വിദ്വേഷ പ്രചരണം, റാപ്പർ ശുഭ് നീതിൻ്റെ ഇന്ത്യൻ ടൂർ റദ്ദാക്കി

സാമൂഹ്യമാധ്യമങ്ങളിലെ ഹെയിറ്റ് കാമ്പയിന് തുടർച്ചയായി കനേഡിയൻ റാപ്പ് ഗായകൻ ശുഭ്‌നീത് സിങ്ങിന്റെ (ശുഭ്) ഇന്ത്യയിലെ സംഗീതപരിപാടികൾ റദ്ദാക്കി. ടിക്കറ്റെടുത്തവർക്ക് പണം തിരികെനൽകുമെന്ന് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ അറിയിച്ചു.

ഖലിസ്താൻ വാദം ഉയർത്തിയായിരുന്നു ശുഭിന് എതിരായ വിദ്വേഷ പ്രചാരണം. ‘ബുക്ക്‌ മൈ ഷോ’ ബഹിഷ്കരിക്കാൻ മൂഹികമാധ്യമങ്ങളിൽ ആഹ്വാനമുയർന്നിരുന്നു. ഇത് രൂക്ഷമായതോടെ പരിപാടി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു. ശുഭിന്റെ ഇന്ത്യാപര്യടനത്തിന്റെ സ്പോൺസർകൂടിയാണ് ബുക്ക് മൈ ഷോ.

നേരത്തെ ബോട്ട് ആണ് സ്പോൺസർ ആയിരുന്നത്. ഇന്ത്യയിലെ പ്രതിഷേധം കാരണം അവർ പിൻവാങ്ങുകയായിരുന്നു. ശുഭിൻ്റെ പ്രേ ഫോർ പഞ്ചാബ് എന്ന ഇൻസ്റ്റ പോസ്റ്റ് ഉയർത്തി കാട്ടിയായിരുന്നു പ്രതിഷേധങ്ങൾ.

ശുഭിൻ്റെ ആദ്യ ഇന്ത്യാപര്യടനമായിരുന്നു ഇത്. 10 നഗരങ്ങളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ശുഭിന്റെ പരിപാടിയുടെ പോസ്റ്ററുകൾ മുംബൈയിൽ യുവമോർച്ച പ്രവർത്തകർ നശിപ്പിച്ചു. ഖലിസ്താൻവാദത്തെ പിന്തുണയ്ക്കുന്നവർ ഇന്ത്യയിൽ കാലുകുത്തേണ്ടെന്നാണ് വാദം.

ലോകം മുഴുവൻ ആരാധകരുള്ള യുവ റാപ്പറാണ് ശുഭ് നീത് സിങ്. Still Rollin എന്ന പുതിയ ആൽബവും വലിയ സ്വീകരണം നേടി. ഇന്ത്യ കാനഡ ബന്ധം മോശമായതോടെ ഇന്ത്യയിൽ നിന്നുള്ള ആരാധകരിൽ കുറവ് വന്നു. പഞ്ചാബിൽ നിന്നുള്ള ശുഭിൻ്റെ കുടുംബം കാനഡയിൽ കുടിയേറിയതാണ്.

കരുത്ത് തിരിച്ചെടുത്ത് ഗുസ്തി താരങ്ങൾ, ലോക ചാമ്പ്യനെ കീഴടക്കി അന്തിം പംഗൽ

0

ആത്മവിശ്വാസവും കരുത്തും ചോരാതെ ഇന്ത്യൻ ഗുസ്തി താരങ്ങൾ ലോക വേദിയിൽ വീണ്ടും ചരിത്ര സൃഷ്ടിച്ചു മുന്നേറ്റം തുടങ്ങി. ഇന്ത്യന്‍ ഗുസ്തി താരം അന്തിം പംഗല്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ കടന്നു. നിലവിലെ ലോക ചാമ്പ്യനായ അമേരിക്കയുടെ ഒലീവിയ ഡൊമിനിക് പാറിഷിനെയാണ് അന്തിം കീഴടക്കിയത്.

