റിയാദിൽ തീപ്പിടുത്തത്തിൽ മരിച്ച ആറുപേരിൽ രണ്ട് മലയാളി യുവാക്കളെയും തിരിച്ചറിഞ്ഞു

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. ഇവര്‍ ഉള്‍പ്പെടെ ആകെ ആറ് പേരാണ് അപകടത്തില്‍ മരിച്ചത്.

രണ്ട് മലയാളികള്‍ക്ക് പുറമെ രണ്ട് തമിഴ്‍നാട് സ്വദേശികളും ഗുജറാത്ത്, മഹാരാഷ്‍ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച പുലർച്ചെ 1.30നാണ് അഗ്നിബാധയുണ്ടായതെന്നാണ്. ഖാലിദിയ്യയിലെ പെട്രോൾ പമ്പിൽ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപെട്ടത്. ഇവരില്‍ മൂന്ന് പേര്‍ക്ക് വ്യാഴാഴ്ച ഇഖാമ ലഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. 

ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സിയുടെ വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും സഹപ്രവർത്തകരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

ബ്രിജ്ഭൂഷനെ സംരക്ഷിക്കുന്നവർക്ക് എതിരെ ഗുസ്തിതാരങ്ങൾക്ക് ഒപ്പം വനിതാ സംഘടനകൾ

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ച് ദേശീയതലത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി വനിതാ സംഘടനകൾ. എഐഡിഡബ്ല്യു, ദേശീയ മഹിളാ ഫെഡറേഷൻ, ഉൾപ്പെടെ വിവിധ സംഘടനകൾ സംയുക്തമായി പ്രതിഷേധ പരിപാടികൾ നടത്തും. വിഷയവുമായി ബന്ധപ്പെട്ട്  സംഘടനകൾ ഇന്നലെ യോഗം ചേർന്നതായി എൻഎഫ്ഡബ്ല്യുഐ ജനറൽ സെക്രട്ടറി ആനി രാജ പറഞ്ഞു. ബ്രിജ് ഭുഷനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോകസഭാ സ്പീക്കർക്ക് വീണ്ടും കത്ത് നൽകുമെന്നും ആനിരാജ പറഞ്ഞു. 

ബ്രിജ് ഭൂഷനെ സസ്പെന്റ് ചെയ്യണം. ലൈഗിംക അതിക്രമ കേസാണ് രജിസ്റ്റർ ചെയ്യ്തിട്ടുള്ളത്. വനിതകൾക്കു നേരെയുള്ള അതിക്രമത്തിൽ തുടർ നടപടികൾ സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും ആനിരാജ പറഞ്ഞു.

​ഗുസ്തിതാരങ്ങളുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോടതി കൂടുതൽ ഇടപെടുന്നില്ലെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചത്. പരാതിക്കാർക്ക് എന്തെങ്കിലും വിഷയം ഉയർന്നാൽ മജിസ്ട്രേറ്റിനെയോ ഹൈക്കോടതിയെയോ സമീപിക്കാം. എഫ്ഐആർ രജിസ്റ്റർ ചെയ്യാനായിരുന്നു ഹർജിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

സമരം ചെയ്യുന്ന ഗുസ്തി താരങ്ങക്ക് നേരെ പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കയാണ്. ജന്തർ മന്തറിൽ പൊലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേട് വെച്ച് തടഞ്ഞത് വൻ പ്രതിഷേധം ഉയർത്തി. 

സെറ്റ് അപേക്ഷാ തീയതി നീട്ടി, മെയ് 10 വരെ

0

 സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ മേയ് 10 വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ വിവരങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ 13, 14, 15 തീയതികളിൽ അവസരമുണ്ട്. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ സർട്ടിഫിക്കറ്റിന്റെ അസൽ (2022 മാർച്ച് 31-നും 2023 മേയ് 15-നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസായാൽ ഹാജരാക്കണം

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; സൈനിക ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കേസിൽ ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. പൂനെയിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റേതാണ് നടപടി. നിര്‍ണായക വിവരങ്ങള്‍ പാകിസ്താന്‌ ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ഡിആര്‍ഡിഒ ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കറെയാണ് അറസ്റ്റിലായത്.

പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് പ്രദീപ് ചില നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് എടിഎസ് നല്‍കുന്ന സൂചന. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം മുംബൈ എടിഎസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പദവി ദുരുപയോഗം ചെയ്ത് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറി എന്ന് എടിഎസ് പ്രസ്താവനയില്‍ പറയുന്നു. വാട്‌സ്ആപ്പ് കോള്‍, വിഡിയോ കോള്‍ വഴി രാജ്യസുരക്ഷയെ ബാധിക്കുന്ന നിര്‍ണായ വിവരങ്ങള്‍ കൈമാറി എന്നാണ് കണ്ടെത്തല്‍.

അബുദാബി ഇൻവെസ്റ്റേഴ്സ് മീറ്റിന് കേരള മുഖ്യമന്ത്രിയുടെ യാത്ര ഉടക്കി കേന്ദ്രം

 കേന്ദ്രം ഉടക്കിട്ടതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് പറഞ്ഞ് പിണറായി പങ്കെടുക്കാനിരുന്ന അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിനുള്ള യാത്രാ അനുമതി കേന്ദ്രം തടഞ്ഞു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കിയതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത് എന്നാണ് വാർത്ത.

ഈ മാസം ഏഴ് മുതൽ 11 വരെ നടക്കുന്ന അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ കേരളത്തിന് ക്ഷണം ലഭിച്ചു. ഇതിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിൻറെ അനുമതി തേടിയത്. യുഎഇ വാണിജ്യസഹമന്ത്രിയാണ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നല്‍കിയത്. കേരളത്തിന് നേരിട്ട് നല്‍കിയ കത്ത് കൂടി കേന്ദ്ര അനുമതി തേടിയുള്ള അപേക്ഷയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുത്തി എങ്കിലും ഉടക്ക് വീണു. നിക്ഷേപകരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച വരെ ആസൂത്രണം ചെയ്തിരുന്നു.

ഉടക്ക് വിദേശകാര്യ മന്ത്രി നേരിട്ട് പരിശോധിച്ച ശേഷം

മന്ത്രി പിഎ മുഹമ്മദ് റിയാസിനും മീറ്റിൽ സംസാരിക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും യുഎഇ സന്ദർശിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. അനുമതി തേടിയുള്ള ഫയൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ടു പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് വിദേശകാര്യമന്താലയം കേരളത്തെ അറിയിച്ചത്. 

മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്ന് കേന്ദ്രം കേരളത്തിനയച്ച കത്തിൽ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതിനോട് എതിർപ്പില്ല. കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്കും ക്ഷണം കിട്ടിയിരുന്നു. വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിൻറെ ശ്രദ്ധയിലും സംസ്ഥാന സർക്കാർ  കൊണ്ടു വന്നിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസും പ്രതികരിച്ചില്ല.

മുഖ്യമന്ത്രിക്ക് ക്ഷണം നല്കിയ യുഎഇ മന്ത്രി മുമ്പ് കേരളത്തിലെ ഷോപ്പിംഗ് മാളിൻറെ ഉദ്ഘാടനത്തിൽ ഉൾപ്പടെ  പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കേണ്ട പ്രാധാന്യം എന്ത് എന്ന ചോദ്യം ഉയർത്തിയാണ് തടസ്സം സൃഷ്ടിച്ചത്. വിലക്കിന് പിന്നിൽ സാങ്കേതിക വിഷയങ്ങളാണ്  ഉന്നയിക്കുന്നത്

ഐസിസിൽ ചേർന്ന ഇന്ത്യക്കാർ മൂന്നക്കം തികയില്ല, 32000 എവിടെയാണ്, മൂന്നു പേരെ അറിയാം – ശശി തരൂർ

‘ദ കേരള സ്റ്റോറി’ വിവാദത്തില്‍ പഴയ ട്വീറ്റുകൾ പ്രചരിപ്പിച്ചതിനെതിരെ പ്രതികരണവുമായി ശശി തരൂര്‍ എം.പി. സിനിമയുടെ ഉള്ളടക്കത്തെ എതിര്‍ത്ത ശശി തരൂരിൻ്റെ നിലപാടിൽ രോഷാകുലരായി അദ്ദേഹത്തിന്റെ 2021 ലെ ഒരു ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണം.

