായ സംസ്ഥാന സാമ്പത്തിക അഭാവം എന്നിവ ഉൾപ്പടെ അഞ്ച് ഘടകങ്ങളാണ് പ്രത്യേക വിഭാഗ പദവിയുടെ മാനദണ്ഡങ്ങളായി പരിഗണിക്കുന്നത്.

പ്രത്യേക വിഭാഗ പദവി അനുവദിക്കുന്ന ഒരു സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഫണ്ട് ആവശ്യപ്പെടാൻ സാധിക്കുകയും നികുതി സംബന്ധമായ വിവിധ ഇളവുകൾ ലഭിക്കുകയും ചെയ്യും. ഉദാഹരണത്തിന്, കേന്ദ്രത്തിൽ നിന്ന് 60% മുതൽ 80% വരെ ഫണ്ട് മാത്രം സ്വീകരിക്കുന്ന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേന്ദ്രസർക്കാർ സ്പോൺസർ ചെയ്യുന്ന സ്കീമുകളുടെ കാര്യത്തിൽ പ്രത്യേക വീഭാഗം പദവിയുള്ള ഒരു സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് 90% ഫണ്ട് ലഭിക്കും. 10 ശതമാനം മാത്രമാകും സംസ്ഥാന വിഹിതം. കൂടാതെ, പ്രത്യേക കാറ്റഗറി സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിൽ നിന്നുള്ള സാധാരണ കേന്ദ്രസഹായം 90 ശതമാനം ഗ്രാൻ്റുകളും 10 ശതമാനം വായ്പയും ഉൾക്കൊള്ളും. മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് 30 ശതമാനം ഗ്രാൻ്റും 70 ശതമാനം വായ്പയുമാണ്.

സാമ്പത്തിക പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ബിഹാർ ദീർഘകാലമായി പ്രത്യേക വിഭാഗ പദവി ആവശ്യപ്പെടുന്നത്. ബിഹാറിൻ്റെ പ്രതിശീർഷ വരുമാനമായി ഏകദേശം 60,000 രൂപ രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. കൂടാതെ സംസ്ഥാനം ദേശീയ ശരാശരിയേക്കാൾ പല മാനവിക വികസന സൂചകങ്ങളിലും പിന്നിലാണ്.

ബീഹാർ പറയുന്നത്

സംസ്ഥാനത്തിന്റെ വിഭജനമാണ് പ്രധാനമായും ബീഹാറിനെ തിരിച്ചടിച്ചത്. പ്രധാന വ്യവസായങ്ങൾ എല്ലാം തന്നെ ജാർഖണ്ഡിലേക്ക് മാറി. മതിയായ ജലസ്രോതസ്സുകളുടെ അഭാവം, അടിക്കടിയുള്ള പ്രകൃതി ദുരന്തങ്ങൾ എന്നിവയും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 2022ലെ ഏറ്റവും പുതിയ ബിഹാർ ജാതി അടിസ്ഥാനമാക്കിയുള്ള സർവേ പ്രകാരം സംസ്ഥാനത്തെ ഏകദേശം മൂന്നിലൊന്ന് ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ്. സാമ്പത്തിക പിന്നോക്കാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഈ ആവശ്യം വളരെ ന്യായമാണെന്ന് പല വിശകലന വിദഗ്ധരും പറയുന്നു.

ദരിദ്രരുടെ ഉന്നമനത്തിനും സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും വേണ്ടിയുള്ള ക്ഷേമ പദ്ധതികൾക്കായി ഉള്ള പണം സംസ്ഥാന സർക്കാർ ചെലവഴിക്കേണ്ടിവരുമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേക വിഭാഗ പദവിയിൽ ഉൾപ്പെടുത്തിയാൽ 94 ലക്ഷം കോടി ദരിദ്ര കുടുംബങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കാൻ അഞ്ച് വർഷത്തിനുള്ളിൽ 2.5 ലക്ഷം കോടി രൂപ അധികമായി ലഭിക്കുമെന്നാണ് ബിഹാർ സർക്കാർ കണക്കാക്കുന്നത്. എന്നാൽ ബിഹാറിന് പദവിയുടെ ആവശ്യമില്ലെന്നും ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്. ബീഹാറിന്റെ സാമ്പത്തിക രംഗത്ത് അതിവേഗം ഉണ്ടാകുന്ന വളർച്ചയാണ് ഇതിനായി ഇവർ ചൂണ്ടിക്കാട്ടുന്നത്.

ആന്ധ്രപ്രദേശ് പറയുന്നത്

ബിഹാറിനോപ്പം തന്നെ ആന്ധ്രപ്രദേശിനും പ്രത്യേക പദവി വേണമെന്നും ആവശ്യം ശക്തമാണ്. ഏകീകൃത ആന്ധ്രാപ്രദേശിനെ രണ്ട് സംസ്ഥാനങ്ങളായി വിഭജിച്ച ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം, 2014, മാർച്ച് 1 ന് വിജ്ഞാപനം ചെയ്യുകയും 2014 ജൂൺ 2 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തിട്ടുണ്ട്. ഇതുപ്രകാരം ആന്ധ്രയും തെലങ്കാനയും എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങൾ രൂപപ്പെട്ടു. എന്നാൽ ഈ നിയമത്തിൽ എവിടെയും ആന്ധ്രാപ്രദേശിന് പ്രത്യേക വിഭാഗ പദവി(എസ്‌സിഎസ്) നൽകുന്നതിനെക്കുറിച്ച് പരാമർശമില്ല .

പുനഃസംഘടനയ്ക്ക് തൊട്ടുപിന്നാലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് അഞ്ച് വർഷത്തേക്ക് എസ്‌സിഎസ് ഏർപ്പെടുത്തുമെന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് രാജ്യസഭയിൽ നടന്ന ഒരു ചർച്ചയിൽ പറഞ്ഞിരുന്നു. ഇതിനെ ബിജെപി നേതാവ് എം വെങ്കയ്യ നായിഡു അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ എൻഡിഎ സർക്കാർ ഭരണത്തിൽ എത്തിയതോടെ ഈ ആവശ്യം തഴയപ്പെട്ടു.

നേരത്തെ ഹൈദരാബാദ് സിറ്റിയുടെ അതിവേഗത്തിലുള്ള വളർച്ച സംസ്ഥാനത്തിന്റെ വളർച്ചയിലും വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ ഹൈദരാബാദും നഗരം കേന്ദ്രീകൃതമായി ടിഡിപി തലവൻ ചന്ദ്രബാബു നായിഡു വളർത്തിയെടുത്ത ഐടി ഹബ്ബും വ്യവസായങ്ങളും എല്ലാം തെലങ്കാനയുടെ ഭാഗമായതോടെ ആന്ധ്രയുടെ തകർച്ച ആരംഭിച്ചു.

തെലുങ്ക് ദേശം പാർട്ടിയും (ടിഡിപി) പ്രതിപക്ഷ എംപിമാരും ഇരുസഭകളിലും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. പ്രത്യേക വിഭാഗ പദവി നൽകാനുള്ള മാനദണ്ഡങ്ങൾ ഒന്നും തന്നെ ആന്ധ്രപ്രദേശ് പാലിക്കുന്നില്ലെന്നും അതിനാൽ എസ്‌സിഎസിന് യോഗ്യത നേടുന്നില്ലെന്നും കേന്ദ്രം പറയുന്നു. എന്നാൽ, കേന്ദ്രം ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് (എസ്പി) വാഗ്ദാനം ചെയ്തിട്ടുണ്ട്.

നേരത്തെ ഹൈദരാബാദ് സിറ്റിയുടെ അതിവേഗത്തിലുള്ള വളർച്ച സംസ്ഥാനത്തിന്റെ വളർച്ചയിലും വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ ഹൈദരാബാദും നഗരം കേന്ദ്രീകൃതമായി ടിഡിപി തലവൻ ചന്ദ്രബാബു നായിഡു വളർത്തിയെടുത്ത ഐടി ഹബ്ബും വ്യവസായങ്ങളും എല്ലാം തെലങ്കാനയുടെ ഭാഗമായതോടെ ആന്ധ്രയുടെ തകർച്ച ആരംഭിച്ചു. സംസ്ഥാനം വിഭജിക്കപ്പെട്ടത് മുതൽ സംസ്ഥാനം റവന്യു കമ്മിയാണ് നേരിടുന്നത്. കൂടാതെ, കടങ്ങൾ വൻതോതിൽ ഉയർന്നു. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പദ്ധതികളും വികസനവും സ്തംഭിച്ചിരിക്കുകയാണ്. അമരാവതിയെ ഹൈദരാബാദിന് സമാനമായി വളർത്തിക്കൊണ്ട് വരാനാണ് നിലവിൽ നായിഡുവിന്റെ പദ്ധതി. എന്നാൽ ഇതെല്ലം പാതി വഴിയിൽ നിലച്ചിരിക്കുകയാണ്.

എസ് എസ് എൽ സി ഫലം നാളെ മൂന്നു മണിക്ക്, പ്ലസ് ടു മറ്റന്നാൾ

എസ്എസ്എൽസി, റ്റിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി, ഫലപ്രഖ്യാപനം മെയ് 8 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് നടക്കും. കഴിഞ്ഞ വർഷത്തെക്കാൾ 11 ദിവസം നേരത്തെയാണ് ഫലംപ്രഖ്യാപനം നടത്തുന്നത്. പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.

