മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രൻ കോടതിയിൽ ഹാജരാകണം

0

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേരിട്ട്‌ ഹാജരാകണമെന്ന് കോടതി. സുരേന്ദ്രന്‍ അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി ഈ മാസം 25-ന് പരിഗണിക്കും. അന്ന് ആറ് പ്രതികളും ഹാജരാകണം. കേസ് നിയമാനുസൃമല്ല. അതിനിൽ ഹാജരാകാൻ കഴിയില്ലെന്ന പ്രതികളുടെ വാദം തള്ളി.

കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കിയതിനാല്‍ ഹാജരാകേണ്ടതില്ലെന്ന് സുരേന്ദ്രന്റെതടക്കം പ്രതികളുടെ ഏഴ് അഭിഭാഷകര്‍ വാദിച്ചു. പ്രതികള്‍ ഒരിക്കല്‍ പോലും കോടതിയില്‍ ഹാജരായിട്ടില്ലെന്നും കേസ് സംബന്ധമായ രേഖകള്‍ നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തില്‍ പ്രതിഭാഗം അഭിഭാഷകരുടെ വാദം നിലനില്‍ക്കില്ലെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂറും വാദിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി. ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്. ക്രൈംബ്രാഞ്ചിന് കൈമാറിയ കേസില്‍ പട്ടിക ജാതി- പട്ടികവര്‍ഗ്ഗ അതിക്രമവിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

സുരേന്ദ്രന്റെ ചീഫ് ഇലക്ഷന്‍ ഏജന്റായിരുന്ന ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, കെ മണികണ്ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികള്‍.

സുന്ദര തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അന്നത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്റെ പരാതിയില്‍ 2021 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്നാണ് പ്രതികൾ വാദിച്ചിരുന്നത്. ഹാജരാവാൻ കഴിയില്ലെന്ന വാദം തള്ളയതോടെ തിരിച്ചടിയായി.

കരിപ്പൂരിൽ സിഐഎസ്എഫ് കസ്റ്റംസ് മാഫിയയുടെ സ്വർണ്ണക്കടത്ത്, അവിഹിതബന്ധങ്ങൾ പുറത്ത് വിട്ട് പൊലീസ്

കരിപ്പൂരിൽ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ കയ്യിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ലഭിച്ചതിന് പിന്നാലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ്റെ പങ്കാളിത്തവും കണ്ടെത്തി കേരള പൊലീസ്.

സ്വർണകടത്തിന് സി.ഐ.എസ്.എഫ് അസിസ്റ്റന്റ്‌ കമാന്‍ഡന്റും കസ്റ്റംസ് ഉദ്യോഗസ്ഥനുമുൾപ്പെടുന്ന മാഫിയസംഘം പ്രവര്‍ത്തിക്കുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. ഇവരുടെ നേതൃത്വത്തിൽ സംഘം 60 തവണ കരിപ്പുർ വഴി സ്വർണം കടത്തിയതായും പോലീസ് തെളിവുകൾ പുറത്തു വിട്ടു.

സി.ഐ.എസ്.എഫ് അസി. കമാന്‍ഡന്റ്‌ നവീനാണ് കുറ്റകൃത്യത്തിന് നേതൃത്വം നൽകിയതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസം തന്നെ മൂന്ന് തവണ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പോലീസ് വിമാനത്താവളത്തിന് പുറത്ത് വച്ച് പിടികൂടിയിരുന്നു.

63 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പോലീസ് പിടികൂടിയിരുന്നു. അന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളിൽ നിന്നും കസ്റ്റംസിന്റെ ഡ്യൂട്ടി ചാർട്ട് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നവീൻ സ്വർണക്കടത്ത് ഏകോപിപ്പിച്ചതായി കണ്ടെത്തിയത്.

കമാണ്ടൻ്റിനെയും കസ്റ്റംസ് ഉദ്യോഗസ്ഥരെയും പ്രതിയാക്കി കേസ് എടുത്തു

സിഐഎസ്എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് നവീനും കസ്റ്റം ഓഫീസർമാരും ലഗേജ് വിഭാഗത്തിലെ കരാർജീവനക്കാരൻ ഷറഫലിയും അടങ്ങുന്ന ഇദ്യോഗസ്ഥ സംഘത്തെ പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കടത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചു. സിഐഎസ്എഫ് അസി. കമൻഡാൻ്റ് നവീനാണ് സ്വർണ്ണക്കടത്ത് ഏകോപിപ്പിച്ചത്. നവീനിനൊപ്പം ചേർന്ന്  പ്രവർത്തിച്ച കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പൊലീസ് ശേഖരിച്ചു കഴിഞ്ഞു. 

