പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ സ്പെഷ്യൽ ജയിലിലേക്ക് മാറ്റി. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ മാറ്റിയത്. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിലാണ് തടവിൽ കഴിഞ്ഞിരുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്.
തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കുറ്റകൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിലും ജൂസിലും വിഷം കലക്കി നൽകുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവിൽ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങി.
ഷാരോണിന്റെ മരണമൊഴിയിൽ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ഒടുവിൽ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. സൈന്യത്തിൽ ജോലി ചെയ്യുന്നയാളുടെ ആലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരും കേസിൽ പ്രതിയാണ്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് എന്നാണ് പൊലീസ് കണ്ടെത്തിയത്.
നിപ വ്യാപനത്തിനെതിരായ ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ അടുത്ത ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. പ്രൈമറി തലം മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താം. നിപ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജില്ലാ കളക്ടര്‍ എ. ഗീത. എല്ലാ വിദ്യാലയങ്ങൾക്കും നിയന്ത്രണം ബാധകമാവും.
ഇതിനിടെ കോഴിക്കോട് ബീച്ചിൽ എത്തിയവരെ പൊലീസ് തിരിച്ചയച്ചു. പൊതു സ്ഥലങ്ങളിലും പാർക്കുകളിലും മാളിലും ആൾക്കൂട്ടം ഉണ്ടാവുന്നത് നിയന്ത്രിക്കാൻ നിർദ്ദേശമുണ്ട്.
ആദ്യം മരിച്ചയാളുടെ സാമ്പിളും പോസിറ്റീവ്
ഓഗസ്റ്റ് മുപ്പതിന് മരിച്ച വ്യക്തിക്കും നിപ വൈറസ് ബാധയുണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ആശുപത്രിയില്‍ ത്രോട്ട് സ്വാബ് ഉണ്ടായിരുന്നു. ഇത് പരിശോധനക്ക് അയച്ചു. റിസൾട്ട് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇയാളില്‍നിന്നാണ് രോഗം കൂടുതല്‍ പേരിലേക്കെത്തിയത്.
കോഴിക്കോട് നഗരത്തിലും കണ്ടെയിൻമെൻ്റ് സോൺ
വെള്ളിയാഴ്ച രാവിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയതിൽ കോഴിക്കോട് കോര്‍പ്പറേഷനിലെ ചെറുവണ്ണൂര്‍ കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ആറ് പോസിറ്റീവ് കേസുകളും 83 നെഗറ്റീവ് കേസുകളുമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
1080 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 122 പേര്‍ ഹൈ റിസ്‌കില്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരാണ്. മലപ്പുറം ജില്ലയില്‍ 22 പേരും കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നുപേരും വയനാട്ടില്‍ ഒരാളും സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇവരുടെ സാമ്പിളുകളും പരിശോധിക്കും. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതില്‍ ആദ്യം മരിച്ച ആളുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത കുഞ്ഞും ഉള്‍പ്പെടുന്നു.
അതിവ്യാപനമുണ്ടായ ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനാഫലം നെഗറ്റീവാണ്. 10714 വീടുകളിലാണ് ഇന്ന് സര്‍വേ നടത്തിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇനി മുതല്‍ ഉയര്‍ന്ന പ്രായപരിധിയില്ല. 18 വയസിന് മുകളില്‍ പ്രായമുള്ള ഏതൊരു സ്ത്രീക്കും മത്സരത്തില്‍ പങ്കെടുക്കാം. ഇതുവരെ 28 വയസായിരുന്നു പരമാവധി അനുവദിച്ചിരുന്നത്. 1952 മുതൽ ഉണ്ടായിരുന്ന നിയന്ത്രണമാണ് എടുത്ത് മാറ്റിയത്. തായ്‌ലന്‍ഡിലെ പ്രമുഖ മാധ്യമ വ്യവസായി ആനി ജക്രാജുതാതിപ് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങള്‍.
71-ാമത് മിസ് യൂണിവേഴ്‌സ് കിരീടം നേടിയ അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേല ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആനി കഴിഞ്ഞ വര്‍ഷം 20 മില്ല്യണ്‍ ഡോളറിനാണ് ഓര്‍ഗനൈസേഷന്‍ സ്വന്തമാക്കിയത്.
ആനി ജക്രാജുതാതിപ്
വിവാഹിതർക്കും ഗർഭിണികൾക്കും മത്സരിക്കാം
ഉയർന്ന പ്രായപരിധി നീക്കുക മാത്രമല്ല വിവാഹിതരും വിവാഹമോചിതരും ഗര്‍ഭിണികളുമായ മത്സരാര്‍ഥികള്‍ക്കുള്ള നിയന്ത്രണങ്ങളും എടുത്തുമാറ്റി.