Kerala SSLC Examination Results 2024 : എസ്എസ്എൽസി പരീക്ഷാ ഫലം താഴെ പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും

  1. https://pareekshabhavan.kerala.gov.in
  2. www.prd.kerala.gov.in
  3. https://sslcexam.kerala.gov.in
  4. www.results.kite.kerala.gov.in

2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 വ്യാഴാഴ്ച നടത്തും.

Kerala DHSE 12th Result 2024: ഹയർ സെക്കൻഡറി പരീക്ഷാ ഫലം ലഭ്യമാവുന്ന വെബ്സൈറ്റുകൾ ഇവയാണ്

  1. www.keralaresults.nic.in
  2. www.prd.kerala.gov.in
  3. www.result.kerala.gov.in
  4. www.examresults.kerala.gov.in
  5. www.results.kite.kerala.gov.in
    VHSE Examination Results 2024: വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ ഇവയാണ്
  6. www.keralaresults.nic.in
  7. www.vhse.kerala.gov.in
  8. www.results.kite.kerala.gov.in
  9. www.prd.kerala.gov.in
  10. www.results.kerala.nic.in
    എസ്എസ്എൽസി പരീക്ഷാ ഫലത്തിനായി 4.7 ലക്ഷം വിദ്യാർത്ഥികളും ഹയർ സെക്കന്ററി ഫലത്തിനായി 4.41 ലക്ഷം വിദ്യാർത്ഥികളുമാണ് കാത്തിരിക്കുന്നത്. എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കാൻ വിദ്യാർത്ഥികൾ ഓരോ പേപ്പറിലും കുറഞ്ഞത് 35 ശതമാനം സ്കോർ ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ വർഷം 4,19,128 വിദ്യാർഥികൾ എസ്എസ്എൽസി ബോർഡ് പരീക്ഷ എഴുതിയതിൽ 4,17,864 വിദ്യാർഥികൾ യോഗ്യത നേടിയിരുന്നു.
    സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും. ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷം ആരംഭിക്കും.

നിഴൽ

രാത്രി തന്‍റെ ഒറ്റക്കണ്ണടച്ച് ചുറ്റിനും ഇരുട്ടിന്‍റെ കരിമ്പടം മൂടിയ ദിവസം. ഒറ്റമുറി വീടിനുള്ളില്‍ കറുത്ത പുകകൊണ്ട് ചുവരില്‍ ചിത്രം വരയ്ക്കുന്ന മണ്ണെണ്ണ വിളക്കിന്‍റെ ചുവട്ടിലിരുന്നുകൊണ്ട് ധൃതിയില്‍ തന്‍റെ ഡയറി എഴുതുകയാണ് സഖാവ് ചന്ദ്രന്‍. സിരകളില്‍ തിളയ്ക്കുന്ന ചുടുചോര അക്ഷരങ്ങളായി ചിന്തുന്നു. തീ പടര്‍ത്തുന്ന വിപ്ലവ വാക്യങ്ങള്‍.”അക്രമത്തെ ആക്രമണം കൊണ്ട് നേരിടണം”.

ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ രാത്രി രണ്ടു മണിയാകുമ്പോള്‍ സഖാക്കളെല്ലാം കവലയിലെ കുരിശുപള്ളിക്ക് താഴെയുള്ള കെടങ്ങില്‍ ഒത്തുകൂടും, അവിടെ തന്നെയാണ് ആയുധങ്ങളും ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. അടിയന്തരാവസ്ഥയുടെ ചങ്ങല മുറിച്ച് കളഞ്ഞതിനാല്‍ ജനങ്ങള്‍ ശാന്തരായി ഉറങ്ങുകയാണ്. അവര്‍ കണ്ണുതുറക്കുമ്പോള്‍ എസ്.ഐ രാജന്‍റെ തല മണ്ണിലും ചാണകത്തിലും കിടന്നു കുഴഞ്ഞുമറിയും. ഭര്‍ത്താവ് നഷ്ടമായ വിധവകള്‍ അതില്‍ കാര്‍ക്കിച്ചു തുപ്പും, അനാഥരായ കുട്ടികള്‍ അവന്‍റെ തലകൊണ്ട് നാടന്‍ പന്ത് കളിക്കും, മക്കളെ നഷ്ടമായ അമ്മമാര്‍ ആ കാഴ്ചകണ്ട് ആഹ്ളാദിക്കും, ഒരു ദിവസം കൂടുതല്‍ ജീവിച്ചിരുന്നതില്‍ ആദ്യമായി സന്തോഷിക്കും.

കഥയറിഞ്ഞ് ലാത്തിയും തോക്കും കൊമ്പന്‍ മീശകളും എത്തുമ്പോഴേയ്ക്കും ഞങ്ങള്‍ ഒളിസങ്കേതങ്ങളിലേക്ക് മറഞ്ഞിട്ടുണ്ടാകും, വിപ്ലവം ജയ്ക്കട്ടെ, സഖാവ് ചന്ദ്രന്‍ മൂരി നിവര്‍ന്നിരുന്നു.

പെട്ടെന്നാണ് മുറിക്കുളിലേക്ക് ഒരു തരം അസ്ഥികൾ മരവിപ്പിക്കുന്ന തണുപ്പ് കടന്നു വരുന്നതുപോലെ ചന്ദ്രന് തോന്നിയത്, കാറ്റല്ല, കാരണം മണ്ണെണ്ണ വിളക്കിന്‍റെ തിരി ഉലയാതെ നില്‍ക്കുന്നു. പക്ഷെ നിമിഷങ്ങള്‍ കഴിയുന്തോറും തണുപ്പ് ശരീരത്തിലേക്ക് അരിച്ച് കയറുന്ന പോലെ. ചന്ദ്രന്‍ പതിയെ തിരിഞ്ഞു നോക്കി, ഒരു നിമിഷനേരം ചന്ദ്രന്‍ സ്തബ്ദനായി, അവന്‍റെ മുന്നില്‍ ഒരു സ്ത്രീരൂപം, ആദ്യം ഒന്നു ഭയന്നെങ്കിലും സഖാവിന്‍റെ ഉള്ളിലെ വിപ്ലവത്തിന്‍റെ ചൂട് നല്‍കിയ ധൈര്യത്തില്‍ അയാള്‍ ചോദിച്ചു,

“അരാ നീ? എന്താ ഇവിടെ?”

അവളില്‍ നിന്നും മറുപടിയൊന്നും വരാഞ്ഞപ്പോള്‍, അയാള്‍ മേശപ്പുറത്തിരുന്ന വിളക്കെടുത്ത് അവളുടെ നേരെ പിടിച്ചു, അപ്പോഴാണ് അവള്‍ പൂര്‍ണ നഗ്ന ആയി നില്‍ക്കുകയാണെന്ന് അയാള്‍ അറിഞ്ഞത്. കണ്‍മഷി എഴുതിയ വിടര്‍ന്ന കണ്ണുകള്‍, സദാ നനവാര്‍ന്ന ചുണ്ട്, അഴിച്ചിട്ട മുടിയിഴകളില്‍ ഒളിച്ചുകിടക്കുന്ന ഇരുണ്ട മാറിടങ്ങളില്‍ പോയകാലത്തിന്‍റെ ഓര്‍മ്മപോലെ ഒലിച്ചിറങ്ങിയ മുലപ്പാലിന്‍റെ നേര്‍ത്ത പാട. രണ്ടു കുഞ്ഞരിപ്പല്ലുകള്‍ക്കിടയില്‍ ഞെരുങ്ങാന്‍ അവ കൊതിക്കുന്നതായി അവന് തോന്നി. താഴേക്ക് ദ്രാവിഡ സൌന്ദര്യം തുളുമ്പുന്ന ഉടല്‍. ചന്ദ്രന്‍റെ കണ്ണുകളില്‍ യുഗങ്ങളുടെ പുരുഷതൃഷ്ണ കത്തിയാളിയെങ്കിലും വിപ്ലവത്തിന്‍റെ കടിഞ്ഞാണില്‍ വികാരങ്ങള്‍ അയാള്‍ ക്ഷണനേരം കൊണ്ട് കെട്ടിയിട്ടു.

“ആരാ നീ?’ ചന്ദ്രന്‍റെ സ്വരം കൂടുതല്‍ പരുഷമായി.

“എനിക്ക് പേരില്ല, നിങ്ങള്‍ എന്നെ സഖാവേ എന്ന് വിളിച്ചോളു.

അവള്‍ ചെറിയ ചിരിയോടെയാണ് മറുപടി പറഞ്ഞത്, അത് ചന്ദ്രനെ ചെറുതായി ചൊടിപ്പിച്ചു.

“നീ ഒരു പെണ്ണായി പോയി, ആല്ലെങ്കില്‍“, ചന്ദ്രന്‍ അവന്‍റെ മുഷ്ടി ചുരുട്ടി പല്ലിറുമി നിന്നു.

“കമ്മ്യൂണിസ്റ്റിന് ആണെന്നും പെണ്ണെന്നും ഉണ്ടോ? ചോരയുടെ നിറം ഏല്ലാവര്‍ക്കും ചുവപ്പ് തന്നെയല്ലേ സഖാവേ! സഖാവ് എന്നെ കണ്ടു ഭയന്നോ?