എന്നാൽ ഇവരുടെ ആരുടെയും പൂർണ്ണ വിലാസവും ചിത്രവും പൊലീസ് കൈമാറിയിട്ടില്ല. സമൂഹത്തിന് മുന്നിൽ ഇത്തരം മാഫിയ കണ്ണികൾ മാന്യത നേടുകയാണ് പതിവ്. ജോലിയിൽ നിന്നും പിരിച്ചു വിട്ടാൽ പോലും അതിലും അധികം ഇവർ അവിഹിത മാർഗ്ഗത്തിൽ സമ്പാദിക്കുന്നു.

കള്ളക്കടത്ത് സ്വർണം ഏറ്റുവാങ്ങാൻ എത്തിയപ്പോർ  ഈ മാസം 5 ന് വിമാനത്താവളത്തിൽ നിന്ന്  പിടിയിലായ കൊണ്ടോട്ടി സ്വദേശി ഫൈസലിൻ്റെ ഫോണിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലിയാണ് ഫൈസലിനെ സഹായിക്കുന്നതെന്നും വ്യക്തമായി. കൂടുതൽ അന്വേഷണത്തിലാണ് നവീൻകുമാറിന്റേയും കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും പങ്ക് വ്യക്തമാകുന്ന തെളിവുകൾ പുറത്തു വന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം സ്വർണം കടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. റഫീഖുമായി ഉദ്യോഗസ്ഥർ നടത്തിയ ഒട്ടേറെ ഇടപാടുകൾക്കും തെളിവ് ലഭിച്ചു. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിൽ  അന്വേഷണം തുടരുകയാണ്. 

ഗാസ ഒഴിപ്പിക്കാൻ ഇസ്രയേൽ; ഈജിപ്തിലേക്ക് പോകാൻ ആവശ്യപ്പെട്ട് ബോംബ് വർഷം

0

ഗാസയിലെ പലസ്തീന്‍ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്)യുടെ ഉത്തരവ്. രാത്രി മുഴുവൻ ഗാസയിൽ ബോംബ് വര്‍ഷം നടത്തിയതിന് പിന്നാലെയാണ് ഇത്. എന്നാല്‍ ഈജിപ്ത് അതിര്‍ത്തി അടച്ചിരിക്കയാണ്.

‘ഈജ്തിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നിട്ടിരിക്കുകയാണ്. പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ വഴി തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു എന്നായിരുന്നു’ ഇസ്രയേല്‍ സേനാ വക്താവ് ലെഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ്‌ ഹെക്റ്റിൻ്റെ വാക്കുകൾ

കഴിഞ്ഞ രാത്രിയില്‍ ഗാസയിലെ 200 കേന്ദ്രങ്ങളില്‍ വ്യോമാക്രണം നടത്തി. ഹമാസ് നേതാക്കളുടെ വീടുകളും ഒളികേന്ദ്രങ്ങളും എന്ന പേരിലാണ് ഐഡിഎഫ് നീക്കം. ഗാസ ഒഴിപ്പിക്കാനുള്ള നീക്കം മുൻകൂട്ടി കണ്ട് ഈജിപ്ത് അതിർത്തി അടയ്ക്കുകയായിരുന്നു എന്നാണ് വിലയിരുത്തൽ. വൈദ്യുതിയും വെള്ളവു ഉൾപ്പെടെ അടിസ്ഥാന സൌകര്യങ്ങൾ എല്ലാം വിലക്കിയാണ് മുന്നേറ്റം.

ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം പൂര്‍ണ്ണമായും തിരിച്ച് പിടിച്ചതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസ അതിര്‍ത്തി വഴി കഴിഞ്ഞ ദിവസം ഒരു നുഴഞ്ഞു കയറ്റ ആക്രമണവും ഉണ്ടായിട്ടില്ല. ശനിയാഴ്ച കടല്‍ വഴിയും പാരാഗ്ലൈഡര്‍മാരുമായും ഹമാസ് സംഘം നുഴഞ്ഞുകയറിയിരുന്നു. തെക്കന്‍ ഇസ്രയേലിലേക്ക് കടന്ന നുഴഞ്ഞു കയറ്റക്കാരെ പൂര്‍ണ്ണമായും ഇസ്രയേലിന് ആയിട്ടില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ നുഴഞ്ഞു കയറി ആക്രമണം നടത്തിയ 1500 ഓളം ഹമാസ് സായുധ സംഘാംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തായും ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു. ഐക്യ രാഷ്ട്രസഭയുടെ UNRWA ഏജൻസിക്ക് തീഴിൽ 1,40 000 എങ്കിലും അഭയാർഥി കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.

