മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പ്; കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ രണ്ടാം പ്രതി

മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ രണ്ടാംപ്രതി. ബുധനാഴ്ച കളമശ്ശേരി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കെ. സുധാകരനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. വഞ്ചനാക്കുറ്റം ചുമത്തി എറണാകുളം എ.സി.ജെ.എം. കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.

ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മോന്‍സണ്‍ കേസിലെ പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് മുതൽ നല്‍കിയ പരാതിയില്‍ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. സി.ആര്‍.പി.സി. 41 എ വകുപ്പുപ്രകാരമാണ് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.

കേസ് വിവാദമായതിന് പിന്നാലെ മോന്‍സന്റെ വീട്ടില്‍ കെ. സുധാകരന്‍ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബ‍ർ 22 ന് മോന്‍സന്‍റെ കലൂരുലുള്ള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉളളതെങ്കിലും 2018 ൽ സംഭവം നടക്കുമ്പോള്‍ സുധാകരൻ എംപിയായിരുന്നില്ല. 

വിരമിച്ച ശേഷം സുപ്രീം കോടതി ജഡ്ജിമാർക്ക് ഉന്നത പദവികൾ; നിര വർധിക്കുന്നു

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സുപ്രീംകോടതിയിൽനിന്ന് വിരമിച്ച 28 ജഡ്ജിമാരിൽ ആറുപേരും പിന്നീട് വിവിധ പദവികൾ സ്വീകരിച്ചു. നിയമരംഗത്തെ വാർത്താവെബ്‌സൈറ്റായ ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തതാണ് കണക്കുകൾ. വിരമിച്ച ജഡ്ജിമാർ സർക്കാർപദവികൾ സ്വീകരിക്കുന്നതിനെ ജനാധിപത്യ സ്നേഹികൾ എക്കാലത്തും എതിർത്തിരുന്നു. കഴിഞ്ഞ അഞ്ചുവർഷം സുപ്രീംകോടതിയിൽനിന്ന് വിരമിച്ചവരിൽ 21 ശതമാനവും ഭരണഘടനാപദവികളോ സ്റ്റാറ്റ്യൂട്ടറി ചുമതലകളോ സ്വീകരിച്ചു.

ജനാധപത്യത്തെ ദുർബലപ്പെടുത്തുകയും ഭരണകൂട താത്പര്യങ്ങളെ ഒളിച്ചു കടത്തുകയും ചെയ്യും എന്ന നിലയ്ക്കാണ് ഈ പ്രലോഭനത്തെ നിശിതമായി വിമർശിച്ചിരുന്നത്. എന്നാൽ വിരുദ്ധ താത്പര്യങ്ങളാണ് പുലരുന്നത് എന്ന് കണക്കുകൾ കാണിക്കുന്നു. ഇതിൽ നിർണ്ണായക വിധിന്യായങ്ങൾ പുറപ്പെടുവിച്ചവർ വരെ ഉൾപ്പെടുന്നു.

2018 ജൂലായ് ആറിന് വിരമിച്ച ജസ്റ്റിസ് എ.കെ. ഗോയൽ അന്നുതന്നെ ദേശീയ ഹരിത ട്രിബ്യൂണലിന്റെ അധ്യക്ഷനായി നിയമിതനായിരുന്നു. 2020 സെപ്റ്റംബർ രണ്ടിന് വിരമിച്ച ജസ്റ്റിസ് അരുൺ മിശ്ര അടുത്തവർഷം ജൂൺ രണ്ടിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി അവരോധിക്കപ്പെട്ടു.

ജസ്റ്റിസ് അശോക് ഭൂഷൺ 2021 ജൂലായ് നാലിന് വിരമിച്ച് നാല് മാസത്തിനുശേഷം നവംബർ എട്ടിന് ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണൽ അധ്യക്ഷനായി. 2022 ഒക്ടോബർ 16-ന് വിരമിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത രണ്ടുമാസത്തിനുശേഷം ഡിസംബർ 22-ന് ന്യൂഡൽഹി അന്താരാഷ്ട്ര ആർബിട്രേഷൻ കേന്ദ്രത്തിന്റെ അധ്യക്ഷനായി. 2023 ജനുവരി നാലിന് വിരമിച്ച ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അടുത്തമാസം 12-ന് ആന്ധ്രാപ്രദേശ് ഗവർണറായി.

