ചില സൗഹൃദങ്ങളും ചില സ്നേഹങ്ങളുമാണ് എഴുതാൻ കാരണം, പിന്നെ എഴുത്ത് അതൊരു രോഗമാണ് എഴുതിയാൽ മാത്രം ശമനം കിട്ടുന്ന ഒരു രോഗം. ഓർമ്മകളെ നഷ്ട പ്രണയങ്ങളെ, യാത്രകളെ മനുഷ്യരെ, മനുഷ്യന്റെ ഇല്ലായ്മകളെ ഒക്കെ പറ്റിയും എഴുതി ചിലപ്പോൾ ബോറടിപ്പിക്കാറുണ്ട് എങ്കിലും. ഇന്ന് ഇത് എഴുതാതിരിക്കാൻ ആവില്ല സന്തോഷങ്ങളും പൊട്ടിച്ചിരികളും മാത്രമല്ലല്ലോ നമ്മുടെയൊക്കെ ജീവിതത്തെ നിർണയിക്കുന്നത്, അവനവൻറെ നിറങ്ങൾക്കപ്പുറത്ത് നിൽക്കുന്ന ജീവിതത്തെ കൂടി കാണുമ്പോൾ മാത്രമേ നമ്മൾ പൂർണ്ണതയിൽ എത്തുകയുള്ളൂ. ജീവിതം ഒറ്റപ്പെട്ട ഒരു തുരുത്ത് ആവുന്ന കാലത്ത് മനുഷ്യന്റെ അഹങ്കാരത്തിനും തലക്കനുള്ള മറുമരുന്ന് കൂടിയാണ് ചില കഥകളും, ചില കഥാപാത്രങ്ങളും.. ഇതൊരു കഥ മാത്രമാണ് കഥ മാത്രമായി നിങ്ങൾ വിചാരിക്കുക..ICMR ന്റെ കണക്കനുസരിച്ച് ഒരു ലക്ഷത്തിൽ 135 പേർ ക്യാൻസർ പേഷ്യൻസ് ആണ്.. എന്നാൽ ചില പഠനങ്ങളുടെ വിചാരം അനുസരിച്ച് കേരളത്തിലെ ഒരു വാർഡിൽ 12ൽ അധികം കാൻസർ പേഷ്യൻസ് ഉണ്ട് എന്നാണ്…
ക്യാൻസർ കെയർ സെൻററിലെ എൻറെയും പ്രിയപ്പെട്ട സതീഷിന്റെയും ചില സംസാരങ്ങൾക്കിടയിൽ പെട്ടെന്ന് കയറി വരുന്ന രണ്ടു പേർ ഒരു അമ്മയും,ഒരു കറുത്ത ഷാൾ ഇട്ട് തലമൂടിയ ഒരു പെൺകുട്ടിയും..
ഇരിക്കൂ അവർ രണ്ടുപേരും ഇരുന്നു
അൽപ്പം മാറി ഞാനും.
അവർ ആർസിസിയിലെ റേഡിയേഷൻ കഴിഞ്ഞ് വരികയാണ്. ഇനി അവിടെ നിൽക്കേണ്ട കോട്ടയത്ത് ക്യാൻസർ സെൻററിൽ പോയി അവരുടെ ഡേറ്റ് എടുത്ത് കിടന്നോളൂ എന്നാണ് ഡോക്ടർ പറഞ്ഞത്.. ഇത്രയും പറഞ്ഞ് ആ പ്രായമായ സ്ത്രീ നിർത്തുമ്പോൾ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നതായി ഞാൻ ശ്രദ്ധിച്ചു. ആ പെൺകുട്ടി ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. ഒപ്പിടുമ്പോൾ ആ പെൺകുട്ടി പിന്നെയും പിന്നെയും പിന്നെയും നോക്കി.. അമ്മ ഒപ്പിട്ട് കൈമാറുമ്പോഴും എന്നെ സൂക്ഷിച്ചു നോക്കുന്നതായി എനിക്ക് തോന്നി. കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പും, മുടിയുടെ മുടിയൊക്കെ കൊഴിഞ്ഞു പോയതുമാകാം ആ പെൺകുട്ടി ആരാണെന്ന് എനിക്ക് മനസ്സിലാകുന്നില്ലായിരുന്നു. എങ്കിലും എന്നെ നോക്കിക്കൊണ്ടേയിരുന്നു..
ഗ്രേസി ചേച്ചി ഇല്ലാത്ത ദിവസം ചില ഞായറാഴ്ചകളിൽ ഞാനും സതീഷും ക്യാൻസർ സെൻററിൽ സഹായികളാണ്. ആ പെൺകുട്ടിയെയും അവരുടെ പെട്ടിയും സാധനങ്ങളുമായി എല്ലാം എടുത്ത് മുകളിലത്തെ ക്യാൻസർ ഡോർമെറ്ററി റൂമിലേക്ക് ഞങ്ങൾ പോയി 12 പേർ പേഷ്യൻസും അവരുടടെ കൂട്ടു കിടക്കുന്ന ഡോർമെറ്ററിയാണ്. അവിടെ എല്ലാവരും ഒരുപോലെയാണ്. ഞങ്ങളെല്ലാം പേഷ്യൻസ് ഞങ്ങൾ എല്ലാം ക്യാൻസർ പേഷ്യൻസ് എന്നുള്ള കൂട്ടി എല്ലാവരും ഒരേ രോഗമുള്ളവർ. അവിടെ ഒരിക്കലും എനിക്ക് അവരുടെ മുഖത്ത് സങ്കടം കാണാൻ കഴിഞ്ഞിട്ടില്ല..
ഞാൻ എപ്പോഴും ഓർക്കാറുണ്ട് ജീവിതത്തിൽ ഒരിക്കലെങ്കിലും മനുഷ്യനെ കാൻസർ വന്ന പൂർണ ഭേദം ആകണമെന്ന് കാരണം ജീവിതം മറ്റൊരു രീതിയിൽ നോക്കി കാണാനുള്ള ആളുകളുടെ നിലയിലേക്ക് മാറ്റം വരും, ക്യാൻസർ ഓരോ മനുഷ്യനെയും കൂടുതൽ നല്ലവരാക്കും. നന്മനിറഞ്ഞ ഒരു ലോകം സൃഷ്ടിക്കാൻ അത് ഉപകരിക്കുമെന്ന് എനിക്ക് തോന്നുന്നു.. അവരുടെ കട്ടിൽ അവരെ ഇരുത്തി അവിടുത്തെ കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കി ഞാൻ തിരിച്ചു പോരുന്നു. താഴെ സ്റ്റെയർകെയ്സ് ഇറങ്ങുമ്പോൾ എന്റെ എൻറെ പിന്നിൽ നിന്നും ആ സ്ത്രീയെന്നു എന്നെ വിളിച്ചു.. ആ പെൺകുട്ടി ആരാണെന്ന് ആശങ്ക അപ്പോൾ എൻറെ ഉള്ളിൽ ഉണ്ടായിരുന്നു..
ഇറങ്ങുന്നതിന് മുമ്പ് ആ പ്രായമായ സ്ത്രീ, ഒന്ന് നിൽക്കൂ ശ്രീനാഥ് അല്ലെ, എന്ന് എന്നോട്ച്ചു ചോദിച്ചു. മാറിപ്പോയെങ്കിൽ ക്ഷമിക്കുക എന്നോട് അവൾ ചോദിക്കാൻ പറഞ്ഞതാണ്…
ഞാൻ ചോദിച്ചു എന്താണ് കുട്ടിയുടെ പേര്..
സുമിത്ര,
സുമിത്ര… സുമിത്ര മുഴുവൻ പേര് എന്താണ്
സുമിത്രാ മുരളീധരൻ ..
