കേരള എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ മാറുമോ, നിർദ്ദേശങ്ങൾ അടിപൊളി

 എൻജിനീയറിങ് പ്രവേശനത്തിന് കേരളത്തിൽ വർഷാവർഷം നടത്തുന്ന പ്രവേശന പരീക്ഷ കീം അടിമുടി മാറാൻ കാലമായി. അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ഒറ്റ പരീക്ഷയായി നടത്താൻ പ്രവേശന പരീക്ഷ കമീഷണർ സർക്കാറിന് ശിപാർശ സമർപ്പിച്ചു.

പരീക്ഷ നടത്തിപ്പിന് സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ഉൾപ്പെടെ ഏഴ് ഏജൻസികൾ താൽപര്യപത്രം സമർപ്പിച്ചിട്ടുമുണ്ട്. നടപടികൾ വേഗത്തികുമോ അതോ ചട്ടപ്പടി നടപടികളിൽ കുരുങ്ങുമോ എന്നതാണ് ആശങ്ക.

രണ്ട് പരീക്ഷ, കമ്പ്യൂട്ടർ അധിഷ്ഠിതം

ജനുവരിയിലും മേയിലുമായി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ രണ്ട് അവസരങ്ങൾ നൽകണം. ഇതിൽ ഉയർന്ന സ്കോർ റാങ്കിന് പരിഗണിക്കണം. പരീക്ഷയിലെ യഥാർഥ സ്കോറിന് പകരം അഖിലേന്ത്യ പ്രവേശന പരീക്ഷകളിൽ പിന്തുടരുന്ന ‘പെർസന്‍റയിൽ’ സ്കോർ സമീപനം സ്വീകരിക്കണം.

ഫാർമസി പ്രവേശന പരീക്ഷ പ്രത്യേകം

ഫാർമസി പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ നടത്തണം. നിലവിൽ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിന് രണ്ട് പേപ്പറുകളിലായി ഒ.എം.ആർ അധിഷ്ഠിത കറുപ്പിക്കൽ പരീക്ഷയാണ്. ഇതിൽ പേപ്പർ ഒന്ന് (ഫിസിക്സ്, കെമിസ്ട്രി) പരീക്ഷയിലെ സ്കോർ ഫാർമസി കോഴ്സ് പ്രവേശനത്തിനായി പരിഗണിക്കുന്നു.

പരീക്ഷ ഘട്ടങ്ങളായി

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒന്നിലധികം ബാച്ചുകളായി നടത്തേണ്ടിവരും. അതിനാൽ അന്തിമ റാങ്ക് പട്ടിക തയാറാക്കാൻ ശാസ്ത്രീയമായ സ്റ്റാൻഡേഡൈസേഷൻ രീതികൾ പാലിക്കണം.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് കുറഞ്ഞ മനുഷ്യവിഭവ ശേഷിയും സമയവും മതിയാകുമെന്ന് പ്രവേശന പരീക്ഷ കമീഷണർ കെ. ഇൻപശേഖർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഒ.എം.ആർ പരീക്ഷയിൽ കുട്ടി അശ്രദ്ധമായി രേഖപ്പെടുത്തുന്ന ബബിളുകൾ പോലും നെഗറ്റിവ് മാർക്കിന് കാരണമാകും.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ വിദ്യാർഥി ലോഗിൻ ചെയ്യുമ്പോൾതന്നെ റോൾ നമ്പർ, ചോദ്യ ബുക്ക്ലെറ്റ് നമ്പർ, വേർഷൻ കോഡ് എന്നിവ സിസ്റ്റത്തിൽ ലഭ്യമാകും.

ഉത്തരങ്ങൾ മാറ്റാം, മോക് ടെസ്റ്റ് ചെയ്യാം

പുതിയ രീതിയിൽ പരീക്ഷ അവസാനിക്കുന്നതിനു മുമ്പ് ഏതു സമയത്തും ഉത്തരങ്ങൾ മാറ്റാനും കഴിയും. പരീക്ഷയുടെ ഡേറ്റ ഡിജിറ്റൽ ഫോർമാറ്റിൽ തന്നെ ലഭ്യമാകുമെന്നതിനാൽ ഫലം വളരെ വേഗത്തിൽ തയാറാക്കാനാകും. പരീക്ഷക്ക് മുന്നോടിയായി വിദ്യാർഥികൾക്ക് മോക് ടെസ്റ്റിനും അവസരമുണ്ടാകും.