2019 നവംബർ 17-ന് വിരമിച്ച മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വൈകാതെ രാജ്യസഭയിലെത്തി. 2020 മാർച്ച് 19-നാണ് ഗൊഗോയ് രാജ്യസഭാംഗമായത്. ജസ്റ്റിസ് ഗൊഗോയിയുടെ രാജ്യസഭാംഗത്വം ഏറെ ചർച്ചയായിരുന്നു. അതേസമയം, പദവി സ്വീകരിച്ചതിനെ ന്യായീകരിക്കുകയാണ് ജസ്റ്റിസ് ഗൊഗോയ് ചെയ്തത്. ജഡ്ജിയായിരിക്കെ ശരിയായ രീതിയിലാണ് ജോലി നിർവഹിച്ചതെങ്കിൽ വിരമിച്ചശേഷം പദവികൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു ന്യായീകരണം.

ജഡ്ജിമാർക്ക് വിരമിച്ചശേഷം പദവി ഏറ്റെടുക്കാമോ എന്നതുസംബന്ധിച്ച് പ്രത്യേക ചട്ടങ്ങളൊന്നും നിലവിലില്ല. അതേസമയം, വിരമിച്ചശേഷം സർക്കാരിൽനിന്ന് പദവി സ്വീകരിക്കരുതെന്നാണ് നിയമജ്ഞൻ എം.സി. സെതൽവാദ് അധ്യക്ഷനായ 14-ാം നിയമകമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി മുൻ ജഡ്ജിമാരായ ജെ. ചെലമേശ്വർ, ജെ.എസ്. ഖേഹർ, ആർ.എം. ലോധ, എസ്.എച്ച്. കപാഡിയ തുടങ്ങിയവർ പദവികൾ സ്വീകരിക്കുന്നതിന് എതിരായിരുന്നു.

ഭരണകൂടത്തിൻ്റെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് ഒപ്പം നിന്നു എന്നതാണ് ഇവരിൽ പലരും പ്രിയപ്പെട്ടവരായി മാറുന്നത്. ഇതിനെതിരായ നൈതിക കരുതലാണ് പദവികൾ സ്വീകരിക്കാതിരിക്കുക എന്ന പക്ഷത്ത് ഉയർത്തിപ്പിടിക്കുന്നത്.

സംസാര ശേഷിയില്ലാത്തതിനാൽ കരച്ചിൽ കേട്ടില്ല, നിഹാൽ കൊല്ലപ്പെട്ടത് നായകളുടെ കൂട്ടായ ആക്രമണത്തിൽ

തെരുവ് നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പതിനൊന്നുകാരൻ നിഹാലിൻ്റെ മരണം നായകളുടെ കൂട്ടായ ആക്രമണത്തിൽ. കുട്ടിയുടെ ശരീരമാസകലം നായകൾ കടിച്ചതിന്റെ മുറിവകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. നിഹാലിന്റെ കഴുത്തിലും മുഖത്തും ചെവിക്ക് പിന്നിലും ആഴത്തിലുള്ള മുറിവുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഞായറാഴ്ച രാത്രിയാണ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൽ റഹ്‌മയിൽ നിഹാൽ നൗഷാദിനെ (11) ആൾതാമസമില്ലാത്ത വീടിന്റെ ഗേറ്റിന് സമീപത്ത്‌ നിന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒന്നിലധികം നായകൾ കുട്ടിയെ ആക്രമിച്ചിട്ടുണ്ട്. കുട്ടിയുടെ ഇടത് കാലിന് സാരമായ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നിഹാലിന്റെ പിതാവ് ബഹ്‌റൈനിൽ നിന്ന് വൈകുന്നേരത്തോടെയേ എത്തിച്ചേരും.

ഇരയായത് സംസാര ശേഷിയില്ലാത്ത കുഞ്ഞ്

കാണാതായ കുട്ടിക്കുവേണ്ടി ഞായറാഴ്ച വൈകിട്ടുമുതൽ നാട്ടുകാർ തിരച്ചിൽ തുടങ്ങിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയും വിവരം പ്രചരിപ്പിച്ചു. നായകളുടെ ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു. എന്നാൽ, കുഞ്ഞിനെ ആക്രമിക്കുന്നതാണെന്ന് അറിഞ്ഞിരുന്നില്ല. സംസാരശേഷിയില്ലാത്ത കുഞ്ഞിൻ്റെ കരച്ചിലും ആരും കേട്ടില്ല. സംശയം തോന്നിയ ചിലരാണ് ആളൊഴിഞ്ഞ വീട്ടുപരിസരത്ത് പരിശോധിച്ചത്.

