ഇന്ത്യൻ പീനൽ കോഡും സിആർ പിസിയും തെളിവ് നിയമവും ഇനിയില്ല, പകരം ഭാരതീയ ന്യായ സംഹിതകളുമായി കേന്ദ്ര സർക്കാർ

ഇന്ത്യന്‍ പീനല്‍ കോഡ്, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടും. രാജ്യത്തെ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുണ്ടാക്കിയതാണെന്ന്‌ അമിത് ഷാ പറഞ്ഞു.

മൂന്ന് തലക്കെട്ടുകളിൽ

ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനല്‍ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത എന്നീ ബില്ലുകളാണ് അമിത് ഷാ അവതരിപ്പിച്ചത്.

ഭാരതീയ ന്യായ സംഹിത

ഐപിസിക്ക് പകരം ‘ഭാരതീയ ന്യായ സംഹിത’യാണ് പുതിയ നിയമം. ഐപിസിയില്‍ 511 സെക്ഷുകൾ ഉണ്ടായിരുന്നതെങ്കില്‍ ഭാരതീയ ന്യായ സംഹിതയില്‍ 356 സെക്ഷനുകളാണ് ഉണ്ടാവുക. 175 സെക്ഷനുകള്‍ ഭേദഗതി ചെയ്യും.

നാഗരിക് സുരക്ഷാ സംഹിത

സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സഹിംത എന്ന പേരിലാണ് പുതിയ നിയമം അവതരിപ്പിച്ചിട്ടുള്ളത്.

ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്ന പേരിലും പുതിയ നിയമം വരും.

വിവാദമായ രാജ്യദ്രോഹ നിയമം (ഐപിസിയുടെ 124 എ വകുപ്പ്) ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന നിയമങ്ങളായി പുതിയ സംഹിതയില്‍ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏത് പൊലീസ് സ്റ്റേഷനിലും കേസ് നൽകാം

സംഘടിത ആക്രമണങ്ങൾക്ക് പ്രത്യേക ശിക്ഷയും വ്യവസ്ഥയുണ്ട്. അധികാരപരിധി പരിഗണിക്കാതെ ഏതു പോലീസ് സ്റ്റേഷനിലും കേസ് നൽകാം. രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റണം. പരാതിക്കാരന് 90 ദിവസത്തിനുള്ളിൽ അന്വേഷണത്തെ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകണം. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രം നൽകണം തുടങ്ങിയ വലിയ മാറ്റങ്ങൾ അമിത് ഷാ അവതരിപ്പിച്ച് ബില്ലിലുണ്ട്. 

ഐപിസിയിലെ 22 വകുപ്പുകൾ റദ്ദാക്കി. 175 വകുപ്പുകൾക്ക് മാറ്റം വരുത്തി. ഒമ്പത് പുതിയ വകുപ്പുകൾ ചേർത്തതാണ് ഭാരതീയ ന്യായ സംഹിത. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിൽ CrPC-യുടെ 9 വകുപ്പുകൾ റദ്ദാക്കി. 107 വകുപ്പുകളിൽ മാറ്റം വരുത്തി. ഒൻപതെണ്ണം പുതിയതായി ചേർത്തിട്ടുണ്ട്. തെളിവ് നിയമത്തിലെ 5 വകുപ്പുകൾ റദ്ദാക്കി. 23 വകുപ്പുകളിൽ മാറ്റം വരുത്തി. ഒരു വകുപ്പ് അധികമായി ചേർത്തുമാണ് ഭാരതീയ സാക്ഷ്യ ബിൽ അവതരിപ്പിച്ചത്.

