ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയെപീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് കണ്ടെത്തിയത്.
ശരീരത്തിൽ നിറയെ മുറിവുകളോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷമാണെന്ന് ഫോറൻസിക് സംഘം പൊലീസിന് വിവരം നൽകിയത്. കുട്ടി ധരിച്ചിരുന്ന ബനിയൻ കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയത്.
കേരളത്തെ ഞെട്ടിച്ച ക്രൂര കൃത്യം
ആലുവയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നാണ് ഇന്നുച്ചയോടെ കണ്ടെത്തിയത്. കുട്ടിയെ താൻ കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ അസ്സം സ്വദേശി അസഫാക് അലം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയിൽ നിന്ന് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാളില്‍ നിന്നും പൊലീസിന് വിവരങ്ങളൊന്നും ശേഖരിക്കാനിയില്ല. രാത്രി റെയില്‍ വേസ്റ്റേഷന്‍ കേന്ദ്രീകരിച്ചും തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തിയെങ്കിലും പൊലീസിന് കുട്ടിയെ കണ്ടെത്താനായില്ല.
രാവിലെ മാധ്യമ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പൊലീസ് പങ്കുവെച്ച വിവരങ്ങളും ശ്രദ്ധയില്‍ പെട്ട ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികളാണ് ഒരു കുട്ടിയുമായി ഒരാളെ ഇന്നലെ വൈകിട്ട് മൂന്നരയോടെ മാര്‍ക്കറ്റില്‍ കണ്ടതായി പൊലീസിനെ അറിയിച്ചത്. രാവിലെ ലഹരി വിട്ട അസഫാക് ആകട്ടെ സാക്കീര്‍ എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയെന്ന് ആദ്യം പൊലീസിനോട് പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു.
ചാക്കില്‍ മൂടി പുറത്ത് കല്ല് കയറ്റിവെച്ച മൃതദേഹം ഉറുമ്പരിച്ച് നിലയിലായിരുന്നു. ചാക്കിന് പുറത്തേക്ക് കിടന്ന കൈയാണ് ആദ്യം തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് കുട്ടിയുടെ അച്ചനെ സ്ഥലത്ത് എത്തിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊലപ്പെടുത്തിയ സ്ഥലത്തേക്ക് പ്രതിയെ പൊലീസ് എത്തിച്ചുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പുറത്തിറക്കാതെ മടക്കിക്കൊണ്ടു പോയി. 3 മണിക്കൂർ നീണ്ട ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൂന്ന് മണിയോടെയാണ് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
താൻ ഒറ്റക്കാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് അസഫാക്കിന്‍റെ മൊഴി. എന്നാല്‍ ഇത് പൂര്‍ണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. മാര്‍ക്കറ്റില്‍ കുട്ടിയുമായി വൈകിട്ട് 3 മണിക്ക് ശേഷം ഇയാള്‍ ഒറ്റക്കാണ് എത്തിയതെങ്കിലും ആ പ്രദേശത്ത് മറ്റ് ചിലര്‍ കൂടിയുണ്ടായിരുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യപിക്കാനും ലഹരി ഉപയോഗിക്കാനും ഒത്തു കൂടുന്ന സ്ഥലത്തേക്ക് ഇയാള്‍ കുട്ടിയുമായി വന്നതെന്തിനാണ് എന്ന് സംശയം ഉയരുന്നുണ്ട്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് ചൂടാറും മുൻപേ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ. സംവിധായകൻ വിനയനാണ് അവാർഡ് നിർണയത്തിലെ ചെയർമാൻ്റെ ഇടപെടലുകൾ വെളിപ്പെടുത്തി രംഗത്ത് വന്നത്. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് സംവിധായകൻ വിനയൻ്റെ ഇതു സംബന്ധിച്ച ഫെയ്സ്ബുക്ക് പോസ്റ്റ്.
പത്തൊൻപതാം നൂറ്റാണ്ടിനെ മോശമാക്കി പ്രചാരണം നടത്തി
സംഗീത സംവിധായകൻ, ഗായിക, ഡബ്ബിങ് എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ലഭിച്ചത്. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ഈ സിനിമയ്ക്ക് വലിയ പുരസ്കാരങ്ങൾ ലഭിക്കാതിരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത് ശ്രമിച്ചു എന്നാണ് വെളിപ്പെടുത്തൽ.
സംസ്ഥാന ഫിലിം അവാർഡു ലഭിച്ച എല്ലാവരെയും അഭിനന്ദിച്ചു കൊണ്ടും ജൂറിയുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ടും ആണ് ഇതെഴുതുന്നത് എന്നുപറഞ്ഞുകൊണ്ടാണ് വിനയൻ ഫെയ്സ്ബുക്കിലൂടെ രഞ്ജിത്തിനെതിരെ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. താൻ രചനയും സംവിധാനവും നിർവ്വഹിച്ച പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ അവാർഡിനു മത്സരിച്ചെങ്കിലും അത് ഏറ്റവും നല്ല സിനിമയാണെന്ന അവകാശവാദമൊന്നും തനിക്കുണ്ടായിരുന്നില്ല. പക്ഷേ സിനിമാ അവാർഡു നിർണ്ണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാന് ഇടപെടാനും ജൂറി അംഗങ്ങളെ നിയന്ത്രിക്കാനും അതുവഴി തനിക്കു വിരോധമുള്ളവരുടെ ചിത്രങ്ങളെ അവാർഡിൽനിന്നും ഒഴിവാക്കാനുമുള്ള അധികാരമുണ്ടോ? അങ്ങനെ ചെയ്താൽ അത് അധികാര ദുർവിനിയോഗം അല്ലേ എന്നാണ് വിനയൻ ചോദിക്കുന്നത്.
കുറിപ്പിൽ രാഷ്ട്രീയ ബന്ധവും
അവാർഡു നിർണയത്തിൽ അക്കാദമി ചെയർമാൻ നിരന്തരം ഇടപെടുന്നുവെന്ന് മന്ത്രിയെ അറിയിക്കാനായി മന്തിയുടെ പി എസ്സിനെ തന്നെ വിളിച്ചു പറയുകയും. ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പക്ഷപാതം കാണിച്ച ആ ചെയർമാനെ അവാർഡ് പ്രഖ്യാപിക്കുന്നതുവരെയെങ്കിലും മാറ്റി നിർത്താനും നീതി നടപ്പാക്കുവാനും കഴിയാഞ്ഞത് ആരുടെ വീഴ്ച്ചയാണ്? വിനയൻ ചോദിക്കുന്നു.
