നാട്ടകം ആൾക്കൂട്ടങ്ങൾക്കിടയിൽ

0

2026 ഏപ്രിൽ 2:

ആർപ്പൂക്കരയുടെ സ്നേഹങ്ങളിലൂടെ നാടറിഞ്ഞ് നാട്ടാരെ കേട്ട് സ്നേഹത്തിന്റെ സുരേഷേട്ടൻ ശൈലിയിൽ…

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി നാട്ടകം സുരേഷ് ആർപ്പൂക്കര മണ്ഡലം പര്യടനത്തിനിടയിൽ

ഞായറാഴ്ച യില്ലാത്തവര്‍

ഫ്ലോറന്‍റീനോ അരിസയുടെ ചിത്രം
എന്‍റെ മുറിയില്‍ തൂക്കിയ ദിവസം
എനിക്കോര്‍മ്മയുണ്ട്.
ഗാബോയുടെ അരിസ
അങ്ങനെയല്ലായിരുന്നു..
ഇരുണ്ട നിറത്തില്‍
അല്പം വയറുന്തി
നിരതെറ്റിയ ചിരിയുമായ് അരിസ.
ഭാവന പുകയാണെന്ന്
ഒരുത്തിയെന്നോട് പറഞ്ഞിട്ടുണ്ട്..
അരിസയുടെ കണ്ണിനു ചുറ്റും
ആ പുകയുണ്ടായിരുന്നു.

അരിസയെ ഇഷ്ടപ്പെടാതിരിക്കാന്‍
നൂറ് കാരണങ്ങളുണ്ട്..

അയാള്‍ ഒന്നില്‍ മാത്രം വിശ്വസിച്ചു.
അയാള്‍ക്ക് തന്‍റേടം തീരെയില്ല..
ഇടയ്ക്കയാളെ മഞ്ഞ് മണക്കും.

അരിസയുടെ ചിത്രം മങ്ങിത്തുടങ്ങിയ
ദിവസം എനിക്കോര്‍മ്മയുണ്ട്.
ഒരു തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്.

എന്‍റെ എഴുത്തുകാരന്‍ മരിച്ചു..

അയാള്‍ക്ക് വിഷം തീണ്ടി നീലിച്ചെന്ന് പറഞ്ഞു.

ഞാന്‍ അരിസയുടെ
കണ്ണുകളിലേക്ക് നോക്കും..
അയാളില്‍ ഒരാണ്‍ ജീവിതം
ഒടിഞ്ഞു കിടക്കുന്നതു കാണാം.

കാമനകള്‍ വിഴുങ്ങിയ
ചതുപ്പില്‍ താന്ന ഒരാള്‍.

അയാള്‍ സ്ത്രീകളെ എണ്ണി..
കാലത്തെയും വര്‍ഷത്തെയുമെണ്ണി..

അരിസ നിങ്ങളെന്നോട് ക്ഷമിക്കു..
എനിക്ക് അര നൂറ്റാണ്ട് ശേഷിക്കുന്നില്ല..

ചൂട് വിട്ടകന്ന് പൊടിഞ്ഞു പോകുന്നത്
ഒരു ദുസ്വപ്നം പോലെ കാണുന്നുണ്ട്..

ചിത്രത്തിലെ അരിസയുടെ രോമങ്ങള്‍
കൊഴിഞ്ഞു തുടങ്ങിയ ദിവസം എനിക്കോര്‍മ്മയുണ്ട്..
ഒരു കെട്ട വ്യാഴാഴ്ച.

അവള്‍ ചുവന്ന നിറമുള്ള
തുരുത്തിലാണെന്ന് കമ്പി വന്നു..
അത് കൊണ്ടുവന്ന മനുഷ്യനെ
ഞാന്‍ നോക്കി..

ഇല്ല അയാളെ എനിക്കറിയില്ല..

ഞായറാഴ്ചയാകാന്‍ കാക്കാതെ ഞാന്‍
അരിസയെ കീറിക്കളഞ്ഞു..

ഒരു വേശ്യയുടെ ചൂടില്‍ തീരാന്‍ ഞാന്‍ കൊതിച്ചു..
അരിസയുടെ കണ്ണുകള്‍ പുക കൊണ്ട് മൂടി..

ഒടുവിലൊരു ശ്വാസമെഴുതാന്‍ കവി പാടുപെട്ടു..

ഗാബോ തെരുവിന്‍റെ തണുപ്പില്‍ വീട് വിക്കാന്‍ അലഞ്ഞു..

ഇനിയില്ല..

നീ മടങ്ങിപ്പോകണമെന്ന് വീണ്ടുമൊരു കമ്പി വന്നു..

അത് തന്നയാളെ എനിക്കറിയാം.

ആ ഇരുണ്ട നിറവും ഉന്തിയ വയറും പുകയും..

മേല്‍വിലാസക്കാരന്‍ മരിച്ചു എന്ന് ഞാന്‍ എഴുതിക്കൊടുത്തു..

അയാളുടെ ചിരി മങ്ങി..

ഞാന്‍ ചിരിച്ചു..

അയാളെന്നെ ഒരു കാപ്പിക്ക് ക്ഷണിച്ചു..

ഇനിയില്ല..എന്ന് പറയാനോങ്ങി ഞാന്‍ മരിച്ചു..

വാക്കുകൾ പിടയുന്ന താരകം

അവൾ പോയിമറഞ്ഞ കഥയെഴുതാൻ
പാകത്തിന് കട്ടിയുള്ള താളോ നിറമുള്ള
മഷിയോ കിട്ടിയില്ല.
പൂർത്തിയാക്കാതെ ബാക്കിവെച്ചുപോയ
നിറംമങ്ങിയ ഒരേടും,
വാക്കാവാൻ കൊതിച്ച് പാതിവഴിയിൽ
അലസിപ്പോയ ഒരിറ്റ് ദ്രവിച്ച തൂലികയും
നനവുണങ്ങിയ ഏതോ മിഴികൾക്കാത്ത്
മയക്കത്തിലാണ്.
ആ മഹാകാവ്യത്തിൻ്റെ അവസാന ഈരടി
ഇനിയും പൂർണ്ണമാവാനുണ്ട്;

അവളുടെ സമാഹാരം
അവൾക്കൊഴിച്ചുള്ളതിനെല്ലാം
അധ്യായങ്ങൾ കണ്ടെത്തി.
കൂർത്തമുനകൾക്കൊണ്ട് ആമുഖം കറുപ്പിച്ച്,
ഭയം മണക്കുന്ന മഷിപ്പാത്രം ഓരോ
അധ്യായങ്ങൾക്കും വീര്യമേകി.
ആ തലക്കെട്ടുകളുടെ ഏകാവകാശി
അച്ഛനായിരുന്നു.
ഓരോ അധ്യായവും പൂർത്തിയായെന്ന്
ഉറപ്പുവരുത്തിയത് ജ്യേഷ്ഠനും.
തൻ്റേതല്ലാത്ത അക്ഷരക്കെട്ടുകൾ
ഇടക്കെപ്പോഴോ ഒന്നിളകിയപ്പോൾ,
തിരുത്തലിൻ്റെ ചുവന്ന മഷിയുടെ ചതുക്കം
ഇപ്പോഴും അവളുടെ ചുളിവുകൾക്കിടയിലും
മങ്ങാതെ തെളിയുന്നു.
ഒരധ്യായം മാത്രം മാഞ്ഞുതുടങ്ങിയിരുന്നു.
അതിലധികം വരികളുണ്ടായിരുന്നില്ല.
വാക്കുകളേക്കാൾ മിടിപ്പുകൾക്കൊണ്ടെഴുതിയ
അമ്മയുടേതായിരുന്നുവത്.