ഒരു സ്ത്രീക്ക് മത്സരിക്കാനും കഴിവ് തെളിയിക്കാനും പ്രായം ഒരു തടസമല്ലെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുകയാണ് ചെയ്യേണ്ടതെന്നും ബോണി ഗബ്രിയേല പറഞ്ഞു. നിലവില്‍ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ ഏറ്റവും പ്രായം കൂടിയ വനിതയാണ് ആര്‍ ബോണി ഗബ്രിയേല. അനുവദനീയമായ ഏറ്റവും ഉയർന്ന പ്രായത്തിലാണ് അവർ കിരീടം നേടിയത്.
അന്ന് ന്യൂ ഓര്‍ലിയാന്‍സില്‍ നടന്ന മത്സരത്തിലെ ചോദ്യോത്തര റൗണ്ടിനിടെ സംഘടനയുടെ നിയമങ്ങളില്‍ എന്ത് മാറ്റങ്ങള്‍ വരുത്തുമെന്ന് അവരോട് ചോദിച്ചിരുന്നു. പ്രായപരിധി ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് അവർ അന്ന് അറിയിക്കുകയുണ്ടായി.
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ ജില്ലയിൽ ആക്ടീവ് കേസുകൾ നാലായി.
രഗബാധ ഉണ്ടായ കുടുംബത്തിന് പുറത്തുള്ള വ്യക്തിക്കാണ് ഇപ്പോൾ നിപ സ്ഥിരീകരിച്ചത്.
30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു. കോഴിക്കോട് തുടരുന്ന കേന്ദ്രസംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദശിച്ചേക്കും. RGCBയുടെ മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും. നിപ സാന്നിധ്യത്തെ തുടർന്ന് പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടാണ് പരിശോധനാ ഫലം വന്നത്. ഇതിനിടയിലാണ് ഒരാൾ കൂടി നിപ പോസിറ്റീവാകുന്നത്.
അജ്ഞാത വസ്തുക്കളെ കുറിച്ചുള്ള ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് നാസയിൽ പുതിയ ഡയറക്ടറേറ്റ്. ഇതിനുള്ള തീരുമാനമായതായി നാസ മേധാവി ബില്‍ നെല്‍സൺ അറിയിച്ചു. ആകാശത്ത് പ്രത്യക്ഷപ്പെടുന്ന തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങളാണ് പഠിക്കുക. അണ്‍ഐഡന്റിഫൈഡ് അനോമലസ് ഫിനോമിനന്‍ -യുഎപി എന്നാണ് അജ്ഞാതമായ ഈ പറക്കും തളികളെ വിശേഷിപ്പിക്കുന്നത്.
ഇതിനായി The National Aeronautics and Space Administration 2022 ൽ ചുമതലപ്പെടുത്തിയ വിദഗ്ദ സംഘത്തില്‍ 16 പേർ ഉണ്ടായിരുന്നു. യുഎപി കളെ കുറിച്ചുള്ള വിവര ശേഖരണത്തിനായുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കണം എന്നും ഈ വിദഗ്ദ സംഘത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ഗവേഷണങ്ങള്‍ക്ക് പുതിയ മേധാവിയെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഡയറക്ടറുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
മെക്സിൻ ജേർണലിസ്റ്റും ഗോളാന്തര ജീവിവർഗ്ഗങ്ങളെ കുറിച്ചുള്ള ഗവേഷനകുമായ ജെയിം മൌസൻ കഴിഞ്ഞ ദിവസം അന്യഗൃഹ ജീവിയുടെത് എന്ന പേരിൽ മെക്സിക്കൻ ഗവൺമെൻ്റ് പ്രതിനിധികൾക്ക് മുന്നിൽ പ്രദർശിപ്പിച്ച വസ്തു സംബന്ധിച്ച് ഇതിനിടെ വിവാദം ഉയർന്നു. 1000 വർഷം മുൻപ് ഭൂമിയിൽ എത്തിയത് എന്ന് വിശദീകരിക്കുന്ന വിചിത്ര ആകാരമുളള വസ്തുവാണ് പ്രദർശിപ്പിച്ചത്. എന്നാൽ ഇത് സത്യമെങ്കിൽ എന്തുകൊണ്ട് പഠനത്തിനായി ലഭ്യമാക്കുന്നില്ല എന്ന് ശാസ്തജ്ഞർ ചോദ്യം ഉന്നയിച്ചു.
സത്യമോ മിഥ്യയോ ഇനിയും ഉറപ്പില്ല
അണ്‍ ഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജക്ട് അഥവാ യുഎഫ്ഒ എന്നും പൊതുവില്‍ ഇത്തരം അജ്ഞാത വസ്തുക്കള്‍ അറിയപ്പെടാറുണ്ട്. ഈ വിഷയത്തില്‍ വിശദ പഠനത്തിന് ചുമതലപ്പെടുത്തിയ വിദഗ്ദ സമിതിക്ക് ഇതുവരെ കണ്ട യുഎഫ്ഒകള്‍ക്ക് ഏതെങ്കിലും അന്യഗ്രഹങ്ങളുമായി ബന്ധം കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന് ബില്‍ നെല്‍സണ്‍ പറയുന്നു.