അറിഞ്ഞു കൊണ്ടാണോ ? മന്ത്രിയോടും ചോദ്യം
സാംസ്കാരിക വകുപ്പ് അറിഞ്ഞുകൊണ്ടാണോ ചെയർമാൻ രഞ്ജിത് ഈ കളി കളിച്ചത്. വളരെ പക്വതയും സിനിമാ മേഖലയിൽ ആധികാരികതയുമുള്ള ജൂറി അംഗത്തോട് പത്തൊമ്പതാം നൂറ്റാണ്ട് ചവറുപടമാണെന്നാണ് രഞ്ജിത് പറഞ്ഞു. രഞ്ജിത്തിന് ആ ചിത്രം ചവറുപടം ആയിരിക്കാം, പക്ഷേ സെലക്ട് ചെയ്യരുതെന്നു പറയാൻ നിങ്ങൾ ജൂറി അംഗമല്ലെന്നും വിനയൻ കുറിപ്പിൽ ചൂണ്ടി കാണിക്കുന്നു.
രഞ്ജിത്തിന്റെ മെഗാഫോണായി നിന്നുകൊണ്ട് ജൂറി അംഗങ്ങളായ മധുസൂദനനും ഹരിയുമൊക്കെ രഞ്ജിത്തിന്റെ ആഗ്രഹം നടപ്പാക്കാൻ വേണ്ടി വാദിക്കുന്നതു കണ്ടപ്പോളാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്കെതിരെ ശരിക്കും കൂട്ടായ ഗൂഢാലോചന നടക്കുന്നതായി തനിക്ക് വ്യക്തമായത്. തികച്ചും വികാരാധീനനായിട്ടാണ് ഒരു മുതിർന്ന ജൂറി അംഗം പറഞ്ഞതെന്നും വിനയൻ വ്യക്തമാക്കുന്നുണ്ട്.
ഈ പടത്തെ തഴയുവാൻ ഇത്രയേറെ ഗുസ്തി പിടിച്ചതിന്റെ പിന്നിൽ വല്ല രാഷ്ട്രീയ കാരണങ്ങളുമുണ്ടോ?
ഏതായാലും ഈ പിന്നാമ്പുറക്കളി ഒക്കെ മനസ്സിലാക്കുന്ന ഏതൊരാൾക്കും ഈ അവാർഡിനോടൊക്കെ പുച്ഛമേ തോന്നൂ. ഞാൻ വ്യക്തമായി പറയുന്ന ഈ കാര്യങ്ങൾ തെറ്റാണെങ്കിൽ നിങ്ങൾ പറയൂ… ഞാൻ കൃത്യമായ തെളിവുകൾ നിങ്ങൾക്കു തരാം. അതു കൈയ്യിൽ വച്ചുകൊണ്ടാണ് ഞാനിതെഴുതുന്നത്.. വേണ്ടി വന്നാൽ അതു എല്ലാ മീഡിയയ്കും ഞാൻ കൊടുക്കും. മിസ്റ്റർ രഞ്ജിത്തല്ലാതെ മറ്റൊരാളും ഈ കേരളത്തിൽ ഇന്നേവരെ സംസ്ഥാന ചലച്ചിത്ര അവാർഡിനെ ഇത്ര തരംതാണ അവസ്ഥയിൽ എത്തിച്ചിട്ടില്ല. .
മൂന്ന് പുരസ്കാരങ്ങളാണ് വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ലഭിച്ചത്. മികച്ച സംഗീത സംവിധായകനായി എം. ജയചന്ദ്രനും ഗായികയായി മൃദുലാ വാര്യരും ഡബ്ബിങ്ങിന് ഷോബി തിലകനുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം
എന്നെ ഞെട്ടിക്കുകയും അതിലേറെ ഉത്കണ്ഠാകുലനാക്കുകയും ചെയ്ത വളരെ ഗൗരവതരമായ ഒരു കാര്യം എല്ലാവരോടും കൂടി പങ്കുവയ്കുവാനാണ് ഇപ്പോൾ ഈ കുറിപ്പെഴുതുന്നത്.. എന്റെ സിനിമാ ജീവിതത്തിൽ ഏറെ പ്രതിസന്ധി നിറഞ്ഞ കാലത്തു പോലും അതൊക്കെ നേരിട്ട് നീതിക്കു വേണ്ടി പോരാടി തിരിച്ചു വന്ന ഞാൻ ഇപ്പോളറിഞ്ഞ ഈ കാര്യങ്ങളോടു പ്രതികരിച്ചില്ലങ്കിൽ എന്റെ മനസ്സാക്ഷിയുടെ മുന്നിൽ പോലും പരിഹാസ്യനായിപ്പോകും എന്നു തോന്നി.. ആദ്യമേ തന്നെ പറയട്ടെ ഇത്തവണത്തെ സംസ്ഥാന ഫിലിം അവാർഡു ലഭിച്ച എല്ലാവരെയും അഭിനന്ദിച്ചു കൊണ്ടും ജൂറിയുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ടും ആണ് ഇതെഴുതുന്നത്.. ഞാൻ രചനയും സംവിധാനവും നിർവ്വഹിച്ച പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ അവാർഡിനു മത്സരിച്ചെങ്കിലും അത് ഏറ്റവും നല്ല സിനിമയാണന്ന അവകാശവാദമൊന്നും എനിക്കുണ്ടായിരുന്നില്ല.. പക്ഷേ സിനിമാ അവാർഡു നിർണ്ണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാന് ഇട പെടാനും ജുറി അംഗങ്ങളെ നിയന്ത്രിക്കാനും അതു വഴി തനിക്കു വിരോധമുള്ളവരുടെ ചിത്രങ്ങളെ അവാഡിൽനിന്നും ഒഴിവാക്കാനുമുള്ള അധികാരമുണ്ടോ? അങ്ങനെ ചെയ്താൽ അത് അധികാര ദുർവിനിയോഗം അല്ലേ? ആ രീതിയിൽ അക്കാദമി ചെയർമാൻ നിരന്തരമായി ഇടപെടുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പു മന്ത്രിയെ അറിയിക്കുവാനായി മന്തിയുടെ പി എസ്സിനെ തന്നെ വിളിച്ചു പറയുകയും, ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിട്ടും പക്ഷപാതം കാണിച്ച ആ ചെയർമാനെ പ്രസ്തുത അവർഡ് പ്രഖ്യാപിക്കുന്നതു വരെയെങ്കിലും മാറ്റി നിർത്താനും നീതി നടപ്പാക്കുവാനും കഴിയാഞ്ഞത് ആരുടെ വീഴ്ച്ചയാണ്? അതോ സാംസ്കാരിക വകുപ്പ് അറിഞ്ഞുകൊണ്ടാണോ ചെയർമാൻ രഞ്ജിത് ഈ കളി കളിച്ചത്?
