കോഴിക്കോട് ഇസ്രയേൽ അനുകൂല റാലിയുമായി ബി ജെ പി

കോഴിക്കോട് ഇസ്രയേല്‍ അനുകൂല പരിപാടി നടത്താൻ ബി.ജെ.പി. ഡിസംബര്‍ രണ്ടിന് ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഭീകര വിരുദ്ധ സമ്മേളനം എന്ന പേരിലാണ്. ക്രൈസ്തവ സഭകളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് ബി.ജെ.പി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ അറിയിച്ചു.

ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടന്ന റാലികള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. അതിര്‍ത്തി കടന്നുള്ള ഹമാസ് ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇസ്രയേലിന്റേത് സ്വയം പ്രതിരോധമാണെന്നും സജീവൻ പറഞ്ഞു.

നവംബർ 23-ന് കോണ്‍ഗ്രസിൻ്റെ പരിപാടി കോഴിക്കോട് കടപ്പുറത്ത് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. മുസ്‌ലിം ലീഗിന്റേയും സി.പി.എമ്മിന്റേയും പലസ്തീന്‍ ഐക്യദാര്‍ഢ്യറാലികള്‍ കോഴിക്കോട് നടന്നതിന് പിന്നാലെയാണ് ഇത്.

Share post:

spot_imgspot_img

Popular

More like this
Related

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...