പ്ലസ്‌വൺ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് 72,666 അപേക്ഷകർ. അപേക്ഷിക്കാനുള്ള സമയപരിധി ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയായിരുന്നു. അടുത്തയാഴ്ച ആദ്യ സപ്ലിമെൻ്ററി അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. നേരത്തെ അഡ്മിഷൻ നേടിയവർക്ക് ക്ലാസുകൾ തുടങ്ങു കഴിഞ്ഞിട്ടുണ്ട്.
പുതിയ അപേക്ഷകരിൽ 67,807 പേർ നേരത്തേയപേക്ഷിച്ചിട്ടും അലോട്മെന്റിൽ ഉൾപ്പെടാത്തതിനാൽ അപേക്ഷ പുതുക്കിയവരാണ്. 4,859 അപേക്ഷ പുതുതായും ലഭിച്ചു.
അലോട്ട് ചെയ്യാൻ ഇനി ബാക്കിയുള്ള മെറിറ്റ് സീറ്റുകൾ 50,816 ആണ്. അപേക്ഷകരുടെ എണ്ണം പരിഗണിക്കുമ്പോൾ 21,850 സീറ്റുകളുടെ കുറവ്. മാനേജ്‌മെന്റ് ക്വാട്ട, അൺഎയ്ഡഡ് വിഭാഗങ്ങളിലായി 40,000 ത്തിൽ അധികം സീറ്റുകൾ മിച്ചമുണ്ട്.
ഇതാണ് സർക്കാരും പ്രതിപക്ഷവും തമ്മിൽ നേരത്തെ തർക്കമുണ്ടായ വ്യത്യാസം. പ്ലസ്‌വൺ പ്രവേശനം തുടങ്ങിയപ്പോഴുള്ള അപേക്ഷകരുടെ എണ്ണവും സീറ്റുകളുമായി വലിയവ്യത്യാസമാണ് ഉണ്ടായിരുന്നത്.
സപ്ലിമെന്ററി ഘട്ടം എത്തിയപ്പോഴിതു വൻതോതിൽ കുറഞ്ഞു. അപേക്ഷകരിൽ ലക്ഷത്തിലധികംപേർ വൊക്കേഷണൽ ഹയർസെക്കൻഡറി, ഐ.ടി.ഐ., പോളിടെക്‌നിക് കോഴ്‌സുകളിൽ ചേരുന്നത് പതിവാണ്. ഇത് പരിഗണിക്കാതെയുള്ള കണക്കായിരുന്നു വലിയ വിടവായി വാർത്തയായത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അപേക്ഷകരുടെ എണ്ണവും മെറിറ്റ് സീറ്റുകളും തമ്മിൽ കാര്യമായ അന്തരമില്ല. പത്തനംതിട്ടയിൽ മെറിറ്റ് സീറ്റുകളേക്കാൾ കുറവാണ് അപേക്ഷകരുടെ എണ്ണം. എല്ലാ ജില്ലകളിലും സുഗമമായ പ്രവേശനം സാധ്യമാക്കണം എന്നതാണ് ഇപ്പോഴത്തെ ആവശ്യം.