ഈ പ്രപഞ്ചം എത്രവലുതാണ് എന്ന് എനിക്ക് പറയാനാവില്ല. ആ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ജീവന്‍ ഉണ്ടോ എന്ന് വിശ്വസിക്കുന്നുവോ എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍ ‘വിശ്വസിക്കുന്നു’ എന്നായിരിക്കും തന്റെ മറുപടി എന്ന് നാസ മേധാവി നെല്‍സണ്‍ പറഞ്ഞു. എന്നാല്‍ മറ്റ് ഗ്രഹങ്ങളില്‍ നിന്നുള്ള ജീവികള്‍ ഭൂമി സന്ദര്‍ശിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ഭൗതിക ശാസ്ത്രം മുതല്‍ ആസ്‌ട്രോ ബയോളജിയില്‍ വരെ വിദഗ്ദരായവര്‍ അടങ്ങുന്ന സംഘമാണ് യുഎപികളെ കുറിച്ച് പഠിച്ചത്. കണ്ടെത്തിയ യുഎപികള്‍ അന്യഗ്രങ്ങളില്‍ നിന്നുള്ളതാണ് എന്നതിന് തെളിവുകള്‍ കണ്ടെത്താന്‍ നാസയുടെ വിദഗ്ദ സമിതിക്ക് സാധിച്ചിട്ടില്ല.
നാസയുടെ നേരത്തെ നിയമിച്ച സമിതി നൽകിയ റിപ്പോർട്ട് ചുരുക്കം
Here’s what all NASA’s UAP panel found
The panel was unable to definitively determine the nature of the UAPs it investigated.
The panel found that the majority of UAP reports could be attributed to known objects or phenomena, such as balloons, drones, or aircraft.
However, the panel also found that a small number of UAP reports could not be explained by known phenomena.
They concluded that there is no evidence to suggest that the UAPs it investigated are extraterrestrial in origin.
It recommended that Nasa develop a standardized system for collecting and analyzing UAP data.
The UAP team also recommended that Nasa use artificial intelligence and other technologies to improve its understanding of UAPs.
The team emphasised the importance of transparency and collaboration in the study of UAPs.
They also acknowledged the public’s interest in UAPs and pledged to keep the public informed of its findings.
They also called for increasing funding for UAP research, developing better methods for collecting and analysing UAP data, working with other government agencies and international partners to study UAPs and educating the public about UAPs
The panel’s report is a significant step forward in the scientific study of UAPs, and will help to guide future research into these mysterious phenomena.
സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ട് വിവാദമായതോടെ സരിത എസ് നായർ വീണ്ടും ശ്രദ്ധയിൽ. ആത്മകഥയുമായാണ് അവർ ഇത്തവണ രംഗത്ത് എത്തുന്നത്. ‘പ്രതിനായിക’ എന്ന് പേരിട്ട പുസ്തകം ഉടൻ പുറത്തിറങ്ങും.
റെസ്‌പോണ്‍സ് ബുക്‌സ് ആണ് പ്രസിദ്ധീകരിക്കുന്നത്. ‘പ്രതിനായിക’യില്‍ ഇതുവരെ പറയാത്ത വസ്തുതകൾ ഉണ്ടാവും. മാത്രമല്ല സരിത പറഞ്ഞതായി പ്രചരിക്കുന്നവയുടെ വാസ്തവവും വെളിപ്പെടുത്തുന്നുണ്ട് എന്നാണ് പ്രസാധകർ അവകാശപ്പെടുന്നത്..
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ നടന്‍ അലന്‍സിയറുടെ പരാമർശം വിവാദമായി. 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭച്ചത് സ്വീകരിച്ച് നടത്തിയ പ്രസംഗമാണ്.
പ്രത്യേക ജൂറി പരാമര്‍ശം നല്‍കി ഇങ്ങനെ അപമാനിക്കരുത്. പ്രത്യേക ജൂറി പുരസ്‌കാരം കിട്ടുന്നവര്‍ക്ക് സ്വര്‍ണം പൂശിയ ശില്‍പം നല്‍കണം. മുഖ്യമന്ത്രിയെ പോൽ ആണത്തമുള്ള സ്വർണ്ണ ശില്പം നൽകണം എന്നായിരുന്നു അലൻസിയറുടെ ആവശ്യം. അവാർഡ് ഏറ്റുവാങ്ങി വേദിയില്‍ സംസാരിക്കുകയായിരുന്നു അലന്‍സിയര്‍.
“നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും”. അലന്‍സിയര്‍ പറഞ്ഞു.
നല്ല അവാര്‍ഡോക്കെ എല്ലാവര്‍ക്കും കൊടുത്തോളു, സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ അവാര്‍ഡ് തരണമെന്നും താരം പറഞ്ഞു.
സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം.’ എന്നായിരുന്നു പരാമർശം.
അപ്പന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അലന്‍സിയർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്.