അവളും ആ കഥയും, ഒപ്പം കാലവും വളർന്നു.
കൂടെ കഥാപാത്രങ്ങളും.
ആ കഥയിൽ കടന്നുകയറിയ ഓരോ
കഥാപാത്രവും, പിന്നിട്ട താളുകളിൽ
ഒരു വെട്ട് ഇട്ടുപോന്നു.
ചായംപൂശിയ അതിരുകളുടെ മറുപുറത്ത്
അവളിലെ കവിതയുടെ
ഛന്ദസ്സുമോഹിച്ചൊരു കാവ്യതീർത്ഥാടക
തംബുരുവിൻ്റെ സ്വരമിടറിയിരുന്നു.
ആ തംബുരുവിൻ്റെ ഈണം കോർത്ത്
അവൾ നെയ്ത കവിതക്ക് പക്ഷേ,
മുഖചിത്രമില്ലാതെ പ്രകാശനം
പൂർത്തിയായ അവളുടെ
സമാഹാരത്തിൽ ഇടമുണ്ടായിരുന്നില്ല;

ഒടുവിലെ താളുകൾ ഞെരിച്ചെഴുതിയ
ചൂടും വിയർപ്പും താങ്ങി
അവൾ നൊന്തുപെറ്റു;
ഒരു കിരണം.
തൻ്റെവരികൾ വിരിയുന്ന പൂന്തോപ്പിലെ
സൂര്യകാന്തിക്ക് തലയുയർത്താൻ
എന്ന മുഖവുരയോടെ.

അവൾ താണ്ടിയ ദൂരമൊപ്പിയ മഷിയുടെ
ഗന്ധമിന്നും ഇടറുന്ന ചുവടുകൾക്കിടയിൽ
അലയടിക്കുന്നു,
ആ വീഥിയിൽ പൂക്കളും സുഗന്ധവും
ചേർന്നൊരു കാവ്യം തീർക്കുന്നു.

ആറാം നാളിന്റെ ഒടുക്കം

അയാളുള്ള നഗരമാണിത്.
അതറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ഈ നഗരത്തിലേക്ക് വന്നത്.
കഴിവതും മനസ്സിൽ നിന്ന് മായിക്കാൻ ശ്രമിച്ചു നോക്കി. പക്ഷേ പറ്റുന്നില്ല!
ഓർമ്മകൾ ഒരു അനുവാദവും കൂടാതെ ഉള്ളിലേക്ക് കയറി വരും… കുത്തി നോവിക്കും. ഉണങ്ങാത്ത മുറിവിലേക്ക് കുറ്റബോധത്തിന്റെ ആണികൊണ്ട് പോറിക്കും. ചോരപൊടിയുമ്പോഴുള്ള നമ്മുടെ നീറ്റൽ കണ്ടു ആനന്ദിക്കും.
കൊല്ലം നാലിനു മേലെയാകുന്നു ഈ കുറ്റബോധത്തിന്റെ വേദന തിന്ന് ഞാൻ ജീവിക്കാൻ തുടങ്ങിയിട്ട്.
കുറ്റബോധത്തിന്റെ ആരംഭം. ഒടുക്കം മനസ്സിൽ ഭയത്തിന്റെ വേരുകൾ ആഴ്ത്തി തുടങ്ങിയത് ഞാനറിഞ്ഞു. അതിന്റെ പിരിമുറുക്കത്തിൽ എനിക്ക് ശ്വാസം മുട്ടിയപ്പോഴാണ്, ഇതിനൊരു അന്ത്യം വേണമെന്ന ചിന്തയുടെ ഒടുക്കത്തെ തീരുമാനത്തിൽ ആറു നാൾ മുമ്പത്തെ രാത്രിയിൽ ഞാൻ ഈ നഗരത്തിലേക്ക് വീണ്ടും വണ്ടി കയറിയത്.

നഗരം ഉറക്കത്തിലേക്ക് വീഴാൻ പോകുകയാണ്.
നഗരത്തിലെ ഈ ഹോട്ടൽ മുറിയുടെ മൂന്നാമത്തെ നിലയിലെ 309ാം മുറിയിലെ ജനാലയിലൂടെ ഞാൻ നഗരത്തെ നോക്കി..
ദൂരെ കാണുന്ന മൈതാനത്ത് മറൈൻ എക്സ്പോ നടക്കുന്നു. അത് തുടങ്ങിയ ദിവസമാണ് ഞാനിവിടെ വന്നത്. ഇന്ന് അത് തീരുകയാണ്.
തിരക്കുള്ള എക്സ്പോയിലൂടെ രണ്ടു പ്രാവശ്യം ഞാൻ കാഴ്ചകൾ കണ്ടു നടന്നു. നടത്തത്തിന്റെ ഇടയിൽ എല്ലായ്‌പ്പോഴും ചുറ്റിലും നിറഞ്ഞു നിൽക്കുന്ന ആൾക്കൂട്ടങ്ങൾക്കിടയിൽ അയാളുണ്ടെന്ന തോന്നൽ ഉണ്ടായിക്കൊണ്ടിരുന്നു.

മീനുകളുടെ കൂട്ടം കൊണ്ടുണ്ടാക്കിയ ഗുഹ. അതിനുള്ളിൽ കടന്നു കഴിഞ്ഞാൽ പല നിറത്തിൽ മീൻകൂട്ടങ്ങൾ നമുക്ക് മുകളിലൂടെ നീന്തി പോകുന്നത് തല ഉയർത്തി നോക്കി നടക്കുമ്പോൾ പലയാവർത്തി എനിക്ക് ശ്വാസം മുട്ടി. ആഴക്കടലിനുള്ളിൽ പെട്ടവന്റെ വിഭ്രാന്തിയും ശ്വാസം ലഭിക്കാത്തവന്റെ വെപ്രാളവും ആ നേരം എന്നിൽ ഉടലെടുത്തു.
കൂട്ടം കൂട്ടമായും ഒറ്റയ്ക്ക് ഒരു മനുഷ്യനെ വിഴുങ്ങാൻ തക്ക വലിപ്പമുള്ളതുമായ സൃഷ്ടികൾ നമ്മെ തന്നെ നോക്കി ഒഴുകുന്നത് കാണുമ്പോൾ വീണ്ടും അയാളെക്കുറിച്ചുള്ള ചിന്ത എന്റെ ഉള്ളിലേക്ക് വരുന്നു.

തിടുക്കപ്പെട്ട് ഞാൻ അവിടെ നിന്നും താമസിക്കുന്ന ഹോട്ടലിലെ മുറിയിലേക്ക് പോയി.
മുറിക്കുള്ളിൽ ഇരുന്നു ജനാലയിലൂടെ ഞാൻ നഗരത്തിൽ.. ആൾക്കൂട്ടത്തിൽ… വാഹനങ്ങളിൽ…. ഒഴിഞ്ഞ മൂലയിൽ…. പത്രകടലാസ്സിൽ അയാളെ നോക്കിക്കൊണ്ടിരുന്നു.