ചന്ദ്രൻ അവളെ അടിമുടി ഒന്നു നോക്കി, അഭയം തേടിവന്ന ഒരു സ്ത്രീയുടെ ശരീരഭാഷ അല്ല അവളിൽ തെളിയുന്നത്. അവളുടെ നഗ്നതയേക്കാൾ തീക്ഷ്ണമായ മുഖം.

മുറിയിലെ ടൈംപ്പീസിൽ നിന്നും നിമിഷ സൂചിയുടെ ടക് ടക് ശബ്ദം ഇടിമിന്നലോളം മുഴങ്ങി കേട്ടു. അവർക്കിടയിൽ നിശബ്ദത അത്രമേൽ തളം കെട്ടി നിന്നിരുന്നു.

“ നിന്നു കളയാൻ സമയം ഇല്ല, ലക്ഷ്യം പൂർത്തിയാക്കണം, പക്ഷെ ഇവൾ ആരാണ്, ഇവളെ എന്ത് ചെയ്യും?” മനസ്സിനുള്ളിൽ തന്നോടു തന്നെ കലഹിച്ചുകൊണ്ട് ചന്ദ്രൻ നിന്നു.

ഭിത്തിയിൽ ആണിയടിച്ച് തൂക്കിയിട്ടിരിക്കുന്ന തുണികളിൽ നിന്നും, ഒരു ഷർട്ടും മുണ്ടും എടുത്ത് ചന്ദ്രൻ അവൾക്ക് നേരെ നീട്ടി.

“തത്ക്കാലം ഇതുകൊണ്ട് നിന്റെ നാണം മറയ്ക്ക്, ഇവിടെ സ്ത്രീകളുടെ വസ്ത്രങ്ങൾ ഒന്നുമില്ല”.

“ നാണം മറയ്ക്കാനോ!” അവൾ ഉറക്കെ ചിരിച്ചു.

“ ഇതെന്റെ രാഷ്ട്രീയമാണ്”, അവൾ വീണ്ടും ചിരി തുടർന്നു.

അവളുടെ മറുപടികള്‍ ചന്ദ്രന്‍റെ ക്ഷമ നശിപ്പിച്ചു തുടങ്ങിയിരുന്നു.”പോയി നിന്നെ അയച്ചവരോട് പറഞ്ഞേക്ക് നിന്‍റെ ശരീരം കണ്ടു ഞാന്‍ മയങ്ങുമെന്ന് കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി, മാറി നില്‍ക്ക് എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്”.

അവള്‍ വശ്യമായ ചിരിയിലൂടെ തന്നെ മറുപടി പറഞ്ഞു, ”നിങ്ങള്‍ വെറും പാവമാണ്, കാരണം നിങ്ങളുടെ ചുണ്ടുകള്‍ കള്ളം പറയുമ്പോഴും കണ്ണുകളില്‍ സത്യം മറച്ചുവെക്കാന്‍ കഴിയാതെ പോകുന്നു, പക്ഷെ ചിലപ്പോഴൊക്കെ നിങ്ങള്‍ കണ്ണുകള്‍ മൂടിക്കെട്ടുന്നു”

ചന്ദ്രന്‍ അലറിക്കൊണ്ട് അവളുടെ നേരെ പാഞ്ഞടുക്കവെ, കയ്യിലെ മണ്ണെണ്ണ വിളക്കിന്‍റെ പ്രകാശത്തില്‍ അവള്‍ കൂടുതല്‍ ദൃശ്യമായപ്പോഴാണ്, ചന്ദ്രന്‍ അത് ശ്രദ്ധിച്ചത് അവള്‍ക്ക് നിഴലില്ല. അവളുടെ ദേഹത്ത് പതിക്കുന്ന വെളിച്ചത്തില്‍ അവളുടെ നിഴല്‍ പുറകില്‍ തെളിയുന്നില്ല. തണുപ്പ് അവന്‍റെ പെരുവിരല്‍ തൊട്ട് ഉച്ചിവരെ മിന്നലുപോലെ കേറി, കാല്‍ തറയില്‍ ഉറച്ചു പോയ പോലെ മുന്നോട്ട് നീക്കാന്‍ കഴിയുന്നില്ല, വിളക്കിന്‍റെ നേരിയ വെളിച്ചത്തില്‍ അവന്‍റെ നെറ്റിയിലൂടെ ചുവന്ന വിയര്‍പ്പോഴുകി.

“നിന്‍റെ നിഴല്‍”, മുറിഞ്ഞ സ്വരത്തില്‍ ചന്ദ്രൻ ചോദിച്ചു.

“നിഴലുകളെ ഞാന്‍ വിശ്വസിക്കാറില്ല അവ ചതിക്കും, നമ്മുടെ ഭൂതകാലത്തിന്‍റെ അസ്തിത്വമാണ് നിഴലുകള്‍”.

അവന്‍ മറുപടിയില്ലാതെ നിന്നു വിയര്‍ത്തു, ഇത്തവണ വിപ്ലവം അവന് ചൂട് നല്‍കിയില്ല, ഭയത്തിന്‍റെ നിഴലുകള്‍ അവനെ പൊതിഞ്ഞു.

“സഖാവിന് ഭയം ഉണ്ടോ?” അവള്‍ ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചു.

“നീ യക്ഷിയാണോ?” അത് ചോദിക്കുമ്പോള്‍ ചന്ദ്രന്‍റെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു.

അവള്‍ ഒരു നിമിഷം നിശബ്ദയായി, ”ഞാന്‍ ഈ മണ്ണില്‍ ജീവിച്ച് മരിച്ച ഒരു മനുഷ്യ സ്ത്രീയാണ്, കഥകളിലെ പോലെ എനിക്ക് കൂര്‍ത്ത പല്ലും നഖമൊന്നും ഇല്ല, അതൊക്കെ അതിര്‍വരമ്പുകളില്ലാത്ത ഭാവനകളില്‍ ഉണ്ടാകുന്നതല്ലേ, അവരാരും മരിച്ചവരെ കണ്ടിട്ടുണ്ടാകില്ല”.

ചന്ദ്രന്‍റെ ഭയം പതിയെ മാറാന്‍ തുടങ്ങി, യുക്തിപൂര്‍വ്വം ചിന്തികുമ്പോള്‍ മരിച്ചവര്‍ക്ക് പല്ലും നഖവും നീളുമെന്ന് ആരാണ് പറഞ്ഞത്?, പക്ഷെ മറ്റൊരുതലത്തില്‍ ആലോചിച്ചാല്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്ന സ്ത്രീ അവളെ യുക്തികൊണ്ട് അളക്കാന്‍ സാധിക്കുമോ? ചന്ദ്രന്‍റെ മനസ്സ് ചോദ്യങ്ങള്‍കൊണ്ട് കലുഷിതമായി.

“നീ മരിച്ചുപോയ ആളാണെന്ന് ഞാന്‍ എങ്ങനെ വിശ്വസിക്കും?”

ചോദ്യങ്ങള്‍ യുക്തിപൂര്‍വം തന്നെ നീക്കാമെന്ന് ചന്ദ്രന്‍ കരുതി.

“എന്‍റെ ഹൃദയം മിടിക്കുന്നില്ല, തൊട്ട് നോക്കുന്നോ?” അവള്‍ ശാന്തമായി ചന്ദ്രന്‍റെ കണ്ണിലേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ഭയവും യുക്തിയും ചോദ്യങ്ങളും കൂടികലര്‍ന്ന ചന്ദ്രന്‍റെ മനസ്സ് ഒരു ഉത്തരത്തിനായി പരതി, അവന്‍റെ കൊടിപിടിച്ചു തഴമ്പിച്ച കൈകള്‍ അവളുടെ നഗ്നമായ നെഞ്ചില്‍ അമര്‍ന്നു, ഒരു മരവിക്കുന്ന തണുപ്പിലൂടെ അവന്‍ മനസ്സിലാക്കി അവളുടെ ഹൃദയമിടിക്കുന്നില്ല, ശ്വാസം എടുക്കാന്‍ അവളുടെ നെഞ്ച് ഉയര്‍ന്നു താഴുന്നില്ല, രാത്രിയുടെ ഉഷ്ണത്തില്‍ അവളുടെ ദേഹം വിയര്‍ക്കുന്നില്ല, വശ്യമായ കണ്ണുകള്‍ ഇമവെട്ടുന്നില്ല. അവന്‍ ഭയന്നുകൊണ്ട് അവളുടെ ശരീരത്തില്‍ നിന്നും കൈവലിച്ചു.

“സഖാവിന് ഇനിയും സംശയമാണോ?”, അവള്‍ തന്‍റെ കൈ മണ്ണെണ്ണ വിളക്കിന് മുകളിലായി വെച്ചു, അവള്‍ക്ക് പൊള്ളിയില്ല, കറുത്ത പുക അവളുടെ കയ്യില്‍ ചിത്രങ്ങള്‍ വരച്ചതുമില്ല, ചന്ദ്രന്‍ അവന്‍റെ യുക്തിയിലേക്ക് മടങ്ങിയെത്തി,

“നിങ്ങള്‍ ആരായാലും എനിക്ക് കുഴപ്പമില്ല, എന്തിനാ എന്നെ കാണാന്‍ വന്നത്, വേഗം പറയൂ എനിക്ക് പോകണം”.