വീടിനും നാടിനും പഠിച്ച സ്‌കൂളിനും പ്രിയങ്കരനായിരുന്നു നിഹാല്‍. പ്രത്യേക വാത്സല്യത്തോടെയാണ് സമീപവാസികളും നിഹാലിനെ ചേര്‍ത്തുപിടിച്ചിരുന്നത്. ധര്‍മടം സ്വാമിക്കുന്ന് ജേസീസ് സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു നിഹാല്‍. കലാമത്സരങ്ങളിലും മറ്റും ഒക്കെ സജീവമായി പങ്കെടുക്കുന്ന മിടുക്കനായ വിദ്യാർഥിയായിരുന്നു.

ഓട്ടിസം ബാധിച്ച കുട്ടിയാണ് നിഹാലെന്നും മുമ്പും ഇത്തരത്തിൽ നിഹാലിനെ കാണാതായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് അപ്പോഴൊക്കെ തിരികെ വീട്ടിലെത്തിക്കാറുള്ളത്. എന്നത്തേയും പോലെ തിരികെ വരുമെന്നാണ് കരുതിയിരുന്നത്.

നിയന്ത്രണമില്ലാതെ നായ ശല്യം

തെരുവു നായ ശല്യം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യമാണ്. നേരത്തെ പ്രാദേശികമായി ജനങ്ങൾ സംഘടിച്ച് നിയന്ത്രണം സാധ്യമാക്കിയിരുന്നു. കൂട്ടമായി അലഞ്ഞു തിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ നിയമ പ്രശ്നം വന്നതോടെ നിസ്സഹായമായ അവസ്ഥിലാണ്. തദ്ദേശ സ്ഥാപനങ്ങൾക്കോ സർക്കാരിനോ ഫലപ്രദമായ ബദൽ പരിഹാരം മാർഗ്ഗം ഒന്നും തന്നെ ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

കഥകൾ – സൽമാൻ റഷീദിന്റെ തിരഞ്ഞെടുത്ത കഥകൾ

ഉള്ളിലിരുന്നാരോ പറയുന്നു.
മുൻവിധികളില്ലാതെ ഞാനവ പകർത്തുന്നു.
കഥകളെന്ന് പേര് ചൊല്ലി വിളിക്കുന്നു…

Buy this Book

12 കഥകളുടെ സമാഹാരം


ആത്മഹത്യക്കു മുന്നില്‍, ഞെരുക്കത്തിനു മുന്നില്‍, കെടുതിക്കു മുന്നില്‍, അ സ്വാതന്ത്ര്യത്തിനു മുന്നില്‍ തുടങ്ങി എണ്ണമറ്റ നിസ്സഹായതകളുടെ ദൈനംദിന നൈരാശ്യങ്ങളില്‍ സ്തബ്ദരായി പോകുന്ന സാധാരണ മനുഷ്യരിലാണ് ഈ സമാഹാരത്തിലെ കഥകള്‍ നടക്കുന്നത്. മരണത്താല്‍ പകച്ചും ജീവിതത്താല്‍ ക്ഷയിച്ചും പ്രണയത്താലും പ്രണയഭംഗത്താലും മരവിച്ചും പോകുന്നവരില്‍ കഥ കുടികൊള്ളുന്നുണ്ടെങ്കില്‍ അവ ചോര്‍ത്തിയെടുത്ത്, അടുക്കിവെച്ച് അവതരിപ്പിക്കാന്‍ സല്‍മാന് കഴിഞ്ഞിട്ടുണ്ട്.


നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനം- പ്രധാനമന്ത്രി നരേന്ദ്ര മോഡി

അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. രാജ്യത്തിന്റെ ഓരോ കുതിപ്പും ജനങ്ങളുടെ ശക്തിയുടെയും ആത്മാവിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഒമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. ഇതിനിടെയാണ് ‘9YearsOfIndiaFirst’ എന്ന ഹാഷ്‌ടാഗോടെ പ്രധാനമന്ത്രിയുടെ ട്വിറ്ററിലെ പ്രതികരണം.