രാജ്യദ്രോഹത്തിന് ജീവപര്യന്തം, പേരു മാറ്റും

‘ആരെങ്കിലും, മനഃപൂര്‍വ്വം അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് വാക്കുകളിലൂടെ, സംസാരത്തിലൂടെ, എഴുത്തിലൂടെ, ദൃശ്യങ്ങളിലൂടെ,ഇലക്ട്രോണിക് ആശയവിനിമയം വഴി അല്ലെങ്കില്‍ സാമ്പത്തിക മാര്‍ഗങ്ങള്‍ എന്നിവയിലൂടെ വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ഇന്ത്യയുടെ പരമാധികാരമോ ഐക്യമോ അഖണ്ഡതയോ അപകടപ്പെടുത്തുന്നതോ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുകയോ ചെയ്താല്‍ ജീവപര്യന്തം തടവോ ഏഴ് വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും’ ജീവപര്യന്തം എന്നാൽ ജീവിത കാലം മുഴുവൻ എന്ന മാറ്റവും ഉണ്ട്.

2020-ലാണ് ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡെന്‍സ് ആക്ട് എന്നിവ പരിഷ്‌കരിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചത്. അന്നത്തെ ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്ന പ്രൊഫസര്‍ ഡോ രണ്‍ബീര്‍ സിംഗ് അധ്യക്ഷനായ സമിതിയില്‍ അന്നത്തെ എന്‍എല്‍യു-ഡി രജിസ്ട്രാര്‍ പ്രൊഫസര്‍ ഡോ. ജി.എസ്. ബാജ്പേയ്, ഡിഎന്‍എല്‍യു വിസി പ്രൊഫസര്‍ ഡോ ബല്‍രാജ് ചൗഹാന്‍, മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

ശിക്ഷയല്ല നീതി നൽകാനെന്ന് അമിത് ഷാ

“ഓഗസ്റ്റ് 16 മുതല്‍, സ്വാതന്ത്ര്യത്തിന്റെ 75 മുതല്‍ 100 വര്‍ഷം വരെയുള്ള പാതയിലേക്ക് കടക്കുകയാണ്. അടിമത്ത മാനസികാവസ്ഥ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രതിജ്ഞയെടുത്തതാണ്. അതിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ ഐപിസി (1857), സിആര്‍പിസി (1858), ഇന്ത്യന്‍ എവിഡന്‍സ് ആക്ട് (1872) എന്നിവ അവസാനിപ്പിക്കുന്നത്’, അമിത് ഷാ പറഞ്ഞു.

അവകാശ സംരക്ഷണം ഉറപ്പാക്കാന്‍ അവയുടെ സ്ഥാനത്ത് തങ്ങള്‍ മൂന്ന് പുതിയ നിയമങ്ങള്‍ കൊണ്ടുവരും. ശിക്ഷയല്ല നീതി നല്‍കാനാണ് അത് ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. ക്രിമിനല്‍ നിയമങ്ങളിലെ അടിമത്തത്തിന്റെ 475 അടയാളങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകളിപ്പോള്‍ ഭയപ്പാടോടെയാണ് കോടതിയില്‍ പോകുന്നത്. കോടതിയില്‍ പോകുന്നത് ശിക്ഷയാണെന്നാണ് അവര്‍ കരുതുന്നതും ഷാ പറഞ്ഞു.

ബ്രിട്ടീഷ് നിയമങ്ങൾ മാറ്റുന്നു എന്ന് വാദം

1860 മുതല്‍ 2023 വരെ രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുടെയും അവരുടെ മാതൃകയുടെയും പിന്തുടർച്ചയിൽ നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം.

കേസുകളില്‍ ശിക്ഷാ അനുപാതം 90 ശതമാനത്തിന് മുകളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഏഴുവര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷയുള്ള കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘത്തിന്റെ പരിശോധന ഉറപ്പാക്കും. ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ നല്‍കുന്ന നിബന്ധന പുതിയ നിയമങ്ങളിലുണ്ട്.

കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾക്ക് 20 വർഷത്തെ തടവുശിക്ഷ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ തുടങ്ങിയ മാറ്റങ്ങളാണ് ബില്ലിൽ പറയുന്നത്. ജീവപര്യന്തം തടവുശിക്ഷ എന്നാൽ ജീവിതകാലം മുഴുവൻ തടവുശിക്ഷ ആയിരിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ തിരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പണം നൽകുന്നവർക്ക് തടവുശിക്ഷയും നൽകും.