2014 ലേതിന് സമാനമായ ആക്രണത്തിനാണ് ജനസാന്ദ്രമായ ഗാസയിൽ ഇസ്രയേൽ ഒരുക്കം കൂട്ടുന്നത് എന്ന് ആശങ്ക ഉയരുന്നുണ്ട്. ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് ഗാസയുടെ സമ്പൂർണ്ണ ഉപരോധം എന്ന ആവശ്യം ഉന്നയിച്ചിരിക്കയാണ്.

അഴിഞ്ഞാട്ട പരാമർശം; ഉമർ ഫൈസി മുക്കത്തിന് എതിരെ വി പി സുഹറ പൊലീസിൽ പരാതി നൽകി

0

സമസ്ത ജോയന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിൻ്റെ പരാമർശത്തിൽ സാമൂഹ്യ പ്രവർത്തക വി.പി സുഹ്റ പൊലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ‌ക്കാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം, ഉമർ ഫൈസിയുടെ പരാമർശത്തിൽ വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചിരുന്നു.

നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിലായിരുന്നു വി പി സുഹ്റ പ്രതിഷേധിച്ചത്. പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്യാനാണ് മുഖ്യാതിഥിയായി ‘നിസ’യുടെ പ്രസിഡന്റു കൂടിയായ വി.പി. സുഹറ എത്തിയത്. പ്രസംഗത്തിനിടെയാണ് അവർ തട്ടംമാറ്റി പ്രതിഷേധം പ്രകടിപ്പിച്ചത്.

ഉമര്‍ ഫൈസി മുക്കം ഒരു ചാനല്‍ ചര്‍ച്ചയില്‍ സ്ത്രീകള്‍ക്കെതിരേ നടത്തിയ വിവാദപരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് തട്ടംമാറ്റിയതെന്ന് സുഹറ പറഞ്ഞു. അതേസമയം, വേദിയിലിരിക്കുകയായിരുന്ന സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ഷാഹുല്‍ ഹമീദ് സുഹറയുടെ നിലപാടില്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

കുടുംബശ്രീയിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങില്‍ ഇത്തരത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെയാണ് അദ്ദേഹം ചോദ്യംചെയ്തത്. ക്ഷമപറയണമെന്നും അദ്ദേഹവും മറ്റുചിലരും ആവശ്യപ്പെട്ടു. കുടുംബശ്രീയിലെ ചില അംഗങ്ങളും സുഹറക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പരിപാടിയില്‍നിന്ന് അവര്‍ക്ക് പിന്‍മാറേണ്ടിയുംവന്നു.

തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരാണെന്നാണ് സമസ്ത നേതാവ് പറഞ്ഞതായുളള വാർത്തയാണ് വിവാദത്തിലായത്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതിനല്‍കുമെന്നും വി.പി. സുഹറ പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ഷാഹുല്‍ ഹമീദിന്റെ പേരില്‍ അവര്‍ നല്ലളം പോലീസില്‍ പരാതിനല്‍കി.

ആരോഗ്യമന്ത്രിയുടെ ഓഫീസിനെ പ്രതിചേർത്ത മാധ്യമങ്ങൾ നിശ്ശബ്ധം, നുണ പറഞ്ഞതെന്ന് പരാതിക്കാരൻ ഹരിദാസ് മൊഴി നൽകിയതായി പൊലീസ്

ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗമായ അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്നും താന്‍ നുണ പറഞ്ഞതാണെന്നും നിയമനത്തട്ടിപ്പുകേസില്‍ പരാതി നല്‍കിയ ഹരിദാസന്‍. അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞത് ബാസിത്തിന്റെ നിര്‍ദേശപ്രകാരമാണെന്നും പോലീസിന്റെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഹരിദാസന്‍ നിലപാട് മാറ്റി.