ചലച്ചിത്ര അക്കാദമി പോലുള്ള മറ്റൊരു സ്ഥാപനത്തിൽ നേരത്തെ ചെയർമാനായിരുന്ന വ്യക്തിയാണ് പരാതി പറഞ്ഞ ആ ജൂറി മെമ്പർ എന്ന് ശ്രീ രഞ്ജിത്തിന് അറിയാമല്ലോ അല്ലേ? അദ്ദേഹത്തെപ്പോലെ വളരെ പക്വതയും സിനിമാ മേഘലയിൽ ആധികാരികതയുമുള്ള ജൂറി അംഗമായ ചലച്ചിത്രകാരനോട് “പത്തൊൻപതാം നൂറ്റാണ്ട് ചവറു പടമാണെന്നും സെലക്ഷനിൽ നിന്ന് ഒഴാവാക്കാമായിരുന്നെന്നും” അവാർഡ് നിർണ്ണയം നടക്കുന്ന വേളയിൽ നിങ്ങൾ പറഞ്ഞെങ്കിൽ ഒരു നിമിഷം ആ അക്കാദമി പടിക്കെട്ടിനുള്ളിൽ നിൽക്കാതെ നിങ്ങൾ രാജിവച്ചിറങ്ങണം..
കുറ്റകരമായ പ്രവർത്തിയാണ് നിങ്ങൾ ചെയ്തത്.. രഞ്ജിത്തിന് ആ ചിത്രം ചവറു പടം ആയിരിക്കാം പക്ഷേ സെലക്ട് ചെയ്യല്ലെന്നു പറയാൻ നിങ്ങൾ ജൂറി അംഗമല്ല.. ഒരു ജൂറി അംഗത്തെ സ്വാധീനിക്കാൻ ശ്രമിച്ച ചെയർമാൻ ആ ഒറ്റ കാരണത്താൽ തന്നെ അധികാര ദുർവിനിയോഗം നടത്തിയിരിക്കുന്നു..
പത്തൊൻപതാം നൂറ്റാണ്ട് നിരവധി അവാർഡുകൾക്കു പരിഗണിക്കാവുന്ന ചിത്രമാണ്, പ്രത്യേകിച്ച് ആർട്ട് ഡയറക്ഷൻ വളരെ നല്ലതാണെന്ന് ആ ജൂറി മെമ്പർ പറഞ്ഞപ്പോൾ നിങ്ങൾ ശക്തമായി എതിർത്തു.. കലാസംവിധാനത്തെ പറ്റി എന്നെ പഠിപ്പിക്കണ്ട എന്നാണ് അദ്ദേഹം നിങ്ങൾക്കപ്പോൾ മറുപടി തന്നത്.. അല്ലേ രഞ്ജിത്..?
അവിടെ ഉത്തരം മുട്ടിയ നിങ്ങൾ മറ്റൊരു ജൂറി മെമ്പറായ നടി ഗൗതമിയേ വിട്ട് ഒരഭ്യാസം നടത്തി.. പത്തൊൻപതാം നൂറ്റാണ്ടിൽ സെറ്റിട്ടതു ശരിയല്ല.. കാർഡ് ബോർഡ് തെളിഞ്ഞു കാണുന്നുണ്ട് എന്നൊക്കെയാണ് ശ്രീമതി ഗൗതമി പറഞ്ഞതത്രേ.. നടി ഗൗതമി പത്തൊൻപതാം നുറ്റാണ്ട് തന്നെയാണോ കണ്ടതെന്ന് അവരോടു തന്നെ ചോദിക്കണം.
മാത്രമല്ല രഞ്ജിത്തിന്റെ മെഗാഫോണായി നിന്നുകൊണ്ട് ജൂറി അംഗങ്ങളായ ശ്രീ മധുസൂദനനും ശ്രീ ഹരിയുമൊക്കെ രഞ്ജിത്തിന്റെ ആഗ്രഹം നടപ്പാക്കാൻ വേണ്ടി വാദിക്കുന്നതു കണ്ടപ്പോളാണ് പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയ്ക്കെതിരെ ശരിക്കും കൂട്ടായ ഗൂഢാലോചന നടക്കുന്നതായി തനിക്ക് വ്യക്തമായതെന്ന് തികച്ചും വികാരാധീനനായിട്ടാണ് ആ മുതിർന്ന ജൂറി അംഗം പറഞ്ഞത്… രഞ്ജിത്തിന്റെ പ്രവർത്തി കണ്ടിട്ട് ന്യായത്തിനു വേണ്ടി സംസാരിച്ച ആ മനുഷ്യന് ബ്രൂട്ടസിന്റെ കത്തി തൻന്റെ നെഞ്ചത്ത് കുത്തിയിറക്കിയ പോലെ അനുഭവ പ്പെട്ടെന്നും.. ഒന്നു രണ്ടു ദിവസം ഉറങ്ങാൻ കഴിഞ്ഞില്ലന്നും പറയുമ്പോൾ നിങ്ങളേ പറ്റി എനിക്ക് അവജ്ഞ തോന്നു രഞ്ജിത്തേ..
ഈ സ്റ്റേറ്റ് അവാർഡ് അത്ര വലിയ സംഭവമാണോ? അത് കിട്ടുന്നവർ അത്ര വലിയ മഹാൻമാരാണോ? അതോ പത്തൊൻപതാം നൂറ്റാണ്ടിനു ഒന്നു രണ്ട് അവാർഡു കൂടി കിട്ടി പോയാൽ രഞ്ജിത്തിനു നാണക്കേടാവുമോ? ഇതൊന്നും അല്ലെങ്കില്‍ ഈ പടത്തെ തഴയുവാൻ ഇത്രയേറെ ഗുസ്തി പിടിച്ചതിന്റെ പിന്നിൽ വല്ല രാഷ്ട്രീയ കാരണങ്ങളുമുണ്ടോ?ഏതായാലും ഈ പിന്നാമ്പുറക്കളി ഒക്കെ മനസ്സിലാക്കുന്ന ഏതൊരാൾക്കും ഈ അവാർഡിനോടൊക്കെ പുഛമേ തോന്നു.. ഞാൻ വ്യക്തമായി പറയുന്ന ഈ കാര്യങ്ങൾ തെറ്റാണെങ്കില്‍ നിങ്ങൾ പറയൂ… ഞാൻ കൃത്യമായ തെളിവുകൾ നിങ്ങൾക്കു തരാം.. അതു കൈയ്യിൽ വച്ചുകൊണ്ടാണ് ഞാനിതെഴുതുന്നത്.. വേണ്ടി വന്നാൽ അതു എല്ലാ മീഡിയയ്കും ഞാന്‍ കൊടുക്കും.. മിസ്റ്റർ രഞ്ജിത്തല്ലാതെ മറ്റൊരാളും ഈ കേരളത്തിൽ ഇന്നേവരെ സംസ്ഥാന ചലച്ചിത്ര അവാർഡിനെ ഇത്ര തരംതാണ അവസ്തയിൽ എത്തിച്ചിട്ടില്ല.. തീർന്നില്ല.. ഇനിയുമുണ്ടു കാര്യങ്ങൾ… അങ്ങനെ പ്രധാനപ്പെട്ട അവാർഡുകൾ പലതും വെട്ടി മാറ്റിയ ശേഷം ഒടുവിൽ സംഗീതത്തിനും ഡബ്ബിംഗിനുമായി മൂന്ന് അവാർഡ് പത്തൊൻപതാം നൂറ്റാണ്ടിനു കൊടുക്കാൻ തീരുമാനിക്കുന്നു..