– ശ്രീനാഥ് രഘു – സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ ആകൃഷ്ടനായിട്ടാണ് ഇടതുപക്ഷ സഹയാത്രികൻ ആയത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്.. 35 വർഷമായി ഇടതുപക്ഷ സഹയാത്രികനായി തുടർന്നപ്പോൾ ഒരിക്കൽ പോലും അധികാരത്തിന്റെ ഇടനാഴിയിൽ എങ്ങും വെച്ച് പ്രേം കുമാര്‍ എന്ന ആ മനുഷ്യനെ നമ്മൾ കണ്ടിട്ടില്ല. സിനിമയുടെ പ്രസരിപ്പിക്കുന്ന വെള്ളിവെളിച്ചത്തിലോ, സുഖലോലുപതുകളിലോ, സിനിമക്കാരന്‍ എന്ന നിലയില്‍ ഉള്ള പരിവേഷങ്ങളിലോ ഒരിക്കലും പ്രേംകുമാർ എന്ന നടനെ നമ്മൾ കണ്ടിട്ടും ഇല്ല. ആദിവാസി ഭൂമി സമരങ്ങളിലും, കരിമണൽ […]
ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ സുപ്രീം കോടതി. പുതിയ നയം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ “മോഷ്ടിക്കുന്നതിന് സമാനമാണെന്ന്” കോടതി നിരീക്ഷിച്ചു. ഉപയോക്താക്കൾക്ക് സ്വകാര്യതാ നയം നിരസിക്കാൻ (opt-out) വ്യക്തമായ വഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മെറ്റ അനുവദിച്ചിരിക്കുന്ന ടേക് ഇറ്റ്, ഓര്‍ ലീവ് ഇറ്റ് എന്ന ഓപ്ഷൻ പ്രകാരം ഒന്നുകിൽ വാട്സാപ്പിൽ പ്രവേശിക്കാം അല്ലെങ്കിൽ ഉപേക്ഷിക്കാം എന്ന തെരഞ്ഞെടുപ്പ് മാത്രമാണ് ഉപയോക്താവിന് നൽകുന്നത്. “ഈ നയം ഡാറ്റ മോഷണം സാധ്യമാക്കുന്നതായി തോന്നുന്നു” […]
പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും, കട്ടി മീശയും, പരത്തി ചീകിയ മുടിയും, കൈയ്യിൽ ഒരു ചൂരലും. അന്നത്തെ അങ്ങേരെ പ്രാകാത്ത പിള്ളേർ ഉണ്ടാകില്ല. എന്നാലും ആ പ്രാക്ക് ഒന്നും അങ്ങേർക്ക് ഏറ്റില്ല. കുടുംബ സമേതം us സിറ്റിസൺസ് ഒക്കെ ആയി, റിട്ടയർമെന്റ് കഴിഞ്ഞ് ഏതാണ്ട് അവിടെ സ്ഥിര താമസവും ആയി. ആൾ ഇടക്ക് നാട്ടിൽ വരും. പറമ്പിലെ തേങ്ങക്ക് അപ്പുറത്തെ ശശി ചേട്ടനും ആയി കണക്ക് പറയും. ഇനിയും nre […]
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ ലോകവും ഇല്ലാതാകുന്നു.കടല്‍ മണ്ണിനു മുകളില്‍ ഒരു കവിത പിറക്കുകയാണ്..എനിക്ക് പേറ്റുനോവ് വരുന്നു ദത്താ..ഉടലില്‍ മണ്ണു പറ്റുന്നതല്ല..ഞാന്‍ മണ്ണിലേക്ക് അലിയുന്നതാണ്..തീവൃമായ് എന്തെങ്കിലും സംഭവിക്കട്ടെ ദത്താ.അടുത്തൊരു ശ്മശാനമുള്ളത് നീയറിയുന്നുണ്ടോ..?ഞാന്‍ അവിടുന്ന് നിലവിളികള്‍ കേള്‍ക്കുന്നുണ്ട്.നീയെന്‍റെ മനസ്സ് പഠിക്കു ദത്താ..അതാ അതിര്‍ത്തിയില്‍ ആകാശം ഇല്ലാതാകുന്നു.പണി തീരും മുന്‍പേ അത് അടര്‍ന്നു പോകുന്നു.വൈകുന്നു.മിച്ചമിത്തിരി ശ്വാസം മാത്രം തരു.ജീവനറ്റു പോകാതിരിക്കാന്‍ മാത്രം..’’ 1 തിമിത്തിയെപ്പറ്റി ഞാനറിയുന്നത് അലീന വഴിയാണ്.കെട്ടണഞ്ഞുപോയ ഒരു സങ്കല്‍പ്പ ലോകം […]