“പോകാം, ഞാനും കൂടെ വരാം” അവള്‍ പറഞ്ഞു,

“ഞാന്‍ ഒറ്റയ്ക്കല്ല സഖാക്കള്‍ വേറെയും ഉണ്ട്”.

“അറിയാം, അവരുടെ അടുത്ത് എത്തുന്നവരെ ഞാനും കൂടെ വരാം”,

സംസാരിച്ച് നില്‍ക്കന്‍ നേരമില്ലാത്തതുകൊണ്ട് അവന്‍ സമ്മതിച്ചു, കയ്യിലുള്ള വിളക്ക് കെടുത്തി രണ്ടു പേരും വീടിന് പുറത്തിറങ്ങി, തൊടിന് കുറുകേയുള്ള പാലം കയറി, മണ്ണിട്ട വഴിയിലൂടെ നടന്നു.

“മരിച്ച എല്ലാവരും നിങ്ങളെ പോലെയാണോ, അവരും അലഞ്ഞു നടക്കുകയാണോ?”, വീതികുറഞ്ഞ വഴിയിലൂടെ അടുത്തടുത്തായി നടക്കുമ്പോള്‍ ചന്ദ്രന്‍ ചോദിച്ചു, അപ്പോഴും അവളുടെ ഉടലിന്‍റെ തണുപ്പ് അവനറിയുന്നുണ്ട്,

“മനുഷ്യനായി അഭിനയിച്ചവര്‍ പുകപോലെ മാഞ്ഞുപോകും, മനുഷ്യരായി ജീവിച്ചവര്‍ ഈ മണ്ണില്‍ തന്നെ തുടരും, എന്നെ പോലെ”, ഒരു ഓര്‍മ്മയിലെന്ന പോലെയാണ് അവള്‍ മറുപടി പറഞ്ഞത്.

“അവരും നഗ്നരാണോ?”, അവന്‍റെ ചോദ്യത്തില്‍ പരിഹാസം സ്ഫുരിച്ചു നിന്നു.

“നിങ്ങള്‍ എന്തിനാണ് വിപ്ലവകാരി ആയത്?”, ചന്ദ്രന്‍റെ ചോദ്യത്തിന് ഒരു മറുചോദ്യമാണ് അവള്‍ ചോദിച്ചത്,

“വിപ്ലവം അനിവാര്യമാണ്, അത് നാടിനെ മുന്നോട്ട് നയിക്കുന്നു”

“നഗ്നത സത്യമാണ്, അത് മുഖം മൂടികളെ അഴിച്ചുകളയുന്നു” അവള്‍ പറഞ്ഞു.

അവന്‍ അക്ഷരങ്ങളുടെ ശരങ്ങള്‍ അവളുടെ നേരെ ഒന്നിന് പുറകെ ഒന്നായി എയ്തു,

“നിങ്ങള്‍ക്ക് എന്തറിയാം, വിപ്ലവകാരികള്‍ ഈ നാട് കാക്കുന്നു, ”

 ഇരുട്ടിലും അവന്‍റെ കണ്ണുകള്‍ വിപ്ലവം കൊണ്ട് തിളങ്ങി,

“കമ്മ്യൂണിസം ഹ്യൂമനിസം ആണ്”, അവളുടെ ശബ്ദം നേര്‍ത്തതായിരുന്നു എങ്കിലും വാക്കുകള്‍ ഉറച്ചതായിരുന്നു,

“സായുധ വിപ്ലവം ലോകത്തെ തന്നെ മാറ്റിമറിക്കും, യുദ്ധം സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണ്”,

“ആരുടെ സ്വാതന്ത്ര്യം, യുദ്ധം ആണിന് എന്നും ഹരമാണ്, അവന്‍റെ അധികാരം അവന്‍ അതിലൂടെ നേടിയെടുക്കുന്നു, യുദ്ധത്തിന്‍റെ ഇരകള്‍ സ്ത്രീകള്ളും കുട്ടികളും ആണ്, അത് ലോകം ഉണ്ടായ കാലം മുതല്‍ക്കേ തുടര്‍ന്നു പോകുന്നു, ”, അവളുടെ സ്വരം കുറച്ചുകൂടി ഉയര്‍ന്നു,

“ഞങ്ങളുടെ ഇന്നത്തെ യുദ്ധം അത് നീതിക്കുവേണ്ടിയാണ്, അതില്‍ സന്തോഷിക്കുന്നവര്‍ ഒരുപാട് പേരുണ്ടാകും, അതില്‍ സ്ത്രീകളും ഉണ്ട്”, അവന്‍റെ സ്വരം കടുത്തു,

“നിങ്ങള്‍ ഇന്ന് നടത്താന്‍ പോകുന്നത് യുദ്ധമല്ല, പ്രതികാരം ആണ്, പ്രതികാരം സ്വാര്‍ത്ഥമാണ്”,

“നീ ആരാണ്”, അവന്‍ നടത്തം നിറുത്തി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു,

“ഞാന്‍ ഗാന്ധിയോ, മാര്‍ക്സോ അല്ല, ഇവിടെ ജീവിച്ച് മരിച്ച വെറും ഒരു പെണ്ണ്”. അവളുടെ ശബ്ദം പതിവിലും മൃദുവായിരുന്നു അപ്പോള്‍,

“ആരാടീ നീ”, ചന്ദ്രന്‍ അലറി, തോട്ടിലെ തുപ്പലുകൊത്തിയും പരലുകളും എത്തിനോക്കി, ഉറങ്ങിയ മനുഷ്യര്‍ കേട്ടു, ഉറക്കം നടിച്ച മനുഷ്യര്‍ കേട്ടില്ല. ക്ഷണനേരം അവന്‍റെ ശബ്ദം മരങ്ങളുടെ ചില്ലകളില്‍ പ്രതിധ്വനിയായി തങ്ങിനിന്നു.

പ്രതിധ്വനി അവസാനിക്കുന്നത് വരെ അവള്‍ മൌനം പാലിച്ചു.

“വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ജീവിച്ച് മരിച്ചവള്‍, പല യുദ്ധങ്ങള്‍ക്കും സാക്ഷിയായവള്‍, ചോരയുടെ ചുവപ്പില്‍ കണ്ണുനീര്‍ വറ്റിയവള്‍, വിപ്ലവകാരികളെ സംരക്ഷിച്ചു, വിശപ്പും ദാഹവും തീര്‍ത്തു, ചോരയും വിയര്‍പ്പും പുരണ്ട വസ്ത്രങ്ങള്‍ അലക്കി നല്കി, അവര്‍ പോയി പുറകേ കാക്കി നിക്കറുകള്‍ എന്‍റെ അടുക്കളയില്‍ കയറി ഇറങ്ങി, ഒളിവില്‍ താമസിപ്പിച്ചതിന് എന്‍റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു, പിന്നെ കണ്ടിട്ടില്ല, കുറേ അലഞ്ഞു ഒരുപാട് പേരോട് ചോദിച്ചു ആരും ഉത്തരം നല്‍കിയില്ല, രണ്ട് വയസ്സുള്ള എന്‍റെ കുഞ്ഞ് വിശന്നു കരഞ്ഞു, എന്‍റെ മുലകളില്‍ പാലിന് പകരം ചോര ചീറ്റി, വരുമാനം നിലച്ചു, പട്ടിണി കിടന്നു വളഞ്ഞ ശരീരം ആരിലും കാമം ഉണര്‍ത്തിയില്ല, എങ്കില്‍ അങ്ങനെയെങ്കിലും വിശപ്പകറ്റിയേനെ, എന്‍റെ മടിയില്‍ കിടന്നെന്‍റെ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല, പകരം എന്‍റെ മുല രണ്ടിറ്റു മുലപ്പാല്‍ ചുരത്തി”

ഇരുട്ടിലും അവളുടെ മാറിലെ വറ്റിയ മുലപ്പാലിന്‍റെ പാടുകള്‍ അവന്‍ ഒരു നോക്കുകൂടി കണ്ടു,

“നിങ്ങളുടെ ആളുകള്‍ അന്ന് യുദ്ധം ജയിച്ചു, പക്ഷെ അധികം വൈകാതെ അവരുടെ ആദര്‍ശങ്ങള്‍ മാറി, ആളുകള്‍ മാറി, അവര്‍ അവരുടെ നിഴലുകളോട് യുദ്ധം ചെയ്തു തുടങ്ങി, അപ്പോഴും ആരും എന്നെ ഓര്‍ത്തില്ല, ചിതറിയ ആദര്‍ശങള്‍ക്ക് വേണ്ടി ഞാന്‍ ഒഴുക്കിയ ചോര അവര്‍ കണ്ടില്ല”, അത് പറഞ്ഞു തീരുമ്പോഴേക്കും അവളുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ ഒഴുകി, കവിളില്‍ വെച്ചു തന്നെ അത് ബാഷ്പമായി മാറി.

എന്തു പറയണം എന്നറിയാതെ നില്‍ക്കുന്ന ചന്ദ്രന്‍, പിന്നേയും അസ്ഥി വിറയ്ക്കുന്ന തണുപ്പ്.

അകലെ കിടങ്ങില്‍ സഖാക്കള്‍ സഘം ചേര്‍ന്ന് നില്‍ക്കുന്നത് ഇവിടെ നിന്നാല്‍ കാണാം, അവര്‍ എല്ലാ തയാറെടുപ്പുകളും എടുത്തു കഴിഞ്ഞിരിക്കുന്നു, ഇനി ആക്ഷന്‍.