2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
കോവിഡിൽ നിന്നും നീപയിൽ നിന്നും പാഠം ഉൾകൊള്ളുക – ഡോ. ബി ഇക്ബാൽ
മനുഷ്യരെ ബാധിക്കുന്ന 60 ശതമാനത്തോളം പകർച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണ്
മനുഷ്യരിൽ കാണപ്പെടുന്ന നിരവധി പകർച്ചവ്യാധികൾ മനുഷ്യചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് സൂക്ഷ്മജീവികൾ കടന്നു വന്നതിന്റെ ഫലമായുണ്ടായാവയാണ്. ഇവയെ ജന്തുജന്യരോഗങ്ങൾ (സൂണോസിസ്: Zoonoses: Zoonotic Diseases) എന്നാണ് വിളിക്കുക. മനുഷ്യരെ ബാധിക്കുന്ന 60 ശതമാനത്തോളം പകർച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണ്.
വർഷംതോറും 250 കോടി പേരിൽ ജന്തുജന്യരോഗങ്ങൾ കാണപ്പെടുകയും ഇവരിൽ 27 ലക്ഷം പേർ മരണമടയുകയും ചെയ്യുന്നുണ്ട്. മഹാമാരികളിൽ വസൂരിയും പോളിയോയും ഒഴിച്ചുള്ള പ്ലേഗ്, ഫ്ലൂ, എയ്ഡ്സ്, കോവിഡ്, സാർ ഴ് സ്, മെർ ഴ് സ്, എബോള, നിപ തുടങ്ങിയ മഹാമാരികൾ എല്ലാം തന്നെയും മൃഗജന്യരോഗങ്ങളാണ്.
വവ്വാലുകളിൽ നിന്നും വെരുക് (സാർഴ്സ്), ഒട്ടകം (മേർഴ്സ്), എന്നീ ഇടനില വാഹകർ വഴിയാണ് വൈറസുകൾ മനുഷ്യ ശരീരത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. ചില രോഗങ്ങൾ കൊതുക്, ചെള്ള് തുടങ്ങിയ കീടങ്ങൾ വഴിയാണ് മനുഷ്യരിലെത്തുന്നത്. ഇവയെ പ്രാണിജന്യ രോഗങ്ങളെന്നും (Vector Born Diseases) വിളിക്കുന്നു. ഫലവത്തായ പ്രതിരോധ ചികിത്സയും വാക്സിനും ലഭ്യമാണെങ്കിലും പേപ്പട്ടിവിഷബാധ (Rabies) ലോകമെമ്പാടും ഇപ്പോഴും വലിയൊരു മൃഗജന്യ പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നുണ്ട്.
മനുഷ്യ പുരോഗതിക്കൊപ്പം രോഗങ്ങളും
മൃഗങ്ങളുമായി മനുഷ്യൻ കൂടുതൽ അടുത്തിടപഴകേണ്ടി വരുന്ന സാഹചര്യം പലകാരണങ്ങളാലും വർധിച്ച് വരികയാണ്. പരിസ്ഥിതിവിനാശത്തിന്റെ ഫലമായി വന്യജീവികളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥക്ക് കോട്ടം തട്ടുന്നു. പരിസ്ഥിതിയിലുണ്ടാവുന്ന തകരാറുകൾ കാലാവസ്ഥാവ്യതിയാനത്തിന് (Climate Change) കാരണമാവുന്നു. ഇതിന്റെയെല്ലാം ഫലമായി വന്യജീവികൾ മനുഷ്യവാസസ്ഥലത്ത് കടക്കാൻ നിർബന്ധിക്കപ്പെടുന്നു. മനുഷ്യരിലെ വൈറസുകളുടെയും ബാക്റ്റീരിയകളുടെയും ജനിതകപഠനങ്ങൾ സൂചിപ്പിക്കുന്നത് പല മനുഷ്യരോഗാണുക്കളുടെയും ഉദ്ഭവം കൃഷിയും മൃഗസംരക്ഷണവും ആരംഭിച്ച ചരിത്രഘട്ടങ്ങളിലായിരുന്നു എന്നാണ്. മൃഗങ്ങളെ വേട്ടയാടി അവയുടെ മാംസം ഭക്ഷിച്ചിരുന്ന കാലഘട്ടങ്ങളിലും, അവയെ ഇണക്കി വളർത്തിയ അവസരങ്ങളിലും വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് നിരവധി രോഗാണുക്കൾ പകർന്നിട്ടുണ്ട്. മൃഗമാംസവ്യാപാരം വലിയൊരു വാണിജ്യവ്യവഹാരമായി മാറിയതും ജന്തുജന്യരോഗസാധ്യത വർധിപ്പിച്ചു.