‘ഇത് നിങ്ങളുടെ കേരളത്തിന്റെ കഥയാകാം. പക്ഷേ, ഞങ്ങളുടെ കേരളത്തിന്റെ കഥ ഇതല്ല’ എന്ന പരാമര്‍ശത്തോടെ കേരള സ്റ്റോറി എന്ന സിനിമയുടെ രാഷ്ട്രീയ ശ്രമത്തെ തരൂർ വിമർശിച്ചിരുന്നു. ഇതാണ് പഴയ ട്വീറ്റ് ഉയർത്തി പ്രതിരോധിക്കാൻ ശ്രമിച്ചത്.

. ഭര്‍ത്താക്കന്‍മാരുടെ പ്രേരണയാല്‍ അഫ്ഗാനിസ്ഥാനിലെത്തി അവിടെ കുടുങ്ങിപ്പോയ മൂന്ന് പെണ്‍കുട്ടികളുടെ അമ്മമാർ തന്നെ സമീപിച്ചുവെന്നും ഈ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജുമായി കൂടികാഴ്ച നടത്തുമെന്നുമായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

യാഥാർത്ഥ്യം വളച്ചൊടിക്കുന്നതാണ് എതിർക്കപ്പെടുന്നത് – തരൂർ

മൗലികവാദത്തിലെത്തിയ പെണ്‍മക്കളെക്കുറിച്ചുള്ള ആധിയുമായി മൂന്ന് അമ്മമാര്‍ തന്നെ സമീപിച്ചിരുന്നു. നാലാമത് ഒരു കേസിനെക്കുറിച്ച് അറിയാമായിരുന്നു. അവരുടെ മക്കളെക്കുറിച്ചുള്ള ആശങ്കകളും താന്‍ പുറത്തുപറഞ്ഞു. എന്നാല്‍ ഈ നാല് കേസുകള്‍ സിനിമാപ്രവര്‍ത്തകരുടെ 32,000 കേസുകള്‍ എന്ന അവകാശ വാദത്തില്‍ നിന്ന് ബഹുദൂരം അകലെയാണ്. ഇന്ത്യന്‍ ഏജന്‍സികളുടെയും പാശ്ചാത്യ ഏജന്‍സികളുടെയും കണക്ക് പ്രകാരം ഐസിസിലുള്ള ഇന്ത്യക്കാരുടെ എണ്ണം മൂന്നക്കം പോലും എത്തുന്നില്ലെന്നും യാഥാര്‍ഥ്യം വളച്ചൊടിക്കുന്നതിനാലാണ് എതിര്‍ക്കപ്പെടുന്നതെന്നും തരൂര്‍ കുറിച്ചു.

സിനിമയുടെ ട്രെയ്‌ലറിന് താഴെ നല്‍കിയിരിക്കുന്ന വിവരണം നിര്‍മാതാക്കാള്‍ക്ക് തിരുത്തേണ്ടി വന്നിട്ടുണ്ട്. കേരളത്തിലെ 32,000 പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ക്കുന്ന കഥ എന്നതിന് പകരം കേരളത്തിന്റെ വിവിധ ഭാഗത്തുള്ള മൂന്ന് പെണ്‍കുട്ടികളുടെ കഥ എന്നാണ് ഇപ്പോള്‍ യാഥാർത്ഥ്യം പറഞ്ഞിരിക്കുന്നത്. 32000 പെണ്‍കുട്ടികള്‍ എന്ന വ്യാജ പ്രചാരണം പൊളിഞ്ഞതോടെയാണ് ഇത്.

കേരളത്തില്‍നിന്ന് കാണാതായ മൂന്നു പെൺകുട്ടികളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിവിധ രാഷ്ട്രീയ കക്ഷികളും പ്രവര്‍ത്തകരും ചിത്രത്തിനെതിരേ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി വിപുല്‍ ഷായാണ് നിര്‍മിച്ചിരിക്കുന്നത്. മെയ് 5 ന് ചിത്രം വിവിധാ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. അദാ ശര്‍മ നായികയാകുന്ന ചിത്രത്തില്‍ യോഗിത ബിഹ്ലാനി, സോണിയ ബലാനി, സിദ്ധി ഇതാദി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങൾ

കുമാരനാശാന്റെ കൃതികൾ

ഖണ്ഡകാവ്യങ്ങൾ
വീണപൂവ്, നളിനി, ലീല, പ്രരോദനം,
ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ

മറ്റു കൃതികൾ
പുഷ്പവാടി, വനമാല, മണിമാല
ഒരു സിംഹപ്രസവം, ഗ്രാമവൃക്ഷത്തിലെ കുയിൽ
ബാലരാമായണം, ശ്രീബുദ്ധചരിതം
സൗന്ദര്യലഹരി, ഭാഷാമേഘസന്ദേശം
രാജയോഗം – സ്വാമി വിവേകാനന്ദവിരചിതം
ജീവചരിത്രം – ശ്രീ നാരായണ ഗുരു
സ്തോത്രകൃതികൾ: നിജാനന്ദവിലാസം, നിജാനന്ദാനുഭൂതി, ഭക്തവിലാപം, സുബ്രഹ്മണ്യശതകം, ശിവസ്തോത്രമാല, ശാങ്കരശതകം, ശിവസുരഭി, ആനന്ദലഹരി, ദേവ്യപരാധക്ഷമാപണസ്തോത്രം, അനുഗ്രഹപരമദശകം, കാമിനീഗർഹണം, വിഭൂതി, പരമപഞ്ചകം

Buy this Book

കുമാരനാശാൻ

മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവി. (ഏപ്രിൽ 12, 1873 – ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്.
1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌, കുമാരൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി, മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അമ്മ കാളിയമ്മ. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ.
കുമാരന്റെ പതിനെട്ടാമത്തെ വയസ്സിൽ അസുഖംബാധിച്ചു കിടപ്പിലായിരുന്ന അവസരത്തിൽ, അദ്ദേഹത്തിൻ്റെ അച്ഛൻ ശ്രീനാരായണഗുരുവിനെ, കായിക്കരയിലെ വീട്ടിൽ വിളിച്ചുകൊണ്ടുവന്നു. ശ്രീനാരായണഗുരുദേവന്റെ ശിഷ്യനായി മാറിയ കുമാരനെ ഉപരിപഠനത്തിനായി ബെംഗളൂരുവിൽ ജോലിനോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഡോ.പല്പുവിന്റെ പരിശ്രമഫലമായി, 1898ൽ ആശാൻ കൊൽക്കത്തയിലെ സംസ്കൃതകോളേജിൽ പ്രവേശനംലഭിച്ചു. 25 വയസ്സുമുതൽ 27 വയസ്സുവരെ കൊൽക്കത്തയിൽ അദ്ദേഹം പഠിച്ചു.
ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന് എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. 1903ൽ കുമാരനാശാൻ ആദ്യ എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയായി. 1909-ൽ അദ്ദേഹത്തിന്റെകൂടെ ശ്രമഫലമായി, ഈഴവർക്കു തിരുവിതാംകൂർ നിയമനിർമ്മാണസഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമസഭയിലെ അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.


വീണപൂവ്

ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?

ലാളിച്ചു പെറ്റ ലതയമ്പൊടു ശൈശവത്തിൽ
പാലിച്ചു പല്ലവപുടങ്ങളിൽ വെച്ചു നിന്നെ;
ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാർന്നു മലരേ, ദലമർമ്മരങ്ങൾ

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തിൽ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേർന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളിൽ നാളിൽ

ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാർന്ന താരാ-
ജാലത്തൊടുന്മുഖതയാർന്നു പഠിച്ചു രാവിൽ

ഈവണ്ണമമ്പൊടു വളർന്നഥ നിൻറെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികൾ മോഹനങ്ങൾ
ഭാവം പകർന്നു വദനം, കവിൾ കാന്തിയാർന്നു,
പൂവേ, അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ, മാഭ
സാരള്യമെന്ന, സുകുമാരഗുണത്തിനെല്ലാം
പാരിങ്കലേതുപമ; ആ മൃദുമെയ്യിൽ നവ്യ-
താരുണ്യമേന്തിയൊരു നിൻ നില കാണണം താൻ.

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ,
നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി-
യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം.

മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാർത്ഥികൾ; ചിത്രമല്ല-
തില്ലാർക്കുമീഗുണവു, മേവമകത്തു തേനും.

ചേതോഹരങ്ങൾ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കു വേദ്യ-
മേതോ വിശേഷസുഭഗത്വവുമാർന്നിരിക്കാം.

“കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന”മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.

അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം;
എന്നല്ല, ദൂരമതിൽനിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജൻ.

കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കിൽ നിന്നരികിൽ വന്നിഹ വട്ടമിട്ടു
വല്ലാതിവൻ നിലവിളിക്കുകയില്ലിദാനീം.

“എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാൻ
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ”
എന്നൊക്കെയല്ലി ബത! വണ്ടു പുലമ്പിടുന്നു?

ഹാ! കഷ്ട,മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനാ, യനുഭവിച്ചൊരു ധന്യനീയാൾ
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാർത്തനായിനിയിരിപ്പതു നിഷ്‌ഫലംതാൻ.

ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാൽ
അത്യുഗ്രമാം തരുവിലും ബത! കല്ലിലും പോയ്‌
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നൻ?

ഒന്നോർക്കിലിങ്ങിവ വളർന്നു ദൃഢാനുരാഗ-
മന്യോന്യമാർന്നുപയമത്തിനു കാത്തിരുന്നു
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനൻ
ക്രന്ദിക്കയാം; കഠിന താൻ ഭവിതവ്യതേ നീ!

ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
“എന്നെച്ചതിച്ചു ശഠ”നെന്നതു കണ്ടു നീണ്ടു
വന്നേറുമാധിയഥ നിന്നെ ഹനിച്ചു പൂവേ!

ഹാ! പാർക്കിലീ നിഗമനം പരമാർത്ഥമെങ്കിൽ
പാപം നിനക്കു ഫലമായഴൽ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോർക്കുക മുമ്പു; പശ്ചാ-
ത്താപങ്ങൾ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

പോകട്ടതൊക്കെ,യഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരിൽ
ഏകുന്നു വാൿപടുവിനാർത്തി വൃഥാപവാദം,
മൂകങ്ങൾ പിന്നിവ – പഴിക്കുകിൽ ദോഷമല്ലേ?

പോകുന്നിതാ വിരവിൽ വണ്ടിവിടം വെടിഞ്ഞു
സാകൂതമാംപടി പറന്നു നഭസ്ഥലത്തിൽ
ശോകാന്ധനായ്‌ കുസുമചേതന പോയ മാർഗ്ഗ-
മേകാന്തഗന്ധമിതു പിൻതുടരുന്നതല്ലീ? 20

ഹാ! പാപമോമൽമലരേ ബത! നിൻറെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു, കപോതമെന്നും?

തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ-
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി.

ഞെട്ടറ്റു നീ മുകളിൽനിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണർന്നവർ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ?

അത്യന്തകോമളതയാർന്നൊരു നിൻറെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യഃസ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങൾ.

അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ നിലത്തു ഗതമൗക്തികശുക്തിപോൽ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിൻ പരിധിയിപ്പൊഴുമെന്നു തോന്നും.

ആഹാ, രചിച്ചു ചെറു ലൂതകളാശു നിൻറെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞു നിന്മേൽ
നീഹാരശീകരമനോഹരമന്ത്യഹാരം.

താരങ്ങൾ നിൻ പതനമോർത്തു തപിച്ചഹോ! ക-
ണ്ണീരായിതാ ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിൻറെ
ചാരത്തു വീണു ചടകങ്ങൾ പുലമ്പിടുന്നു.

ആരോമലാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവവുമൊന്നിനു ചെയ്തിടാതെ,
പാരം പരാർത്ഥമിഹ വാണൊരു നിൻ ചരിത്ര-
മാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടൽ-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാർസഖൻ ഗിരിതടത്തിൽ വിവർണ്ണനായ്‌ നി-
ന്നിണ്ടൽപ്പെടുന്നു, പവനൻ നെടുവീർപ്പിടുന്നു.

എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേൽ?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു? ഹാ! ഗുണികളൂഴിയിൽ നീണ്ടു വാഴാ!

സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠർ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതിൽനിന്നു മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം?

എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തും
ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം?

ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ.

അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങൾ നീട്ടി;
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂർണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.

‘ഉത്‌പന്നമായതു നശിക്കു,മണുക്കൾ നിൽക്കും
ഉത്‌പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കർമ്മഗതി പോലെ വരും ജഗത്തിൽ’
കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ.

ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോൾ;
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വരവൈഭവത്താൽ.

ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടുമ്പോൽ
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്മേൽ
കൽപദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ.

സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണ്ടമ്പോടടുക്കുമളിവേണികൾ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും സമധികം സുകൃതം ലഭിക്കാം.