***

“അവൾ വിളിച്ചപ്പോൾ വരേണ്ടിയിരുന്നില്ല…”

ആഴ്ചയിലൊരിക്കൽ പോകാറുള്ള നഗരത്തിലെ പുസ്തകശാലിയിൽ കൂട്ടുകാരനുമൊത്ത് ഇരിക്കുന്ന നേരമാണ് മൊബൈലിൽ അവളുടെ മെസ്സേജ് വന്നത്.

“24 നു കല്യാണമാണ്… നീ വരണം…”

കൂടൊരു കാർഡും. ഇൻവിറ്റേഷൻ കാർഡിലെ പേര് വായിച്ചപ്പോൾ അപരിചിതത്വം തോന്നി..
വാ തോരാതെ സംസാരിച്ചിരുന്ന എന്നിൽ നിന്ന് പെട്ടെന്നുണ്ടായ നിശബ്ദത കണ്ടിട്ടാകണം അവൻ കാര്യം അന്വേഷിച്ചത്.

***

പറഞ്ഞു രസം കൊള്ളിക്കാൻ തക്ക ഒന്നുമില്ലാത്ത ഒരു സാധാരണ പ്രണയം. ഒന്നിച്ചു പഠിച്ചവർ തമ്മിൽ ഒരു കാര്യത്തിലും സാമ്യത ഉണ്ടായിരുന്നില്ലെങ്കിലും എന്നും കാണുമ്പോഴും തമ്മിൽ ചിരിക്കുമായിരുന്നു. ചില ദിവസങ്ങളിൽ രണ്ടു വാക്കുകളിൽ അവസാനിക്കുന്ന സംസാരവും. പക്ഷേ, എന്നിട്ടും രണ്ടുപേരും തമ്മിൽ എങ്ങനെ അടുത്തു എന്നുള്ളത് ഇന്നും എനിക്ക് ഉത്തരമില്ല, ചോദ്യമാണ്. അവളെപ്പോഴും ഒറ്റക്കായിരുന്നു. ഒരു പക്ഷേ പഴക്കം ചെന്ന വലിയ ക്യാമ്പസ്സിന്റെ വിശാലതയിൽ ഒപ്പം ഒരാളുണ്ടെന്ന തോന്നലിനാകം അവളെന്നോട് അടുത്തത് എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാകാം പഠനം കഴിഞ്ഞു തിരക്കുള്ള നഗരത്തിലെ ഒറ്റ മുറി ഫ്ലാറ്റിൽ താമസം തുടങ്ങിയ അവൾ ജോലിക്കും ജീവിതത്തിനും ഇടക്കെപ്പോഴോ എന്നെ മറന്നു പോയത്. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.

***

“വെറുതെ എന്തിനാ പോകുന്നത്.. ഇതൊക്കെ കഴിഞ്ഞതല്ലേ… ഇനിയും അതിന്റെ പുറകെ പോകണോ…”

മെസ്സേജും കാർഡും കണ്ട് അവൻ എന്നോട് പറഞ്ഞു.

അതിനുള്ള മറുപടി ഞാനവനോട് പറഞ്ഞില്ല…

പക്ഷേ, ആ നിമിഷം തന്നെ പോകണമെന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നു…

അന്ന് ഈ നഗരത്തിൽ ഞാൻ ആദ്യമായി വരുകയായിരുന്നു. കാർഡിൽ കണ്ട സ്ഥലം കണ്ടുപിടിക്കാൻ വലിയ പ്രയാസം ഉണ്ടായില്ല. നാട്ടിൽ നിന്ന് വെളുപ്പിനെ കാറെടുത്ത് ഇറങ്ങിയതിന്റെ ക്ഷീണം ശരീരത്തിലും ഇഷ്ടപ്പെട്ടൊരാൾ നഷ്ടമാകുന്നതിന്റെ കാഴ്ച കണ്ടതിന്റെ ക്ഷീണം മനസ്സിലും ഉണ്ടായിരുന്നു.

തിരിച്ചു വരവിന്റെ ആ രാത്രിയിൽ, നഗരം ഉറങ്ങിയ ഏതോ നേരത്താണ് കൈയ്യിൽ നിന്ന് ഒരുനിമിഷത്തെ തെന്നൽ, കാലിന്റെ ചലനത്തിൽ വന്നുപോയ പിഴവ്.

ഒമ്പത് വയസ്സുള്ള ഒരു പെൺകുട്ടിയുടെ ജീവൻ ഞാൻ കാരണം റോഡിൽ അരഞ്ഞു തീരുന്നത് ഞാൻ കണ്ടു.

തൊട്ടടുത്ത് നിന്ന അയാളുടെ മരവിപ്പ് അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല.

കൈയ്യിൽ ഇരുന്ന പാവക്കുട്ടിയിൽ രക്തം തെറിച്ച പാടുകൾ ആ നിമിഷം ഞാൻ കണ്ടു.

ഉള്ളിൽ കിടന്ന മദ്യത്തിന്റെ കൂടെ മൂക്കിലേക്ക് ഇരച്ചു കയറിയ രക്തത്തിന്റെ മണം എന്റെ മനം പുരട്ടി..
ഡോർ തുറന്ന് ഞാൻ ശർദ്ധിച്ചു.

ആ നേരം ഞാൻ കണ്ടു അയാളുടെ കണ്ണുകൾ നിലത്ത് ജീവനറ്റ് കിടക്കുന്ന കുഞ്ഞിന്റെ വികൃതമാക്കപ്പെട്ട ദേഹത്തേക്ക് നോക്കാതെ എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത്.

ഭയത്തിന്റെ കടന്നുക്കേറ്റമാണ് ആ നിമിഷം കാറെടുത്ത് അവിടുന്ന് പോകാൻ എന്നെ പ്രേരിപ്പിച്ചത്…

എന്റെ കാർ കണ്ണിൽ നിന്ന് മറയും വരെ അയാൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് മിററിലൂടെ ഞാൻ കണ്ടു.

വർഷങ്ങൾക്ക് ശേഷവും അതിന്റെ പേരിൽ ഒരു അന്വേഷണവും എന്നിലേക്ക് വന്നില്ല… ഏതോ നഗരത്തിൽ നടന്ന ഒരു അപകടം പോലെ എന്റെ ജീവിതത്തിൽ നിന്ന് അത് മാഞ്ഞു പോയി..

പക്ഷേ, അയാളുടെ ആ കണ്ണുകൾ.. അവസാന നിമിഷം റിയർ മിററിൽ അയാളുടെ മുഖം മറയും വരെയും എന്നെ തന്നെ നോക്കിക്കൊണ്ടിരുന്ന കണ്ണുകളിൽ കണ്ട പക എന്നെ വിടാതെ പിന്തുടർന്ന് കൊണ്ടിരുന്നു. അതിന്റെ ഭയവും.. അതിൽ നിന്നുടലെടുത്ത കുറ്റബോധവും വർഷങ്ങൾക്കിപ്പുറവും എന്നെ വിടാതെ അലട്ടി കൊണ്ടിരിക്കുന്നു..

അതിൽ നിന്നുള്ള മോചനത്തിനാണ് ഞാൻ വീണ്ടും ഈ നഗരത്തിലേക്ക് വന്നത്.

ആവർത്തനത്തിന്റെ വിരസതയിൽ അവസാന ദിവസമായ ഇന്ന് ജനാലയിലൂടെ ദൂരെ കാണുന്ന മറൈൻ എക്സ്പോയിൽ അയാൾ വരുമെന്ന് എനിക്ക് അറിയാം.