ജെ ഇ ഇ പരിശീലനവുമാവും

ജെ.ഇ.ഇ മെയിൻ പരീക്ഷ ഘടനയിലായിരിക്കണം കേരള എൻട്രൻസ് പരീക്ഷ. ഓരോ വിഷയത്തിനും രണ്ട് സെക്ഷൻ ഉണ്ടാകും. സെക്ഷൻ ‘എ’യിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും സെക്ഷൻ ‘ബി’യിൽ ഉത്തരങ്ങൾ പൂരിപ്പിക്കേണ്ട ചോദ്യങ്ങളും.

‘ബി’ സെക്ഷനിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് തുല്യ വെയിറ്റേജോടെ വിദ്യാർഥികൾ 10ൽ ഏതെങ്കിലും അഞ്ചു ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. നെഗറ്റിവ് മാർക്കിങ് ഉണ്ടായിരിക്കും. മൂന്ന് മണിക്കൂർ ദൈർഘ്യമാണ് പരീക്ഷക്ക് ശിപാർശ ചെയ്തിരിക്കുന്നത്.

ഫിസിക്സിനും കെമിസ്ട്രിക്കും മാത്സിനും 100 മാർക്ക് വീതം ആകെ 300 മാർക്കിന്‍റെ ചോദ്യങ്ങൾ. ഓരോ വിഷയത്തിൽനിന്നും 20 വീതം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും 10 വീതം പൂരിപ്പിച്ച് ഉത്തരം രേഖപ്പെടുത്തേണ്ട ന്യൂമറിക്കൽ വാല്യൂ ചോദ്യങ്ങളും.

ഇതിൽ പൂരിപ്പിച്ച് രേഖപ്പെടുത്തേണ്ട 10ൽ അഞ്ചെണ്ണം ചോയ്സ് രീതിയിൽ തെരഞ്ഞെടുത്ത് ഉത്തരം രേഖപ്പെടുത്താം. മൂന്നു വിഷയങ്ങളിൽനിന്നുമായി ആകെ 75 ചോദ്യങ്ങൾക്കായി 300 മാർക്കിനാണ് നൽകേണ്ടി വരിക.

എഞ്ചിനീയറിങ് പ്രവേശനം, യോഗ്യത നേടിയത് 58,570 പേർ

എൻജിനീയറിങ് എൻട്രൻസ് പരീക്ഷാഫലം മന്ത്രി ഡോക്‌ടർ ആർ ബിന്ദു പ്രഖ്യാപിച്ചു. ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം കേശവദാസപുരം സ്വദേശി തോമസ് ബിജു രണ്ടാം റാങ്കും കൊല്ലം തിരുമുല്ലവാരം സ്വദേശി നവജ്യോത് ബി കൃഷ്ണൻ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശി ആൻമേരിക്കാണ് നാലാം റാങ്ക്.

ആദ്യ 100 റാങ്കിൽ ഏറ്റവും കൂടുതൽ നേട്ടം എറണാകുളം ജില്ലയ്ക്കാണ്. 21 പേരാണ് എറണാകുളം ജില്ലയിൽ നിന്നും ആദ്യ നൂറിൽ ഇടം പിടിച്ചത്. 18 റാങ്കുകൾ നേടി തിരുവനന്തപുരം രണ്ടാമതും 12 റാങ്കുകൾ നേടി തൃശ്ശൂർ മൂന്നാമതും എത്തി.  പ്രവേശന പരീക്ഷയിൽ 77005 പേരിൽ58570 പേരാണ് യോഗ്യത നേടിയത്.