വനിതകളുടെ 53 കിലോ വിഭാഗത്തിലാണ് അന്തിം വിജയം നേടിയത്. 3-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. 2-0 ന് പിന്നില്‍ നിന്ന അന്തിം പിന്നീട് തിരിച്ചടിക്കുകയായിരുന്നു. രണ്ട് തവണ അണ്ടര്‍ 20 ചാമ്പ്യനായിട്ടുണ്ട് ഈ19 വയസ്സുള്ള താരം. ഹരിയാൻ സ്വദേശിയായ അന്തിം ആണ് ആദ്യമായി അണ്ടർ 20 യിൽ കിരീടമണിഞ്ഞത്.

മറ്റ് ഇന്ത്യന്‍ താരങ്ങളായ മനീഷ, പ്രിയങ്ക, ജ്യോതി ബെര്‍വാള്‍ എന്നിവര്‍ ടൂര്‍ണമെന്റില് നിന്ന് പുറത്തായി.

നീറ്റ് 2023 പിജി കട്ട് ഓഫ് ഒഴിവാക്കി

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പിജി 2023ന്റെ കട്ട് ഓഫ് ഒഴിവാക്കി. കൗണ്‍സിലിങ്ങിനുള്ള യോഗ്യതാ ശതമാനം പൂജ്യമാക്കി കുറക്കുന്നതായും ഇതോടെ റാങ്ക് ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാമെന്നും മെഡിക്കല്‍ കൗണ്‍സില്‍ കമ്മിറ്റി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു

ഇത് പ്രകാരം യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ രജിസ്‌ട്രേഷനും ചോയ്‌സ് പൂര്‍ത്തീകരിക്കാനും പിജി കൗണ്‍സിലിങ്ങിലെ മൂന്നാമത്തെ റൗണ്ട് ഉപയോഗിക്കാം. പുതുതായി യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും റൗണ്ട് 3ല്‍ പങ്കെടുക്കാന്‍ സാധിക്കും.

ഇതിനകം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. എന്നാല്‍ അവര്‍ക്ക് അവരുടെ ചോയ്‌സ് തിരുത്താവുന്നതാണ്. റൗണ്ട് 3നുള്ള പുതിയ ഷെഡ്യൂള്‍ എംസിസി വെബ്‌സൈറ്റിലൂടെ പെട്ടെന്ന് തന്നെ അറിയിക്കുമെന്നും ഉത്തരവില്‍ പറയുന്നു. പുതിയ അപ്‌ഡേറ്റുകള്‍ക്കായി എംസിസി വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും നിര്‍ദേശമുണ്ട്. നേരത്തെ കട്ട് ഓഫ് മുപ്പത് ശതമാനം ആക്കി കുറയ്ക്കണം എന്ന് ഐഎംഎ ആവശ്യപ്പെട്ടിരുന്നു.

90 സെക്രട്ടറിമാരിൽ ഒബിസി വിഭാഗത്തിൽ നിന്നുള്ളത് മൂന്നുപേർ മാത്രം? രാഹുലിൻ്റെ ചോദ്യത്തിൽ മലക്കം മറിഞ്ഞ് അമിത് ഷാ

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള സെക്രട്ടറി പദവിയിൽ 90 സെക്രട്ടറിമാർ ഉള്ളതിൽ മൂന്നു പേർ മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളത് എന്ന് തുറന്നടിച്ച് രാഹുൽ ഗാന്ധി. വനിതാ സംവരണത്തിൽ ഒബിസി സംവരണം വേണമെന്ന സോണിയാ ഗാന്ധിയുടെ ആവശ്യത്തെ പരിഹസിച്ചവർക്ക് നേരായാണ് കണക്കുകൾ ഉദ്ദരിച്ച് രാഹുലിൻ്റെ വെളിപ്പെടുത്തൽ.