പക്ഷേ രഞ്ജിത്ത് ആ വിവരം അറിഞ്ഞില്ല.. അറിഞ്ഞപ്പോൾ നിങ്ങൾ കലിപൂണ്ടു.. ജോലി കഴിഞ്ഞു വെളിയിൽ പോയ ജൂറി ചെയർമാൻ ഗൗതം ഘോഷുൾപ്പടെ എല്ലാവരെയും വേഗം തിരിച്ചു വിളിക്കുന്നു.. എന്തോ അരുതാത്തതു നടന്ന പോലെ ആ അവാർഡുകൾ പുനർ ചിന്തനം ചെയ്യണമെന്നു പറയുന്നു.. ആരോ പറഞ്ഞു വിട്ടതു പോലെ ഒരേ വാക്കുകൾ എല്ലാരും പറയുന്നു.. “ഇതിലും നല്ലതുണ്ടോ എന്ന് ഒന്നു കൂടി നോക്കിയാലോ?” ഇതു കേട്ട് ജൂറി അംഗം ഗായികയായ ജിൻസി ഗ്രിഗറി വിഷമത്തോടെ പറഞ്ഞു “അതു മാറ്റണോ സർ എല്ലാരും കൂടി ആലോചിച്ചെടുത്തതല്ലേ…” ജിൻസിയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ശ്രീ ഗൗതം ഘോഷിന് മനം മാറ്റം വന്നു.. ഇനി അതിനൂടി മാറ്റം വരുത്തണ്ട എന്ന് പറഞ്ഞ് അദ്ദേഹം പുറത്തേക്കു പോയത്രേ..
അങ്ങനെ രഞ്ജിത്തിന്റെ വിനയനിഗ്രഹം കഥകളി ക്ലൈമാക്സിലെത്താതെ പോയി.. എന്താ ഇതൊക്കെ സത്യമല്ലേ ചെയർമാനേ? ഞാൻ വ്യക്തിപരമായി നിങ്ങളോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല..ഇനി എന്നോട് നിങ്ങൾക്ക് അടങ്ങാത്ത പകയുണ്ടങ്കിൽ പോലും ആ ചിത്രത്തിൽ പണിയെടുത്ത ആർട്ട് ഡയറക്ടറും മേക്കപ്പ്മാനുമൊക്കെ എന്തു പിഴച്ചു..
അക്കാദമിയിലോ ജൂറിയിലോ ഒന്നും അംഗമല്ലാത്ത ഒരാൾക്ക് ഇത്ര കൃത്യമായി തിരക്കഥ പോലെ കാര്യങ്ങൾഎങ്ങനെ പറയാൻ കഴിയുന്നു എന്ന് രഞ്ജിത്തിന് അതിശയം തോന്നാം.. അതാ രഞ്ജിത്തേ കാവ്യ നീതി എന്നൊക്കെ പറയുന്നത്. നേരിനെ മറയ്ക്കുന്ന ഇരുമ്പു മറകൾ മാറ്റാൻ ആരെങ്കിലും ഉയിർത്തെഴുന്നേൽക്കും… നിങ്ങൾ ക്കിതു സത്യമല്ലെന്നു പറയാൻ കഴിയുമോ? അങ്ങനെയെങ്കിൽ പറയൂ.. അതെന്റെ ക്രെഡിബിലിറ്റിയുടെ കൂടി പ്രശ്നമാണല്ലോ.. കൃത്യമായ തെളിവ് കേരള ജനത മുഴുവൻ അറിയുന്ന രീതിയിൽ ഞാൻ കൊടുക്കാം.. മറ്റു ചിലരു കൂടി അപ്പോൾ ഉത്തരം പറയേണ്ടി വരും…
കാര്യം കാണാൻ വേണ്ടി കമ്മ്യൂണിസ്റ്റായ വ്യക്തിയല്ല നേരത്തെ പറഞ്ഞ ജൂറി അംഗം.. അദ്ദേഹം പറഞ്ഞ ഒരു വാക്ക് അതേ ഭാഷയിൽ പറയാം… “ഇവനൊക്കെ ഇങ്ങനെ ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് ഭരണത്തിലാണല്ലോ എന്നോർക്കുമ്പോൾ എനിക്ക് ആത്മനിന്ദ തോന്നുന്നു” സത്യം പറയട്ടെ ഇടതു പക്ഷത്തോട് ചേർന്നു നിന്ന എനിക്കും അങ്ങനെ തോന്നുന്നു.. എന്തിനാണു സുഹൃത്തേ.. രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകൾക്കു പോണത്.. സ്റ്റേറ്റു കാറിൽ നടക്കുന്ന നീതിബോധത്തോടെ പെരുമാറേണ്ട അക്കാദമി ചെയർമാനല്ലേ നിങ്ങൾ.. മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിങ്ങളേതു രീതിയിലെങ്കിലും ഇടപെട്ടിട്ടുണ്ടങ്കിൽ ഇപ്പഴത്തെ ചെയർമാൻ സ്ഥാനം രാജിവച്ചു നിങ്ങൾ പുറത്തു പോകണം .. “ഇയാളു തന്നെയാണിരിക്കുന്നതെങ്കിൽ ഇനിവരുന്ന മൂന്നു വർഷവും ചലച്ചിത്രകാരൻമാർക്കു നീതി കിട്ടാതെ പോകും..” എന്നാണ് നിങ്ങൾ നിയമിച്ച പരിണിത പ്രജ്ഞനായ ആ ജൂറിമെമ്പർ പറയുന്നത്..
ബഹുമാന്യനായ സാസ്കാരിക മന്ത്രി ശ്രീ സജീ ചെറിയാനും ഇക്കാര്യത്തിൽ മറുപടി പറയേണ്ടതുണ്ട്.. ഒരു ജൂറി അംഗം തന്നെ ചെയർമാൻ രഞ്ജീത്തിന്റെ അവിഹിതമായ ഇടപെടലിനെ പ്പറ്റി മന്ത്രിയുടെ പി എസ്സിനേ വിളിച്ചു പറഞ്ഞു.. എന്നിട്ട് താങ്കൾ എന്തു ചെയ്തു? ഇത്തരം അവതാരങ്ങളുമായി മുന്നോട്ടു പോകാൻ തന്നെയാണോ തീരുമാനം? എങ്കിൽ … ബലേ ഭേഷ്…. എന്നേ പറയാനുള്ളു…
കൊല്ലം കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വിറ്റ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. വീഡിയോയും ചിത്രങ്ങളും വാങ്ങിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ച് വന്നിരുന്നത്. പീഡന ദൃശ്യങ്ങള്‍ തത്സമയം ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്യുന്നതായിരുന്നു രീതി.