മാനേജ്മെൻ്റ് സീറ്റ് വിഹിതത്തിൽ സർക്കാരിനെ മറികടക്കാനുള്ള എൻ എസ് എസ് നീക്കം സുപ്രീം കോടതിയും തള്ളി

0

എയ്‌ഡഡ്‌ മെഡിക്കൽ കോളേജിലെ മാനേജ്‌മെൻ്റ് ക്വാട്ട പ്രവേശനത്തിൽ സമ്പൂർണ്ണ അധികാരം നേടാനായി എൻ.എസ്.എസ്. നൽകിയ ഹർജി സുപ്രീം കോടതിയും തള്ളി. എയ്‌ഡഡ്‌ ഹോമിയോ മെഡിക്കൽ കോളേജിലെ പതിനഞ്ച് ശതമാനം മാനേജ്‌മെന്റ് ക്വാട്ട സീറ്റിലേക്ക് നടക്കുന്ന പ്രവേശനത്തിൽ മാനേജ്മെൻ്റിന് ഇഷ്ടം പോലെ പ്രവേശനം നടത്താവുന്ന നിയമാവകാശത്തിനായിരുന്നു ശ്രമം. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കൊഹ്‌ലി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

ഭേദഗതിയിലൂടെ സർക്കാർ പഴുതടച്ചു, സാധ്യത തേടി എൻ എസ് എസ്

2017ൽ പാസാക്കിയ കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്താണ് എൻ.എസ്.എസ്. സുപ്രീം കോടതിയെ സമീപിച്ചത്. മാനേജ്മെൻ്റുകൾക്ക് ഇഷ്ടം പോലെ പ്രവേശനം നിയന്ത്രിക്കയും നിശ്ചയിക്കയും ചെയ്യാവുന്ന നിയത്തിലെ പഴുതാണ് സർക്കാർ ഭേദഗതിയിലൂടെ തടഞ്ഞത്.

ഭേദഗതിപ്രകാരം പതിനഞ്ച് ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശത്തിന് സംസ്ഥാന ഫീസ് നിർണയ സമിതിയുടെ അനുമതി ആവശ്യമാണ്. പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ രേഖകളും മറ്റും പരിശോധിക്കാൻ സമിതിക്ക് അധികാരം ഉണ്ടായിരിക്കും.

എന്നാൽ എയ്‌ഡഡ്‌ കോളേജുകളിലെ പതിനഞ്ച് ശതമാനം സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശനത്തിൽ തങ്ങൾക്ക് മാത്രമാണ് അധികാരം എന്നായിരുന്നു എൻ.എസ്.എസ്. വാദം.

മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ എയ്‌ഡഡ്‌ കോളേജുകളേയും, അൺ എയ്‌ഡഡ്‌ കോളേജുകളേയും ഒരു പോലെ കാണാൻ കഴിയില്ലെന്ന് ആയിരുന്നു എൻ.എസ്.എസ്. നിലപാട്. ഈ വാദം അംഗീകരിക്കാൻ ഹൈക്കോടതിയും തുടർന്ന് സുപ്രീം കോടതി തയ്യാർ ആയില്ല.

എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയും, സചിവോത്തപുരം എൻ.എസ്.എസ്. ഹോമിയോ കോളേജിന്റെ ചെയർമാനുമായ ജി. സുകുമാരൻ നായർ, കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബിന്ദുകുമാരി എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്ത്. കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതിയിലെ 2 (പി) വകുപ്പ് ചോദ്യം ചെയ്താണ് എൻ.എസ്.എസ്. സുപ്രീം കോടതിയെ സമീപിച്ചത്.

എയ്‌ഡഡ്‌ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിൽ നിയന്ത്രണം കൊണ്ട് വരുന്നത് ടിഎംഎ പൈ കേസിലെ വിധിയുടെ ലംഘനം ആണെന്നും എൻ.എസ്.എസിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

എൻ.എസ്.എസ്. നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സർക്കാർ പണം നൽകുന്ന എയ്‌ഡഡ്‌ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടി ക്രമങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് ആയിരുന്നു ഹൈക്കോടതി വിധി.

സലാം ശിവപുരത്തിൻ്റെ ഇര പ്രകാശനം ചെയ്തു

0

എഴുത്തുകാരനും നാടക പ്രവർത്തനുമായ സലാം ശിവപുരത്തിൻ്റെ ‘ഇര’ നോവൽ പ്രകാശനം ചെയ്തു.

വൈത്തിരിയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ പ്രവർത്തകൻ സലീം എളേറ്റിൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. എം.പി.എം ബഷീർ, രാജീവൻതാപ്പള്ളി എന്നിവർ പുസ്തകം ഏറ്റുവാങ്ങി.

കോഴിക്കോട് ഐ ബുക്സാണ് പ്രസാധകർ.