രാജ്യത്തെ പ്രധാനപ്പെട്ട ജനവിഭാഗത്തിന്റെ പ്രാതിനിധ്യ കണക്കുകള്‍ കണ്ട് താന്‍ ഞെട്ടിയെന്ന് രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞു. ‘ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ജനവിഭാഗം ഏതാണ്? ഈ രാജ്യം എങ്ങനെ ഭരിക്കപ്പെടണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. 90 സെക്രട്ടറിമാര്‍ക്കാണ് ഇന്ത്യാ സര്‍ക്കാരിനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തമുള്ളത്. ഈ 90-ല്‍ എത്ര ഒബിസിക്കാര്‍ ഉണ്ടെന്ന് അറിയുമോ? ഉത്തരം കേട്ട് ഞാന്‍ ഞെട്ടിപ്പോയി…, 90 സെക്രട്ടറിമാരില്‍ 3 പേര്‍ മാത്രമാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ളത്’ രാഹുല്‍ പറഞ്ഞു.

രാജ്യത്തിൻ്റെ മൊത്തം ബജറ്റിൽ അഞ്ച് ശതമാനം മാത്രം പങ്കാളിത്തമുള്ള വിഭാഗത്തിൽ നിന്നാണ് 90 ശതമാനവും വരുന്നത്. ഇവരാണ് രാജ്യത്തിൻ്റെ ഭരണ സംവിധാനം കൈകാര്യം ചെയ്യുന്നത്. രാജ്യത്തിൻ്റെ ബജറ്റ് 44 ലക്ഷം കോടിയാണെങ്കിൽ വെറും 2.4 ശതമാനം മാത്രമാണ് ഇവരുടെ വിഹിതം എന്നും രാഹുൽ ചൂണ്ടി കാട്ടി.

ജാതി സെൻസസ് നടത്താൻ വിമുഖത കാണിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാടിനെ ചോദ്യം ചെയ്തുമായിരുന്നു രാഹുലിൻ്റെ വെളിപ്പെടുത്തൽ. വനിതാ സംവരണ ബിൽ പാസാക്കി എങ്കിലും മണ്ഡല പുനർ നിർണയം നടത്താതെ പ്രാബല്യത്തിലാവില്ല എന്ന ഉപാധി ഇതിനെതിരെ വെച്ചിട്ടുണ്ട്. ജാതി സെൻസസ് വേണമെന്ന ആവശ്യം വന്നതോടെ സെൻസസ് തന്നെ അനിശ്ചിതത്വത്തിൽ ആക്കിയിരിക്കയാണ്. ഇതോടെ വനിതാ സംവരണവും വർഷങ്ങളോളം നിയമത്തിൽ ഒതുങ്ങും. പൊതുവെ പുരുഷ ശക്തി നയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ നിലപാട് എടുക്കാൻ മടിക്കും എന്നതുമാണ് ആയുധമാക്കുന്നത്.

ഭരണം അങ്ങിനെയല്ല എന്ന വാദവുമായി അമിത് ഷാ

രാജ്യം ഭരിക്കുന്നത് സെക്രട്ടറിമാരല്ല, സര്‍ക്കാരാണെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിന് മറുപടി നല്‍കിയത്. ‘രാജ്യം ഭരിക്കുന്നത് സെക്രട്ടറിമാരാണെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത് എന്നായിരുന്നു അമിത് ഷായുടെ മറുപടി.

ചില പാര്‍ട്ടികള്‍ക്ക്, സ്ത്രീ ശാക്തീകരണം ഒരു രാഷ്ട്രീയ അജണ്ടയോ തിരഞ്ഞെടുപ്പ് നേട്ടത്തിനുള്ള ഉപകരണമോ ആകാം, എന്നാല്‍ തന്റെ പാര്‍ട്ടിക്കും തന്റെ നേതാവ് പ്രധാനമന്ത്രി മോദിക്കും ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, മറിച്ച് പലരുടെയും പ്രശ്‌നമാണെന്നും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു.