പകർച്ചയ്ക്ക് പലവഴികൾ രീതികൾ
മൃഗങ്ങളുടെ ശരീരത്തിൽ പ്രതിരോധവ്യവസ്ഥയുമായി സന്തുലാവസ്ഥ കൈവരിച്ച് നിരവധി സൂക്ഷ്മജീവികൾ അവയിൽ രോഗമുണ്ടാക്കാതെ കഴിയുന്നുണ്ട്. ഒട്ടനവധി വൈറസുകളുടെ പ്രകൃത്യാലുള്ള വാഹകരാണ് (Natural Reservoir) വന്യജീവികൾ. മനുഷ്യരുമായി കൂടുതൽ അടുത്തിടപഴകുമ്പോൾ മൃഗങ്ങളുടെ ശരീരത്തിലുള്ള രോഗാണുക്കൾ നേരിട്ടോ മറ്റേതെങ്കിലും ഇടനിലജീവിയുടെ (intermediate Host) ശരീരത്തിലേക്ക് കടന്നിട്ടോ മനുഷ്യരിലെത്തി രോഗകാരണമാവുന്നു. പ്രത്യേകസാഹചര്യങ്ങളിൽ രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തുന്നതിനെ കുതിച്ച് ചാട്ടം (Jumping), അതിരുകവിയൽ (Spillover) എന്നെല്ലാം വിശേഷിപ്പിക്കാറുണ്ട്. ഇടനിലജീവിയുടെ ശരീരത്തിൽ വച്ച് ജനിതകവ്യതിയാനത്തിലൂടെ (Mutation) രോഗാണുക്കൾക്ക് തീവ്രതയും (Virulence) പകർച്ചാസാധ്യതയും (Infectivity) വർധിക്കയും മനുഷ്യരിലെത്തുന്നതോടെ രോഗകാരണമാവുകയും ചെയ്യുന്നു.
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പർക്കം
കോഴി, താറാവ്, മത്സ്യം, ആടുമാടുകൾ തുടങ്ങി വിവിധ ജന്തുജാലങ്ങളുടെ മാംസവില്പന ദേശീയ അന്തർദേശീയ തലത്തിൽ വമ്പിച്ച സാമ്പത്തിക ഇടപാടുകൾ നടക്കുന്ന വാണിജ്യസംരംഭങ്ങളായി മാറിയിട്ടുണ്ട്. ഇവയോടൊപ്പം ചൈന, ഇന്ത്യനേഷ്യ, തായ് ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ വെരുക്, വവ്വാൽ, പാമ്പ്, ഈനാം പേച്ചി തുടങ്ങിയ അപൂർവ്വ ജന്തുജാലങ്ങളെ ജീവനോടെയോ മാംസങ്ങളായോ വിൽക്കുന്ന വെറ്റ്മാർക്കറ്റ് (Wet Market) എന്ന് വിശേഷിപ്പിക്കുന്ന കമ്പോളങ്ങളും പ്രവർത്തിച്ച് വരുന്നു. ഇത്തരം വ്യാപാരശാലകളിൽ ജീവജാലങ്ങളെ പലപ്പോഴും യാതൊരു ശുചിത്വമാനദണ്ഡങ്ങളും പാലിക്കാതെ കൂടുകളിലായി തിക്കി നിറച്ചാണ് ശേഖരിച്ച് വക്കാറുള്ളത്. വിവിധജന്തുജാലങ്ങളുടെ ശരീരത്തിലുള്ള വൈറസുകൾ അന്വോന്യം വിനിമയം ചെയ്യപ്പെട്ട് ജനിതകസംയോജനത്തിലൂടെ തീവ്രത കൈവരിക്കാനുള്ള സാധ്യത ഇതിലൂടെ വർധിക്കുന്നു. . ഇത്തരം കമ്പോളങ്ങളിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പർക്കം കൂടുതൽ ഗാഢമാകുന്നതോടെ വൈറസുകൾ മനുഷ്യശരീരത്തിലേക്ക് കടക്കുകയും രോഗകാരണമാവുകയും ചെയ്യുന്നു. ചൈനയിലെ വെറ്റ്മാർക്കറ്റുകളിൽ നിന്നാണ് സാർഴ്സ്, വൈറസുകൾ മനുഷ്യരിലെത്തിയത്. പക്ഷിപ്പനിയുടെ ഉറവിടവും ഇത്തരം വാണിജ്യകേന്ദ്രങ്ങളായിരുന്നു. മൃഗകമ്പോളങ്ങളിൽ നിന്നും ജനിതകമാറ്റത്തിലൂടെ രൂപംകൊള്ളുന്ന ഫ്ലൂ വൈറസ് വഴി കൂടുതൽ രൂക്ഷമായ പ്ലൂ മഹാമാരി ഉത്ഭവിക്കാനുള്ള സാധ്യയുണ്ടെന്ന് വിദഗ്ധർ ജാഗ്രതപ്പെടുത്തിയിട്ടുണ്ട്.