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ പ്രദർശനത്തിനെത്തി. വേറിട്ടതും ശക്തവുമായ പ്രമേയവും ശക്തമായ രാഷ്ട്രീയവും പറയുന്ന സിനിമയാണ് സ്റ്റേഷൻ 5. നരിവേട്ട , റിലീസാവാനിരിക്കുന്ന വിലായത്ത് ബുദ്ധ തുടങ്ങിയ ചിത്രങ്ങളിലെ നായിക പ്രിയംവദ കൃഷ്ണനാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ . ഡയാന ഹമീദും ഒരു മികച്ച വേഷത്തിൽ എത്തുന്നു. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്ത സ്റ്റേഷൻ 5 ൽ സന്തോഷ് കീഴാറ്റൂർ, വിനോദ് കോവൂർ, രാജേഷ് ശർമ്മ, പ്രയാൺ വിഷ്ണു, ദിനേഷ് […]
കവിതകൾ – അജയഘോഷ് മാന്താനം ജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക് വഴുതിവീഴുകയായിരുന്നു. അക്ഷരത്തെറ്റുകൾ മാത്രമാണ് എഴുതി ശീലിച്ചത്.ഞാൻ എഴുതിയതാണോ എന്ന് എനിക്കറിയില്ല. കവിതയ്ക്ക് ഒരിടം കണ്ടെത്തി എഴുതിയിട്ടുമില്ല.ജീവിതമെന്ന പടയിലും പന്തയിലും കവിത എന്നിൽവന്ന് ഭവിക്കുകയായിരുന്നു. വാക്കുകൾ ചോർന്നുപോകാതെ ചേർത്ത് എഴുതുക മാത്രമേ ചെയ്തിട്ടുള്ളൂ.കവിത കിനിഞ്ഞ നാളുകളിൽ വരിതിരുത്തി എന്റെ ഒപ്പം നിന്ന എന്റെ നല്ല പാതിയും പൊലിഞ്ഞു പോയി.ജീവിതം എന്തിന് എന്ന് ചിന്തിച്ചിടത്തുനിന്ന് കവിതയാണ് എന്നെ സ്നേഹവിരലുകൾ കൊണ്ട് ചേർത്തുപിടിച്ചത്. കവിതയുടെ തടവറയിൽ ആജീവനാന്തകാലം […]

ഒന്നിച്ചുനിന്നാല്‍ 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ 50 സീറ്റിലേയ്ക്ക് ചുരുക്കാമെന്ന് ജെ.ഡി.യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് പോരാടിയാല്‍ ബിജെപി 50 സീറ്റുകളിലേയ്ക്ക് ഒതുക്കപ്പെടും. ഈ പോരാട്ടത്തിന് താന്‍ തന്നെ തന്നെ സമര്‍പ്പിക്കുനതായും പട്‌നയില്‍ ജെ.ഡി.യുവിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിതീഷ് പറഞ്ഞു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ പൊതുവേദി രൂപവത്കരിക്കാനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളുമായി നിതീഷ് കുമാര്‍ ചര്‍ച്ചനടത്തും. ബുധനാഴ്ചവരെ ഡല്‍ഹിയിലുണ്ടാകുന്ന നിതീഷ് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ഇടതുപാര്‍ട്ടിനേതാക്കള്‍ എന്നിവരുമായും അദ്ദേഹം ചര്‍ച്ചനടത്തും.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി.വിരുദ്ധ വിശാലചേരിയുടെ രൂപവത്കരണത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്തത്. കഴിഞ്ഞദിവസം പട്‌നയിലെത്തിയാണ് ചർച്ച.
മുന്‍ ആരോഗ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ.കെ.ശൈലജയ്ക്ക് മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത് സ്വീകരിക്കുന്നത് പാർട്ടി വിലക്കി. സിപിഎം. പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ് പുരസ്‌കാരം സ്വീകരിക്കുന്നതിന് എതിരെ നിലപാട് എടുത്തത് എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വ്യക്തിഗത നേട്ടമോ പുരസ്കാരത്തിൻ്റെ പേരോ എന്താണ് തടസം
ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് രമണ്‍ മാഗ്‌സസെയുടെ പേരിലുള്ള പുരസ്‌കാരത്തിന് പരിഗണിക്കുന്ന കാര്യം ഫൗണ്ടേഷന്‍ ശൈലജയെ അറിയിച്ചിരുന്നു. പുരസ്‌കാരം സ്വീകരിക്കാനുള്ള അവരുടെ താല്പര്യം ഫൗണ്ടേഷന്‍ ആരായുകയും ചെയ്തിരുന്നു.
പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗമായ ശൈലജ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് വിവരം. ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിച്ചതെന്നാണ് പാർട്ടി നിലപാട്.
കമ്മ്യൂണിസ്റ്റ് ഗറില്ലകള്‍ക്കെതിരേ പ്രവര്‍ത്തിച്ചയാളുടെ പേരിലുള്ള പുരസ്‌കാരം വാങ്ങുന്നത് അനുചിതമാണെന്നും പാര്‍ട്ടി വിലയിരുത്തലുണ്ടായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.
നിപയ്ക്കും കോവിഡ് മഹാമാരിയ്ക്കും എതിരായ പ്രതിരോധങ്ങള്‍ സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും അതിനാല്‍ വ്യക്തിഗത ശേഷിയുടെ പേരില്‍ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്നുമാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം നിലപാട് സ്വീകരിച്ചത്.
വിഷയത്തില്‍ സിപിഎം കേന്ദ്രനേതൃത്വം പരസ്യമായ നിലപാട് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
വനമേഖലകളോട് ചേർന്നുള്ള കർഷകർക്ക് ഏറ്റവും അധികം നാശം വിതയ്ക്കുന്ന ജീവിയാണ് കുരങ്ങ്. പന്നികൾ വിളകൾ ഭക്ഷണമാക്കുകയാണ് ചെയ്യുന്നത് എങ്കിൽ കുരങ്ങുകൾ കൂട്ടത്തോടെ വന്ന് വിളനശീകരണം ആഘോഷവും വിനോദവുമാക്കുകയാണ് പതിവ്.
ഇതിനെതിരെ പുതിയൊരു പ്രതിരോധ മാർഗ്ഗം കണ്ടെത്തിയിരിക്കയാണ് ഇടുക്കി ഉടുമ്പൻ ചോലയിലെ സ്വകാര്യ തോട്ടം കാവൽക്കാരനായ ബിജു. ഏലത്തോട്ടത്തിൽ കൂട്ടമായി വന്ന് തിമിർക്കുന്ന വാനരപ്പട ഇപ്പോൾ ബിജുവിൻ്റെ തോട്ടത്തിലേക്ക് എത്തി നോക്കാൻ പോലും ധൈര്യപ്പെടുന്നില്ല.
ചൈനീസ് പാമ്പുകളെ കാവൽ നിർത്തിയാണ് ബിജുവിൻ്റെ പ്രതിരോധ തന്ത്രം. തോട്ടത്തിൽ ചത്ത് കിടന്ന പാമ്പിനെ കണ്ട് വാനരന്മാർ ഓടുന്നത് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു വിദ്യ പ്രായോഗികമാക്കാം എന്ന ചിന്ത ഉദിച്ചത്.
ചൈനീസ് പാമ്പുകളെ വാലിൽ തൂക്കി പിടിച്ചുകൊണ്ട് പോകുന്ന ബിജു പ്രദേശത്തെ സ്ഥിരം കാഴ്ചയാണ്. പാമ്പുകളുമായി ബിജുവിനെ കണ്ട് നാട്ടുകാർ പോലും പേടിച്ചിരുന്നു എങ്കിലും ഇപ്പോഴവർ വിദ്യ പകർത്തുകയാണ്.