PSC 25 ലെ വകുപ്പ് തല പരീക്ഷകളും മാറ്റി

0

കോഴിക്കോട് ജില്ലയില്‍ ”നിപ രോഗ നിയന്ത്രണങ്ങള്‍” നില നില്‍ക്കുന്ന സാഹചര്യത്തില്‍ 25/09/2023 തീയതിയില്‍ സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷാകേന്ദ്രങ്ങളിലും നടത്തുവാന്‍ നിശ്ച്ചയിച്ചിരിക്കുന്ന പി.എസ്.സി വകുപ്പുതല പരീക്ഷകള്‍ മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

രണ്ടാം വന്ദേഭാരത് ഞായറാഴ്ച ഓടി തുടങ്ങും, ഓരോ സ്റ്റേഷനിലെയും സമയ ക്രമം

0

കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമമായി. രാവിലെ ഏഴുമണിക്ക് കാസര്‍കോടുനിന്ന്‌ യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05-നാണ് മടക്കയാത്ര. രാത്രി 11.55-ന് കാസര്‍കോട് യാത്ര അവസാനിപ്പിക്കും. പുതിയ സര്‍വീസ് ഞായറാഴ്ച ആരംഭിക്കും.

“ഞാൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നത്” ജാതിവിവേചനം ന്യായീകരിച്ചവർക്ക് മറുപടിയുമായി മന്ത്രി

0

ജാതിവിവേചന വിവാദത്തിൽ യോഗക്ഷേമസഭയുടെയും തന്ത്രി സമാജത്തിൻ്റെയും ന്യായീകരണം തളളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ആദ്യമായല്ല അമ്പലത്തിൽ പോകുന്നത്. ക്ഷേത്രത്തിനകത്തല്ല, പുറത്തായിരുന്നു പരിപാടി എന്ന് അദ്ദേഹം ചൂണ്ടി കാട്ടി.

ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കില്ലെങ്കിൽ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയതെന്നും മന്ത്രി ചോദിച്ചു. ക്ഷേത്രത്തിന് പുറത്ത് നടന്ന പരിപാടിയിൽ തന്ത്രിയും ഉപതന്ത്രിയും ആദ്യം വിളക്ക് കൊളുത്തി മന്ത്രിക്ക് നൽകാതെ വിളക്ക് നിലത്ത് വെച്ച് നൽകുകയായിരുന്നു ചെയ്തത്.

ചില സമയങ്ങളാണ് ചർച്ച ഉയർത്തി കൊണ്ടു വരുന്നത്

മാസങ്ങൾക്കുശേഷം അഭിപ്രായം പറഞ്ഞതിൽ ഒരു ദുഷ്ടലാക്കുമില്ല. പ്രസംഗം നടത്തിയ ദിവസം രാവിലെ 2 വാർത്തകൾ വായിച്ചു. ദളിത് വേട്ടയുടെ വാർത്തയായിരുന്നു അത്. അതിനു ശേഷം നടന്ന പരിപാടിയിൽ അനുഭവം പറഞ്ഞു എന്നേയുള്ളൂ. കണ്ണൂരിലെ വേദിയിൽ തന്നെ താൻ പ്രതികരിച്ചിരുന്നു. അന്ന് അത് ചർച്ച ആയില്ല. ചില സമയങ്ങളാണ് ചർച്ച ഉയർത്തി കൊണ്ടുവരുന്നത് എന്നും മന്ത്രി കെ രാധാകൃഷ്ണൻ.

നേരത്തെ മന്ത്രി കെ രാധാകൃഷ്ണനെതിരെ യോഗക്ഷേമസഭ രംഗത്തെത്തിയിരുന്നു. ജാതി അധിക്ഷേപം നേരിട്ടുവന്ന മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം എന്ന് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് അവകാശപ്പെട്ടു. മന്ത്രിയുടെ പരാമർശം ഏറെ ദുഃഖകരം. ജാതി വിവേചനം അല്ല, ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നതെന്നായിരുന്നു ന്യായം.

പഴയ സംഭവം കുത്തിപ്പൊക്കുന്നത് മറ്റുപല വിവാദങ്ങൾക്കും സൃഷ്ടിക്കാനാണെന്ന് കടത്തി പറയുകയും ചെയ്തു. വിശദീകരണവുമായി അഖില കേരള തന്ത്രി സമാജവും രംഗത്തുവന്നിരുന്നു. ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം അവകാശപ്പെട്ടു.

പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ല. ഇക്കാര്യത്തിൽ ബ്രാഹ്മണ അബ്രാഹ്മണ ഭേദമില്ല എന്നായിരുന്നു അവരുടെ വിശദീകരണം. ഇതിനെതിരായാണ് മന്ത്രി ക്ഷേത്രത്തിന് പുറത്ത് നടന്ന പരിപാടിയാണ് എന്ന് ഓർമ്മപ്പെടുത്തിയത്.

കെ സുധാകരനുമായി മൈക്കിന് പിടിവലി, വിശദീകരണത്തിൽ മലർത്തിയടിച്ച് വി ഡി സതീശൻ

0

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മില്‍ മൈക്കിനുവേണ്ടി ഉണ്ടായ തര്‍ക്കത്തിന്റെ വീഡിയോ പുറത്തായതോടെ നാടകീയ വിശദീകരണവുമായി വി ഡി സതീശൻ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആദ്യം സംസാരിച്ചു തുടങ്ങുന്നതിനായി വി.ഡി. സതീശനും കെ. സുധാകരനും തമ്മില്‍ തര്‍ക്കം.

ഈ മാസം എട്ടാം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇത് ട്രോൾമഴയ്ക്ക് കാരണമായി. പക്ഷെ അതി സമർത്ഥമായ വിശദീകരണത്തിലൂടെ കെ സുധാകരനെ വീണ്ടും മറികടക്കുകയാണ് വി ഡി സതീശൻ.

തർക്കം കെ സുധാകരൻ്റെ ഉദാരതയെ തടുക്കാൻ

 വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ. സുധാകരൻ പറഞ്ഞതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതെന്ന് വി ഡി സതീശൻ വിശദീകരിച്ചു.

താനും കെ.പി.സി.സി അധ്യക്ഷനും തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ അത് ഡി.സി.സി ഓഫീസിൽ വച്ചായിരുന്നു. വലിയ ഭൂരിപക്ഷത്തിന് വിജയിച്ചു എന്ന് അറിഞ്ഞപ്പോൾ വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിനാണെന്ന് താൻ പത്രസമ്മേളനത്തിൽ പറയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ താൻ അത് സമ്മതിച്ചില്ലെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

അത് വേണ്ടെന്ന് പറഞ്ഞിട്ടും സുധാകരൻ വാശിപിടിച്ചു. ഈ വിജയത്തിന്റെ ക്രെഡിറ്റ് ടീം യു.ഡു.എഫിനാണെന്ന് പറയാൻ താൻ ആവശ്യപ്പെട്ടു. ഇക്കാര്യം പറയാൻ വന്ന കെ. സുധാകരനെ സംസാരിക്കാതിരിക്കാനാണ് താൻ ശ്രമിച്ചത്. ഇത് തടയാൻ ശ്രമിച്ചതാണ് തങ്ങൾക്കിടയിലെ വാക്കുതർക്കമായി തെറ്റിദ്ധരിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു.

നാടു മുഴുക്കെ കണ്ട ദൃശ്യം

കോട്ടയം ഡിസിസി ഓഫീസില്‍ പത്രസമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു തര്‍ക്കം. മാധ്യമപ്രവര്‍ത്തകരോട് താന്‍ സംസാരിച്ചുതുടങ്ങാമെന്ന് കെ. സുധാകരന്‍ പറയുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. വി.ഡി സതീശന്‍ ഇതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ അതൃപ്തിയോടെ സതീശൻ തന്റെ മുന്നിലിരുന്ന മൈക്കുകള്‍ സുധാകരന്റെ മുന്നിലേക്ക് നീക്കിവെക്കുന്നതും തനിക്ക് നേരെ നീട്ടിയ പൊന്നാട നിഷേധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ.സി. ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു.

വനിതാ സംവരണ ബില്ലിൽ പിന്നോക്ക സംവരണം വേണം, സോണിയ ഗാന്ധി

വനിതാ സംവരണ ബിൽ നടപ്പാക്കുമ്പോൾ പട്ടികജാതി/പട്ടികവര്‍ഗ, ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം ഉൾപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സോണിയാ ഗാന്ധി. ബില്‍ നടപ്പാക്കുന്നതിൽ ഏതുതരത്തിലുള്ള കാലതാമസമുണ്ടായാലും അത് ഇന്ത്യന്‍ സ്ത്രീകളോടുള്ള കടുത്ത അനീതിയായിരിക്കും. കോൺഗ്രസ് ബില്ലിനെ പിന്തുണയ്ക്കുന്നതായും സോണിയ സഭയില്‍ അറിയിച്ചു.