ക്രൂരത കാണാൻ ആവശ്യക്കാരും ഏറെ
ആവശ്യക്കാരെ സോഷ്യൽ മീഡിയ വഴി കണ്ടെത്തി മുന്‍കൂര്‍ പണം വാങ്ങി ഇന്‍സ്റ്റഗ്രാം വഴി അയച്ചു നൽകുകയായിരുന്നു. പീഡന ദൃശ്യങ്ങൾ നിരവധി പേർ വാങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഫോട്ടോയ്ക്കും വീഡിയോയ്ക്കും പ്രത്യേകം ചാർജ്ജ്
ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയാണ് ഈടാക്കിയത്. വീഡിയോ ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയതായി പൊലീസ് കണ്ടെത്തി. കേസ് പൊലീസിൻ്റെ തുടർ അന്വേഷണത്തിലാണ്. പ്രതികളെ കൂടാതെ ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം നീട്ടാനാണ് പൊലീസ് തീരുമാനം.
ഈ വർഷം ആദ്യം മുതലാണ് പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി ചിത്രീകരണം തുടങ്ങിയത്. അറസ്റ്റിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
കേരളത്തിലെ ഭരണകൂടം തൊഴിലാളി വര്‍ഗത്തിൻ്റേതാണെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മാത്രമല്ല ഈ ധാരണ വെച്ചുളളത് അസംബന്ധ പ്രസംഗവുമാണെന്നും അദ്ദേഹം തുടർന്നു.
എം.വി.ഗോവിന്ദന്‍ പറഞ്ഞത്
‘ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. അതേ സമ്പദ് വ്യവസ്ഥയുടെ ഭാഗം തന്നെയാണ് കേരളവും. കേരളത്തിന്റെ ഭരണകൂടം തൊഴിലാളി വര്‍ഗത്തിൻ്റെയാണെന്ന തെറ്റിദ്ധാരണ ചര്‍ച്ച നടത്തുന്ന ടിവിക്കാർ ഇടയ്ക്ക് ഉദ്ദരിക്കാറുണ്ട്. അതെല്ലാം അസംബന്ധ പ്രസംഗം മാത്രമാണ്. നിലവിലുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ പരിച്ഛേദത്തിൻ്റെ ഒപ്പം തന്നെയാണ് കേരളവും’
അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന് മുന്നോടിയായി ‘നവകേരള കാലത്തെ ഭരണനിര്‍വഹണം’ സെമിനാറിലായിരുന്നു വിലയിരുത്തൽ.
സംസ്ഥാനത്ത് ഉദ്യോഗസ്ഥ അഴിമതി വെല്ലുവിളി
സംസ്ഥാനത്തിന ഭരണ നിര്‍വണത്തിന് ഉദ്യോഗസ്ഥർക്ക് ഇടയിലെ അഴിമതി പ്രധാന വെല്ലുവിളിയാണെന്നും അത് മാറ്റിയെടുക്കാന്‍ സര്‍ക്കാരിന് കഴിയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
‘ഭരണവും ഭരണകൂടവും തമ്മില്‍ വ്യത്യാസമുണ്ട്. പിണറായി വിജയൻ്റെ ഭരണകൂടം എന്ന് പലപ്പോഴും ചര്‍ച്ചയില്‍ പറയാറുണ്ട്. എന്നാല്‍ അങ്ങനെയല്ല. പിണറായി വിജയൻ നയിക്കുന്നത് ഭരണകൂടമല്ല. ഭരണകൂടത്തിന് വര്‍ഗപരമായ കാഴ്ചപ്പാടുണ്ട്. എക്‌സിക്യുട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ്, ഫോര്‍ത്ത് എസ്‌റ്റേറ്റ് ഈ നാലും ഉൾപ്പെടുന്നതാണ് ഇന്ത്യയിലെ ഭരണകൂടം. ഇതില്‍ ലെജിസ്ലേച്ചറിലെ ഭൂരിപക്ഷമാണ് സര്‍ക്കാര്‍. മറ്റ് മൂന്നിലും ആ അര്‍ത്ഥത്തിലുള്ള ഭൂരിപക്ഷമല്ല ഉള്ളത്. ഭരണകൂട വ്യവസ്ഥയിലെ ലെജിസ്ലേറ്റീവ് അല്ലാത്ത മറ്റുമൂന്ന് വിഭാഗവും നമ്മുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നതാവില്ല. അതിന് പരമിധിയുമുണ്ട്.
രാഷ്ട്രീയ അഴിമതി പിടിച്ചു കെട്ടി
രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ച സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. അഴിമതി നടത്തുന്ന ഒരു മന്ത്രിയും ഈ മന്ത്രിസഭയില്‍ ഇല്ലെന്ന് ഗ്യാരണ്ടിയാണ്. എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ ഇപ്പോഴും അഴിമതിയുണ്ട്. അതിന് വലിയ മാറ്റമില്ലാതെ തുടരുകയാണ്.
ഉദ്യോഗസ്ഥരെ മാറ്റാൻ കഴിയുന്നില്ല
ഒരു സെന്റീമീറ്ററിന്റെയും അര സെന്റീമീറ്ററിന്റെയും പേരില്‍ സര്‍ക്കാര്‍ പാവപ്പെട്ടവന് നല്‍കുന്ന വീട് നിഷേധിക്കാന്‍ കഴിയില്ലെന്ന് മന്ത്രിയായപ്പോള്‍ ഉറച്ച നിലപാട് എടുത്തിരുന്നു. മന്ത്രിക്ക് പറയുകയല്ലേ വേണ്ടൂ, ഞങ്ങളത് ചെയ്യില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. ഭരണനിര്‍വഹത്തിന് ഭരണപരമായ പരിമിധിക്കൊപ്പം ഉദ്യോഗസ്ഥരുടെ അഴിമതിയുടെ പരിമിധിയുമുണ്ട്. ഞാന്‍ വിചാരിച്ചില്ലെങ്കില്‍ അത് നടക്കില്ലെന്ന ധാരണയാണ് ചില ഉദ്യോഗസ്ഥര്‍ക്ക്. ഇതൊന്നും മാറ്റാന്‍ കഴിയുന്നില്ല.