പ്രണയികൾ ജാഗ്രതൈ

തട്ടിക്കൊണ്ട് പോകൽ, വിവാഹത്തിന് വേണ്ടി പ്രേരിപ്പിക്കൽ തുടങ്ങിയവയ്ക്ക് പത്ത് വർഷം തടവും പിഴയും. ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചാൽ മൂന്ന് വർഷം തടവും പിഴയും, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം ചെയ്താൽ ജീവപര്യന്തം തടവ്, അല്ലെങ്കിൽ പത്ത് വർഷം തടവും പിഴയും തുടങ്ങിയവ ഭാരതീയ സാക്ഷ്യ സംഹിതയിൽ പറയുന്നു.

Salient features of the Bills, as stated by Home Ministe

-Separate provision for Mob Lynching, punishable with 7 years or life imprisonment or death penalty;

-Ex-parte trial and conviction of fugitives;

-Formal provision for ‘Zero FIR’- this will enable citizens to lodge a FIR with any police station, no matter their jurisdiction;

-Zero FIR must be sent over to the concerned Police Station having jurisdiction in the alleged crime within 15 days after registration;

-‘Deemed Sanction’ to prosecute civil servants, police officer accused of criminal offences in case of authority’s failure to respond within 120 days of application;

-Digitization of complete process starting from registration of FIR to maintenance of Case Diary to filing of Charge sheet and delivery of Judgment;

-Complete trial, including Cross-examination, appeal, to be facilitated via Video conferencing;

-Videography while recording statement of victims of sexual crimes mandatory;

-Punishment for all types of Gang Rape- 20 yrs or life imprisonment;

-Punishment for Rape of minor includes imposition of death penalty;

-Charge sheet to be mandatorily filed within 90 days of FIR; Court may extend such time by further 90 days, taking the total maximum period for winding up investigation to 180 days;

-Courts to finish framing of charges within 60 days of receiving charge sheet;

-Judgment to be mandatorily delivered within 30 days after conclusion of hearing;

-Judgment to be mandatorily made available online within 7 days of pronouncement;

-Videography mandatory during Search & Seizure;

-Forensic Teams to mandatorily visit crime scenes for offences involving punishment more than 7 years;

-Deployment of Mobile FSLs at district level;

-No case punishable with 7 years or more shall be withdrawn without providing opportunity of hearing to the victim;

-Scope of Summary Trials expanded to offences punishable upto 3 years (will reduce 40% cases in Sessions courts);

-Separate, harsh punishment for organized crimes;

-Separate provisions penalizing rape of woman under false pretext of marriage, job, etc.;

-Separate provision for chain/mobile ‘Snatching’ and similar miscreant activities;

-Punishment for offences against children enhanced from 7 yrs imprisonment to 10 yrs jail term;

-Punishment of death penalty can at max be commuted to life term, punishment of life term may at max be commuted to 7 years imprisonment and punishment of 7 years may be commuted to 3 years imprisonment and no less (to prevent misuse in favour of politically affluent accused);

-Videography of vehicles seized for involvement in any offence mandatory, whereafter a certified copy will be submitted to the Court to enable disposal of seized vehicle during pendency of trial.

ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കിസാൻ മോർച്ച നേതാവ് അനൂജ് ചൗധരിയാണ് മരിച്ചത്. മൊറാബാദിൽ ഇന്നലെ വൈകിട്ടാണ് വെടിവെട്ട് ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവെച്ചത്.

അനൂജ് ചൗധരി സഹോദരനൊപ്പം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ മൂന്ന് പേർ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ചൗധരിക്ക് നേരെ ഒന്നിലധികം തവണ സംഘം വെടിയുതിർത്തു. ഉടൻ ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ പ്രവശിപ്പിച്ചെങ്കിലും മരിച്ചു.