അഗതി മന്ദിരത്തിൽ പോലും ഗതികിട്ടാതാവുന്ന ഒരു പെൺ ജന്മത്തിൻ്റെ കഥയാണിത്. സലാം ശിവപുരത്തിൻ്റെ നോവൽ വായിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ഭാഷയുടെ ചാരുതയാണ് ആദ്യം ശ്രദ്ധിച്ചു പോവുക. തൻ്റേതായ നിരീക്ഷണങ്ങളും ഉൾക്കാഴ്ചകളും നോവലിസ്റ്റ് തൻ്റെ ആഖ്യാനത്തിലേക്ക് ആനയിച്ചിട്ടുണ്ട് എന്നത് വായനയെ ആഹ്ളാദകരമാക്കുന്നു.. ഇരയുടെ ആമുഖത്തിൽ എഴുത്തുകാരി കെ പി സുധീര നോവലിനെ ഇങ്ങനെ വിലയിരുത്തി

സിദ്ദീഖ് കാപ്പന് ജാമ്യം നൽകുന്നതിനെതിരെ ബിഹാറിൽ നിന്നുള്ള മാധ്യമ പ്രവർത്തകനെ മുൻ നിർത്തി യു പി സർക്കാർ

0

യു.എ.പി.എ കേസില്‍ രണ്ട് വര്‍ഷമായി തടവിൽ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കുന്നതിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

സിദ്ദീഖ് കാപ്പനെതിരേ തെളിവ് നല്‍കിയവരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വാദിച്ചു. കേസിലെ ഒരു സാക്ഷി ബിഹാറില്‍ താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ്.

ജാമ്യത്തില്‍ മാധ്യമ പ്രവര്‍ത്തകന് ഭീഷണിയാണെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

രാജ്യവ്യാപകമായി വര്‍ഗീയ സംഘര്‍ഷങ്ങളും ഭീകരതയും വളര്‍ത്തുന്നതിന് നടന്ന ഗൂഡലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരോപിച്ചു.

സാക്ഷി ബിഹാറിൽ നിന്ന്

ജീവന് ഭീഷണിയുള്ളതിനാല്‍ ഈ മാധ്യമ പ്രവര്‍ത്തകന്‍ നേരിട്ട് നല്‍കുന്നതിന് പകരം ഇ-മെയിലിലൂടെ ആണ് മൊഴി അയച്ച് നല്‍കിയത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 207-ാം വകുപ്പ് പ്രകാരം ഈ മൊഴിയുടെ പകര്‍പ്പ് കാപ്പന് നല്‍കി. സിദ്ദീഖ് കാപ്പന്റെ ഭാര്യ ഉള്‍പ്പടെ ഈ മൊഴി പരസ്യപ്പെടുത്തിയെന്ന് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. തുടര്‍ന്ന് രൂക്ഷമായ സൈബര്‍ ആക്രമണമാണ് മാധ്യമ പ്രവര്‍ത്തകന് എതിരെ ഉണ്ടായതെന്നും ഉത്തര്‍പ്രദേശ് പോലീസ് ആവശ്യപ്പെട്ട പ്രകാരം ബിഹാര്‍ പോലീസ് നിലവില്‍ മാധ്യമ പ്രവര്‍ത്തകന് മുഴുവന്‍ സമയ സുരക്ഷ നല്‍കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

സിദ്ദീഖ് കാപ്പന് എതിരായ മൊഴി പിന്‍വലിക്കാന്‍ തനിക്ക് ഭീഷണിയും സമ്മര്‍ദ്ദവും ഉണ്ടെന്ന് വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകന്‍ ഉത്തര്‍പ്രദേശ് ഡി.ജി.പിക്ക് നല്‍കിയ ഇ മെയില്‍ സന്ദേശത്തിന്റെ പകര്‍പ്പും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിനൊപ്പം സുപ്രീംകോടതിക്ക് കൈമാറി

45000 രൂപയുടെ സോഴ്സ് കാണിക്കാൻ കഴിഞ്ഞില്ലെന്നും വാദം

സിദ്ദീഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും യു.പി സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്. സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ തന്റെ അക്കൗണ്ടിലേക്ക് വന്ന 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ സിദ്ദിഖ് കാപ്പന് കഴിഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ഭീകര പ്രവര്‍ത്തനം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നല്‍കിയ പണം ആണെന്ന് കേസിലെ മറ്റ് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് പോലീസ് അവകാശപ്പെടുന്നു.