മൃഗങ്ങളെ മാത്രം ബാധിക്കുന്നവയും മനുഷ്യരെ വേട്ടയാടുമ്പോൾ
വളർത്തുമൃഗങ്ങളെ ഒഴിവാക്കികൊണ്ടും വന്യജീവികളെ നശിപ്പിക്കുകയോ അവയുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കികൊണ്ടും ജന്തുജന്യരോഗങ്ങളിൽ നിന്നും രക്ഷപ്പെടാം എന്ന് കരുതുന്നത് പ്രായോഗികമല്ല. അഞ്ചാംപനി വൈറസിന്റെ പൂർവ്വികനായ കാലിവസന്തവൈറസ് മനുഷ്യരിൽ രോഗമുണ്ടാക്കുന്നവയായിരുന്നില്ല. എന്നാൽ അഞ്ചാംപനി വൈറസിനേക്കാൾ കൂടുതൽ മനുഷ്യമരണങ്ങൾ കാലിവസന്തമൂലം പരോക്ഷമായിട്ടുണ്ടായിട്ടുണ്ട്. വായുവിലൂടെ പകരുന്ന, നൂറു ശതമാനംവരെ മരണനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ള, ഈ രോഗം കന്നുകാലികളെ മുഴുവൻ ഇല്ലാതാക്കി മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിട്ടാണ് മനുഷ്യമരണങ്ങൾക്ക് കാരണമായത്, 1889 ൽ എത്യോപ്യയിൽ മൂന്നിലൊന്നു മനുഷ്യർ മരിച്ചതടക്കം, ആഫ്രിക്കയിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണങ്ങൾക്ക് കാരണമായത് കാലിവസന്തമൂലമുണ്ടായ കന്നുകാലികളുടെ കൂട്ടമരണവും തുടർന്നുണ്ടായ പട്ടിണിയുമാണ്. ജന്തുജന്യരോഗഭീഷണി എന്നതിനപ്പുറം മൃഗാരോഗ്യം മനുഷ്യരുടെ ജീവിതത്തിൽ വഹിക്കുന്ന പങ്ക് ഈ പട്ടിണി മരണങ്ങളുടെ ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.
നിരവധി പകർച്ചവ്യാധികൾക്ക് കാരണമായ വൈറസുകളുടെ പ്രകൃതിദത്തവാഹകർ വവ്വാലുകളാണ്. എബോള, മീസിൽസ് , മമ്സ്, നിപ, കൊറോണ വൈറസുകളെല്ലാം മനുഷ്യരിലെത്തിയത് വവ്വാലുകളിൽ നിന്നാണ്. 1200 വംശങ്ങളുള്ള വവ്വാലുകളിൽ ആറായിരത്തോളം വൈറസുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കണ്ട് അവയുടെ വംശനാശം വരുത്തുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാവും. പ്രകൃതിചക്രത്തിലും പുന:ചക്രത്തിലും, പരിസ്ഥിതിസംരക്ഷണത്തിലും സാമ്പത്തികഘടനയിലും മനുഷ്യാരോഗ്യസംരക്ഷണത്തിലുമെല്ലാം വവ്വാലുകൾ സുപ്രധാന പങ്ക് വഹിക്കുന്നു. കൃഷി നശിപ്പിക്കയോ മനുഷ്യരിൽ രോഗപരത്തുകയോ ചെയ്യുന്ന പല കീടങ്ങളേയും അമിതമായി പെരുകാതെ നിയന്ത്രിച്ച് നിർത്തുന്നത് വവ്വാലൂകളാണ്. പല ചെടികളിലും പരാഗണം നടത്തുന്നതും അവയുടെ വിത്തുകൾ വിതരണം ചെയ്യുന്നതും വവ്വാലുകളാണ്. ഗുഹകളിൽ കഴിയുന്ന വവ്വാലുകളുടെ വംശനാശം സംഭവിച്ച് വരികയാണ്.
വവ്വാലുകൾ വെറും ശത്രുക്കളല്ല
പരിസ്ഥിതിനശീകരണത്തിന്റെ ഭാഗമായി വവ്വാലുകളുടെ ആവാസവ്യവസ്ഥക്ക് കോട്ടം സംഭവിക്കുകയും അവയുടെ ആഹാരസ്രോതസ്സുകൾ കുറഞ്ഞു വരികയും ചെയ്യുന്നുണ്ട്. വവ്വാലുകളുടെ ജീവിതസാഹചര്യങ്ങളിൽ മനുഷ്യർ കടന്ന് കയറുന്നത് കൊണ്ടാണ് വവ്വലുകളിലെ വൈറസുകൾ മനുഷ്യരിലെത്തി രോഗം പരത്തുന്നത്.
പൊതുവിൽ അവഗണിക്കപെട്ട് പോയ വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കാണാതെ അവയെ സംരക്ഷിച്ച് നിർത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ജന്തുക്കളെ സംബന്ധിച്ചും അവയൂടെ സാമൂഹിക സാമ്പത്തിക പരിസ്ഥിതി പ്രസക്തിയെ സംബന്ധിച്ചും ജന്തുജന്യരോഗങ്ങളെ സംബന്ധിച്ചുമുള്ള ശാസ്ത്രീയമായ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും, വളർത്തുമൃഗങ്ങളോടും പരിസ്ഥിതിയോടും ജാഗ്രതയോടെയുള്ള സഹവർത്തിത്വം പുലർത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ശാസ്തീയസമീപനമാണ് .സ്വീകരിക്കേണ്ടത്.