പൊലീസ് തന്നെ അറിയിച്ച വിവരം വെച്ചാണ് വാർത്തകൾ. ഇതോടെ ആരോഗ്യ മന്ത്രിയെ ഉൾപ്പെടെ കേസിൽ സംശയത്തിൻ്റെ നിഴലിൽ നിർത്തിയ മാധ്യമങ്ങൾ വെട്ടിലായി.

അഖില്‍ മാത്യു എന്നയാളിന് ഒരു ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നും ബാസിത്തിന്റെ നിര്‍ദേശമനുസരിച്ചാണ് അത്തരമൊരു കഥയുണ്ടാക്കിയതെന്നും ഹരിദാസന്‍ പറഞ്ഞാതായാണ് പെലസ് രേഖ. ഏപ്രില്‍ പത്തിന് ഉച്ചയ്ക്ക് ശേഷം മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന അനക്‌സ് 2 ന്റെ താഴെവെച്ച് അഖില്‍ മാത്യു എന്ന മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന് ഒരുലക്ഷം രൂപ നിയമനത്തിനുവേണ്ടി കൈക്കൂലി നല്‍കിയെന്നായിരുന്നു ഹരിദാസിന്റെ ആരോപണം. ഇത് ഏറ്റു പിടിച്ച് പ്രമുഖ മാധ്യമങ്ങൾ വിചാരണ ആരംഭിച്ചു. ആരോഗ്യ മന്ത്രിക്ക് എതിരായുള്ളത് ഈഗോയാണ് എന്നുവരെ സോഷ്യൽ മീഡിയയിൽ തുടർന്ന് ചർച്ച ഉയർന്ന് വന്നു.

വേട്ടയാടിയ മാധ്യമങ്ങൾ മൌനം

പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങളൊന്നുംതന്നെ പോലീസിന് ലഭിച്ചിരുന്നില്ല. ഹരിദാസനും ബാസിത്തും അവിടെ എത്തുന്ന ദൃശ്യങ്ങള്‍ മാത്രമാണ് പോലീസിന് ലഭിച്ചത്.ആ ദൃശ്യങ്ങള്‍ കൂടി മുന്നില്‍വെച്ചുകൊണ്ടാണ് പോലീസ് ഹരിദാസനെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യല്‍ തുടരും.

അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആദ്യമൊഴി. പിന്നീട് ആളെ ഓര്‍മയില്ലെന്ന വാദത്തിലേക്കെത്തി. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെത്തണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹരിദാസന്‍ കൂടുതല്‍ അവധി ചോദിക്കുകയായിരുന്നു. ഒടുവില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ ഹരിദാസനെത്തി. പോലീസ് തുടങ്ങിയപ്പോൾ തന്നെ ഹരിദാസ് മൊഴി മാറ്റി എന്നാണ് റിപ്പോർട്ട്. ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിന് പണം നല്‍കിയെന്ന് ആരോപിച്ച ദിവസം നടന്ന സംഭവങ്ങളും അന്ന് കണ്ട വ്യക്തികളേയും ഓര്‍മയില്ലെന്നാണ് ഹരിദാസ് പറഞ്ഞിരുന്നത്.

യുദ്ധം വേണ്ട, മധ്യസ്ഥത വെളിപ്പെടുത്തി ഖത്തർ

0

ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിൽ മധ്യസ്ഥ ശ്രമവുമായി ഖത്തർ. ഇരു രാജ്യങ്ങൾക്കിടയിൽ രക്തചൊരിച്ചിൽ നിർത്താൻ ഇടപെടൽ നടത്തി വരികയാണെന്ന് ഖത്തർ വെളിപ്പെടുത്തി.

ബന്ധികളെ മോചിപ്പിക്കാൻ ഖത്തറിൻ്റെ മധ്യസ്ഥതയിൽ ആശയ വിനിമയം നടക്കുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നത് ഖത്തർ സ്ഥിരീകരിക്കുന്നത്.

മേഖലയിൽ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങൾ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘർഷം ഉടലെടുത്തത്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും ഇരുവിഭാഗങ്ങളും സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. സംഘർഷത്തിൽ നിന്ന് പിൻവാങ്ങാനും സമാധാനം പുനസ്ഥാപിക്കാനുമാണ് യുഎഇയുടെയും ഖത്തറിന്റെയും ഒമാന്റെയും ആഹ്വാനം. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും പലസ്തീന്റെ അവകാശവും സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

പ്രകോപനം ചൂണ്ടി കാട്ടി

ഇസ്രയേൽ പൊലീസിന്റെ സാന്നിധ്യത്തിൽ അൽ അഖ്സ പള്ളിയിലുണ്ടായ സംഘർഷമാണ് സ്ഥിതി വഷളാക്കിയതെന്ന ഇസ്രയേലിനെതിരായ വിമർശനവും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്. 