അനൂജ് ചൗധരിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

ജെയ്ക്ക് സി തോമസ് പുതുപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർഥി

 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ജെയ്ക് സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ചായിരിക്കും സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്നലെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കിയത്. രാഷ്ട്രീയ പാർട്ടികളുമായി ആലോചിക്കാതെ പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യം കോണ്‍ഗ്രസും സിപിഎമ്മും ഉന്നയിച്ചിരുന്നു. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരം അടുത്ത മാസം 5ന് വോട്ടെടുപ്പ് നടത്താനാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഈ മാസം 17നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷമ പരിശോധന.  21ന് പത്രികകള്‍ പിൻവലിക്കാനുളള സമയം അവസാനിക്കും. അടുത്ത മാസം അഞ്ചാം തീയതി വോട്ടെടുപ്പും എട്ടിന് വോട്ടണ്ണലും നടക്കും. 

രാഷ്ട്രീയം പറഞ്ഞു തന്നെ മത്സരമെന്ന് ചാണ്ടി ഉമ്മൻ

തൃക്കാക്കരയില്‍ കണ്ടത് പുതുപ്പള്ളിയിലും ആവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി തുടങ്ങിയിട്ടുണ്ട്. മണ്ഡലത്തില്‍ രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടു പിടിക്കും. സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാകും ഈ തെരഞ്ഞെടുപ്പിന്റേയും ഫലമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച ജെയ്ക്ക്

ജെയ്ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേരായിരുന്നു പാർട്ടി ആദ്യം പരിഗണിച്ചിരുന്നത്. രണ്ട് തവണ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസിന്‍റെ പേര് തന്നെയായിരുന്നു തുടക്കം മുതല്‍ മുന്‍ഗണനയില്‍ ഉണ്ടായിരുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് ജെയ്ക്ക് സി തോമസിന്‍റെ മാത്രമാണ് പരിഗണിച്ചത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച പ്രകടനം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജെയ്ക്കിന് അനുകൂല ഘടകമായി. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്, എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

ബി ജെ പി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് സീറ്റ് നഷ്ടം, ബലാബലത്തിന് യു ഡി എഫ്

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി.

എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുത്തു. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായി. പുതിയതായി രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. ഒരു സ്വതന്ത്ര സീറ്റും സ്വന്തമാക്കി. സിപിഎമ്മിൽ നിന്നാണ് ഒരു വാർഡ് ബിജെപി പിടിച്ചെടുത്തത്. 

നേരത്തെ യുഡിഎഫിന് ഒമ്പതും എല്‍ഡിഎഫിന് ഏഴും സീറ്റുകള്‍ തന്നെയാണ് ഉണ്ടായിരുന്നത്. ഒരു സീറ്റില്‍ സ്വതന്ത്രയായിരുന്നു വിജയിച്ചിരുന്നത്. ബിജെപി ഇത്തവണ ഒരു സീറ്റ് നേടിയിട്ടുണ്ട്. സിപിഎമ്മില്‍ നിന്നാണ് ബിജെപി ഒരു വാര്‍ഡ് പിടിച്ചെടുത്തിട്ടുള്ളത്.

മലപ്പുറം:

  • പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ മുന്‍ഷീര്‍ 2864 വോട്ടുകള്‍ക്ക് വിജയിച്ചു.
  • ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിലെ കളക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര കെ.പി.മൈമൂന ഇടത് സ്വതന്ത്ര റസീന നജീമിനെ 109 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
  • കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച എം.കെ. നജ്മുന്നിസയെ കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കിയ സാഹചര്യത്തിലാണ് കളക്കുന്ന് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. നജ്മുന്നീസ യു.ഡി.എഫില്‍ നിന്ന് മറുകണ്ടം ചാടി എല്‍.ഡി.എഫിലെത്തി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
  • തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അക്കരപ്പുറം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ അയ്യപ്പന്‍ 440 വോട്ടുകള്‍ക്ക് സിപിഎമ്മിലെ സുധിന്‍ കെ.വി.യെ പരാജയപ്പെടുത്തി.
  • പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ കട്ടിലശ്ശേരി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ അസീസ് ചക്കച്ചന്‍ വെറും ആറ് വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ അബ്ദുസമദിനെ പരാജയപ്പെടുത്തിയത്.