എൻറെ പ്രിയപ്പെട്ട സുഹൃത്താണ് അല്പം മുമ്പ് കണ്തടങ്ങളിലെ കറുപ്പുകളെ ഒളിപ്പിച്ചുവെക്കാൻ ശ്രമിച്ച എൻറെ കൂടെ നടന്നു വന്നത്. ദൈവമേ, എന്തൊരു വിധിയാണ്. എൻറെ പ്രിയപ്പെട്ട സുഹൃത്ത് എൻറെ സുമിത്ര മുരളീധരനാണ്.. ഒരുകാലത്ത് നിറങ്ങളെയെല്ലാം കളറാക്കിയ, ജീവിതം ആഘോഷമാക്കാൻ കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവൾ. യൂണിവേഴ്സിറ്റി കോളേജിൽ 11 വർഷങ്ങൾക്കപ്പുറം കൂട്ടുകാരൻ തിരിച്ചറിയാതെ പോയി..
ഡിഗ്രിക്ക് സെക്കൻഡ് ലാംഗ്വേജ് മലയാളം ആക്കാൻ നിർബന്ധിച്ച.. എന്നിലെ മുറിയെഴുത്തുകാരനെ പ്രോത്സാഹിപ്പിച്ച, പ്രിയപ്പെട്ട കൂട്ടുകാരി.. നിന്റെ സൗഹൃദത്തിൻറെ തണലിൽ എത്ര കാലം..
മറക്കാനാവാത്ത ഹംപിയാത്ര യാത്രയിൽ ഒരുമിച്ചിരുന്ന് ആ ബസ് യാത്രക്കിടയിൽ നമ്മൾ പറഞ്ഞ കഥകൾ, നമ്മുടെ ജീവിതങ്ങൾ യൂണിവേഴ്സിറ്റി കോളേജിലെ ആ ദിവസങ്ങൾ ഒരു SFI കാരിയും AISF കാരനും പ്രണയത്തിൻറെ തെറ്റിദ്ധാരണകൾ പുലർത്തി രണ്ട് സൗഹൃദങ്ങൾ..ഒരുമിച്ച് നടന്ന സന്ധ്യകൾ,കാൻറീൻ കഥകൾ,പൊട്ടിച്ചിരികൾ ഒരുമിച്ച് ഇലക്ഷനിൽ തോറ്റു. പബ്ലിക്കായി കണ്ണുനിറഞ്ഞ കെട്ടിപ്പിടിച്ച് എൻറെ പ്രിയപ്പെട്ടവൾ നിന്റെ വായനയുടെ കടലോരത്തെ ഒരു കുട്ടി മാത്രമാണ് ഞാൻ ഇപ്പോഴും..
അറിയാതെ പോയി പ്രിയപ്പെട്ടവളെ നീയാണെന്നു..എൻറെ മനസ്സിലെ സുമിത്രേ നീണ്ട വണ്ണമുള്ള മുഖത്ത്.. ആലില പോലുള്ള കവിളുകളും.. ചെവിയുടെ പുറകിലേക്ക്ക്കി വീണിടക്കുന്ന മുടിയിഴകളും..നേർത്ത കൈ വിരലുകൾ ചേർത്ത്ന പിടിച്ചു നടന്ന കാലം. ഞാൻ എപ്പോഴൊക്കെയോ നിന്നെ പ്രണയിച്ചിരുന്നു എന്ന് പോലും എനിക്ക് തോന്നുന്നു.. അതിനുശേഷവും അതിനുമുമ്പും ഇന്നോളം ഇത്രയും ബോൾഡയാ ഒരു സ്ത്രീയെയും ഞാൻ പരിചയപ്പെട്ടിട്ടില്ല.. നിന്നെ തിരിച്ചറിയാതെ പോകുന്നു അറിയില്ല കാലം മാറ്റിവെച്ച വിധി അതല്ലാതെ എന്ത് പറയാൻ..
തിരിച്ചു കയറി വന്നു അവളുടെ കണ്ണിൽ നോക്കി ദേഷ്യത്തോടെ നിനക്കെന്നെ മനസ്സിലായില്ല അല്ലേടി.. നിനക്കറിയില്ലേടി എനിക്ക് മറവി ഇത്ര കൂടുതലാണ്ന്നു കള്ളുകുടിച്ചിരി കൂടുതലാണ്… എന്ന് മൗനങ്ങൾക്കും അപ്പുറം നീ എന്നെ മറന്നു എന്ന് പറഞ്ഞ് എൻറെ പ്രിയപ്പെട്ടവൾ എന്നെ ഒന്ന് കെട്ടിപ്പിടിച്ച്… ഒരുപാട് നാളത്തെ കഥകൾ പറഞ്ഞ് ഒടുവിൽ ഒരു വിങ്ങൽ പോലെ….
അവൾ ചിരിക്കുകയാണ് അപ്പുറത്ത് ഞാൻ കരയുകയാണ്… എഴുതി പൂർത്തിയാക്കാൻ കഴിയാതെ വരുന്നതുപോലെ….
എൻറെ പ്രിയപ്പെട്ടവളെ നിൻറെ വലത്തെ കൈയിൽ ഒന്ന് മുറുകെപ്പിടിച്ച് പോയ കാലത്തിൻറെ സ്നേഹങ്ങൾ തന്ന്നിൻറെ കൂടെ ഞാനും ഉണ്ടാവും എന്ന വാക്കിലും അപ്പുറം മുടിയിയിഴകയിലൂടെ…
ഓർമ്മ വീഴുന്ന വീതിയുള്ള നെറ്റിത്തടങ്ങളിൽ കണ്ണുനീർ കുതിർന്ന ഒരു ഉമ്മ നൽകി ഞാൻ തിരിച്ചുപോരുമ്പോൾ… മനുഷ്യബന്ധങ്ങളുടെ ഫോർമാലിറ്റുകളോട് വെറുപ്പുള്ള എനിക്ക് കാലങ്ങൾക്കപ്പുറം ആദ്യമായി അവളോട് പ്രണയം തോന്നി…
വായനക്കാരനു സഹതാപമായി തോന്നാം.. എങ്കിലും അവൾക്ക് കൂടിയാണ് ഇനിയുള്ള ജീവിതം എന്ന് തോന്നിപ്പിക്കുന്നു… ഞാൻ ഉണ്ടാകും അവളുടെ ജീവിതത്തിലെ അവളുടെ ജീവിതത്തിൽ വെള്ളിവെളിച്ചം നിറഞ്ഞ വഴികളിലേക്ക് അവൾ തിരിച്ചു വരുന്നതും കാത്ത്… ഞാൻ കാത്തിരിക്കും എന്നിട്ട് വാഗ മരങ്ങളുടെ ഇലകൾ വീഴുന്ന ആ ഇടവഴിയിലൂടെ ഒന്നിച്ചു നടക്കണം, ഇന്ത്യൻ കോഫി ഹൗസിലെ റെഡ്മസാലദോശ കഴിക്കണം.. എന്നിട്ട് സന്ധ്യ വണ്ടിക്ക് നിന്നെ കയറ്റി വിടണം…
ആദ്യമായി പ്രണയത്തിലാവുകയാണ് ഇനി ജീവിതം ഉണ്ടോ എന്നറിയാത്ത പെൺകുട്ടിയുമായി.. സ്നേഹത്തിന് ഉപാധികൾ ഇല്ലല്ലോ.. ന
നഞ്ഞൊട്ടി യൂണിവേഴ്സിറ്റി കോളേജിലെ നടപ്പാതയിലൂടെ വലിയ ചെമ്പിലയിൽ ചേർന്ന് നടന്ന ആ കൂട്ടുകാരനും കൂട്ടുകാരിക്കും മാറ്റം മാറ്റം ഒന്നുമില്ലടോ…
പറയാത്ത ഒരു ഇഷ്ടത്തിന് കീഴിൽ അന്നു നനഞ്ഞ മഴ മാത്രമല്ല.. വരാനിരിക്കുന്ന ഇടവ് പാതിയിലും, കർക്കിടകത്തിലും ഞാൻ നിന്റെ കൂടെ ഉണ്ടാകും..