ഭയം വേണ്ട ഇത് വെറും ചൈനീസ് പാമ്പുകളാണ്
കുറഞ്ഞ വിലയിൽ വിപണിയിൽ ലഭിക്കുന്ന ചൈനീസ് റബ്ബർ പാമ്പുകളാണ് ആയുധം. അസ്സൽ ഡ്യൂപ്ലിക്കേറ്റ് റബ്ബർ പാമ്പ് വാങ്ങി കുരങ്ങ് വരുന്ന വഴിയിൽ കെട്ടിവച്ചായിരുന്നു തുടക്കം. ഇത് വിജയിച്ചതോടെ കൂടുതൽ പാമ്പുകളെ വാങ്ങി തോട്ടത്തിൽ സ്ഥാപിച്ചു. ഇന്ന് ഇരുനൂറോളം ചൈനീസ് പാമ്പുകളാണ് മരത്തിലും ഏലച്ചെടികളിലുമായി തോട്ടത്തിന് കാവൽ നിൽക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഒരു വാനരൻപോലും ഈ തോട്ടത്തിൽ കടന്നിട്ടില്ല.
ചൂണ്ട നൂല് ഉപയോഗിച്ച് മരത്തിലും ഏല ചെടികളിലും പാമ്പുകളെ സ്ഥാപിക്കും. ചെറിയ കാറ്റിൽ പോലും ഇവ ചലക്കുന്നതിനാൽ ആദ്യം കാണുന്ന ആരും ഒന്ന് ഭയക്കും. തോട്ടത്തിൽ ജോലിക്കെത്തിയ അന്യ സംസ്ഥാന തൊഴിലാളികൾ റബ്ബർ പാമ്പിനെ അടിച്ച് വീഴ്ത്തിയ സംഭവും ഉണ്ടായിട്ടുണ്ട്. അതിനെക്കാൾ വേഗത്തിലാണ് കുരങ്ങുകൾ പേടിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിലും താരമാണ് ബിജുവും ചൈനീസ് പാമ്പുകളും
കാലാവസ്ഥയും വിളവും അനുകൂലമായതോടെ ഇത്തവണം ഒണം വിപണിയിൽ പച്ചക്കറി വില പൊള്ളിക്കില്ലെന്ന് പ്രതീക്ഷ. നേരിയ വിലക്കയറ്റം ഉണ്ടായി എങ്കിലും ഇത് ഇടനിലക്കാരുടെ കളിയായാണ് വിലയിരുത്തുന്നത്. സർക്കാർ ഇടപെടൽ കർശനമായതിനാൽ വില പിടിച്ചു നിർത്താൻ കഴിയും.
തേവാരം, ചിന്നമന്നൂർ,കമ്പം, തെനി, ശീലയംപെട്ടി തുടങ്ങിയ തെക്കൻ തമിഴ്‌നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നിൽ കണ്ടാണ് പലപ്പോഴും കൃഷികൾ ക്രമീകരിക്കുന്നത്.
കേരളത്തിലേക്കുൾപ്പെടെയുള്ള പച്ചക്കറികളുടെ ലേലമാണിത്. ആവശ്യത്തിനു മഴയും മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളവും കിട്ടിയതോടെ പച്ചക്കറികളെല്ലാം നൂറു മേനി വിളഞ്ഞു. കഴിഞ്ഞയാഴ്ച വരെ വിലകുറഞ്ഞു നിന്ന പച്ചക്കറിക്ക് ഓണമെടുത്തതോടെ വില ഉയർന്നു തുടങ്ങിയിട്ടുണ്ട്.
ഇടനിലക്കാർ വില കുത്തനെ ഉയർത്തിയില്ലെങ്കിൽ എല്ലാ വർഷത്തെയും പോലെ പച്ചക്കറിക്ക് ഇത്തവണ തീവില നൽകേണ്ടി വരില്ലെന്നാണ് തമിഴ്‌നാട്ടിൽ നിന്നും ലഭിക്കുന്ന സൂചനകൾ. മുൻകൂട്ടി കണ്ട് വിപണിയിൽ സർക്കാർ ഇടപെട്ടാൽ ന്യായവിലക്ക് പച്ചക്കറിയും എത്തിക്കാനാകും
ഓണസമ്മാനമായി ജില്ലയിലെ 733 എല്‍ പി സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍ പി എസ് എ നിയമനത്തിലൂടെ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ അധ്യാപകര്‍ക്ക് നിയമനം ലഭിച്ചതും മലപ്പുറം ജില്ലയിലാണെന്ന് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കെ പി രമേശ് കുമാര്‍ പറഞ്ഞു. ജില്ലയില്‍ ഒരു ലിസ്റ്റില്‍ നിന്ന് ഇത്രയും കൂടുതല്‍ നിയമനങ്ങള്‍ ഒന്നിച്ച് നടത്തുന്നതും ഇതാദ്യമായാണ്.