കോഴിക്കോട്:

  • വേളം ഗ്രാമപ്പഞ്ചായത്തിലെ പാലോടിക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ലീഗിലെ ഇ.പി.സലീം 42 വോട്ടുകള്‍ക്ക് ജയിച്ചു.

എറണാകുളം:

  • ഏഴിക്കര ഗ്രാമപ്പഞ്ചായത്തിലെ വാടക്കുപുറം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.-എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.പി.സോമന്‍ 62 വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ അഡ്വ.നവനീതിനെയാണ് പരാജയപ്പെടുത്തിയത്.
  • വടക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ മുറവന്‍ തുരുത്ത് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ നിഖിത ജോബി 228 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
  • മൂക്കന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കോക്കുന്ന് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കഴിഞ്ഞ തവണ സ്വതന്ത്രയായി മത്സരിച്ച രേഷ്മ വര്‍ഗീസ് ഇവിടെ വിജയിച്ചിരുന്നത്. ഇത്തവണ കോണ്‍ഗ്രസിലെ സിനി മാത്തച്ചന്‍ ഇടത് സ്വതന്ത്ര സിസിമോള്‍ റിജോയെ 268 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
  • പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ പഞ്ചായത്ത് വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സിറ്റിങ് സീറ്റായിരുന്നു ഇത്. കോണ്‍ഗ്രസിലെ ദീപ്തി പ്രൈജു 72 വോട്ടുകള്‍ക്ക് സിപിഎമ്മിലെ രേഷ്മയെ പരാജയപ്പെടുത്തി.

കണ്ണൂര്‍:

  • മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ താറ്റിയോട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ റീഷ്മ 393 വോട്ടുകള്‍ക്കാണ് ജയിച്ചത്.
  • ധര്‍മടം ഗ്രാമപ്പഞ്ചായത്തിലെ പരീക്കടവ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. വെറും ഒമ്പത് വോട്ടുകള്‍ക്കാണ് ഇവിടെ സിപിഎം സ്ഥാനാര്‍ഥിയായ ബി.ഗീതാമ്മ വിജയിച്ചത്. കോണ്‍ഗ്രസിലെ സുരേഷാണ് രണ്ടാമത്.
  • കൊല്ലം
  • തെന്മല ഗ്രാമപ്പഞ്ചായത്തിലെ ഒറ്റക്കല്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. കോണ്‍ഗ്രസ് വാര്‍ഡ് അംഗം ചന്ദ്രിക സെബാസ്റ്റിയന്‍ മരിച്ചതിനെ തുടര്‍ന്ന് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. സിപിഎം സ്ഥാനാര്‍ഥി അനുപമ കോണ്‍ഗ്രസിന്റെ ബിജിലി ജെയിംസിനെ 34 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
  • ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. ബിജെപി സ്ഥാനാര്‍ഥി എ.എസ്.രഞ്ജിത്ത് 100 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ അനിലിനെ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫ് അംഗമായിരുന്ന രതീഷ് കുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ ബിജെപിക്കെതിരെ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രതീഷ് വിജയിച്ചത്.

ആലപ്പുഴ:

  • തലവടി ഗ്രാമപ്പഞ്ചായത്തിലെ കോടമ്പനാടി വാര്‍ഡില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എന്‍.പി.രാജന്‍ 197 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ അഭിലാഷിനെ പരാജയപ്പെടുത്തി.

കോട്ടയം:

  • വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ മറവന്‍ തുരുത്ത് ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. 232 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥിയായ രേഷ്മ പ്രവീണ്‍ വിജയിച്ചത്. കഴിഞ്ഞ തവണ ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ടായിരുന്നു.

തൃശൂര്‍:

  • മാടക്കത്തറ ഗ്രാമപ്പഞ്ചായത്തിലെ താണിക്കുടം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐയിലെ മിഥുന്‍ 174 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് മൂന്നമതായി.