മാറന്‍ ആവശ്യമായ മനസ്സും മാറ്റാനാവശ്യമായ ഇടപെടലുമാണ് വേണ്ടത്. രണ്ടാമത്തേതാണ് നമുക്ക് ചെയ്യാന്‍ കഴിയുക. അത് ചെയ്തപ്പോള്‍ ഗുണമുണ്ടായിട്ടുണ്ടെന്ന് മന്ത്രിയായിരുന്നപ്പോള്‍ ബോധ്യമായിട്ടുണ്ട്’ -എം.വി.ഗോവിന്ദന്‍ പറഞ്ഞു.
മാതൃഭാഷാ പഠനം ശക്തിപ്പെടുത്തണം
മാതൃഭാഷാപഠനവും മാതൃഭാഷയിലൂടെയുള്ള പഠനവും ശക്തിപ്പെടുത്തണമെന്ന് അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായുള്ള പൊതുവിദ്യാഭ്യാസ സെമിനാർ നിർദേശിച്ചതായി അക്കാദമിക് കമ്മിറ്റി ചെയർമാന്മാരായ പ്രൊഫ. സി രവീന്ദ്രനാഥ്, കൺവീനർ ഡോ.സി രാമകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്കും നിലവാരം ഉയർത്തുന്നതിനും പുത്തൻ ദേശീയ വിദ്യാഭ്യാസ നയം വലിയ വെല്ലുവിളിയാണ്. അറിവിന്റെ കച്ചവടവൽക്കരണമെന്ന കാഴ്ചപ്പാടാണ് അത് മുമ്പോട്ടുവയ്ക്കുന്നത്. വൈവിധ്യങ്ങളെ അംഗീകരിക്കുന്നില്ല. അതിന് ബദൽ സൃഷ്ടിക്കാനുള്ള നിർദേശങ്ങൾക്ക് സെമിനാർ രൂപം നൽകി. അറിവിന്റെ ജനകീയവൽക്കരണവും ജനാധിപത്യവൽക്കരണവുമാണ് കേരളം ലക്ഷ്യമിടുന്നത്.
വിദ്യാർഥികൾക്കനുസരിച്ച് അധ്യാപകരും മാറണം. ബോധനരീതികളിലും അധ്യാപക പരിശീലനത്തിലും മാറ്റം വരണം. മാതൃഭാഷയിലൂടെയുള്ള പഠനം പ്രോത്സാഹിപ്പിക്കുമ്പോൾതന്നെ, ഭാഷയെന്ന നിലയിൽ ഇംഗ്ലീഷ് പഠിപ്പിക്കണം. ഇതിലെ ന്യൂനത പരിഹരിക്കണം. ശാസ്‌ത്രം പഠിക്കുന്നവർക്ക് ശാസ്‌ത്രബോധം ഉണ്ടാകുന്നില്ല. ചരിത്രബോധം ആവശ്യമില്ലെന്ന നിലപാട് രൂപപ്പെടുന്നു. ഇത് തിരുത്തപ്പെടണം. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മുമ്പിലാണ്. സ്കൂൾ പ്രായത്തിലുള്ള മിക്കവാറും കുട്ടികൾ കേരളത്തിൽ സ്കൂളുകളിൽ എത്തുന്നുണ്ട്. എന്നാൽ ദേശീയതലത്തിൽ, എട്ടുകോടിയിലധികം കുട്ടികൾ എത്തുന്നില്ല.
സാങ്കേതികവിദ്യയുടെ സാധ്യത പഠനമേഖലയിൽ ഉപയോഗപ്പെടുത്തുമ്പോൾ കുട്ടികളുടെ സർഗാത്മകത തടയുന്ന രീതി ചെറുക്കണം. സാങ്കേതികവിദ്യയാണ് അന്തിമമെന്ന നിലപാട് ശരിയല്ല.
എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് അനില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 13 ദേശീയ സെക്രട്ടറിമാരില്‍ ഉൾപ്പെടുത്തിയാണ് നിയമിച്ചിരിക്കുന്നത്.
എ.പി.അബ്ദുള്ള കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി നിലനിര്‍ത്തിയിട്ടുണ്ട്. 13 വൈസ് പ്രസിഡന്റുമാരും ഒമ്പത് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡ പ്രഖ്യാപിച്ച ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക.
ബി.എല്‍.സന്തോഷ് സംഘടനാ ജനറല്‍ സെക്രട്ടറിയായി തുടരും. കേരളത്തില്‍ നിന്ന് അനില്‍ ആന്റണിയും അബ്ദുള്ളക്കുട്ടിയും മാത്രമാണ് പുതിയ ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് സംഘടനാ ഭാരവാഹിത്വം പുതുക്കിയത്.
ആലുവയില്‍ നിന്ന് അസം സ്വദേശി തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊലീസും നാടും മുഴുവൻ ആശങ്കയോടെ തിരച്ചിൽ തുടരുന്നതിനിടെ ആലുവ മാര്‍ക്കറ്റിന് സമീപത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് മാര്‍ക്കറ്റിന് പിറകില്‍ ചാക്കിൽ കെട്ടിയ നിലയിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി ആലുവ ചൂര്‍ണിക്കരയില്‍നിന്ന് കാണാതായ അഞ്ചുവയസ്സുകാരിയുടെ മൃതശരീരമാണെന്ന് സ്ഥിരീകരിച്ചു.
ആലുവ ചൂര്‍ണിക്കര പഞ്ചായത്തില്‍ ഗാരേജിനു സമീപം മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകളാണ് ചാന്ദ്‌നി. തായിക്കാട്ടുകര യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
പ്രതി പറഞ്ഞതെല്ലാം കള്ളം കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളി
കുട്ടിയെ കൊലപ്പെടുത്തിയത് അസ്ഫാഖ് ആലം തന്നെയാണെന്ന് പോലീസ് കണ്ടെത്തി. അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചെന്നും പ്രതി ആദ്യംനല്‍കിയ മൊഴികളെല്ലാം കളവായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
മാര്‍ക്കറ്റിന് പിറകിലെ കാടു മൂടിയസ്ഥലത്ത് ചാക്കില്‍കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കാണാതായി 21 മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്.
തട്ടിക്കൊണ്ടു പോയ വ്യക്തിയെ കണ്ടെത്തി പക്ഷെ കുട്ടിയെ കുറിച്ച് വിവരം ലഭിക്കാൻ വൈകി
ബിഹാര്‍ സ്വദേശികളുടെ മകളായ ചാന്ദ്നി കുമാരിയെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടില്‍നിന്ന് കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ അസം സ്വദേശിയായ അസ്ഫാഖ് ആലം എന്നയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തെങ്കിലും അമിതമായി മദ്യപിച്ച് ലഹരിയിലായതിനാല്‍ വ്യക്തമായ മൊഴികള്‍ ലഭിച്ചില്ല.
ലഹരിവിട്ട ശേഷമാണ് കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് ഇയാള്‍ മൊഴി നല്‍കിയത്. ഈ സംഭവങ്ങള്‍ക്കിടെയാണ് ആലുവ മാര്‍ക്കറ്റിന് സമീപം ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായുള്ള വിവരം പുറത്തുവരുന്നത്.