“ചെല്ല് സഖാക്കള്‍ കാത്തുനില്‍ക്കുന്നു”, അവള്‍ പറഞ്ഞു.

ചന്ദ്രന്‍ മറുപടിയില്ലാതെ നില്‍ക്കുകയാണ്,

“നിഴലുകളെ വിശ്വസിക്കരുത് അവ ചതിക്കും”

അവള്‍ പ്രകൃതിയിലേക്ക് മാഞ്ഞു…………….

ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം

0

1991ലെ യുനെസ്‌കോയുടെ ജനറല്‍ കോണ്‍ഫറന്‍സിന്റെ ശുപാര്‍ശയെത്തുടര്‍ന്ന്, 1993-ലെ യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലിയിലാണ് എല്ലാ വര്‍ഷവും മെയ് 3-ന് പത്രസ്വാതന്ത്ര്യ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. 1994-ലാണ് ആദ്യത്തെ പത്രസ്വാതന്ത്ര്യ ദിനം ആചരിച്ചത്. ‘എ പ്രസ് ഫോര്‍ ദി പ്ലാനറ്റ്’: പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലെ മാധ്യമപ്രവര്‍ത്തനം എന്നതാണ് ഈ വര്‍ഷത്തെ പത്രസ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം.

നിലവിലെ ആഗോള പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി 2024-ലെ ലോക പത്രസ്വാതന്ത്ര്യ ദിനം സമര്‍പ്പിക്കുന്നു. കര്‍ത്തവ്യനിര്‍വ്വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകരെ സ്മരിക്കുകയും ആദരിക്കുകയും കൂടിയാണ് ഈ ദിവസം.
വീണ്ടും ഒരു മെയ് മൂന്ന് ആചരിക്കുമ്പോള്‍ ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ പലഭാഗത്തും അഭിപ്രായ സ്വാതന്ത്ര്യം പോലും ഭീഷണി നേരിടുകയാണ്. സത്യം മറയില്ലാതെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ബാധ്യസ്ഥരായാവരാണ് മാധ്യമങ്ങള്‍. എന്നാല്‍ ഭീഷണികളും അക്രമണങ്ങളും സെന്‍സര്‍ഷിപ്പുകളും വെല്ലുവിളി ഉയര്‍ത്തുന്ന ആധുനിക ലോക ക്രമത്തില്‍ വലിയ പ്രതിസന്ധിയാണ് മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്നത്.

മീശ പിരിക്കുന്ന വിസ്മയം

ഇക്കഴിഞ്ഞ ലെജന്ഡസ് ക്രിക്കറ്റ് ലീഗിൽ സച്ചിന്റെ സ്‌ട്രൈറ്റ് ഡ്രൈവ് കണ്ട് അത്ഭുതപ്പെട്ടിരുന്നില്ലേ നമ്മൾ… ഈ അമ്പതാം വയസിലും മട്ട ത്രികോണത്തിന്റെ ആകൃതിയിൽ ബാറ്റ് വീശി സച്ചിൻ പന്ത് ബൗണ്ടറി കടത്തിയിപ്പോൾ ആവേശത്തോടെ കമന്ററി ബോക്സും കാണികളും ആർത്തു വിളിച്ചില്ലേ… അതിൽ അത്ഭുതപ്പെടേണ്ട അതയാളുടെ ഫോം അല്ല ക്ലാസ് ആണ്… ഇനി നൂറാം വയസിൽ ഒരു വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ ക്രീസിൽ എത്തിയാലും അയാളാ ഷോട്ട് അണുവിട തെറ്റാതെ കളിക്കും… കാരണം സച്ചിൻ ഒരു പ്ലെയർ അല്ല ഒരു ലെജൻഡ് ആണ്… ഈ കാര്യം അതേപോലെ മറ്റൊരാളുടെ കാര്യത്തിലും കൃത്യമാണ്… മോഹൻലാലിന്റെ… മലയാളത്തിന്റെ ലാലേട്ടന്റെ… നിങ്ങൾ ഒരു നല്ല തിരക്കഥയിൽ അയാളെ കൊണ്ട് നിർത്തി നോക്കൂ, മറ്റൊരാൾക്കും പകർത്താനാവാത്ത മോഹൻലാൽ മാജിക് സ്ക്രീനിൽ തെളിയും… അതയാളുടെ ഫോം അല്ല ക്ലാസ് ആണ്.
തിണ്ണയ്ക്കിരുന്ന കഞ്ഞി കുടിക്കുന്ന.. ബിവറേജസിൽ ക്യൂ നിൽക്കുന്ന… കാർ കഴുകുന്ന എന്നും മലയാളി കാണാൻ ആഗ്രഹിക്കുന്ന മോഹൻനലാലിനെ… ഏറ്റവും വീര്യമുള്ള ആ വീഞ്ഞിനെ രണ്ടായിരത്തി ഇരുപത്തി അഞ്ചാം ആണ്ടിന്റെ കുപ്പിയിൽ വീര്യം ചോരാതെ ഒഴിച്ചു വച്ച തരുൺ മൂർത്തിയ്ക്കും കെ.ആർ സുനിലിനും അഭിനന്ദനങ്ങൾ.. കൂടെ നന്ദിയും.. പഴയ ലാലേട്ടനെ തിരിച്ചു തന്നതിനല്ല… പുതിയ ലാലേട്ടനെ സ്ക്രീനിൽ എത്തിച്ചതിന്.

കുടുംബത്തിനുള്ളതും ഫാൻസിന് ഉള്ളത് ഒരു കുപ്പിയിലാക്കി കുലുക്കി സർബത്ത് അടിച്ചതിന്. ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച മോഹൻലാൽ സിനിമയാണ് തുടരും. അതി ശക്തമായ തിരക്കഥയും സംവിധാനവും, ജെയ്ക്ക്‌സ് ബിജോയുടെ കിടിലൻ മ്യൂസിക് അങ്ങനെ എല്ലാം കൊണ്ട് മനസ് നിറയ്ക്കുന്ന പടം.

വില്ലൻ ആയ ജോർജ് സാറിനെ അഭിനയിപ്പിച്ചു ഫലിപ്പിച്ച നടൻ.. ഗൂഗിളിൽ ഒന്ന് നോക്കിയാൽ ചിലപ്പോ പേര് കിട്ടും.. പക്ഷെ വേണ്ട.. ഇന്നൊരു ദിവസം അയാൾ dysp ജോർജ് സാറായി മനസിൽ നിൽക്കട്ടെ.. മോഹൻലാലിന്റെ കൂടെ കട്ടയ്ക്ക് പിടിച്ചു നിൽക്കുക എന്ന് പറഞ്ഞാൽ സുഹൃത്തേ.. നിങ്ങൾക്ക് മലയാള സിനിമയിൽ ഒരു ഇളകാത്ത കസേര കിട്ടി എന്നാണ് അതിന്റെ അർത്ഥം. നരേന്ദ്രപ്രസാദും എൻ.എഫ് വർഗീസും ഇല്ലാത്ത മലയാളത്തിൽ അവർക്ക് പകരക്കാരനായല്ല ആ ശൂന്യതയ്ക്ക് ചെറിയൊരു ആശ്വാസം ആകാൻ ഒരു പക്ഷെ നിങ്ങൾക്ക് കഴിഞ്ഞേക്കും.

മലയാളിക്ക് ഉള്ള ഏറ്റവും വലിയ ഗുണം എന്തെന്നാൽ സെൽഫ് ട്രോളുകൾ അവർ ആസ്വദിക്കും.. മോഹൻലാൽ മോഹൻലാൽ സിനിമയിൽ മോഹനൽലാലിനെ കളിയാക്കുന്നത് കണ്ട് അവർ കയ്യടിക്കും എന്ന് ബുദ്ധിമനായ തരുണ് മൂർത്തിയ്ക്ക് അറിയാമായിരുന്നു. വർഷങ്ങളായി ശ്രീനിവാസൻ പയറ്റി വിജയിപ്പിച്ച ആ തന്ത്രം അദ്ദേഹം വൃത്തിക്ക് ചെയ്തു. ബിനു പപ്പുവും ശോഭനയും തുടങ്ങി ചെറിയ റോളിൽ റന്നിക്കാർ ചേട്ടന്മാർ ആയി വസന്നവർ വരെ പൊളിച്ചടുക്കി

വരും ദിവസങ്ങളിൽ തിങ്ങി നിറഞ്ഞ സിനിമശാലകളിൽ അവർ ചിരിക്കും…കരയും..കയ്യടിക്കും… കൊട്ടക മുതലാളിമാർ നിറഞ്ഞു കവിഞ്ഞ മടിശീലയുമായി അവരുടെ രാജാവിനെ സ്തുതിക്കും.. കാന്റീനിൽ ചായയും പോപ്‌കോണും എടുത്ത് ജോലിക്കാരുടെ കൈ കുഴയും… ഒരു മോഹൻലാൽ സിനിമ ഓടുകയെന്നാൽ അതൊരു വ്യവസായത്തെ ആകെ ഉണർത്തുകയാണ്…

സിനിമയുടെ എൻഡ് കാർഡിൽ തരുണ് മൂർത്തിയും സംഘവും എഴുതിയ പോലെ…

മോഹൻലാൽ (മാജിക്) തുടരും…

കാലം കഥയായി മാറുന്ന…

നീ വന്നില്ല
പക്ഷേ…
ഞാന്‍ വന്നിരുന്നു.