എല്‍ പി എസ് ടി നിയമനത്തിന് പിറകെ യു പി എസ് ടി, എച്ച് എസ് ടി നിയമനവും ഉടനെയുണ്ടാകും. ഇതുവരെയുള്ള ഒഴിവുകളെല്ലാം പി എസ് സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. പുതിയ അധ്യാപകര്‍ നിയമിക്കപ്പെടുന്നതോടെ താത്കാലിക അധ്യാപകര്‍ക്ക് ചുമതല ഒഴിയേണ്ടിവരും. അതേസമയം നിലവില്‍ നിയമനം ലഭിച്ച അധ്യാപകരില്‍ ഭൂരിഭാഗവും പി എസ് സി ലിസ്റ്റില്‍ ഉള്‍വരാണെന്നതും ശ്രദ്ധേയമാണ്.
ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതിനാല്‍ നിലവില്‍ ജോലിചെയ്യുന്ന സ്‌കൂളുകളില്‍ തന്നെ അവര്‍ക്ക് തുടരാന്‍ കഴിയും. നിയമനം ലഭിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കുന്നമുറയ്ക്ക് ഓണാവധിയ്ക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാനാകും. അധിക തസ്തികകളുടെ എണ്ണത്തില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ലയും മലപ്പുറമാണ്.
ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും വീണ്ടും നേർക്കുനേർ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഹോങ്കോംഗിനെ 155 റൺസിന് തകർത്താണ് പാകിസ്താൻ സൂപ്പർ ഫോറിൽ പ്രവേശിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുഹമ്മദ് റിസ്‌വാൻ, ഫഖർ സമാൻ എന്നിവർ നേടിയ അർദ്ധ സെഞ്ച്വറിയുടെ ബലത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് കൂട്ടിച്ചേർത്തിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ വെറും 38 റൺസ് മാത്രമാണ് ഹോങ്കോംഗിന് നേടാനായത്.
ഞായറാഴ്ച നടക്കുന്ന സൂപ്പർ 4 പോരാട്ടത്തിൽ പാകിസ്താൻ ഇന്ത്യയെ നേരിടും. കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിക്കുശേഷം കഴിഞ്ഞ ആഴ്ച ആദ്യമായി നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ ഇന്ത്യയാണ് ജയിച്ചു കയറിയത്. ഇതിന് പകരം വീട്ടാനാവും സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന്‍റെ ലക്ഷ്യം. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇരു ടീമും ഫൈനലിലെത്തിയാല്‍ ടി20 ലോകകപ്പിന് മുമ്പ് തന്നെ മൂന്ന് തവണ ഇന്ത്യ-പാക് പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ടാകും. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യ-പാക് പോരാട്ടമുണ്ട്. ഒക്ടോബര്‍ 23ന് മെല്‍ബണ്‍ സ്റ്റേഡിയത്തിലാണ് മത്സരം.
പാകിസ്താനെതിരെ ഹോങ്കോംഗ് ബാറ്റ്‌സ്മാൻമാർക്കൊന്നും രണ്ടക്കം കടക്കാനായില്ല. ഹോങ്കോംഗ് 10.4 ഓവറിൽ 38 റൺസിന് പുറത്തായി. ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഷദാബ് ഖാനാണ് ഹോങ്കോംഗിൻ്റെ നടുവൊടിച്ചത്. പാകിസ്താന് വേണ്ടി ഷദാബ് 4 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നവാസും മികച്ച പിന്തുണ നൽകി 3 വിക്കറ്റ് വീഴ്ത്തി. ടി20 ഫോർമാറ്റിൽ പാകിസ്താന്റെ ഏറ്റവും വലിയ വിജയമാണിത്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് പാകിസ്താൻ കുറിച്ചത്. നേരത്തെ 2007ൽ കെനിയയെ ശ്രീലങ്ക 172 റൺസിന് പരാജയപ്പെടുത്തിയിരുന്നു.