സ്നേഹം, ഇഷ്ടം ഇതൊക്കെ ലളിതവും ആഴമേറിയതും ആർദ്രവുമായ ഒന്നാണെന്ന് എന്ന് ഞാൻ തിരിച്ചറിയുന്നു… ജീവിതം നിനക്ക് കൂടി മാറ്റിവയ്ക്കുന്നു…
ഞാൻ കാത്തിരിക്കുന്നു എൻറെ വലത്തെ നെഞ്ചിൽ നിന്റെ മുടിയിഴകൾ എന്റെ കൈവിരലുകളിൽ കോർത്ത് നിലാവിൽ നക്ഷത്രങ്ങളെക്കുറിച്ച്, കുന്നിൻ ചെരുവിലെ സന്ധ്യകളെക്കുറിച്ചു,നല്ല മനുഷ്യരെപ്പറ്റി പോയ കാലത്തെ പറ്റി നമുക്ക് സംസാരിച്ചിരിക്കാം…
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി, ഫീസ് വര്‍ധനകള്‍ പ്രാബല്യത്തിലായി. ഭൂമിയുടെ ന്യായവിലയും കോടതി ചെലവും കൂടി. ഭൂമി എന്ത് ആവശ്യത്തിനാണോ ഉപയോഗിക്കുന്നത് എന്നതിനെ അനുസരിച്ച് ഭൂമിയുടെ ന്യായവില മാറും. ഭൂ നികുതിയിൽ മാറ്റമുണ്ട്. ഭൂമി പണയം വച്ച് വായ്പ എടുക്കതിന് ചെലവ് കൂടും.
ബാങ്ക് വായ്പയായി എടുക്കുന്ന തുകയുടെ 0.1% ഭൂരേഖകളുടെ പരിശോധനാഫീസായി നല്‍കണം. രാജ്യവ്യാപകമായി ബാങ്ക് ഡെബിറ്റ് കാര്‍ഡ് മെയിന്റനന്‍സ് ചാര്‍ജ് 125 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ന്നു.
റബ്ബറിന്റെ താങ്ങുവില 170 രൂപയില്‍ നിന്ന് 180 രൂപയായി ഉയർന്നു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനും വില കൂടിയിട്ടുണ്ട്. സോളാര്‍ ഉള്‍പ്പെടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്ക് തീരുവ 1.2 പൈസയില്‍ നിന്ന് 15 പൈസയായി കൂടി.
സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയും പെന്‍ഷന്‍കാരുടെ ഡിആറും രണ്ട് ശതമാനം ഉയർന്നു. ടൂറിസ്റ്റ് ബസുകളുടെ നികുതി കുറഞ്ഞു. ദേശീയപാതയില്‍ വാളയാര്‍ പാമ്പാംപള്ളത്തും കുതിരാന് സമീപം പന്നിയങ്കരയിലും ടോള്‍ നിരക്ക് കൂടിയത് പ്രാബല്യത്തിലായി.
വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്നു സമ്മതിദായകർക്ക് ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ രസീത് സംവിധാനമാണ് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വി.വി പാറ്റ്. നിലവിലെ സംവിധാനത്തിൽ ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് വോട്ടിങ് മെഷിനിലെ വി.വി പാറ്റ് മാത്രമാണ് എണ്ണുന്നത്. ഈ രീതി മാറ്റി മുഴുവൻ സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ സുപ്രീം കോടതി ഇലക്ഷൻ കമ്മീഷന് നൊട്ടീസ് അയച്ചിരിക്കയാണ്. എന്താണ് വിവിപാറ്റ്
വി.വി.പാറ്റ് (V V P A T) എന്നത് “വോട്ടര്‍ വേരിഫൈയ്ഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍” എന്നതിന്റെ ചുരുക്കപ്പേരാണ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൃത്രിമം കാട്ടിയാല്‍ കണ്ടു പിടിക്കുന്നതിനു വേണ്ടിയുളള സംവിധാനമാണു വി.വി.പി.എ.ടി. അല്ലെങ്കില്‍ വി.വി.പാറ്റ്. വോട്ടിങ് യന്ത്രവുമായി ഒരു പ്രിന്റിങ് ഉപകരണം ബന്ധിപ്പിച്ചു കൊണ്ടാണ് ഇതു നടപ്പാക്കുന്നത്.
ഇതിന്റെ പ്രവർത്തനങ്ങൾ ഇവയാണ്:-
വോട്ടിങ് യന്ത്രത്തില്‍ സമ്മതിദായകര്‍ രേഖപ്പെടുത്തുന്ന വോട്ടിന്റെ വിവരം സ്ലിപ്പുകളായി പ്രിന്റു ചെയ്ത് ഉപകരണത്തില്‍ സൂക്ഷിക്കും.
വോട്ട് രേഖപ്പെടുത്തിയാല്‍ ഉടന്‍ തന്നെ ഏതു സ്ഥാനാര്‍ത്ഥിയ്ക്കാണു വോട്ട് രേഖപ്പെടുത്തിയത്, ചിഹ്നം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ സ്ലിപ്പിന്റെ പ്രിന്റ് കാണാൻ കഴിയും.
ഉപകരണത്തിലെ ചെറിയ വിന്‍ഡോയിലൂടെ, വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് കാണുന്നതിനും, താന്‍ ചെയ്ത വോട്ട് ശരിയായി രേഖപ്പെടുത്തിയെന്ന് ഉറപ്പു വരുത്തുന്നതിനും സാധിക്കും.
വോട്ടര്‍ക്കു പരിശോധിക്കാനായി ഏഴ് സെക്കന്റോളം പ്രദര്‍ശിപ്പിക്കപ്പെടുന്ന സ്ലിപ്പ് പിന്നീട് ഉപകരണത്തിനുളളിലുളള ഡ്രോപ് ബോക്‌സില്‍ വീഴും.
വോട്ടിങ് സംബന്ധിച്ചു പരാതി ഉയര്‍ന്നാല്‍ ഈ സ്ലിപ്പുകള്‍ പരിശോധിച്ചു സത്യം കണ്ടെത്താം.
സ്ലിപ്പിന്റെ പ്രിന്റ് വോട്ടര്‍മാര്‍ക്ക് കാണാന്‍ സാധിക്കുമെങ്കിലും എ.ടി.എം. സ്ലിപ്പ് പോലെ എടുത്തു കൊണ്ടു പോകാന്‍ സാധിക്കില്ല.
ചുരുക്കത്തിൽ, ഇലക്ട്രോണിക്ക് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയ ഒരു സമ്മതിദായകന് തന്റെ വോട്ടു കൃത്യമായി രേഖപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത്.
ഏതു ചിഹ്‌നത്തിൽ കുത്തിയാലും ഒരു പ്രത്യേക പാർട്ടിക്ക് വോട്ടു പോകും എന്ന വിധത്തിൽ വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് വ്യാപക പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ തവണ എല്ലാ മണ്ഡലത്തിലും വി.വി. പാറ്റ് മെഷീനുകൾ ഉപയോഗിക്കാൻ, സുപ്രീം കോടതി, തിരഞ്ഞെടുപ്പു കമ്മീഷനു കർശന നിർദ്ദേശം നൽകിയത്.