വർഷങ്ങൾക്കിപ്പുറവും മനസ്സിനെ കാർന്നു തിന്നുന്ന ഓർമ്മകൾക്ക് ശമനം വരണമെങ്കിൽ എന്നെ തുറിച്ചു നോക്കി നിന്ന കണ്ണുകൾ അടയേണ്ടതാണെന്ന തോന്നലിൽ മൂന്നാം വട്ടവും ഞാൻ എക്സ്പോയിൽ പങ്കെടുക്കാൻ തീരുമാനിച്ചു.

ആൾക്കൂട്ടങ്ങൾക്കിടയിൽ വെച്ച് അയാളെ കണ്ടാൽ ഒറ്റമാത്രയിൽ ഞെരിച്ചില്ലാതാക്കാനുള്ള കരുത്ത് എന്റെ കൈകൾക്ക് ഉണ്ടോയെന്ന് ഞാനൊരിക്കൽ കൂടെ ഉറപ്പു വരുത്തി.

ജനാല പാളികൾ അടച്ചു ഞാൻ പുറത്തേക്ക് ഇറങ്ങാൻ നേരം തളംകെട്ടി നിന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ട് രണ്ടു കാലടി ശബ്ദം കാതുകളിലേക്ക് ഇരച്ചു കയറി.

ഓടി ഒളിച്ചാലും രക്ഷയില്ലാത്ത ഭയത്തിന്റെ കെട്ടുകൾ ഇന്നിവിടെ അഴിഞ്ഞു വീഴുമെന്ന് എനിക്ക് മനസിലായി…
നഷ്ടപ്പെട്ടവന്റെ വേദനയുടെ കരുത്ത് നിറഞ്ഞ കരങ്ങളെ ഭേദിക്കാനുള്ള കരുത്ത് എന്റെ ശരീരത്തിനും മനസ്സിനുമില്ലെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു.

ശീതികരിച്ച മുറിയിലും ശരീരം വിയർക്കുന്നത് ഞാനറിഞ്ഞു…

ഭയത്തിനപ്പുറം നിസ്സങ്കതയോടെ ഞാൻ നിന്നു…

ആ കാലടികൾ എന്നിലേക്ക് അടുക്കാനായി ഞാൻ കാത്തു…

പ്രവചനം

രാത്രിയിൽ,
പാർട്ടി നേതാവായി ജയിച്ച ശേഷം
അയാൾ
ജ്യോതിഷിയെ കണ്ടു.
സംഭവബഹുലമായ
രാഷ്ട്രീയ ഭാവി അയാൾ ഗുളികനെ വെട്ടി പ്രവചിച്ചു .
മൂന്നാം നാൾ രാത്രി
കയ്യിലെ കഠാരയെ പുഴക്കരയിൽ ജ്ഞാന സ്നാനം ചെയ്യിക്കുമ്പോൾ
അയാൾക്ക് കോളേജിൽ പഠിച്ച
ഷേക്സ്പിയറിന്‍റെ
നാടകം ഓർമ്മ വന്നു.
രണ്ടാമത്തെ പ്രവചനത്തിനു ശേഷം
വീട്ടിലേക്ക് നടക്കുമ്പോൾ
അയാൾ അവളുടെ നമ്പർ
ഡിലീറ്റ് ചെയ്തു.

കെയുഡബ്ള്യു ജെ സംസ്‌ഥാന സമ്മേളനത്തിന് തുടക്കമായി

0

കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ സംസ്‌ഥാന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി. പാലാരിവട്ടം റിനൈ കൊളോസിയത്തിലാണ് സമ്മേളനം.

സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ വിളംബര ജാഥ നടന്നു. വെള്ളിയാഴ്ച രാവിലെ 10 ന് വ്യവസായ മന്ത്രി പി. രാജീവ് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയാവും. ഹൈബി ഈഡൻ എം.പി വിശിഷ്ടാതിഥിയാകും. മേയർ എം. അനിൽകുമാർ, ടി.ജെ വിനോദ് എം എൽ എ, ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

വൈകിട്ട് 5.30 ന് സാംസ്കാരിക സായാഹ്നം മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്യും. കെ.സി വേണുഗോപാൽ എം.പി മുഖ്യാതിഥിയാകും. സംവിധായകൻ വിനയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
പ്രൊഫ. എം.കെ. സാനു, മുതിർന്ന മാധ്യമപ്രവർത്തകൻ പി. രാജൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് രാജേഷ് ചേർത്തലയുടെ സംഗീത പരിപാടി.

19 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്‌ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. മുൻ പപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ എം.പി., ഉമാ തോമസ് എം.എൽ.എ., പ്രൊഫ. കെ.വി. തോമസ് തുടങ്ങിയവർ പങ്കെടുക്കും.

വൈകിട്ട് 3ന് സമാപന സമ്മേളനം ഉദ്‌ഘാടനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം  ചെയ്യും.

കവിതയറ്റു പോയ ഒരാളുടെ ആത്മഹത്യാ ക്കുറിപ്പ്

ഒരു കവിത എഴുതണമെന്നാണ് അവര്‍ എന്നോട് ആവശ്യപ്പെട്ടത്.
കവിത വഴങ്ങില്ലെന്നൊരു കള്ളം എനിക്കു പറയേണ്ടി വന്നു.
നോവുകളില്‍ നിന്നാണ് കവിതയുണ്ടാകുന്നതെന്ന് വീണ്ടും നുണ പറഞ്ഞു..
ഞാന്‍ പറഞ്ഞത് അവര്‍ ഗൗനിച്ചതേയില്ല.
ഒരു നോവെടുത്തുവെക്കു കവേ..
എനിക്ക് ഉപദേശങ്ങള്‍ അപ്പോള്‍ കേള്‍ക്കേണ്ടിയിരുന്നില്ല..

വയറ് പിളര്‍ന്ന് മരിച്ചു പോയ ഒരു സ്ത്രീയെ എനിക്കു പരിചയമുണ്ട്.
അവര്‍ ദുര്‍ബലയും നിഷ്കളങ്കയുമായിരുന്നു.
മഴ പെയ്യുന്ന ഒരു ചെരുവില്‍ അവരെനിക്ക് കൂട്ടു നിന്നിട്ടുണ്ട്.
ഞാന്‍ പറഞ്ഞ കഥകള്‍ അവരുടെ കണ്ണുകളില്‍ കണ്ടു.
ശൈത്യം പൊതിഞ്ഞ ഒരു തെരുവിലേക്ക് അവര്‍ നാടുകടത്തപ്പെട്ടു.
മഞ്ഞ് അവരുടെ കൂടാരമായിരുന്നു..
എങ്കിലും എനിക്കു വിയര്‍ത്തു.
ഞാന്‍ പരിചയം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നു.
മരണ ശേഷം ഞാന്‍ അവരുടെ അടുത്തേക്ക് പോയില്ല.
പക്ഷെ അവര്‍ എന്നെ കാണാന്‍ വന്നു….