മാറ്റങ്ങള്‍ ഉണ്ടെടോ…

നാം തമ്മില്‍
സംസാരിച്ച ഇടങ്ങള്‍
എന്നോടു ചോദിച്ചു.
നീ വന്നില്ലേ…
എന്ന്…

അതേ ക്ലാസ് മുറികള്‍…
ഡെസ്‌കുകളിലെ പേരുകള്‍
പഴകിയെങ്കിലും
തെളിഞ്ഞുനില്‍ക്കുന്നു
ആ കാലത്തില്‍
എന്നപോലെ

ആ പഴയ ആശയത്തോടെ
പുതിയ സഖാക്കള്‍
വീണ്ടും സമരത്തില്‍

കൊടിപിടിക്കാത്ത
കൈകളില്‍
പ്രണയവും
ഒരു വിപ്ലവം തന്നെ.

പുതിയ തലമുറ
നമ്മളേക്കാള്‍ ഭംഗിയില്‍
പുതിയ കാവ്യങ്ങള്‍
രചിക്കുന്നു.

പക്ഷേയെന്താ…
നമ്മളെപ്പോലെ ആവില്ല.

ആ ലഹരി
അവര്‍ക്കറിയില്ല.

പക്ഷേ…
നമുക്കറിയാവുന്ന
കാലത്തെപ്പറ്റി
സമൂഹത്തെപ്പറ്റി
പ്രണയത്തെയും രാഷ്ട്രീയത്തെയുംപറ്റി
അവരോട്
പറഞ്ഞുകൊടുത്തിട്ട്
ഞാന്‍ തിരിച്ചുനടന്നു.

എന്തിനാണ്
ആ കാലത്തിന്റെ
കഥ ചികയുന്നത്.

മനോഹരമായി
മനസ്സിലിരിക്കട്ടെ.

പിന്നൊരിക്കല്‍
അവിടെ
ഞാനും താനും
വരുമല്ലോ…
ബാക്കി
അന്നാവാം.

ഒരു കാലം
കഥയായി മാറുന്ന
ജീവിതപ്പൊരുള്‍ പോലെ…

അയാള്‍ക്ക് പകരം

അവള്‍ മാറിപ്പോയി
എന്ന് അവനൊരിക്കലും പറയാറില്ല…
അയാള്‍ക്ക് പകരമായി
ആരെയെങ്കിലും കിട്ടിയിട്ടുണ്ടാവും…
അവള്‍ക്ക്…

പണ്ടേ അയാള്‍ അങ്ങനല്ലേ…
പകരക്കാരെ ചൊല്ലി
അയാളൊരിക്കലും തര്‍ക്കിച്ചിട്ടില്ലല്ലോ…
ഈ കഥ എന്നില്‍തുടങ്ങി
നിന്നില്‍ അവസാനിക്കട്ടെ…
പുതിയ തലമുറ
ഈ കഥ വായിക്കാതിരിക്കട്ടെ.

കാരണം
സ്‌നേഹം വിലയ്ക്കുവാങ്ങലോ
പിടിച്ചുവാങ്ങലോ അല്ലെന്ന്
അവരറിയട്ടെ.

ഈ കഥ
അയാളിലും
അവളിലും 
അവസാനിക്കട്ടെ.

കേരളം നാളെ ബൂത്തിലേക്ക് പോകുമ്പോൾ പോളിങ് ശതമാനത്തിൽ ആശങ്ക

രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട്, മലപ്പുറം എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാനാവും.

പോളിങ് ബൂത്ത് ഓൺലൈനിൽ അറിയാം

ഇലക്ഷന്‍ കമ്മീഷന്‍റെ https://electoralsearch.eci.gov.in വെബ്സൈറ്റില്‍ പ്രവേശിച്ച് നിങ്ങളുടെ പേരും, പ്രായവും, ജില്ലയും, നിയമസഭ മണ്ഡലവും അടങ്ങുന്ന വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ പോളിംഗ് ബൂത്ത് ഏതെന്ന് അറിയാനാകും. അതേസമയം വോട്ടർ ഐഡി കാർഡ് നമ്പർ (EPIC number) മാത്രം നല്‍കി സെർച്ച് ചെയ്ത് പോളിംഗ് ബൂത്ത് കണ്ടെത്താനുള്ള സംവിധാനവും വെബ്സൈറ്റിലുണ്ട്. വോട്ടർ ഐഡിക്കൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പർ നല്‍കി ഒടിപി കൊടുത്താലും വിവരം ലഭിക്കും. ഈ മൂന്ന് രീതിയിലൂടെ പോളിംഗ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്ക്രീനില്‍ കാണിക്കുന്ന captcha code കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം പോളിംഗ് ബൂത്ത് ഏതാണ് എന്ന അന്തിമ ഫലം ലഭിക്കില്ല. പോളിംഗ് ബൂത്ത് കണ്ടെത്തിയാല്‍ ഗൂഗിള്‍ മാപ്പ് വഴി ഈ ബൂത്തിന്‍റെ ലൊക്കേഷന്‍ മനസിലാക്കുകയും ചെയ്യാം.
ഇലക്ഷന്‍ കമ്മീഷന്‍റെ വെബ്സൈറ്റ് വഴിയല്ലാതെ പോളിംഗ് ബൂത്ത് കണ്ടെത്താനും സംവിധാനമുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമില്‍ വരുന്ന Voter Helpline App വഴി പോളിംഗ് ബൂത്ത് കണ്ടെത്താം.

രണ്ടാം ഘട്ടം രാജ്യത്ത് 88 മണ്ഡലങ്ങൾ

രണ്ടാംഘട്ടത്തിൽ രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. 69 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്. അസം (5), ബിഹാർ (5), ഛത്തീസ്ഗഡ് (3), കർണാടക (14), , മധ്യപ്രദേശ് (7), മഹാരാഷ്ട്ര (8), ഉത്തർപ്രദേശ് (8), രാജസ്ഥാൻ (13), പശ്ചിമ ബംഗാൾ (3) എന്നിങ്ങനെയാണ് സീറ്റുകൾ.

പോളിങ് ശതമാനം വർധിക്കുമോ

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു സംസ്ഥാനത്ത് പോളിങ് രേഖപ്പെടുത്തിയത്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 74.06 ശതമാനവും. ഇത്തവണ 80 ശതമാനത്തിൽ എത്തിക്കുമെന്നാണ് ഇലക്ഷൻ കമ്മീഷൻ അവകാശപ്പെട്ടത്.

കന്നി വോട്ടർമാർ 6,49,833, സ്ത്രീകൾ മുന്നിൽ

ആകെ 2,77,49,159 വോട്ടർമാരാണ് ഇത്തവണയുള്ളത്. അതിൽ 6,49,833 പേർ കന്നി വോട്ടർമാരാണ്. 1,43,33,499 സ്ത്രീ വോട്ടർമാരും, 1,34,15293 പുരുഷ വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരുമാണ് ഇത്തവണത്തെ വോട്ടർപട്ടികയിലുള്ളത്. 25177 ബൂത്തുകളും 54 ഉപബൂത്തുകളും ഉൾപ്പെടെയാണ് 25231 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്. 30238 ബാലറ്റ് യൂണിറ്റുകളും 30,238 കൺട്രോൾ യൂണിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക.

194 സ്ഥാനാർത്ഥികൾ

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്.
കൊട്ടിക്കലാശം അവസാനിച്ച ശേഷമുള്ള 48 മണിക്കൂറിൽ ആളുകൾ നിയമവിരുദ്ധമായി കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്‌താൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഈ സമയത്ത് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.

സുരക്ഷാ സംവിധാനങ്ങൾ ശക്തം

സംസ്ഥാനത്ത് 41,976 പോലീസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. 183 ഡിവൈ.എസ്.പിമാരും 100 ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍/ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലുള്ള 4,540 പേരും തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും. 23,932 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ /സിവില്‍ പോലീസ് ഓഫീസര്‍മാരും ആംഡ് പോലീസ് ബറ്റാലിയനില്‍ നിന്നുള്ള 4,383 പോലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്രസേനകളില്‍ നിന്ന് 4,464 ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പില്‍ സുരക്ഷാ ചുമതല നിര്‍വഹിക്കും. ഹോം ഗാര്‍ഡില്‍ നിന്ന് 2,874 പേരെയും തമിഴ്നാട് പോലീസില്‍ നിന്ന് 1,500 പേരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24,327 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരും ഡ്യൂട്ടിയില്‍ ഉണ്ടാകും.