2013 മുതലാണ് ഇന്ത്യയില്‍ വി വി പാറ്റ് സംവിധാനം ഉപയോഗിച്ച് തുടങ്ങിയത്. 2019 തെരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പായി 50 ശതമാനം വിപി പാറ്റ് സ്ലിപ്പുകള്‍ വോട്ടിങ് മെഷീനിലെ വോട്ടുകളുമായി ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസയച്ചെങ്കിലും 50 ശതമാനം എണ്ണുകയെന്നത് സാധ്യമല്ലെന്നും ഓരോ മണ്ഡലത്തിലെയും ഒരു വി വി പാറ്റ് യന്ത്രത്തിലെ സ്ലിപ്പുകള്‍ എണ്ണാമെന്നുമാണ് കമ്മീഷന്‍ നല്‍കിയ മറുപടി.
അല്ലെങ്കിൽ കേരളം ഇന്ന് ചർച്ച ചെയ്യുന്ന സമകാലിക വിഷയങ്ങളിലൊന്നാണ്. ആരോഗ്യവും, വിദ്യാഭ്യാസവും പോലെ തന്നെ പ്രധാനപ്പെട്ട, കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ ജീവനാഡി തന്നെയായ ഒന്നാണ് സഹകരണം. കാരണം scheduled bank- കൾക്കും Non – banking financial company – കൾക്കും മുകളിൽ കേരളത്തിൽ തന്നെ എൺപത്തി അയ്യായിരത്തിലധികം കോടി രൂപയുടെ മുകളിലാണ് സഹകരണത്തിന്റെ സമ്പത്ത് വ്യവസ്ഥ നിലനിൽക്കുന്നത്. പിന്നെ, എവിടെയാണ് എന്താണ് കേരളത്തിലെ സഹകരണ മേഖലയ്ക്ക് സംഭവിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ വ്യവസായിക വിപ്ലവത്തിന്റെ കെടുതികൾ മാനുഷികമൂല്യങ്ങളെ ഹനിക്കുവാൻ തുടങ്ങിയ സാഹചര്യത്തിൽ അതിജീവിതത്തിന് വേണ്ടി പരസ്പര സഹായത്തിലൂടെ സ്വാശ്രയത്വം എന്ന മഹത്തായ ആശയം രൂപം കൊള്ളുന്നു. “Profit is not the aim of business, but profit is the outcome of a good business.” എന്ന അടിസ്ഥാനതത്വത്തിൽ പ്രവർത്തിച്ച് സംഘത്തിൽ “ഓരോരുത്തരും എല്ലാവർക്കും വേണ്ടിയും എല്ലാവരും ഓരോരുത്തർക്കും വേണ്ടിയും” എന്ന തത്വത്തിൽ ലാഭത്തേക്കാൾ സേവനത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുന്നതാണ് ലോകത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ!
ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ ജർമനിയിലെ Raiffeisen സഹകരണ സംഘങ്ങളും, ഇംഗ്ലണ്ടിലെ requirement സൊസൈറ്റികളും, അയർലൻഡിലെ അഗ്രികൾച്ചറൽ ഓർഗനൈസേഷൻ സൊസൈറ്റികളും, റഷ്യയിലെ collective farming സൊസൈറ്റികളും, ഇസ്രായേലിലെ collective വില്ലേജുകളും, workers settlement സൊസൈറ്റികളും, ഇറ്റലിയിലെ labour സൊസൈറ്റികളും, ചൈനയിലെ അഗ്രികൾച്ചർ productive cooperative സൊസൈറ്റികളും, എന്തിന്, ലോകത്തിലെ ഏറ്റവും വലിയ ഏറ്റവും വലിയ കയറ്റുമതി – ഇറക്കുമതി സ്ഥാപനമായ UNICOOP (ജപ്പാൻ) തുടങ്ങി ചരിത്രത്തിന്റെ താളുകളിൽ, ചരിത്രത്തിന്റെ ദിനങ്ങളിൽ, മനുഷ്യനും സഹകരണ സംഘങ്ങളും സഹകരണ മേഖലകളും തമ്മിൽ മാറ്റി നിർത്താൻ ആവാത്ത ബന്ധമാണുള്ളത്. മുതലാളിത്വത്തിനും സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും proprietorship-നും partnership-നും നിന്നെല്ലാം വ്യത്യസ്തമായി “Concern for Community” എന്നതാണ് സഹകരണത്തിന്റെ ലക്ഷ്യം. മെമ്പർമാരുടെയും സമൂഹത്തിന്റെയും സാമൂഹികപുരോഗതിയും സാമ്പത്തികപരമായ ഉന്നതിയുമാണ് ഇതിന്റെ ലക്ഷ്യം.
2013 -14 കാലഘട്ടത്തിൽ UN സഹകരണത്തെ പറ്റി ഒരു സർവ്വേ നടത്തിയപ്പോൾ, 145-ൽ പരം രാജ്യങ്ങൾ സർവേയിൽ പങ്കെടുത്തു. അതിൽ capitalist country-കളും ഉണ്ടായിരുന്നു. 100 കോടി മെമ്പർമാരാണ് ലോകത്തിൽ സഹകരണ പ്രസ്ഥാനങ്ങളിൽ membership എടുത്തിരിക്കുന്നത്. അതായത് ലോക ജനസംഖ്യയുടെ ഏഴിൽ ഒന്ന്! സഹകരണ പ്രസ്ഥാനം ഒരു സോഷ്യലിസ്റ്റ് concern ആയിരിക്കുമ്പോൾ തന്നെ capitalist യൂറോപ്പിൽ ആഴത്തിലും ശക്തിയിലുമാണ് വേരൂന്നിയിരിക്കുന്നത്. ലോകത്തിലെ സഹകരണ മേഖല മനുഷ്യന്റെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നു. ഉദാഹരണമായി IFFCO. ഇതൊരു കോർപറേറ്റ് സ്ഥാപനം ആണെന്നാണ് ഒരു പൊതുധാരണ. എന്നാലിതൊരു സഹകരണ പ്രസ്ഥാനമാണ്. പഠനവിധേയമാക്കേണ്ട ഒന്നാണ് IFFCO.
ഇനി കേരളത്തിലേക്ക് വരാം, ഇവിടെ സഹകരണ പ്രസ്ഥാനത്തിന് എന്താണ് സംഭവിക്കുന്നത്. രാഷ്ട്രീയം ഇടപെടാത്ത സഹകരണത്തിൽ രാഷ്ട്രീയ അതിപ്രസരമാണോ അല്ലെങ്കിൽ ഒരു അഡ്മിനിസ്ട്രേറ്റീവ് പവറിന്റെ, ഒരു അഡ്മിനിസ്ട്രേറ്റീവ് strategy-യുടെ കുറവാണോ? ജീവനക്കാരുടെ കാര്യക്ഷമതയുടെ കുറവാണോ?എന്താണ് ഇവിടുത്തെ പ്രശ്നം? അതിലേക്ക് വരാം. എന്നേ ചർച്ചക്ക് എടുക്കേണ്ടതാണ് മാധ്യമങ്ങളും ഗവൺമെന്റും പൊതുസമൂഹവും സഹകരണത്തെ. ഇന്ന് നടക്കുന്ന പ്രധാന പ്രശ്നം, എന്നേ പരിഗണിക്കപ്പെടേണ്ടിയിരുന്ന ഒരു വിഷയത്തെ മാറ്റി മാറ്റി നിർത്തിയതാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.