അതേസമയം ഗ്രൂപ്പ് ബിയിൽ നിന്ന് അഫ്ഗാനിസ്താൻ, ശ്രീലങ്ക ടീമുകളും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ശ്രീലങ്കയും അഫ്ഗാനിസ്താനും തമ്മിലാണ് സൂപ്പർ-4 ലെ ആദ്യ മത്സരം. ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിലെ മൂന്നാം മത്സരം ചൊവ്വാഴ്ച ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടക്കും. സൂപ്പർ-4 ലെ നാലാമത്തെ മത്സരത്തിൽ ബുധനാഴ്ച അഫ്ഗാനിസ്താൻ പാകിസ്താനെ നേരിടും. വ്യാഴാഴ്ച നടക്കുന്ന അഞ്ചാം മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്താനെ നേരിടും. വെള്ളിയാഴ്ച പാക്കിസ്താനും ശ്രീലങ്കയും തമ്മിലാണ് സൂപ്പർ-4 ലെ അവസാന മത്സരം.
ഭക്ഷണ വസ്തുക്കൾ ചൂടാക്കി ഉപയോഗിക്കുന്നതാണ് ഉത്തമം. 75 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാവുമ്പോൾ സാധാരണ ബാക്ടീരിയകൾ നശിക്കും. എന്നാൽ ഇത് എല്ലാത്തിനും ചേർന്ന മാതൃകയല്ല.
ചീര അല്ലെങ്കിൽ പച്ച ഇലക്കറികൾ, കാരറ്റ്, സെലറി എന്നിവ വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക. നൈട്രേറ്റ് സമ്പന്നമായ പച്ചക്കറികൾ വീണ്ടും ചൂടാക്കുമ്പോൾ വിഷലിപ്തമാവും. ചീരയിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, അതിനാൽ ചീര പാകം ചെയ്തതിന് ശേഷം വീണ്ടും ചൂടാക്കുന്നത് അതിലെ ഇരുമ്പിനെ ഓക്സിഡൈസ് ചെയ്യും. ഇരുമ്പിന്റെ ഓക്സീകരണം ദോഷകരമായ ഫ്രീ റാഡിക്കലുകളെ സൃഷ്ടിക്കുന്നു.
ചോറും വീണ്ടും ചൂടാക്കി കഴിക്കുന്നത് അത്ര ഗുണകരമല്ലെന്ന് പഠനങ്ങൾ പറയുന്നു. ഫുഡ്സ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) റിപ്പോർട്ട് അനുസരിച്ച്, വീണ്ടും ചൂടാക്കിയ ചോറ് കഴിക്കുന്നതിലൂടെ പ്രശ്നങ്ങൾ ഉണ്ടാവാം. ബാസിലസ് സെറിയസ് എന്നറിയപ്പെടുന്ന ഉയർന്ന പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുടെ സാന്നിധ്യമാണ് ഇതിന് കാരണം. ചൂട് ഈ ബാക്ടീരിയകളെ കൊല്ലുന്നു, പക്ഷേ ഇതിന് നശിക്കുന്നതിന് മുൻപ് വിഷാംശം ഉത്പാദിപ്പിക്കാൻ കഴിയും.
ഉരുളകിഴങ്ങ് സാധാരണ താപനിലയിൽ കുറെ നാൾ ഇരിക്കുന്നതും, വീണ്ടും ചൂടാക്കി കഴിക്കുന്നതും ഏറെ ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്‌ക്ക് ഇത് കാരണമായേക്കാം. ചിക്കന്‍ എല്ലാവരുടെയും പ്രിയ ഭക്ഷണമാണ്. രണ്ടും മൂന്നും ദിവസം വെച്ച് ചിക്കന്‍ ചൂടാക്കി കഴിക്കുന്നവരുണ്ട്. എന്നാല്‍ ചിക്കനിൽ അമിതമായ പ്രോട്ടീന്റെ സാന്നിധ്യം ഉണ്ട്. ഇത് വീണ്ടും വീണ്ടും ആവർത്തിച്ച് ചൂടാക്കി കഴിക്കുന്നത് വഴി ദഹനപ്രശ്നങ്ങളും മറ്റും ഉണ്ടാകും.