പാലക്കാട്:

  • പൂക്കോട്ട്കാവ് ഗ്രാമപ്പഞ്ചായത്തിലെ താനിക്കുന്ന് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സിറ്റിങ് സീറ്റായിരുന്നു ഇത്. യുഡിഎഫ് അംഗമായിരുന്ന പി.മനോജ് രാജിവെച്ച് എല്‍ഡിഎഫിനായി മത്സരിച്ച് 303 വോട്ടുകള്‍ക്ക് വിജയിച്ചു.

ഗദ്ദാർ: നീ ജ്വരബാധിതൻ

കാട്ടുചോലയിലെ
ഇരുട്ടിൽ
ഒരു തൂക്കുവിളക്കിൻ
ഇപ്പുറമിരുന്നാണ്
ഞാൻ
നിന്നെ
കണ്ടത്.

നീ പതിയെ
പാടി
നീ അലർച്ചയായ്
ഇടിയായ്
പേമാരിയായ്
വനാന്തരങ്ങളിലൊന്നാകെ
പടർന്നു.

നീ ഞങ്ങളുടെ
കുനിഞ്ഞ സിരസ്സുയർത്തി
ഞങ്ങൾ
കൈകൾ
നീട്ടി….

ഞങ്ങൾ സ്വയം
തിരഞ്ഞു
പൂർവ്വീകരടുടെ
കണക്ക് പുസ്തകം.

ചളികൾ നീക്കി
പുസ്തകം വായിച്ചു.

നൽഗോണ്ട
ജഗത്യാല………
പുഴുക്കൾ
തിന്നുതീർത്ത
ഞങ്ങളുടെ
കടുംചോര
ഉണങ്ങി വരണ്ടുപോയ്…..

ഗദ്ദാർ
എൻ്റെ മക്കൾ
നിന്നെ വായിക്കുന്നു.
എതിരിട്ടിലും
നീയുണ്ട്
ചുവന്ന്
തുടുത്ത്
പരശതം
തലയോട്ടിയിൽ
തീകൊളുത്താൻ.

രാജ്യം ഒപ്പമുണ്ട്; പ്രതിപക്ഷ ബഹളത്തിന് പിന്നാലെ മണിപ്പൂരിനെ കുറിച്ച് ആദ്യ പ്രസ്താവനയുമായി പ്രധാനമന്ത്രി

മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് മോഡി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഉറപ്പു നൽകി. കലാപത്തിന് വഴി വെച്ചത് ഹൈക്കോടതി ഉത്തരവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുമെന്നും വ്യക്തമാക്കി. 

മണിപ്പൂരിനെ കുറിച്ച് മിണ്ടാതെ ഒന്നര മണിക്കൂർ രാഷ്ട്രീയം

അവിശ്വാസ പ്രമേയത്തിന് മേൽ മറുപടി നൽകാൻ ലോക്സഭയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യ ഒന്നരമണിക്കൂറോളം സമയം കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ല. ഇതേ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കേന്ദ്രത്തിന്‍റെ മികവിനെ കുറിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചും ആയിരുന്നു സമയം കഴിച്ചത്. ഇതോടെ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളികളുയ‍ര്‍ത്തി.

മണിപ്പൂരിനെ കുറിച്ച് പറയൂവെന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് മണിപ്പൂരിനെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു മോഡിയുടെ മറുപടി. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇതിന് ശേഷമാണ് മോഡി മണിപ്പൂരിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിപക്ഷം മണിപ്പൂർ ച‍ർച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു.

കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവിന് സസ്പെൻഷൻ

സഭയില്‍ അപമര്യാദയോടെ പെരുമാറിയെന്ന കാരണത്താല്‍ ലോക്‌സഭയില്‍നിന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്പെൻ്റ് ചെയ്തു.