ബിഹാര്‍ കുടുംബം നാല് വര്‍ഷമായി ഇവിടെ താമസിച്ചുവരുന്നു.ഏറ്റവും ഇളയ കുട്ടിയാണ് ചാന്ദ്‌നി. ഇവര്‍ക്ക് വേറെ മൂന്നുമക്കള്‍ കൂടിയുണ്ട്.
പ്രതി എന്തിനു വന്നു
പ്രതിയായ അസ്ഫാഖ് ആലം പെണ്‍കുട്ടി താമസിക്കുന്ന വീടിന് തൊട്ടുമുകളിലെ നിലയില്‍ രണ്ടുദിവസം മുന്‍പാണ് താമസത്തിനെത്തിയത്. കഴിഞ്ഞദിവസം താമസിക്കുന്ന മുറിയില്‍ വൈദ്യുതിയില്ലാത്തതിനാല്‍ തൊട്ടടുത്ത വീട്ടിലെത്തി കണക്ഷന്‍ വലിച്ചോട്ടെയെന്ന് പ്രതി ചോദിച്ചിരുന്നു. അയല്‍വീട്ടുകാര്‍ ഇതിന് സമ്മതിച്ചില്ല. തൊട്ടുപിന്നാലെയാണ് ബിഹാര്‍ സ്വദേശികളുടെ മകളെ വീട്ടില്‍നിന്ന് കാണാതായത്.
അവധി ദിനത്തിൽ ഒരു ജൂസിൻ്റെ പ്രലോഭനവുമായി എത്തിയ ക്രൂരത
സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍നിന്ന് കുട്ടിയെ കടത്തിക്കൊണ്ടുപോയ പ്രതി ആദ്യം സമീപത്തെ കടയിലെത്തി ജ്യൂസ് വാങ്ങിനല്‍കിയിരുന്നു. കുട്ടി കടയിലെത്തിയതായി കച്ചവടക്കാരനും സ്ഥിരീകരിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു. കടയില്‍നിന്ന് ജ്യൂസ് വാങ്ങിയശേഷം സമീപത്തെ റെയില്‍പാളം മുറിച്ചുകടന്ന് കുട്ടിയുമായി റോഡിലേക്ക് പോകുന്ന ദൃശ്യവും ലഭിച്ചു. ബസില്‍ കയറി ഇയാള്‍ കുട്ടിയുമായി ആലുവ ബസ് സ്റ്റാന്‍ഡിലെത്തിയാതായും കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഇവിടെനിന്ന് കുട്ടിയെ എവിടേക്ക് കൊണ്ടുപോയി എന്നത് വ്യക്തമല്ല.
പ്രതിയായ അസ്ഫാഖിനെ കഴിഞ്ഞദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അമിതമായി മദ്യപിച്ച് ലഹരിയിലായതിനാല്‍ വിവരം ലഭിച്ചില്ല. മണിക്കൂറുകള്‍ക്ക് ശേഷം ലഹരി വിട്ടതോടെയാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് ഇയാള്‍ പറഞ്ഞത്. പ്രതിയുടെ മൊഴിയനുസരിച്ച് ഇയാളുടെ സുഹൃത്തിനെയും പോലീസ് കണ്ടെത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് പ്രതി പറഞ്ഞത് എല്ലാം കള്ളമാണെന്ന് കണ്ടെത്തി.
സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിനുള്ള പട്ടികയിൽ നിയമവിരുദ്ധമായി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.
ആകെ 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. പ്രിൻസിപ്പൽ നിയമനത്തിന് 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. എന്നാൽ സെലക്ഷൻ കമ്മിറ്റി ലിസ്റ്റ് വിശകലനത്തിന് ശേഷം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കിയിരുന്നു. അതിലുയർന്ന പരാതികൾ പരിഹരിക്കാനാണ് ശ്രമിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.
ഇടപെട്ടതല്ല പരാതി പരിഹരിച്ചത് എന്ന്
’55 പേരുടെ ഒഴിവിലേക്ക് 67 പേരുടെ ലിസ്റ്റാണ് ആദ്യം തയ്യാറാക്കിയത്. 2019 ലാണ് യുജിസിയുടെ ചെയർ ലിസ്റ്റ് വന്നത്. ഇതിൽ കൃത്യമായ നിബന്ധനകളുണ്ട്. യോഗ്യതയിൽ 2019 ന് മുൻപുള്ള പ്രസിദ്ധീകരണങ്ങൾ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ പേരിലാണ് പട്ടികയിൽ നിന്ന് പേരുകൾ തള്ളിപ്പോയത്. 43 പേരുടെ പട്ടികയാക്കി പ്രിൻസിപ്പൽ പട്ടിക ചുരുക്കി. ഒഴിവാക്കപ്പെട്ടവർ പരാതിയുമായി രംഗത്ത് വന്നു. മന്ത്രിയെന്ന നിലയിൽ തനിക്കും പരാതികൾ ലഭിച്ചു. ഈ പരാതികൾ പരിഗണിച്ച് ലിസ്റ്റ് അന്തിമമാക്കാൻ നിർദ്ദേശം നൽകുകയാണ് ചെയ്തത് എന്നാണ് മന്ത്രിയുടെ വിശദീകരണം.
യോഗ്യതയില്ലെന്ന് തള്ളിപ്പോയവരെ എന്തിന് തിരികെ പരിഗണിക്കണം
43 പേരുടെ ലിസ്റ്റ് തള്ളാതെ കമ്മിറ്റിയെ നിയോഗിച്ച് പരാതി പരിശോധിക്കാൻ ആവശ്യപ്പെട്ടു. നേരത്തെ തന്നെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസുകളുണ്ടായത് അടക്കം പരിഗണിച്ചും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് തീരുമാനം എടുക്കുക. അന്തിമ പട്ടിക തയ്യാറായിട്ടില്ല. പുതിയ ലിസ്റ്റ് താൻ കണ്ടിട്ട് പോലുമില്ല. ആ ലിസ്റ്റ് സർക്കാരിന്റെ മുന്നിലേക്ക് എത്തിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടു മാസമായി ഈ കുറവ് കാണിക്കുന്നു. കോഴിക്കോടും വയനാട്ടിലും 46 ശതമാനം കുറവാണ് കാണിക്കുന്നത്. കോട്ടയത്ത് 38 ശതമാനം കുറവ് കാണിക്കുമ്പോൾ ഇടുക്കിയിൽ പകുതിയായി കുറഞ്ഞു.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർക്കോട്, ജില്ലകളിൽ മാത്രമാണ് സാധാരണ അളവിൽ മഴ ലഭിച്ചത്. കേരളത്തിൽ ജൂണിൽ 1244.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ടത് 846.8 മി.മിയാണ് പെയ്ത് ഇറങ്ങിയത്.