ഇവിടുത്തെ പ്രശ്നം ചർച്ച ചെയ്യാം. പെൻഷൻ പറ്റിയതും മകളെ കെട്ടിക്കാൻ വെച്ചതും ആരോഗ്യത്തിന് വേണ്ടി ഒരു ആയുസ് മുഴുവൻ സമ്പാദിച്ചതൊക്കെ മറന്ന്, വിശപ്പിൽ വെയിലത്ത് token നിന്ന് അഞ്ഞൂറും ആയിരവും ആയി വാങ്ങി നിറകണ്ണുകളുമായി വീട്ടിലേക്ക് മടങ്ങുന്ന അവസ്ഥയിലേക്ക് സഹകരണ സംഘത്തിലെ നിക്ഷേപകൻ എത്തപ്പെട്ടിരിക്കുന്നു. അതിനൊരു മാറ്റം ഉണ്ടായേ പറ്റൂ. കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിൽ ഉയർച്ച ഉണ്ടായിട്ടുണ്ട്. ഇല്ല എന്നല്ല, MVR ക്യാൻസർ സെന്റർ, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം, Co-operative Academy for Professional Education (CAPE) തുടങ്ങിയ വിദ്യാഭ്യാസ – ആരോഗ്യ രംഗങ്ങളിൽ മാത്രമല്ല മനുഷ്യന്റെ മറ്റ് മേഖലകളിൽ കൂടി സഹകരണം കൈകടത്തുകയും വിഭവസമാഹരണം വളരെ വൃത്തിയായി നടത്തുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് തന്നെയാണ്.
കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഒരു സർവീസ് സഹകരണ ബാങ്ക് ഉണ്ട്. കൂടാതെ തന്നെ, അവ വിഭവ സമാഹാരണത്തിലൂടെ ആ പ്രദേശത്തിന്റെ അടിസ്ഥാനപരമായ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നുണ്ട്. ദിവസവും 100 രൂപ ചിലവാക്കാൻ ഇല്ലാത്ത ഒരു പ്രദേശത്ത് ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തിന്റെ സാമ്പത്തിക സ്രോതസുകൂടിയാണ് സഹകരണ സംഘങ്ങൾ. അഴിമതിയും കെടുകാര്യസ്ഥതയും നഷ്ടത്തിലേക്ക് എത്തിക്കുന്നത് എങ്ങനെയാണ്? സംഘങ്ങൾ രാഷ്ട്രീയ വീതംവെക്കലുകൾക്ക് പാത്രമാകുമ്പോൾ… രാഷ്ട്രീയ നിയമനങ്ങൾക്ക് പാത്രമാകുമ്പോൾ… valuation ഇല്ലാത്ത ഈട് വസ്തുക്കൾക്കുമേൽ രാഷ്ട്രീയം പറഞ്ഞ് സമർഥമായി സമ്മർദ്ദം ചെലുത്തി വായ്പകൾ നൽകേണ്ടി വരുമ്പോൾ… ഒപ്പം ഇതൊക്കെ സഹകരണവകുപ്പിലെ ഒരു സർക്കാർ ജീവനക്കാരന്റെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രാറും സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടറും റിപ്പോർട്ട് പാസാക്കുമ്പോൾ… സംഘം സെക്രട്ടറിയുടെയോ പ്രസിഡന്റിന്റെയോ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരുടെയോ ഇടപെടലിൽ, അവർ കണ്ണുരുട്ടി കാണിക്കുമ്പോൾ മാത്രം എല്ലാം ശരിയാണെന്ന് ചുവപ്പ് മഷിയിൽ എല്ലാം ഭംഗിയായി audit classification തീർത്തുകൊടുക്കാമെന്ന ഉറപ്പിന്മേൽ ഇതെല്ലാം മുന്നോട്ട് പോകുന്നു. എന്നാൽ, ഇവിടെ നടക്കുന്നത് window dressing മാത്രമാണ്. പൊതുജനങ്ങളുടെ, മെമ്പർമാരുടെ, സഹകാരികളുടെ പണവും, അവരുടെ അദ്ധ്വാനവുമാണ് സംഘങ്ങളെ വളർത്തിയതെന്ന് പൊതുജനം അറിയാതെ പോകുന്നു. ഇത് മാറിയേ തീരൂ…
സ്വയംഭരണ അവകാശമുള്ള സംഘങ്ങളിൽ അംഗങ്ങൾക്ക് പൊതുയോഗത്തിൽ ഭരണസമിതിയെ ചോദ്യംചെയ്യാം. മെമ്പർമാരും സമൂഹവുമാണ് പരമാധികാരികളെന്ന് സമൂഹം തിരിച്ചറിയണം. കള്ള നാണയങ്ങളെയും, അഴിമതിക്കാരെയും പുറത്തുകൊണ്ടുവരണം. സഹകരണം ഒരു സോഷ്യലിസ്റ്റ് സ്വയംഭരണ പ്രസ്ഥാനമാണെന്ന് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
സഹകരണത്തിന് ഉണ്ടാവേണ്ട മാറ്റങ്ങൾ.
ഒന്ന് – സുതാര്യമായ ഓഡിറ്റിംഗ് സംവിധാനം ഉണ്ടാവണം. Internal auditing സംവിധാനവും ഉണ്ടാവണം. ആഴ്ചയിൽ ഒന്നോ, മാസത്തിൽ ഒന്നോ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ, ഇന്റേണൽ ഓഡിറ്റർ ചെക്ക് ചെയ്ത് രജിസ്ട്രാർക്ക് അയയ്ക്കുക. കൂടാതെ, ചാർട്ടേഡ് അക്കൗണ്ടന്റിനെ കൺകറന്റ് ഓഡിറ്റർ തസ്തികയിലേക്ക് നിയമിച്ച് അക്കൗണ്ട് വരവ് ചിലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുകയും, രജിസ്ട്രാർക്കോ ബന്ധപ്പെട്ട അധികാരികൾക്കോ ബോധ്യപ്പെടുത്തികൊടുക്കേണ്ടതുമാണ്. രണ്ട് – പൊതുയോഗം കൂടുന്ന സമയങ്ങളിൽ പൊതുയോഗ നോട്ടീസിൽ സഹകാരികൾ അതിലെ ഓരോ വരവ് – ചിലവ് ഇനങ്ങളെ പറ്റി വ്യക്തമായ ധാരണ ഉണ്ടാവുകയും, അതിനെപറ്റി ചോദ്യം ചെയ്യേണ്ടതും അത്യാവശ്യമാണ്. കേരളം പോലെ ഒരു വികസിതപ്രദേശത്ത് സഹകരണത്തിന്റെ പ്രസക്തി അതിവിപുലമാണ്. വിദ്യാഭ്യാസം, ആരോഗ്യം, കൺസ്ട്രക്ഷൻ തുടങ്ങി എല്ലാ മേഖലകളിലും സഹകരണം എത്തേണ്ടതാണ്.
സഹകരണത്തിനുമേൽ അല്ലെങ്കിൽ ഈ രാജ്യത്തിന്റെ ജനങ്ങളുടെ മേൽ പുതിയ സഹകരണ ചട്ടവും നിയമവുമായി ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കഴുകൻ നിങ്ങൾക്കുമേൽ പറക്കുന്നുണ്ട്. സ്വാശ്രയം എന്ന മഹത്തായ ആശയം ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണമായി മാറിയത് പോലെ, സഹകരണം എന്ന വാക്കിനുമേൽ വലിയ കോർപ്പറേറ്റുകൾ കാത്തിരിക്കുന്നുണ്ട്. പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ച് വലിയ കോർപറേറ്റുകൾക്ക് കൈമാറിക്കൊണ്ടിരിക്കുന്ന കാലത്ത് നമ്മുടെ സഹകരണവും പുതിയ സഹകരണം എന്ന പേരിട്ട് വലിയ മുതലാളിത്വത്തിന് കൈമാറും.