‘മോദി എല്ലാത്തിനെയും പറ്റി സംസാരിക്കുന്നു. പക്ഷേ, മണിപ്പുര്‍ വിഷയത്തില്‍ അദ്ദേഹം നീരവ് ആയി നിലകൊണ്ടു, അഥവാ മൗനിയായി ഇരുന്നു. മൗനം എന്നതാണ് നീരവിന്റെ അര്‍ഥം. മോദിയെ അപമാനിക്കുക എന്നതായിരുന്നില്ല തന്റെ ഉദ്ദേശ്യം. താന്‍ അപമാനിക്കപ്പെടുന്നുവെന്ന് മോദിക്ക് തോന്നിയിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ ദര്‍ബാറിലെ ആളുകള്‍ക്ക് അങ്ങനെ തോന്നി. അതോടെ അവര്‍ തനിക്കെതിരേ ഈ ആലോചന കൊണ്ടുവന്നു’ – അധീര്‍ രഞ്ജന്‍ പറഞ്ഞു.

അവകാശലംഘന സമിതി പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണ് അധീര്‍ രഞ്ജന്റെ സസ്‌പെന്‍ഷന്‍ കാലാവധി. നാളെ സമ്മേളനം തീരാനിരിക്കേയാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ ലോക്‌സഭയില്‍നിന്ന്‌ സസ്‌പെന്‍ഡ് ചെയ്തത്.

ഓണത്തിന് വിദ്യാലയങ്ങളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷം വേണ്ട, കർശന നടപടിക്ക് നിർദ്ദേശം

ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾക്ക് വിലക്ക്. ഉത്തരവ് ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവ് അറിയിച്ചു.

വിദ്യാലയ പരിസരങ്ങളിൽ മിന്നൽ പരിശോധന

രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നീ വാഹനങ്ങൾ ഉപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മിന്നൽ പരിശോധനകൾ നടത്തും.

രക്ഷിതാക്കളും അധ്യാപകരും ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതാത് സ്ഥലത്തെ ഓഫീസുകളിൽ അറിയിച്ചാൽ ഉടൻ തന്നെ നടപടി സ്വീകരിക്കുന്നതാണെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമക്കുന്നതിൽ നിന്നും സുപ്രീം കോടിതിയെ മറികടക്കാൻ ബില്ല്

തെരഞ്ഞടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമതിയില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ വന്‍ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ നാളത്തേക്ക് പിരിഞ്ഞു. ജനാധപത്യ സംവിധാനങ്ങളെ ഓരോന്നായി ഇല്ലാതാക്കുന്നു എന്ന ആരോപണങ്ങൾക്കിടയിലും ബില്ലുമായി മുന്നോട്ട് പോവുകയാണ് സർക്കാർ.

പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന പാനലിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിയായിരിക്കണം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കേണ്ടത് എന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി മറികടക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം.

സുപ്രീം കോടതിയെ മറികടന്ന് നിയമന സൌകര്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കാന്‍ പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാകണം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കേണ്ടതെന്നാണ് 2023 മാര്‍ച്ചില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിന് പാര്‍ലമെന്റ് നിയമം കൊണ്ടുവരുന്നതുവരെ സമിതി തുടരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയുടെ രാഷ്ട്രീയതീരുമാനത്തിനു പകരം, കൊളീജിയം മാതൃകയില്‍ സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിയുണ്ടായത്.

ചീഫ് ജസ്റ്റീസിനെ വെട്ടി, പ്രധാനമന്ത്രിയുടെ കയ്യിൽ

എന്നാല്‍, കേന്ദ്രത്തിന്റെ പുതിയ ബില്ലില്‍ നിയമന പാനലില്‍ ചീഫ് ജസ്റ്റിസില്ല. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന മന്ത്രിസഭാ അംഗം എന്നിവരാണ് കേന്ദ്രം മുന്നോട്ടുവെക്കുന്ന പുതിയ പാനല്‍. സെര്‍ച്ച് കമ്മിറ്റിയില്‍ കാബിനറ്റ് സെക്രട്ടറിയും കേന്ദ്രത്തിലെ മറ്റ് രണ്ട് സെക്രട്ടറിമാരും ഉള്‍പ്പെടുമെന്ന് ബില്ലില്‍ പറയുന്നു. സെര്‍ച്ച് കമ്മിറ്റിയാകും പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്കായി അഞ്ച് പേരടങ്ങുന്ന പാനല്‍ തയ്യാറാക്കി നല്‍കുക.