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വെള്ളിയാഴ്ച്ച പരിഗണിക്കും.

തിരുവോണത്തിന് ബിവറേജസ് ഇല്ല

0

തിരുവോണ ദിവസമായ സെപ്റ്റംബര്‍ എട്ട് വ്യാഴാഴ്ച സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയായിരിക്കുമെന്ന് ബെവ്‌കോ സര്‍ക്കുലര്‍ പുറത്തിറക്കി. അന്ന് സംസ്ഥാനത്തെ ബാറുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം.

തിരുവോണദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പനയുണ്ടാകില്ല. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ അസാധാരണ തിരക്കാണ് അനുഭവപ്പെടുന്നത്. കൌണ്ടറുകളും പ്രീമിയം സൌകര്യവും വർധിപ്പിച്ചതായി ബെവ്കോ അവകാശപ്പെടുന്നുണ്ട്. സാധാരണ കൌണ്ടറുകൾ അതീവ ശോചനീയ അവസ്ഥയിലാണ്. കോടതി വിധി ഉണ്ടായിട്ടു പോലും അവ മെച്ചപ്പെടുത്താനോ വൃത്തിയാക്കാനോ കോർപ്പറേഷൻ തയാറായിട്ടില്ല.

മഴ നാല് ദിവസം കൂടി

0

അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഓറഞ്ച് അലര്‍ട്ട്

  • സെപ്റ്റംബര്‍ ഏഴ് – പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
  • സെപ്റ്റംബര്‍ എട്ട് – കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്

യെല്ലോ അലര്‍ട്ട്

  • സെപ്റ്റംബര്‍ എട്ട് – കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്
  • സെപ്റ്റംബര്‍ ഒമ്പത് – പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
  • സെപ്റ്റംബര്‍ പത്ത് – തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ സെപ്റ്റംബര്‍ ആറ് മുതല്‍ സെപ്റ്റംബര്‍ ഒമ്പത് വരെ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന്

എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രകാരം ഇന്ന് റെഡ് അലര്‍ട്ട് നിനിൽക്കയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും കണ്ണൂരിലും കാസര്‍ഗോഡും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എം ബി രാജേഷിന് തദ്ദേശവും എക്സൈസും

0

എം ബി രാജേഷിന്റെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ പിന്നെ രാജിവെച്ച് ഒഴിഞ്ഞ വകുപ്പുകള്‍ തന്നെയാണ്. തദ്ദേശ വകുപ്പും എക്‌സൈസ് വകുപ്പുമാണ് എം ബി രാജേഷിന് ചുമതല

തദ്ദേശഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് എത്തുന്നത്. രാജേഷ് രാജിവെച്ചതിനെ തുടര്‍ന്നുള്ള നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം.

തൃത്താല മണ്ഡലത്തില്‍ നിന്നാണ് ഒറ്റപ്പാലം ചളവറ സ്വദേശിയായ എം ബി രാജേഷ് നിയമസഭയിലെത്തിയത്.

കേരളത്തിൽ മൂന്ന് ട്രാൻസിറ്റ് കേന്ദ്രങ്ങൾ പണിയുന്നു; നിർമ്മാണം പൌരത്വ നിയമവുമായി ബന്ധപ്പെട്ട് വിവാദമായ കേന്ദ്ര നിർദ്ദശത്തിൻ്റെ തുടർച്ചയായി

0

നാടുകടത്തേണ്ട വിദേശപൗരന്മാരെ താമസിപ്പിക്കാന്‍ കേരളത്തിൽ മൂന്ന് ട്രാന്‍സിറ്റ് ഹോമുകള്‍ തുടങ്ങും. വിവാദ പൌരത്വ പ്രശ്നങ്ങളിലോ കുറ്റ കൃത്യങ്ങളിലോ ഏർപ്പെടുന്ന ഇന്ത്യൻ പൌരത്വം തെളിയിക്കാൻ കഴിയാത്തവരെ പാർപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളാണ്.