വിശന്നു മരിച്ച റെഹാന്‍ എന്നൊരു പയ്യനെ എനിക്കു പരിചയമുണ്ട്.
അവന്‍റെ അച്ഛന്‍ ഒരു പത്രലേഖകനായിരുന്നു.
അയാള്‍ പൊടിയുടെ മധ്യത്തിലായിരിക്കുമ്പോഴും കോളങ്ങള്‍ എഴുതി..
റെഹാന്‍ ഒരു കളിപ്പാവയുടെ ഓര്‍മ്മയാണ്.
അവന്‍റെ ചുണ്ടുകള്‍ വിടര്‍ന്നു നിന്നു..
ചെവികള്‍ ആനയുടേത് കണക്കെ വലുതായിരുന്നു.
അവനെന്നില്‍ കവിത നിറയ്ക്കുമെന്ന് ഞാന്‍ കരുതി…
മരണശേഷം ഞാനവനെ കാണാന്‍ പോയില്ല.
അവന്‍ എന്നെ കാണാന്‍ വന്നു.
പക്ഷെ അവന് സമയം പിഴച്ചു.
ഞാന്‍ അപ്പോഴേക്കും മരിച്ചിരുന്നു..

ചുവന്ന വസ്ത്രം ധരിക്കുന്ന ഒരു വേശ്യയെ എനിക്കു പരിചയമുണ്ട്.
അവര്‍ എനിക്കു ചുണ്ണാമ്പു പുരട്ടിത്തരും..
അവര്‍ എനിക്ക് അരി വാങ്ങി തന്നിട്ടുണ്ട്.
എന്‍റെ വണ്ടിയില്‍ അവര്‍ കയറാറില്ല..
ഇസ്താംബൂളില്‍ ചൂടാണെന്ന് അവര്‍ പറഞ്ഞു.
ഞാന്‍ തണുപ്പിനെക്കുറിച്ചു തര്‍ക്കിച്ചു…
അവരെ അവസാനമായ് കണ്ടത് ബോധമറ്റ നിലയിലാണ്..
ഞാന്‍ അവരിലേക്ക് ഓടിയെത്തി..
പക്ഷെ അവര്‍ക്കും സമയം പിഴച്ചിരുന്നു..
മരണം രംഗ ബോധമുള്ള മികച്ച നടനാണ്..

അവര്‍ എന്നോട് വീണ്ടും നൊമ്പരപ്പെടാന്‍ പറഞ്ഞു..

എനിക്ക് കുടുംബം നഷ്ടപ്പെട്ട ഒരു കവിയെ പരിചരമുണ്ട്..
അവര്‍ക്ക് ഒരു രാജ്യമില്ലായിരുന്നു..
അവരുടെ അതിര്‍ത്തി ക്ഷയിച്ചുകൊണ്ടിരുന്നു.
ആ അതിര്‍ത്തിയില്‍ എനിക്കൊരു വീടുണ്ട്.
ദീര്‍ഘനാള്‍ ആ കവി അവിടെ വാടക തരാതെ പാര്‍ത്തിരുന്നു..
എനിക്ക് വിഷം തീണ്ടിയപ്പോള്‍ ഓടിക്കൂടിയവരില്‍ അവരുമുണ്ടായിരുന്നു.
അറിയാമല്ല, കവികള്‍ക്ക് സമയം പിഴക്കാറില്ല..

ഇനിയും നൊമ്പരപ്പെടു കവേ..
അവര്‍ പറഞ്ഞു കൊണ്ടിരുന്നു.
എനിക്ക് പ്രണയമുണ്ടെന്ന് ഞാന്‍ അവരോട് കള്ളം പറഞ്ഞു…

കവിത അവസാനിച്ചു.
കവിത എഴുതുന്നതിനു മുമ്പേ ഞാന്‍ മരിച്ചിരുന്നു..
എനിക്കു സമയം പിഴച്ചു..
ഞാന്‍ കവിയല്ലേ എന്നവര്‍ ചോദിച്ചു.
അല്ല എന്ന് മറുപടി പറഞ്ഞ് ഞാന്‍ ഒരു സിഗരറ്റ് കൂടി കത്തിച്ചു.

Vanjeri Grandhavari

0

From the archives of a noble Nambudiri Brahmin family of Trikkandiyur in Tirur, this remarkable collection unfolds before us the living fabric of a bygone age. Here are inscribed the chronicles of land and livelihood, of rights and responsibilities, of laws sacred and secular – woven into the rhythms of everyday life. They reveal how a society negotiated its order, how temples stood not only as spiritual centre but also as the heart of agrarian existence, and how the enduring principles of Classical Hindu Law guided the course of human affairs with quiet authority.

It is through the unerring vision and meticulous scholarship of the late M.G.S. Narayanan (1932–2025) – a historian of rare distinction and one of Kerala’s most celebrated interpreters of the past – that these records are brought into the light of modern study. With patience, precision, and profound insight, he has transformed a family’s archival treasure into a gateway for all who seek to understand the history of Kerala and its place within the grand mosaic of Indian civilisation.

There is no substitute for history, nor for the meticulous care that true historical research demands. In this regard, Prof. M.G.S. Narayanan remains a shining example. It is with deep reverence and gratitude that we present this new edition of his distinguished work, Vanjeri Grandhavari. The late M.G.S. Narayanan, a historian of great renown, devoted his life to enriching our understanding of the past through his profound scholarship. Before his passing, he entrusted us with the honour of bringing out this edition – a responsibility we hold with the greatest respect, as a tribute to his enduring legacy.
As per his express wish, this edition remains untouched and unaltered, a faithful replica of the original version published earlier by University of Calicut. We have made no changes, additions, or omissions, thereby preserving the author’s words in their original form.

With deep respect, we dedicate this edition to the enduring memory of Prof. M.G.S. Narayanan, whose legacy continues to inspire scholars and readers alike.

ഇന്ദിരാഗാന്ധിയുടെ വസതിയിലെത്തി കുറ്റപത്രം വായിച്ച വിദ്യാർഥി നേതാവ്

1977 സെപ്റ്റംബർ അഞ്ചിനായിരുന്നു സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ആ വിദ്യാർഥി മുന്നേറ്റം. ഇന്ദിരാ ഗാന്ധിയുടെ വസതിയിലേക്ക് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി ഒരു കൂട്ടം വിദ്യാർഥികൾ നേരിട്ടെത്തി. ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ ചാൻസിലറായി തുടരുന്ന ഇന്ദിരാ ഗാന്ധിയുടെ രാജിയായിരുന്നുഅവരുടെ ആവശ്യം.
പ്രതിഷേധ ജാഥ നയിച്ചെത്തിയ വിദ്യാർഥിക്കൾക്കിടയിലേക്ക് ഇന്ദിരാഗാന്ധി ഇറങ്ങി വന്നു. പരിവാരങ്ങളോടെ എത്തിയ അവർക്ക് മുന്നിൽ വെച്ച് തന്നെ ഇന്ദിരാ സർക്കാർ അടിയന്തരാവസ്ഥ കാലത്ത് നടത്തിയ ക്രൂരതകളെക്കുറിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ കുറ്റപത്രം യെച്ചൂരി വായിച്ചു.

പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്തായിട്ടും ജെഎൻയു ചാൻസിലർ പദവി ഒഴിയാതിരുന്ന ഇന്ദിരാഗാന്ധിക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ തുടർച്ചയായിരുന്ന ആ വിദ്യാർഥി മുന്നേറ്റം.

അതേ വർഷം വിദ്യാർഥി യൂണിയന്‍ പ്രസിഡണ്ട് സ്ഥാനമേറ്റ സീതാറാം യെച്ചൂരി എന്ന യുവാവാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്.1977 സപ്തംബര്‍ ആറിന് ഹിന്ദുസ്ഥാന്‍ ടൈംസ് ആ സമരത്തിന്റെ ചിത്രവും വാർത്തയും പ്രസിധീകരിച്ചിരുന്നു.

അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി ജെഎൻയുവിൽ പ്രവേശിച്ചിരുന്നില്ല. ക്യാംപസിനുള്ളിൽ നിശ്ചയിച്ചിരുന്ന ഒരുപരിപാടി അവർക്ക് മാറ്റി വെക്കേണ്ടിവരികയും ചെയ്തിരുന്നു. ക്യാംപസിൽ കയറാൻ അനുവദിക്കില്ലെന്ന വിദ്യാർഥികളടെ ഉറച്ച പ്രതിഷേധ നിലപാടുകളെ തുടർന്നായിരുന്നു ഇത്. 1975 മുതൽ യെച്ചൂരിക്ക് മുൻപ്ഡിപി ത്രിപാതിയായിരുന്നു ജെഎൻയു വിദ്യർത്ഥി നേതാവ്. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കത്തിനിന്ന കാലം.
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും അന്ന് ജെ എൻ യു വിദ്യാര്ത്ഥിയും പിന്നീട് അവിടെ അധ്യാപകനുമായ പ്രൊഫ. ചമൻലാൽഇന്ദിരയുടെ വസതിയിലേക്ക് മാർച്ച് നടത്തിയസമരാനുഭവത്തെ കുറിച്ച്വിവരിക്കുന്നുണ്ട്.

“വൈസ് ചാന്സരലറായിരുന്ന ഡോ. ബി ഡി നാഗ്ചൌധരിയെ രാജിവെപ്പിക്കാന്‍ വിദ്യാർഥി പ്രക്ഷേഭങ്ങൾക്ക് കഴിഞ്ഞിരുന്നു. പക്ഷെ ഇന്ദിരാ ഗാന്ധി പദവിയിൽ നിർബന്ധപൂർവ്വം തുടരുന്ന സാഹചര്യമായിരുന്നു”.
ഇന്ദിരയുടെ വസതിയിൽ എത്തിയ വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കി. അടിയന്തരാവസ്ഥയിലെ കുറ്റവാളികൾക്ക് എതിരെയായിരുന്നു മുദ്രാവാക്യം.

പതിനഞ്ച് മിനിറ്റ് മുദ്രാവാക്യം തുടർന്നപ്പോഴാണ് ഇന്ദിരാഗാന്ധി പുറത്തേക്ക് വന്നത്. അടിയന്തരാവസ്ഥക്കാലത്തെ കുപ്രസിദ്ധനായ ആഭ്യന്തരമന്ത്രി ഓം മേത്തയും മറ്റ് രണ്ടുപേരും ഒപ്പമുണ്ടായിരുന്നു.

ഇന്ദിരാഗാന്ധിയുടെ അധികാരഭാവത്തോടെയുള്ളതെങ്കിലും ഹൃദ്യമായ വ്യക്തിത്വം വിദ്യാർഥികളെ ഉൾക്കൊള്ളുന്ന ഭാവത്തിലായിരുന്നു. മുദ്രാവാക്യങ്ങളോട് ആദ്യം ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. അപ്പോള്‍ വിദ്യാർഥി യൂണിയന്റെ ആവശ്യങ്ങള്‍ യെച്ചൂരി വായിച്ചു തുടങ്ങി. ഇന്ദിരയുടെ നേതൃത്വത്തിലുള്ള സർക്കാർ ചെയതുകൂട്ടിയ അതിക്രമങ്ങള്‍ ഓരോന്നായി വായിക്കാൻ ആരംഭിച്ചതോടെഅവരുടെ ചിരിമാഞ്ഞു. അസ്വസ്ഥയായി അനുയായികൾക്കൊപ്പം പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി.

പിന്നെയും പ്രസംഗങ്ങളുമുണ്ടായി. കുറ്റപത്രം ഇന്ദിരയെ നേരിട്ട് വായിച്ച് കേൾപ്പിക്കാൻ സമരക്കാർക്ക് സാധിച്ചു. നിവേദനം അവിടെ തന്നെ ഉപേക്ഷിച്ച് വിദ്യാർഥികൾ എല്ലാവരും മുദ്രാവാക്യങ്ങളോടെ മടങ്ങി. അടുത്ത ദിവസമാണ് ഇന്ദിരാഗാന്ധി ചാന്സിലർ സ്ഥാനം രാജിവെക്കുന്നതായുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്.

ഒരു വായനക്കാരൻ്റെ ജനനം

രാത്രി 12 മണി.

ക്ലോക്കിലെ ടിക് ടിക് ശബ്ദം മാത്രം കേൾക്കാവുന്നത്ര നിശബ്ദതയിൽ വീട് ഉറങ്ങുകയാണ്.
ചൂട് കൂടുതലായത് കൊണ്ട് ഉറങ്ങാൻ കിടന്ന നിമ്മി, മേല് കഴുകിയിട്ടു കിടക്കാമെന്ന് കരുതി കിടക്കയിൽ നിന്ന് എണീറ്റു.
തുറന്നിട്ടിരുന്ന ജനാല അടയ്ക്കാൻ നേരം വെറുതെ പുറത്തേക്കൊന്ന് നോക്കി. ദൂരെ പള്ളിയുടെ പുറകു വശത്തെ ശ്മശാനത്തിലേക്ക് കണ്ണുകൾ ഉടക്കി. ആ നേരം ഉള്ളിൽ ഭയമേറി വരുന്നത് നിമ്മി അറിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയ്ക്ക് മൂന്ന് പെണ്ണുങ്ങളെ അവിടെ അടക്കികഴിഞ്ഞു. മൂന്നുപേരും മരിച്ചത് രാത്രിയിൽ. ഒരാൾ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ, മറ്റൊരാൾ സ്റ്റേർകേസിൽ നിന്ന് കാലു തെന്നി വീണു തലയിടിച്ച്, മൂന്നാമത്തേത് അടുക്കളയിലെ ഗ്യാസ് ലീക്കായിട്ട്. മൂന്നു പേരും മരിക്കുമ്പോൾ ഒറ്റക്കായിരുന്നു.
നിമ്മിയുടെ ഭർത്താവ് തിരികെ വരാൻ രണ്ടു ദിവസം എടുക്കുമെന്നുള്ള ചിന്ത ആ നേരം അവളിൽ കടന്നു വന്നു.
കൂടുതൽ ചിന്തിക്കാതെ, ജനൽ അടച്ചവൾ കുളിക്കാൻ കയറി.

കുളിമുറിയുടെ ലൈറ്റ് ഇട്ടപ്പോൾ ഡോറിന്റെ വിടവിലൊരു നിഴൽ ഓടി മറഞ്ഞതായി അവൾക്ക് തോന്നി. ലൈറ്റ് ഇട്ട് ഡോർ തുറന്ന് അകത്താകെ നിരീക്ഷിച്ചു.
ആരെയും കാണാനില്ല. മനസ്സിലെ ഭയം സൃഷ്‌ടിച്ച തോന്നലുകളെ തള്ളിക്കളഞ്ഞു നിമ്മി കുളിക്കാൻ കയറി. ലൈറ്റ് മാക്സിയാണ് രാത്രി ധരിക്കാറുള്ളത്. ചൂട് കൂടുതലായത്കൊണ്ട് ഉള്ളിൽ ഒന്നും ഇടാറില്ല. മാക്സിയൂരി നഗ്നയായി കുളിച്ചു തുടങ്ങി, ഉഷ്ണം നിറഞ്ഞു നിന്ന ശരീരത്തിലേക്ക് തണുത്ത വെള്ളം വീണപ്പോൾ കിട്ടിയ സുഖത്തിൽ നിമ്മി പുളകംകൊണ്ടു.
പെട്ടെന്നാണ് തന്റെ പിന്നിൽ ഒരു വലിയ നിഴൽ രൂപപ്പെടുന്നത് അവളറിഞ്ഞത്. തോന്നൽ ആകാമെന്ന് മനസ്സുറപ്പിക്കാൻ നേരം, നഗ്നമായ തന്റെ നീതംബത്തിൽ എന്തോ സ്പർശിച്ചതായി അവൾ അറിഞ്ഞു.