മുട്ട ഒരിക്കലും വീണ്ടും ചൂടാക്കരുത്. കാരണം മുട്ടയില്‍ കാണുന്ന വലിയ അളവിലുള്ള പ്രോട്ടീന്‍ ഒരിക്കൽ കൂടി ചൂടാക്കുമ്പോള്‍ വിഷകരമായി മാറുന്നു. കൂടാതെ ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യുന്നു. സോയാബീൻ, ബീറ്റ്റൂട്ട്, കൂൺ തുടങ്ങിയവയും ചൂടാക്കരുതാത്ത ലിസ്റ്റിൽ ഉൾപ്പെടുന്നു.
ചൂടാക്കി കഴിക്കുന്ന ഭക്ഷണങ്ങൾ സൂക്ഷിച്ചിരുന്നത് ആരോഗ്യകരമായി തന്നെയായിരുന്നു എന്ന് ഉറപ്പ് വരുത്തണം. ഉപയോഗിച്ചതിൻ്റെ ബാക്കി ഫ്രിഡ്ജിൽ വെച്ച് വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക. പകരം മാറ്റി വെക്കാനുള്ള അളവ് നേരത്തെ വേർതിരിച്ച് വെക്കുക. കൈ കൊണ്ട് സ്പർശിച്ചതും വിളമ്പാൻ ഉപയോഗിച്ച തവി ആവർത്തിച്ച് ഉപയോഗിച്ചതുമായ ഭക്ഷണ സാധനങ്ങളിൽ ബാക്ടീരിയ ബാധ എളുപ്പമാവും.
റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ വീണ്ടും സാങ്കേതിക തകരാര്‍ കണ്ടെത്തി. നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. രണ്ടാം തവണയാണ് ആര്‍ട്ടെമിസ്-1ന്റെ വിക്ഷേപണം മാറ്റിവെയ്ക്കുന്നത്.
വിക്ഷേപണത്തിനുള്ള സ്‌പേസ് ലോഞ്ച് സിസ്റ്റത്തില്‍ (എസ്.എല്‍.എസ്.) വീണ്ടും ഇന്ധനച്ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. ഇന്ധനം നിറയ്ക്കാന്‍ ശ്രമം തുടങ്ങി അല്പസമയത്തിനുള്ളില്‍ അതിസമ്മര്‍ദ അപായമണി മുഴങ്ങി. പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ല. തുടര്‍ന്ന് ഇന്ധനം നിറയ്ക്കല്‍ പുനരാരംഭിച്ചപ്പോഴാണ് എന്‍ജിനില്‍ ചോര്‍ച്ച കണ്ടെത്തിയതെന്ന് നാസ അറിയിച്ചു.
ആർട്ടെമിസ് പരമ്പരയിലെ ആദ്യദൗത്യമായ ആര്‍ട്ടെമിസ്-1 ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഓഗസ്റ്റ് 29-ന് വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇന്ധനച്ചോര്‍ച്ചയും എന്‍ജിന്‍ തകരാറും കാരണം വിക്ഷേപണം മാറ്റിവെച്ചു. മനുഷ്യന്റെ രണ്ടാം ചാന്ദ്രയാത്രയ്ക്ക് മുന്നോടിയായുള്ള പരീക്ഷണങ്ങളിലാണ് നാസ
നാസ ഇതുവരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 98 മീറ്റര്‍ ഉയരമുള്ള എസ്.എല്‍.എസ്. പുതു സാങ്കേതിക വിദ്യ ഉപയോഗിച്ച് ശീതീകരിച്ച 10 ലക്ഷം ഗാലന്‍ ഹൈഡ്രജനും ഓക്‌സിജനുമാണ് ഇതിലെ ഇന്ധനം.