ആത്മനിർഭർ ഭാരത് മുതൽ മേക്ക് ഇൻ ഇന്ത്യ വരെയുള്ള ഓരോ മുന്നേറ്റവും ജനങ്ങളുടെ ശക്തിയുടെയും ആത്മാവിന്റെയും തെളിവാണ്. ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകുകയും രാജ്യം ആദ്യം എന്ന നയം പിന്തുടരുകയും ചെയ്യുന്നതാണ് തൻ്റെ സർക്കാർ എന്നും അവകാശപ്പെട്ടു.

ചെന്നൈയിൽ വീണ്ടും തീവണ്ടിയപകടം, ആളപായമില്ല

ചെന്നൈ ബേസിന്‍ ബ്രിഡ്ജ് സ്റ്റേഷൻ പരിധിയിൽ ട്രെയിന്‍ പാളം തെറ്റി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനാണ് ഞായറാഴ്ച രാവിലെ 9.30-ഓടെ പാളം തെറ്റിയത്.

അവസാനത്തെ കോച്ചിന്റെ മുന്നിലുള്ള സ്ത്രീകളുടെ കോച്ചിന്റെ രണ്ട് ചക്രങ്ങള്‍ പാളത്തിൽ നിന്നും തെന്നി മാറി. തക്ക സമയത്ത് വിവരം അറിഞ്ഞ് വണ്ടി നിർത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. സബർബൻ ട്രെയിൻ ആയതിനാൽ വേഗം കുറവായിരുന്നു. അവധി ദിവസമായതിനാൽ ട്രെയിനിൽ യാത്രക്കാരും കുറവായിരുന്നു.

വ്യാഴാഴ്ച ഇതേ സ്‌റ്റേഷന് സമീപം സമാനമായ രീതിയില്‍ വിജയവാഡ-ചെന്നൈ സെന്‍ട്രല്‍ ജനശതാബ്ദിയും പാളംതെറ്റിയിരുന്നു. ചെന്നൈയില്‍ യാത്രക്കാരെ ഇറക്കിയശേഷം യാര്‍ഡിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു അപകടം.

ഞായറാഴ്ച അപകടത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ റെയിൽവേ ​ഗതാ​ഗതം തടസ്സപ്പെട്ടു. റെയിൽവേ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

പിറന്നാൾ ആഘോഷത്തിനെത്തിയ കാമുകനെ അമ്മാവൻ കൺമുന്നിൽ വെട്ടിക്കൊന്നു, യുവതി ജീവനൊടുക്കി

കാമുകനെ അമ്മാവൻ കൊലപ്പെടുത്തിയതിന് പിന്നാലെ സംഭവത്തിന് ദൃക്സാക്ഷിയായ യുവതി ജീവനൊടുക്കി. യുവതിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ വന്ന യുവാവിനെ വാക് തർക്കത്തിന് പിന്നാലെ അമ്മാവന്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കോയമ്പത്തൂർ ചെട്ടിപാളയം മയിലാടുംപാറയില്‍ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്.

ധന്യയുടെ കാമുകന്‍ സുന്ദരാപുരം ഗാന്ധിനഗറിലെ പ്രശാന്ത് (21) ജൂണ്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്. അന്നു തന്നെ യുവതി മരിക്കാൻ ശ്രമിച്ചു എങ്കിലും രക്ഷപെടുത്തി. ഇതിനു പിന്നാലെ രണ്ടാമതായുള്ള ശ്രമത്തിലാണ് മരിച്ചത്.

ജൂൺ അഞ്ചിന് അര്‍ധരാത്രിയോടെ സുഹൃത്തുക്കളുമായി ധന്യയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ പ്രശാന്തും സംഘവും എത്തി. വിരുന്നിനിടെ ധന്യയുടെ അമ്മാവനും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ അമ്മാവന്‍ വിഗ്‌നേഷ് കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ധന്യയുടെ കണ്‍മുന്നില്‍വെച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ വിഗ്‌നേഷിനെ ചെട്ടിപാളയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മനോവിഷമത്തിലായ ധന്യ അടുത്തദിവസംതന്നെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മാതാപിതാക്കള്‍ ധന്യയെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ആശുപത്രിയില്‍നിന്ന് രണ്ടുദിവസം മുന്‍പാണ് ധന്യ ചികിത്സകഴിഞ്ഞ് വന്നത്.