നിങ്ങൾക്ക് നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായിരിക്കണ്ടെ? സഹകരണത്തിലുള്ള ഒരു സംഘത്തിൽ നിക്ഷേപിക്കണ്ടേ നിങ്ങളുടെ സമ്പാദ്യം? പേരെടുത്ത് വിളിക്കാവുന്ന വിശ്വാസ്യതയുള്ള ഒരു ജീവനക്കാരൻ വേണ്ടെ അവിടെ? സുതാര്യമായ ഓഡിറ്റിംഗിലൂടെ മറ്റു രാജ്യങ്ങളെക്കാൾ മഹത്തായ സഹകരണം എന്റെ രാജ്യത്തുണ്ടെന്ന് തെളിയിക്കണ്ടേ? വിഭവസമാഹരണത്തിന് ഇത് ഉപയോഗിക്കണ്ടേ?
Artificial intelligence പോലെയുള്ള ഭീഷണികൾ മനുഷ്യനെ കാർന്നു തിന്നുന്ന കാലത്ത്, മനുഷ്യത്വപരമായി ഇടപെടുന്ന സാമ്പത്തികസ്രോതസ്സുകളെയും സഹകരണ പ്രസ്ഥാനങ്ങളെയും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിലനിർത്തേണ്ടത് ഇവിടുത്തെ ജനങ്ങളുടെ, പൊതുസമൂഹത്തിന്റെ, വരും തലമുറയുടെ ആവശ്യമാണ്.
ഇത് വായിച്ച് അവസാനിക്കും മുൻപ് ഒരു കാര്യം കൂടി.
വാട്ടിമാലൻ കവിയും വിപ്ലവകാരിയുമായ ഒട്ടേറ നെക്കാസലേയുടെ വരികൾ കൂടി. “ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ ഇവിടുത്തെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും. ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ രാജ്യം മരിച്ചുകൊണ്ടിരുന്നപ്പോൾ എന്ത് ചെയ്തു എന്ന് അവർ ചോദ്യം ചെയ്യപ്പെടാം.”
ഒരു രാഷ്ട്രീയത്തിലും ഇടപെടാതെ ഒരു അരാഷ്ട്രീയ മനുഷ്യനായി നിങ്ങൾക്കും ഇവിടെ അവനവന്റെ നിറങ്ങൾക്കപ്പുറത്ത് ചിന്തിക്കാതെ ജീവിക്കാം. പക്ഷേ വരുംതലമുറ ചോദ്യം ചെയ്യുക തന്നെ ചെയ്യും. ഭരണകൂടത്തിന്റെ ഫാസിസത്തിനും, ചൂഷണത്തിനും എതിരെ പോരാടാതെ സ്വന്തം അഭിപ്രായം പോലും പറയാതെ തന്റെ ജീവിതം മാത്രം ജീവിച്ചുതീർക്കുന്ന സ്വന്തം കാര്യത്തിന് പോലും സിന്ദാബാദ് വിളിക്കാത്ത സുഖശീതള ജീവിതങ്ങൾ നയിക്കുന്ന സമരങ്ങളെയും പോരാട്ടങ്ങളെയും വിപ്ലവങ്ങളെയും എന്നും പുച്ഛത്തോടെ മാത്രം നോക്കി കാണുന്ന, എന്ത് സംഭവിച്ചാലും ഞങ്ങളുടെ ജീവിതം സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കുന്ന അരാഷ്ട്രീയ പിന്തിരിപ്പന്മാരോട് തെളിമയോടെ പറയുന്നു. ഒരിക്കൽ ഏറ്റവും ദരിദ്രരായ മനുഷ്യർ നിങ്ങളെ ചോദ്യം ചെയ്യും. നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ജോലി ചെയ്യുന്നവർ, നിങ്ങളുടെ കഥകളിലും കവിതകളിലും ജീവിതത്തിലും ഒരിക്കലും ഇടം കണ്ടിട്ടില്ലാത്തവർ, പൗരന്മാർ എന്ന് മാത്രം പറയുന്ന പാവം മനുഷ്യർ നിങ്ങളെ ചോദ്യം ചെയ്യും. യാതനങ്ങളിൽ ദരിദ്രരുടെ ജീവിതവും സ്വപ്നങ്ങളും കത്തിയെരിയുമ്പോൾ നിങ്ങളെന്ത് ചെയ്യുകയായിരുന്നു എന്നവർ ചോദിക്കും.
പൗരത്വഭേദഗതി നിയമം കൊണ്ടു വന്നപ്പോഴും, കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോഴും, ലക്ഷദ്വീപിലേക്ക് കടന്നാക്രമിച്ചപ്പോഴും, കർഷകസമരം ഉച്ചസ്ഥായിൽ എത്തിയപ്പോഴും, ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ഹിന്ദുത്വ സിവിൽ കോഡ് കൊണ്ടുവന്നപ്പോഴും മിണ്ടണമെന്ന് തോന്നാത്ത സുരക്ഷിതമെന്ന് കരുതിയ നിങ്ങളുടെ വേലിക്കെട്ടുകൾ തകർത്ത് ഫാസിസം നിങ്ങളെ വിഴുങ്ങിയിട്ടുണ്ടാവും. ഒരു ഫാസിസ്റ്റ് ഭരണകൂടം നമ്മുടെ ഭരണഘടനയെയും മതനിരപേക്ഷയെയും തകർത്ത് സംഹാരതാണ്ഡവമാടുന്നു വർത്തമാനകാല ഇന്ത്യയിൽ.
മിണ്ടാത്തവരുടെ പേരുകൾ ചരിത്രത്തിൽ എവിടേയും രേഖപ്പെടുത്തിയിട്ടില്ല. മിണ്ടുക! എതിർത്തുകൊണ്ടിരിക്കുക!
രക്തസാക്ഷിത്വത്തിന്റെ തപിക്കുന്ന ഓർമ്മകളിൽ വീണുപോയാലും ശരി ചരിത്രത്തിന്റെ താളുകളിൽ നിങ്ങളുടെ പേരുകളുണ്ടാകും. സംഘടിക്കുക, സഹകരണത്തിലൂടെ സ്വാശ്രയം നേടിയെടുക്കുക.
(ലേഖകൻ ശ്രീനാഥ് രഘു, Kerala Co-operative Employees Congress, Kottayam District President ആണ്. Kaduthuruthi Urban Co-operative Bank ജീവനക്കാരനും)
രാജ്യത്ത് 543 ലോക്‌സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 ന് കേരളത്തില്‍ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
ആദ്യ ഘട്ടത്തില്‍ 102 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട് ,രാജസ്ഥാന്‍, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തില്‍ 94 മണ്ഡലങ്ങളില്‍ നാലാം ഘട്ടത്തില്‍ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
ഫേസ് 1- വോട്ടെടുപ്പ് ഏപ്രില്‍ 19 ന്
ഫേസ് 2-വോട്ടെടുപ്പ് ഏപ്രില്‍ 26 (കേരളം)
ഫേസ് 3-വോട്ടെടുപ്പ് മെയ് 7
ഫേസ് 4-വോട്ടെടുപ്പ് മേയ് 13
ഫേസ് 5-വോട്ടെടുപ്പ് മെയ് 20
ഫേസ് 6-വോട്ടെടുപ്പ് മെയ് 25
ഫേസ് 7-വോട്ടെടുപ്പ് ജൂണ്‍ 1 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്. 49.7 കോടി പുരുഷ വോട്ടര്‍മാര്‍ക്കും 47.1 കോടി സ്ത്രീ വോട്ടര്‍മാര്‍ക്കും ഇത്തവണ വോട്ടകാശമുണ്ട്. 48,000 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ്. യുവ വോട്ടര്‍മാര്‍ 19.74 കോടി പേരാണ്. കന്നി വോട്ടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികളാണ്. 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പില്‍ ജനങ്ങളെ പങ്കാളികളാക്കും. പേപ്പര്‍ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടര്‍ ലിസ്റ്റ് പ്രയോജനപ്പെടുത്തും. പരമാവധി ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. കൈവെസി ആപ്പിലൂടെ (Know your Candidate app) സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ ലഭ്യമാക്കും.
