അപ്പനൊത്തിരി പേടിപ്പിക്കുന്ന
കഥകള്‍ രാത്രിക്ക്
പറഞ്ഞുകൊടുക്കുന്നത്
ഒളിച്ചിരുന്നു കേള്‍ക്കും.
പേടിക്കും നീ പേടിക്കും
എന്നിടയ്ക്കിടെ പറയും .
രാത്രി, പേടിച്ചതുപോലെ
നിലാവ് തൊലിപ്പുറത്ത്
ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടാവും.
ഒരുത്തി മുല പറിച്ചെറിഞ്ഞ്
പുരമെരിച്ചതും മറ്റെവിടെയോ
ഒരുത്തിയുടെ മൂക്കും മുലയും
മുറിച്ചവനെയവള്‍
കാമിച്ചുനിന്നതും
കേള്‍ക്കുന്ന നേരത്ത്
കാണണം രാത്രിയുടെ
ഓരോ ഭാവാഭിനയം.
പേടിച്ചേ പേടിച്ചേ
എന്നപ്പന്‍ കളിയാക്കും.
ഒരുത്തി വിഷമുലക്കണ്ണൂട്ടി
ഒരുണ്ണിയെ കൊല്ലാനാഞ്ഞതും
മറ്റൊരുത്തി മുലത്തുമ്പില്‍
വിഷപ്പല്ലാഴ്ത്തി മരിക്കാന്‍
കൊതിപ്പിച്ചതും
കേള്‍ക്കുന്ന നേരം
കേള്‍ക്കണം രാത്രിയുടെ
ഓരോ കൊല്ലുന്ന
സീല്‍ക്കാരങ്ങള്‍.
പേടിച്ചേ പേടിച്ചേ
എന്നപ്പന്‍ രാത്രിയെ
വേഗത്തില്‍ താരാട്ടും.
കേട്ടിട്ടും കേട്ടിട്ടും
പേടിച്ചില്ല ഒളിച്ചുകേള്‍വിക്കാര്‍.
അപ്പന്‍ ഉറക്കത്തില്‍
മുലകളെ പേക്കിനാക്കണ്ട്
പേടിച്ചു കരയുന്നതുവരെ.
കഥ, കവിത, ലേഖനം, യാത്രാവിവരണം, പഠനം - എന്തുമാകട്ടെ. നിങ്ങളുടെ രചനകൾ ഇവിടെ പ്രസിദ്ധീകരിക്കാം. publish@keralapost.online എന്ന ഈമെയിലിലേക്ക് നിങ്ങളുടെ രചന അയക്കുക. നിങ്ങളുടെ പേര്, ഫോട്ടോ, ഫോൺനമ്പർ, രചനയോടൊപ്പം വയ്ക്കേണ്ട ചിത്രങ്ങൾ എന്നിവകൂടി ഉൾക്കൊള്ളിക്കുക. 8075 440 976, 88485 37 837 എന്നീ നമ്പരുകളിൽ WhatsApp മുഖേനയും അയയ്ക്കാവുന്നതാണ്.
രാപ്പേടി
(adsbygoogle = window.adsbygoogle || []).push({});