അല്ലെങ്കിലാ ദ്യുതിയെഴുന്നമരർഷിമാർക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായി
സ്വർല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃപരമാം പദത്തിൽ.

ഹാ! ശാന്തിയൗപനിഷദോക്തികൾതന്നെ നൽകും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം;
ആശാഭരം ശ്രുതിയിൽ വയ്ക്കുക നമ്മൾ, പിന്നെ-
യീശാജ്ഞപോലെ വരുമൊക്കെയുമോർക്ക പൂവേ!

കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ;
എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു, കഷ്ടം!

  • ശുഭം –
Buy this Book

രാഹുൽ ഗാന്ധിക്ക് എതിരായ അയോഗ്യത തുടരും, വിധി സസ്പെൻ്റ് ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി തയാറായില്ല

അപകീർത്തി കേസിൽ രാഹുൽ ​ഗാന്ധിക്ക് എതിരായ വിധി സസ്പെൻഡ് ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. കേസിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടു രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കുശേഷം വിധി പറയാമെന്ന് നീട്ടിവെക്കുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ ഹർജി പരിഗണച്ചത് ജസ്റ്റിസ് ഹേമന്ത് പ്രച്‍ച്ഛക് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ്. കേസിൽ ഇടക്കാല സ്റ്റേ നിഷേധിച്ചതോടെ ലോക്സഭയിൽ രാഹുൽ ഗാന്ധിക്കുള്ള അയോഗ്യത തുടരും. ( defemation case; Gujarat HC refuses to grant interim relief to Rahul Gandhi )

വേനലവധി പ്രമാണിച്ചു മെയ് അഞ്ചിനു അടക്കുന്ന കോടതി ജൂൺ അഞ്ചിനാണ് തുറക്കുക. രാഹുൽ ഗാന്ധിക്കായി കോടതിയിൽ ഹാജരായത് മനു അഭിഷേക് സിങ്‍വിയാണ്. അപകീർത്തി കേസി ഇടക്കാല വിധി വേണമെന്ന് മനു അഭിഷേക് സിങ്‍വി വാദിച്ചെങ്കിലും കോടതി ഇത് നിരസിക്കുകയായിരുന്നു. കേസിൻ്റെ നടപടിക്രമങ്ങളുടെ രേഖകളുടെ യഥാർത്ഥ പകർപ്പ് ഹാജരാക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി വിചാരണാ കോടതിയോട് നിർദേശിച്ചു. അപകീർത്തിക്കേസിലെ തനിക്കെതിരായ വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ​ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതിയും തള്ളിയിരുന്നു.

കർണാടകത്തിലെ കോലാറിൽ 2019ൽ നടത്തിയ പ്രസംഗമാണ് രാഹുൽ ഗാന്ധിക്ക് വിനയായത്. “നീരവ് മോദിയോ, ലളിത് മോദിയോ, നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുള്ളത്?. ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും”- എന്നായിരുന്നു രാഹുലിൻ്റെ പ്രസംഗം. ഇതിൻ്റെ പേരിലാണ് അയോഗ്യത വരെ എത്തിച്ചത്.

സവർക്കറെ തള്ളിപ്പറഞ്ഞതിനും കേസ്

ഇതിനിടെ വിഡി സവർക്കറിനെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ലക്നൗ കോടതിയുടെ ഉത്തരവിട്ടു. ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിൽ വച്ച് സവർക്കറിനെതിരെ നടത്തിയ പരാമർശത്തിലാണ് രാഹുലിനെതിരെ കേസെടുക്കാൻ അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അംബരിഷ് കുമാർ ശ്രീവസ്തവ സഫ്ദർ ജംഗ് പൊലീസിനോട് ഉത്തരവിട്ടത്. (Savarkar Investigation Rahul Gandhi)

സവർക്കർ ബ്രിട്ടീഷുകാരുടെ സേവകൻ ആയിരുന്നു. അവരിൽ നിന്ന് പെൻഷൻ വാങ്ങിയിരുന്നു എന്നീ കാര്യങ്ങൾ ജോഡോ യാത്രയിൽ പരാമർശിച്ചതിനാണ് കേസ്. സവർക്കറെ രാഹുൽ ഗാന്ധി അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ കോടതിയിൽ പരാതി നൽകുകയായിരുന്നു.