ബില്ലിൽ മണ്ഡല പുനർ നിർണയത്തിന് ശേഷം മാത്രമാണ് സംവരണം നടപ്പാക്കുക എന്ന ഉപാധി വെച്ചിട്ടുണ്ട്. ഇത് സെൻസസിന് ശേഷമാവും സാധ്യമാവുക. ഇതോട വർഷങ്ങൾ എടുക്കുന്ന പ്രക്രിയയാവും. ഈ സാഹചര്യത്തിലാണ് കാലതാമസത്തെ കുറിച്ചുള്ള സോണിയയുടെ സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഭരണ പ്രതിപക്ഷങ്ങൾ ഒന്നും തന്നെ വ്യക്തമായ ധാരണ അവതരിപ്പിക്കയും ചെയ്തില്ല.

രാജീവ് ഗാന്ധിയെ അനുസ്മരിച്ച് തുടക്കം

എനിക്ക് ഇതൊരു വൈകാരിക നിമിഷമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാ സംവരണം ആദ്യമായി കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. അദ്ദേഹത്തിന്റെ സ്വപ്‌നം ഭാഗികമായേ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ളൂ. ഈ ബില്‍ പാസാകുന്നതോടെ അത് പൂര്‍ണമാകും. തടസ്സങ്ങളെല്ലാം നീക്കി ബില്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും സോണിയ പറഞ്ഞു.

പുകനിറഞ്ഞ അടുക്കള മുതല്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയംവരെ നീണ്ടതാണ് ഇന്ത്യന്‍ സ്ത്രീകളുടെ യാത്ര. അത് ഒടുവില്‍ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു. വിശ്രമിക്കുന്നതിനെക്കുറിച്ച് ഒരിക്കലും അവര്‍ ചിന്തിക്കുന്നില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

25 കോടി കോഴിക്കോട് ഏജൻസി നൽകിയ ടിക്കറ്റിന്; ഓണം ബമ്പർ നറുക്കെടുത്തു

0

ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം. 25 കോടി രൂപയാണ് ഒന്നാംസമ്മാനം. കോഴിക്കോട് ഏജൻസി വഴി വിറ്റ ടിക്കറ്റാണിത്.
കോഴിക്കോട് പാളയത്തെ ഏജന്‍സിയിലാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിതരണം ചെയ്തിട്ടുള്ളത്. ഇവർ വാളയാറിലുള്ള സബ് ഏജൻസിക്കും ടിക്കറ്റ് നൽകിയിട്ടുണ്ട്. അവയിൽ ഉൾപ്പെട്ടാൽ പാലക്കാട് അല്ലെങ്കിൽ സമ്മാനം തമിഴ് നാട്ടിലേക്ക് എത്തും.

കോഴിക്കോട്ടെ ബാവ ഏജന്‍സിയില്‍നിന്ന് 11-ാം തീയതി പാലക്കാട് വാളയാറിലെ ഇവരുടെ സഹോദരസ്ഥാപനമായ ഷീബ ഏജന്‍സിയിലേക്കാണ് ഈ ടിക്കറ്റ് കൊണ്ടുപോയത്. അതിനാല്‍ പാലക്കാട് വാളയാറിലാണ് ബംപര്‍ സമ്മാനമടിച്ച ടിക്കറ്റ് വിറ്റതെന്നാണ് ഏജന്‍സി ജീവനക്കാര്‍ പറയുന്നത്. എന്നാൽ ഇതുവരെ വിജയിയെ കണ്ടെത്തിയിട്ടില്ല.

രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയവരുടെ പട്ടിക ചുവടെ

https://keralapost.online/consumer/2023/09/19/onam-bumper-lottery-with-more-prizes/

രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയവരുടെ പട്ടിക, മാതൃഭൂമി പത്രം പ്രസീധീകരിച്ചത് ചുവടെ