ഏകലോകം ഏകാര്യോഗ്യം
അഭൂതപൂർമായ ജനസംഖ്യാവർദ്ധന, വന്യജീവികളുടെ ആവാസകേന്ദങ്ങളിലേക്ക് വർധിച്ച് വരുന്ന കടന്നുകയററം, ഭൂവിനിയോഗത്തിലെ വമ്പിച്ച മാറ്റങ്ങൾ, കാലാവസ്ഥാവ്യതിയാനം, വളർത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും ഇവയിൽ നിന്നുള്ള ഉല്പന്നങ്ങളുടെയും ആഗോളവിനിമയ, തുടങ്ങി മഹാമാരികൾ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്നത് സുനിശ്ചിതമാക്കുന്ന ഘടകങ്ങൾ ഏകലോകം ഏകാരോഗ്യം എന്ന സമീപനത്തിലേക്ക് ലോകത്തെ എത്തിച്ചിട്ടുണ്ട്. മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും നിലനിൽപ്പും പരിസ്ഥിതിയും പരസ്പര ബന്ധിതമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ പരിസ്ഥിതിയും മൃഗങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നത് മനുഷ്യാരോഗ്യസംരക്ഷണം പോലെ പ്രധാനമാണെന്ന “ഏകലോകം ഏകാരോഗ്യം” എന്ന കാഴ്ച്ചപ്പാട് ഇപ്പോൾ ലോകരാജ്യങ്ങൾ അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്.
• നിപ (Nipah) മഹാമാരിയല്ല (pandemic), എപ്പിഡെമിക്ക് (epidemic) മാത്രം
• വേഗത്തിൽ നിയന്ത്രണ വിധേയമാക്കാൻ കഴിയും
• എന്നാൽ മരണനിരക്ക് കൂടുതൽ
1998 ൽ മലേഷ്യയിലും തുടർന്ന് സിംഗപ്പൂരിലുമാണ് നിപ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എൽ നിനോ പ്രതിഭാസം മലേഷ്യൻ കാടുകളെ നശിപ്പിച്ചതിനെ തുടർന്നാണ് പ്രധാനമായും കാട്ടിലെ കായ് കനികൾ ഭക്ഷിച്ച് ജിവിച്ചിരുന്ന വവ്വാലിൽ നിന്നും നിപ്പാ വൈറസ്, പന്നി തുടങ്ങിയ നാട്ട്മൃഗങ്ങളിലേക്ക് വ്യാപിച്ചത്. പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടർന്നു. മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരിൽ വൈറസ് അറിയപ്പെട്ടത്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് മാത്രം പകർന്നിരുന്ന നീപ വൈറസ് ജനിതകമാറ്റം സംഭവിച്ചത് കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പടരുന്നത്.
രോഗകാരണം
ഹെൻഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്സോ വിറിഡേ (Paramyxoviridae), വിഭാഗത്തിൽ പെട്ട ആർ എൻ എ വെറസുകളാണ് നിപ വൈറസുകൾ. പ്രധാനമായും പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസ്സി പെട്ട വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകർ.,. വവ്വലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. മലേഷ്യയിൽ വവ്വാലുകളിൽ നിന്നും പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പകർന്നു. വവ്വാലുകൾ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന പാനീയങ്ങളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയിൽ മാത്രമാണ് പന്നികളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
രോഗലക്ഷണങ്ങൾ
രോഗിയുടെ സ്രവങ്ങളിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. പനി, തലവേദന, തലകറക്കം, ചുമ, ബോധക്ഷയം മുതലായവയാണ് നിപ രോഗലക്ഷണങ്ങൾ. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് മരണത്തിന് കാരണമാവും. 40 മുതൽ 60 ശതമാനം വരെയാണ് മരണനിരക്ക്. ആർ ടി പി സി ആർ, എലിസ (ELISA) ടെസ്റ്റുകൾ വഴി രോഗനിർണ്ണയം നടത്താം, മരണമടയുന്ന രോഗികളുടെ അവയവകോശങ്ങൾ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി (Immunohistochemistry) പരിശോധനക്ക് വിധേയമാക്കി രോഗം കൃത്യമായി നിർണ്ണയിക്കാൻ കഴിയും.