സ്വവർഗ്ഗ വിവാഹത്തിനെതിരെ ശബരിമല ആചാര സംരക്ഷണ സമിതി സുപ്രീം കോടതിയിൽ

0

സ്വവര്‍ഗവിവാഹങ്ങള്‍ പ്രത്യേക വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യത്തിനെതിരെ ശബരിമല ആചാര സംരക്ഷണ സമിതി സുപ്രീം കോടതിയില്‍. ഭരണഘടനാ ബെഞ്ചിന് മുമ്പാകെയുള്ള കേസില്‍ കക്ഷിചേരാന്‍ സമിതി അപേക്ഷ നല്‍കി.

ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാറാണ് സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്. പാരമ്പരാഗതമായ സംസ്‌കാരങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള സംഘടനയാണ് ആചാര സംരക്ഷണ സമിതിയെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവാഹം എന്ന സംവിധാനത്തെ തകര്‍ക്കുന്നതിനാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് പറയുന്നതെന്നും പറഞ്ഞു

സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നവർക്കായി സുപ്രീം കോടതിയില്‍ വാദിച്ചത്.

അയ്യപ്പന്‍ ജനിച്ചത് ശിവനും വിഷ്ണുവിനും ആണെന്നാണ് വിശ്വാസം. സ്വവര്‍ഗ വിവാഹം പുരാണങ്ങളില്‍ പോലും ഉണ്ടായിരുന്നു. ആയതിനാൽ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എ ആർ റഹ്മാൻ്റെ പരിപാടി സ്റ്റേജിൽ കയറി തടഞ്ഞ് പൂന പൊലീസ്

ഇന്ത്യയുടെ അഭിമാനമായ പ്രശസ്ത സംഗീതകാരൻ എ.ആര്‍. റഹ്‌മാൻ്റെ പൂനെയിലെ സംഗീതനിശ പൊലീസ് ഇടപെട്ട് നിർത്തി വെപ്പിച്ചു. അനുവദിച്ച സമയത്തിനപ്പുറം പരിപാടി നീണ്ടു പോയി എന്ന പേരു പറഞ്ഞാണ് പോലീസ് ലൈവ് വേദിയിൽ എത്തി പരിപാടി തടഞ്ഞത്.

സംഗംവാടിയിലെ രാജാ ബഹദൂര്‍ മില്ലന് സമീപപ്രദേശത്തായിരുന്നു വേദി. രാത്രി എട്ട് മുതല്‍ 10 വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ പത്ത് മണിയ്ക്ക് ശേഷവും പരിപാടി തുടർന്നു. ഇത് സുപ്രീം കോടതി വിധിക്ക് എതിരാണ് എന്ന് വാദിച്ചാണ് പൊലീസ് ഓഫീസർ എത്തി നിർത്തി വെപ്പിച്ചത്.

എ ആർ റഹ്മാൻ പരിപാടിയിലെ അവസാന ഗാനം പൂർത്തിയാക്കാൻ ഇരിക്കുമ്പോഴായിരുന്നു പൊലീസ് ഇടപെടൽ എന്ന് വാർത്താ ഏജൻസികൾ പറയുന്നു.തന്റെ എക്കാലത്തെയും ഹിറ്റായ ഛയ്യാ ഛയ്യ എന്ന ഗാനം ആലപിച്ചുകൊണ്ടിരിക്കുകയായിരുന്നു റഹ്‌മാന്‍.

ബിഗ് ബോസ് 16 ലെ ഹിറ്റ് താരം അബ്ദു റോസിക്കും ഒത്താണ് എ ആർ റഹ്മാൻ ഷോ ചെയ്തിരുന്നത്. ഇതിനകം താരമായി മാറിയ ഈ മൂന്നടിക്കാരൻ താജിക്കിസ്ഥാനിൽ നിന്നുള്ള പാട്ടുകാരനാണ്.

അടുത്തിടെ എ ആർ റഹമാനും ഭാര്യയും ഒത്തുള്ള ഒരു സ്റ്റേജ് ഷോയിൽ ഹിന്ദിയിൽ സംസാരിച്ച ഭാര്യയോട് തമിഴ് പറയൂ എന്ന് ആവശ്യപ്പെടുന്ന റഹ്മാൻ്റെ വീഡിയോ വൈറൽ ആയിരുന്നു.