വെള്ളിയാഴ്ച അച്ഛനും അമ്മയും ധന്യയെ മുത്തശ്ശിക്കൊപ്പമാക്കി പണിക്കുപോയി. നല്ല തലവേദനയാണെന്ന് പറഞ്ഞ് മുത്തശ്ശിയെ മരുന്നുവാങ്ങിക്കാന്‍ അയച്ചശേഷം, ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് ചെട്ടിപാളയം പോലീസ് പറഞ്ഞു. മുത്തശ്ശി മടങ്ങിവന്നപ്പോള്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ മാതാപിതാക്കളെ അറിയിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഓട്ടോറിക്ഷ ഒഴികെ എല്ലാ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധം

എല്ലാ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാകും. സെപ്റ്റംബര്‍മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബാധകമാക്കുന്ന വ്യവസ്ഥ ക്രമേണ മറ്റു വാഹനങ്ങളിലേക്കും വ്യാപിക്കും. ഓട്ടോറിക്ഷകൾക്ക് മാത്രമാവും ഇളവ്. ബൈക്കിൽ ഇരുവർക്കും ഹെൽമറ്റ് എന്ന പോലെ ഇത് മുന്നിലിരിക്കുന്നവർക്ക് നിയമം മൂലം നിർബന്ധമാവും.

കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടത്തിലെ 125-ല്‍ വരുത്തിയ മാറ്റപ്രകാരം 2005-നുശേഷം രജിസ്ട്രേഷന്‍ നേടിയ വാഹനങ്ങള്‍ക്കെല്ലാം നിബന്ധന ബാധകമായതിനാല്‍ ഉപയോഗത്തിലുള്ള ഭൂരിഭാഗം ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് വേണ്ടിവരും. ആംബുലന്‍സുകള്‍ക്കുപോലും ഇളവില്ല. ധരിച്ചില്ലെങ്കിൽ പിഴ വീഴും ഉറപ്പ്. ക്യാമറ കണ്ണുകൾക്ക് വിവേചനം ഇല്ല.

2005-നുശേഷം രജിസ്ട്രേഷന്‍ നേടിയ ബസുകള്‍ക്ക് ഡ്രൈവർക്കും കോ പാസഞ്ചര്‍ക്കും സീറ്റ് ബെല്‍റ്റുകള്‍ വാഹനനിര്‍മാണ കമ്പനികൾ നൽകി തുടങ്ങിയിരുന്നു. ബോഡി നിർമ്മിക്കുമ്പോൾ ഇവ ഒഴിവാക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി.യിലും ഇതേ സ്ഥിതിയായിരുന്നു. പുതുതലമുറ ബസുകളില്‍ മുന്‍സീറ്റുകളിലെ യാത്രക്കാര്‍ക്കും വാഹനനിര്‍മാതാക്കള്‍ സീറ്റ് ബെല്‍റ്റ് ഉറപ്പുവരുത്തുന്നുണ്ട്. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

സീറ്റ് ബെല്‍റ്റ് ഇല്ലാത്ത വാഹനങ്ങളില്‍ അവ ഘടിപ്പിക്കുന്നതിനാണ് സെപ്റ്റംബര്‍വരെ സമയം അനുവദിച്ചിട്ടുള്ളത്.

ക്യൂബയിൽ അമേരിക്കയെ നിരീക്ഷിക്കാൻ ചൈനീസ് ചാര കേന്ദ്രം, അന്താരാഷ്ട്ര വിവാദം

അമേരിക്കന്‍ സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ക്യൂബയില്‍ ചൈനീസ് ചാരനീരീക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. കുറഞ്ഞത് നാലുവര്‍ഷമെങ്കിലുമായി ഇത് പ്രവര്‍ത്തിച്ചുവരുന്നുവെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാർത്ത പുറത്തു വന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ പുതിയ ശാക്തിക കിട മത്സരത്തിന് കൂടി വാതിൽ തുറക്കുകയാണ്.

2019 മുതലോ അതിന് മുമ്പോ മുതൽ ചൈനീസ് ചാരനിരീക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് കൃത്യമായ രേഖകളുണ്ട്. ചാരനിരീക്ഷണം വ്യാപിപ്പിക്കാനുള്ള ചൈനയുടെ നടപടികളെ ബൈഡന്‍ ഭരണകൂടം ചെറുക്കുന്നുണ്ട്. നയതന്ത്രബന്ധങ്ങളിലൂടെയും ചിലത് വെളിപ്പെടുത്താന്‍ കഴിയാത്ത മറ്റു നടപടികളിലൂടെയും ഇത്തരം നടപടികള്‍ വളരെ മുന്നോട്ട് പോയിട്ടുണ്ട് എന്നാണ് അമേരിക്കൻ ഉന്നതൻ പറഞ്ഞിരിക്കുന്നത്.