നിമ്മി കതക് തുറക്കാത്തതിൽ ഭയന്ന് ഭർത്താവ് ബെഞ്ചമിൻ കതക് കുത്തിതുറന്ന് അകത്തു കയറി, കുളിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചു നോക്കി.
കുളിമുറിക്കുള്ളിൽ, തറയിൽ നിമ്മി കഴുത്തൊടിഞ്ഞു മരിച്ചു കിടക്കുന്നു……

*
എൺപതുകളുടെ തുടക്കത്തിൽ മലയാള ജനപ്രിയ സാഹിത്യത്തിൽ ഉദയം കൊണ്ട എഴുത്തുകാരനാണ് “കടൽക്കുണ്ട് ഖാദർ.” സമൂഹത്തിലെ സാധാ മനുഷ്യരുടെ നിത്യജീവിതത്തിലെ നൊമ്പരങ്ങളെ മാത്രം നോവലുകളും കഥകളുമാക്കി സാഹിത്യത്തെ നരപ്പിച്ച കാലത്താണ്, കടൽക്കുണ്ട് ഖാദറിന്റെ, “ചെക്കുത്താനും പെണ്ണുടലുകളും” എന്ന ഹൊറർ നോവൽ വരുന്നത്. പിന്നീട് മലയാള സാഹിത്യം സാക്ഷിയായത് കടൽക്കുണ്ട് ഖാദറിന്റെ സാഹിത്യ ലോകത്തെയായിരുന്നു.

ബൈപാസ് റോഡിലെ ചായക്കടയിലിരുന്ന് ചെകുത്താനും പെണ്ണുടലുകളിന്റെയും വായന അനുഭവം പങ്കുവെക്കുന്ന നേരത്തായിരുന്നു, എല്ലാം കേട്ടതിനു ശേഷം സുഹൃത്ത് മാത്യു ചോദിച്ചത് :

“നീ എന്നാണ് ഈ കടൽക്കുണ്ട് ഖാദറിനെ വായിച്ചു തുടങ്ങിയത്? “

*
രാത്രി നിനച്ചിരിക്കാത്ത നേരത്ത് വന്ന മഴയെ ശപിച്ചു ഞാൻ നഗരത്തിലെ കോംപ്ലക്സിന്റെ മൂലയിൽ തൂണും ചാരി നിൽക്കുന്ന നേരത്താണ്, സെബുചേട്ടൻ, ആദ്യമായി ടി വി കൊച്ചുബാവയെ കുറിച്ച് പറയുന്നത്. ഡിഗ്രി കഴിഞ്ഞ് ഒരു കൊല്ലം വെറുതെ നിൽക്കണമെന്ന് തീരുമാനം എടുത്ത് ഏഴ് മാസവും പതിമൂന്നു ദിവസവും കഴിഞ്ഞൊരു ശനിയാഴ്ചയാണ്, കോംപ്ലക്സിൽ ഒത്തുകൂടുന്ന ഞങ്ങൾ മൂന്ന് പേരിൽ, പുതുതായി ഒരാൾ വന്നത്.
സെബുച്ചേട്ടൻ ഒഴികെ ബാക്കി രണ്ടു പേരെയും എനിക്ക് നേരത്തെ മുതൽ പരിചയമുണ്ട്. ചെറുകാലത്ത് ബാലരമയും, അമർ ചിത്രകഥകളും, മാത്രം വായിച്ചു നടന്ന്, എന്നോ ഒരിക്കൽ വായനലോകത്തോട് വിടപറഞ്ഞ ഞാൻ, പിന്നീട് മലയാള സാഹിത്യത്തിലേക്ക് ചെറുതായി ചുവടു വെക്കുന്നത് അവർ രണ്ടുപേരും സെബുച്ചേട്ടനും കാരണമാണ്…
സെബുച്ചേട്ടൻ, മറ്റു രണ്ടു പേരുടെ കൂടെ ഒന്നിച്ചു പഠിച്ചതാണ്. എല്ലാ ഒത്തുകൂടലുകളിലും അവർ സാഹിത്യം സംസാരിക്കും. അവർ വായിച്ച പുസ്തകങ്ങൾ. പുസ്തകങ്ങളെക്കാൾ കൂടുതൽ അവർ പുസ്‌തകങ്ങൾ പലതും വായിച്ച കാലഘട്ടവും, അന്നത്തെ അവരുടെ ജീവിതവുമാണ് പങ്കുവെക്കാറുള്ളത്. പ്രത്യേകിച്ചു അഭിപ്രായമൊന്നും പറയാൻ തക്ക വിവരം അത്തരം വിഷയങ്ങളിൽ ഇല്ലാത്തതു കൊണ്ട് ഞാനെല്ലാം കേട്ടു നിൽക്കും.

“കൊച്ചു ബാവയുടെ സാഹിത്യം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. “
സെബുചേട്ടൻ എടുത്തടിച്ചപോലെ പറഞ്ഞു.

“കൊച്ചുബാവയുടെ വൃദ്ധസദനം വായിച്ചിട്ടുണ്ട്. “
അവർ രണ്ടുപേരും പറഞ്ഞു.

“വൃദ്ധസദനം അവാർഡൊക്കെ കിട്ടിയ നോവലാണ്. അതൊക്കെ ശരി, പക്ഷേ, എന്റെ അഭിപ്രായത്തിൽ പെരുങ്കളിയാട്ടത്തിനപ്പുറം കൊച്ചുബാവയില്ല.”

“എന്നാലതൊന്ന് വായിക്കണമല്ലോ.”
രണ്ടുപേരിൽ ഒരുവൻ, അമീർ പറഞ്ഞു.

“സാധനം ഔട്ട്‌ ഓഫ് സ്റ്റോക്കാണ്. വാങ്ങാൻ നോക്കിയിട്ട് കാര്യമില്ല. പബ്ലിക് ലൈബ്രറിയിലുണ്ട്… അവിടിരുന്ന് വായിക്കണം. പക്ഷേ ഞാനത് അവിടുന്ന് പൊക്കും.”

സെബുചേട്ടൻ പറഞ്ഞതും രണ്ടുപേരിൽ, രണ്ടാമൻ, ഐസക് പുച്ഛിച്ചു ചിരിച്ചു. അത് കേട്ടതും സെബുച്ചേട്ടന്റെ മുഖമൊന്ന് ഇരുണ്ടു.

“നീ ചിരിക്കേണ്ട… നീ നോക്കിക്കോ, ഞാനത് സ്വന്തമാക്കും. അത്രയ്ക്ക് ഞാനത് മോഹിച്ചതാ…”
അത് പറയുമ്പോൾ അയാളുടെ കണ്ണിലെ ആവേശം കാണേണ്ടതായിരുന്നു.
അന്ന് പിരിഞ്ഞ ഞങ്ങൾ പിന്നെ കൂടിയത് മൂന്നാഴ്ച കഴിഞ്ഞാണ്, അന്ന് കണ്ടപ്പോൾ തന്നെ ഞങ്ങൾ മൂന്ന് പേരും ആദ്യം ചോദിച്ചത് അതിനെ കുറിച്ചാണ്.