കേന്ദ്ര സര്‍ക്കാരില്‍ സെക്രട്ടറി പദവിയിലിരിക്കുന്നവരെയോ തുല്യ പദവിയിലിരിക്കുന്നവരെയോ ആകും മുഖ്യ തിരഞ്ഞെടപ്പ് കമ്മീഷറായും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായും പരിഗണിക്കുക.

തെരഞ്ഞടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമതിയില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്ലിനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി

ബില്‍ ജനാധിപത്യ വിരുദ്ധമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കുന്നു,തെരഞ്ഞെടുപ്പും അട്ടിമറിക്കാനാണ് ബിജെപിയുടെ നീക്കം. സുപ്രീംകോടതി വിധികളെ എല്ലാം പാര്‍ലമെന്‍റില്‍ ബില്‍ കൊണ്ട് വന്നു അട്ടിമറിക്കുകയാണെന്നും വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

എൻ എസ് എസ് നാമജപ ഘോഷയാത്രയ്ക്ക് എതിരായ കേസിലെ അന്വേഷണത്തിന് സ്റ്റേ

എൻഎസ്എസ് നാമജപ ഘോഷയാത്രയ്ക്ക് എതിരായ അന്വേഷണത്തിന് സ്റ്റേ. 4 ആഴ്ച്ചത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി നിർച്ചിവെപ്പിച്ചു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി. മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെയാണ് കേസെടുത്തത്. 

കേസിന് ആധാരമായ കാര്യങ്ങളൊന്നും നാമജപഘോഷയാത്രയിൽ ഉണ്ടായിട്ടില്ലെന്ന് പ്രതികൾ കോടതിയിൽ വാദിച്ചു. കേസിൽ കടുത്തനടപടി ഉണ്ടാവില്ലെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് സ്റ്റേ. 

കേസിനെതിരെ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കൻറോൺമെൻ്റ് പൊലീസാണ് കേസെടുത്തത്.പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. ഒരുമണിക്കൂറോളം എംജി റോഡില്‍ ഗതാഗതം സ്തംഭിച്ചിരുന്നു.  ഐപിസി 143,147, 149, 253 അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്
യാത്രക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെയാണ് കേസ്. ഇങ്ങിനെയെങ്കിൽ മുഴുവൻ വിശ്വാസികൾക്കുമെതിരെ കേസെടുക്കേണ്ടിവരുമെന്നായിരുന്നു ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം

അമിത് ഷായ്‍ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‍ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോ‍റാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. മഹാരാഷ്ട്രയിലെ കലാവതി എന്ന സ്ത്രീയുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് നടപടി. രാഹുല്‍ഗാന്ധി സന്ദർശിച്ച കലാവതിയെന്ന സ്ത്രീക്ക് വീടും റേഷനും വൈദ്യുതിയും നല്‍കിയത് മോദി സ‍‍ർക്കാരാണെന്ന് അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. മോദി സ‍ർക്കാർ പറയുന്നത് തെറ്റാണെന്നും രാഹുല്‍ഗാന്ധിയാണ് തങ്ങളെ സഹായിച്ചതെന്നും കലാവതി വെളിപ്പെടുത്തുന്ന വിഡീയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.  

അതേസമയം, ലോക്സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി ഫ്ലെയിങ് കിസ് നല്‍കിയെന്ന ആരോപണത്തിൽ ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്‍കി. വനിത എംപിമാർക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ഉന്നയിച്ചത്. സ്മൃതി ഇറാനിക്കും വനിത എംപിമാർക്കും നേരെയാണ് ഫൈയിങ് കിസ് നല്‍കിയതെന്ന് ശോഭ കരന്തലജെ ആരോപിച്ചു.