ക്യൂബയില്‍ ചൈനീസ് ചാരകേന്ദ്രം സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്റെ സ്ഥിരീകരണം. ഇതിനായി ശതകോടിക്കണക്കിനു ഡോളര്‍ ചൈന ക്യൂബയ്ക്ക് നല്‍കിയെന്നും അവകാശപ്പെട്ടു.

വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. അപകീര്‍ത്തികരമായ അപവാദപ്രചാരണമാണ് ചില മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്നതെന്നായിരുന്നു ക്യൂബന്‍ വിദേശകാര്യമന്ത്രി കാര്‍ലോസ് ഫെര്‍ണാണ്ടസ് ഡി കോസിയോയുടെ പ്രതികരണം. അപവാദപ്രചാരണം അമേരിക്കയുടെ സ്ഥിരം തന്ത്രമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് വാങ് വെന്‍ബിന്‍ പ്രതികരിച്ചു.

എൻസിപിയിൽ ശരത് പവാറിന് പിൻഗാമിയായി സുപ്രിയാ സുലൈ

എൻസിപിയിൽ ശരത്പവാറിന് പിൻഗാമിയായി സുപ്രിയാ സുലൈ രംഗത്ത് എത്തുന്നു. ഇതു സംബന്ധിച്ച വ്യക്തമായ സൂനകൾ നൽകി ശരത് പവാർ. രണ്ട് വർക്കിംഗ് പ്രസിഡന്റുമാരെ എൻസിപി പ്രസിഡന്റ് ശരത്പവാർ വാക്കാൽ പ്രഖ്യാപിച്ചു. ഇതിന് തുടർച്ചയായി സുപ്രിയാ സുലൈയെയും പ്രഫുൽ പട്ടേലിനെയും അഭിനന്ദിയ്ക്കുന്നതായി അജിത് പവാർ അറിയിച്ചു. Praful Patel and Supriya Sule appoint as NCP Working Presidents

എൻസിപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തിയ ശേഷമാണ് ശരത് പവാർ നടപടികളുമായി മുന്നേറുന്നത്. അജിത്പവാറിന്റെ മുൻ എതിർപ്പുകൾ വകവയ്ക്കാതെയുള്ളതാണ് നിലവിലെ തിരുമാനം. സുപ്രിയാ സുലൈ, പ്രഫുൽ പട്ടേൽ എന്നിവർ ശരത് പവാറിന് കീഴിൽ എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റുമാരാകും. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുൻ നിർത്തിയാണ് തിരുമാനം. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളുടെ ചുമതലയാണ് സുപ്രിയാ സുലൈ വഹിക്കുക. പുതിയ പദവി നൽകുന്നത് ഭാരിച്ച ഉത്തരവാദിത്വം ആണെന്നും ആദരവോടെ അതിനെ സ്വീകരിയ്ക്കുന്നതായും സുപ്രിയാ സുലൈ പ്രതികരിച്ചു.

വർക്കിംഗ് പ്രസിഡന്റുമാരുടെ നിയമനത്തിൽ അത്യപ്തി ഇല്ലെന്നാണ് അജിത് പവാറിന്റെ പ്രതികരണം. പുതിയ വർക്കിംഗ് പ്രസിഡന്റുമാരെ അഭിനന്ദിയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാസം ആണ് യ് രാജി തിരുമാനം പിൻവലിച്ച് ശരത്പവാർ എൻ.സി.പി നാടകീയമായി അദ്ധ്യക്ഷ സ്ഥാനത്ത് മടങ്ങിയെത്തിയത്. സ്ഥാനമേറ്റതുമുതൽ പാർട്ടിയിലെ പുന:സംഘടനാ ചർച്ചകൾ ശരത് പവാർ സജ്ജിവമാക്കിയിരുന്നു. തെഞ്ഞെടുപ്പിൽ കേരളത്തിന്റെ ചുമതല ഫ്രഫുൽ പട്ടേലിനായിരിയ്ക്കും.