സംസ്ഥാനത്തെ 20 ജില്ലാ പോലീസ് മേധാവിമാരുടെ കീഴില്‍ 144 ഇലക്ഷന്‍ സബ്ഡിവിഷനുകള്‍ ഉണ്ടാകും. ഡിവൈ.എസ്.പി മാര്‍ക്കാണ് ഇതിൻ്റെ ചുമതല. ഓരോ പോലീസ് സ്റ്റേഷനിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോളിംഗ് ടീമുകള്‍ ഉണ്ടായിരിക്കും. കൂടാതെ തിരഞ്ഞെടുപ്പ് ദിവസത്തേയ്ക്കായി ദ്രുതകര്‍മ്മ സേനയുടെ ഒരു സംഘം വീതം എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഉണ്ടായിരിക്കും. പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പോളിങ് ബൂത്ത് ഓൺലൈനിൽ അറിയാം

ഇലക്ഷന്‍ കമ്മീഷന്‍റെ https://electoralsearch.eci.gov.in വെബ്സൈറ്റില്‍ പ്രവേശിച്ച് നിങ്ങളുടെ പേരും, പ്രായവും, ജില്ലയും, നിയമസഭ മണ്ഡലവും അടങ്ങുന്ന വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ പോളിംഗ് ബൂത്ത് ഏതെന്ന് അറിയാനാകും. അതേസമയം വോട്ടർ ഐഡി കാർഡ് നമ്പർ (EPIC number) മാത്രം നല്‍കി സെർച്ച് ചെയ്ത് പോളിംഗ് ബൂത്ത് കണ്ടെത്താനുള്ള സംവിധാനവും വെബ്സൈറ്റിലുണ്ട്. വോട്ടർ ഐഡിക്കൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പർ നല്‍കി ഒടിപി കൊടുത്താലും വിവരം ലഭിക്കും. ഈ മൂന്ന് രീതിയിലൂടെ പോളിംഗ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്ക്രീനില്‍ കാണിക്കുന്ന captcha code കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം പോളിംഗ് ബൂത്ത് ഏതാണ് എന്ന അന്തിമ ഫലം ലഭിക്കില്ല. പോളിംഗ് ബൂത്ത് കണ്ടെത്തിയാല്‍ ഗൂഗിള്‍ മാപ്പ് വഴി ഈ ബൂത്തിന്‍റെ ലൊക്കേഷന്‍ മനസിലാക്കുകയും ചെയ്യാം.
ഇലക്ഷന്‍ കമ്മീഷന്‍റെ വെബ്സൈറ്റ് വഴിയല്ലാതെ പോളിംഗ് ബൂത്ത് കണ്ടെത്താനും സംവിധാനമുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമില്‍ വരുന്ന Voter Helpline App വഴി പോളിംഗ് ബൂത്ത് കണ്ടെത്താം.

തിരിച്ചറിയൽ രേഖകൾ ഏതൊക്കെയാവാം

പോളിംഗ് ബൂത്തിലെത്തുമ്പോള്‍ വോട്ട് ചെയ്യുന്നതിന് സാധാരണയായി തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ്. എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാനാവും

  1. ആധാര്‍ കാര്‍ഡ്
  2. എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)
  3. ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍
  4. തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
  5. ഡ്രൈവിംഗ് ലൈസന്‍സ്
  6. പാന്‍ കാര്‍ഡ്
  7. ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്
  8. ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
  9. ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ
  10. കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്
  11. പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
  12. ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യുഡി ഐ ഡി കാര്‍ഡ്)

കല തലമുറകളിലൂടെ ജീവിക്കും

സിനിമ എന്നാണ് കണ്ണുനീർ ഗ്രന്ഥികളെ സ്പർശിക്കാൻ തുടങ്ങിയത് അറിയില്ല. ബാല്യത്തിൽ നിന്ന് ഒന്നിനോടൊന്ന് വളർന്ന കാലം പത്മരാജനും, വേണു നാഗവള്ളിയും, പ്രിയദർശനും, ലോഹിതദാസനും, സത്യേട്ടനും, ഭരതനും, ജയരാജും, രഞ്ജിയേട്ടനും പഠിപ്പിച്ച സിനിമയും വൈകാരിക മുഹൂർത്തങ്ങളും കഥകളും, കഥാപാത്രങ്ങളും. തോറ്റുപോയ നായകന്മാരുടെ, മനുഷ്യബന്ധങ്ങളുടെ, കണ്ണുനീരിന്റെ, ആഘോഷത്തിന്റെ, ഒറ്റപ്പെടലിന്റെ, രതിയുടെ, സ്നേഹത്തിന്റെ… കാഴ്ചപ്പാട് തന്ന സിനിമകൾ. സിനിമ ജീവിതത്തോട് എത്രമാത്രം അടുക്കുന്നു എന്നതും, ആശയും അഭിലാഷും ആനന്ദും (തിയേറ്ററുകൾ, കോട്ടയം) നിറഞ്ഞ സദസ്സും കയ്യടികളും, ആഘോഷങ്ങളുമായി എൻറെ നഗരത്തിന്റെ രാപ്പകലുകളും… കഥ പറയാൻ, കവിതയെഴുതാൻ, സ്വപ്നം കാണാൻ, കാണുന്ന മനുഷ്യരെയൊക്കെ കഥാപാത്രങ്ങൾ ആക്കാൻ. ഓരോ മനുഷ്യരെയും ആ മനുഷ്യനിലെ ജസ്റ്റേസിനെയും തിരിച്ചറിയാൻ.. അവരിലെ കഥാപാത്രങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ, മനുഷ്യനെ മനസ്സിലാക്കാൻ. പൂർണമായും മനുഷ്യത്വം ഉള്ളവൻ കലാകാരൻ എന്ന ലേബലിൽ എത്താനുള്ള തിടുക്കം…. ഈ പറഞ്ഞ സംവിധായകരിൽ നിന്നാണ് പഠിച്ചത്. എന്നെങ്കിലുമൊരിക്കൽ ഒരു തിരക്കഥ എഴുതണമെന്നും ഒരു സിനിമ ചെയ്യണം എന്നും ഉള്ള ആഗ്രഹമുണർന്നതും ആ കാലഘട്ടത്തിൽ ആയിരുന്നു. പറഞ്ഞു കാടുകയറിയില്ല.. ആ പഴയ കാലത്തിൻറെ ഓർമ്മകളെ ഓർത്തെടുക്കുന്നതും ഒരു ഒരു സിനിമ കഥ പോലെയാണ് മുകളിൽ പറഞ്ഞവരെ നന്ദിയോടെ ഓർക്കുന്നു.. സിനിമ എന്ന കല പറഞ്ഞു തന്നതിന്.. എൻറെ ഒരിക്കലും ഇറങ്ങാത്ത ഒരിക്കലും ചെയ്തുതീർക്കാൻ കഴിയാത്ത ആ സിനിമയും നിങ്ങളുടെ സീരിസിൽ മാത്രമേ എനിക്ക് കാണാൻ കഴിയുള്ളൂ എന്നും പറഞ്ഞുകൊണ്ട് ഞാൻ ആ പഴയ കാലത്തെ ഒന്നു മാറ്റി നിർത്തുന്നു….. പറഞ്ഞുവന്നത് പുതിയ കാലത്തിൻറെ സിനിമകളെ പറ്റിയാണ് ഇടയ്ക്കിടെ ഭാര്യയുടെ ചില നിർബന്ധങ്ങൾ ഉണ്ട്, ഈ യാത്രകളും, പുസ്തകങ്ങളും, ജോലിയും അല്ലാതെ നിങ്ങൾക്കൊന്നു സിനിമ കാണാൻ വന്നൂടെ പഴയ സിനിമയുടെ കോർണറിൽ ഇങ്ങനെ ചുറ്റപ്പെട്ടു കിടക്കാതെ മലയാളത്തിൽ പുതിയ സംവിധായകർ ഉണ്ടെന്നും നല്ല നടന്മാരുണ്ടെന്നും നല്ല കഥകൾ ഉണ്ടെന്നും പറഞ്ഞ് എന്നെ സിനിമ കാണിക്കാൻ കൊണ്ടുപോയ എന്റെ പ്രിയപ്പെട്ടവൾ…