*
ആകാശത്തിന് ചുറ്റും കരിമ്പടം പുതച്ച സമയത്തായിരുന്നു ഞാൻ അവിടേക്ക് കടന്നു ചെന്നത്. ആ നേരം ഉള്ളിൽ അയാൾ മാത്രമേ ഉണ്ടാകുള്ളൂ എന്നെനിക്ക് അറിയാമായിരുന്നു.
ഒരാഴ്ച മുഴുവൻ പരിസരം നിരീക്ഷിച്ചു.
പൊതുവെ ആള് കുറഞ്ഞ ഇടമാണ്. ശനി ഞായർ ദിവസങ്ങളിൽ ആളുകളുണ്ടാകും. ആ സമയങ്ങളിൽ എന്റെ പ്ലാൻ ഒരിക്കലും ഉപയോഗിക്കാൻ സാധിക്കില്ല. അത് മനസിലാക്കിയാണ് ഞാൻ കഴിഞ്ഞ ചൊവ്വാഴ്ച അങ്ങോട്ടേക്ക് പോയത്. മഴ ഏത് നിമിഷവും പെയ്യാമെന്നുള്ള രൂപത്തിൽ, അന്തരീക്ഷമാകെ കറുത്തു കിടന്നു.
ഞാൻ പ്രതീക്ഷിച്ചപോലെ ഉള്ളിൽ ആളുകൾ തീരെയില്ല. ഉണ്ടായിരുന്ന ഒന്നു രണ്ടുപേർ പോകാൻ ഞാൻ ഹാളിന്റെ മൂലയിൽ കാത്തുനിന്നു. മൂലയിലെ ജനലിലൂടെ ഉള്ളിലേക്ക് കടന്നു വന്ന കാറ്റിൽ ചുറ്റും തണുപ്പ് അനുഭവപ്പെട്ടു..
പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അവശേഷിച്ചിരുന്നവരും പോയി ഞാൻ മാത്രമായി.
ഞാനും ആ വൃദ്ധനും മാത്രം. കാഴ്ചയ്ക്ക് അയാളെ സഹായിക്കുന്ന കണ്ണട മേശയ്ക്ക് മുകളിൽ മൂലയിൽ ഇരിക്കുന്നു. പാതി കണ്ണടഞ്ഞു ഉറക്കത്തിലേക്ക് വീഴാൻ നിൽക്കുന്ന വൃദ്ധൻ.
അയാൾ കാണാതെ ആ കണ്ണട ഞാൻ കൈക്കലാക്കി, ജനാലയുടെ മൂലയ്ക്ക് വെച്ചു.
ഇപ്പോൾ എന്റെ മുന്നിൽ തടസ്സങ്ങളൊന്നുമില്ല.
ഞാൻ എന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി മുന്നോട്ട് നീങ്ങി.
ദീർഘകാലത്തെ എന്റെ സ്വപ്നം എനിക്ക് അരികിൽ നിൽക്കുന്നു.
ഝടുതിയിൽ അതെടുക്കാൻ ഞാൻ മുതിർന്നതും, വൃദ്ധൻ തുമ്മിയെഴുന്നേറ്റു. ആളനക്കമില്ലാതെകിടന്ന സ്ഥലം, വൃദ്ധന്റെ തുമ്മലിൽ ഞാൻ ഞെട്ടി വിറച്ചു. എന്റെ കൈ തട്ടി ബുക്കുകൾ താഴേക്ക് വീണു. വൃദ്ധൻ ശബ്ദം കേട്ടിടത്തേക്ക് ഓടി വന്നു. ഇടയിൽ കണ്ണട കാണാത്തതിന്റെ പേരിൽ സ്വയമോരോ തെറികൾ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ പുസ്തകം കൈക്കലാക്കാൻ ഒരുങ്ങിയതും വൃദ്ധൻ ജനലിന്റെ മൂലയിലിരുന്ന കണ്ണട കണ്ടെത്തിയിരുന്നു.
പെട്ടെന്ന് ഞാൻ ഹാളിലെ സ്വിച്ച് ഓഫ്‌ ചെയ്തു. ഭൂമിയെ മൂടി നിന്ന ഇരുട്ട് മുറിക്കുള്ളിലും പരന്നു. ഞാൻ പുറം തിരിഞ്ഞു നിന്ന് സ്വിച്ച് ഓഫ്‌ ആക്കുന്നത് വൃദ്ധൻ കണ്ടു. സ്വിച്ച് ഓൺ ചെയ്യാൻ അയാൾ ദൃതിയിൽ അങ്ങോട്ടേക്ക് പാഞ്ഞടുത്തു. വൃദ്ധൻ സ്വിച്ച് ഓണാക്കി വെളിച്ചത്തെ തുറന്നു വിട്ട നേരത്തിൽ കൈയ്യിൽ ഒതുങ്ങി കൂടിയ പുസ്തകവുമായി ഞാൻ അവിടം വിട്ടിരുന്നു.

*
സെബുചേട്ടന് എറണാകുളത്തേക്ക് ട്രാൻസ്ഫറായി. പുള്ളിയിപ്പോൾ അവിടെയാണ്.
പോകുന്നതിന് മുമ്പാണ് ഞങ്ങളെ വന്നു കണ്ടതും, ഈ കഥ പറഞ്ഞതും. ഞങ്ങളെ കണ്ടതിന്റെയന്ന് സെബുച്ചേട്ടനാണ് കടൽക്കുണ്ട് ഖാദറിനെ കുറിച്ചും, അയാളുടെ ചെകുത്താനും പെണ്ണുടലുകളും എന്ന നോവലിനെ കുറിച്ചും ഞങ്ങളോട് പറഞ്ഞത്. പബ്ലിക് ലൈബ്രറിയുടെ സീൽ വെച്ച ജനക്കൂട്ടം പബ്ലിക്കേഷൻസ് ഇറക്കിയ ചെകുത്താനും പെണ്ണുടലുകളും, പുള്ളിയുടെ ഓർമ്മയ്ക്കായി എനിക്ക് സമ്മാനമെന്നോണം തന്നു. സെബുച്ചേട്ടന്റെ മുഖം നഷ്ടബോധത്താൽ ദുഖിച്ചു വിളറിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു… അവസാനമായി ഒരുനോക്ക് കൂടെ പുസ്തകത്തിൽ നോക്കിയിട്ട് അയാൾ വണ്ടി കയറി പോയി. പിന്നീട് ഇതുവരെ ഞാൻ സെബുച്ചേട്ടനെ കണ്ടിട്ടില്ല…

*
രണ്ടു മാസങ്ങൾക്ക് ശേഷം.
23/10/2022 ൽ സൽമാൻ റഷീദ് എന്നൊരാൾ ടി വി കൊച്ചുബാവയുടെ, പെരുങ്കളിയാട്ടം എന്ന നോവൽ, പബ്ലിക് ലൈബ്രറിയിലെ തുറന്നിട്ട ജനാലയോട് ചേർന്നിട്ടിരിക്കുന്ന കസേരയിൽ ഇരുന്ന് മൂന്ന് ദിവസങ്ങളിലായി വായിച്ചു തീർത്തു.