പലസ്തീന്റെ അവകാശങ്ങൾക്കാപ്പം നിൽക്കുക. അതേസമയം, മേഖലയുടെ താൽപര്യം മുൻനിർത്തി ഇസ്രയേലുമായി സഹകരിക്കാവുന്ന മേഖലകളിൽ യോജിച്ചു മുന്നോട്ട് പോകുക. ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാതിരിക്കുമ്പോഴും ഇതായിരുന്നു പ്രധാന അറബ് രാജ്യങ്ങളുടെ നിലപാട്. പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ ഇസ്രയേലുമായി ചർച്ചയാകാമെന്ന് സൗദി വ്യക്തമാക്കിയിരുന്നു. ഇസ്രയേലുമായി വ്യാപാര ബന്ധങ്ങൾ യുഎഇയും മെച്ചപ്പെടുത്തിയിരുന്നു. ഇതിനിൽ അപ്രതീക്ഷിതമായി ഉടലെടുത്ത സംഘർഷമാണ് സ്ഥിതി വഷളാക്കുന്നത്. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ്  സാമ്പത്തിക ഇടനാഴി, റെയിൽ-കപ്പൽപ്പാത ഉൾപ്പടെ വമ്പൻ പദ്ധതികൾ ഭാവിയിൽ കൊണ്ടുവരാൻ ജി20 ഉച്ചകോടിയിൽ ധാരണയായി പിരിഞ്ഞിരുന്നു. ഇതിനിടയിലാണ് മേഖല അശാന്തിയിലേക്ക് വഴിമാറുന്നത്. 

ഞാനും/ നീയും

നമ്മൾ ആദ്യമായി കാണുമ്പോൾ
അവിടെ കുറേപേരുണ്ടാകും.
നീയൊഴികെ എന്നെ ആരും ശ്രദ്ധിക്കില്ല.
നമ്മൾ കുറേ സംസാരിക്കും.
കൂടെകൂട്ടാൻ ഞാൻ വാശിപിടിക്കും.
നീ സമ്മതിക്കില്ല.
നീറിനീറി ചാരമാകുംവരെ നിന്നോട് ഞാൻ കെഞ്ചും.
അപ്പോഴും നീ ചിരിച്ചുകൊണ്ട് എന്നെ തടയും.

വെളുക്കുംവരെ നിന്നോട് ദേഷ്യം വെയ്ക്കും.
കരയാൻ മറക്കുന്നതുവരെ കരയാൻ
എനിക്കത് വേണം.

നിന്നെ തിരയാൻ എനിക്കിതുവരെ
ഒരു ഇടമുണ്ടായിരുന്നു.
അവിടേക്ക് ഞാൻ എത്തിയാൽ
എങ്ങനെ നിന്നെ ഞാൻ അന്വേഷിക്കും..?

നിന്നെ കണ്ടു മുട്ടാതിരുന്നാൽ മതിയായിരുന്നു.
ഈ നീറ്റൽ എനിക്ക് പറ്റുന്നില്ല.
ലോകത്തെ ഏറ്റവും വലിയ ബഹുമാനം
കണ്ടെത്തിയിരിക്കുന്നത്
തിരിച്ചുവരവിലെ മിണ്ടലുകളിലാണ്.
സ്വന്തമെന്ന് വിശ്വസിച്ച് കണ്ടുതീർത്ത
കടലും ആകാശവും നമ്മളറിയാതെ
ചായംകൂട്ടിയ പ്രണയത്തിന്റെ
ഇളംനീലനിറമുള്ള ഒരിടത്തിലാണ്
നിന്നിലേക്കുള്ള എന്റെ കാത്തിരിപ്പുകൾ
അവസാനിച്ചത്.

പേരില്ലായ്മയുടെ അകലത്തിൽ
നാം ഉയർത്തിയ ബന്ധത്തിന്റെ ഇടയിൽ
ഇത്രയും നാൾ പെയ്ത മഴകൾ നനഞ്ഞ
ഒരാളുടെ പേരെന്താണോ അതാണ്
യഥാർത്ഥത്തിൽ നമ്മൾ.