രോഗവ്യാപനം
മലേഷ്യയിൽ 1998-99 കാലത്ത് 265 പേരെ രോഗം ബാധിച്ചു 105 പേർ മരണമടഞ്ഞു. സിംഗപ്പൂരിൽ 11 പേരിൽ രോഗം കണ്ടെത്തി ഒരാൾ മാത്രമാണ് മരണമടഞ്ഞത്. ബംഗ്ലാദേശിലെ മെഹർപൂർ ജില്ലയിൽ നീപ വൈറസ് രോഗം 2001 ൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ബംഗ്ലാദേശിലെ നിരവധി ജില്ലകളിലേക്ക് രോഗം പടർന്നു. 2012 മാർച്ച് വരെ ബംഗ്ലാദേശിൽ 263 പേരെയാണ് രോഗം ബാധിച്ചത്. ഇവരിൽ 196 (74.5%) പേരും മരിച്ചു 2001 ൽ ഇന്ത്യയിൽ പശ്ചിമബംഗാളിലെ സിലിഗുരിയിൽ 71 പേരെ നീപ വൈറസ് രോഗം ബാധിക്കയും 50 പേർ മരണമടയുകയും ചെയ്തു. 2007 ൽ നാദിയായിൽ 30 പേർക്ക് രോഗബാധയുണ്ടായി 5 പേർ മരണമടഞ്ഞു.. 1998 നു ശേഷം ഇതുവരെ നിപ വൈറസ് രോഗം വിവിധ രാജ്യങ്ങളിലായി 477 പേരെ ബാധിച്ചിട്ടുണ്ട്. ഇവരിൽ 252 പേർ മരണമടഞ്ഞു. 40 മുതൽ 75 ശതമാനം വരെയായിരുന്നു വിവിധ രാജ്യങ്ങളിലെ മരണനിരക്ക് .
നിപ കേരളത്തിൽ
2018 മേയ് മാസത്തിൽ കേരളത്തിൽ നിപ വൈറസ് ബാധ ഉണ്ടായി. 28 പേരിൽ രോഗ ലക്ഷണം കണ്ടെങ്കിലും 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ മരണമടഞ്ഞു പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്രാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്ടുള്ള പേരാബ്രാ എന്ന ഗ്രാമത്തിലായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴംതീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്ന് വ്യക്തമായിട്ടുണ്ട്. രോഗം ബാധിച്ചു മരിച്ച 17 പേർക്കും രോഗം പടർന്നത് ആദ്യ നിപ വൈറസ് ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ് സാബിത്തിൽ നിന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്. 2019 ജൂണിൽ കൊച്ചിയിൽ 23 കാരനായ വിദ്യാർത്ഥിയെ നിപ വൈറസ് ബാധിച്ചെങ്കിലും ചികിത്സയെ തുടർന്ന് രോഗം ഭേദമായി. 2021 സെപ്തംബറിൽ കോഴിക്കോട് 12 വയസ്സുള്ള കുട്ടി നീപ ബാധിച്ച് മരണമടഞ്ഞു.
കൂടുതൽ പഠനങ്ങൾ ആവശ്യമാവുന്നു
നിപ വൈറസ് രോഗത്തിന് പ്രത്യേക മരുന്നുകളോ വാക്സിനോ കണ്ടെത്തിയിട്ടില്ല. വൈറസുകളെ നശിപ്പിക്കുന്ന റിബാവിറിൻ (Ribavirin) എന്നമരുന്ന് പരീക്ഷണ ഘട്ടത്തിലാണ്. വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നു വരുന്നു.
ഇപ്പോൾ കോഴിക്കോട് വീണ്ടും നീപ ബാധയുണ്ടായതായും തുടർന്ന് മരണം സംഭവിച്ചതായി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ആവർത്തിച്ച് നിപ പ്രത്യക്ഷപ്പെടുന്നതിൻ്റെ കാരണങ്ങൾ കണ്ടെത്താനുള്ള സൂക്ഷ്മ പഠനം നടത്തേണ്ടിയിരിക്കുന്നു,
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം. കേന്ദ്രം നിലപാട് അറിയിക്കാത്ത കാരണം ജയിൽ മോചിതരായിട്ടും ഇവർ ക്യാമ്പിൽ തുടരുകയായിരുന്നു. മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്.
മുരുകന്റെ ഭാര്യ നളിനി നൽകിയ അപേക്ഷയിലാണ് മറുപടി. ജയിൽമോചിതരായ ശേഷവും ഇവർ നിയമപരമായി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. നിലവിൽ തിരുചിരപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണ് 4 പേരും. മദ്രാസ് ഹൈക്കോടതിയിൽ കേന്ദ്രം നിലപാട് അറിയിച്ചതോടെയാണ് ഇവർക്കാണ് ശ്രീലങ്കയിലേക്ക് മടങ്ങാനുള്ള അനുമതിയാത്.
30 വർഷത്തിൽ അധികം നീണ്ട ജയിൽ വാസം
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളും കഴിഞ്ഞ വർഷം നവംബറിലാണ് ജയിൽ മോചിതരായത്. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചിപ്പിച്ചത്. നളിനിയുടെ ഭർത്താവ് മുരുകൻ മറ്റു പ്രതികളായ ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്. പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യക ജയിലിലും മുരുകനും ശാന്തനും വെല്ലൂർ സെൻട്രൽ ജയിലിലും, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ചെന്നൈ പുഴൽ ജയിലിലും രവിചന്ദ്രൻ തൂത്തുകൂടി സെൻട്രൽ ജയിലിലുമാണ് കഴിഞ്ഞ 30 വർഷമായി കഴിഞ്ഞിരുന്നത്. ജയിൽ മോചിതരായ ഇവരെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.