പാലക്കാടും തൃശ്ശൂരുമായി 37 ശതമാനത്തിൻ്റെ കുറവാണ്. മലപ്പുറത്ത് 32 ശതമാനം കുറവാണ് പെയ്തത്. മാത്രമല്ല കേരളത്തിൽ ഇനി കനത്ത മഴയ്ക്ക് അടുത്തൊന്നും സാധ്യതയും ഇല്ലെന്നാണ് നിരീക്ഷണം. അതായത് കുറവ് പരിഹരിക്കാനുള്ള മഴയൊന്നും കരുതി വെച്ചിട്ടില്ല.
വ്യാഴാഴ്ച നെയ്യാറ്റിന്‍കര നിംസ് ആശുപത്രില്‍ പ്രവേശിപ്പിച്ച ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി പി മുകുന്ദന്റെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് പി പി മുകുന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആർ എസ് എസിൽ നിന്നും പാർട്ടി തലപ്പത്ത്
കണ്ണൂര്‍ സ്വദേശിയായ മുകുന്ദന്‍ ആര്‍എസ്എസ് പ്രചാരകന്‍ എന്ന നിലയില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എസ്എസ് സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് ആയിരിക്കുവമ്പോളാണ് ബിജെപിയുടെ ചുമതലയില്‍ എത്തുന്നത്. ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ദീര്‍ഘകാലം അംഗമായിരുന്നു.
ഭീമ കൊറേഗാവ് കേസിൽ ജയിലിൽ അടക്കപ്പെട്ട എൽഗർ പരിഷത്ത് അംഗങ്ങളായ വെർണൻ ഗോൺസാൽവസിനും അരുൺ ഫെരേരിയക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇവർ അഞ്ച് വർഷത്തിൽ അധികമായി ജയിലിലാണ്. ഇക്കാര്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
മുംബൈ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണിച്ചത്. അനിരുദ്ധ ബോസ്, സുധാന്‍ശു ധുലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ഇവരുവർക്കും എതിരായ കുറ്റാരോപണം ജാമ്യം നിഷേധിക്കാനും വിചാരണ വരെ തടങ്കലിൽ തുടരുന്നതിനെ ന്യായീകരിക്കാനുമുള്ള ഒരേയൊരു കാരണമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇവർക്കെതിരായ ആരോപണങ്ങൾ ഗൗരവമുളളതാണ് എന്നത് പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
നിബന്ധനകൾ
വിചാരണ കോടതിയുടെ അനുമതി ഇല്ലാതെ രണ്ട് പേരും മഹാരാഷ്ട്ര വിട്ടുപോകുന്നത് വിലക്കി. രണ്ട് പേരും പാസ്‌പോര്‍ട്ട് എന്‍ഐഎയ്ക്ക് നല്‍കണം. ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ പ്രതികള്‍ ഉപയോഗിക്കാവൂ. രണ്ട് പേരുടെയും മൊബൈല്‍ ഫോണ്‍ എപ്പോഴും ആക്ടീവ് ആയിരിക്കണമെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു.
വെര്‍ണന്‍ ഗോണ്‍സാല്‍വസും അരുണ്‍ ഫെരേരിയയും ഫോണിന്റെ ലൊക്കേഷന്‍ സ്റ്റാറ്റസ് ഓണ്‍ ചെയ്ത് വയ്ക്കണം. ഇത് എന്‍ഐഎയുടെ അന്വേഷണ ഉദ്യോഗസ്ഥന് ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയുന്ന രീതിയിലായിരിക്കണം. ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമാണ് ഉപാധി.
2018 ൽ യു എ പി എ ചുമത്തി
വെർണൻ ഗോൺസാൽവസും അരുൺ ഫെരേരിയയും 2018 ആഗസ്റ്റിലാണ് അറസ്റ്റിലാവുന്നത്. യുഎപിഎ പ്രകാരം കേസെടുത്ത ഇരുവരുടേയും ജാമ്യേപേക്ഷ 2021 ഡിസംബറിൽ മുംബൈ ഹൈക്കോടതി തളളിയിരുന്നു. യുഎപിഎ പ്രകാരം കേസ് എടുക്കുന്നതിനുളള തെളിവുകളൊന്നും കുറ്റാരോപിതരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഇരുവരുടേയും അഭിഭാഷകർ വാദിച്ചു.
2017 ഡിസംബറിൽ പൂനെയിലെ ഭീമ കൊറേഗാവ് യുദ്ധ സ്മാരകത്തിന് സമീപം പൊട്ടിപ്പുറപ്പെട്ട കലാപത്തിൻ്റെ പേരിലാണ് വെർണൻ ഗോൺസാൽവസും അരുൺ ഫെരേരിയയും അറസ്റ്റിലാകുന്നത്. സംഭവത്തിന് ഉത്തരവാദികൾ വെർണൻ ഗോൺസാൽവസും അരുൺ ഫെരേരിയയും മറ്റ് 14 പേരുമാണെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കുറ്റാരോപണം. ഇതിനെ മറയാക്കിയാണ് പൊതു പ്രവർത്തകരായ ഇരുവരെയും തടവിലാക്കിയത്.
16 നേതാക്കളെ ജയിലിലാക്കി
2017 ഡിസംബർ 31ന് പുനെയിൽ വച്ചു നടന്ന എൽഗർ പരിഷത് കോൺക്ലേവിന് മാവോയിസ്റ്റുകളുടെ ഫണ്ടിങ് ഉണ്ടെന്നായിരുന്നു പുനെ പൊലീസ് കേസ്. കോൺക്ലേവിന് പിറ്റേ ദിവസം ഭീമ കൊറേഗാവ് യുദ്ധത്തിന്‍റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് യുദ്ധ സ്മാരകത്തിനു മുൻപിൽ നടത്തിയ സമ്മേളനം അക്രമത്തിന് വഴി വച്ചു. ധാവ്‌ല , ഷോമ സെന്‍ , റോണ വില്‍സണ്‍ , സുധ ഭരദ്വാജ് , ഗൗതം നവ്‌ലാഖ, വരവര റാവു , പ്രൊഫ. സായിബാബ, ഫാ. സ്റ്റാന്‍ സ്വാമി , അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിങ് തുടങ്ങി 16 പേരെയാണ് യു എ പി ഐ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലിട്ടത്. സ്റ്റാൻ സ്വാമി മതിയായ ചികിത്സയും കുടിക്കാൻ ആവശ്യത്തിന് വെള്ളം പോലും ലഭിക്കാതെ ജയിലിൽ മരണത്തിന് കീഴടങ്ങിയത് കടുത്ത വിമർശനങ്ങൾക്ക് ഇടവെച്ചു.