കുടയില്ലാത്ത ആ ഒരാൾ നമ്മളോട്
മിണ്ടാൻ തുടങ്ങുമ്പോൾ
ഞാൻ തനിച്ചായിരിക്കും.
ആകാശത്തിനും കടലിനും
ഇടയിലുള്ള നേർത്ത വരയിൽ നീ
കോർത്തിട്ട നമ്മുടെ കഥയിലെ
വരികളിൽ അയാൾ
അക്ഷരപിശകുകൾ വരുത്തും.
അടുക്കിവെക്കുംതോറും
മോശമായിക്കൊണ്ടിരിക്കുന്ന ആ
പിശകുകകൾ എത്രയെഴുതിയാലും
തെളിയാത്ത കടലാസിൽ ഞാൻ
എഴുതുമ്പോൾ നമ്മളില്ലാത്ത
ആദ്യത്തെ മഴ എന്റെ
ചെവികളെ മൂടും.
നമ്മളിലേക്ക് നീ കടത്തിവിട്ടയാൾ
എനിക്കായുള്ള ഇടങ്ങളിൽ വെയിൽ
വീഴ്ത്താൻ ശ്രമിക്കുമ്പോൾ
ജനലുകൾ പാതിയടഞ്ഞുകൊണ്ട്
നിന്നെ ശപിക്കും.
നിന്റെ നാളെകളുടെ ജീവൻ
എന്റെ ഒരു തിരയുടെ ആയുസ്സിനപ്പുറം
നിലനിൽക്കുന്നതല്ലെന്ന് നീ
മനസ്സിലാക്കും.
കണ്ണീരിന് കൂട്ട് മനസ്സറിയുന്ന
ഒരു തോളെല്ലിനെ പുതച്ച
ചൂടുള്ള ചോരയും
കുറച്ച് ഞരമ്പുകളുമാണെന്ന്
നീ ആരോടൊക്കെയോ അടക്കം പറയും.
കാൽവിരലുകൾ
നിലത്തുറപ്പിക്കാനാവാത്തവിധം കുഴയുമ്പോൾ
നിന്റെ മനമാകെ
ഒരു നോട്ടംകൊണ്ടുപോലും
ഇതുവരെ വേദനിപ്പിക്കാത്ത
ഞാനല്ലാതെ വേറെ ആരുമാകില്ല.

ഇത് പ്രണയമല്ലെന്ന് നീ അപ്പോഴും
എന്നോട് ഉരുവിടണം.
ആ ഒരു ഉറപ്പിനായാണ് ഞാനിപ്പോഴും
ഈ ലോകം മുഴുവൻ തേടിയലയുന്നത്..

നിനക്കറിയാമോ, നീ എന്റെ
ആരുമല്ലാത്ത എല്ലാമാണ്.
അതുമാത്രമാണ്.

തിരുവനന്തപുരത്ത് ജന്തുജന്യ രോഗം ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

0

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് ഭാഗത്താണ് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. മരണനിരക്ക് 2% ആണ്.

തൊഴിൽ ഇടങ്ങളിലെ വനിതകൾ; സാമ്പത്തിക നൊബേൽ ക്ലോഡിയ ഗോൾഡിന്

0

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്‍ നേടി. തൊഴില്‍ ഇടങ്ങളിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.

അമേരിക്കന്‍ സാമ്പത്തിക വിദഗ്ധയും ചരിത്രകാരിയുമാണ് ഗോള്‍ഡിന്‍. നിലവില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറാണ്.

സ്ത്രീ തൊഴില്‍ ശക്തി, ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രധാനമായും ഗവേഷണങ്ങള്‍. വരുമാന അസമത്വം, വിഭ്യാഭ്യാസം, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ടും നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2022 ൽ മൂന്നുപേരാണ് നൊബേല്‍ പങ്കിട്ടത്. ബെന്‍ എസ്. ബെര്‍ണാന്‍കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡിബ് വിഡ് എന്നിവര്‍.

മഴയുണ്ട്

0

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

09-10-2023 : മലപ്പുറം, കോഴിക്കോട്, വയനാട്

10-10-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

11-10-2023 : എറണാകുളം, ഇടുക്കി

12-10-2023 : എറണാകുളം, പാലക്കാട്, മലപ്പുറം

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പുറപ്പെടുവിച്ച സമയം: 01.00 PM 08-10-2023

IMD-KSEOC-KSDMA