ഇതിനായി വിചാരണ നേരിടുന്നവരെ താമസിപ്പിക്കാൻ ട്രാന്‍സിറ്റ് ഹോമുകളോ തടങ്കല്‍കേന്ദ്രങ്ങളോ ഹോള്‍ഡിങ് സെന്ററുകളോ സ്ഥാപിക്കണമെന്ന കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്നാണ് മന്ത്രിസഭയുടെ തീരുമാനം.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാകും ട്രാന്‍സിറ്റ് ഹോമുകള്‍. അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളതിനാല്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളായിരിക്കും ഇവ സ്ഥാപിക്കുക. എ.സി. സൗകര്യത്തോടെയുള്ള താമസം, ജനറേറ്റര്‍സഹിതമുള്ള വൈദ്യുതി, ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വിനിമയസൗകര്യങ്ങള്‍, ഷെഫും അടുക്കളയും, ലോക്കര്‍, കുടുംബാംഗങ്ങളെ കാണാനും സ്വന്തം രാജ്യവുമായി ബന്ധപ്പെടാനുമുള്ള സൗകര്യം എന്നിവയെല്ലാം വാഗ്ദാനം ചെയ്താണ് കേന്ദ്രങ്ങൾ പണിയുന്നത്.

അസം സർക്കാർ ഇത്തരത്തിൽ കേന്ദ്രങ്ങൾ പണിതപ്പോൾ വലിയ വിവാദം ഉയർത്തിയിരുന്നു. ഒന്നര ലക്ഷം പേരെയാണ് പൌരത്വം ഇല്ലെന്ന് അവിടെ സർക്കാർ കണ്ടെത്തിയത്. നാസി കാലഘട്ടത്തിൽ പൌരൻമാരെ പീഡന കേന്ദ്രങ്ങളിലേക്ക് അയക്കുന്നതിനായി സൂക്ഷിച്ച ട്രാൻസിറ്റ് ഹോമുകൾക്ക് തുല്യമാണ് ഇവെയന്നായിരുന്നു വിശദീകരണം.

18 വയസ്സുവരെയുള്ള കുട്ടികളെ അമ്മമാരോടൊപ്പംതന്നെ താമസിപ്പിക്കും. പരാതികള്‍ കൈകാര്യംചെയ്യാന്‍ ജില്ലാ മജിസ്ട്രേറ്റ് അധ്യക്ഷനായി സമിതിയുണ്ടാകും.

പൌരത്വ നിയമം വരും മുൻപേ

  • അനധികൃത കുടിയേറ്റക്കാര്‍
  • നാടുകടത്തലിന് വിധേയരാക്കപ്പെട്ട വിദേശികള്‍
  • വിദേശ സര്‍ക്കാരിന്റെ യാത്രാരേഖകള്‍ നല്‍കാത്തവര്‍
  • വിമാനടിക്കറ്റ് ക്രമീകരിക്കുന്നതിലെ കാലതാമസംകാരണം ശിക്ഷാകാലയളവ് പൂര്‍ത്തിയാക്കിയതോ, കോടതി വെറുതേവിട്ടതോ, നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കാത്തിരിക്കുന്നതോ ആയ വിദേശികള്‍
  • വ്യാജയാത്രാരേഖകള്‍ ചമച്ച് വരുകയും അടിയന്തര ചികിത്സാ ആവശ്യംകരുതി ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കുകയും ചികിത്സകഴിഞ്ഞ് യാത്രാരേഖകള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നവര്‍
  • വിസക്കാലാവധി കഴിഞ്ഞും തങ്ങുന്നവര്‍
  • വിസപ്രകാരം അനുവദനീയമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍
  • സംശയാസ്പദമായ പശ്ചാത്തലത്തിലോ അക്രമാസക്തമായ പെരുമാറ്റത്തിലെ തടവിലാക്കപ്പെട്ട വിദേശികള്‍

നവവധുവിനെ ഭർത്താവ് നിലവിളക്ക്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ സ്വദേശി നിഖിത(26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് മാസം മുന്‍പാണ് നിഖിതയുടേയും അനീഷിന്റേയും വിവാഹം കഴിഞ്ഞത്. വിദേശത്തായിരുന്ന ഇരുവരും പത്ത് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു കൊലപാതകം. പുലര്‍ച്ചെ വഴക്കിനിടെ വിളക്കു കൊണ്ടുള്ള അക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ നിഖിതയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അനീഷിന്റെ കാലിന്റെ ചികിത്സയ്ക്കായാണ് ഇവര്‍ നാട്ടിലേക്ക് എത്തിയത്.