ഒരു സമൂഹം ഒന്നടങ്കം നേരിടുന്ന വെല്ലുവിളിയെ പുതിയ കാലത്തെ കുട്ടികളുടെ വൈകൃതം എന്ന പേരിൽ ചുരുക്കി കാണുന്നത് ശുദ്ധ അസംബന്ധമാണ്. ഇന്നത്തെ കുട്ടികൾക്ക് എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും അതിനെല്ലാം മുൻപേ നടന്ന നമ്മളൊക്കെ ഉത്തരവാദികളാണ്. ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി തന്നെ വരും. കാരണം ആ കുട്ടികൾ ഏതെങ്കിലും അന്യ ഗ്രഹത്തിൽ നിന്നൊരു ദിവസം പൊട്ടി മുളച്ചു വന്നതല്ല.
പൊതു ചർച്ചകൾക്ക് വേദിയായിരുന്ന കലാലയങ്ങളെ ഇല്ലാതാക്കി സ്വാർത്ഥപരവും, അവനവനെപ്പറ്റി മാത്രം ചിന്തിക്കുന്ന ജീവിതവിജയം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ, അനാരോഗ്യ പരമായ മത്സര രീതികൾ, രാഷ്ട്രീയ പരിസരങ്ങളെ റദ്ദ് ചെയ്യുന്ന മത, സമുദായ സ്ഥാപനങ്ങൾ, മൊബൈൽ ഫോണുകൾ, അതിലെ കണ്ടന്റുകൾ, അക്രമ വാസന വർദ്ധിപ്പിക്കുന്ന ഗെയിമുകൾ, ലഹരി, മുൻപെങ്ങും ഇല്ലാത്ത വിധം വൈലൻസുകളെയും,.ലഹരി ഉപഭോഗത്തേയും ഗ്ലോറിഫൈ ചെയ്യുന്ന സിനിമകൾ, സാമൂഹ്യ ബന്ധങ്ങൾ ഇല്ലാതെ ആക്കുന്ന പേരന്റിങ്, ഇതെല്ലാം ചർച്ച ചെയ്യപ്പെടണം. ഇതൊക്കെ ചർച്ച ചെയ്യപ്പെടുമ്പോൾ ഒന്ന് കൂടി ശ്രദ്ധിക്കണം ഇന്നത്തെ കുട്ടികൾക്ക് മുൻപിൽ ഇതൊക്കെ മുന്നോട്ട് വെക്കുന്നത് അവരല്ല, മുൻപേ നടന്ന നമ്മളാണ്.
കൃത്യമായി സൈക്കോ സോഷ്യൽ ഇടപെടൽ അനിവാര്യമായ സാഹചര്യത്തിലേക്ക് നമ്മൾ പണ്ടേ എത്തിയതാണ്, പലരും പറഞ്ഞതാണ്. പക്ഷേ ആരും അത് വക വെക്കുന്നില്ല എന്ന് മാത്രം. മാനസികാരോഗ്യം എന്നത് മുൻഗണന പോയിട്ട് പരിഗണന പോലുമില്ലാത്ത വിഷയമായി നമ്മുടെ സംവിധാനങ്ങൾ നോക്കി കാണുന്നു. സൈക്കോളജിക്കലായ ഇടപെടൽ നടത്തേണ്ടവർ പലപ്പോഴും അവരുടേതായ രീതിയിൽ മാനസിക ശാസ്ത്രത്തെ വിശദീകരിച്ചു കൊണ്ട് തോന്നുന്ന രീതിയിൽ ആശയങ്ങൾ സംവദിക്കുന്നു. ഇതൊക്കെ പ്രശ്നമാണ്.
ഈയിടെ കേരളത്തിൽ ഉണ്ടായ കൊലപാതകങ്ങൾ പലതും പരിശോധിച്ചാൽ നമുക്ക് മനസ്സിലാവുന്നത് മുൻപ് ക്രിമിനൽ ബാക് ഗ്രൗണ്ട് ഉള്ളവർ അല്ല മിക്കവരും. ഒറ്റപ്പെട്ട്, പൊതു സമൂഹവുമായി ബന്ധങ്ങൾ ഇല്ലാതെ ആ പയ്യൻ ശല്യക്കാരൻ അല്ല, അടങ്ങി ഒതുങ്ങി ജീവിക്കുന്നു എന്ന ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ പറ്റിയ കാറ്റഗറിയിൽ ഉള്ളവർ പോലും കുറ്റക്കാർ ആകുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്നത് ആഴത്തിൽ പഠനം വേണ്ട വിഷയമാണ്.
ഇനി ഇവിടെ വേണ്ടത് കൂട്ടായ ഇടപെടലുകളാണ്. ലഹരി ഉപഭോഗത്തിനെതിരെ ശക്തമായ ക്യാമ്പയിൻ മാത്രമല്ല, ഇടപെടൽ ഉണ്ടാകണം. ലഭ്യത കുറയ്ക്കണം, നടപടികൾ ശക്തമാക്കണം. പ്രതികൾ ആകുന്നവരുടെ കുടുംബം നോക്കി ഇടപെടുന്ന ഏർപ്പാട് നിർത്തണം. സർക്കാരിന്റെ കീഴിൽ ടോർച്ചറിങ് സെന്ററുകളും, കോൺസൻട്രേഷൻ ക്യാമ്പുകളുമല്ലാത്ത ഡി-അഡിക്ഷൻ സെന്ററുകൾ ഉണ്ടാകണം.
കുട്ടികൾ പുറത്തിറങ്ങി കളിക്കാനും, ആളുകളോട് ഇടപെടാനും, നാട്ടിലെ ഏതെങ്കിലും ഒക്കെ സാമൂഹ്യ, സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമാകാനും ഒക്കെയുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടണം. അവരിൽ നിന്ന് തന്നെ ചർച്ചകൾ ഉയർത്തി കൊണ്ട് വരണം. അങ്ങനെ ഒരു മൊത്തത്തിലുള്ള സാമൂഹ്യ ഇടപെടൽ ഉണ്ടാകണം.
അതൊന്നുമില്ലായെങ്കിൽ ഇത് പോലുള്ള വിഷയങ്ങൾ ആവർത്തിക്കും, അപ്പോഴൊക്കെ കുട്ടപ്പൻ സാറിന്റെയും, ലീലാമ്മ ടീച്ചറിന്റെയും ചൂരലിന്റെ കഥ ഒക്കെ പറഞ്ഞു കൊണ്ട് പുതിയ തലമുറയെ നോക്കി അർത്ഥശൂന്യമായ പുലമ്പൽ നടത്താം എന്നേ ഉള്ളൂ. അതല്ല പരിഹാരം, അത് പരിഹാരമായിരുന്നു എങ്കിൽ നമ്മുടെ കൂടെ ഒക്കെ പഠിച്ച പലരും അദ്ധ്യാപകരുടെ ഭീകരമായ മർദ്ദനവും, ഭയപ്പെടുത്തലും കൊണ്ട് ജീവിതം തുലഞ്ഞു നശിക്കില്ലായിരുന്നു. അന്നും ആരും അറിയാതെ സിഗരറ്റും, ബീഡിയും ഒക്കെ വലിച്ചിരുന്ന, കള്ള് കുടിച്ചിരുന്ന പലരും ഉണ്ടായിരുന്നില്ലേ? ലഭ്യത കുറവ് ഒരു കാര്യമായിരുന്നു. ഒപ്പം ഇന്നത്തെ പോലുള്ള സാധനങ്ങൾ ഒന്നും നമ്മുടെ സ്‌കൂളുകളെ തേടി വന്നിരുന്നില്ല. അത് കൊണ്ട് പഴയ കാലത്തെ അടിയുടെ മാധുര്യ കഥ ഒന്നും പറഞ്ഞഭിരമിക്കാതെ പരിഹാരം കാണാൻ ശ്രമിക്കാം.