ആവേശവും പ്രേമലുവുമാണ് ആ സിനിമകൾ. തിരക്കഥയുടെ ചുറ്റുപാടുകളിൽ നിന്ന്, കഥാപാത്രത്തിന്റെ കഥയുടെ കെട്ടുമാറാപ്പിൽ നിന്ന് വ്യതിചലിക്കാതെ താരങ്ങൾ കഥാപാത്രമാകുന്ന മലയാളത്തിലെ പ്രതിഭകളുടെ സിനിമകൾ കണ്ടു വളർന്ന തലമുറ എന്ന് അഹങ്കാരത്തോടെ പറയുമ്പോഴും…. ഒന്ന് പ്രേമലുവിൽ സച്ചിൻ റീനുവിനോട് ഇനി എന്തിനാണ് ഫോൺ എടുക്കുന്നത്? എന്ന് പറയുമ്പോഴും…. ആവേശത്തിലെ അംബാൻ ആവേശം എന്ന സിനിമയിൽ രംഗണ്ണൻ എന്ന കഥാപാത്രം അംബാനേ എന്ന് കണ്ണുനിറഞ്ഞു വിളിക്കുമ്പോഴും സ്വാഭാവിക ജീവിതത്തിലെ.. തിരക്കഥയ്ക്ക് അനുസരിച്ച് സിനിമയുടെ സാങ്കേതികതയും, തിരക്കഥയുടെ കെട്ടുമാറാപ്പും നോക്കാതെ,.. കഥാപാത്രങ്ങൾ ഒരു ഒഴുക്ക് പോലെ തന്നെ കഥാപാത്രത്തിന്റെ വികാരങ്ങളെ കാഴ്ചക്കാരുടെ മനോവികാരങ്ങൾക്കും, അവൻറെ പ്രതീക്ഷകളുടെ രസചരടിലേക്കും കൊണ്ടുപോകുന്നു. നമുക്ക് ചുറ്റുമുള്ള നമ്മൾ കൂടിയായ ജീവിതത്തെ കാഴ്ചവയ്ക്കും പോലെ.. പുതിയ സിനിമയും അതിൻറെ കഥയും എന്നെ വിസ്മയിപ്പിക്കുന്നു. സിനിമ ഇന്ന് പുതിയ തലത്തിലേക്ക് പോകുന്നു എങ്കിലും മനുഷ്യൻ ബന്ധങ്ങളുടെ ഫോർമാലിറ്റികളുടെ, തമാശകളെ, നേരം പോക്കിനുമപ്പുറം സിനിമ സ്വാധീനിക്കുന്നു… ഒരുന്മാദം പോലെ ഒരു ലഹരി പോലെ പുതിയ സിനിമയെ കൂടെ കൂട്ടുന്നു ഞാൻ.. ഒന്ന് നിറഞ്ഞുതുള്ളാൻ, ഒന്ന് പൊട്ടിച്ചിരിക്കാൻ, ഒന്ന് പ്രേമിക്കാൻ ഒന്ന് അടിപിടി ഉണ്ടാക്കാൻ, പിന്നെ എന്റെ കൂടിയാണ് സിനിമ. ജീവിതത്തിൻറെ വഴികളിൽ എങ്ങോ ഉപേക്ഷിച്ച സിനിമ. എന്ന വലിയ മോഹത്തെ ഞാൻ വീണ്ടും കൂടെ കൂട്ടുന്നു… ജീവിത വഴികളിൽ ഉപേക്ഷിച്ച ആ മോഹത്തെ കൂടെ കൂട്ടാൻ സഹായിച്ച പുതിയ സിനിമ പ്രവർത്തകർക്കും എൻറെ ഭാര്യക്കും എല്ലാവർക്കും നന്ദി…. ചിലത് അങ്ങനെയാണ് ഉപേക്ഷിച്ചിടത്തു നിന്ന് ഉറഞ്ഞു കിടന്ന ഇടത്തിൽ നിന്ന് ഒരു കുത്തൊഴുക്ക് കൊണ്ടപോലെ , പെരുമഴ ഏറ്റപോലെ അത് വീണ്ടും തെളിഞ്ഞു വന്നിരിക്കുന്നു.. കാലം, തലമുറ, സാഹചര്യം ഒക്കെ സിനിമയെ മാറ്റിയെങ്കിലും 90 കളിലെ സിനിമ സമ്മാനിച്ച ഇമോഷൻസും, ഹ്യൂമറും തിരിച്ചു വന്നതുപോലെ.. സിനിമയ്ക്ക് നഷ്ടപ്പെട്ട് പോയ ചിലതിനെ വീണ്ടും തിരശ്ശീലയിൽ എത്തിച്ചതിന്.. നല്ല കാഴ്ച അനുഭവം തന്നതിന്.. പിന്നെ തിരിച്ചുവരാനും എന്തൊക്കെയോ ഇനിയും ചെയ്യാനുണ്ട് എന്നൊരു തോന്നൽ തന്നതിനും… സിനിമയാണെങ്കിലും കഥയാണെങ്കിലും കവിതയാണെങ്കിലും എഴുത്തുകാരനും കലാകാരനും മണ്ണടിയുന്നു. എന്തൊക്കെയോ ചെയ്തു വച്ചിട്ടാണ് അയാൾ പോയത്… കാലം, ചരിത്രം പറഞ്ഞു വെക്കുന്നു
ആരിലുടെയോ അത് പറഞ്ഞു വയ്ക്കും… കലാകാരൻ മണ്ണടിയും… കല അത് തലമുറകളിലൂടെ ജീവിക്കും

വടക്കുപുറത്തു പാട്ട്

ഭദ്ര കാളി പാട്ടു സന്ധ്യാനാമത്തിനിടയിൽ എപ്പോളോ നീയെന്താടാ വൈക്കത്ത് പോകാത്തത് എന്ന് അമ്മ ചോദിക്കുന്നുണ്ട്??

ഞാൻ എന്തിനു വൈക്കത്ത് പോകാൻ വേണ്ടി പോകണം..

ഔദ്യോഗിക ജീവിതത്തിന്റെ പകലുകൾ ആഴ്ചകളിൽ എത്രയോ തവണ അന്നദാനപ്രഭുവിന്റെ നാല് നാടകളും നടന്നു തീർക്കുന്നതാണ്, വൈക്കം ജെട്ടിയും, വൈക്കത്തപ്പനും, ആ സാംസ്കാരിക നഗരവും അവിടുത്തെ സ്നേഹങ്ങളും പാലക്കാടും, പാറശ്ശാലയും, ചെന്നൈ നഗരവും പോലെ ജീവിതത്തിന്റെ മനസ്സിന്റെ ആർദ്രമാനസങ്ങളുടെ ഭാഗമാണ്…

പിന്നെ വടക്കുപുറത്ത് പാട്ട് എന്ന ഭദ്രകാളി പാട്ട്, 12 വർഷത്തിലൊരിക്കൽ അന്നദാന പ്രഭു കൊടുങ്ങല്ലൂർ അമ്മയെ അഷ്ടമി തട്ടിൽ എത്തിക്കുന്ന.. കൊടുങ്ങല്ലൂരമ്മ വൈക്കത്ത് വിരുന്നെത്തുന്ന നിമിഷം… വടക്കോട്ട് ദർശനമായി കുടികൊള്ളുന്ന കണ്ണകി വൈക്കത്തപ്പന്റെ വരച്ച കളത്തിൽ എത്തുന്നുണ്ട്.. അകത്ത് വാഴുന്ന അന്നദാന പ്രഭുവിന്റെ അരികത്ത് വരുന്ന പെൺമകൾ.. നിലവിളക്കും, വെള്ളരിയും നാളികേരങ്ങളും, കൊച്ചാലും ചുവട്ടിൽ കുടികൊള്ളുന്ന അമ്മയെ കൊട്ടും, കുരവയും, 64 കുത്ത് വിളക്കുകളും, അകമ്പടിയോടെ കളത്തിൽ എത്തിക്കുന്നു.. അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ കുറുപ്പ് പാടുന്ന സസ്തുതിയോടെ വരം ചൊരിയും,കൊടുങ്ങല്ലൂർ അമ്മ..ഭദ്രകാളി പാട്ട് അഥവാ വടക്കുപുറത്ത് പാട്ട്..

അരിപ്പൊടിയും, മഞ്ഞപ്പൊടിയും,വാകപ്പൊടിയും, കരിപ്പൊടിയും, ചുണ്ണാമ്പിൽ മഞ്ഞൾ ചേർത്ത ഭദ്രകാളി ചുവപ്പും,അഞ്ച് നിറക്കൂട്ടുകൾ കൊണ്ട് പ്രകൃതി നിറങ്ങൾ കൊണ്ട്, പ്രകൃതി നിറക്കൂട്ടുകൾ കൊണ്ട്, വീക്കം ചെണ്ടയുടെയും.. ചേകിലയുടെയും ശബ്ദത്തിൽ ദൈവങ്ങളെ കളത്തിൽ എത്തിക്കുന്ന സംസ്കാരവും, വിശ്വാസവും ലോകത്തിന്റെ മറ്റൊരു കോണിലും കാണില്ല.

ചില സങ്കടങ്ങൾക്കും, ജീവിതത്തിന്റെ പൂർണതയ്ക്കും, വിശ്വാസത്തിന്റെ വിശ്വാസത്തിന്റെ വെളിച്ചം വീണു മനസ്സ് ശാന്തമാകട്ടെ.. എന്റെ മനസ്സ് സഞ്ചരിക്കുന്നത് പക്ഷേ മറ്റൊരു വഴിയാണ് ചോറ്റാനിക്കരയും, ചക്കുളത്തുകാവും, പരിയാനമ്പറ്റയും, ഉത്രാളിക്കാവും, മംഗളഗ്ലാദേവി ക്ഷേത്രവും.. വനദർഗ ഷേത്രങ്ങളും.. ഒക്കെ കണ്ണകി ചരിത്രത്തിന്റെ, ദ്രാവിഡ.. സംഘ കാലത്തിന്റെ ശേഷിപത്രം പോലെ.. ആരോ ഇന്നും ചിലപ്പത്തികാരത്തിന്റെ ശേഷിപ്പ് എഴുതിച്ചേർക്കുന്നത് പോലെ…

എന്റെ കൊടുങ്ങല്ലൂർ അമ്മേ.. “”അതെ കണ്ണകി പെണ്ണവള ദാരികൻ തലയിറത്തവളാ.. തിരമാലയിളക്കാം, ചുടു ചോരയിലാട്ടം, തെച്ചിപ്പൂ ചിരി ചിതറി.. ചോര ചാറിയ വാൾച്ചുവറ്റി ചിലമ്പൊച്ചകൾ ചില ചില.. മനുഷ്യനെകാക്കും അമ്മയെ..കൊടുങ്ങല്ലൂരമ്മേ
എന്റെ മഹാദേവ വൈക്കത്തപ്പാ