കാർത്തിക് ശശി സംസ്ഥാന പ്രസിഡന്റ്, ഐ.എൻ.റ്റി.യു.സി. യങ് വർക്കേഴ്‌സ് കൗൺസിൽ
ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ തെരഞ്ഞെടുപ്പിന് മുൻപ് പുറത്ത് വരാതെയിരിക്കാൻ വൈകിപ്പിക്കൽ തന്ത്രവുമായി കേന്ദ്ര സർക്കാർ. എസ് ബി ഐ ഇതിന് വഴങ്ങി നീക്കം തുടങ്ങി.
പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഓരോ ഇലക്ട്രല്‍ ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.
എന്നാൽ വിവരങ്ങൾ കൈമാറാൻ ജൂൺ മുപ്പത് വരെ സമയം നീട്ടി നൽകണമെന്നാണ് എസ് ബി ഐ സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നവരെ വിവരങ്ങൾ പുറത്താവാതിരിക്കാൻ ലക്ഷ്യം വെച്ചാണ് നീക്കമെന്ന ആരോപണ ശരിവെക്കുന്ന നടപടിയാണ്.
സങ്കീർണ്ണമായ നടപടികളിലൂടെ മാത്രമേ വിവരങ്ങൾ ക്രോഡീകരിക്കാനാകു എന്നും ഇതിന് സമയം നീട്ടി നൽകണമെന്നുമാണ് എസ് ബി ഐ വ്യക്തമാക്കുന്നത്. ഒരു സ്റ്റേറ്റ്മെൻ്റ് പ്രിൻ്റ് ചെയ്തെടുക്കാൻ സാങ്കേതിക വിദ്യ വളർന്നില്ലെ എന്നാണ് ഇതര പാർട്ടികളുടെ ചോദ്യം.
വിവരങ്ങൾ സമർപ്പിക്കാൻ സാവകാശം തേടിയുള്ള എസ് ബി ഐ അപേക്ഷയിൽ പ്രതിപക്ഷം രൂക്ഷവിമർശനം ഉയർത്തി.
ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് വിവരങ്ങൾ പുറത്തു വരാതെ ഇരിക്കാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അഴിമതി പുറത്തു വരാതെയിരിക്കാനുള്ള നടപടിയെന്നും സ്വതന്ത്ര സ്ഥാപനങ്ങളെ പോലും മോദാനി കുടുംബമാക്കി അഴിമതി മറയ്ക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.
ഒരു മൗസ് ക്ലിക്കിൽ ലഭിക്കുന്ന വിവരങ്ങൾക്ക് എസ് ബി ഐ സമയം നീട്ടി ചോദിക്കുന്നത് സംശയാസ്പദമാണെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു.
സാമൂഹികാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളേയും കുതിപ്പുകളേയും പിറകോട്ടടിപ്പിക്കുന്ന ആസൂത്രിത ശ്രമമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് മുൻ തൊഴിൽ മന്ത്രിയും സി ഐ ടിയു സംസ്ഥാന പ്രസിഡണ്ടുമായ ടി പി രാമകൃഷ്ണൻ എം എൽ എ പറഞ്ഞു.
കോഴിക്കോട് കേന്ദ്രമായി ഫാർമസിസ്റ്റുകൾ രൂപീകരിച്ച പ്രോഗ്രസീവ് ഫാർമസിസ്റ്റ് ഫോറം ചാരിറ്റബിൾ സൊസൈറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പാലിയേറ്റീവ് – സർജിക്കൽ ഉപകരണങ്ങളുടെ വിതരണം സി ഐ ടി യു ജില്ലാ ജനറൽ സിക്രട്ടറി പി കെ മുകുന്ദൻ നിർവഹിച്ചു . ചാരിറ്റബിൾ സൊസൈറ്റിയുടെ അംഗത്വ വിതരണം കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ.സി.നവീൻ ചന്ദ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഫാർമസി കൗൺസിൽ അംഗങ്ങളായ എം.ആർ അജിത്ത് കിഷോർ ,വി.കെ സജില,കെ.ടി വി രവീന്ദ്രൻ,മുൻ ഫാർമസി കൗൺസിൽ അംഗം സി.ബാലകൃഷണൻ , ജയചന്ദ്രൻ പൊൻമിളി,വിമല വിജയൻ മലപ്പുറം, , എ . അജിത്ത് കുമാർ ആലപ്പുഴ, പി. ജെ. അൻസാരി , അബ്ബാസ് മാസ്റ്റർ സുരക്ഷ പാലിയേറ്റീവ്,ബിജുലാൽ തിരുവനന്തപുരം , വിജയകുമാർ ടീ കണ്ണൂർ എന്നിവർ ആശംസ പ്രസംഗം നടത്തി. മഹമൂദ് മൂടാടി സ്വാഗതവും പ്രോഗ്രസീവ് ഫാർമസിസ്റ്റ് ഫോറം ചാരിറ്റബിൾ സൊസൈറ്റി ജനറൽ സക്രട്ടറി എം.ജിജീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റി ട്രഷറർ നവീൻലാൽ പടിക്കുന്ന് റിപ്പോർട്ട് അവതരിപ്പിച്ചു. എസ് ഡി സലീഷ് കുമാർ നന്ദി പറഞ്ഞു.
അയാൾ ഇന്ന് ഓർമ്മകളെ വിചാരണ നടത്തുന്നു. കഴിഞ്ഞ ഭൂതകാലത്തിനോട് വിട പറയുന്നു ചില മനുഷ്യരെ അടുത്ത ജന്മത്തിനുവേണ്ടി മാറ്റുവയ്ക്കുന്നു
ഇനി ഒരിക്കലും ആയുസ്സിന്റെ പകുതിക്കിപ്പുറത്തേക്ക് നോക്കില്ല എന്ന് തീരുമാനമെടുക്കുന്നു മൗനമായി… നിശബ്ദമായി… നടന്നു തീർക്കേണ്ട വഴികൾ ബാക്കി കിടക്കുന്നു.
സ്നേഹത്തിന്റെ ഒരു ബാധ്യതയും വയ്ക്കാതെ അയാൾ തിരിഞ്ഞു നടക്കുന്നു കാത്തിരിപ്പിന്റെ… കണ്ടുമുട്ടലിന്റെ… അത്ഭുതക്കടൽ പോലെ കാണാനിരിക്കുന്നതേയുള്ളൂ
ശേഷം… തീവണ്ടി ഒച്ചയും മഴയും ആ പഴയ റെയിൽവേ പ്ലാറ്റ്ഫോമും സിമന്റ് ബെഞ്ച് ചാരി ഇരിക്കുന്ന രണ്ടു മനുഷ്യ ജന്മങ്ങളും മാത്രം. ഈ വേനലിനപ്പുറമുള്ള കനത്ത മഴയ്ക്ക് കാതോർത്തിരിക്കുന്നു